Monday, February 28, 2011

courtesy:google

ഒരു ഗ്ളാസ്‌ വെള്ളം
തറയിലേക്ക്‌ മറിഞ്ഞൊഴുകി.
വെള്ളം തറയില്‍ പലതലകളായി നാമ്പെടുത്തു
ഫണങ്ങള്‍ മത്സരിച്ച്‌ തലപൊക്കി നീങ്ങി.
അല്ല, അവ അങ്ങനെ ഭാവിച്ചു.
ഉപരിതലത്തിലെ ചെറിയ കുഴികള്‍
വളരെ അഗാധമാണെന്ന് നടിച്ച്‌
വളഞ്ഞും പുളഞ്ഞും ഒഴുകി.
ഞാനും ഒരു ഫണമായി ,
ആ തലകളിലൊന്നായി
തറയിലെന്തോ വീണത്‌
പരതുകയാണെന്ന വ്യാജേന
ഇഴഞ്ഞും ഒഴുകിയും കളിച്ചു

link: m kharikumar




എഡിറ്റോറിയൽ

മാത്യു നെല്ലിക്കുന്നു

സി.പി.അബൂബക്കർ

ജയദേവ് നായനാർ

അഞ്ജു കൃഷ്ണ


പുസ്തകങ്ങൾ

hn Z¯³


ശ്രീകല

സന്തോഷ് പാല

ഇസ്മൈൽ മേലടി

പദ്മാദാസ്

സത്താർ ആദുർ

ഹരിദാസ് വളമംഗലം

ഷാഹുൽഹമീദ് കെ. ടി.

ഗിരിഷ് വർമ്മ ബാലുശ്ശേരി


കെ. ബാലകൃഷ്ണ ശാസ്ത്രി

സാജു പുല്ലൻ

സുന്ദരം ധനുവച്ചപുരം

പി എ അനിഷ്

രാജനന്ദിനി

ഗിരിഷ് വർമ്മ ബാലുശ്ശേരി

ശ്രീദേവി നായർ

ബൃന്ദ

ഡോ. ഇസ്മൈൽ മരിത്തേരി


ബിജുകുമാർ ആലക്കോട്‌

മാത്യു നെല്ലിക്കുന്ന്‌

ആരതി രാജഗോപാൽ

ദയാ പച്ചാളം

എം. കെ. ഹരികുമാർ

Sunday, February 27, 2011


jayadev nayanar

കാറ്റുപൊതി
ഒന്ന് ഉമ്മ വയ്ക്കുകയെ വേണ്ടൂ
വയറും വീര്‍പ്പിച്ചുനില്‍ക്കാന്‍.
വീര്‍ത്ത വയറില്‍ ആരെങ്കിലും
തലോടണമെന്നോക്കെയുണ്ട്‌.
അകത്തെന്തെങ്കിലും
അനക്കമുണ്ടോയെന്നു
ചെവിയോര്‍ക്കണമെന്നുണ്ട്.
ഒരു കാറ്റെങ്ങാനും വന്നു
പറത്തിക്കൊണ്ടു പോകണമെന്നും
മനസ്സിലിട്ടു തലോലിക്കാതെയില്ല.
ഒരു കൂര്‍ത്ത നഖത്തില്‍
തളര്‍ന്നുപോകാനേയുള്ളൂവെങ്കിലും.
ഓമനേ, ഈ ബലൂണുകളുടെ ഒരു കാര്യം.
വയറു വീര്‍പ്പിക്കാന്‍ മാത്രമറിയാം.
ആകെ ഒരു വഴിയുള്ളത്
വയറ്റിലേക്ക് മാത്രം.
തുറക്കാനും നിറയ്ക്കാനും
അഴിക്കാനും ഒരേയൊരു വഴി.
നമ്മുടെ ഓരോ ബലൂണ്‍ജന്മം.

കൊണ്ടും കൊടുത്തും

എന്നൊക്കെ പറയും.

കൊണ്ടു കൊണ്ടു എന്നൊക്കെ

തോന്നുകയും ചെയ്യും.

ഓരില ഈരിലയൊക്കെ

വളര്‍ന്നിട്ടുണ്ടാവും.

വേരിന്റെ വിരലുകള്‍

മണ്ണിന്റെ അടിവയറൊക്കെയും

തലോടിയിട്ടുണ്ടാവും.

ഒരു കാര്‍മേഘം വന്നു

നിറഞ്ഞങ്ങു പെയ്തിട്ടുണ്ടാവും.

പൂമ്പാറ്റയേതെങ്കിലും

നിറം തൂവിപ്പോയിട്ടുണ്ടാവും.

കാറ്റിലൊന്നു പാറി വന്ന്

പതുക്കെ ഉമ്മ വയ്ക്കുമായിരിക്കും.

കൊടുത്തത് മാത്രമേ

അകത്തെവിടെയെങ്കിലും

പനിച്ചു കിടക്കുന്നുണ്ടാവൂ.

തോന്നലുകളൊക്കെ ആര്‍ക്കാണ്

എണ്ണിയെണ്ണിക്കൂട്ടാന്‍ പറ്റുക?.

Saturday, February 26, 2011

anju krishna



ആകെ നനഞ്ഞു കുതിർന്ന ശേഷമാണ്
ഞാനറിഞ്ഞത്
അങ്ങിനെയൊരു മഴ പെയ്തിട്ടേയില്ലെന്ന്!
അതെന്റെ വെറും തോന്നൽ
മാത്രമായിരുന്നെന്ന്!!!
താളിലത്തുമ്പിലെ മഴത്തുള്ളി പോലെ
ഇറ്റുകണ്ണീർ മിഴിയിണയിൽ തങ്ങി...
ചാറ്റൽമഴയായാലും പേമാരിയായാലും
ജലബിന്ദുക്കൾ വീഴുന്നത്
ഉയരങ്ങളിൽ നിന്നും താഴേക്കു തന്നെയാണ്..
മഴയും ഞാനും തമ്മിലുള്ള സദൃശ്യവാക്യവും
അവിടെ തീരുന്നു.....
കണ്ണീർമഴകൾ തോരാതെ പെയ്യുന്നു....
ഞാൻ കാത്തിരുന്നതൊരു പൂമഴയെയാണ്..
ഒരിക്കലും പെയ്തു തോരാതിരുന്നെങ്കിൽ
എന്നാശിച്ചിട്ടും
ഒരിക്കലും പെയ്യാതിരുന്നൊരു തേന്മഴയെ............

2.അവനും അവളും

അവൾ പ്രണയിക്കുകയായിരുന്നു,
കണ്ണുകൾ ഇറുക്കിയടച്ച്..........
കാതുകൾ കൊട്ടിയടച്ച്.........
ഹൃദയം മാത്രം തുറന്നു വെച്ച്...............
സ്വയമലിഞ്ഞ്............................

അവനും പ്രണയിക്കുകയായിരുന്നു.................
കണ്ണുകൾ തുറന്നു വെച്ച്............
കാതുകൾ കൂർപ്പിച്ച്.........
ഹൃദയം മാത്രം മൂടി വെച്ച്................
ഒരു ഗൂഢസ്മിതം ചുണ്ടിലൊളിച്ച്...................

ഒടുവിൽ;
നഷ്ടങ്ങൾ മാത്രം കായ്ക്കുന്ന മരക്കൊമ്പിൽ,
ഒരു മുഴം കയറിൽ,
നിറവയറോടെ
അവൾ കിടന്നാടിയപ്പോൾ
നൈമിഷിക നിർവൃതിയുടെ
സുഖാലസ്യങ്ങളിൽ
ലാഭം ഓർത്തെടുക്കുകയായിരുന്നു അവൻ.

The encyclopedia of dream interpretation By Eili Goldberg
New Age books A-44 naraina industrial area. Phase -1 New Delhi.[india] 110 028 web.www.newagebooksindia.com email. nab@vsnl.in
rs 695/
Thisencyclopedia provides a broad analysis of each and every entry so that you can pinpoint amore exact meaning of your dream.
ROAD SIGNS
ON THE SPIRITUAL PATH BY Philip Goldberg
New Age Books a-44 Naraina Phase -1 New Delhi -110 028[india] email: nabvsnl.in web:www.newagebooksindia.com
rs 295/
Roadsigns is an indispensible guide to spiritual matuarity.
mind the gap

by Sukshmananda Swamijj-

Full Circle Publishing
j-40, jorbagh lane new delhi-110003 tel: 24620063
rs 195/
This is a simple guide to spirituality in daily life


sreekala

ഇപ്പോള്‍ നിങ്ങള്‍
ആകാശത്ത്
എനിക്കും പൂര്‍ണ്ണ ചന്ദ്രനുമിടയില്‍
നില്‍ക്കുന്ന
ഒരു മാങ്കൊമ്പിന്റെ ചന്തമുള്ള നിഴലാണ്.


2.പ്രണയം


എന്റെ കൈകുമ്പിളില്‍
കോരിയ തെളിനീരില്‍
വീണ പൂര്‍ണ്ണചന്ദ്രനെ
എങ്ങിനെ സൂക്ഷിക്കും
എന്ന സമസ്യ ആണ്
എന്റെ പ്രണയം.

3.മരം.

മരമായ് നിന്നുറച്ചു പോയതൊക്കെ
‘ചലിച്ചിട്ട് ഇനിയെന്ത്‘
എന്ന തോന്നലുകളാവാം.

4.ചിത്രം..


മണ്ണില്‍ നിന്നും
നാമ്പു നീട്ടി
വന്നതൊരു ഒറ്റപൂവ് മാത്രം
ഇലകളില്ലാതെ ശാഖകളില്ലാതെ
ഒറ്റപച്ചത്തണ്ടില്‍
പൊന്തിയ ഒരു പൂവു മാത്രം .
ദൈവം ശൈശവത്തില്‍
വരച്ച ചെടിയാകാം അത്.


5.ചുമ


എന്റെ ഉള്ളിലിരുന്ന്
അച്ഛനൊന്നു ചുമച്ചിപ്പോള്‍
വെള്ളം വേണോ..?
ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തി ചോദിച്ചു.
അച്ഛനെന്നേ മരിച്ചു പോയിരുന്നു.

അതേ ..
പക്ഷേ ഞാനിപ്പോള്‍ ചുമച്ചതു
എന്റെ അച്ഛന്റെ ചുമയാണ്.

6.പ്രകൃതം


ഒരു പരുത്തി പൂ ആകാ‍ശത്തില്‍
വിടര്‍ന്നു നിന്നിട്ട്
പതിയെ പതിയെ പറക്കുന്നതിന്റെ
സുഖം നീ തടയരുതേ..

അതങ്ങനെയാണ്...
അതിനെ പഠിപ്പിക്കേണ്ടതില്ല
പറന്നു പോകട്ടേ
തറയില്‍ വിത്തുപേക്ഷിച്ചു
ചളി മണിലലിയട്ടെ

അതെ .,അപ്പോഴാണ്
പ്രകൃതി തന്റെ സൂര്യകിരണം
ഒന്നടര്‍ത്തിയെടുത്തു രാത്രികളില്‍
നിലാവില്‍ എഴുതുന്നത് :
ഒരിക്കല്‍ ഒരു പരുത്തി പൂവ്
വെണ്മയായി ആകാശത്തില്‍
പറന്നു പറന്ന്.....എന്നിങ്ങനെ..


7. കടമ

മടുക്കാതെ ചുറ്റുന്നു
ഭൂമി ഇന്നും
അണുവിട തെറ്റിയാലെത്ര ജീവനെന്ന് ;

ഭൂമിയോളം വരില്ലേതു ബന്ധനവും
കൃത്യമാം പ്രണയപ്രദക്ഷിണത്തില്‍
വീണുപോകുന്നില്ല
സൂര്യനിലേയ്ക്ക്.

ധര്‍മ്മമാണാ യാത്ര !
സത്യമാണീ പകല്‍ന്തികള്‍
കടമയാണീ ലോക നടനം
സ്നേഹബന്ധമീ ആകര്‍ഷണ വലയങ്ങള്‍
വേദവക്യങ്ങളീ അളന്നുവച്ചോരകലങ്ങള്‍
അതിന്‍പുറത്ത്..,
അവിടിരുന്നാണീ അതിവേഗമറിയാതെ
നീയും ഞാനും
ഈ ശ്വാസകോശത്തെ ചുറ്റിപിടിച്ച
മാംസമായ് ചലിക്കുന്നത്.


8.കവിത

കവിത മന്ദാരപൂവിന്റെ ഇതളുകളില്‍
കണ്ണുകള്‍ കൊണ്ടെഴുതണം
ആരും കാണേണ്ട
കേള്‍ക്കേണ്ട
നേരു നേരിനോട്
മൂളിപ്പാടുന്നത്.



santhosh pala



രണ്ടുപേര്‍ക്കുള്ള
ഇരിപ്പിടത്തില്‍
കാലിന്മേല്‍
കാല്‍കേറ്റി വച്ച്
ഗമയിലാണിരിപ്പ്!
ഒരു സര്‍വ്വാധികാരിയുടെ
സര്‍വ്വ ഡംഭോടും കൂടി.

ഒഴിവ് ദിനങ്ങളുടെ
ആലസ്യത്തില്‍
നിന്നുണരാത്ത
ഒരു കൂട്ടം ആള്‍ക്കാര്‍
അകലം പാലിച്ച്
അങ്ങോട്ട്
നോക്കുന്നുണ്ടായിരുന്നു,
ഞാനും.

ഓപ്പാംകോട്ടുകള്‍
ഉരിഞ്ഞു തുടങ്ങി
ഒന്നല്ല,
ഒമ്പതെണ്ണം!.

ആന വണ്ണം
ആടുവണ്ണമായി
കുറഞ്ഞു

വിയര്‍ത്ത വര്‍ഷങ്ങള്‍
വികൃതമാക്കിയ
തൊലിപ്പുറത്ത്
പരിദേവനത്തിന്റെ
പച്ചകുത്തലുകള്‍.

വിരല്‍ത്തലപ്പുകള്‍ക്ക്
ഒരു മണ്ണുമാന്തിയുടെ മൂര്‍ച്ച

കൊഞ്ഞനം കുത്തുന്ന
കോട്ടുവായകള്‍ക്ക്
ശരവേഗക്കുതിപ്പ്

നിന്റെ അന്ത്യമടുത്തെന്ന്
ഒരു സിഗരറ്റ് കുറ്റിയോട്
പലപ്പോഴും
പിറുപിറുക്കുന്നത്
കാണാമായിരുന്നു.

ചുവന്ന്
കലങ്ങിയ
കണ്ണുകള്‍
ഇടയ്ക്കിടെ
കയ്യിലെ
കറുത്ത
കൂടുകള്‍ക്കുള്ളിലേയ്ക്ക്
ഇറങ്ങി
ഇറങ്ങിപ്പോയി,
അല്ലാത്തപ്പോള്‍
പൊളിഞ്ഞ
വായയ്ക്ക്
കൂട്ടായി
ആകാശത്തേയ്ക്കും

കാലിയായി(പ്പോയി)രുന്ന
തീവണ്ടിബോഗിയില്‍
ബോധത്തിന്റെ
ചുരുളുകളഴിച്ച്
അയാള്‍
വിശ്രമിക്കുന്ന നേരം
വിലയില്ലാ വേശ്യകള്‍
ഒളിഞ്ഞു നിന്ന്
അടക്കം പറഞ്ഞു,
ചിരിച്ചു.

അവനീ പകലും
കഴിഞ്ഞ രാത്രിയുടെ
ബാക്കിയാണ്,
ഇരുള്‍തുരങ്കങ്ങള്‍ക്കു-
ള്ളിലൂടെയുള്ള
ഒടുങ്ങാത്ത യാത്ര

നിലയ്ക്കാതെ
നിര്‍ത്താതെ
വണ്ടിയോടുന്ന
ഒരു വലിയ
സംസ്കൃതിയുടെ
സാക്ഷ്യപത്രമായ്.

(* ന്യൂയോര്‍ക്ക് ഭൂഗര്‍ഭ ട്രെയിന്‍ ‍(സബ് വേ)യാത്രയിലെ ഒരു സ്ഥിരം കാഴ്‌ച)

p a anish

നീയെഴുതിയതൊന്നും
ഞാന്‍ വായിച്ചിട്ടില്ല
ഞാനെഴുതിയതൊന്നും
നീയും
പരസ്പരം വായിക്കപ്പെടാതെ
പുറംചട്ടയുരുമ്മിയിരുന്നിരുന്ന്
ചിതലരിയ്ക്കുകയാണല്ലോ
നമ്മുടെ പ്രണയം

girishvarma balussery

കണ്ണുകള്‍ എപ്പോഴും
തുറന്നു വെയ്ക്കാനാണാഗ്രഹം .
ഇമയനങ്ങാതെ .
കരടുകള്‍ തീര്‍ക്കുന്ന
ഓരോ ദുരന്തങ്ങള്‍ക്കും
ഇന്ന് ദൂരങ്ങളില്‍പ്പോലും
തീര്‍പ്പ് കല്‍പ്പിക്കാനാവുന്നില്ല.

നിന്റെ മിഴികളില്‍ ഞാന്‍ കണ്ടതും
പാഴ് മരങ്ങളുടെ നിഴല്‍ .
നഷ്ടപ്പെട്ട വനാന്തര്‍ഭാഗത്തെ
പൊളിഞ്ഞ കാവല്‍മാടവും ,
പുല്ക്കുടിലും, മാന്‍പേടയും..

സൌഹൃദത്തിന്റെ കണ്ണിലൂടെ
നിന്നെ നോക്കുമ്പോഴെല്ലാം
കുളമ്പടിച്ച് കുതറുന്ന
ഒരു കുതിരയെ കാണാം .
കടിഞ്ഞാണില്ലെങ്കിലും
കെട്ടിയിടപ്പെട്ട
കുതിപ്പിന്റെ പ്രസരിപ്പറിയാം..

കണ്ണുകള്‍ ഏറെ പറയുമത്രേ .
വാക്കിന്റെ സഞ്ചാര പഥങ്ങളില്‍
വരി തെറ്റാതെ
ഓരോ രാത്രിയിലും
അവയെന്നോട് സംസാരിക്കാറുണ്ട്.

സ്നേഹത്തിന്റെ തിളക്കം ,
ചതിയുടെ മാറാട്ടം ,
ഇണക്കങ്ങളുടെ വേഗതയും ,
പിണക്കങ്ങളുടെ രൌദ്രതയും വരെ
തീര്‍പ്പ് കല്‍പ്പിക്കുമിടം.

കണ്ണടഞ്ഞ സ്നേഹ രാഹിത്യത്തിന്റെ
തെരുവ് സ്പോടനങ്ങളിലും
തുറന്ന കണ്ണുമായ് അനേകര്‍..

കൃഷ്ണമണിയുടെ
ആലംബമില്ലാത്ത തേങ്ങല്‍
ഇന്നെന്നെ തളര്‍ത്തുന്നു.
കറുപ്പിന്റെ ശൂന്യതയില്‍
വന്യമായ ഒരു നിലവിളി...

കാഴ്ച മടുത്ത
എന്റെ ലോകത്തിലേക്ക്
ഉള്‍ക്കാഴ്ചയുടെ തിട്ടൂരമായ്
ഒരാള്‍ കൂടി ഇനി വരാനുണ്ട്..

എന്നെ കുടഞ്ഞു വീഴ്ത്തുന്ന ,
കണ്ണേറ് തട്ടിച്ചു തളര്‍ത്തുന്ന
ആത്മാക്കള്‍ക്ക് നേരെ
പിടയുന്ന സത്യമായ്
നീ തുറിച്ചു നോക്കുക....



sreedevinair
ജീവന്റെ നിഘണ്ടുവില്‍ അര്‍ത്ഥമറിയാത്ത
ചിലവാക്കുകള്‍ എന്നെ ഞാനറിയാതെ
അസ്വസ്ഥയാക്കിയിരുന്നു!
സ്വന്തം അര്‍ത്ഥമറിയാന്‍ ഉഴറിനടന്ന അവയെക്കണ്ട്
ഞാന്‍പരിഭ്രമിച്ചു.
എന്നാല്‍ ,
അര്‍ത്ഥമറിയുന്ന ചിലവാക്കുകള്‍വീണ്ടും
വീണ്ടും തിരിഞ്ഞുനോക്കിയപ്പോള്‍ എനിയ്ക്കു
ചിരിവന്നു.
കാരണം,
അവയിലെല്ലാം എഴുതിയിരുന്ന
അര്‍ത്ഥങ്ങള്‍ ഒന്നുതന്നെയായിരുന്നു!


brinda

മരിച്ചു പോകുന്ന നിമിഷത്തിലും
പ്രണയത്തെ കുറിച്ചു
മാത്ര മായിരിക്കും
ഞാന്‍
നിന്നോടുപറയുന്നത് .

കരിയിലകള്‍ക്കടിയിലെ
ഓര്‍മ്മകളുടെ ഈര്‍പ്പം പോലെ
സ്നേഹം .

നനവുകളില്‍ നിന്ന്
എന്നോ വിതച്ച വിത്തുകള്‍
ശക്തിയോടെ മുളച്ചുയരും .

ഒന്നിനും
അതിനെ ഇല്ലാതാക്കാനാകില്ല.

നിന്‍റെ സുഗന്ധം പുരണ്ട
വസ്ത്രങ്ങള്‍ .
പുറമേ കാണാനാകാത്ത
ആഴമേറിയ കാല്പാടുകള്‍ .
ഒരുമിച്ചു നടന്ന വഴികള്‍ .
ഉള്ളില്‍ കുറുകുന്ന വാക്കുകള്‍ ......

എല്ലാം

കരിയിലകള്‍ക്കടിയില്‍
ഒളിച്ചു വച്ച്
മീതെ മണ്ണിട്ട്‌ മായ്ച്ചാലും
ഒക്കെയും
ഓര്‍മിപ്പിച്ചു കൊണ്ട്
അവിടെയുണ്ടാകും
പൂത്തു നില്‍ക്കുന്ന
ഒരു
പ്രണയ മരം .
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

തീക്കുപ്പായം
,,,,,,,,,,,,,,,,,,,,,,,,
സമുദ്രത്തിനടിയില്‍
തീയുന്ടെന്നു
എന്നോടാദ്യം പറഞ്ഞത്
വീല്‍ ചെയറില്‍ സഞ്ചരിക്കുന്ന
പെണ്‍കുട്ടിയായിരുന്നു .
ചുരുണ്ട മുടിക്കാലുകള്‍ കൊണ്ട്
അവള്‍ കടലിനടിയിലൂടെ
ഓടി നടന്നു .
തിമിംഗലങ്ങളെ ചവിട്ടി തെറിപ്പിച്ചു
സ്രാവുകളുടെ കൂര്‍ത്ത പല്ല് പിഴുതെടുത്തു.
ആമകളോട്
ജീവന്റെ സമവാക്യങ്ങളെ ക്കുറിച്ച്
തര്‍ക്കിച്ചു .
കണ്ടിട്ടും കാണാതെ പോയ
മീന്‍ പറ്റങ്ങളുടെ നേര്‍ക്കു
ചിപ്പികള്‍ വലിച്ചെറിഞ്ഞു .
നോട്ടം കൊണ്ട് മഞ്ഞുരുക്കി
വഴി മുടങ്ങി പ്പോയ കപ്പലുകള്‍ക്ക്
പാത പണിതു ,
കടല്‍ക്കുതിരപ്പുറമേറി
ഭൂഖണ്ഡങ്ങള്‍ കീഴടക്കി ,
ഒരു സമുദ്രത്തില്‍ നിന്ന്
മറ്റൊന്നിലേക്ക്പോകാന്‍
ജല തുരംഗങ്ങള്‍നിര്‍മിച്ചു ,
തീചൂടേറ്റു വെള്ളം വറ്റുകയും
സൂര്യ ചന്ദ്രന്മാര്‍
വെന്തു പോവുകയും ചെയ്തു ,
അപ്പോഴും അവള്‍
ചുരുണ്ട മുടിക്കാലുകള്‍
കത്രിക കൊണ്ട് വെട്ടിഒതുക്കി
പുതിയ കുപ്പായങ്ങള്‍ നിര്‍മിച്ചു ,
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
രാക്ഷസന്‍
,,,,,,,,,,,,,,,,,,,
പഴുത്തു കിനിഞ്ഞു
ചന്ദനതാരകങ്ങള്‍ തൊട്ടു
മാമ്പഴങ്ങള്‍ .
കസവ് കച്ചയില്‍ പൊതിഞ്ഞ്
നമ്ര മുഖിയായി നീ .
തവിട്ടു ചുണ്ട്
നോവാതെ ചുവപ്പിച്ച്‌
ദാഹം ശമിക്കുവോളം
മധുവുണ്ട് ഞാന്‍ .
നീ എന്‍റെയരികില്‍ നിന്ന്
എങ്ങും പോകരുത് ,
പൊക്കിള്‍ ചുഴിയില്‍
ആദി താണ്ടവത്തിന്റെ
അഗ്നി താമര .
ഞാനിപ്പോള്‍
ഭൂഖണ്ഡങ്ങള്‍ തേടുന്ന
രാക്ഷസന്‍


dr. ismail maritheri

പൂമരങ്ങള്‍ നിലാവില്‍
പതുക്കെ പറഞ്ഞത്
വാര്‍ദ്ധക്യത്തെ പറ്റിയായിരുന്നു.
ഇടതൂര്‍ന്ന ശാഖികളില്‍
തഴംബിച്ച ചുളിവുകള്‍.
വേരെത്തിയ വഴികളില്‍ നിന്നും
തിരിഞ്ഞു നടത്തം.
ഓര്‍മകളില്‍ കല്‍കൊത്തളങ്ങളും
ഈര്‍പ്പം തേടിയലഞ്ഞ ബാല്യവും.
കിളികള്‍ കുറുകിയ കൌമാരം
ഇടയ്ക്കിടെ മങ്ങി തെളിയുന്നു.
.
ഉച്ച്ചത്തീ കുടിച്ചും
പെരുമഴ നനഞ്ഞും
പോരാടി നിന്ന യൌവനം
ഇടനെഞ്ഞിലിപ്പോഴും
ഇടറി ഇടറി കനല് കോരുന്നു

കൂട്ടിനിപ്പോള്‍
കണ്ണുകളെ മാത്രം സജലങ്ങളാക്കുന്ന
ഭീതിത ജലരഹിത സായാഹ്നങ്ങള്‍.
പൂവും വേരും കായും
മരവും ചേര്‍ന്ന സമവാക്യത്തില്‍
ചിഹ്നങ്ങള്‍ ചിതലരിക്കുന്നതു കണ്ടു
നിലാവിലങ്ങനെ
ശേഷിക്കും പൂക്കളും പേറി
നെടുവീര്‍പ്പിലാണ് പൂമരങ്ങള്‍ .

bijukumar alakkodu


തികച്ചും ശാന്തമായ ജലപ്പരപ്പിന് തിരമാലകളുടെ സൌന്ദര്യമില്ല. കാറ്റടിയ്ക്കാത്ത മുളങ്കൂട്ടത്തില്‍ നിന്നു മര്‍മരം ഉതിരില്ല. വിറകൊള്ളാത്ത തന്ത്രികളില്‍ നിന്നു സംഗീതം പൊഴിയില്ല. അതുപോലെ അസ്വസ്ഥമാകാത്ത മനസ്സില്‍ നിന്നു സാഹിത്യം വരില്ല. ലോകത്തെ എല്ലാ മികച്ച എഴുത്തുകാരും ജീവിതത്തോടും മനുഷ്യരോടും ചുറ്റുപാടുകളോടും കലഹിച്ചാണ് നല്ല രചനകള്‍ നടത്തിയിരിയ്ക്കുന്നത്. പൂര്‍ത്തീകരിയ്ക്കാത്ത എന്തൊക്കെയോ തൃഷ്ണകള്‍ അവരെ അലട്ടിയതിന്റെ പ്രകോപനമാവാം മികച്ച രചനകള്‍ക്കവരെ പ്രേരിപ്പിച്ചത്.
എന്നാല്‍ അതി ഭാവനാസമ്പന്നരായ ചിലര്‍ തങ്ങളുടെ മനസ്സിലെ അസ്വസ്ഥതകളില്‍ നിന്നുല്‍ഭൂതമാകുന്ന രചനകള്‍ക്ക് പിറവി നല്‍കാന്‍ മറ്റൊരു വേദി കണ്ടെത്തിയിട്ടുണ്ട്. നാട്ടിലെ അറിയപ്പെടുന്ന പ്രസാധകരൊന്നും തങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിയ്ക്കില്ല എന്ന സംശയം കൊണ്ടാവാം ഒരു ബദല്‍ വേദി അവര്‍ സ്വീകരിച്ചത്. ഇത്തരം രചനകള്‍ പൊതുവെ അറിയപ്പെടുന്നത് “ടോയിലറ്റ് ലിറ്ററേച്ചര്‍“ അഥവാ “കക്കൂസ് സാഹിത്യം“ എന്നാണ്. ഇവ അധികവും പ്രസിദ്ധീകൃതമായിരിയ്ക്കുന്നത് പബ്ലിക്ക് കംഫര്‍ട്ട് സ്റ്റേഷനുകള്‍ ‍, കെ.എസ്.ആര്‍.ടി.സി. ബസ്‌സ്റ്റാന്‍ഡ് കക്കൂസുകള്‍, ചില ലോഡ്ജുകളിലെ കക്കൂസുകള്‍, ട്രെയിനിലെ കക്കൂസുകള്‍, മുതലായ ഇടങ്ങളിലാണ്. ട്വിറ്റര്‍ “ട്വീറ്റും”, ഫേസ്‌ബുക്ക് “സ്റ്റാറ്റസും” കണ്ടുപിടിയ്ക്കും മുന്‍പേ, എതാനും വരികളില്‍ ഒതുങ്ങുന്ന മെസ്സേജിങ്ങ് ശൈലിയുടെ സാധ്യത അവര്‍ തിരിച്ചറിഞ്ഞിരുന്നു.
മറ്റു സാഹിത്യങ്ങളില്‍ നിന്നു വ്യത്യസ്തമായി ഈ മേഖലയിലെ ഊന്നല്‍ ഒരൊറ്റ വിഷയത്തില്‍ മാത്രമാണ്. ആ വിഷയത്തിലെ പല ഉപമേഖലകളിലേയ്ക്കും ഈ രചനകള്‍ ആഴ്ന്നിറങ്ങുന്നുണ്ട്. എന്നു മാത്രമല്ല, ഒരു നീണ്ട കഥയില്‍ പറയേണ്ടുന്ന ആശയങ്ങള്‍ ഏതാനും വരകളില്‍ സ്വാംശീകരിച്ചിരിയ്ക്കുന്ന മികച്ച രേഖാചിത്രങ്ങളും ഈ മേഖലയില്‍ കണ്ടു വരുന്നു. പൊതുവെ എം.എഫ്. ഹുസൈന്‍ ശൈലി ആണ് ചിത്രകാരന്മാര്‍ സ്വീകരിച്ചിരിയ്ക്കുന്നത്. ആ ചിത്രങ്ങള്‍ കാണുമ്പോള്‍ തന്നെ മനസ്സിലാകും, ആ കര്‍മ്മത്തിലൂടെ ചിത്രകാരന്‍ അനുഭവിച്ച നിര്‍വൃതി.
എന്റെ അറിവില്‍ പുരുഷ രചയിതാക്കള്‍ ഈ മേഖലയില്‍ സ്ത്രീകളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്. ചില ഹോസ്റ്റലുകളില്‍ ഒഴിച്ച് വനിതകള്‍ ഈ രംഗത്തോട് വിമുഖത കാണിയ്ക്കുന്നതായിട്ടാണ് തോന്നുന്നത്. കേരളത്തില്‍ പല സ്ഥലങ്ങളിലും യാത്ര ചെയ്തിട്ടുള്ള ഒരാളെന്ന നിലയില്‍ , മിക്കവാറും എല്ലാ നഗരങ്ങളിലും ഈ സാഹിത്യശാഖ ഒരേപോലെ പുഷ്ടിപ്രാപിച്ചതായി ഉറപ്പിച്ചു പറയാനാകും. എങ്കിലും, എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് പബ്ലിക്ക് കംഫര്‍ട്ട് സ്റ്റേഷനിലെ ഒരു കക്കൂസ് ചുവരില്‍ കണ്ട രചനയാണ് ഞാനിന്നേ വരെ വായിച്ചതില്‍ ഏറ്റവും “തീക്ഷ്ണ“മെന്നു ഞാന്‍ പറയും. ആറോ ഏഴോ വരികളിലായി പടര്‍ന്നു കിടക്കുന്ന ആ കൃതിയിലെ ഓരോ പദവും രചയിതാവിന്റെ പ്രതിഭയും ഭാവനയും രചനാ വൈഭവവും വിളിച്ചോതുന്നതായിരുന്നു. അതു വായിച്ചതിന്റെ ആഘാതത്താല്‍ അന്നത്തെ പ്രഭാതഭക്ഷണം ഉപേക്ഷിയ്ക്കേണ്ടി വന്നു എന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിയ്ക്കുമോ? വായനക്കാരനിലേയ്ക്ക് തറച്ചിറങ്ങാന്‍ ആ ശൈലിയ്ക്കുള്ള കഴിവ് അപാരം തന്നെ.
സ്ത്രീകള്‍ ഈ രംഗത്ത് അപൂര്‍വമാണെങ്കിലും മിക്ക രചനകളിലും കഥാപാത്രങ്ങളായി ധാരാളമുണ്ട്. ചിലരുടെയൊക്കെ മൊബൈല്‍ നമ്പരും അതോടൊപ്പം കാണും. വൈരാഗ്യമുള്ള നാരീജനങ്ങളെ മനപ്പൂര്‍വം അപമാനിയ്ക്കുക എന്ന ലക്ഷ്യമാണിതിനു പിന്നിലെന്ന് ചില വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും, അത് രചനയുടെ ആധികാരികതയ്ക്ക് ബലമേകുന്നു എന്നാണ് മറ്റു ചിലരുടെ പക്ഷം.
ഇതു കേരളീയര്‍ക്കു മാത്രമുള്ള അപൂര്‍വ സിദ്ധിയൊന്നുമല്ല. സൌദി അറേബ്യയിലും ഖത്തറിലും ഞാനിതേ മാതിരി രചനകള്‍ കണ്ടിട്ടുണ്ട്. ഖത്തറിലെ കര്‍വാ ബസ് സ്റ്റേഷനിലെ കക്കൂസ് രചനകള്‍ ആഗോള വൈവിധ്യം ഉള്‍ക്കൊള്ളുന്നവയാണ്. വിവിധ രാജ്യക്കാരോടൊപ്പം മലയാളിയും തന്റെ സംഭാവന, രേഖാചിത്രമായി അവിടെ സമര്‍പ്പിച്ചിട്ടുണ്ട് എന്നത് നമുക്കെല്ലാം അഭിമാനാര്‍ഹമാണെന്ന് പറയേണ്ടിയിരിയ്ക്കുന്നു. (അതിനോടൊപ്പമുള്ള അടിക്കുറിപ്പാണ് മലയാളിത്തം തിരിച്ചറിയാനിടയാക്കിയത്)
ലോകം ഡിജിറ്റല്‍ യുഗത്തിലേയ്ക്ക് മാറിയതോടെ കക്കൂസ് സാഹിത്യശാഖയും ഡിജിറ്റലായി. ഫേസ്‌‌ബുക്ക്, ഓര്‍ക്കൂട്ട്, ഗൂഗിള്‍ ബസ് മുതലായവ പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ആണ് ഇവിടെ ടോയിലറ്റിന്റെ സ്ഥാനം അലങ്കരിയ്ക്കുന്നത്. ടോയിലറ്റിനു ചുമരെന്നപോലെ ഫേസ്‌ബുക്കിനുമുണ്ട് ചുമര്‍. ഈയടുത്ത കാലത്തായി മികച്ച ധാരാളം രചനകള്‍ ഫേസ്‌ബുക്കില്‍ ഉണ്ടായിട്ടുണ്ട്. നാട്ടിലെ ഒറിജിനല്‍ കക്കൂസ് സാഹിത്യമേഖലയ്ക്കു വിരുദ്ധമായി, ഇവിടെ ചില സ്ത്രീകള്‍ പുരുഷന്മാരോടൊപ്പം എത്താന്‍ കാര്യമായി പരിശ്രമിയ്ക്കുന്നുണ്ട് എന്നത് എടുത്തു പറയേണ്ടതാണ്. ഇപ്പോള്‍ സ്ത്രീ-പുരുഷ സമത്വത്തിന്റെ കാലമാണല്ലോ.
പൊതുവെ അപരിഷ്കൃതരെന്നു കരുതുന്ന നാടന്‍ കക്കൂസ് സാഹിത്യകാരന്മാര്‍ക്കും, പരിഷ്കൃതരെന്നു കരുതുന്ന ഫേസ്‌ബുക്കാദി കക്കൂസ് സാഹിത്യകാരന്മാര്‍ക്കും രചനാശൈലിയില്‍ ഒരേ മനസ്സും നിലവാരവുമെന്നത് അത്ഭുതകരമായ അറിവാണ്. അല്ലെങ്കിലും പരിഷ്കാര ആവരണം ഊരിമാറ്റിയാല്‍ പ്രകൃതിചോദനകള്‍ എല്ലാവരിലും ഒരേപോലാണല്ലോ. കക്കൂസില്‍ എല്ലാവരും ഒറ്റയ്ക്കാണ്. കമ്പ്യൂട്ടറിനു മുന്‍പിലും ഒറ്റയ്ക്കാണ്. അപ്പോള്‍ ഭാവന ഉണരും. രചനകള്‍ പിറക്കും. മലയാളത്തില്‍ മാത്രമല്ല ലോകമൊട്ടാകെ ഈ സാഹിത്യശാഖയ്ക്കു വേരുകളുണ്ട്.
ഇനിമുതല്‍ Ph.D യ്ക്കും മറ്റും ഗവേഷണ പ്രബന്ധങ്ങള്‍ക്ക് ഈ മേഖല കൂടി പരിഗണിയ്ക്കാവുന്നതാണ്. “കക്കൂസ് രചനകളില്‍ അന്തര്‍ലീനമായിരിയ്ക്കുന്ന സാംസ്കാരിക വൈവിധ്യം”, “കക്കൂസ് സാഹിത്യത്തിലെ നൂതന പ്രവണതകള്‍” എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ സ്വീകരിയ്ക്കാം.
ഈ മേഖലയില്‍ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തണമെന്നാണ് എന്റെ അപേക്ഷ. കേരള സാഹിത്യ അക്കാദമി ഓരോ വര്‍ഷവും മികച്ച “കക്കൂസ് സാഹിത്യ രചന“യ്ക്ക് അവാര്‍ഡ് നല്കണം. കേന്ദ്രത്തില്‍ ജ്ഞാനപീഠം പോലെ, “കക്കൂസ്‌പീഠ”മെന്നോ മറ്റോ പേരില്‍ യൂറോപ്യന്‍ ക്ലോസറ്റിന്റെ മാതൃകയിലുള്ള ഒരു ശില്പവും കാശും അവാര്‍ഡായി ഏര്‍പ്പെടുത്താം. ആഗോള തലത്തില്‍ നോബല്‍ സമ്മാന സമിതിയ്ക്കും ഇക്കാര്യം ആലോചിയ്ക്കാം.

Tuesday, February 1, 2011


k p sadananbdan

സ്വാതന്ത്ര്യം ഒട്ടേറെ സാമൂഹ്യപ്രതീക്ഷകൾ ഇന്ത്യാക്കാരിലുണർത്തിയിരുന്നു. ഈ സാമൂഹ്യപ്രതീക്ഷകളൊന്നും സ്വതന്ത്ര ഇന്ത്യയിൽ സാക്ഷാത്കരിക്കപ്പെട്ടില്ല. സാമൂഹ്യ അസമത്വങ്ങളും കുഴപ്പങ്ങളും നാൾക്കുനാൾ സങ്കീർണ്ണമായിവരികയാണ്‌. സ്വാതന്ത്ര്യസമരം സാമൂഹ്യനീതി സ്ഥാപിച്ചുകിട്ടാനുള്ള സമരംകൂടിയായിരുന്നു. പട്ടിണിയും അയിത്തവും ജാതിചിന്തയും സാമൂഹ്യാസമത്വങ്ങളും മറ്റേതുകാലത്തേക്കാളും ശക്തമായി ഇന്ത്യയിലിന്നുണ്ട്‌. സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ ഇതിനെതിരായുള്ള പ്രവർത്തനങ്ങളും ചിന്തകളും ഒരു മുഖ്യഭാഗമായി നിലനിന്നിരുന്നു. രാഷ്ട്രീയസ്വാതന്ത്ര്യം കിട്ടിയപ്പോൾ എന്തുകൊണ്ടോ മറ്റെല്ലാം വിസ്മരിക്കപ്പെട്ടു. ഈ അവസ്ഥ മാറ്റിയെടുക്കണമെന്ന്‌ ആത്മാർത്ഥമായി ആഗ്രഹിക്കുന്നവരുടെ എണ്ണവും ഇന്ന്‌ കുറഞ്ഞുവരികയാണെന്നുള്ളതിന്റെ എല്ലാ സൊ‍ാചനകളുമുണ്ട്‌.
നമ്മുടെ ഭരണാധികാരികളും ബുദ്ധിജീവികളും ഈ യാഥാർത്ഥ്യങ്ങൾ കണാതിരിക്കുകയാണ്‌. പദപ്രയോഗങ്ങൾകൊണ്ടുപോലും അവർ യാഥാർത്ഥ്യങ്ങൾ മൂടിവയ്ക്കുന്നു. പട്ടിണിയെ പട്ടിണിയെന്ന്‌ ഇപ്പോൾ നാം പറയാറില്ല. പകരം ദാരിദ്രരേഖയെന്നൊരു സാങ്കൽപികരേഖയുണ്ടാക്കി അതിന്റെ മേലും കീഴുമായി ജനങ്ങളെ വിഭജിച്ചുവച്ചിരിക്കുകയാണ്‌. അധഃസ്ഥിതരും തൊഴിലാളികളുമെന്നല്ല പറയുക, പാശ്ചത്യമട്ടിൽ ദുർബ്ബലവിഭാഗം എന്നാണ്‌." ഇങ്ങനെ ഏതെങ്കിലും ഒരു രാഷ്ട്രീയക്കാരൻ ഇന്നു പറയുമോ എന്ന്‌ അത്ഭുതം തോന്നാം. പറഞ്ഞത്‌ സി.അച്യുതമേനോൻ തന്നെ. യുവകലാസാഹിതിയുടെ മൂന്നാം സംസ്ഥാന സമ്മേളനം മാർച്ച്‌ ആറിന്‌ വി.ജെ.ടി ഹാളിൽ ഉദ്ഘാടനം ചെയ്തുകൊണ്ടാണ്‌ അദ്ദേഹം ഈ പ്രസ്താവം നടത്തിയത്‌.
സ്വാതന്ത്ര്യസമരകാലത്തുണ്ടായിരുന്ന സാംസ്കാരികശുദ്ധീകരണ ശക്തികൾ വിദൂരമായ ഒരോർമ്മ മാത്രമായിത്തീർന്നിരിക്കുന്നു. അയിത്തവും ജാതിയും പോലുള്ള ക്രൂരതകൾ ഉത്തരേന്ത്യയുടെ മാത്രം ശാപമാണെന്ന ധാരണ പലർക്കുമുണ്ട്‌. ഇതു ശരിയല്ലെന്ന്‌ അച്യുതമേനോൻ പറഞ്ഞു. കേരളം പോലും ഈ ഹീനതകളിൽനിന്ന്‌ മുക്തമല്ല. അതേ രൂപത്തിലല്ലെങ്കിലും പലവിധത്തിൽ അവയെല്ലാം കേരളത്തിലും ശക്തമായി ഇന്ന്‌ വ്യാപിച്ചിരിക്കുകയാണ്‌. ഇന്ത്യയുടെ സംസ്കാരം എത്രമാത്രം അധഃപതിച്ചു എന്നതിന്‌ സമീപകാല സംഭവങ്ങൾ തെളിവാണ്‌. ബെൽച്ചിയും നാരായൺപൂരും അവയിൽ ചിലതുമാത്രം. ബലാൽസംഘങ്ങൾ പത്രങ്ങളുടെ തുടർക്കഥയായിരിക്കുന്നു. ഹരിജനങ്ങളുടെ ജീവന്‌ ഒരു തീച്ചൂട്ടിന്റെ വിലപോലുമില്ല. ഇതിനെ മറയ്ക്കുന്ന മറ്റൊരു മണിമന്ദിര സംസ്കാരവും ഇന്ത്യ വളർത്തിയെടുത്തിരിക്കുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളും കള്ളക്കടത്തും അഴിമതിയും നിറഞ്ഞ ഒരു സംസ്കാരമാണ്‌ മുകൾത്തട്ടിൽ. ഇന്ന്‌ ഇന്ത്യയിൽ കാണുന്ന അവസ്ഥ ഒരുപക്ഷേ, ദക്ഷിണാഫ്രിക്കയിൽ മാത്രമേ ഉണ്ടാവൂ എന്ന്‌ അച്യുതമേനോൻ അഭിപ്രായപ്പെട്ടു. അടിക്കടി ആവർത്തിക്കുന്ന ക്രൂരതകൾ കണ്ട്‌ നമ്മുടെ മനഃസാക്ഷി മരവിച്ചിരിക്കുകയാണോ? നമ്മുടെ ചിന്തകരും ബുദ്ധിജീവികളും ഈ അവസ്ഥയ്ക്കെതിരെ മൂകത പാലിക്കുകയാണ്‌. അനീതികൾക്കെതിരെ ക്ഷോഭിക്കുക എന്ന കാര്യം അവർ മറന്നുപോയ മട്ടാണ്‌.
ഒരു രണ്ടാം സ്വാതന്ത്ര്യസമരത്തിന്‌ സമയമായെന്ന്‌ അച്യുതമേനോൻ ഓർമ്മിപ്പിച്ചു.

backer methala
കോട്ടപ്പുറം കോട്ടയിലെ
ഗുഹയുടെ വാതിലടച്ചവർ
ചരിത്രത്തിലേക്കുള്ള വാതിലാണ്‌
അടച്ചതു.
തുറന്നുകിടന്ന ഗുഹയിലേക്ക്‌
മേയാനിറങ്ങിയ പശുക്കൾ
അപ്രത്യക്ഷരായി
തിരിച്ചുവരാത്തവിധം
ഇനിയൊരു പശുവിനെയും ഗുഹ തിന്നരുത്‌.
ഗുഹയുടെ വാതിലുകളടയുന്നു
പശുക്കളുടെ മേനിയിലെ
പേൻതിന്നാൻ കാത്തിരുന്ന
മൂന്നുകാക്കകൾ
ഇപ്പോഴും ആഞ്ഞിലിമരത്തിന്റെ
ഉയരങ്ങളിൽ
പശുക്കൾ വരുന്നതും കാത്ത്‌

തൈമരത്തിൽ നിന്നും
അമ്പത്താറ്‌ ക്യുബിക്ക്‌ വണ്ണവും
ഇരുന്നൂറ്റിഇരുപത്തഞ്ച്‌
വർഷത്തെ ഉയരവുമുള്ള
വൻമരത്തിലേക്ക്‌
ആഞ്ഞിലി വളർന്നിട്ടും
കാക്കകൾ ആമരത്തിൽ നിന്നും
ഇതേവരെ പറന്നിട്ടില്ല
സ്റ്റഫ്‌ ചെയ്യപ്പെട്ട ജഡമായ്‌
രൂപാന്തരം പ്രാപിച്ച്‌ കാത്തിരിക്കുന്നു.
പശുക്കൾ ഇപ്പോഴും ഗുഹയ്ക്കകത്തുണ്ട്‌
ഗുഹയോട്‌ ചേർത്ത്‌ വെക്കുന്ന
ചെവികളിലേക്ക്‌
പശുക്കളുടെ 'മ്പേ' എന്ന കരച്ചിൽ
ഒരു സംഗീതം പോലെ കേൾക്കാം
വീണ്ടും യുദ്ധങ്ങൾ വരുന്നതും
ടിപ്പുവിന്റെ പടയോട്ടം
ഈ വഴി കടന്നുപോകുന്നതും
ഗുഹയിലകപ്പെട്ട പശുവിന്റെ
കിനാവായിരുന്നു
ചരിത്രത്തിന്റെ പഴമയാർന്ന ഗന്ധവും
പൂപ്പലുംതിന്ന്‌
വാളുകളുടെ തിളക്കം കുടിച്ച്‌
വല്ലപ്പോഴും കോട്ടകാണാനെത്തുന്ന
സ്കൂൾകുട്ടികളുടെ
കൗതുകങ്ങളെ വാലുകൊണ്ട്‌
വരച്ച്‌
പശുക്കൾ ഓർമ്മകളെ അയവിറക്കി.

thomas p kodian

ആശുപത്രികൾ എന്നെ മടുപ്പിക്കുന്നു.
ഒരു ചിരിയോ സൗമ്യതയോ എങ്ങുനിന്നുമില്ല. പണ്ടത്തെ കഥകളിലെ സൗമ്യവതികളായ നഴ്സുമാർ, വെള്ളരിപ്രാവുകളെന്നു കലാകാരൻമാർ വിളിച്ചിരുന്ന ആ കാരുണ്യവതികൾ പരിണാമത്തിന്റെ ഏതു ദശാസന്ധിയിലാണു മൺമറഞ്ഞു പോയത്‌?
ദൈവാവതാരങ്ങളെന്നു വിശ്വസിക്കപ്പെട്ടിരുന്ന ഡോക്ടർമാരുടെ ആശ്വാസപ്രദായകങ്ങളായ ചിരിയുടെ വെൺപ്രാക്കളെ ഏതു നിഷാദനാണു ഹിംസിച്ചു കളഞ്ഞത്‌? പണം...പണം...പണം...
പൊടുന്നനവെ ചിന്തകളുടെ വാതിൽ തള്ളിയടച്ചുകൊണ്ട്‌ കാഴ്ചകൾക്കു പുറത്ത്‌ പൗലോസ്‌ ചിരിച്ചു നിൽക്കുന്നു. അവന്‌ കൃഷ്ണന്റെ വേഷമിട്ടാൽ ചമയങ്ങൾ അധികം വേണ്ട.
"എന്ത്യേടാ ഇവിടെ?" സ്നേഹം നൽകുന്ന സ്വാതന്ത്ര്യത്തോടെ അവൻ കൈ കവർന്നെടുത്തു. കലാലയത്തിലെ അഞ്ചു വർഷത്തെ തീവ്ര സൗഹൃദം ഞരമ്പുകളിലൂടിരമ്പിയെത്തി ഹൃദയങ്ങളിൽ നിറയുന്നു. അവന്റെ കണ്ണുകളിൽ അപരിമേയമായ സൗഹൃദത്തിന്റെ ആഴക്കടൽ ഇളകുന്നു. ഓർമ്മകളിൽ പ്രീഡിഗ്രി, ഡിഗ്രിക്ലാസ്സുകൾ. ക്ലാസുകളഞ്ഞ്‌ പോയിക്കണ്ട നൂറുകണക്കിനുസിനിമകൾ.. സിൽക്കുസ്മിത..അനുരാധ.....
നായികയുടെ ഗുപ്തസൗന്ദര്യങ്ങളിലേക്ക്‌, അവരുടെ വസ്ത്രാഞ്ചലം അൽപമെങ്കിലുമൊന്നുയരുന്നതോ താഴുന്നതോ കാത്ത്‌, പുതിയ ഭൂഖണ്ഡങ്ങൾക്കായി പരതിയ പ്രാചീന സമുദ്രസഞ്ചാരിയുടെ കൗശലത്തോടെയും ചങ്കിടിപ്പോടെയും, സ്വന്തം ചോരയിലുരുകി തിയേറ്ററിന്റെ നാറുന്ന ആവതിപ്പുകളിൽ ആസക്തി പൂണ്ട കണ്ണുകളോടെ കാത്തിരുന്ന തിളയൗവ്വനനാളുകൾ...
മനസ്സിൽ ഒരു പാട്ടുണരുണരുന്നു. 'നീ മായും നിലാവോ എൻ ജീവന്റെ കൺനീരോ......'
'മദനോൽസവം' സിനിമയിൽ രോഗാതുരയായ പ്രണയിനോടുള്ള നിസ്സീമമായ പ്രണയത്തോടെ, ദുഃഖഭാരത്തോടെ കമൽഹാസൻ പാടുന്നു....
പിണക്കങ്ങളെല്ലാം കരഞ്ഞും പറഞ്ഞും തീർത്ത്‌ പ്രിയതരമായിരുന്ന കലാലയയം വിട്ടിറങ്ങുമ്പോൾ വിതുമ്പിപ്പോയ മനസ്സിനൊന്നു തിരിഞ്ഞുനോക്കാതിരിക്കാനായില്ല. നിത്യവസന്തത്തിന്റെ ഒരു മാതൃരൂപം അതിന്റെ വാത്സല്യമൂറുന്ന നൂറുനൂറു ജാലകക്കണ്ണുകളിലൂടെ വിടയരുളുന്നു. പോവുക....
കൈയിലപ്പോൾ നഷ്ടവേദനകളുടെ ഹംസഗീതങ്ങൾ കുറിച്ചിട്ടഓട്ടോഗ്രാഫിൽ അവനെഴുതിയ കുറിപ്പുകൂടിയുണ്ടായിരുന്നു. 'നീ മായും നിലാവോ......'
ഒരു സ്വവർഗ്ഗാനുരാഗത്തിന്റെ ഒരു നേർത്ത നിഴൽ അതിലുണ്ടായിരുന്നുവോ എന്ന എന്റെ സംശയം മാറിയത്‌ പിന്നീട്‌ ചില സാഹചര്യങ്ങളിൽ എന്റെ ഇളയ പെങ്ങളെപ്പറ്റി അവൻ ആവർത്തിച്ചു ചോദിച്ചപ്പോഴാണ്‌. പക്ഷെ അന്നെനിക്കതിന്റെ പൊരുളൊട്ടു തിരിഞ്ഞതുമില്ല. ഒരുനാൾ പെങ്ങളുടെ കല്യാണം ക്ഷണിക്കാൻ ചെന്നപ്പോഴാണ്‌, അവന്റെ കണ്ണുകളിൽ ഒരു പ്രണയത്തിന്റെ ചാവുകടൽ തിരതല്ലിയാർക്കുന്നതും അതിൽ പ്രണയത്തിന്റെ നക്ഷത്രങ്ങൾ കരിഞ്ഞു വീഴുന്നതും ​‍്യൂഞ്ഞാനറിയുന്നത്‌. ഒരു പരിവർത്തിത ക്രൈസ്തവന്റെ മനോജാള്യത അവളോടു തോന്നിയ ഇഷ്ടം എന്നെ അറിയിക്കുന്നതിൽ നിന്നും അവനെ വിലക്കിയിരുന്നുവോ? ~ഒരു അതിപുരാതന കത്തോലിക്കാ കുടുംബത്തോടു തോന്നിയ ഒരു ബഹുമാനം?
തൊഴിൽ തെണ്ടി നടന്നിരുന്ന ഒരുവന്റെ ഒരു ആത്മവിശ്വാസക്കുറവ്‌?
ഒരുപക്ഷേ അവന്റെ സ്നേഹം എന്നോടു തുറന്നു പറഞ്ഞിരുന്നെങ്കിൽ അവനു വേണ്ടി ഞാൻ എന്നാലാവുന്നതെല്ലാം ചെയ്യുമായിരുന്നിരിക്കാം. എനിക്കവനെ അത്രമേൽ ഇഷ്ടമായിരുന്നു. അവന്‌ കൃഷ്ണന്റെ വേഷമിട്ടാൽ ചമയങ്ങയങ്ങളധികം വേണ്ടായിരുന്നു. ഒരു പ്രണയനിരാസത്തിന്റെ പളുങ്കുമധുപാത്രം ചിതറിവീണുകിടന്നിരുന്ന എന്റെ മനസ്സിന്‌ അവനെ അറിയാനെളുപ്പമാണെന്നവനറിഞ്ഞിരുന്നിരിക്കില്ല.
പക്ഷേ, വിധി അതിന്റെ ഫലിതങ്ങളുമായി രാപകലുകളുടെ കളങ്ങളിൽ ആൾരൂപങ്ങൾകൊണ്ടു കളി
തുടർന്നപ്പോൾ, എന്റെ പെങ്ങളെ അവൾക്കായി നിശ്ചയിച്ചിരുന്നവന്‌ കിട്ടി.
കല്യാണക്ഷണക്കത്തുകളിലൊന്ന്‌ അവനും നൽകിയിരുന്നു. സന്തോഷം ഭാവിച്ചു കൊണ്ട്‌ അവൻ കല്യാണത്തിനു വന്നിരുന്നു - അന്നു പണിയൊന്നുമില്ലാതിരുന്നിട്ടും അവൾക്കൊരു വിലയേറിയ സമ്മാനവും കൊണ്ട്‌....
പിന്നീടവൻ എന്റെ വീട്ടിൽ വന്നിട്ടില്ല. ഞാൻ അവന്റെ വീട്ടിലും പോയിട്ടില്ല. വീടുകൾ തമ്മിലുണ്ടയിരുന്ന മുപ്പതു കിലോമീറ്റർ ദൂരം അകലങ്ങൾക്കു വളമിട്ടു വളർന്നു. ഓരോരോ തിരക്കുകളിൽ ജീവിതം ഇരമ്പി നീങ്ങുന്ന നാളുകളിലൊന്നിൽ അവന്റെ വിവാഹക്ഷണക്കത്തു വന്നു. അവന്റെ മുപ്പത്തിമൂന്നാം വയസ്സിൽ.
വിവാഹത്തിന്റെയന്ന്‌ തമ്മിൽ കണ്ടപ്പോൾ പണ്ടത്തെ അതേസൗഹൃദം. പുതിയ ജീവിതത്തിലേയ്ക്കു കടക്കുന്നതിന്റെ ആഹ്ലാദത്തിലവന്റെ മുഖം തുടുത്തിരുന്നു.
"എടാ എന്തോരം കാലായടാ കണ്ടിട്ട്‌? നീയിപ്പൊ എന്തെടുക്കുന്നു?". സ്വരം നനയുന്നു. സ്വരം മധുവാകുന്നു. സൗഹൃദത്തേനടരുകളിൽ നിന്നും മധുവൂറുന്നു. സ്വാർത്ഥലേശം പോലുമില്ലാതിരുന്ന അതീതകാലസൗഹദത്തേനറകളിൽ നിന്നും നഷ്ടസ്മൃതികളുടെ സ്വർണ്ണമധുശലഭങ്ങൾ മൃദുവായ്‌ മൂളിയിളകുന്നു....
"ഞാനൊരു പാരലൽ കോളേജിലു മലയാളം വാധ്യാരായിട്ടു കൂടിയിരിക്കുന്നു. നീയോ?"
"എനിക്കു പോലീസിൽ കിട്ടി. ഇപ്പോൾ ട്രാഫിക്കിലാണ്‌."
"അപ്പൊ, ഇനി ഞാൻ സാറേന്നു വിളിക്കണോ?" ഫലിതത്തോടെയുള്ള ചോദ്യത്തിന്‌, പുറത്ത്‌ സ്നേഹപൂർവ്വമായൊരു തല്ലായിരുന്നു മറുപടി. നാലു വർഷം മുമ്പായിരുന്നു ആ കൂടിക്കാഴ്ച.
ഇപ്പോൾ വീണ്ടും ഇതാ എന്റെ പ്രിയ സുഹൃത്ത്‌ മുന്നിൽ നിന്നു ചിരിക്കുന്നു. സൗഹൃദപൂർവ്വം കൈ കവരുന്നു. കെട്ടിപ്പിടിക്കുന്നു. നിരയൊത്ത വെണ്മയുള്ള പല്ലുകൾ പ്രകാശിക്കുന്നു. കൃഷ്ണന്റെ വേഷമിട്ടാൽ ചമയങ്ങൾ വേണ്ടാത്തവൻ - പൗലോസ്‌...
ചിരിക്കുമ്പോൾ പരിസരങ്ങളെ ശോഭ കൊള്ളിക്കുന്ന അവന്റെ ചിരിയിൽ ഒരു ശിശുവുണ്ട്‌. ഈ ശിശുമുഖനെ ആരാണു പോലീസിലെടുത്തത്‌? കടുത്ത ട്രെയിനിങ്ങ്‌ കഴിഞ്ഞിട്ടും അവന്റെ മുഖത്തിനു പഴയ നിഷ്കളങ്കത തന്നെ. ഒരു പോലീസുകാരനു വേണ്ട മിനിമം ഗൗരവം പോലുമില്ലാതെ ശാന്തരൂപനായി അവൻ. വലിയ മാറ്റങ്ങളൊന്നുമില്ല. അൽപം തടിച്ചിട്ടുണ്ടന്നു മാത്രം. പരിവർത്തിത ക്രൈസ്തവന്റെ സംവരണം അവനെ ഒരു പോലീസ്‌വേഷം കെട്ടിയാടിക്കുകയായിരിക്കണം.
"എന്ത്യേടാ?" അവൻ.
"ഒരു ചെറിയ പനി. നിനക്കോ?"
"ചന്തിയിലൊരു കുഞ്ഞു മുഴയുണ്ടായിരുന്നു. ഒരു വർഷത്തോളം കൊണ്ടുനടന്നു. പെണ്ണുമ്പിള്ളയ്ക്കൊരു പേടി. എനിക്കും തോന്നീരുന്നു. രണ്ടാഴ്ച മുമ്പ്‌ ഇവിടെ വന്ന്‌ കീറിക്കളഞ്ഞു. അത്‌ ബയോപ്സിക്ക്‌ അയച്ചിട്ട്‌ റിസൽട്ടിന്‌ ഇന്നു വരാനാണു പറഞ്ഞിരുന്നത്‌. റിസൽറ്റു വന്നു. ഒരു കൊഴപ്പവുമില്ല. സത്യം പറഞ്ഞാ ഇതുവരെ ഒരു ടെൻഷനായിരുന്നു." അവൻ വിടർന്നു ചിരിക്കുന്ന ഒരു പൂവായി. അതിൽനിന്നും ആശ്വാസത്തിന്റേയും സമാധാനത്തിന്റേയും പരാഗങ്ങളുതിരുന്നു. കൃഷ്ണന്റെ വേഷമിട്ടാൽ മേക്കപ്പു വേണ്ടാത്തവന്റെ ചിരി. പൗലോസിന്റെ ചിരി...പോലീസിന്റേയും...!
ആധുനിക മനുഷ്യൻ പറയാൻപോലും ഭയപ്പെടുന്ന ആ രോഗം - ബയോപ്സി, പോസിറ്റീവ്‌, നേഗറ്റീവ്‌ തുടങ്ങി കേൾവിയിൽ നിരുപദ്രവികളെന്നു തോന്നുന്ന ചില പദങ്ങളിലൂടെ നമ്മെ ഉൽക്കണ്ഠകളുടെ വാൾത്തലപ്പുകളിലൂടെ നടത്തി ചിലപ്പോൾ ആശ്വാസത്തിന്റെ സ്വർഗ്ഗവും ചിലപ്പോൾ നിരാശയുടെ നരകവും തരുന്നു. ആശുപത്രികൾ നൽകുന്ന ഫലത്തിനനുസരിച്ച്‌ ആ പദങ്ങൾ നമുക്കുള്ളിൽ ശാന്തരൂപികളും ഭീകരരൂപികളുമായ പദാർത്ഥങ്ങളായി അടയിരിക്കുന്നു. പ്രാവുകളും കഴുകന്മാരും വിരിയുന്നു.... അവ മനസ്സിന്റെ ആകാശങ്ങൾ കീഴടക്കുന്നു....
ഇപ്പോൾ പൗലോസിന്റെ മനസ്സിൽ അരിപ്പിറാവുകൾ വിരിയുന്ന നേരം. അവ കുറുകുന്ന നേരം. അവൻ സന്തോഷിക്കുന്നു. അവന്റെ കുടുംബം സന്തോഷിക്കുന്നു. അവനു സന്തോഷം നൽകിയ ദൈവത്തിനു സ്തുതി. ഡോക്ടർക്കു നന്ദി.
അടുത്തിരുന്ന്‌ ഏറെ വിശേഷങ്ങൾ കൈമാറിയ കൂട്ടത്തിൽ, ഇപ്പോൾ ഹൈറേഞ്ചിൽ ലോക്കൽപ്പോലീസിലാണെന്നും അവന്‌ രണ്ടാൺമക്കളും എനിക്ക്‌ ഒരാൺകുട്ടിയും ഒരു പെൺകുട്ടിയുമാണെന്നും പരസ്പരം അറിഞ്ഞു.
ഒരു പെൺകുഞ്ഞിനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന അവൻ സംഭാഷണമദ്ധ്യേ ഇപ്പോൾ വരാമെന്നു പറഞ്ഞ്‌ പുറത്തുപോയി. മടങ്ങിവരുമ്പോൾ കൈയിൽ ഒരു നീണ്ട പൊതി.
"ഇതു നിന്റെ മിന്നുമോൾക്ക്‌..." അനിർവ്വചനീയമായ ഒരു വാത്സല്യം നിറയുന്ന കണ്ണുകളോടെ അവൻ.
ആത്മാവിലെവിടെയൊക്കെയോ ഒരുതരം ഉണർവ്വുകൾ. സ്വാർത്ഥലേശം പോലുമില്ലാതിരുന്ന ഒരു പൂർവ്വകാല സൗഹൃദത്തിന്റെ ഉണർവ്വുകളിൽ പുതിയ മൃദുലതകളുടെ ഇടങ്ങൾ അടയാളപ്പെടുത്തി അവൻ പുറത്തിറങ്ങി ബൈക്കിൽക്കയറിപ്പോയി.
വീണ്ടും ആശുപത്രിയും ഞാനും അവശേഷിച്ചു. അൽപം കഴിഞ്ഞപ്പോൾ നേഴ്സ്‌ വിളിക്കുന്ന പേരുകളിലൊന്നായിത്തീർന്ന ഞാൻ ഡോക്ടറുടെ മുറിയിൽ വച്ച്‌ ഗുളികകളിൽ കുറിക്കപ്പെട്ടു.
മുടിഞ്ഞ നിരകളിൽ നിരങ്ങി നീങ്ങുന്ന നരജന്മനേരത്തിലെ ഒരു പങ്ക്‌ ആശുപത്രിക്ക്‌! ചീട്ടെടുക്കുന്നതിന്‌, ഡോക്ടറെക്കാണുന്നതിന്‌, രക്തം പരിശോധിക്കുന്നതിന്‌, മരുന്നു വാങ്ങുന്നതിന്‌.....
ഇതിനിടയിലേപ്പോഴോ കാഷ്വാലിറ്റിയിൽ പോലീസുകാരുൾപ്പെട്ട ഒരു മനുഷ്യത്തിരയേറ്റം. ആൾക്കൂട്ടങ്ങൾ ഹൃദയമിടിപ്പിനു വേഗമേറ്റുന്ന നിമിഷങ്ങൾ തരുന്നു. ഒരു ഭയം, ഒരു കൗതുകം. ആൾക്കൂട്ടങ്ങളും ചിലപ്പോൾ നമ്മുടെ ജീവിതത്തെ തകിടം മറിച്ചേക്കാം. ആൾക്കൂട്ടത്തിന്റെ ഇര - കാഴ്ചവസ്തു ഒരു വേള നമുക്കു പ്രിയപ്പെട്ട പലരുമാകാം. പലതുമാകാം...അതു കാണുമ്പോൾ താളംതെറ്റുന്ന കരൾത്തുടിപ്പിനെ അതിജീവിക്കാൻ മാർഗ്ഗമൊന്നേയുള്ളു. അതിനോടു ചേരുക! ഞാനും ആൾക്കൂട്ടത്തിലൊരാളായി...
ആൾക്കൂട്ടത്തിന്റെ സംഭാഷണക്കഷണങ്ങൾ ഉടഞ്ഞ മൺപാത്രക്കഷണങ്ങളെപ്പോലെ ചേർത്തുവച്ചു വായിച്ചപ്പോൾ പൊതുനിരത്തുകളിൽ വാഹനചക്രങ്ങൾ ബ്രഷുകളാവുന്നതും മനുഷ്യമൺപാത്രങ്ങളെ ഞെക്കിപ്പിഴിഞ്ഞെടുത്തുകിട്ടിയ ചുവപ്പുമഷികൊണ്ട്‌ കറുത്ത റോഡിൽ കൊളാഷുകൾ വരയുന്നതുമായ ഒരു കഥകൂടി പൂർത്തിയായതായറിഞ്ഞു. മഷിക്കുവേണ്ടി അത്‌ ഇന്നു പിഴിഞ്ഞെടുത്തത്‌ ഒരു പോലീസുകാരന്റെ ചോരയായിരുന്നു...
പെട്ടെന്ന്‌ പൗലോസിനെ ഓർമ്മവന്നു. ദൈവമേ, അവനാവരുത്തേ....
കാഴ്ചകൾക്കു മുന്നിൽ ചെറിയൊരാൾക്കൂട്ടം അത്യാഹിതവിഭാഗത്തിന്റെ വാതിൽ തുറക്കുന്നു. സ്ട്രെച്ചറിൽക്കിടത്തി~ഒരുശരീരം പുറത്തേക്കു കൊണ്ടുവരപ്പെട്ടു. വെള്ളത്തുണികൊണ്ടു മൂടിയ ശരീരത്തിനു പുറത്തേക്ക്‌ ചോരപുരണ്ട ഒരു കൃഷ്ണപാദം. അത്‌ അവന്റേതു തന്നെയായിരുന്നു. കൃഷ്ണന്റെ വേഷമിട്ടാൽ മേക്കപ്പു വേണ്ടാത്തവന്റെ. പൗലോസിന്റെ.....
അവനിൽ നിന്നും അവൻ ഇറങ്ങിപ്പോയി....
ശിവം നഷ്ടപ്പെട്ട അവന്റെ ഉടലിന്‌ ഇനി പേരു വേറെയാണ്‌.
ഡി.ടി.പി ജോലി ചെയ്യുന്ന സുഹൃത്ത്‌ അജി പറഞ്ഞതോർമ്മവരുന്നു. മരിച്ചവരുടെ പേരുകൾക്കുമുന്നിൽ 'ശ്രീ' എന്നു വയ്ക്കാറില്ല....
കുറച്ചുമുമ്പ്‌ അവന്റെ മനസ്സിൽ വിരിഞ്ഞ ആശ്വാസത്തിന്റെ അരിപ്പിറാക്കളെവിടെ....അവന്റെ ശിശുസഹജമായചിരി...സംഭാഷണങ്ങൾ...
തളർച്ചയോടെ ദൂരെമാറി ഒരിടത്തിരിക്കുമ്പോൾ കൈയിലിരുന്ന പൊതിയ്ക്കു ഭാരം കൂടിവരികയാണ്‌. ഇത്തിരിമുമ്പ്‌, ഏകദേശം അരമണിക്കൂർമുമ്പ്‌ അവൻ തന്ന പൊതി. ഏതോ ഒരു ഉൾപ്രേരണയാൽ അവന്‌
എന്റെ കുഞ്ഞിനോട്‌ തോന്നിയ സ്നേഹപ്രകാശനം. അതെന്തായിരുന്നെന്നറിയുവാൻ ഒരു ഉൽക്കണ്ഠ! പൊതിയഴിക്കുമ്പോൾ കൈകൾ വിറകൊള്ളുന്നു. അഴിഞ്ഞ പൊതിക്കുള്ളിൽ, ഒരു സുന്ദരിപ്പാവ - മരിച്ചുകിടക്കുന്ന ഒരു മനോഹരകവിതപോലെ - കണ്ണടച്ചുകിടക്കുന്നു. അഴകുവഴിയുന്ന ഓമനവസ്ത്രം. ഷൂസുകൾ. സ്വർണ്ണത്തലമുടി. മരണത്തിലും അവൾ ചിരിച്ചു കിടക്കുകയാണ്‌. ഭയപ്പെടുത്തുന്ന മരണത്തിൽനിന്നും അവളെ ഉണർത്തുന്നതിനായി ഒന്നു നേരെനിർത്തിനോക്കി. അപ്പോൾ അവളിൽ ജീവൻ സന്നിവേശിക്കുവാൻ തുടങ്ങി. നിബിഡമായ പീലിക്കൺപോളകൾ സാവധാനം തുറന്നുവന്നു. നീലനക്ഷത്രക്കണ്ണുകൾ തിളങ്ങി. എന്തോ പറയുവാൻ വിതുമ്പുന്ന ചുണ്ടുമായി, എന്നാൽ മിണ്ടുവാനാവാതെ അവൾ എന്നെ നോക്കുന്നു.
നിന്നെ നോക്കി നോക്കിയിരിക്കെ നീയെന്നെ കരയിപ്പിക്കുന്നു.
നിന്നെ ഞാനെന്തുപറഞ്ഞ്‌ എന്റെ മകൾക്കു കൊടുക്കും? നിന്നെ വാങ്ങിത്തന്ന്‌ അരമണിക്കൂർ കഴിഞ്ഞു മരിച്ചുപോയ ഒരു അങ്കിൾ തന്നത്തെന്നോ?
ആശ്വാസത്തിനും മരണത്തിനും ഇടയിൽ അരമണിക്കൂർ ദൂരമേയുള്ളുവേന്നോ?
അതോ ദൂരമേയില്ലെന്നോ? ആശ്വാസവും മരണവും ഭയങ്കരതകളുടെപര്യായമാണെന്നോ?
അതെനിക്കു വയ്യ. അതിനാൽ നിന്നെ ഞാൻ മറക്കുകയാണ്‌. അതിക്രൂരമാംവിധം! പൊതി പഴയതുപോലെയാക്കി മറന്നുവച്ചുപോവുകയാണു ഞാൻ. പെരുവഴിയിൽ മനഃപൂർവ്വം ഉപേക്ഷിച്ച സ്വന്തം കുഞ്ഞ്‌ ഒരു പിതാവിനു നൽകുന്ന വേദനയായി നീയെന്നിൽ ജീവിക്കുക. നിന്റെ കഥകളൊന്നുമറിയാത്ത ഏതെങ്കിലുമൊരു കുഞ്ഞിക്കൈയിൽ നീ നിന്റെ ജന്മസാഫല്യം നേടുക.
അടഞ്ഞ മോർച്ചറിക്കു പുറത്ത്‌, ഒരു പുസ്തകത്താളിലോ എന്റെ മനസ്സിലെവിടെയോ ഇരുന്ന്‌ പാടുന്നതാരാണ്‌? ഒ.എൻ.വി.യോ, അതോ പൗലോസ്‌, നീയോ? അത്‌ നിന്റേതാണെന്നോർക്കാനാണെനിക്കിഷ്ടം....'നീ മായും നിലാവോയെൻ ജീവന്റെ കൺനീരോ....'

padmadas
മഞ്ഞു പെയ്യുന്ന
രാവിന്റെ രണ്ടാം യാമത്തിൽ
പാതിരാപ്പുള്ളിന്റെ
പാട്ടുകേൾക്കാം
പാലപ്പൂമണമാസ്വദിക്കാം
പുള്ളോർക്കുടവും
വീണയുമൊരുക്കുന്ന
സദിരാസ്വാദിക്കാം
നീല നിലാവിൽ
തോണിപ്പാട്ടിന്റെ
ഏകാന്തത്തയിൽ
കേവഞ്ചി തുഴയാം
ഈ നഗരാന്തരാളത്തിലും
നിങ്ങളുടെ
ഗൃഹാതുരതയെ
തൊട്ടുണർത്തുന്ന
'നോക്ടേണൽ സോളിറ്റിയൂഡ്‌' എന്ന
ഈ റൈഡിന്‌ വേണ്ടത്‌
നിങ്ങളുടെ
ഒരു മണിക്കൂറും
പതിനായിരം
രൂപയും മാത്രം !

saju pullan

അവൻ ചിറകുള്ള ഒരു പാമ്പായിരുന്നു
പറുദീസയിൽ നിന്നവൻ
ഭൂമിയിലേക്ക്‌ പറന്നിറങ്ങി;
പറുദീസ വാഴുന്ന പാപികളുടെ
പടയാളിയാവാൻ വേണ്ട യോഗ്യതയെങ്കിലും
അവനില്ലായിരുന്നു പോലും!
മണ്ണിലെ രാജാക്കന്മാർക്കവൻ
പാതാളത്തിന്റെ മാലാഖയായിരുന്നു
അവർക്കറിയേണ്ടിയിരുന്നത്‌
അവിടത്തെ രഹസ്യങ്ങളെപ്പറ്റിയായിരുന്നു
പാതാളത്തിന്റെ സൗന്ദര്യങ്ങളറിയുവാൻ
അവൻ അവിടേക്ക്‌ ഇഴഞ്ഞു.
മുള്ള്‌ മുളച്ച വഴികളിലൂടെയായിരുന്നു യാത്രയെങ്കിലും
തളരുമ്പോൾ കിടക്കാൻ
കാഞ്ഞിരമെത്തയുണ്ടായിരുന്നു
വിശക്കുമ്പോൾ തിന്നാൻ നരകാഗ്നിയും
മുറിവുണങ്ങാൻ ഏറ്റവും നല്ലത്‌ ഉപ്പുവെള്ളമാണെന്ന്‌
ആ യാത്രയിലാണവൻ കണ്ടുപിടിച്ചതു
പക്ഷേ കണ്ണിൽ നിന്നത്‌ താനേ ഇറ്റണം
സ്വന്തം രക്തം പാനം ചെയ്ത്‌
ദാഹിക്കുന്നവർക്കവൻ മാതൃകയായി
അതുകൊണ്ടൊക്കെ ആയിരിക്കാം
അവന്റെ വാക്കുകൾ പതിഞ്ഞ പുസ്തകതാളുകളിൽ
തീ തീ
എന്ന്‌ നമ്മൾ ആർത്തു വിളിച്ചതു
അവന്റെ വാക്കുകൾ നുണഞ്ഞ
നമ്മുടെ ഹൃദയങ്ങൾ രക്തം രുചിച്ചതു
അഗ്നി മദ്ധ്യേ പൊള്ളിയും
രക്തം പുളിച്ചും ആയിരിക്കുന്നോടത്തോളം കാലം
ഓർക്കുക
നമ്മെ ഉപേക്ഷിച്ച്‌ പോവില്ലവൻ

shahulhameed k t

സൂപ്പർസ്റ്റാർ: ഒന്ന്‌
ഗ്രാമത്തിലെ നീർത്തടങ്ങൾ നികത്തുന്നതിനെതിരെയുള്ള സമരം കഴിഞ്ഞ്‌ മടങ്ങുമ്പോഴാണ്‌ ഞങ്ങൾ അയാളെ കണ്ടത്‌.
"വൈകിട്ടെന്താ പരിപാടി?" അയാൾ ചോദിച്ചു.
പ്രത്യേകിച്ച്‌ പരിപാടിയൊന്നുമില്ലാത്തതിനാൽ അയാളുടെ പരിപാടിയിൽ പങ്കുചേർന്നു. തൊട്ടുനക്കാൻ അയാളുടെ അച്ചാറുമുണ്ടായിരുന്നു.
പിന്നീടൊരിയ്ക്കൽ അടിച്ചുഫിറ്റായി ഞങ്ങൾ നടന്നുനീങ്ങുമ്പോഴാണ്‌ അയാളെ കണ്ടത്‌. അയാളതാ പട്ടാള വേഷത്തിൽ....!
"ആശാനേ...!" ഞങ്ങൾ വിളിച്ചു.
"മാതൃരാജ്യത്തെസ്നേഹിക്കാൻ യുവാക്കൾ പട്ടാളത്തിൽ ചേരണം"
അയാൾ ലെഫ്റ്റ്‌റൈറ്റ്‌ പറഞ്ഞു നടന്നുനീങ്ങുമ്പോൾ അയാളെ പിൻതുടരാനാവാതെ 'കൊട്ടിപ്പിടഞ്ഞ്‌'വീണ ഞങ്ങളിലൊരുവൻ 'വാളു'വെയ്ക്കുന്നതിനിടയിൽ ചോദിച്ചു.
"ആശാനേ, ഇതാണൊ ഇന്നത്തെ പരിപാടി.?"

സൂപ്പർസ്റ്റാർ: രണ്ട്‌

ഞാൻ ഞെട്ടിപ്പോയി...ആ
മകളുടെ കല്യാണത്തിനിതാ, സൂപ്പർസ്റ്റാർ വന്നിരിക്കുന്നു.!
ആ സ്വർണ്ണക്കടയിൽ നിന്നു തന്നെ സ്വർണ്ണംവാങ്ങാൻ മകൻ വാശിപിടിച്ചതിന്റെ 'ഗുട്ടൻസ്‌' എനിക്കു പിടികിട്ടി. സ്വർണ്ണക്കടയുടെ ബ്രാന്റ്‌ അംബാസിഡറായ സൂപ്പർസ്റ്റാർ, ഫോട്ടോയ്ക്ക്‌ പോശ്ചെയ്ത്‌, ഭക്ഷണംകഴിക്കാൻ നേരമില്ലെന്നു പറഞ്ഞ്‌ ഓടിപ്പോയി.
ഞാനിതാ വീണ്ടും ഞെട്ടുന്നു.!
അവരെ ഞാൻ പ്രതീക്ഷിച്ചതേയില്ല.!
ഫോട്ടോയ്ക്ക്‌ പോശ്ചെയ്യാതെ, ബിരിയാണി കഴിക്കാൻ ഓടിപ്പോയ അവർ, കാളയിറച്ചിയിലെ എല്ല്‌ കടിച്ചു പൊട്ടിക്കുമ്പോൾ എന്നെ നോക്കി.
"സൂപ്പർസ്റ്റാർ വന്നോ...?"
"വന്നു." ഞാൻ പറഞ്ഞു.
"സൂപ്പർവില്ലന്മാരായി ഞങ്ങളെ വീട്ടിലേയ്ക്ക്‌ വരുത്തർത്ത്‌..."
"ഇല്ല. പലിശ മുടങ്ങാതെ..." ഞാൻ തലകുനിച്ചു. കൈ കഴുകി, യാത്ര പറയാതെ അവർ നടന്നുപോവുന്നു.

mathew nellickunnu

എന്തിനും ഏതിനും പ്ലസ്‌ വാങ്ങുന്ന സമ്പ്രദായം മലയാളി ഒരു ശീലമാക്കിയിരിക്കുന്നു. മുമ്പൊക്കെ ചിലവിഭാഗം ഉദ്യോഗസ്ഥരിൽ മാത്രം കണ്ടുവന്നിരുന്ന ഈ പ്രവണത ഇന്ന്‌ എല്ലാ മനുഷ്യരിലും പടർന്നുകഴിഞ്ഞിരിക്കുന്നു.
സഹാനുഭൂതിയും പരസ്നേഹവും പണമായി മാറ്റാനുള്ള വ്യഗ്രതയാണിതിനു പിന്നിൽ. ഒരു മരണവീട്ടിലും അപകടസ്ഥലത്തും ആരും ചോദിക്കാതെതന്നെ ആൾസഹായമെത്തും. വിലപിടിപ്പുള്ള ചിലതെങ്കിലും ഇത്തരം സ്ഥലങ്ങളിൽ നിങ്ങൾക്കും നഷ്ടപ്പെട്ടേക്കാം. അല്ലെങ്കിൽ പണമായോ മദ്യമായോ ഒക്കെ പ്രതിഫലം നൽകേണ്ടത്‌ നിർബന്ധം.
ചെളിക്കുഴിയിൽ അപരിചിതരുടെ വാഹനം താഴ്‌ന്നാൽ തള്ളിക്കയറ്റി കൊടുക്കാൻ ആളു റെഡി. വാഹനത്തിന്റെ പകിട്ടും പദവിയും നോക്കിയുള്ള പ്രതിഫലം നൽകിയേ തീരു. ചതിക്കുഴികൾ തീർത്ത്‌ കാത്തിരിക്കുന്നവരും ഉണ്ടെന്ന്‌ അറിയാൻ കഴിഞ്ഞു.
സഹായമനസ്ഥിതി ആളുകളിൽ നിന്ന്‌ അകന്നുകഴിഞ്ഞു. അവന്‌ ദുരിതം വന്നെങ്കിൽ എനിക്കെന്ത്‌? അവനെ സഹായിച്ചാൽ എനിക്കൊരു നേട്ടവുമില്ലല്ലോ എന്ന്‌ ഉള്ളിലിരുപ്പ്‌.
സ്വന്തം സഹോദരന്‌ ഒരു നിയമനം നൽകണമെങ്കിലും യാതൊരു ഉളുപ്പിമില്ലാതെ-സംതിങ്ങ്‌-ചോദിച്ചുവാങ്ങുന്നവരുണ്ട്‌. വളരെ നിസാരം ഒരു ദിവസത്തെ ഏതെങ്കിലും ഒരു കാര്യം നിർവഹിച്ചു കൊടുക്കുന്നതിനും ഏതെങ്കിലും തരത്തിൽ പ്രതിഫലം വാങ്ങുന്നവരുമാണ്‌ നമുക്ക്‌ ചുറ്റിലും.
അനാവശ്യമായ തിക്കും തിരക്കും ജോലിഭാരവും അഭിനയിച്ച്‌ അതിൽ നിന്ന്‌ സമയലാഭവും ധനലാഭവും നിങ്ങൾക്കു നേടിത്തരുന്നു, ഞാൻ എന്ന ഭാവത്തിലാണ്‌ പ്രതിഫലം വാങ്ങാൻ സാഹചര്യമൊരുക്കുന്നത്‌.
ഗ്രാമമെന്നോ നഗരമെന്നോ വേർതിരിവില്ലാതെ, ഏതു തൊഴിൽ ചെയ്യുന്നവർ എന്നുപോലും വ്യത്യാസമില്ലാതെ ഇക്കാര്യത്തിൽ എല്ലാവരും മാവേലി നാടുപോലെ ഒരേ സ്വഭാവം പ്രകടിപ്പിച്ചുകാണുന്നു.
കാര്യം നടക്കണമെങ്കിൽ മാത്രമല്ല, കൃത്യമായ ഗുണനിലവാരത്തിൽ, കൃത്യസമയത്ത്‌ നടക്കണമെങ്കിലും ഇത്തരം പൊടിക്കൈകൾ അറിഞ്ഞിരുന്നേ പറ്റൂ. അർഹതയില്ലാത്തത്‌ അർഹമല്ലാത്ത കാലത്ത്‌ ലഭ്യമാക്കുന്നതിനു മാത്രമല്ല ഈ ചെപ്പടി വിദ്യ ഉപയോഗിക്കുന്നത്‌. യഥാവിധി അർഹത ഉണ്ടെങ്കിൽ പോലും പ്ലസ്‌ ഇല്ലാതെ ഒരു കാര്യവും നടക്കില്ല.
വന്ന്‌ വന്ന്‌ ഇരിക്കുന്നിടത്തു നിന്ന്‌ എഴുന്നേറ്റു നടക്കണമെങ്കിലും ആരെങ്കിലും -സംതിങ്ങ്‌-തന്നേ തീരു എന്നായിരിക്കുന്നു.

sunil c e

നമ്മുടെ പ്രണയം
കൊള്ളയടിക്കപ്പെട്ടേക്കാം
പ്രണയത്തിനു പിടികൊടുക്കാത്ത
ജീനുകൾ
വാടിയ പ്രതലങ്ങളിലേക്ക്‌
നമ്മെ നാടുകടത്തിയേക്കാം

ആയതിനാൽ
സ്നേഹത്തിന്റെ
ഉടയാത്ത

ബ്ലൂ പ്രിന്റുകൾ കരുതാം
സ്നേഹിക്കുകയെന്നാൽ
ഇല്ലാതാവുകയെന്നാണർത്ഥം.....!!
പൂർണ്ണിമ
ഒരു ഗുജറാത്തി സാമൂഹ്യാഖ്യായിക
മൂലഗ്രന്ഥ കർത്താവ്‌ :- ശ്രീരമൺലാൽ
തർജ്ജമ :- കെ.ബാലകൃഷ്ണശാസ്ത്രി

അദ്ധ്യായം - മൂന്ന്‌.
അവിനാശൻ ഒതുക്കുകൾ കയറി അകത്ത്‌ കടന്നു. തളത്തിൽ രണ്ട്‌ സ്ത്രീകൾ ഇരിക്കുന്നത്‌ കണ്ടു വക്കീലിനെ കാണാൻ വന്നവരാണെന്നൂഹിച്ചു. തലേന്ന്‌ രാത്രി കണ്ടവരാണെന്നു തോന്നി. ഒന്നു യുവതി അപര മദ്ധ്യവയസ്ക. സുന്ദരികളാണ്‌ രണ്ടുപേരും.
അവിനാശനെ അകത്തേക്ക്‌ വിളിച്ചു. ആ വീട്ടിൽ അയാൾക്കു സ്വാതന്ത്ര്യമുണ്ടായിരുന്നു. വക്കീലിന്റെ ഭാര്യ ദുർഗ്ഗാവതി മുറിയിലുണ്ടായിരുന്നു. അവർകട്ടിലിൽ കിടക്കുകയാണ്‌. രോഗിണിയാണ്‌. വക്കീൽ കട്ടിലിനരുകിൽ കസേരയിലിരുന്നു ഭാര്യയുമായി സല്ലപിക്കുകയാണ്‌. ദുർഗ്ഗവതിയെ നമസ്കരിച്ചതിനുശേഷം അവിനാശൻ വക്കീലിനരുകിൽ കസേരയിലിരുന്നു. അവരുടെ ആരോഗ്യനില അന്വേഷിച്ചു. കോപഭാവമാണ്‌ അവരുടെ മുഖത്ത്‌ സദാസമയവും അവിടെ അതിഥി സൽക്കാരം തീരെ ഇല്ലെന്നു പറയാം. പത്മനാഭൻ അധികസമയവും അതിഥിമുറിയിലായിരിക്കും അവിടെ കണ്ടില്ലെങ്കിൽ ദുർഗ്ഗാവതിയുടെ അടുത്തിരിക്കുന്നു അവരെ ശുശ്രൂഷിക്കുന്നുണ്ടാകും.
അവിനാശൻ ദുർഗ്ഗാവതിയുടെ അടുക്കൽ അധികസമയം ചെലവഴിക്കാറില്ല. ഒന്ന്‌ രണ്ട്‌ വാക്കുകൊണ്ട്‌ അവരുടെ ആരോഗ്യനില അന്വേഷിച്ചു വേഗം ആ മുറിവിട്ട്‌ പുറത്തിറങ്ങും.
പത്മനാഭൻ അവരുടെ അടുത്തുള്ളപ്പോൾ പലകാര്യങ്ങളും അദ്ദേഹത്തെ ശല്യപ്പെടുത്തും അങ്ങനത്തെ സന്ദർഭങ്ങളിൽ ആരെങ്കിലും അദ്ദേഹത്തെ കാണാൻ വരുന്നത്‌ ഭാഗ്യമായി അദ്ദേഹം കരുതും ആ മുറിയിൽ നിന്ന്‌ രക്ഷപ്പെടാമല്ലോ.
ദുർഗ്ഗാവതിയുടെ ആരോഗ്യനില ആരെങ്കിലും അന്വേഷിക്കുന്നത്‌ അവർക്കിഷ്ടമാണ്‌. താൻ രോഗിണിയാണെന്ന്‌ അന്യർ അറിയട്ടെ."ആരോഗ്യം അത്‌ പറയാതിരിക്കുന്നതാണ്‌ നല്ലത്‌." എല്ലാവരോടും അവർ ഇങ്ങനെയാണ്‌ പറയുന്നത്‌. എന്നാൽ ആരെങ്കിലും അവരുടെ ആരോഗ്യനില അന്വേഷിക്കാതെ പോകട്ടെ പിന്നീടവർ ആവീട്‌ കാണുമ്പോൾ വിറച്ചുപോകും. ആ വിധത്തിലുള്ള ശകാരമായിരിക്കും അവരിൽനിന്നും ഉതിരുന്നത്‌. അവർ വെളുത്ത്‌ മെലിഞ്ഞതാണ്‌. എന്നാലും മുഖം സുന്ദരമാണ്‌. ചെറിയ ഒത്തനിരയിലുള്ള പല്ലുകൾ, മിഴികൾ സജീവങ്ങൾ.
ഇത്ര നിരാശയെന്തിന്‌. ഇത്രകാലത്തെ ശുശ്രൂഷകൊണ്ട്‌ ഭവതിയുടെ തൂക്കം വർദ്ധിച്ചിട്ടുണ്ടെന്നല്ലേ ഡാക്ടർ പറഞ്ഞത്‌. എനിക്കു നിരാശയെന്തിന്‌, ആശയേയുള്ളു അത്‌ സാധിച്ചിരുന്നെങ്കിൽ,
" ആ ആശ എന്ത്‌ കാര്യത്തിലെന്നു പറയൂ'
" ഞാൻ മരിച്ചിരുന്നെങ്കിൽ അങ്ങയ്ക്കും എനിക്കും എന്താശ്വാസമായിരുന്നേനെ"
ദുർഗ്ഗാവതിയുടെ യഥാർത്ഥ നിലയാണോ ഇത്‌ ദൈവത്തിനറിയാം.
"എന്തിനാണിങ്ങനെ പറയണത്‌?"
"ഞാൻ സത്യമാണ്‌ പറഞ്ഞത്‌'
ലോകത്ത്‌ സർവ്വസാധാരണമായ ഒരു കാര്യമുണ്ട്‌ ഏത്‌ ഭാഷയിലേയും ഉത്തമപുരുഷൻ സത്യമേ പറയൂ, നല്ലവനുമായിരിക്കും!"
രോഗം പിടിപെട്ടാൽ ഇങ്ങനെ തോന്നും ചേച്ചി" അവിനാശൻ ഇത്രയും പറഞ്ഞതേയുള്ളു അയാളെ തടുത്തുകൊണ്ട്‌ ദുർഗ്ഗാവതി ഗർജ്ജിച്ച "ഞാൻ രോഗിണിയായി, അതിനുള്ള കാരണം വല്ലവരും അറിയുന്നുണ്ടോ. ഇദ്ദേഹത്തിന്റെ ഒരു വശത്ത്‌ കക്ഷികൾ, മറുവശത്ത്‌ പെണ്ണുങ്ങൾ പിന്നെ എന്നെപ്പോലുള്ള പേക്കോലങ്ങളെ എന്തിനു ശ്രദ്ധിക്കണം.
"ഒന്നും ആലോചിക്കാതെയാണ്‌ ഇങ്ങനെ ചിലക്കുന്നത്‌ വക്കീൽ അൽപം കോപത്തോടെ പറഞ്ഞു.
"ചേച്ചിക്കെന്താണ്‌ വേണ്ടത്‌ പറയൂ.
" ഓ ആവശ്യങ്ങൾ അറിയേണ്ട താമസമേയുള്ളു ഇവിടെ രണ്ട്‌ സ്ത്രീകൾ രാവിലെ മുതൽ തപസ്സിരിക്ക്യണ്‌ ആവശ്യത്തിന്‌, പിന്നെ എന്റെ ആവശ്യം അന്വേഷിക്കാൻ ഇവിടെ ആരാണിരിക്കുന്നത്‌."
"രാവിലെ മുതലല്ല, ഇന്നലെ മുതൽ, പത്മനാഭൻ ഇടയ്ക്ക്‌ കയറിപ്പറഞ്ഞു. ഈ സംഭാഷണം നീട്ടിക്കൊണ്ടുപോകാൻ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ദൈന്യതയോടെ അവിനാശനെ നോക്കി.
"അതെ ചേച്ചി, ഇന്നലെ അർദ്ധരാത്രിയില്ല. ഇദ്ദേഹത്തിന്റെ കൂടെ ഇവരെകണ്ടു. അവിനാശൻ വക്കീലിന്റെ സഹായത്തിനെത്തി.
"അർദ്ധരാത്രിയിലോ? ഇവരെയോ എവിടെ വച്ച്‌? നിങ്ങൾ ആരുടെ കാര്യമാണ്‌ പറയുന്നത്‌? വക്കീൽ അൽപം പരിഭ്രമത്തോടെ പറഞ്ഞു. പെട്ടന്നദ്ദേഹം ഇങ്ങനെ പറഞ്ഞു. "നോക്കൂ അവിനാശ! നിങ്ങളിപ്പോൾ തന്നെ ഒരിടത്ത്‌ പോകണം. പ്രോഫസ്സറുടെ ജോലി ശരിപ്പെട്ടിട്ടുണ്ട്‌. ഇതാ ടെലഗ്രാം അത്‌ പറയാനാണ്‌ നിങ്ങളെ വിളിച്ചതു. പത്മനാഭൻ ഒരു കടലാസ്‌ അവിനാശന്‌ കൊടുത്തുകൊണ്ട്‌ പറഞ്ഞു." ഇനി ഒന്നുകൂടി വരും അത്‌ കിട്ടിയാലുടൻ പുറപ്പെടണം. ഇന്റർവ്യൂവിനാണ്‌. നോക്കൂ. വിചിത്രമായ എന്തെങ്കിലും തട്ടിവിട്ടു ചുണ്ടോടടുക്കാറായ ശർബ്ബത്ത്‌ തട്ടിക്കളയരുത്‌ പത്മനാഭൻ അൽപം തമാശയും തട്ടിവിട്ടു. അതിന്‌ ശേഷം ഇന്റർവ്യുവിനു വിളിക്കുന്നവരുടെ പേരും സ്വഭാവവും വിവരിച്ചതിന്‌ ശേഷം പറഞ്ഞു. ഇതിലാണ്‌ ജയാപജയങ്ങൾ തങ്ങി നിൽക്കുന്നതെന്നോർക്കണം ഇനി നിങ്ങൾക്കുപോകാം.
അവിനാശൻ, പോകനൊരുങ്ങിയപ്പോൾ പത്മനാഭൻ പറഞ്ഞു. അവിടെ ഇരിക്കുന്ന സ്ത്രീകളോട്‌ പറഞ്ഞേക്കു ഇന്നും സമയമില്ല. നാളെ പൊതുയോഗത്തിൽവച്ചു അവരുടെ അപേക്ഷ ചർച്ച ചെയ്യാമെന്ന്‌.
ദുർഗ്ഗാവതിയുടെ നേത്രങ്ങൾ പ്രകാശമാനങ്ങളായി. അവർ ചിരിച്ചുകൊണ്ട്‌ പറഞ്ഞു,"വേണ്ട, വേണ്ട അവരെ നിരാശപ്പെടുത്തേണ്ട. നേരിട്ട്‌ ചെന്നു പറയു, ഞാനൊന്നുറങ്ങട്ടെ."
വക്കീലിന്‌ ആശ്വാസമായി. വീട്ടിലെ അന്തരീക്ഷം അദ്ദേഹത്തെ അസഹ്യപ്പെടുത്തി. അവിനാശനും വക്കീലും പുറത്തേക്കു നടന്നു. അദ്ദേഹം തിരിഞ്ഞു നിന്നു പറഞ്ഞു. 'അൽപം കഴിഞ്ഞുവരാം.'
പത്തുപതിനഞ്ചടി നീങ്ങിയപ്പോൾ ദുർഗ്ഗാവതി അവിനാശനെ വിളിച്ചു." ഇതാ വരുന്നു" എന്നു പറഞ്ഞുകൊണ്ടയാൾ പൈന്തിരിഞ്ഞു.
"എന്തിനാണവിനാശനെ വിളിച്ചതു' പത്മനാഭൻ ചോദിച്ചു.
"അങ്ങു പൊയ്ക്കോളൂ എനിക്ക്‌ അവിനാശന്റെ വീട്ടുവിശേഷങ്ങൾ ചോദിക്കാനുണ്ട്‌. സമയമുണ്ടെങ്കിൽ മതി."
"എനിക്ക്‌ ബദ്ധപ്പാടൊന്നുമില്ല ചേച്ചി. എത്രസമയം വേണമെങ്കിലും ഇരിക്കാം." രോഗികളോട്‌ ദയകാണിക്കണമെന്നയാൾക്ക്‌ തോന്നി.
"ഡാക്ടർ പറഞ്ഞത്‌ അധികം സംസാരിക്കരുതെന്നല്ലേ." അവിനാശൻ വല്ല ഗുലുമാലും ഒപ്പിക്കുമോ എന്നായി പത്മനാഭന്റെ ഭയം.
ഞാൻ അധികം സംസാരിക്കാറില്ലല്ലോ" ദുർഗ്ഗാവതി എപ്പോഴും അങ്ങനെയാണ്‌ പറയാറുള്ളത്‌. "ഞാൻ അതിന്‌ സമ്മതിക്കൂല്ല' ആ വിഷമം വേണ്ട അവിനാശൻ സമാധാനിപ്പിച്ച ദുർഗ്ഗാവതിയെ മുഷിപ്പിക്കയുമരുതല്ലോ. വക്കീൽ ഗൗരവത്തോടെ സ്ഥലം വിട്ടു.
പത്മനാഭൻ അകലത്തായപ്പോൾ അവൾ ചോദിച്ചു. "ഇന്ന്‌ ഇവിടെ കണ്ടസ്ത്രീകളെത്തന്നെയാണോ രാത്രി കണ്ടത്‌. "
"രാത്രിയായത്‌ കൊണ്ട്‌ തിട്ടമായി പറയാൻ സാധ്യമല്ല ചേച്ചി. എന്തുദ്ദേശത്തിലാണ്‌ ദുർഗ്ഗാവതി ചോദിച്ചതെന്ന്‌ അവിനാശനു മനസ്സിലായില്ല.
"രണ്ടു പേരുണ്ടായിരുന്നെന്നല്ലേ നീ പറഞ്ഞത്‌"
" ഇന്നു കണ്ട വരായിരുന്നില്ല.
"അർദ്ധരാത്രിയിലാണ്‌ കണ്ടത്‌. അല്ലേ? "അതെ, അത്‌ കൊണ്ടാണ്‌ തിരിച്ചറിയാൻ കഴിയാതിരുന്നത്‌.
"അപ്പോൾ ഇന്നു വന്നവരാകാൻ വഴിയില്ല.
അവിനാശന്‌ ലോകത്തിന്റെ വക്രഗതി തീരെ പരിചയമില്ല. എന്നാലും ഒരു കാര്യം മനസ്സിലാക്കി. സ്വന്തം ഭർത്താവിനെതിരേ തെളിവ്‌ ശേഖരിക്കയല്ലേ അവർ ചെയ്യുന്നതെന്ന്‌ ഭർത്താവിനെ അവർ വിശ്വസിക്കുന്നില്ല.
ദുർഗ്ഗാവതി ഇങ്ങനെയുള്ള കാര്യങ്ങൾ അന്വേഷിച്ചറിയുകയും അത്‌ പത്മനാഭനെ കേൾപ്പിച്ച അദ്ദേഹത്തെ ദുഃഖിപ്പിക്കുകയും അതു വഴി സ്വയം ദുഃഖിക്കാനുള്ളവഴി തുറക്കുകയും ചെയ്തതും ഒരു തരം വിനോദമായിട്ടാണ്‌.
അദ്ദേഹത്തിന്റെ മുമ്പിൽ വച്ചു നീ പറഞ്ഞതു തെറ്റാണ്‌ അല്ലേ?
"ആയിരിക്കും, അല്ലെങ്കിൽ അദ്ദേഹം അത്‌ സമ്മതിച്ചേനെ"
അവരല്ല ഇന്ന്‌ ഇവിടെ വന്നവരെന്നത്‌ തീർച്ചയല്ലേ.,
"തീർച്ചയായും ഇവരല്ല"
ദുർഗ്ഗാവതി കണ്ണും പൂട്ടിക്കിടന്നു. അൽപനേരം കഴിഞ്ഞപ്പോൾ അവിനാശൻ പോകാൻ അനുവാദം ചോദിച്ചു. കണ്ണുതുറക്കാതെതന്നെ അവൾ സമ്മതംമൂളി. പത്മനാഭനെതിരായി കൂടുതൽ ഒന്നും അറിയാനവർക്കു സാധിച്ചില്ല. പോകുമ്പോൾ അവിനാശൻ ചിന്തിച്ചു വെറുതെയല്ല വക്കീൽ സുഖംതേടി പുറത്തു ചുറ്റിക്കറങ്ങുന്നത്‌.
pradeep ramanattukara

ചോരയിൽ കുളിച്ച്‌
പിടഞ്ഞുപിടഞ്ഞ്‌
ഭൂപടങ്ങൾ
വളരുമ്പോൾ
എവിടെ വെച്ചും
എപ്പോഴും
പൊട്ടിത്തെറിക്കാവുന്ന
ഒരു ബോംബ്‌
ആരുടെ
നെഞ്ചിൻ കൂടിലാണ്‌
അടങ്ങിയിരിക്കുക ?

ഒരു നിശ്വാസം
നോട്ടം
കൈയനക്കം
നിഴലിനോടൊപ്പം
ആഞ്ഞു വീഴുന്ന
ആഘാതം
അതുമതി
ഒരു വാദം
തീവ്രമാകുവാൻ...

o v usha

സച്ചരിതൻ തുളസിയുൾക്കണ്ണിനാൽ
പിച്ച വയ്ക്കുന്ന രാമനെക്കാൺകയാം.
വെമ്പിടും കുഞ്ഞുപാദങ്ങളങ്ങനെ
വൻപിൽ, ഉന്നിക്കുതിക്കുന്ന വേളയിൽ
എന്തുസംഗീതമേളമാണുണ്ണിതൻ
പൊൽത്തളകളുതിർക്കുന്നതിങ്ങനെ!
'ഠുമക്ക്‌ ചലത്ത്‌ രാംചന്ദൃ
ബാജത്ത്‌ പൈഞ്ജനിയാ...'
മഞ്ജുഹാസം ചൊരിഞ്ഞു സല്ലീലമായ്‌
കുഞ്ഞുകണ്ഠമുതിർക്കും കളാരവം
തെറ്റിവീഴ്കെക്കരച്ചിലായ്‌; ഓടിവ-
ന്നെത്തിയമ്മയെടുക്കുന്നിതുണ്ണിയെ,
ഉമ്മവെയ്ക്കുന്നു: നൊന്തുവോ? മേനിയിൽ
എങ്ങുപറ്റി പൊടി, യെന്റെ കണ്മണി?
അപ്പൊഴുണ്ണി ചിരിക്കുന്നു പിന്നെയും
അപ്പോഴേ പിടി വിട്ടുപായുന്നിതേ....
പിന്നെയും ചിരിമേളം മധുരമായ്‌
പിന്നെയും കിലുങ്ങുന്നു പൊൽക്കാൽത്തള
'ഠുമക്ക്‌ ചലത്ത്‌ രാംചന്ദൃ
ബാജത്ത്‌ പൈഞ്ജനിയാ...'
ഹേ തുളസി! കവേ നന്ദി പൂർവിക
നീയെനിക്കേകി കാഴ്ചതൻ കൗതുകം
വാക്കിനാൽ - കാണ്മു കുഞ്ഞുപാദങ്ങളെ
പ്പാട്ടിലാക്കുന്ന യാത്രാനിയമവും.
ഏതവസരം നീട്ടുന്നു ജീവിതം
വിട്ടുവിട്ടു പുറത്തേക്കു പോകുവാൻ?
ഘോരസംസാരകാന്താരവീഥിയിൽ
ആരുമില്ലാതലഞ്ഞറിഞ്ഞീടുവാൻ?
വിണ്ടുകീറിയ കാലുമായ്‌ ദൂരങ്ങൾ
കണ്ടുതാണ്ടിജ്ജയം കൈക്കലാക്കുവാൻ?
വീഴുവോളം ഉയിരിന്റെ വേഗമീ-
ക്കൂടുവിട്ടകലുന്നളവോളവും
ഇത്രമാത്രം, അടിയൊന്നു പോലുമേ
തെറ്റിടാതേജ്ജയിക്കുന്നതെങ്ങനെ?


* തുളസിദാസ രാമായണത്തിൽ (ഹിന്ദി) അമ്മയുടെ കൺവെട്ടത്ത്‌ പിച്ചവെയ്ക്കുന്ന കുരുന്നു രാമനെ അവതരിപ്പിക്കുന്ന ഒരു ഭാഗം. പണ്ഡിറ്റ്‌ ഡി.വി.പലൂസ്കറുടെ ഹൃദയാവർജ്ജകമായ ആലാപനത്തിലൂടെ പരിചയപ്പെട്ടത്‌.

mathew nellickunnu
വിശ്വാസികൾ ഭക്തിപൂർവ്വം കുർബാന കാണുന്നു.
കേരളത്തിലെ എല്ലാ ചിട്ടകളും-പള്ളിവികാരിയും തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുംചേർന്ന്‌ അമേരിക്കയിലും അവതരിപ്പിച്ചിട്ടുണ്ട്‌. വിശുദ്ധസ്ഥലത്തേക്ക്‌ ചെരുപ്പുകളണിഞ്ഞ്‌ പ്രവേശിച്ചുകൂടാ. സ്ത്രീകൾമത്രം പളളിയുടെ ഇടതുഭാഗത്ത്‌ ആസനസ്ഥരാകുക. പുരുഷന്റെ ഇടതുഭാഗത്തെ വാരിയെല്ലാണല്ലോ സ്ത്രീയുടെ ഉൽപത്തിക്കുകാരണം. ആർക്കും ഉതപ്പുനൽകാതെ സ്ത്രീകൾ വസ്ത്രംധരിക്കുക, ശിരസ്സും ശരീരഭാഗങ്ങളും മറച്ച്‌ ദിവ്യബലിയിൽ സംബന്ധിക്കുക. ഇതെല്ലാം പരസ്യമായി എഴുതിവെച്ചിട്ടില്ലെങ്കിലും പള്ളിയങ്കണത്തിലെ അലംഘനീയ നിയമങ്ങളായിരുന്നു.
അന്നൊരു വിവാഹകൂദാശയുടെ ദിനമായിരുന്നു. മറ്റുപള്ളികളിലെ വിശ്വാസികളും ക്രിസ്ത്യാനികളല്ലാത്ത മലയാളികളും വിവാഹത്തിന്‌ വന്നെത്തിയിട്ടുണ്ട്‌. പലരും ചെരുപ്പിന്റെ വാറഴിക്കാനോ, ചെരുപ്പുകൾ പള്ളിയുടെ പുറത്തിടാനോ മെനക്കെട്ടില്ല. കൂട്ടത്തിൽ സാംസണും കല്യാണത്തിന്‌ വന്നിട്ടുണ്ട്‌. പള്ളിയിലെ ഒരു നേതാവ്‌ ചെരുപ്പുമായി ആളുകൾ അകത്തുകടക്കുന്നത്‌ കണ്ടെത്തി. അൾത്താരയിൽ കല്യാണം കെട്ടിക്കുന്നതിനുമുമ്പുള്ള നീണ്ടകുർബാനയ്ക്ക്‌ മറ്റ്‌ അച്ചന്മാരുമായി പള്ളിവികാരി പ്രവേശിച്ചു. നേതാവ്‌ അച്ചന്റെ ചെവിയിൽ എന്തോ മന്ത്രിച്ചു. പള്ളിവികാരി ജനക്കൂട്ടത്തെ അഭിസംബോധനചെയ്ത്‌ സംസാരിക്കുകയാണ്‌.
"ആരും വിശുദ്ധസ്ഥലത്ത്‌ ചെരുപ്പുധരിച്ച്‌ പ്രവേശിക്കരുത്‌. ആരെങ്കിലും ചെരുപ്പ്‌ ധരിച്ചിട്ടുണ്ടെങ്കിൽ പുറത്ത്‌ അഴിച്ചുവെയ്ക്കുക. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച്‌ നിൽക്കരുത്‌. സ്ത്രീകൾ പള്ളിയുടെ ഇടതുവശത്ത്‌ നിൽക്കുക. "
ഇതുകേട്ടപ്പോൾ സാംസണ്‌ ചിരിവന്നു.
"എന്താണ്‌ നിങ്ങൾ ചിരിക്കുന്നത്‌. അച്ചൻ പറഞ്ഞതുകേട്ടില്ലേ?
ചെരുപ്പഴിച്ച്‌ പുറത്തിടുക. അല്ലെങ്കിൽ പള്ളിക്ക്‌ പുറത്തുപോകുക"
തോമാച്ചൻ എന്ന ഒരു ഭക്തനാണ്‌ സാംസണോട്‌ ഇങ്ങനെയാവശ്യപ്പെട്ടത്‌.
"താങ്കൾ ആദ്യം പള്ളിക്കകത്ത്‌ നിൽക്കുന്നവരെ പുറത്തിറക്കി ചെരുപ്പഴിപ്പിക്കുക. പിന്നെ അച്ചന്മാരുടെ ചെരിപ്പുകൾ അഴിച്ചുമാറ്റാനാവശ്യപ്പെടുക. വേലിതന്നെ വിളവുതിന്നാൽ പറ്റുമോ. താൻ കൂടുതൽ നേതാവുകളിച്ചാൽ തന്റെ മുഖത്തിന്റെ ഷേയ്പ്പ്‌ ഞാൻ മാറ്റും. ഈ പള്ളിപ്പണിക്ക്‌ ഞാനും സംഭാവന നൽകിയതാണ്‌."
പള്ളിനേതാവ്‌ ആളുകൾ ശ്രദ്ധിക്കുന്നതിനുമുമ്പ്‌ തൽക്കാലം അവിടെനിന്നും വലിഞ്ഞു.
"എന്താണ്‌ നേതാവുമായി രാവിലെ ഒരു ഉടക്ക്‌?"
ചെറിയാച്ചൻ ന്യൂസുപിടിക്കാൻ സാംസണോട്‌ കാര്യമാരാഞ്ഞു.
"അവന്റെയൊക്കെ ഒരു പത്രാസുകണ്ടില്ലേ. പള്ളി പണിയുന്നതിനുമുമ്പ്‌ കുഞ്ഞാടുകളുടെ പിറകെനടന്ന്‌ പിരിക്കുക. കെട്ടിടം ഉയർന്നു കഴിഞ്ഞപ്പോൾ എങ്ങുമില്ലാത്ത ഗമ. എന്താണ്‌ ഇവനോക്കെ കരുതുന്നത്‌. ഒരു പള്ളി ഉയർത്തിക്കെട്ടിയാൽ എല്ലാം നേടയെന്നോ. ഇതെന്താ വെള്ളരിക്കാപ്പട്ടണമോ?"
സാംസൺ
"സാംസൺ, നിങ്ങൾ ശാന്തനാകൂ. നാട്ടിൽ നിന്നും ഒന്നുമില്ലാതെ ഇരതേടിവന്നവനോക്കെ ചില്ലറക്കാശിന്‌ വകയായപ്പോൾ ആരോടെങ്കിലും മെക്കിട്ടുകേറിയില്ലെങ്കിൽ ശ്രദ്ധിക്കപ്പെടുമോ."
ചെറിയാച്ചൻ സാംസണെ ആശ്വസിപ്പിച്ചു.
"ഇത്തരം ശ്രദ്ധക്ഷണിക്കൽ പദ്ധതികൊണ്ട്‌ മലയാളികൾ ഇവിടെ രക്ഷപ്പെടുമോ. എത്ര പള്ളികൾ ഇവിടെ മത്സരിച്ചുനിർമ്മിച്ചു. എല്ലാവർക്കും വാസ്തവത്തിൽ ഒരു പള്ളിയുടെ ആവശ്യമല്ലേയുള്ളു. വിവിധ സമയങ്ങൾ ചിട്ടപ്പെടുത്തി ഞായറാഴ്ച എത്ര കുർബ്ബാനകൾ ഒരു പള്ളിയിൽത്തന്നെ നടത്താനാകും. അനേകം ആരാധനാലയങ്ങൾ മത്സരിച്ച്‌ കെട്ടിപ്പെടുക്കുമ്പോൾ മനുഷ്യർതമ്മിൽ ബന്ധങ്ങൾ ചിതറുന്നു. പോക്കറ്റിലെ കാശ്‌ കല്ലിനും, കോൺക്രീറ്റിനും, ഇവിടുത്തെ കാടുപിടിച്ചുകിടക്കുന്ന സ്ഥലങ്ങൾക്കുമായി ചോർന്നുപോകുന്നു. ഇത്തരം ധൂർത്തടികളുടെ പിന്നിൽ ദീർഘവീക്ഷണമില്ലാത്ത സാമൂഹ്യനേതാക്കളുടെ കറുത്തകൈകൾ പ്രവർത്തിക്കുന്നു. അവർക്ക്‌ പള്ളിപ്പണിയിൽ കാശടിച്ചുമാറ്റാനും അവസരമൊരുങ്ങുന്നു. വൈദികർ സാമൂഹ്യനന്മയെ ലക്ഷ്യംവച്ചുവേണം വിശ്വാസികളെ നയിക്കുവാൻ"
സാംസൺ ക്ഷോഭിച്ചു.
"ഇത്‌ ക്രിസ്ത്യാനികളുടെ മാത്രം പ്രശ്നമല്ല. മറ്റു സമുദായക്കാരും ഇതുതന്നെയാണ്‌ ചെയ്യുന്നത്‌."
ചെറിയാച്ചൻ സാധാരണമട്ടിൽ പറഞ്ഞു.
"അതെ, എല്ലാവിഭാഗവും പണം എങ്ങനെ വിനിയോഗിക്കണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ്‌. ഈ കുഴപ്പങ്ങൾക്കെല്ലാം കാരണം പുത്തൻപണമാണ്‌. ദീർഘവീക്ഷണവും സംയമനവും പാലിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു." സാംസൺ പറഞ്ഞു.
"എന്താണ്‌ സാമൂഹ്യക്ഷേമത്തിനു ചെയ്യാനാവുക?"
ചെറിയാച്ചൻ ചോദിച്ചു.
"എത്രയോ നല്ലകാര്യങ്ങൾ സമൂഹത്തിനുവേണ്ടി ചെയ്യാനാകും. നോക്കൂ, ഇവിടെ കുടിയേറിപ്പാർത്ത യഹൂദരും, പോളിഷുകാരും ഇറ്റലിക്കാരും അവരുടെ സമൂഹനന്മയ്ക്കായി ഒത്തൊരുമിച്ചുപ്രവർത്തിച്ചു. അതുകൊണ്ട്‌ അവർ സമൂഹത്തിൽ പുരോഗമിച്ചു. രാഷ്ട്രീയതലത്തിൽ സ്വീധീനമുള്ള നേതാക്കന്മാരുണ്ടായി. സാമ്പത്തികമായി വലിയ നേട്ടങ്ങളും കൈവരിച്ചു. എല്ലാത്തിന്റെയും തുടക്കം പള്ളിയും കൂട്ടായ്മയുമായിരുന്നു. ഉദാഹരണത്തിന്‌ പള്ളിയിൽ ഒരു പുതിയ മെമ്പർക്ക്‌ വീടുവാങ്ങണം. പള്ളിഫണ്ടിൽനിന്നും പലിശയില്ലാതെ പണംകൊടുത്ത്‌ വീടുവാങ്ങുന്നു. എത്രയോ പണമാണ്‌ ബാങ്കുകൾ പലിശയായി വാങ്ങുന്നത്‌. മനുഷ്യന്റെ ജന്മാവകാശത്തിന്റെ ഒരു ഭാഗമാണല്ലോ സ്വന്തമായി ഒരുതുണ്ട്‌ ഭൂമിയും അവിടെ അവന്റെ സ്വപ്നമായ വീടും. കാറില്ലാതെ ഒരു വ്യക്തിക്കും തൊഴിൽചെയ്യുവാനോ സാമൂഹ്യവ്യവസ്ഥയെ ഉൾക്കൊള്ളാനോ സാധിക്കുമോ? ഈ രണ്ട്‌ ആവശ്യങ്ങൾക്കുമായി എത്രമാത്രം പണമാണ്‌ ഓരോ വ്യക്തിയും പലിശയായി മാസംതോറും ചെലവാക്കുന്നത്‌. ഈ പ്രശ്നത്തിന്‌ സമൂഹത്തിന്റെ മുഖമുദ്രയായ ആരാധനാലയങ്ങൾ മുൻകൈയെടുത്താൽ എത്രയോ കുടുംബങ്ങൾ സാമ്പത്തികമായി സ്വയംപര്യാപ്തമാവും. നമ്മളിൽ ഏറെപ്പേരും മധ്യപ്രായം കഴിഞ്ഞവരാണ്‌. വാർദ്ധക്യത്തിന്റെ മുദ്രകൾ നമ്മിൽ പതിഞ്ഞുകഴിഞ്ഞു. ചുളിഞ്ഞതൊലിയും നരവീണ രോമങ്ങളും വിവിധ രോഗങ്ങളും നമ്മെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്‌. പണ്ടത്തെപ്പോലെ വരുമാനമാർഗ്ഗമില്ല. ആരോഗ്യം നഷ്ടമായി. വീടിന്റെയും കാറിന്റെയും വിലവർദ്ധന. നമ്മുടെ കുറഞ്ഞവരുമാനത്തിൽ എങ്ങനെ ഇവ നില നിർത്തും? സാംസൺ സ്വയംമറന്ന്‌ പറഞ്ഞുകൊണ്ടിരുന്നു.
"ഇതിനെന്താണ്‌ ഒരു രക്ഷാമാർഗ്ഗം?"
ചെറിയാച്ചൻ സ്വകാര്യമായി ചോദിച്ചു.
"സമൂഹം ഒറ്റക്കെട്ടായി നിൽക്കുക. അതിന്‌ വൈദികരും നേതൃത്വനിരയിലുള്ളവരും സഹകരിക്കുക. എല്ലാ സാധനങ്ങളും വിൽക്കുന്ന ഗ്രോസറിക്കടകൾ സഹകരണാടിസ്ഥാനത്തിൽ ആരംഭിക്കുക. ഒരു വീടിനാവശ്യമായ എല്ലാം അവിടെ കുറഞ്ഞവിലയ്ക്ക്‌ നൽകുവാൻ കഴിയും. അനേകംപേർക്ക്‌ തൊഴിൽനൽകുവാനും ഇത്തരം സ്ഥാപനങ്ങൾക്ക്‌ സാധിക്കും. 50 കഴിഞ്ഞവർക്കായി കുറെ സ്ഥലംവാങ്ങി അപ്പാർട്ട്‌മന്റുകൾ സ്ഥാപിക്കുക. അവിടെ കൂട്ടമായി സമ്മേളിക്കുവാനും വെടിപറയുവാനും ചീട്ടുകളിക്കുവാനും കമ്മ്യൂണിറ്റിഹാൾ ഉപകരിക്കും. വാടകയ്ക്കെടുക്കാതെ പാർട്ടികൾ നടത്താം. അവിടെ വ്യായാമത്തിനും മറ്റുല്ലാസങ്ങൾക്കും സൗകര്യമൊരുക്കുക. ഏതാനും വാനുകളുണ്ടെങ്കിൽ അവിടെ പോകുന്നതിനും സൗകര്യമായി. ഈ സംവിധാനംകൊണ്ട്‌ പ്രായമായവർക്ക്‌ വീടിന്റെയോ കാറിന്റെയോ ആവശ്യമില്ല. മാസംതോറും എത്രയോ പണമാണ്‌ വീടിനും കാറിനും നാം ചെലവാക്കുന്നത്‌."
സാംസൺ വികാരംകൊണ്ടു.
"സമൂഹത്തെ ഇത്തരംകാര്യങ്ങൾ പറഞ്ഞു ബോധവൾക്കരിക്കാൻ നാം കടപ്പെട്ടിരിക്കുന്നു."
ചെറിയാച്ചൻ അതുശരിവച്ചു.
കല്യാണത്തിന്റെ പ്രധാന ചടങ്ങുകളും ദിവ്യബലിയും കഴിഞ്ഞു. ഇനി വധുവരന്മാർ ബന്ധുക്കളുമായി ഫോട്ടോയെടുക്കുക എന്ന ചടങ്ങാണ്‌. അതിന്‌ ക്ഷണിക്കപ്പെട്ടവർ സംബന്ധിക്കണമെന്നില്ല.
ആളുകൾ പാർട്ടിനടക്കുന്ന ഹോട്ടലിലേക്ക്‌ യാത്രയായിത്തുടങ്ങി.
സാംസൺ കാറിനെ ലക്ഷ്യമാക്കി നടന്നു.

janaki


പുന്നിയൂർക്കുളത്തെ ഉച്ചകൾ ഇങ്ങിനെയാണോ..!!!? നിശബ്ദതയുടെ ചുടുകട്ടകൾ അടുക്കി വച്ച സ്മാരകം പോലെ…..!!!ഏകാന്തതയുടെ വളകൂറുള്ള ഭാവനയുടെ വിളനിലമായ നാലപ്പാട്ടെ പ്രക്റുതിയെ ഞാൻ ആവുന്നത്ര കണ്ണുകൾ തുറന്നു വച്ചു നോക്കി.എന്റെ വിചാരങ്ങൾക്കു പുറകെ കാറിലെ തണുപ്പിൽ നിന്നും അമ്മിണിട്ടീച്ചറും..ബേബിടീച്ചറും..ശ്രീദേവിയും ഇറങ്ങി….ഓരോരുത്തർക്കും ഓരോ

ലോകം സമ്മാനിച്ചാണ് ആമിയുടെ ഓർമകൾ അവിടേയ്ക്കു വരവേറ്റത്..

കത്തുന്ന വെയിലിനെ പ്രണയനിശ്വാസങ്ങളാൽ ഊതിയാറ്റിയ ഒരാളുടെ കാൽ‌പ്പാടുകൾ പതിഞ്ഞ നാലപ്പാട്ടെ തൊടിയിൽ നെഞ്ചിടിപ്പോടെ വിറഞ്ഞു പതിഞ്ഞു..

കണ്ണുകൾ പതുക്കെ പ്രതിഷേധിക്കാൻ തുടങ്ങി.


“ഇതല്ല…ഇതല്ല കാണുവാൻ വന്നത്….”


എന്താണു ഞാൻ പ്രതീക്ഷിച്ചിരുന്നത്…?പൂരം നടക്കതെ പോയ അമ്പലപ്പറമ്പു പോലെ ഭീമാകാരമായ ശൂന്യത എന്നിൽ നിറയാൻ തുടങ്ങി…..ഓ…ദൈവമേ..ഇവിടെ ഒന്നും ശേഷിക്കുന്നില്ല നാലപ്പാട്ടു തറവാടിന്റെ അടിത്തറ പോലും..

അടുക്കളപ്പുറത്തെ കലമ്പലിനും…രഹസ്യങ്ങൾക്കും…തൊടികളിലെ അർത്ഥ പൂർണ്ണമായ ചിലമ്പലുകൾക്കും ഇടയിലൂടെ പോപ്ലീൻ തുണിയുടെ പെറ്റിക്കോട്ടിൽ സദാ ജിജ്ഞാസുവായി നടന്നവൾ എവിടെ….? അവളുടെ സ്വപ്നങ്ങളും.,ഭാവനകളും തട്ടിയുണർന്ന ഓർമകല്ലുകൾ എവിടെ..? കുറച്ചു സമയമെടുത്താണെങ്കിലും ഗതാർത്ഥമായ പ്രതീക്ഷകളെ…ഉടഞ്ഞ കളിപ്പാട്ടം വാരിക്കൂട്ടിയെന്നപോലെ എന്റെ സങ്കട മുറിയിൽ പൂട്ടിവച്ചു….

ഇനി ഞാൻ കാണട്ടെ….ബാക്കിയായ കുറച്ചെങ്കിലും കാണാതിരിക്കില്ല….നാക്കിലയിൽ ശേഷിച്ച വറ്റുപോലെ…..
കൂടെ വന്നവരെ നോക്കി….ആരും തന്നെ പ്രസന്നരല്ലാത്തത്…അതൊരു ദുരന്ത ഭൂമിയാണെന്ന തോന്നൽ എന്നിലുണ്ടാക്കി….മുണ്ഡനം ചെയ്ത പറമ്പിൽ,സ്വകാര്യ വ്യക്തികളുടെ സ്വപ്നങ്ങൾ പാർപ്പിടങ്ങളായി പരിണമിച്ചുകൊണ്ടിരിക്കുന്നു…ക്റുത്യമാ‍യ അകലത്തിൽ കുറച്ചു തെങ്ങുകളും കവുങ്ങുകളും പച്ചക്കൊടിയാ‍ട്ടികൊണ്ടിരുന്നു…പോരുമ്പോഴുണ്ടായിരുന്ന ആവേശമെല്ലം കെട്ട് മനസ്സു പൊട്ടിയ ബലൂൺതുണ്ടു പോലെ കുഴഞ്ഞു കിടന്നു…………വെറുതെ പരതി നടന്നപ്പോൾ പറമ്പിന്റെ തെക്കെ അതിരിലെ കുറച്ചു സ്ഥലം നിറയെ പച്ചയണിഞ്ഞു സങ്കോചത്തൊടെ നിലകൊള്ളുന്നതു കണ്ടു..! സാഹിത്യ അകാദമിക്കു കൊടുത്ത സ്ഥലമായിരുന്നു അത്….ആ സ്ഥലമത്രയും തണൽ വിരിച്ച് ഒരു കൂറ്റൻ ഇലഞ്ഞിയും..,അതിന്റെ ചുവട്ടിൽ പേരറിയാത്ത പുല്ലുകളുടെ ഇടയിൽ പകുതി മറഞ്ഞ പാമ്പിൻ കാവും….പച്ചപ്പായൽ പിടിച്ച അതിന്റെ തറയിൽ പണ്ടെന്നോ ആരോ വിതറിയ ചില്ലറ തുട്ടുകൾ കാലദണ്ഡനമേറ്റ് ഉറഞ്ഞു കിടക്കുന്നു.നടുക്ക് ഒരു തിരി കൊതിച്ച് ക്ലാവു പിടിച്ച കുഞ്ഞു നിലവിളക്കും





തൊട്ടാൽ വിരലിൽ പറ്റും എന്നു തെറ്റിദ്ധരിപ്പിച്ചു കൊണ്ട് വിളക്കിന്റെ തിരിക്കുഴികളിൽ കരി ഉറഞ്ഞിരുന്നു..ഇരുളടഞ്ഞ ഗതകാല സ്മരണകളെ തെളിച്ചു കൊടുക്കാൻ ഞാൻ ഒരു തിരിയും തീത്തുണ്ടും കരുതണമായിരുന്നോ

എന്റെ പാദ ശബ്ദം കേട്ടിട്ടാവണം ഒരു ചെറു നാഗകുമാരൻ( അതോ കുമാരിയോ) വന്നെത്തി നോക്കി..പെട്ടെന്നു സഹജമായ ഭയപ്പാടിലേയ്ക്കു പതുങ്ങിയ എന്റെ കണ്ണുകളിലേയ്ക്കു തലയുയർത്തി നോട്ടം കൊണ്ട് അളന്നു…ആ നോട്ടത്തിൽ ഞാനൊരു അപരാധിയായി..,അടുത്ത നിമിഷം ധ്റുതിയിൽ ഏതോ സുരക്ഷിതമായ മറവിലേയ്ക്ക്അത് ഇഴഞ്ഞു പോയി….തികച്ചും മാന്യമായ ഒരു ഇഴഞ്ഞു പോക്ക്..”കണ്ടില്ലേ..ഞാനെത്ര നല്ലവനാണെന്നോ…മാധവിക്കുട്ടീടെ സ്വന്തം…..” എന്നു പറഞ്ഞോ ആ പോക്കിൽ….

എന്റെ മനസ്സു പ്രതിവചിച്ചു…കാലം നികത്തിയ ഓർമ്മകളുടെ പൊത്തിൽ നിങ്ങൾ അനാഥരായെന്നൊ നാഗത്താൻമാരേ….

ഞാൻ ബാഗിൽ നിന്നും കയ്യിൽ തടഞ്ഞ ചില്ലറകൾ എടുത്തു പിടിച്ച്…കാവിന്റെ തറയിൽ ഇരിപ്പുറപ്പിച്ച നാഗത്താൻമാരുടെ ശിരസ്സു വഴി ചൊരിഞ്ഞു….ചില്ലറ കിലുക്കം കേട്ട് ഉണരട്ടെ സർപ്പങ്ങൾ……സ്മരണകളുടെ നൂറും പാലും തേടട്ടെ…..നിരാശകളുടെ കളം മായ്ക്കട്ടെ…..മനസ്സിലെ.സഹതാപത്തിന്റെയും സ്നേഹത്തിന്റേയും…കുത്തൊഴുക്കിൽ എന്തിനെന്നറിയാതെ ഞാൻ എന്റെ കയ്യിലുണ്ടായിരുന്ന ഒരു ഓറഞ്ച് എടുത്തു കാണിക്കയായി വച്ചു…..


ഇലഞ്ഞിയുടെ ദയയിൽ തണലേറ്റ് പുൽച്ചാടികൾ ദീർഘനിശ്വാസമിട്ട് വിശ്രമിച്ചു കൊണ്ടിരുന്നു..തറയിൽ ചിതറിയ കുഞ്ഞു നക്ഷത്രങ്ങൾ പോലെ ഇലഞ്ഞിപ്പൂക്കൾ…..ശ്രീദേവിയുടെ ചുരുണ്ട മുടിയിൽ വീണു തങ്ങിയ തങ്ങിയ പൂക്കൾ..രാത്രിയിലെ ആകാശത്തെ ഓർമ്മിപ്പിച്ചു….പുതിയ കവിതയെ ഗർഭം ധരിച്ച എല്ലാ‍ ലക്ഷണവും ഉണ്ട് അവൾക്ക്….എനിക്കു ശ്രീദേവിയോടു കൂടുതൽ സ്നേഹം തോന്നി…

ഇലഞ്ഞി പെയ്തു കൊണ്ടിരുന്നു…..അതിന്റെ നേർത്ത സുഗന്ധത്തിൽ കാലം തെറ്റിയ ഒരു പ്രണയത്തിന്റെ മുള മനസ്സിൽ നിന്നും തളിരില നീട്ടിയെത്തി നോക്കി…

“നോക്കു….ഞാൻ മാധവിക്കുട്ടീടെ തൊടിയിൽ…,ഇലഞ്ഞിപ്പൂവിലും………

സുഗന്ധത്തിലും കുളിച്ച് അങ്ങയെ ഓർത്തു നിൽക്കുന്നു….”… എന്റെ പ്രണയം മൊബൈലിൽ ഒരു സന്ദേശമായി….അടുത്ത നിമിഷം തന്നെ ഞാൻ ചെയ്തതിലെ പരിഹാസ്യത എന്നെ നോക്കി പല്ലിളിച്ചു കാട്ടുന്നതു നോക്കി നിൽക്കുമ്പോൾ.., സ്നേഹത്തിന്റെ നേരിയ ഗന്ധം…….ഇലഞ്ഞിപ്പൂവിന്റെ ഗന്ധം എന്നെ ആശ്വസിപ്പിച്ചു നിന്നു………

ഒരു കവിതയെങ്കിലും ഇവിടെ നിന്നു പാടാതെ പോകുന്നതെങ്ങിനെ..എന്ന ചിന്തയിലാ‍ണോ അമ്മിണി ടീച്ചർ….ഒരുപാടു സംസാരിക്കുന്ന ആൾ പെട്ടെന്നു നിശബ്ദയാ‍യിരിക്കുന്നു..!

“ഒരു നാൾ സുഖം വരാനെത്രയേറെ…

മഹിയും കറ ങ്ങി തിരികയല്ലി..” തത്വങ്ങളുടെ മേമ്പൊടി തൂവി ബേബി ടീച്ചർ കവിതകൾ പാകപ്പെടുത്തുകയാണോ…?

സനേഹത്തിന്റെ ഗന്ധവും ശ്വസിച്ച്…കൂടെ വന്നവരുടെ ഭാവങ്ങൾക്കു അർഥവും കൊടുത്ത് നിൽക്കുമ്പോൾ..കൽക്കട്ടയിൽ നിന്നും ഇവിടേയ്ക്ക് സ്വപ്നങ്ങളുടേയും…ഭാവനകളുടേയും….പ്രണയത്തിന്റേയും ഘോഷയാത്ര നയിച്ചു വന്ന ആൾ എന്റെ സാരി തുമ്പിൽ പിടിച്ചു

എന്നെ നീർമാതളം കാണുന്ന കാര്യം ഒർമ്മിപ്പിക്കുകയായിരുന്നു… സ്നേഹം നിറച്ച കണ്ണുകളിൽ..നിഷ്കളങ്കതയുടെ നേർത്ത തിരശീലയിളകി…

“കാണണ്ടേ അവളെ…നെനക്ക്…വാ….”

എന്താണ് എന്റെ കൂടെ വന്നവരാരും ഇതൊന്നും അറിയാത്തത്…..കാവിന്റെ വടക്കു വശത്തായി ആൾക്കൂട്ടത്തിൽ തനിയെ എന്ന പോലെ.., വിഷാദം പൂണ്ട.. , ഒറ്റത്തടിയെന്നു തോന്നിപ്പിക്കുന്ന ഉയരമുള്ള ഒന്ന്….

ഞാൻ അതിന്റെ തായ്ത്തടിയിൽ തലോടി നോക്കി.. മാധവിക്കുട്ടിയിലേയ്ക്കു വേരിറങ്ങി…..ഓരോ വായനക്കാരിലേയ്ക്കും മുളകൾ നീട്ടിയ പ്രണയ തരു….!....എന്റെ ഇലകളെ ആരും തൊടരുത് എന്നു പറഞ്ഞ് ഉയരത്തിലേയ്ക്കു ചില്ലകൾ നീട്ടി അതങ്ങിനെ നിൽക്കുന്നു….ഇനിയൊരു പക്ഷെ പ്രണയം പെയ്തേക്കാവുന്ന മേഘങ്ങൾക്കിടയിൽ ആമിയെ തിരഞ്ഞ് എത്തി നോക്കുന്നതാവാം…… എന്തായാലും ….പാവം അതിപ്പോൾ ആരുമില്ലാത്ത ഒരുവളെ പോലെ…..


ഉണ്ണിമാങ്ങകൾ തൂങ്ങുന്ന ഒരു മൂവാണ്ടൻമാവിനപ്പുറം.., വശങ്ങളിടിഞ്ഞ കുളത്തിൽ വാൽമാക്രികളും പൂച്ചൂട്ടികളും ജന്മം നനഞ്ഞു പുളയ്ക്കുന്നു…..ഇറങ്ങി കാൽ നനച്ചു …..ചന്ദനമരങ്ങളുടെ ചൂടാറിയത് ഈ കുളത്തിലായിരിക്കാം….ഞാനൊന്നു സൂക്ഷിച്ചു നോക്കി….കല്യാണിക്കുട്ടി വായിലെ പാ‍യൽ ചുവയുള്ള വെള്ളം തുപ്പിക്കളഞ്ഞ് എന്നെ നോക്കുന്നുണ്ടോ…?
“നെനക്കും അവളെ പേടീണ്ടോ…….അവളു പാവം……എന്നെ പോലതന്നെ…..” തിരിച്ചു കയറുമ്പോൾ മാധവിക്കുട്ടി എന്നെ ആശ്വസിപ്പിക്കുന്നു…..

“ ആരും. .ആരും എന്നെ പോല്യാ‍വരുതട്ടോ എഴുത്തുകാരികളേയ്……“

അനുഭവങ്ങളെ തൊട്ടുനിന്ന്..എന്നെ നോക്കി അത്രയും പറഞ്ഞതിലെ ആത്മാർത്ഥത വേദനയോടെ ഞാൻ അറിഞ്ഞു……കുളത്തിലേയ്ക്കു പ്രതിഛായ നോക്കുന്ന കൂട്ടുകാരെ കണ്ടു……

“ഞാൻ…എഴുത്തുകാരിയല്ല…അത് അവരൊക്കെയാണ്.“ പരുപരുത്ത ..,മൈലാഞ്ചിയിട്ട കൈത്തലം തലോടി പറഞ്ഞ് ഞാൻ ചിരിച്ചു….

“ഉ..ആരായാലും…. വല്ല്യ ധൈര്യം കാണിച്ചെഴ്തരുത്…..രഹസ്യങ്ങ ളേയ്..രഹസ്യങ്ങളായിട്ടന്നെ ഇരിക്കണം…”

ഒന്നു രണ്ടു നിമിഷം നിശബ്ദമായി ചിന്തിച്ച്..തുടർന്നു……

“എനിക്ക് പോയി രക്ഷപ്പെടാനും..പിന്നെ മരിക്കാനും ഒരു പൂനേണ്ടായി രുന്നു…ഇപ്പഴത്തെ ഈ പെങ്കുട്ട്യോളൊക്കെ എവിടേയ്ക്കാ പോയി രക്ഷപ്പെടുക…. ഈശ്വരാ…”

ഒരിക്കലും കിട്ടാനിടയില്ലാത്ത ഒരു മറുപടി ഞാൻ ശൂന്യതയിൽ തിരഞ്ഞു കൊണ്ടിരിക്കുമ്പോൾ…നീർമാതളത്തിന്റെ. വാടിവീണുറഞ്ഞ.. ഞരമ്പുകൾ മാത്രം തെളിഞ്ഞു നിൽക്കുന്ന ഒരിലയെടുത്ത് ആമി എന്റെ നേർക്കു നീട്ടി……

“ഇവൾ ഇവിടെ ജനിച്ച്…ഇവിടെ വാടി വീണ്…,ഇവിടത്തെ മണ്ണിലുറഞ്ഞ്…നാളെ ഇവിടെ ഇല്ലാതാകുകയാണ്… ല്ലേ…. ? എത്ര ഭാഗ്യവതി…. എന്നേക്കാൾ“

വാചാലതയ്ക്കു സ്ഥാനമില്ലാത്ത നിമിഷങ്ങൾ കഴിഞ്ഞ് ആമി എന്നെ ഒരിക്കൽ കൂടി നോക്കി….

“ആദ്യം നാടുപേക്ഷിച്ച.,പിന്നീടു ജീവനും ഉപേക്ഷിച്ച..എന്റെ ശരീരം ഏതു മണ്ണിലാണുറഞ്ഞത് .ആ മണ്ണിന് ഞാൻ ഒരു ജഡംമാത്രമായിരുന്നില്ലല്ലോ… തീർത്തും ഒരു അപരിചിത കൂടിയായിരുന്നു….. എനിക്കുറപ്പുണ്ട്..എന്റെ ശരീരത്തിലെ അവസാന നീരുറവകൾ,.പരിചിത വഴികളന്വേഷിച്ച്..പരിചിത ഗന്ധങ്ങളന്വേഷിച്ച് ..

അവസാനമായി…നീർമാതളത്തിന്റെ…വേരുകളെങ്കിലും പ്രതീക്ഷിച്ച്.,പ്രതീക്ഷിച്ച്.. ഒടുവിൽ അടങ്ങി..ഒടുങ്ങി വറ്റിയിട്ടുണ്ടാകാം.. ഏതിനേക്കാളും ദയനീയമായി..”

എനിക്കൊന്നു തൊടാൻ കഴിയുന്നതിനു മുന്നേ മാധവിക്കുട്ടി പാമ്പിൻ കാവിലേയ്ക്കു തിരിച്ചു ഒഴുകി പോയി…

കുളപ്പടവിൽ നിന്നും കൂടെ വന്നവർ വിളിക്കുന്നു….മടങ്ങണമല്ലോ…

പുന്നിയൂർക്കുളത്തെ ശ്വസിച്ച ഒരു ദിവസം.,ഇവിടെ തീരുകയാണ്. കാറിൽ കയറുമ്പോൾ ഒന്നു കൂടി നോക്കി…… ഞാൻ ചൊരിഞ്ഞ ചില്ലറകിലുക്കം കേട്ട് എത്തിയോ കാവിലെ വിഷാദ നാഗമൂകർ…ഓർമ്മകളിൽ ഇഴച്ചിൽ പാടുകൾ അവശേഷിപ്പിച്ച് അവർ തിരോധാനം ചെയ്തിരിക്കുന്നു.. എഴുത്തുപടങ്ങൾ ആസ്വാദ ക മനസ്സുകളിൽ പൊഴിച്ചു വച്ചിട്ട് മാധവിക്കുട്ടി മറഞ്ഞു കളഞ്ഞ പോലെ………

നീർമാതളം..ചില്ലകൾ താഴ്ത്തി എന്നെ ഒന്നെത്തിനോക്കിയോ……..?!!

----------------------------------------

ശൈലേഷ് തൃക്കളത്തൂർ
മലയാളസാഹിത്യത്തിനൊരു നൂതന തത്ത്വചിന്തയുമായി വന്ന എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' യെ അധികരിച്ച്‌ ഗ്രീൻബുക്സിന്റെ ആഭിമുഖ്യത്തിൽ കേരള സാഹിത്യ അക്കദമിയിൽ നടന്ന ചർച്ച ശ്രദ്ധേയമായിരുന്നു. പൗരസ്ത്യ സിദ്ധാന്തങ്ങളുടെയും പാശ്ചാത്യസിദ്ധാന്തങ്ങളുടെയും വഴികളിലൂടെ സഞ്ചരിച്ച മലയാള നിരൂപണത്തിനു, അതിൽ നിന്നുമാറി സ്വതന്ത്രവും മൗലികവുമായ പാതയൊരുക്കുന്ന കൃതിയാണ്‌ 'എന്റെ മാനിഫെസ്റ്റോ' എന്ന്‌ ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പ്രമുഖ കഥാകൃത്ത്‌ വൈശാഖൻ മോഡറേറ്ററായിരുന്നു. പ്രോഫ.പി.വി.കൃഷ്ണൻനായർ, കെ.കെ.ഹിരണ്യൻ, ഷൊർണ്ണൂർ കാർത്തികേയൻ, സുനിൽ.സി.ഇ തുടങ്ങിയവരാണ്‌ ചർച്ച നിയന്ത്രിച്ചതു. ഗ്രീൻ ബുക്സ്‌ എം.ഡിയും നോവലിസ്റ്റുമായ കൃഷ്ണദാസ്‌ ആമുഖ പ്രഭാഷണം നടത്തി. എം.കെ.ഹരികുമാർ നന്ദി പറഞ്ഞു.
കൃഷ്ണദാസ്‌
സാഹിത്യനിരൂപണരംഗത്ത്‌ ശ്രദ്ധേയമായ കൃതികൾ ഉണ്ടാകുന്നില്ലെന്ന്‌ കൃഷ്ണദാസ്‌ ചൂണ്ടിക്കാട്ടി. പല മാഗസിനുകളും വിമർശനരചനകൾക്ക്‌ പ്രാമുഖ്യം കൊടുക്കാതെയായി. ഇവിടെയാണ്‌ ഹരികുമാറിന്റെ 'മാനിഫെസ്റ്റോ'യെപ്പറ്റിയുള്ള ചർച്ച പ്രസക്തമാകുന്നത്‌.
മൗലികമായ സ്വഭാവമാണ്‌ ഈ കൃതി പ്രകടമാക്കുന്നത്‌. സുന്ദരമായ ഭാഷ മറ്റൊരു പ്രത്യേകതയാണ്‌. ഭാഷാബോധമുള്ള ഏതൊരു വായനക്കാരനും എഴുത്തുകാരനും ഇത്‌ ആകർഷകമാകുമെന്നകാര്യത്തിൽ തർക്കമില്ല. കലാപരമായ പ്രാമാണികതയിൽ ഊന്നിക്കൊണ്ടാണ്‌ അദ്ദേഹം രചനയിൽ ഏർപ്പെട്ടിട്ടുള്ളതെന്ന്‌ കാണാം. സാഹിത്യകൃതികളുടെ സാമ്പ്രദായിക ചട്ടക്കൂട്ടിനപ്പുറത്തേക്ക്‌ പോകാൻ ശ്രമിക്കുന്ന കൃതിയാണിത്‌. ഒരു പുതിയ സൗന്ദര്യശാസ്ത്രത്തിന്റെ പിറവിക്കുവേണ്ടിയുള്ള ശ്രമം. മാമൂലുകളെ നിഷേധിച്ച്‌ മൗലികമായ ചിന്തകൾക്ക്‌ ശ്രമിക്കുന്ന ഹരികുമാറിന്റെ കൃതി വ്യാപകമായ ചർച്ച ചെയ്യേണ്ടതാണെന്ന്‌ കൃഷ്ണദാസ്‌ പറഞ്ഞു.

വൈശാഖൻ
എങ്ങനെ സാഹിത്യചിന്തയെ പുനർനിർവ്വചിക്കാം എന്നാണ്‌ ഹരികുമാർ ഈ കൃതിയിൽ ആലോചിക്കുന്നത്‌. അതിനായി പഴയ ആശയങ്ങളുടെ റീസൈക്കിളിംഗ്‌, ഉത്തരാധുനികമായ ഇന്റർഡിസ്പ്ലിനറി ചിന്തകൾ, ലാവണ്യ വിചാരങ്ങളെയും തത്ത്വജ്ഞാനത്തെയും കൂട്ടിക്കലർത്തൽ, തുടങ്ങിയവയെല്ലാം അദ്ദേഹം ഉപയോഗിക്കുന്നു. ഒരു സമഗ്രമായ ഉടച്ചുവാർക്കലിനായുള്ള ആഹ്വാനം മുഴങ്ങുന്നുണ്ട്‌. പഴകി ദ്രവിച്ച സമ്പ്രദായങ്ങളിൽ നിന്നുള്ള വിമോചനമാണ്‌ 'എന്റെ മാനിഫെസ്റ്റോ' വിഭാവനം ചെയ്യുന്നത്‌. സാഹിത്യത്തിന്റെ ബലതന്ത്രം ഹരികുമാറിനറിയാം. ഇക്കാര്യത്തിൽ നിലവിലുള്ള വരേണ്യ താത്പര്യങ്ങൾ അദ്ദേഹത്തിനില്ല. ഇതു ഉടച്ചുവാർക്കലിന്റെ നവാദ്വൈതമാണ്‌. ഇതിൽ വിഷാദചിന്തയുണ്ട്‌, അർത്ഥശൂന്യതയുണ്ട്‌, ശുഭാപ്തിബോധമുണ്ട്‌, എല്ലാം കലർന്നൊഴുകുകയാണ്‌. എല്ലാം മൗലികമായ നിരീക്ഷണങ്ങൾ. ഹരികുമാറിന്റെ ചില നിരീക്ഷണങ്ങൾ മണിക്കൂറുകളോളം ചിന്തിക്കാൻ വകതരുന്നു. സ്വയം നിരസിക്കുമ്പോൾ മനുഷ്യചക്രവാളം വികസിക്കുകയാണ്‌ ചെയ്യുന്നത്‌. പുതിയ പ്രപഞ്ചങ്ങളെ തേടുന്ന വിപ്ലവമാണ്‌ ഈ കൃതിയുടെ ഉള്ളടക്കം. ഇതിന്റെ പ്രത്യേകത 'Aesthetic, Philosophical dynamics' ആണ്‌. വായനക്കാരനെ ബഹുമാനിക്കുന്ന ഈ കൃതി ആവിഷ്കാരത്തിന്റെ ഡോഗ്മകളെ (Dogma)യാണ്‌ തകർക്കുന്നത്‌. വ്യവസ്ഥാപിതമായ ഉദ്ധരണികളെ ഉപേക്ഷിച്ച്‌ നീങ്ങുന്ന ഹരികുമാറിന്റെ പുസ്തകം മാറ്റങ്ങൾക്കു വേണ്ടിയുള്ള കടലിരമ്പമാണ്‌. ഇതൊരു ബോധവിപ്ലവുമാണ്‌.

പി.വി.കൃഷ്ണൻനായർ
ഞാൻ ശ്രദ്ധിച്ചുവായിച്ച കൃതിയാണ്‌ 'എന്റെ മാനിഫെസ്റ്റോ' മലയാളത്തിൽ വിജ്ഞാനത്തെയും സൗന്ദര്യത്തെയും സമന്വയിപ്പിക്കുന്ന പുസ്തകങ്ങൾ കുറവാണ്‌. അതിനു പരിഹാരമാണ്‌ ഈ കൃതി. ഇതിൽ ശയൻസുണ്ട്‌, എഞ്ചിനീയറിംഗുണ്ട്‌, ചരിത്രമുണ്ട്‌, ആത്മീയതയുണ്ട്‌, സംസ്കാരമുണ്ട്‌, കലയുണ്ട്‌, സാഹിത്യമുണ്ട്‌, തത്ത്വശാസ്ത്രമുണ്ട്‌. ഹരികുമാറിന്റെ 'നവാദ്വൈതം' സാരഭൂതമായതലങ്ങളിലേക്ക്‌ കടക്കുകയാണ്‌. ഇതിലെ നൂറ്റിയൊന്ന്‌ വാക്യങ്ങൾ അത്‌ തെളിയിക്കുന്നു. പുതിയ പാശ്ചാത്യ സാഹിത്യചിന്തകൾ മനസ്സിലാക്കിക്കൊണ്ടുള്ള എഴുത്ത്‌ ഈ കൃതിയിൽ കാണാം. ധാരാളം ചർച്ചകളും വിമർശനങ്ങളും ഈ കൃതിക്ക്‌ ആവശ്യമാണ്‌. പുതിയ അവബോധവും സൗന്ദര്യചിന്തയും തരുന്ന ഈ കൃതി മൗലികമാണ്‌. സാമാന്യവായനയ്ക്കപ്പുറമുള്ള സൂക്ഷ്മത ഇതിന്റെ പാരായണത്തിനാവശ്യമാണ്‌. സ്വത്വത്തെ നിരാകരിക്കുന്ന ഹരികുമാർ, ഏതൊന്നിന്റെയും പരിധിയെ മറികടക്കാനാണ്‌ ഉത്സുകനാവുന്നത്‌. അറിവിനുമാനമുണ്ടാക്കുന്നതിങ്ങനെയാണ്‌. ഇത്‌ സാഹിത്യന്വേഷകന്റെ ആത്മാവിഷ്കാരമാണ്‌. മലയാളിക്ക്‌ പൊതുവേ വലിപ്പത്തെപ്പറ്റിയുള്ള സങ്കൽപമില്ല. വലിയ കൃതികളുമായി, ആശയങ്ങളുമായി ഒത്തുപോകാനുള്ള മനസ്സും ഇല്ല. രാഷ്ട്രീയ പ്രബുദ്ധതയുമില്ല. അന്നത്തെ പത്രങ്ങൾ വായിക്കുന്നതിനപ്പുറം രാഷ്ട്രീയ പ്രബുദ്ധതയില്ല. തത്ത്വചിന്തയിൽ ഭാഷ ദരിദ്രമാണ്‌. ഇതിനെല്ലാമുള്ള തിരുത്താണ്‌ ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ'.

കെ.കെ.ഹിരണ്യൻ
മലയാള സാഹിത്യത്തിൽ തളംകെട്ടികിടക്കുന്ന നിശ്ചലതയെ മറികടക്കാനുള്ള ശ്രമമാണ്‌ ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' സ്വയം നിരാസമാണ്‌ അതിന്റെ മുഖമുദ്ര. നിശ്ചലതയെ ഭേദിക്കുന്നതിലൂടെ ഹരികുമാറിനു ഭാവുകത്വം, സ്വത്വം തുടങ്ങിയ ആശയങ്ങളോട്‌ വിയോജിക്കേണ്ടി വരുന്നു. അവനവനെ പുതുക്കിപ്പണിയുന്ന പ്രക്രിയയാണിത്‌. വാക്കുകളെ പുനർജനിപ്പിക്കുന്നു. ആഴമേറിയ വായനാനുഭവത്തിനാണ്‌ ഈ കൃതി പ്രേരിപ്പിക്കുന്നത്‌. ഹരികുമാർ എഴുതുന്ന 'അക്ഷരജാലക'ത്തിന്റെ സ്ഥിരം വായനക്കാരനാണ്‌ ഞാൻ. എം.കൃഷ്ണൻനായരുടെ 'സാഹിത്യവാരഫലം'ത്തേക്കാൾ എന്നെ ആകർഷിക്കുന്നത്‌ ഹരികുമാറിന്റെ 'അക്ഷരജാലക'മാണ്‌. കൃഷ്ണൻനായർക്ക്‌ നവീനതയെ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. ഹരികുമാർ സ്വയം നിരസിക്കാനും സ്വയം നവീകരിക്കാനുമാണ്‌ വഴിവെട്ടുന്നത്‌.
ബദൽ നിരൂപണവും ബദൽ എഴുത്തുമാണിത്‌. മലയാളത്തിനുള്ള കൃതി ഒരു പുതിയ വഴി നൽകുന്നു. അധ്യാപകരായ വിമർശകരുണ്ടാക്കിയ ഭാഷയുടെ മലിനീകരണത്തിനെതിരെയുള്ള മൂന്നാര്റിയിപ്പാണ്‌ 'എന്റെ മാനിഫെസ്റ്റോ' മലയാളം ഐച്ഛികമായി കോളേജിൽ പഠിക്കാത്തതുകൊണ്ടാണ്‌ ഹരികുമാറിന്റെ ഭാഷ കൂടുതൽ സുന്ദരമായത്‌.

ഷൊർണ്ണൂർ കാർത്തികേയൻ
ചലനാത്മകതയാണ്‌ ജീവന്റെ ലക്ഷണമെന്നറിയുന്ന ഹരികുമാർ ആധുനിക സാഹിത്യത്തെ ആവുംപടി അനക്കാൻ ശ്രമിക്കുകയാണ്‌. 'എന്റെ മാനിഫെസ്റ്റോ' എന്ന കൃതിയിലൂടെ ചെയ്യുന്നത്‌. ഇതൊരു സത്യാന്വേഷകന്റെ ആത്മാവിഷ്കാരമാണ്‌.
ഭാഷയുടെ ആഭ്യന്തര ലോകത്തിന്റെ മരണം നടന്നുവേന്നുള്ള ഹരികുമാറിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്‌. ആശയപ്രചാരണമാണ്‌ കല, കവി തത്ത്വജ്ഞാനിയാകണം, കവിക്ക്‌ ആത്മസത്തയിൽ നിന്ന്‌ ഒളിച്ചോടാനാവില്ല തുടങ്ങിയ ആശയങ്ങളെ ഹരികുമാർ ഈ കൃതിയിൽ പൊളിച്ചടുക്കുന്നുണ്ട്‌. ചിന്തകൊണ്ട്‌ കതിർക്കനം വന്ന 'എന്റെ മാനിഫെസ്റ്റോ' ചിന്താ ദരിദ്രമായ മലയാളസാഹിത്യത്തിനു മുതൽക്കൂട്ടാണ്‌.

സുനിൽ സി.ഇ
ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' കൂടുതൽ ചർച്ചചെയ്യാൻ വിപുലമായ സംവിധാനം ഉണ്ടാകണം. ഭാഷയെയും തത്ത്വചിന്തയെയും അദ്ദേഹം മുൻപെങ്ങും കണ്ടിട്ടില്ലാത്ത വീഥിയിലൂടെ കൊണ്ടുപോകുന്നു. അദ്ദേഹത്തിന്റെ വിശേഷവാക്യങ്ങൾ ഉന്നതമായ തത്ത്വദർശനങ്ങളാണ്‌. യാഥാസ്ഥിതികവും പാരമ്പര്യ ദുർബ്ബലവുമായ മലയാള നിരൂപണത്തെ അങ്ങേയറ്റം നവീനമാക്കുകയാണ്‌ ഈ പുസ്തകം.
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.