Saturday, February 2, 2013

നിയമപ്രകാരമുള്ള ശാസന (വീണ്ടും)

സലാഹുദ്ദീന്‍   അയ്യൂബി 


ഇല പഴുത്ത മരത്തിന്റെ
അകം തുരന്ന പെരുച്ചാഴി
'നിയമപ്രകാരമുള്ള അറിയിപ്പിന്റെ
ശാസനയാല്‍ വീര്യം കെട്ട
എലിവിഷം കണ്ട്
ചങ്ക് പൊട്ടി ചിരിച്ചു

അമ്പതു കൊത്താല്‍
വേരറുത്ത മരത്തിന്റെ
നെഞ്ചു തുരക്കുന്ന മരംകൊത്തി
ഏറനാടന്‍ തമാശയറിയാത്ത
പാലക്കാടന്‍ പട്ടരെകണ്ട്
തല തല്ലി ച്ചിരിച്ചു

വലത്തോട്ടു ചാഞ്ഞ
വിറകു മരത്തിന്റെ
ബാക്കി നിന്ന താഴ്വേരില്‍
ആഞ്ഞുവെട്ടുന്ന
കോടാലിക്കൈ പറഞ്ഞ
വണ്‍.... ടു .....ത്രീ.... കേട്ട്
വെട്ടുകാരന്‍ 'കൈ' കൊട്ടിച്ചിരിച്ചു

വേരറ്റ മരത്തിലും
ഒടിഞ്ഞ ശിഖരങ്ങളിലും
പൊഴിയാന്‍ വെമ്പുന്ന
പഴുത്ത ഇലകളിലും
ജീവിതം കണ്ട്
കരയാനും ചിരിക്കാനുമാവാതെ
പാവം ഇലപ്പുഴുക്കള്‍