Showing posts with label kochi. Show all posts

Thursday, July 28, 2011
Tuesday, January 25, 2011
dona mayura
തമ്മില്‍ പിരിയുന്നത് എങ്ങിനെയായിരിക്കണം
എന്നതിനെപ്പറ്റിയായിരുന്നു കണ്ടുമുട്ടിയപ്പോഴെ
ഞാന്‍ ചിന്തിച്ചിരുന്നത്,
അത്രമേല്‍ നിന്നെ ഇഷ്ടമായത് കൊണ്ട്.
ഇലകൊഴിയുന്നൊരു മഞ്ഞുകാലത്ത്
ഇനിയും മരവിച്ചിട്ടില്ലാത്തൊരു പാര്‍ക്ക് ബഞ്ചില്‍,
കാലം കൊണ്ടു വച്ച
രണ്ട് ഐസ് ക്യൂബുകള്‍ പോലെ നമ്മള്‍.
അരിച്ച് കയറുന്ന തണുപ്പിനെ
തുളച്ച് കയറുവാനാവാതെ
നട്ടുച്ചയുടെ വെയില്‍
നമുക്കുമേല്‍ കുടപിടിക്കും.
മടിച്ച് മടിച്ച് തണുപ്പിറങ്ങി,
ഉരുകി ഒലിച്ചിട്ടും
വേര്‍പിരിയാനാവാതെ,
ബഞ്ചില്‍ നിന്നും
ഒലിച്ചിറങ്ങി
ഒന്നിച്ച്
നാം
ഒഴുകിയൊഴുകി പോകും.
നമുക്കുമേല്‍ അപ്പോള്‍
ഇരുളും വെളിച്ചവുമൊരു പിയാനോ ആകുന്നു,
കാലം നമ്മുടെ പ്രണയസങ്കീര്‍ത്തനം
ആ പിയാനോയില്‍ വായിക്കുന്നു.
മുകളില്‍ തിളച്ച് മറിയുന്ന കടലും,
താഴെ ചിറകുകളില്‍ തീപ്പിടിച്ച
മേഘഗര്‍ജ്ജനത്തിന്റെ അലകളും
മറ്റുള്ളവര്‍ അന്നേരം
കാണുകയും കേള്‍ക്കുകയും ചെയ്യുന്നു.
പ്രണയത്തെക്കുറിച്ച്
എനിക്കൊന്നും അറിയുകയില്ലെന്നും,
പ്രണയത്തെക്കുറിച്ച് മാത്രം
ഞാനൊരിക്കലും എഴുതുകയില്ലെന്നും
നിന്നോട് ഞാനന്നേ പറഞ്ഞതല്ലെ!
Wednesday, October 6, 2010

abraham joseph
കഥ തുടരുന്നു...
എന്‍റെ ദിവാസ്വപ്നങ്ങളില്‍
മുഖമില്ലാത്ത ഒരു പെണ്ണിന്‍റെ
നഗ്നശരീരം എന്നെ വേട്ടയാടുന്നു,
കൊതിപ്പിക്കുന്നു.
*
പ്രണയമെന്നാല്‍ വിരഹമെന്നും
വിരഹമെന്നാല്‍ വേദനയെന്നും
വേദനയെന്നാല്‍ മുറിവെന്നും
പുറത്തുവന്ന അവന്‍റെ ഹൃദയം
കാട്ടിത്തന്നു, വലിയ ഒരു വടുവുള്ള
അവന്‍റെ ഹൃദയം
*
മുന്നില്‍ക്കാണുന്ന ചിത്രങ്ങളുടെ
നിറം മങ്ങിവരുമ്പോഴാണവന്
മനസ്സിലായത് അവന്‍റെ കാഴ്ച
നഷ്ടപ്പെടുന്നുവെന്ന്
*
മേഘാവൃതമായ ആകാശത്തെ നോക്കി
അവന്‍ പാടിയിരുന്നു, പിന്നീട്
മഴപെയ്തപ്പോള്‍ അവന്‍റെ
പാട്ടുകള്‍ മോഷ്ടിച്ച് അതിലെ ലിംഗരൂപങ്ങള്‍
മാറ്റി അവള്‍ അത് മറ്റൊരുവനായി പാടി.
പാട്ടുകേട്ടവന്‍ അവളുടെ
കഴുത്തില്‍ അണിയിച്ചു സര്‍പ്പ-
ത്തിന്‍റെ തലയുള്ള ഒരു താലിമാല
*
മഞ്ഞുമൂടിയ വഴികളിലൂടെ
നടന്നപ്പോള്‍ അവര്‍ കൈകള്‍
കോര്‍ത്തുപിടിച്ചിരുന്നു, പിന്നീട്
ആളൊഴിഞ്ഞ ഒരീറ്റക്കുടിലില്‍
അവള്‍ കിടന്നപ്പോളവരുടെ കാലുകള്‍
പിണഞ്ഞുകിടന്നിരുന്നു.
പിന്നീടവന്‍ മാത്രമായപ്പോള്‍
അവന്‍റെ കാലുകള്‍ ഒരുമിച്ച്
കൂട്ടി ബന്ധിച്ചിരുന്നു,
അവള്‍ വച്ചെ ഒരുണങ്ങിയ പൂവ്
മാത്രമായിരുന്നു അവന് കൂട്ട്
*
നൊമ്പരം വിടവാങ്ങിയ താഴ്വരകളിലവന്‍
അലഞ്ഞു നടന്നിരുന്നു.
വേണുഗാനമോ, ശീതലഛായയോ
ഇല്ലാതെ; അവന്‍റെ ഉള്‍വശം
പൊള്ളയായിരുന്നു.
അതാവാം, ആ തടാകത്തിലവന്‍
പൊങ്ങിക്കിടന്നിരുന്നത്,
നഗ്നനായി, വെറും നഗ്നനായി....
*
ഒരു കാറ്റു വന്നെന്‍റെ ചെവിയില്‍ മൂളി,
മേലേ മരങ്ങള്‍ക്ക് ചുവട്ടില്‍ തീ കായുന്ന
ഒരു പൊന്‍മുകില്‍ ഉണ്ടെന്ന്,
കരയാന്‍ വെമ്പിയിരിക്കുന്ന
ഒരു പൊന്‍മുകില്‍.
പക്ഷെ, മുകളിലേക്കോടുവാന്‍ അവന്
ശക്തിയുണ്ടായിരുന്നില്ല.
അതിനാലവണം, കുറെ സമയത്തിനുശേഷം
ഒരു തുള്ളി സ്വര്‍ണം അവന്‍റെ കാലില്‍
മഴയായി വന്നു പതിച്ചത്.
*
തെരുവുനാടകക്കാര്‍ മറന്നിട്ട് പോയ
ഒരു ചെണ്ടക്കോല്‍ കിട്ടി അവന്,
താളം പിടിക്കാന്‍ ഒരു കൈയ്യും, പിന്നെ-
യൊരു തുകല്‍പ്പുറവും തേടിനടന്ന
ഒരു ഒടിഞ്ഞ ചെണ്ടക്കോല്‍.
മേളത്തിന്‍റെയൊടുവില്‍
താളത്തിനും ശബ്ദ്ത്തിനുമിടയില്‍
ഒടിഞ്ഞ, കാലത്തിന്‍റെ ദൃക്സാക്ഷിയായി
ആ കോല്‍ അവന്‍റെ കയ്യിലിരുന്നു വിറച്ചു.
*
റോഡുവക്കിലെ ചുവന്ന തപാല്‍പ്പെട്ടി
എന്നെ നോക്കി ചിരിക്കുന്നു,
വാക്കുകള്‍ വിടരാത്ത സന്ധ്യകളില്‍
വാക്കുക്കളുടെ പൂന്തോട്ടം തേടിപ്പോയ എന്നെ.
ഒരുപാട് പ്രണയങ്ങളെ ഉള്ളില്‍ സുക്ഷിച്ച
ആ പെട്ടി,
ഉള്ളിന്‍റെയുള്ളില്‍ പ്രണയത്തിന്‍റെ അണയാന്‍
പോകുന്ന തീക്കനലുമായി നടക്കുന്ന എന്നെ
നോക്കി ദാഹത്തോടെ നില്ക്കുന്നു,
അവനെപ്പോലെ, അകം പൊള്ളയായ
എന്നെത്തന്നെ നോക്കി ചിരിക്കുന്നു
Saturday, October 2, 2010

jyothi jawahar
ഇരമ്പുന്ന സാഗരത്തിന്‍ അപാരതയിലേക്ക് നോക്കി നില്‍ക്കെ,
ഏകാന്തത തന്‍ പൊള്ളുന്ന താപം ഏറ്റു നില്‍ക്കെ,
കുസൃതി നിറഞ്ഞ നിന്‍ മന്ദസ്മിതം എനിക്ക് തണലേകി,
ജീവിത പാതയില്‍ എങ്ങോ, ആദ്യമായ് നാം കണ്ടുമുട്ടി,
എനിക്ക് ചുറ്റും സാന്ത്വന സ്പര്‍ശമായ്,
പിറക്കാതെ പോയ കൂടെപ്പിറപ്പു ആയി നില്‍ക്കാം
എന്ന് മൌനമായ് നീ തന്ന വാക്കുകളില്‍,
ആയിരം ജന്മങ്ങള്‍ തന്‍ പ്രതീക്ഷ ഞാന്‍ അറിയുന്നു,
നിറഞ്ഞു തുളുമ്പും എന്‍ മിഴികളിലെ,
അശ്രുകണങ്ങള്‍ നീ കൈവെള്ളയില്‍ ഏന്തി നില്‍ക്കുമ്പോള്‍,
എന്‍ അമ്മ തന്‍ തന്‍ ഗര്‍ഭ പാത്രത്തില്‍,
എനിക്ക് മുന്‍പേ, നീ കൂടി പിരവിയെടുതിരുന്നു എങ്കില്‍,
എന്ന് വെറുതെ ഞാന്‍ ആശിച്ചു പോവുന്നു,
തളര്‍ന്നു നില്‍ക്കുന്ന എന്റെ മനസ്സ് ആകും,
തരിശ്ശു ഭൂമിയില്‍ നനവ് പടര്‍ത്തി,
വസന്തങ്ങള്‍ വിരിയിക്കും മഴമുകിലാണ് നീ എനിക്ക് എന്നും
ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ നീയാം തണല്‍ മരത്തിന്‍
ചുവട്ടിലെ പുല്നാംബായ് പിറക്കാന്‍ കഴിഞ്ഞെങ്ങില്‍....
(എന്റെ തണല്‍ മരമായ പ്രിയ സഹോദരന്....)

എന്റെ കാതിനു കുളിരാം പ്രിയ നാദതോടെ,
നിന്റെ പ്രിയതരമാം കാലൊച്ച മണ്ണില്‍ പതിപ്പിച്ചു,
പുതുമഴയായ് നീ പെയ്തപ്പോള്‍, നിന്നെ കാത്തിരിക്കും,
വേഴാമ്പല്‍ കണക്കെ ഞാന്‍ ആനന്ദ നിര്‍വൃതിയില്‍ നീരാടി....
നിശ്വാസങ്ങള്‍ക്ക് താപം അനുഭവപ്പെട്ട പകലുകള്‍ക്കും,
മുകളില്‍ കത്തി ജ്വലിക്കുന്ന ഉച്ച വെയിലിനുമോടുവില്‍,
നനവാര്‍ന്ന നിന്‍ കൈകള്‍ എന്നെ പൊതിഞ്ഞപ്പോള്‍,
ആശ്വാസത്തോടെ ഞാന്‍ നിന്റെ മാറില്‍ ചാഞ്ഞു....
നിന്റെ ഹൃദയ താളങ്ങള്‍ ആം തുള്ളികള്‍ക്കിടയില്‍,
ചിത്രശലഭം പോല്‍ പാറി നടക്കുമ്പോള്‍,
ഈറനാം ഈ വാനവും ഭൂമിയും,
എനിക്ക് ചുറ്റും വര്‍ണ്ണ പ്രപഞ്ചം തീര്‍ക്കുന്നു,
തെളിമയാര്‍ന്ന പകലിന്റെ വിണ്ണിലും,
ശോനിതമാം സന്ധ്യാംബരത്തിലും,
ഇരുളിന്റെ നീലിമയോലും ഈ രാത്രിയിലും,
ആര്‍ദ്രമാം നിന്‍ കൈവിരലുകള്‍ കൊണ്ടു നീ,
ആയിരം ജലചിത്രങ്ങള്‍ കൊറിയിടുമ്പോള്‍,
നീയാം തപസ്യയില്‍ മുഴുകിയിരിക്കും ഞാനിതാ,
നിന്റെ ആദ്യസ്പര്‍ശത്തിന്റെ സുഖമോടെ,
നിന്നിലലിയാന്‍ കൊതിയര്‍ന്നു നില്‍ക്കുന്നു....

Sunday, August 8, 2010
clara sheeba
" നീയെന്താ ആലോചിക്കുന്നെ?”
“ഒന്നുമില്ല.. വെറുതെ..”
“മനസ്സെവിടെയോ പോയല്ലോ, എവിടെയാ?”
“മനസ്സ് ഒരു പട്ടുപാവാടക്കാരിയായി മഴ നനഞ്ഞ് പൂത്തുമ്പികളുടെ പിന്നാലെ ഓടുകയാണ്’.”
“ങ്ഹാ.. കൊള്ളാമല്ലോ. എന്നിട്ട്?”
“എന്നിട്ടൊന്നുമില്ല.”
“ഇങ്ങനെയുണ്ടോ ഒരു പിണക്കം?!"
"ഇല്ല, പിണങ്ങുന്നില്ല. ഇനി കളിയാക്കില്ലെന്നു പറഞ്ഞാൽ ഞാനൊരു സ്വകാര്യം പറയാം.”
"ഉം. പറയൂ. ചിരിക്കുന്ന പ്രശ്നമേയില്ല”
“സത്യം പറഞ്ഞാൽ എനിക്ക് പൂത്തുമ്പിയെ പേടിയാണ്..”
“എന്തിന്?”
എന്തിനെന്നറിയില്ല. കുട്ടിയായിരുന്നപ്പോൾ മുതൽ അങ്ങനെയാ..”
“എനിക്കു ചിരിക്കാതിരിക്കാൻ വയ്യല്ലോ, പെണ്ണേ..”
“ ഇതിലിത്ര ചിരിക്കാനെന്തിരിക്കുന്നു? എല്ലാവർക്കും ഇങ്ങനെ എന്തെങ്കിലും പേടികളൊക്കെ കാണില്ലേ?”
“കാണും, സമ്മതിച്ചു. എന്നാലും, പാവം പൂത്തുമ്പിയോട് തന്നെ വേണോ, പേടി?”
“കണ്ടോ.. ചിരിക്കില്ലെന്നു പറഞ്ഞിട്ട്..”
“അറിയാതെ ചിരിച്ചു പോയതല്ലേ, ക്ഷമിക്ക്. ഇനിയെന്തു പറഞ്ഞാലും ചിരിക്കുകയേ ഇല്ല. ഉറപ്പ്. ധൈര്യമായി പറഞ്ഞോളൂ.”
“പൂത്തുമ്പിയെ പേടിയായിരുന്നു എന്നുവച്ച്, അന്നത്തെ പട്ടുപാവാടക്കാരി തീർത്തും ഭീരുവായിരുന്നു എന്നൊന്നും കരുതേണ്ട, ട്ടൊ”
“ഓഹോ!.”
“അവൾക്ക് ഇരുട്ടിനെ തീരെയും ഭയമില്ലായിരുന്നു.”
“അതു കൊള്ളാമല്ലോ!.”
“പകലത്തെ ബദ്ധപ്പാടുകൾക്ക് വിരാമമിട്ട്, സകല ജീവജാലങ്ങൾക്കും വിശ്രമിക്കാൻ ആരോ ആ വലിയ സൂര്യവിളക്ക് കെടുത്തിവയ്ക്കുന്നു എന്നേ തോന്നിയിരുന്നുള്ളൂ. എന്നാൽ, ചെടികൾക്ക് പൂമൊട്ടുകളെ പ്രസവിക്കാനും, പൂമൊട്ടുകൾക്ക് ആരും കാണാതെ ഇളംതെന്നലിന്റെ കുളിരിൽ വിരിയാനും, സുഗന്ധം ചൊരിയാനും പ്രകൃതിയൊരുക്കുന്ന സ്വകാര്യനിമിഷങ്ങളല്ലേ, രാത്രികൾ?”
“പെണ്ണേ, നീ വാചാലയാവുന്നല്ലോ !.”
“മുല്ലമൊട്ടു വിരിയുന്നതു കാണാൻ രാത്രിയേറെ വൈകും വരെ ജനാലയ്ക്കരികിൽ നോക്കിയിരുന്നിട്ടുണ്ട്. ഒടുവിൽ, ഉറക്കം കണ്ണിൽ വന്നു നിറയുമ്പോൾ തിരികെ പോരും. രാവിലെയുണർന്നു നോക്കുമ്പോൾ മുല്ല നിറയെ പുഞ്ചിരിച്ചുനിൽക്കുന്ന മുല്ലപ്പൂക്കൾ. മുല്ലയോട് ശരിയ്ക്കും ദേഷ്യം തോന്നീട്ടുണ്ട്.”
“ഉവ്വോ?”
“ഉം”
“മുല്ലയോടും പിണങ്ങുമോ?”
“പിന്നെ, പിണങ്ങാതെ ! കുറുമ്പു കാട്ടിയാൽ ആരോടായാലും പിണങ്ങും. ആരോടും പറയില്ലെങ്കിൽ ഒരു കാര്യം കൂടി പറയാം. പറയട്ടെ?”
“ഉം. പറഞ്ഞോളൂ.”
“രാത്രിയിൽ ജനാലക്കരികിലിരുന്ന് സുഖമുള്ള തണുത്ത കാറ്റേറ്റ്, പരീക്ഷയ്ക്കുള്ള പാഠങ്ങൾ വായിച്ചുപഠിക്കാൻ എനിക്ക് വളരെ ഇഷ്ടമായിരുന്നു. ചിലപ്പോൾ കസേരയിൽ ചാരിയിരുന്ന് അറിയാതെ ഉറങ്ങിപ്പോവും. അപ്പോഴൊക്കെ ആരോ എന്റെ നെറ്റിയിൽ ചുംബിച്ച് എന്നെ ഉണർത്തുമായിരുന്നു. ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന ഒരു മൃദുചുംബനം. ഇപ്പൊഴും അതെന്റെ ഹൃദയത്തിലുണ്ട്. അതാരായിരുന്നുവെന്ന് എനിക്കറിയില്ല. ആരെയും അവിടെയെങ്ങും കണ്ടിട്ടുമില്ല. കണ്ണടച്ച്, ആ ചുംബനത്തിനായി പലപ്പോഴും കാത്തിരുന്നിട്ടുണ്ട്. പക്ഷെ, ആരും വന്നില്ല, ചുംബനം തന്നില്ല, പിന്നീടും എപ്പൊഴൊക്കെയോ, ഉറക്കത്തിലേയ്ക്കാഴ്ന്നു പോകുമ്പോൾ നെറ്റിയിൽ ആ ചുംബനം ഞാനറിഞ്ഞു, അറിയാതെ ഉണർന്നു. അതാരായിരുന്നെന്ന് എനിക്കിപ്പോഴുമറിയില്ല.”
“ഒക്കെ നിന്റെ തോന്നലുകളാവും”
“ആയിരിക്കാം. ചിലപ്പോൾ ചില തോന്നലുകൾക്ക് യാഥാർഥ്യങ്ങളെക്കാൾ കരുത്തുണ്ട്."
"എത്ര പെട്ടെന്നാണ് നിന്നിലെ പട്ടുപാവാടക്കാരി വളർന്ന് സ്വപ്നങ്ങൾ കാണുന്ന പെൺകുട്ടിയായത് ! മുല്ലമൊട്ട് വിരിയുന്നത് ഞാനിപ്പോൾ കണ്ടു.”
“കളിയാക്കണ്ട, ട്ടോ”
“കളിയാക്കിയതല്ല, പെണ്ണേ”
“ഉം. സമ്മതിച്ചു. പിന്നെ.. ഒരു കാര്യം പറയാൻ മറന്നു. കാണുമ്പോൾ ആദ്യമേ തന്നെ പറയണമെന്നു കരുതിയതാണ്.”
“എന്താത്?”
“ഞാനിന്നൊരു കുട്ടിയെ കണ്ടു.”
“കുട്ടിയേയോ?”
“ഉം. കുട്ടി തന്നെ. കറുത്ത് മേലാകെ ചെളിപുരണ്ട് ഒന്നോ രണ്ടോ വയസ്സുള്ളൊരു ആൺകുട്ടി. മുട്ടുകാലിനു മീതെ നിൽക്കുന്ന മുഷിഞ്ഞ ഷർട്ടു മാത്രമായിരുന്നു, വേഷം. നല്ല ചന്തമുള്ളൊരു കുട്ടി. ചീകിയൊതുക്കാത്ത ചുരുണ്ട മുടി അവനു നന്നായി ചേരുന്നതുപോലെ തോന്നി.”
“ഉം”
“ബസ്റ്റോപ്പിനടുത്ത് തമ്പടിച്ചിരുന്ന നാടോടിക്കൂട്ടത്തിൽ നിന്നാണവൻ ഓടിവന്നത്. ചിരിച്ചു കൊണ്ട്, ആളുകൾക്കിടയിലൂടെ അങ്ങുമിങ്ങും ഓടിനടന്ന് അവൻ തിരിച്ചുപോയി. അവിടെ അവന്റെ ഛായയുള്ള ഒരു കറുത്ത മനുഷ്യന്റെ മടിയിൽ ചാടിക്കയറി, കുത്തിമറിഞ്ഞ്, ഒന്നു കൊഞ്ചിയിട്ട് അവൻ പിന്നെയും ഓടിവന്നു. എന്തൊരു പ്രസരിപ്പായിരുന്നെന്നോ, ആ മുഖത്ത്! അവന്റെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം. അവന്റെ നോട്ടം മനസ്സിൽ കൊത്തി വലിക്കുന്നതു പോലെ തോന്നി.”
“ഉം. എന്നിട്ട്..?”
“എന്നിട്ട്..അവൻ ബസ്റ്റോപ്പിൽ നിന്നിരുന്ന യൂണിഫോമിട്ട ഒരു പെൺകുട്ടിയുടെ അടുത്ത് ചെന്നു. അവളുടെ സ്കൂൾബാഗിന്റെ പുറത്തെ സ്പൈഡർമാന്റെ ഭംഗി നോക്കി ഒരുനിമിഷം നിന്നു. പിന്നെ, ഇതൊന്നും വലിയ കാര്യമല്ലെന്ന മട്ടിൽ, അവളുടെ കയ്യൊന്നു തൊട്ടു. എന്നിട്ട് ആ കുഞ്ഞുകൈ നീട്ടിക്കാണിച്ചു. അവൾ പേടിച്ചെന്നപോലെ പിറകോട്ട് മാറി. അവൻ കൊച്ചരിപ്പല്ലുകൾ കാട്ടിച്ചിരിച്ച് ആളുകൾക്കിടയിലൂടെ ഓടിപ്പോയി.”
“ഉം.”
“പിന്നെ കുറച്ചുനേരം അവനെ കണ്ടില്ല. എന്തിനെന്നറിയാതെ എന്റെ മനസ്സ് അസ്വസ്ഥമായി. മറ്റാരുടെയും ശ്രദ്ധയിൽപ്പെടാതെ ഞാൻ കണ്ണുകൾ കൊണ്ട് അവനെ തിരഞ്ഞു. പെട്ടെന്ന് എങ്ങുനിന്നോ അവൻ ഓടിവന്നു. ആളുകൾക്കിടയിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി അവൻ എന്റെ അടുത്തു വന്നുനിന്നു. അവൻ എന്റെ സാരിയിൽ തൊട്ടുനോക്കി. ഞാൻ അനങ്ങിയില്ല. എന്റെ ഹൃദയത്തിൽ എന്തോ വന്നു നിറയുന്നതു പോലെ തോന്നി. വാത്സല്യമോ സ്നേഹമോ എന്തായിരുന്നു അതെന്നെനിക്കറിയില്ല. അവൻ എന്റെ കയ്യിലൊന്നു തൊട്ടു. പിന്നെ ആ കുഞ്ഞുകൈ എന്റെ നേരെ നീട്ടി. ഒരു നിമിഷം ഞാൻ എന്നെ മറന്നു പോയി. ഞാനവന്റെ കയ്യിൽ ബലമായിപിടിച്ച് ഉറക്കെ പറഞ്ഞു. “എന്തായീ കാട്ടണെ?ചുട്ട അടികിട്ടാഞ്ഞിട്ടാണ് ഈ തോന്ന്യാസം!” പറഞ്ഞുതീർന്നതും ഞെട്ടിയുണർന്ന പോലെ ഞാൻ ചുറ്റും നോക്കി. ആളുകൾ എന്നെത്തന്നെ തുറിച്ചുനോക്കുന്നു. ആ കൊച്ചുപയ്യനെ അരികിലെങ്ങും കണ്ടില്ല. അവൻ കരഞ്ഞുകൊണ്ട് ഓടിപ്പോയ്‌ക്കാണുമോ എന്നോർത്തപ്പോൾ മനസ്സ് വല്ലാതെ വിങ്ങി. പെട്ടെന്ന് അടുത്ത് നിന്ന സ്ത്രീയുടെ പിന്നിൽ ഒളിച്ചു നിന്ന്, കവിളുകൾ വീർപ്പിച്ച് ഒരു കുഞ്ഞുമുഖം എന്നെ നോക്കി. ആ മുഖത്ത്, കണ്ണുകൾ രണ്ടു തടാകങ്ങൾ പോലെ നിറഞ്ഞുനിന്നു. എനിക്കവനെയൊന്നു വാരിയെടുക്കാൻ തോന്നി. ഞാനവന്റെ നേർക്കു കൈനീട്ടി. അവനെന്റെ കൈ തട്ടിമാറ്റി ആ നാടോടിക്കൂട്ടത്തിലേയ്ക്ക് ഓടിപ്പോയി.”
“പെണ്ണേ, നീ കരയുവാണോ?”
“ഉം.. പക്ഷെ, ഞാൻ കരയുന്നതാണോ കാര്യം? .. അവനെക്കുറിച്ച് ഒന്നും പറയാനില്ലേ?”
“എന്തു പറയണമെന്നെനിക്കറിയില്ല. ഇതുപോലെ എത്രയോ കുട്ടികൾ! നമുക്കെന്തു ചെയ്യാനാവും? ഒന്നും ചെയ്യാൻ കഴിയില്ല, വെറുതെ മനസ്സു വിഷമിപ്പിക്കാമെന്നല്ലാതെ. നീയത് വെറുതെ മനസ്സിലിട്ട് നടക്കണ്ട. അല്ലാതെ തന്നെ, സങ്കടങ്ങൾ ധാരാളമില്ലേ?”
“ശരിയാണ്. സ്വന്തമായിട്ടൊരുപാട് സങ്കടങ്ങളുണ്ട്. അവയുടെ കൂട്ടത്തിൽ പുതിയൊരു നൊമ്പരമായി അവനും കൂടി ഇരിക്കട്ടെ. അവനെയെനിക്ക് മറക്കണ്ട. തെരുവിന്റെ സന്തതിയായി വളർന്നതുകൊണ്ട് ഒരിക്കലും ഒരു നല്ല ജീവിതമുണ്ടാകില്ല എന്നു ഞാൻ കരുതുന്നില്ല. മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ, വലിയ തെറ്റുകളിലേയ്ക്ക് അവൻ നടന്നുപോകുമ്പോൾ, എന്റെയീ മനസ്സ് ഒരു പിൻവിളിയായി അവനിലേയ്ക്കെത്താതിരിക്കുമോ?”
“ഒരു പട്ടുപാവാടക്കാരിയിൽനിന്നു വളർന്ന് നിന്റെ മനസ്സിപ്പോൾ എത്തിനിൽക്കുന്നത് എവിടെയാണെന്നെനിക്കറിയാം. അത് ഏതൊരു സ്ത്രീയുടെയും കരുത്താണ്. കാലത്തിനും ദൂരത്തിനും അതീതമായ മാതൃത്വത്തിന്റെ കരുത്ത്. ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ കരുത്ത്. എനിക്കിപ്പോൾ സ്ത്രീയോട് അസൂയ തോന്നുന്നു.”
“നീ ഇത്രയൊക്കെ പറയാൻ, അസാധാരണമായി ഞാനൊന്നും ചിന്തിച്ചില്ലല്ലോ..”
“ഇല്ല. നീ അസാധാരണമായി ഒന്നും ചിന്തിച്ചില്ല. നീ നിന്നോട് നീതി പുലർത്തുക മാത്രമാണ് ചെയ്തത്.”
“ഉം.”
“സമയം എത്രയായീന്നറിയ്യോ!? ഈ നാലു ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെട്ട എന്റെ ജീവിതത്തിൽ സമയം എന്റെ കല്പനകൾക്കു വിധേയമാണ്. പക്ഷെ, നിനക്കങ്ങനെയല്ലല്ലോ. എന്നത്തെയും പോലെ യാത്ര പറയാതെ പോവുക. നീ അരികിലുണ്ടെന്നു കരുതാൻ അതു ധാരാളം മതിയെനിക്ക്’.”

Sunday, April 18, 2010

asha sreekumar
മരണവീടിന്റെ ഉമ്മറം ശാന്തമായിരുന്നു. വെളിയിൽ നിന്നുകൊണ്ട് നോക്കിയാൽ അവിടെ ആരെങ്കിലും മരണപ്പെട്ടതായി തോന്നുകില്ല. നാലോ അഞ്ചോ പേർ മുറ്റത്തും കാർപോർച്ചിലുമായി നിൽപ്പുണ്ട്. അവർ മരിച്ച വ്യക്തിയുടെ അടുത്ത ബന്ധത്തിൽപ്പെട്ടവരാണെന്നു വേണമെങ്കിൽ ഊഹിക്കാം.
വീടിന്റെ ഉള്ളിൽ നിന്നും നിലവിളിപോയിട്ട് ഒരു തേങ്ങൽപോലും ഉയർന്നു കേൾക്കുന്നില്ല. ചെറിയ മുറുമുറുപ്പും കുശുകുശുപ്പുമുണ്ട്. ഇടയ്ക്കേതോ ഒരു കുട്ടിയുടെ കരച്ചിൽ; അതിനെയാകേ ശാസിക്കുന്ന സ്വരം. കരച്ചിൽ പെട്ടെന്നുനിലച്ചു.
ആഡംബരപൂർവ്വം അലങ്കരിച്ചിട്ടുള്ള വിസ്തൃമായ ഹാളിന്റെ നടുക്കായി വെള്ളത്തുണിയിൽ പുതച്ച് ഒരു മൃതദേഹത്തെ കിടത്തിയിരിക്കുന്നു. കറുത്തു കരിവാളിച്ച് കവിളൊട്ടി നരച്ചുകുറ്റിത്താടിയുള്ള ഒരു മെലിഞ്ഞരൂപം. തലക്കൽ ഒരു ചെറിയ നിലവിളക്കിരുന്നെരിയുന്നു. ഉടച്ചുവച്ച തേങ്ങാ മുറികളിലെ ചാക്കാലദീപം നുണയാറായി. ശവക്കച്ചയുടെ പുറത്ത് വാർഡ് റസിഡന്റ്സ് അസോസിയേഷന്റെ ഒരു റീത്ത്. അതുവാടിത്തുടങ്ങി.
മതിൽക്കെട്ടിനു പുറത്തുനിന്ന ഒരാൾ അയാളുടെ അടുത്തുനിന്ന ആളിനോട് പതുക്കെ ചോദിച്ചു.
"ബന്ധുക്കളാരും വന്നില്ലേടോ?"
"ചെലരൊക്കെ വന്ന് മൊകം കാണിച്ചിട്ട് അപ്പത്തന്നെ സ്ഥലം വിട്ടു."
"അടുത്ത ആൾക്കാരെയൊന്നും കണ്ടില്ല, എന്താപറ്റ്യെ?"
"എന്തോ പറ്റാനാ. സകലോരോടും മുഷിച്ചിലിലാ. വല്യ എടുത്താപ്പൊങ്ങാത്ത ഉദ്യോകോം പണോം മാണിയറ കെട്ടിടോമൊക്കെ ഒണ്ടായിട്ടെന്താ? തൊട്ടടുത്ത വീട്ടുകാർപോലും തിരിഞ്ഞുനോക്കീല്ല. അത്രക്കേയുള്ളു എഞ്ചിനീരെ സഗകരണം."
"എങ്ങനാ അപ്പം ബാക്കികാര്യങ്ങള്?"
"വായ്ക്കരിയിടാനോക്കെ ആരുല്ല. അല്ലേലും അതൊക്കെ കൊറച്ചിലല്യോ! മോളെത്തിയാലൊടനെ കറണ്ടില് കൊണ്ടുവച്ച് കത്തിക്കാനാ പ്ലാണ്."
രണ്ടുനിലവീടാണത്. ലാന്റ്സ്കേപ്പ് ചെയ്തു ഭംഗിയാക്കിയ മുറ്റം. കാവിപൂശിയ വലിയ സിമന്റു ചട്ടികളിൽ കടുത്ത നിറങ്ങളിലുള്ള ഇലച്ചെടികൾ. വൃത്താകൃതിയിലുള്ള താമരക്കുളം; ഫൗണ്ടൻ. മുകളിലത്തെയും താഴ്ത്തെയും ചുമരുകളിൽ മൂന്നു ഏസി ഫിറ്റ് ചെയ്തിട്ടുണ്ട്. പോർച്ചിൽ കൊട്ടാരംപോലൊരു പുതിയ കാറും പഴയ ഫിയറ്റും പിന്നൊരു സ്കൂട്ടിയും. മതിലിന്റെ മൂലയോട് ചേർന്ന് കമ്പിക്കൂട്ടിൽ കൂറ്റനൊരു നായ. ചൈനീസ് പഗ്ഗാണിനം. അത് അസ്വസ്ഥനായി ഉലാത്തുകയും ഇടക്കിടെ ഉച്ചത്തിൽ കുരക്കുകയും ചെയ്യുന്നുണ്ട്.
വിലകൂടിയ ഗ്രാനൈറ്റ് ഫലകങ്ങൾ പതിപ്പിച്ച നീളൻവരാന്തയിൽ കറുത്തു തടിച്ച ഒരാൾ നിസംഗനായിരിപ്പുണ്ട്. ക്ലീൻഷേവ്. ഡൈ ചെയ്തിരിക്കുന്നത് വ്യക്തമായി പ്രകടിപ്പിക്കുന്ന തലമുടി. കട്ടിമീശ. ടീപ്പോയിൽ കിടന്ന ഹിന്ദുപത്രം അലക്ഷ്യമായി മറിച്ചുനോക്കിയിട്ട് വീണ്ടും അവിടത്തന്നെയിട്ടു. സാന്റോ ബനിയനും കസവുമുണ്ടുമാണ് വേഷം. ശരീരമാസകലം കറുത്തരോമങ്ങൾ. നെറ്റിയുടെ ഇരുവശവും നീലകലർന്ന കറുപ്പ്. കഴുത്തിലും കൈത്തണ്ടയിലും വിരലുകളിലും സ്വർണ്ണാഭരണങ്ങൾ. സർക്കാർ തലത്തിൽ ഉയർന്ന ഉദ്യോഗം വഹിക്കുന്ന വ്യക്തിയെന്നു ബോധിപ്പിക്കുന്ന നെയിം ബോർഡ് ഭിത്തിയിൽ പതിച്ചിട്ടുണ്ട്.
മോഹനചന്ദ്രൻനായർ എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.ഡബ്ല്യുഡി.
അകത്തുനിന്നും വെളുത്തുതുടുത്ത സുന്ദരിയും പ്രൗഡയുമായ ഒരു സ്ത്രീ പുറത്തേക്കിറങ്ങി വന്നു. അവരുടെ മുഖത്ത് ഏതോ ഒരനിഷ്ടത്തിന്റെ തിരയിളക്കമുണ്ട്. മോടിയിൽ വസ്ത്രം ധരിച്ച അവരും അയാളെപ്പോലെ തന്നെ ആവശ്യത്തിലധികം ആഭരണങ്ങൾ വാരിയണിഞ്ഞിരുന്നു. അയാളുടെ അടുത്തുവന്ന് ഗൗരവത്തിൽ ചെവിയിലെന്തോ രഹസ്യമോതി. അൽപനേരം നെറ്റിചുളിച്ച് അവരുടെ നേരെനോക്കിയിട്ട് അയാൾ പറഞ്ഞു.
"പോകാൻ പറ. ഇന്നിനി ഇവിടെ ഒന്നും നടക്കത്തില്ലെന്ന് പറഞ്ഞില്ലോ?"
"ആവുന്നത്ര പറഞ്ഞുനോക്കി. പോകാതെന്തുചെയ്യും. അടിച്ചിറക്കാൻ പറ്റുമോ? അമ്മാവന്റെ പഴേപ്രതാപോം വർണ്ണിച്ചോണ്ടിരിക്കുവാ."
"മുഷിയുന്നെങ്കിൽ മുഷിയട്ടെ. കടുപ്പിച്ചങ്ങ് പറഞ്ഞേര്. സ്ഥലം മിനക്കെടുത്താനായി ഓരോന്ന് വന്നിരുന്നോളും.
ആ സ്ത്രീ ഗൗരവം വിടാതെതന്നെ അകത്തേക്കുപോയി. അൽപം കഴിഞ്ഞപ്പോൾ അകലെ നിന്നുവന്ന ഗ്രാമീണരെപ്പോലെ നാലഞ്ചുപ്രകൃതരായ സ്ത്രീകളും കുറേ കുട്ടികളും രണ്ടു മൂന്നു യുവതികളും ഒരു വൃദ്ധനും വിഷാദത്തോടെ പുറത്തേക്കിറങ്ങി വന്നു. എഞ്ചിനീയർ പത്രമെടുത്തു പിടിച്ച് മുഖം മറച്ചു. ഒരു യാത്രപറച്ചിൽ ഒഴിവാക്കാനായിരുന്നു ആ വിലകുറഞ്ഞ തന്ത്രം.
പോർച്ചിൽ പുകവലിച്ചുകൊണ്ട് നിന്ന യുവാവിനെ എഞ്ചിനീയർ കണ്ണുകൾകാട്ടി അകത്തേക്കു വിളിച്ചു. ബീഡിത്തുണ്ട് ദൂരെകളഞ്ഞശേഷം മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചിട്ട് ഭവ്യതയോടെ അവൻ പടിയിലേക്കുകയറി ഒതുങ്ങിനിന്നു.
"അപ്പഴേ എങ്ങനാടോ കാര്യങ്ങള്?"
"അതു ഞാനും അങ്ങോട്ടു ചോദിക്കാൻ തൊടങ്ങുവാരുന്നു മാമാ വെളുപ്പിനു മൂന്നുമണിക്ക് മരിച്ചതല്ലേ! നേരത്തോടുനേരം കഴിഞ്ഞിട്ടും എടുക്കാതെ ഇട്ടോണ്ടിരിക്കണതത്രപന്തിയല്ല. പോരങ്കി സൂക്കേടുകാരനും."
മറ്റാരും കേൾക്കാതെയാണ് അവനത്രയും പറഞ്ഞത്.
"ശ്ശൊ, എന്നുപറഞ്ഞാലെങ്ങാടേ? അവൾ തിരിച്ചിട്ടുണ്ടെന്നല്യോ ഫോണിക്കൂടി പറഞ്ഞെ. പുറപ്പെട്ട സ്ഥിതിക്ക്...?"
"എന്നാപ്പിന്നെ ഐസുപെട്ടീലോട്ട് കേറ്റിവക്കാനൊള്ള ഏർപ്പാടൊണ്ടാക്കണം. പെങ്ങള് വന്നേനുശേഷമെടുക്കാം. ഇപ്പൊത്തന്നെ ചെറിയ വാടയടിച്ചുതൊടങ്ങീട്ടൊണ്ട്."
"അതൊക്കെ ചെലവൊള്ള കാര്യങ്ങളാടോ. അവൾ വന്നിട്ട് കൈമലർത്തും. പിന്നെന്റെ തലേലാവും ആ കുരിശും കൂടി. ആശുപത്രിച്ചെലവിൽ തന്നെകൊറേ തൊലച്ചതാ. ജീവിച്ചിരുന്നപ്പോൾ അവളോടായിരുന്നു അച്ഛന് കൂടുതലിഷ്ടം. ഷെയറിന്റെ മുക്കാൽപങ്കും അവൾക്കല്ലേ എഴുതിക്കൊടുത്തത്. എന്റെ ഇഷ്ടത്തിനെന്തേലും ചെയ്താ അത് പിന്നീടൊരു ഇഷ്യു ആവും. ബോഡിപോലും കാണാൻ സമ്മതിച്ചില്ലെന്നു പറഞ്ഞ് അവൾ ബഹളമുണ്ടാക്കും."
"ജയശ്രീച്ചീം ഭർത്താവും കുട്ടികളും വെളുക്കും മുന്നേ എത്വായിരിക്കും ഇല്യോ?"
"ആ"
അയാൾ കൈ മലർത്തി. ചെറുപ്പക്കാരൻ ഇനി എന്തുവേണമെന്ന മട്ടിൽ എഞ്ചിനീയറുടെ മുഖത്തേക്കു നോക്കി വെറുതെ നിന്നു. അവനെ അൽപം കൂടി അടുത്തേക്കു വിളിച്ച് ചുമലിൽ കൈവച്ചുകൊണ്ട് എഞ്ചിനീയർ പറഞ്ഞു.
"ആ നിക്കുന്നോമ്മാരടുത്തു പോയി കാര്യമങ്ങവതിപ്പിക്ക്. ഏറ്റവും അടുത്ത സ്വന്തക്കാരനെന്നുപറയാൻ ഇനി താൻ മാത്രമേയുള്ളു താനും പോയിക്കിടന്നുറങ്ങിയിട്ട് വെളുപ്പിനേയിങ്ങ് പോന്നേര്."
അവൻ പുറത്തു നിന്നവരോടെന്തോ പറഞ്ഞു. ഉടൻതന്നെ അവരെല്ലാം ഇറങ്ങിപ്പോയി. അവൻ പിന്നെയും തലചൊറിഞ്ഞുനിന്നപ്പോൾ എഞ്ചിനീയർ ഉണർത്തിച്ചു.
"അതൊക്കെ രാവിലെ ആകട്ടെടോ. ആ പട്ടിയെക്കൂടി കൂട് തുറന്നു വിട്ടിട്ട് ഗേറ്റങ്ങ് ചാരിയേക്ക്. ഇനി ആരുവന്നാലും അകത്തോട്ടുകേറ്റുന്നില്ല. നേരമിരുട്ടി."
പട്ടിയെ കൂടു തുറന്നുവിട്ടിട്ട് ഗേറ്റ് ചാരി അകത്തെ കുറ്റിയിട്ടശേഷം അവൻ ഇരുട്ടിലേക്കിറങ്ങി. സ്വതന്ത്രനായ ആഹ്ലാദത്തിൽ നായ ഉച്ചത്തിൽ കുരച്ചു.
എഞ്ചിനീയർ ഗേറ്റുപൂട്ടിയ ശേഷം പുറത്തെ ലൈറ്റുകളെല്ലാം ഓഫാക്കി പ്രധാനവാതിൽ അകത്തുനിന്നും ബന്ധിച്ചു. അച്ഛന്റെ മൃതദേഹത്തെ ഒന്നുകൂടി നോക്കിയശേഷം മൂക്കുപൊത്തിക്കൊണ്ട് മുണ്ടുവലിച്ച് മുഖത്തിട്ടു. അലമാരിയിൽ നിന്നും മുന്തിയ ഒരു കുപ്പിസ്കോച്ചും ഗ്ലാസ്സുമെടുത്ത് ടൈനിംഗ് ടേബിളിൽ വയ്ക്കുമ്പോൾ ഭാര്യ കുളികഴിഞ്ഞ് തലമുടിയിൽ ചുറ്റിയ ഈറൻ ടൗവലോടെ അടുത്തുവന്നു കസേരയിലിരുന്നു.
"ഞാനൊന്നുകുളിച്ചു എന്തൊരു വിയർപ്പാ ദേഹം മുഴുവനും."
"ഉം"
എഞ്ചിനീയർ ഒന്നുമൂളിയിട്ട് ഒരു ലാർജൊഴിച്ച് സോഡചേർത്ത് ഒറ്റപ്പിടി.
"കുറച്ചുചിക്കൻ റോസ്റ്റ് ഫ്രിഡ്ജിലിരിപ്പൊണ്ട്. ഓവനിൽവച്ച് ചൂടാക്കിയെടുക്കട്ടൊ?"
"വേണ്ട"
അണ്ടിപ്പരിപ്പെടുത്തു കൊറിച്ചുകൊണ്ടയാൾ അടുത്ത ലാർജൊഴിക്കാൻ തുടങ്ങി. ഇത്തവണ സോഡ ചേർത്തില്ല. മൂന്നാമതൊന്നുകൂടി ഒഴിച്ച് മാറ്റി വച്ചിട്ട് അണ്ടിപ്പരിപ്പോരോന്നായി വായിലേക്കിടാൻ തുടങ്ങി.
"എന്നാ ചോറെടുക്കാം. അവിയലും പുളിശേരിയും ഇന്നലത്തെഫിഷ്കറിയും പിക്കിളുമുണ്ട്. വേണേൽ അഞ്ചാറുപപ്പടോം കൂടി കാച്ചാം."
"ഇതിനെടക്ക് ചോറൊക്കെനീയെപ്പം റെഡിയാക്കി!"
"ജോലിക്കാരി ലതികാമണി രാവിലെവന്ന് എല്ലാം എടുത്തോണ്ടുപോയി അവളുടെ വീട്ടിൽ കൊണ്ടിട്ടുവച്ച് കൊണ്ടുവന്നു. ആരുമറിഞ്ഞില്ല. പിള്ളാർക്ക് അച്ചാച്ചൻ മരിച്ചെന്നുപറഞ്ഞാ എന്തോ മനസ്സിലാകാനാ. സമയത്തു കഴിച്ചില്ലെങ്കിൽ ഇങ്ങനെവിധം മാറും. ലതികയതുമനസിലാക്കിപ്പെരുമാറി."
"നീ വല്ലതും കഴിച്ചോ?"
മൂന്നാമത്തെ ലാർജയാൾ പതുക്കെ സ്വിപ് ചെയ്യാൻ തുടങ്ങി. ഇടക്കൊന്നുകൂടി ആ മൃതദേഹത്തിലേക്കു കണ്ണോടിച്ചു. സ്വന്തം അച്ഛന്റെ ശവമാണ് മുന്നിൽ അനാഥമായി കിടക്കുന്നത്.
തലമുടിയിലെ ടൗവ്വൽ അഴിച്ചുമാറ്റിയിട്ടാ സ്ത്രീ പറഞ്ഞു.
"പിള്ളാരുടെ കൂടെയിരുന്ന് ഞാനൽപ്പം കഴിച്ചു ബ്രേക്ക് ഫാസ്റ്റ് പോലും ശരിയായില്ല. ഉച്ചക്കൊന്നും കഴിക്കാതെ എത്രനേരമെന്നുവച്ചാ?"
"മക്കളുറങ്ങിയോ!"
"ഇളയവൾ സീഡിയിട്ടുകാണുവാ, സ്പിൽബർഗ്ഗിന്റെ അടിപൊളിയൊരു സിനിമ. ആത്തിമോൾക്ക് മറ്റന്നാൾ എക്സാം തുടങ്ങും. അവൾ അവളുടെ മുറിയിലിരുന്നു പഠിക്കുന്നു."
നാലാമത്തെ ലാർജ്ജൊഴിച്ചപ്പോൾ ഭാര്യ എഞ്ചിനീയറെ ഉപദേശിച്ചു.
"മതി. വന്ന് വല്ലതും കഴിക്ക്. വെറും വയറ്റിലിങ്ങനെ വലിച്ചുകേറ്റാതെ."
എഞ്ചിനീയർ ഒരു സിഗററ്റ് കത്തിച്ചു. ഒരുപിടി അണ്ടിപ്പരിപ്പു വാരി വായിലിട്ടുകൊണ്ട് എഴുന്നേറ്റു. മൂക്കുപൊത്തിയശേഷം ർറൂം സ്പ്രേയെടുത്തു മൃതദേഹത്തിൽ നാലഞ്ചുതവണ അടിച്ചു അതുപിന്നെ മറ്റൊരു ഗന്ധമായിപരന്നു.
"ഹും. എന്തൊരു വാട. നാളെ രാവിലേയാകുമ്പം ഒരു പരുവമാകും."
ഭാര്യയും മൂക്കുപൊത്തി. എഞ്ചിനീയർ ഹാളിലെ ലൈറ്റുകൾ കെടുത്തി. ഇരുട്ടിൽ ജഡം മാത്രം തനിച്ചായി. നിലവിളക്കിലെ തിരിനാളവും അയാൾതന്നെ ഊതിക്കെടുത്തി.
"നേരം വെളുക്കും മുന്നേ ആ പെണ്ണിങ്ങെത്തിയാ മതിയായിരുന്നു."
"അതെങ്ങനാ? അവളുടെ ഹസ്ബന്റ് രാജഗോപാലൻനായർ ഇടക്ക് വഴിയിലൊക്കെ കാർ നിർത്തി രണ്ടെണ്ണ മടിച്ച് ഭക്ഷണമൊക്കെക്കഴിച്ച് റിലാക്സ് ചെയ്തിട്ടൊക്കെയേ വരത്തൊളളു. മദ്യപിച്ചു കഴിഞ്ഞാപ്പിന്നെ അയാളും സാവധാനമേ വണ്ടിയോടിക്കൂ! വെറുതെ നമ്മളു മാത്രമായിട്ടെന്തിനാ ഉറക്കമിളക്കുന്നേ!? അച്ഛൻ എങ്ങോട്ടും എഴുന്നേറ്റോടാൻ പോകുന്നില്ല."
"അപ്പോൾ ഒന്നും കഴിക്കുന്നില്ലേ?"
ഭാര്യ ചോദിച്ചതയാൾ കേട്ടതായിപ്പോലും ഭാവിക്കാതെ സിഗററ്റ് കുറ്റി ആഷ്ട്രെയിൽ കുത്തിയണച്ചു. ബഡ്‌ർറൂമിലെ അവസാനവെളിച്ചവും കെടുത്തിയിട്ട് ഏസി ഓണാക്കി രണ്ടുപേരും ഉറങ്ങാൻ കിടന്നു.
മുകളിലത്തെ മുറിയിൽ നിന്നും ആക്ഷൻ ത്രില്ലർ സിനിമയുടെ ഇടിമുഴക്കം അവിടാകെ പ്രതിധ്വനിച്ചു. പുറത്ത് സിംഹഗർജനം പോലെ ചൈനീസ് പഗ്ഗിന്റെ കുര ഉയർന്നുകൊണ്ടേയിരുന്നു.

a q mahdi
ബഹാമസിലേയ്ക്കൊരു കപ്പൽ യാത്ര
ഓർലന്റോയിൽ നിന്നും ഞങ്ങൾക്കൊരു കപ്പൽയാത്രാ പരിപാടി (CRUISE) ഉണ്ട്. ഒരുപക്ഷേ ഈ അമേരിക്കൻ യാത്രയിലെ ഏറ്റവും ആകർഷകമായ ഒരിനവും ഇതാവും.
മൂന്നുദിവസം ഈ നഗരത്തിൽ താമസിച്ചിട്ട് നാലാംനാൾ ഒരു അത്യാഡംബരക്കപ്പലിൽ മൂന്നുരാത്രിയും നാലുപകളും പിന്നിടുന്ന ഒരു ബഹാമസ് യാത്ര.
പസഫിക് മഹാസമുദ്രത്തിനും മെക്സിക്കൻ ഉൾക്കടലിനുമിടയ്ക്ക് കരീബിയൻ കടലിലെ ഒരു ദ്വീപസമൂഹമാണ് ബഹാമസ്. നാസോ (NASSAU) ആണ് ബഹാമസിന്റെ തലസ്ഥാനം. ഇതൊരു മനോഹരമായ കൊച്ചുദ്വീപാണ്. ഈ കരീബിയൻ ദ്വീപിൽ ഇരുനിറമുള്ള കറുത്ത വർഗ്ഗക്കാരാണുള്ളത്. അൽപ്പമൊരു സങ്കരവർഗ്ഗം. വെള്ളക്കാരെ ആകർഷിക്കുന്ന ഒരു സുഖവാസകേന്ദ്രം കൂടിയാണിത്, അറിയപ്പെടുന്ന ഒരു വലിയ ഷോപ്പിങ്ങ് സെന്ററും.
ഓർലന്റോ പോർട്ടിൽനിന്നും 24 മണിക്കൂർ യാത്രചെയ്താലേ കപ്പൽ ഈ കൊച്ചുദ്വീപിലെത്തൂ.
ഒരു വിദേശരാജ്യമായതിനാൽ നാസോയിലേയ്ക്ക് പോകുമ്പോൾ ഒരു ഇൻർനാഷണൽ എയർപോർട്ടിൽ സാധാരണഗതിയിലുണ്ടാവാറുള്ള നിയമപരമായ എല്ല കടമ്പകളും കടന്നേ കപ്പലിനുള്ളിൽ പ്രവേശിക്കാനാവൂ.
അമേരിക്കൻ എമിഗ്രേഷൻ വകുപ്പ് നാസോയിലേയക്ക് വിസ അടിച്ചു തന്നു.
കപ്പൽയാത്ര എനിക്കും കുടുംബത്തിനും പുതുമയുള്ള കാര്യമല്ല. രണ്ടുതവണ ലക്ഷദ്വീപിൽ പോയിട്ടുള്ളത് കപ്പലിലാണ്. എം.വി.ടിപ്പു, എം.വി.ഭാരത്ത് സീമ എന്നീ രണ്ടു കടത്തുകപ്പലുകളിലായിരുന്നു ഓരോ യാത്രയും. പ്രധാനമായും ദ്വീപ് നിവാസികൾക്ക് വൻകരയിൽ വന്നെത്താനും മടങ്ങിപ്പോകാനുമായി സാമ്പത്തികനഷ്ടം സഹിച്ച് ഇൻഡ്യാഗവണ്‍മന്റ് നടത്തുന്നതാണീ ലക്ഷദ്വീപ് കപ്പൽ സർവ്വീസ്. ടൂറിസ്റ്റുകൾക്കുള്ള പ്രത്യേക ക്യാബിനുകളുടെ എണ്ണം ഈ കപ്പലുകളിൽ നന്നേ കുറവാണ്. ഓപ്പൺ ഡെക്കിൽ സഞ്ചരിക്കേണ്ടിവരുന്ന സാധാരണയാത്രക്കാർക്കുവേണ്ടിയുള്ള സർവ്വീസാണിത്. വളരെ തുച്ഛമായ യാത്രക്കൂലി മാത്രമേ ടിക്കറ്റ് ചാർജ്ജായി അവർ ഈടാക്കുന്നുള്ളൂ, സാധാരണ ഡെക്ക് ക്ലാസ്സിന്.
പിന്നീടുള്ള ഞങ്ങളുടെ യാത്രാനുഭവം സിങ്കപ്പൂരിൽ നിന്നും മലേഷ്യയിലേയ്ക്കുള്ളതായിരുന്നു. രണ്ടുപ്രാവശ്യം ആ കപ്പലിൽ യാത്രചെയ്യാനവസരം കിട്ടിയിട്ടുണ്ട്. സിങ്കപ്പൂരിൽ നിന്നും പുറപ്പെടുന്ന ആ ലക്ഷ്വറി കപ്പൽ മൂന്നുദിവസം കൊണ്ട് മല്യേഷ്യയിലെ വിവിധ തുറമുഖങ്ങളിൽ ഇറങ്ങി, തിരികെ പുറപ്പെട്ട് സിങ്കപ്പൂർതന്നെ എത്തുന്നു. ഞാൻ ഇതുവരെ, ഈ അമേരിക്കൻ യാത്രാക്കപ്പലിൽ കയറുംവരെ ധരിച്ചിരുന്നത് ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അത് കടലിലൂടെ ഒഴുകി നടക്കുന്ന ആ സിങ്കപ്പൂർ കപ്പലാണെന്നായിരുന്നു. ഇപ്പോൾ ഞാനതു തിരുത്തുന്നു. ലക്ഷദ്വീപ് കപ്പൽ ഒരു സാധാരണപാസഞ്ചർ ട്രെയിനാണെങ്കിൽ, സിങ്കപ്പൂർ കപ്പൽ ഒരു സൂപ്പർ എകസ്പ്രസ് ട്രെയിനും, ഞങ്ങളിപ്പോൾ അമേരിക്കയിൽ സഞ്ചരിച്ച ഈ ആഡംബരക്കപ്പൽ നമ്മുടെ രാജധാനി എക്സ്പ്രസ്സ് ട്രെയിനിന് തുല്യവുമാണ്. 'കാർണിവൽ ക്രൂസ് ലൈൻസ'് (CARNIVAL CRUISE LINES) എന്ന ഷിപ്പിങ്ങ് കമ്പനിയുടേതാണ്, പനാമയിൽ രജിസ്റ്റർ ചെയ്ത 'ഫാന്റസി ക്രൂസ്' (FANTASY CRUISE) എന്ന ഈ പടുകൂറ്റൻ കപ്പൽ. ലോകത്തെ ഏറ്റവും വലിയ യാത്രാക്കപ്പൽ കമ്പനിയാണു തങ്ങളുടേതെന്നു ഇവർ അവകാശപ്പെടുന്നു. ഈ കൂറ്റൻ കപ്പലിന് 885 അടി നീളവും, 103 അടിവീതിയുമുണ്ട്. ഈ വമ്പന് ഒരു 13 നില കെട്ടിടത്തിന്റെ ഉയരമാണ്. 13 ഡെക്കുകളാണ് (നിലകൾ) ഇതിനുള്ളത്. 2500 യാത്രക്കാരെ ഒരേസമയം ഉൾക്കൊള്ളിക്കാനുള്ള സൗകര്യം ഉണ്ട് ഈ കപ്പലിന്, 500 കപ്പൽ ജീവനക്കാരെയും.
അത്യസാധാരണമായ ഒരത്ഭുതലോകമാണ് ഈ കപ്പലിന്റെ ഉൾവശം. അന്തർദ്ദേശീയ യാത്രക്കാരുടെ ഒരു സമ്മേളനരംഗം കൂടിയാണീ കപ്പൽ. ലോകത്തുള്ള എല്ലാ രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളെയും ഇതിൽ യാത്രക്കാരായി കാണാം. അതിനാൽ പ്രധാനപ്പെട്ട മിക്ക രാജ്യങ്ങളുടെയും ഭക്ഷണ സമ്പ്രദായത്തിനുതകുംവിധം വ്യത്യസ്തമായ ഏഴെട്ട് റസ്റ്ററന്റുകൾ തന്നെ ഇതിൽ പ്രവർത്തിക്കുന്നു. ഇൻഡ്യൻ ഭക്ഷണവും കപ്പലിൽ ലഭ്യമാണ്.
ഈ കപ്പലിലെ യാത്രക്കൂലി ഈടാക്കുന്നത് ഭക്ഷണച്ചെലവ് കൂടി ഉൾപ്പടെയാണ്; മൂന്ന് ദിവസത്തേക്ക് സുമാർ 32000/-രൂപ. ഭക്ഷണവിഷയത്തിൽ അക്ഷന്തവ്യമായ ഒരു ധൂർത്ത്, ഞാനീ കപ്പലിലെ ഡൈനിങ്ങ് ഹാളുകളിൽ കണ്ടു. 3 രാത്രിയും 4പകളും സഞ്ചരിക്കുന്ന ഈ കപ്പലിൽ ഒരു ദിവസം 8 നേരത്തെ ഭക്ഷണമാണ് കപ്പൽ കമ്പനി ഓഫർ ചെയ്യുന്നത്. ആ ഭക്ഷണക്രമത്തിന്റെ പേരുകൾ പോലും വിചിത്രമാണ്.
EARLY BREAK FAST, BREAK FAST, LUNCH, LATE LUNCH, TEA AND SNACKS, EARLY DINNER, DINNER, MID NIGHT DINNER.
ഇതിനിടയ്ക്ക് ചായ, കാപ്പി, പാൽ, വിവിധതരം കോളകൾ, ഫ്രൂട്ട് ജ്യൂസ്, ഐസ്ക്രീം, പുഡ്ഡിങ്ങ,് ലോകത്തുള്ള സകല പഴവർഗ്ഗങ്ങളും വരെ, യഥേഷ്ടം ലഭ്യമാണ്. (Midnight Dinner)അഥവാ ഇടയത്താഴ സമയം കൂടി അറിഞ്ഞിരിക്കുന്നതു രസകരമാണ്, രാത്രി രണ്ടു മണിക്ക് .
ഈ എട്ടുനേരവും ഒരു പ്രാവശ്യം പോലും മുടങ്ങാതെ ഭക്ഷണം ഉളളിലാക്കുന്ന യാത്രക്കാർ വളരെയുണ്ട് എന്നും അറിവായി.
ഏതു യാത്രക്കാരനും, ഈ ഓരോ റസ്റ്ററന്റിലും, ഡൈനിങ്ങ് ഹാളിലും എപ്പോൾ വേണമെങ്കിലും കടന്നുചെല്ലാം, ആവശ്യമുള്ളതെന്തും സ്വന്തമായി (ബുഫെ സമ്പ്രദായമാണ്) എടുത്തു കഴിക്കുകയും ചെയ്യാം.
24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു കോഫിഷോപ്പും കപ്പലിൽ ഉണ്ട്.
ഏഴു സ്വിമ്മിങ്ങ് പൂളുകളാണ് കപ്പലിനുള്ളിൽ. അവയിൽ രണ്ടെണ്ണമാകട്ടെ, ചൂടുവെള്ളം നിറച്ചതാണ്.
കപ്പലിൽ, രണ്ടുപേർക്കുവീതമുള്ള ഇ.സി ക്യാബിനുകളാണ് ഒക്കെയും. മുറികൾക്ക് മോശമല്ലാത്ത വലിപ്പവുമുണ്ട്. സിങ്കപ്പൂർ കപ്പലിൽ തീരെ ഇടുങ്ങിയ മുറികളായിരുന്നുവേന്നത് ഓർക്കുന്നു. മുറിക്കുള്ളിൽ എല്ലാം സജ്ജീകരിച്ചിട്ടുണ്ട്. ടെലിഫോൺ, ടി.വി, മിനിഫ്രിഡ്ജ് മുതൽ വസ്ത്രങ്ങൾ ഇസ്ത്രിയിടാൻ ഇലക്ട്രിക് അയൺവരെ. എന്നും പുലർച്ചയ്ക്ക്തന്നെ കപ്പൽകമ്പനി, യാത്രക്കാർക്ക് വേണ്ടി പ്രസിദ്ധീകരിക്കുന്ന ഒരു ഇംഗ്ലീഷ് ദിനപ്പത്രവും, വാതിലിനടിയിലൂടെ ഉള്ളിലേയ്ക്ക് തിരുകി വച്ചിട്ടുണ്ടാവും.
ക്യാബിനുകൾ രണ്ടു തരമുണ്ട്; ഒന്ന് പുറത്തേയ്ക്ക് ജനാല ഉള്ള 'OCEAN VIEW CABINS' അടുത്തത് കപ്പലിനു മദ്ധ്യഭാഗത്തുള്ള "STATE ROOM CABINS' അകത്തെ മുറികൾക്ക് പുറത്തേയ്ക്ക് ദൃശ്യമില്ല. പ്രത്യേകനിരക്ക് അടച്ച്, 'ഓഷൻ വ്യൂ' തന്നെ ഞാൻ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നതു ഏറെ നന്നായി എന്നത്, മദ്ധ്യർറൂമുകൾ കിട്ടിയവരിൽ നിന്നും മനസ്സിലായി. സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ ക്യാബിനിലിരുന്ന് പുറത്തേക്ക് നോക്കിയാൽ ചുറ്റും കടലിൽ ആകാശച്ചെരുവിന്റെ തിളങ്ങുന്ന ചക്രവാളമാണ് മുഖ്യകാഴ്ചയെങ്കിലും, ഉൾക്കടലിൽ മുങ്ങിപ്പൊങ്ങുന്ന തിമിംഗലങ്ങളെയും വമ്പൻ സ്രാവുകളെയും ഈ ജലപാതയിലൂടെതന്നെ നീങ്ങുന്ന മറ്റനേകം കപ്പലുകളെയും കണ്ടുകൊണ്ടിരിക്കുക കൗതുകകരമാണ്. ചില കപ്പലുകൾ നമുക്കരികിലൂടെ സമാന്തരമായി ദീർഘനേരം സഞ്ചരിക്കുന്നതു കണ്ടിരിക്കുന്നതും രസകരമായിരുന്നു.
ഇതിലൊക്കെ കൗതുകകരമായി എനിക്ക് തോന്നിയ ഒന്ന്, നട്ടുച്ച നേരത്ത് പുറത്ത് പെയ്ത ഒരു പേമാരി, ർറൂമിലെ കണ്ണാടി ജനാലയിലൂടെ കണ്ട കാഴ്ചയാണ്. ഇത്ര വിശാലമായ ഒരു തലത്തിൽ, അനന്തദൂരം വരെ പരന്നുകാണുന്ന കോരിച്ചൊരിയുന്ന മഴ, ഇടയ്ക്കിടെ ഇടിവെട്ടൽ ശബ്ദത്തിന്റെയും മിന്നൽപ്പിണറുകളുടെയും അകമ്പടിയോടെ, ഒഴുകിനീങ്ങിക്കൊണ്ടിരിക്കുന്ന ഒരു കപ്പലിലിരുന്ന് കാണുക, എത്ര രസകരമാണ്.
ക്യാബിനുള്ളിലിരുന്നുള്ള ജനാലക്കാഴ്ച രസകരമായിരുന്നെങ്കിലും, ഞാനും ഭാര്യയും അധികസമയവും ഏറ്റവും മുകളിലെ ഓപ്പൺ ഡെക്കിൽപ്പോയി സമയം ചെലവഴിക്കയാണു ചെയ്യാറുണ്ടായിരുന്നത്. അവിടെ മുകൾത്തട്ടിൽ വലിയൊരു സ്വിമ്മിങ്ങ് പൂളും അതിനരികിൽ ചുറ്റും ഇരിക്കാൻ പ്ലാസ്റ്റിക് കസേരകളും, കിടന്നു മയങ്ങാൻ കട്ടിലുകളുമൊക്കെ യഥേഷ്ടം ഇട്ടിരുന്നു.
ഒരു ദിവസത്തെ തുടർച്ചയായ യാത്രയ്ക്കുശേഷം അർദ്ധരാത്രിയിലെപ്പഴോ കപ്പൽ നാസോ തുറമുഖത്തെത്തി നങ്കൂരമിട്ടു. നാസോ ഒരന്യരാജ്യമായതിനാൽ അവിടെ ഇറങ്ങുവാൻ താൽപര്യമുള്ളവർക്കൊക്കെ പ്രത്യേകപ്രവേശനരേഖകൾ നൽകി പുറത്ത് പോകാനനുവദിച്ചു. യാത്രക്കാർ കൂട്ടത്തോടെ നാസോയിലിറങ്ങി.
ബഹാമസിന്റെ തലസ്ഥാനമാണ് നാസോ. കേവലം 1.72 ലക്ഷം മാത്രമാണ് ഇവിടത്തെ ജനസംഖ്യ. 17-ാം നൂറ്റാണ്ടിൽതന്നെ ഇവിടെ ഇംഗ്ലീഷ്കാർ കുടിയേറിപ്പാർക്കുകയുണ്ടായി. 18-ാം നൂറ്റാണ്ടിൽ ഇവിടം കടൽക്കൊള്ളക്കാരുടെ ഒരു സങ്കേതമായിത്തീർന്നു. ഇടയ്ക്കിടെ അതിക്രമിച്ചു കടന്നുകയറിയിരുന്ന സ്പെയ്ൻകാരുടെ ആക്രമണങ്ങളെ അകറ്റിനിർത്താൻ ഇംഗ്ലീഷ്കാർ നാസോയിൽ കോട്ടകൾ പണിതുയർത്തിയിരുന്നു. ഇന്നിതൊരു സുപ്രസിദ്ധമായ ഉല്ലാസകേന്ദ്രവും, വിനോദസഞ്ചാരമേഖലയുമാണ്.
കപ്പലിൽ നിന്നും ഞങ്ങളും ദ്വീപിലേക്കിറങ്ങി. പുറത്തു കഠിനമായ ചൂടുണ്ട്. രാവിലത്തെ വെയിലിനുപോലും അസാധാരണമായ ശക്തിയുള്ളതുപോലെ. അവിടത്തെ നിരവധി ഷോപ്പിങ്ങ് സെന്ററുകളിൽ ഞങ്ങൾ കയറിയിറങ്ങി. അമേരിക്കയിലുള്ളതിനേക്കാൾ സാധനങ്ങൾക്ക് വില അൽപ്പം കുറവാണിവിടെ. വലിയ ചില ഹോട്ടലുകൾ ഇവിടെ ഞങ്ങൾ കണ്ടു. കെട്ടിടങ്ങൾക്കൊന്നും മൂന്നു നിലയിൽ കൂടുതൽ ഉയരമില്ല. തുറമുഖത്ത് മൂന്നു നാല് മറ്റ് യാത്രാക്കപ്പലുകളും നങ്കൂരമിട്ടിരുന്നു. ഈ കപ്പലുകളിലൂടെ വരുന്ന ടൂറിസ്റ്റുകളെ മാത്രം ആശ്രയിച്ചാണ് ഇവിടെ കച്ചവടസ്ഥാപനങ്ങൾ നിലനിൽക്കുന്നത്. ഇവിടത്തെ വലിയ ഒരു ഡിപ്പാർട്ട്‌മന്റ് സ്റ്റോറിനുള്ളിൽ ഞങ്ങൾ കയറി. ഇതിനുള്ളിലെ അലങ്കാരപ്പണികൾ എത്ര മനോഹരം. ഇത്രയും ആഡംബരപൂർവ്വം ഭംഗിപിടിപ്പിച്ച ഒരു വ്യാപാരശാല അമേരിക്കയിൽ പോലും ഞങ്ങൾ കണ്ടില്ല.
വ്യാപാര ഹാളിന്റെ ഉള്ളിലെവിടെ നിന്നോ ഒരു ഉപകരണസംഗീതനാദം ഒഴുകിവരുന്നു. കാതിന് ഇമ്പം പകർന്ന ആ സംഗീതവീചികളുടെ ഉറവിടം തേടി ഞാൻ ഉള്ളിലേയ്ക്ക് നടന്നു. അവിടെ, ഹാളിന്റെ ഒരരികിൽ, സുഗന്ധദ്രവ്യങ്ങളുടെ സെക്ഷണടുത്തുനിന്നാണ് ആ നാദം ഉയർന്നിരുന്നത്.
അതൊരു പിയാനോയിൽ നിന്നും ഉയർന്ന നാദവീചികളായിരുന്നു. അതിസുന്ദരിയായ ഒരു നീഗ്രോ യുവതി അവിടെയിരുന്ന് പിയാനോ വായിക്കുന്നു. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു സംഗീത ഉപകരണമാണ് പിയാനോ. കേട്ടുപരിചിതമായ ഏതോ ഇംഗ്ലീഷ് ഗാനമാണവൾ പ്ലേ ചെയ്യുന്നത്. ഞങ്ങൾ അരമണിക്കൂറോളം സമയം എല്ലാം മറന്ന് ആ നാദലഹരിയിൽ ലയിച്ചു നിന്നു. പുറത്തിറങ്ങാൻ സമയമായി. മടങ്ങിപ്പോകാൻ നേരത്താണ് ശ്രദ്ധിച്ചതു, അവൾ പ്ലേ ചെയ്യുന്ന പിയാനോയ്ക്കരികിലെ ചെറിയൊരു മേശമേൽ ഒരു ചതുര ഗ്ലാസ്സ് പാത്രം വച്ചിരിക്കുന്നു. അതിൽ കുറെ ഡോളർ കറൻസികൾ വീണു കിടപ്പുണ്ട്. സംഗീതം ആസ്വദിക്കുന്നവർ നൽകുന്ന ടിപ്പ് ആവാം അതെന്നു മനസ്സിലായി. എന്തേ ഇത്, ഈ വ്യാപാര സ്ഥാപനത്തിന്റെ വകയായുള്ള സംഗീതവിരുന്നല്ലേ?
ഞാൻ 5 ഡോളർ ആ പാത്രത്തിൽ നിക്ഷേപിച്ചു. സ്നേഹിതൻ മധുസൂദനനും. പിയാനോവനിത തലകുനിച്ചു നന്ദി പ്രകടപ്പിച്ചു.
ഞങ്ങൾ അവിടെ നിന്നും ഓരോ പെർഫ്യൂം ബോട്ടിലും വാങ്ങി പുറത്തിറങ്ങി. വെയിൽ നാളങ്ങൾ ജ്വലിച്ചു നിൽക്കുന്ന സ്ട്രീറ്റിലേയ്ക്കിറങ്ങി, നടന്നകലുമ്പോൾ നേർത്ത ശബ്ദത്തിൽ ആ പിയാനോസംഗീതം അപ്പൊഴും ഞങ്ങളെ പിൻതുടരുന്നുണ്ടായിരുന്നു.
റോഡിൽ പരുക്കന്മാരായ നീഗ്രോചെറുപ്പക്കാർ ചില കൗതുകവസ്തുക്കളുടെ വിൽപ്പനയുമായി കറങ്ങിനടക്കുന്നുണ്ട്. അവരുടെ ശബ്ദത്തിനുപോലും തെല്ലും മാർദ്ദവമില്ല.
അധികനേരം പുറത്തെ ചൂടിൽ വെന്തുരുകാൻ നിൽക്കാതെ ഞങ്ങൾ ഉടൻതന്നെ കപ്പലിനുള്ളിൽ കയറി, ഭക്ഷണം കഴിച്ച്, ക്യാബിനുള്ളിലെ ഇ.സി യുടെ തണുപ്പിൽ ലയിച്ച് വിശ്രമിക്കാനൊരുങ്ങി.
ബഹാമസിലേയ്ക്കുള്ള യാത്രയാണ് ഈ കപ്പലിന്റെ ഏക പരിപാടിയെങ്കിലും ഈ ഒരു സ്ഥലം സന്ദർശിക്കുക എന്നതുമാത്രമല്ല മുഖ്യമായ വിഷയം, പലരും നാസോയിലേയ്ക്ക് കപ്പലിൽ നിന്നു പുറത്തിറങ്ങിയിട്ടു തന്നെയില്ല.
മൂന്നുനാലു ദിവസത്തെ സുഖകരമായ ഒരു കപ്പൽ യാത്ര, അതൊരനുഭവമാണ്, ഈ അനുഭവം ആസ്വദിക്കാനാണ് കടൽത്തീരമില്ലാത്ത നിരവധി അമേരിക്കൻ സ്റ്റേറ്റുകളിൽ നിന്നുപോലും ടൂറിസ്റ്റുകൾ ഇതിൽ കയറുന്നത്. നമ്മുടെ രാജ്യത്തുതന്നെ, തീരക്കടലിനകലെയുള്ള എത്രയോ ഇൻഡ്യൻ സംസ്ഥാനങ്ങളിൽ ജീവിക്കുന്നവർ, ചിത്രത്തിലോ ടി.വിയിലോ സിനിമ സ്ക്രീനിലോ അല്ലാതെ കടൽ നേരിൽ കണ്ടിട്ടുണ്ടാവില്ല. അത്തരം സാഹചര്യങ്ങളുള്ള നിരവധി സ്റ്റേറ്റുകളുണ്ട് അമേരിക്കയിൽ. അവർ വിനോദത്തിനെത്തുന്നതും ഈ കപ്പൽ യാത്രകളിലൂടെയാവാം.
എങ്കിലും ഒരു കാര്യം ശ്രദ്ധിച്ചു, യാത്രക്കാരിൽ ണല്ലോരു ശതമാനം കറുത്ത വർഗ്ഗക്കാരാണ്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർ. അവിടത്തെ സമ്പന്നർ. ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാത്ത, പട്ടിണിമരണങ്ങൾ സർവ്വസാധാരണമായ ആ ആഫ്രിക്കൻ രാജ്യങ്ങളിലെ ഈ സമ്പന്നവർഗ്ഗം 8 നേരത്തെ ഭക്ഷണവും ആസ്വദിച്ച് ഇവിടെ കപ്പലിൽ സുഖിച്ചുമറിയുമ്പോൾ, തങ്ങളുടെ നാട്ടിലെ പട്ടിണിപ്പാവങ്ങളെപ്പറ്റി ഒരു നിമിഷമെങ്കിലും ഓർക്കാൻ തയ്യാറാവുമോ. ഇവിടെ, അവർ എച്ചിലാക്കി ടേബിളിലുപേക്ഷിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ മാത്രം മതി, ആ ദരിദ്രനാടുകളിലെ എത്രയോ ഗ്രാമങ്ങൾക്ക് വിശപ്പടക്കാൻ.
പെട്ടെന്ന് ഞാൻ ബോധവാനായി. എന്തിന് ആഫ്രിക്കയിൽ നിന്നുള്ളവരെ പ്രതിക്കൂട്ടിൽ കയറ്റണം, ഞാനോ? എന്റെ നാട്ടിലുമില്ലേ പട്ടിണിപ്പാവങ്ങൾ. ഞാനീ സന്ദർഭത്തിൽ അവരെ ഓർക്കുന്നുണ്ടോ?
ഹോളിഡേ ആഘോഷിക്കാൻ വന്നെത്തിയ ഞാൻ ഇതൊക്കെ വിചാരിച്ച് മനസ്സിന്റെ സ്വസ്ഥത എന്തിനു കളയണം എന്നു തീരുമാനിച്ച്, അത്തരം ചിന്തകളിൽ നിന്നും ബോധപൂർവ്വം പെട്ടെന്ന് പിൻവാങ്ങി.
ഒരു പൂർണ്ണദിവസം നാസോയിൽ നങ്കൂരമിട്ടു കിടന്നിട്ട് പിറ്റേന്ന് കപ്പൽ തുറമുഖം വിട്ടു. മൂന്നാം നാൾ ഞങ്ങൾ അമേരിക്കയിൽ തിരിച്ചെത്തുകയും ചെയ്തു. കപ്പലിൽ നിന്നു തന്നെ പ്രാതൽ കഴിച്ചിട്ടാണ് ഞങ്ങൾ കരയ്ക്കിറങ്ങിയത്.
കപ്പലിൽ വച്ച്, നാസോയിലിറങ്ങും മുമ്പു തന്നെ ടൂർകമ്പനി മാനേജർ മൂന്നാര്റിയിപ്പ് തന്നിരുന്നു, അവിടെ ദ്വീപിലിറങ്ങി എന്തും വാങ്ങാം, ക്യൂബൻചുരുട്ടുകളൊഴികെ. ലോകപ്രസിദ്ധമായ ക്യൂബൻ ചുരുട്ടുകൾ (CIGARS) അമേരിക്കയിൽ ഇറക്കാൻ അനുവാദമില്ല. മാത്രമല്ല, കൊണ്ടുവരുന്നവരെ ശിക്ഷിക്കുകയും ചെയ്യും.
ബഹാമസിനു വളരെ അകലെയല്ല അമേരിക്കയുടെ ആജന്മശത്രുവായ, ലോകത്ത് ഇപ്പോഴും കമ്മ്യൂണിസം നിലനിൽക്കുന്ന അപൂർവ്വരാജ്യങ്ങളിലൊന്നായ ക്യൂബ; ഫീഡൽ കാസ്ട്രോയുടെ ക്യൂബ. അമേരിക്ക എത്രയോ പതിറ്റാണ്ടുകളായി കിണഞ്ഞു പരിശ്രമിച്ചിട്ടും ക്യൂബയെ തങ്ങളുടെ കാൽക്കീഴിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. അവർ ഒരു തരത്തിലും അമേരിക്കയെ അംഗീകരിച്ചിട്ടുമില്ല. ആ കൊച്ചു രാജ്യത്തോട് തോൽവി സമ്മതിച്ച അമേരിക്ക, ഇപ്പോൾ ഇത്തരം ചെറിയ പൊടിക്കൈകളിലൂടെ ക്യൂബയോട് പ്രതികാരം ചെയ്ത് സ്വയം ആശ്വാസം കൊള്ളുകയാണ്.
ക്യൂബയോട് അമേരിക്ക സ്വീകരിച്ചിട്ടുള്ള നയം വിമർശനവിധേയമാണെങ്കിൽപോലും ഒരു യാഥാർത്ഥ്യം മറച്ചുവയ്ക്കാനാവില്ല. കഴിഞ്ഞ പത്തറുപത് വർഷക്കാലം കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിൽ കഴിഞ്ഞിട്ടും ക്യൂബയിലെ ജനങ്ങൾക്ക് മാന്യമായ വരുമാനമോ, അവശ്യമായ ജിവിതസൗകര്യങ്ങളോ ഉണ്ടാക്കിക്കൊടുക്കാൻ ഭരണകൂടത്തിനു ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത്, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലെ ഒരു അപചയത്തെയാണ് സൂചിപ്പിക്കുന്നതെന്നു വിലയിരുത്തപ്പെടുന്നു.
ഇമിഗ്രേഷൻ, പരിശോധനകൾ കഴിഞ്ഞു. കസ്റ്റംസ് ചെക്കിങ്ങിനിടയിൽ ഒരു ഓഫീസർ, അൽപ്പം ഉറക്കെത്തന്നെ പൊതുവായി എല്ലാവരോടുമെന്ന നിലയിൽ ചോദിച്ചു.
" ആരുടെയെങ്കിലും പക്കൽ ക്യൂബൻ ചുരുട്ടുകൾ ഉണ്ടോ...............?"
"നോ സർ............................." എല്ലാവരും ഒരേ സ്വരത്തിൽ മറുപടി പറഞ്ഞപ്പോൾ, ക്യൂബൻ ഗവണ്‍മന്റിനെ മുട്ടുകുത്തിച്ചുവേന്ന സംതൃപ്തഭാവത്തോടെ അയാൾ, ആ ഓഫീസർ പറഞ്ഞു, "ശരി..... കടന്നു വന്നോളൂ...."
പെട്ടിയൊന്നും അവർ തുറന്നു നോക്കാൻ തുനിഞ്ഞുമില്ല. ഞങ്ങൾ പുറത്തിറങ്ങി, മൂന്നുനാളിനുശേഷം വീണ്ടും അമേരിക്കൻ വായു ശ്വസിച്ചുകൊണ്ട് ഓർലന്റോയിൽ കാലുകുത്തി.

Wednesday, March 10, 2010

prabhullan tripunithura
ഏറ്റവുമൊടുവിൽ 30.01.2010ൽ തൃപ്പൂണിത്തുറയ്ക്ക് ഒരു ഷോപ്പിംഗ് കോമ്പ്ലക്സും കൂടി സ്വന്തമായി. രാജ്യത്തിനു തൃപ്പൂണിത്തുറയുടെ സംഭാവനയായ മുൻ സാംസ്കാരിക മന്ത്രി ടി.കെ.രാമകൃഷ്ണന്റെ നാമധേയം പേറിക്കൊണ്ടാണ് അതിന്റെ ജന്മമെന്നത് ചാരിതാർത്ഥജനകം. പക്ഷേ, കോട്ടവാതിൽ നകേറപ്പുര, കുതിരലായം എന്നീ പൈതൃകസ്മാരകങ്ങളിലെ ഏറ്റവുംമൊടുവിലത്തെ കഷണം കൂടി ചരിത്രത്തിൽ നിന്നും ഇതോടെ നിഷ്കാസിത

നായി! രാജഭരണത്തിനുശേഷവും അവിടെ കുതിരയും കുതിരലായവും കുറച്ചുനാൾ കൂടി നിലനിന്നിരുന്നു. തലയും വാൽഭാഗവും ചലിപ്പിച്ചുകൊണ്ട് കുതിരകൾ മുതിരതിന്നുന്നതും അയവിറക്കുന്നതുമൊക്കെ വഴിപോക്കർ നോക്കി നിൽക്കുമായിരുന്നു. കുതിരാലയത്തിന്റെ പേരിലാണ് സ്റ്റാച്യു മുതൽ ചക്കംകുളങ്ങരക്ഷേത്രംവരെയുള്ള റോഡ് ഇന്നും അറിയപ്പെടുന്നത്- "ലായം റോഡ്!" ഇനിയിപ്പോൾ കോൺക്രീറ്റുകൂടാരറോഡെന്നു" ലായം റോഡിന്റെ പേരുമാറ്റേണ്ടിവരും.ഈ അവസരത്തിൽ തൃപ്പൂണിത്തുറയ്ക്കു എന്തെല്ലാം നഷ്ടമായി എന്നു ചിന്തിക്കുന്നത് രാജ്യസ്നേഹമുള്ളവർക്ക് സന്ദർഭോചിതം.
തൃപ്പൂണിത്തുറക്കാരുടെ ഏറ്റവും വലിയ നഷ്ടം ആസാദുമൈതാനം ഇല്ലാതായപ്പോഴാണുണ്ടായത്. തൃപ്പൂണിത്തുറക്കാർക്കും പരിസരവാസികൾക്കും കുടിനീർ നൽകുന്നതിനായി ഏഷ്യയിലെ ഏറ്റവും വലിയ ജലസംഭരണിയ്ക്കു വേണ്ടിയാണല്ലോ ആസാദുമൈതാനം വഴിമാറിക്കൊടുത്തത്. എന്നു നിഷ്കളങ്കരായ തദ്ദേശവാസികൾ സമാധാനിച്ചു. ആസാദെന്ന
മഹാഭാഗ്യം നഷ്ടപ്പെടുത്താതെതന്നെ ജലസംഭരണിയ്ക്കാവശ്യമായ സ്ഥലം അന്നൊക്കെ ചുരുങ്ങിയ വിലയ്ക്ക് എരൂരിലും നടമയിലുമൊക്കെ ലഭ്യമായിരുന്നുവേന്നത് സത്യം മാത്രം. ഇക്കാര്യം നാട്ടുകാർക്കും അയൽവാസിയായ തേവരക്കാവു ഭഗവതിയ്ക്കും അറിയാവുന്ന സത്യമായതുകൊണ്ടാവണം 2009 വരെ മൂന്നു ദശകക്കാലം ഒരു തുള്ളി ജലം പോലും ആ കോൺക്രീറ്റു കൂടാരത്തിൽ കയറാതിരുന്നത്! യാതൊരു സംരക്ഷണവും നൽകാതെ മൂന്നു ദശകത്തോളംകാലം ആ കോൺക്രീറ്റു കൂടാരം മഞ്ഞും മഴയും വെയിലും കൊണ്ടു നിന്നതുകൊണ്ട് ഇപ്പോഴും അതിന്റെ പൂർണ്ണശേഷിയ്ക്കൊത്ത ശുദ്ധജലം അതിൽ കയറ്റുന്നില്ല! ചൂണ്ടി പദ്ധതിപ്രകാരം വേണ്ടത്ര ജലം ലഭ്യമാണെങ്കിലും !ജലസംഭരണി നിർമ്മിച്ചതിനുശേഷം ബാക്കിയുണ്ടായിരുന്ന സ്ഥലം ഒരു കൊച്ചു 'പാർക്കാ'ക്കി രൂപാന്തരപ്പെടുത്തി. അതാതുസമയങ്ങളിൽ വേണ്ടത്ര സംരക്ഷണമില്ലാതെ അവിടത്തെ കോൺക്രീറ്റു ബഞ്ചുകൾ നിഷ്പ്രയോജനമായി ഭവിച്ചിരിക്കുന്നു. ചിലപ്പോൾ മാലിന്യത്തിന്റെ കലവറയ്ക്കായും അതു ഉപയോഗിക്കുന്നതുകാണാം.
സ്വാതന്ത്ര്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത സ്വാതന്ത്ര്യസമരസേനാനി "ചന്ദ്രശേഖർ ആസാദി''ന്റെ നാമധേയത്തിലാണ് മൈതാനം ആസാദ് മൈതാനമായി മാറിയതെന്നാണ് പഴമക്കാർ പറഞ്ഞു കേട്ടിട്ടുള്ളത്. പക്ഷേ അവിടെ പ്രതിമ വന്നപ്പോൾ രക്തസാക്ഷിയ്ക്കു പകരം രാഷ്ട്രീയനേതാവാണ് (മൗലാനാ അബ്ദുൾ കലാം ആസാദ് ) വെങ്കലപ്രതിമ കടന്നുകൂടിയത്. സ്വാതന്ത്ര്യത്തിനുശേഷമുള്ള ഗുണഫലങ്ങളെല്ലാം രാഷ്ട്രീയക്കാർക്കു മാത്രം അവകാശപ്പെട്ടതാണല്ലോ!?
ആസാദുമൈതാനിയിൽ പിന്നെയും ബാക്കി കിടന്ന സ്ഥലം - കുതിരസവാരി പരിശീലനകേന്ദ്രം-വാട്ടർ അതോറിറ്റിയുടെ ഓഫീസും കയ്യേറി. ചരിത്രത്തിൽ ആസാദുമൈതാനമെന്ന ഒന്ന് എന്നന്നേയ്ക്കുമായി ഇല്ലാതാകണം എന്ന് രാഷ്ട്രീയ ഭിക്ഷാംദേഹികൾക്കു നിർബന്ധമുണ്ടെന്നാണു നാട്ടുകാർ കരുതുന്നത്.
എത്രയെത്ര ചരിത്രസംഭവങ്ങൾക്കാണ് ആസാദുമൈതാനം സാക്ഷിയായിരുന്നത്! സ്വാതന്ത്ര്യസമരം, ക്ഷേത്രപ്രവേശനസമരം, അയിത്തോച്ഛാടനസമരം, കർഷകപ്രക്ഷോഭങ്ങൾ തുടങ്ങി ചരിത്രസമരങ്ങളുടെ വേലിയേറ്റങ്ങൾക്കു തന്നെ അവിടത്തെ മണൽത്തരികളും അന്തരീക്ഷവും സാക്ഷിയായി. അതുപോലെത്തന്നെ എത്രയെത്ര ദേശീയ നേതാക്കളാണ് അവിടെ പ്രസംഗിച്ച് തൃപ്പൂണിത്തുറക്കാരെ ബോധവാന്മാരാക്കാൻ ശ്രമിച്ചിട്ടുള്ളത്.! ഏറ്റവുംമൊടുവിൽ മുൻരാജ്യരക്ഷാമന്ത്രി വി.കെ.കൃഷ്ണമേനോൻ അവിടെ പ്രസംഗിച്ചതു ഈ ലേഖകൻ ഓർക്കുന്നു. എത്രയെത്ര ടൂർണ്ണമന്റുകൾ, പ്രദർശനങ്ങൾ, സർക്കസുകൾ അങ്ങിനെ നീണ്ടു നീണ്ടു പോകുന്നു. ക്ഷേത്രപ്രവേശനത്തിനു വേണ്ടിയുള്ള വൈക്കം സത്യാഗ്രഹത്തിനു ആശംസകളർപ്പിച്ചുകൊണ്ട് ഇ.കെ.ഗോപാലൻ നയിച്ച സമരപ്രചരണജാഥയ്ക്ക് ആസാദുമൈതാനിയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ നിന്നാണ് "മഹാത്മാഗ്രന്ഥശാല" എന്ന ആശയം പൊട്ടിമുളച്ചത് . പിന്നീടത് തൃപ്പൂണിത്തുറയുടെ സാംസ്കാരിക കേന്ദ്രമായി വളർന്നതും ആദ്യവാർഷികത്തിന് മഹാത്മജി തന്നെ അധ്യക്ഷത വഹിച്ചതും തുടർന്നു നിരവധി സാംസ്കാരിക പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയതും ചരിത്രത്തിന്റെ ഭാഗമാണല്ലോ!
ആസാദുമൈതാനിയുടെ വടക്കേ അറ്റത്തു പ്രത്യേകം സൂക്ഷിച്ചിരുന്ന മതിൽക്കെട്ടിൽ നിന്നും മുഴങ്ങിയിരുന്ന അശ്വാരൂഢഭടന്മാരുടെ പ്രഭാതഭേരിയും, മതിൽക്കെട്ടിനോടുചേർന്നു പുറത്തുണ്ടായിരുന്ന ചെറിയ സ്റ്റേജിലെ പൊതുയോഗങ്ങളും തൃപ്പൂണിത്തുറക്കാർ ഇന്നും ഓർക്കുന്നു.
എരൂർ, നടമ ദേശങ്ങളുടെ അതിർത്തിയായും ആ തുറന്ന മനസ്സുള്ള മൈതാനം നിലകൊണ്ടിരുന്നു . അതിനെ ഇല്ലാതാക്കാൻ എങ്ങിനെ മനസ്സുവന്നു! ഇതു വിശദമായ പരീക്ഷണത്തിനു പഠനത്തിനും വിശദമാക്കേണ്ടതാണ്.
ആസാദുമൈതാനത്തോടു ചേർന്ന് വടക്കുമാറിയുള്ള "ആനക്കുളത്തിൽ" തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശക്ഷേത്രത്തിലെ ഉത്സവക്കാലത്ത് എട്ടു ദിവസവും ഇരുപതോളം ഗജവീരന്മാർ ഒരുമിച്ച് നീന്തിക്കുളിയ്ക്കുമായിരുന്നു. ആ വലിയ കാഴ്ച കാണാൻ ആ വൈകുന്നേരങ്ങളിൽ എത്രയോ ആളുകളാണ് ആ വിസ്തൃതജലാശയത്തിന്റെ നാലുഭാഗത്തും തടിച്ചു കൂടിയിരുന്നത്. ആ കുളം മൂടാൻ കഴിഞ്ഞിട്ടില്ല. പക്ഷേ അതിന്റെ വിസ്തൃതി കുറഞ്ഞു പോയിരിക്കുന്നു. മാത്രമല്ല അതിന്റെ കിഴക്കേഭാഗത്ത് ഒരു ചെറിയ ശ്മശാനം ജന്മമെടുത്തിരിക്കുന്നു- അധികൃതരുടെ അനുവാദത്തോടെ! ഭാവിയിലെ പരിസരമലിനീകരണത്തിന്റെ നാന്ദിയായി അതിന്റെ പുകക്കുഴൽ അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്നു.
തൃശ്ശൂരിന്റെ നഗരഹൃദയത്തിൽ വടക്കുംനാഥന്റെ ക്ഷേത്രത്തിനു ചുറ്റും 64 ഏക്കർ സ്ഥലമാണു തുറസ്സായി കിടക്കുന്നത്. അതുപോലെത്തന്നെ കൊടുങ്ങല്ലൂരാണെങ്കിൽ കാവിൽ മൈതാനവും തുറസ്സായിക്കിടക്കുന്നു. ഒടുവിൽ എണ്ണിനോക്കിയപ്പോൾ 55 ആൽമരങ്ങളാണ് പരിസരമാകെ ശുദ്ധവായു പകർന്നുകൊണ്ട് കാവിൽമൈതാനത്തു നിലകൊള്ളുന്നത്. അതിന്റെ ഇലകളുടെ മർമ്മരം മനസ്സിനു ഉന്മേഷമേകുന്നു. ആസാദുമൈതാനം നശിപ്പിയ്ക്കാൻ ഒത്താശചെയ്ത അധികൃതർ അങ്ങോട്ടു എത്തിയാൽ എന്താകും സ്ഥിതി!?
പഴയ രാജധാനിയായ കനകക്കുന്നുകൊട്ടാരം രാജഭരണത്തിനുശേഷം കൈമാറിയതു കൊച്ചിസർവ്വകലാശാലയ്ക്കാണ്. പ്രോഫ.ജോസഫ് മുണ്ടശ്ശേരി അവിടെ വൈസ് ചാൻസലറായിരുന്നിട്ടുണ്ടല്ലോ!? ഒരു സുപ്രഭാതത്തിൽ കൊച്ചി സർവ്വകലാശാല കളമശ്ശേരിയിലേക്കു മാറിപ്പോയി. പിന്നീടു അവിടെ വന്നത് കൊച്ചി പുരാവസ്തു മ്യൂസിയമാണ്. പണ്ടത്തെ മഹാരാജാക്കന്മാർ അണിഞ്ഞിരുന്ന സർക്കാർ വക സ്വർണ്ണക്കിരീടം രാജഭരണം അവസാനിച്ചപ്പോൾ "കളഞ്ചത്തിൽ" - ഇപ്പോഴത്തെ കെ.എസ്.ഇ.ബി ഓഫീസിന്റെ സ്ട്രോങ്ങ് റൂമിലാണ് കൊച്ചി സർക്കാർ സൂക്ഷിച്ചിരുന്നത്. 25 വർഷം അതു ജനകീയ സർക്കാരിന്റെ കൈവശത്തിലിരുന്നശേഷം മ്യൂസിയത്തിലേക്കു മാറ്റുന്നതിനു ഒരുകോടിയിൽപ്പരം രൂപ അതിന്റെ വിലകണക്കാക്കി പഴയ രാജകുടുംബത്തിലെ അന്നു ജീവിച്ചിരുന്ന അറുപതോളം പേരുടെ ബാങ്ക് അക്കൗണ്ടിലേക്കു മാറ്റിക്കൊടുത്തു. ഏതായാലും സർക്കാരിന്റെ സ്വർണകിരീടം നഷ്ടമായില്ല. ആ ഇനത്തിൽ ഒരുകോടി രൂപ പാവപ്പെട്ട നമ്മുടെ പൊതുഖജനാവിൽ നിന്നും നഷ്ടപ്പെട്ടു. അർഹതയില്ലാത്തവർക്ക് ആ തുക വീതിച്ചു കൊടുത്തശേഷം സ്വർണകിരീടം മ്യൂസിയത്തിലേക്കു മാറ്റിയ അതേദിവസം, അതേസമയം, ഉത്ഘാടനച്ചടങ്ങിനെത്തിയ അന്നത്തെ ടൂറിസം മന്ത്രി ആർ.ബാലകൃഷ്ണപിള്ളയ്ക്കും ഒരു സന്ദേശം ലഭിച്ചു. പഴയ രാജകുടുംബത്തിൽ അന്നു ജീവിച്ചിരുന്നവരിൽ ഏറ്റവും മുതിർന്ന തമ്പുരാൻ (പണ്ടാണെങ്കിൽ മഹാരാജാവാകേണ്ടിയിരുന്ന ആൾ) അപ്പോൾ പെട്ടെന്നു തന്നെ മരിച്ചു. എറണാകുളത്തെ കളത്തിപ്പറമ്പിൽ റോഡിലെ കൊട്ടാരത്തിന്റെ മുകളിൽ നിന്നിറങ്ങുമ്പോൾ അകാരണമായി പെട്ടെന്നു നെഞ്ചുവേദന തോന്നിയതു മാത്രമാണ് മരണകാരണം.
അതുപോലെ തന്നെ ഒരു സുപ്രഭാതത്തിൽ കോളേജു വിദ്യാഭ്യാസമേഖലാ കേന്ദ്രവും തൃപ്പൂണിത്തുറയ്ക്കു നഷ്ടമായി. നിസ്സാരകാര്യമായി തോന്നാമെങ്കിലും എരൂർ നിന്നും പുറപ്പെട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസ്സുകളും പിന്നീട് ഇല്ലാതായി. നിലവിലുള്ള ഗതാഗത സൗകര്യം വെട്ടിച്ചുരുക്കാൻ മറ്റൊരിടത്തും സാധിയ്ക്കില്ല! എല്ലായിടത്തും കൂടുതൽ സൗകര്യങ്ങൾക്കാണല്ലോ മുറവിളി!
രാജഭരണകാലത്ത് കളിയ്ക്കാനും, കുടിയ്ക്കാനും ശുചീകരണത്തിനുപയോഗിയ്ക്കാനും വേണ്ടത്ര ശുദ്ധജലവുമായി നഗരകേന്ദ്രത്തിലുണ്ടായിരുന്ന "പോളക്കുളം" കുറേവർഷങ്ങൾ വൃത്തികേടായി കിടന്നിരുന്നു. ഇപ്പോഴത് 25 ശതമാനം വിസ്തൃതി കുറച്ചുകൊണ്ട് വൃത്തിയാക്കി വെട്ടിച്ചുരുക്കിയിരിക്കുന്നു. നികത്തിയെടുത്ത സ്ഥലം നാളെ കോൺക്രീറ്റു പണിയ്ക്കാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല, അതാണല്ലോ അനുഭവം.
തൃപ്പൂണിത്തുറയുടെ കിഴക്കേ അതിരിലുള്ള കരിങ്ങാച്ചിറപ്പുഴ വീതികുറഞ്ഞു കുറഞ്ഞുവന്നു ചെറിയൊരു തോടായി രൂപാന്തരപ്പെട്ടിരിക്കുന്നു. കരിങ്ങാച്ചിറപ്പാലത്തിൽ നിന്നും നേരെ തെക്കോട്ട് നോക്കിയാൽ ഇതാർക്കും ബോധ്യമാകും. അയൽപക്കക്കാർ നികത്തി നികത്തി പുഴ പലേടത്തും പുരയിടമായി മാറിക്കഴിഞ്ഞിരിക്കുന്നു. ആരും ശ്രദ്ധിയ്ക്കാനില്ലല്ലോ!
രാജഭരണകാലത്ത് ആദ്യം സ്ഥാപിച്ച നൂറ്റാണ്ടു പഴക്കമുള്ള, നല്ലകാലത്ത് 5000 വിദ്യാർത്ഥികളുണ്ടായിരുന്ന സർക്കാർ ബോയ്സ് ഹൈസ്കൂളിന്റെ പ്രധാന കെട്ടിടങ്ങൾ കാലപ്പഴക്കത്താലും സംരക്ഷണയില്ലാത്തതിനാലും നിലംപൊത്താറായിരിക്കുന്നു. രണ്ടു വർഷം മുമ്പ് അയ്യായിരത്തിൽ നിന്നും വിദ്യാർത്ഥികളുടെ എണ്ണം വെറും മൂന്നായി (3) കുറഞ്ഞു . പക്ഷേ കഴിഞ്ഞവർഷങ്ങളിൽ അടച്ചുപൂട്ടിയ സർക്കാർ വിദ്യാലയങ്ങളെപ്പോലെ ഇതും നിർത്തലാക്കേണ്ടിവരുമെന്ന കാര്യത്തിൽ യാതൊരു സംശയമില്ല. (ഉദാ- കലൂർ ഹൈസ്കൂൾ) നഗരഹൃദയത്തിലുള്ള ഈ കണ്ണായ സ്ഥലം ഷോപ്പിംഗ് കോമ്പ്ലക്സിനു തികച്ചും അനുയോജ്യമാണെന്നു രാഷ്ട്രീയക്കാർ പരസ്പരം പറഞ്ഞു തുടങ്ങിയിരിക്കുന്നു! മന്ത്രിമാരെയും രാഷ്ട്ര നേതാക്കളേയും മറ്റുന്നതരെയുമൊക്കെ വാർത്തെടുത്ത ഈ സർക്കാർ വിദ്യാലയം അതിന്റെ വികാരപരമായ ഓർമ്മകളൂമായി നിലനിന്നിട്ടെന്തുകാര്യം! അവിടെ ഷോപ്പിംഗ് കോമ്പ്ലക്സ് വന്നാലോ. എസ്റ്റിമേറ്റു തയ്യാറാക്കുന്നതുമുതൽ മുറികൾ അലോട്ടുചെയ്യുന്നതുവരെ വിവിധഘട്ടങ്ങളിലെല്ലാം, ബന്ധപ്പെട്ട അധികൃതർക്കു സാമ്പത്തിക നേട്ടമുണ്ടാകാം. മുറി ലഭിക്കുന്ന കുറേയാളുകളുടെ ഉപജീവനത്തിനു ഇതു ഉപാധിയാകുമെന്നു പ്രസംഗിച്ച് പൊതുജനങ്ങളെ കബളിപ്പിയ്ക്കുകയും ചെയ്യാം.
തൃപ്പൂണിത്തുറ നടമ, തെക്കുംഭാഗം എന്നീ രണ്ടു വില്ലേജാക്കി മുറിയ്ക്കുന്ന ജലാശയമാണ് അന്ധകാരത്തോട്. പിറവം, എറണാകുളം നിയോജകമണ്ഡലങ്ങളെ ജലമാർഗ്ഗം ബന്ധിപ്പിക്കുന്ന അതിർരേഖ കൂടിയാണിത്. ഒരു 40 വർഷം മുമ്പുവരെ നല്ലതെളിനീർ പ്രവാഹമായിരുന്നു ഈ തോട്. തൃപ്പൂണിത്തുറ ചന്തയിലേയ്ക്കും അവിടെനിന്നും, പച്ചക്കറികളും വെറ്റില, അടയ്ക്ക എന്നിവയും പനങ്ങാട്, കുമ്പളം മുതലായ പടിഞ്ഞാറൻ ഭാഗങ്ങളിലേയ്ക്കും, അമ്പലമുകൾ, മുളന്തുരുത്തി തുടങ്ങിയ കിഴക്കൻ ഭാഗങ്ങളിലേയ്ക്കും കൊണ്ടുവന്നതും കൊണ്ടുപോയിരുന്നതും ഈ തോടിലൂടെയായിരുന്നു. പരിസരവാസികൾ ,ഈ ലേഖകൻ ഉൾപ്പെടെ അവിടത്തെ ശുദ്ധജലത്തിൽ നിരവധി നാൾ മുങ്ങിക്കുളിച്ചിരുന്നു. അന്ധകാരത്തോട് കരിങ്ങാച്ചിറപ്പുഴയുമായി ചേരുന്നിടത്ത് ഓണക്കാലത്ത് ചെറുവള്ളങ്ങൾ പങ്കെടുക്കുന്ന വള്ളംകളി മത്സരം നടന്നിരുന്നതും ഇന്നലെ കഴിഞ്ഞപോലെ ഓർക്കുന്നു. പക്ഷേ ഇന്നത്തെ അന്ധകാരത്തോട് ഒരു ജലവാഹനവും പോകാത്തവിധം അഴുക്കും ചെളിയും ചെറുമരങ്ങളും നിറഞ്ഞ് തീർത്തും ഉപയോഗശൂന്യമായിരിയ്ക്കുന്നു. അടുത്ത വീടുകളിൽ നിന്നും അറവുശാലകളിൽ നിന്നും ആശുപത്രികളിൽ നിന്നും മാലിന്യങ്ങൾ നിക്ഷേപിച്ചുകൊണ്ടിരിയ്ക്കുന്ന ഒരഴുക്കിന്റെ ശേഖരണമാണിന്നു അന്ധകാരത്തോട്. അത് ശുദ്ധീകരിക്കണമെന്നും സൗന്ദര്യവൽക്കരിയ്ക്കണമെന്നും നിരവധി പ്രാവശ്യം പൊതുജനങ്ങളും പത്രമാധ്യമങ്ങളും ആവശ്യപ്പെടുന്നതിന്റെ നിർബന്ധത്തിൽ ശുദ്ധീകരണ പ്രവർത്തനങ്ങൾ ഒന്നു രണ്ടു പ്രാവശ്യം തുടങ്ങി വച്ചു. വീണ്ടും മഴ വന്നപ്പോൾ അവയെല്ലാം തോട്ടിലേയ്ക്കു തന്നെ ചെന്നു ചേർന്നു. തോടിന്റെ ഇരുകരകളിലുമുള്ള വീട്ടുകാർക്ക് മാലിന്യഗന്ധം കൊണ്ടും കൊതുകിനെക്കൊണ്ടും ഇരിയ്ക്കപ്പൊറുതിയില്ലാതായിരിയ്ക്കുന്നു.
അന്ധകാരത്തോടിലൂടെ ജലഗതാഗതം പുനരാരംഭിയ്ക്കുന്നതിനും അതിലെ ഒഴുക്കുള്ള ജലത്തിൽ പണ്ടത്തെപ്പോലെ കുളിയ്ക്കുന്നതിനും ഇനി തൃപ്പൂണിത്തുറക്കാർക്കു എന്നെങ്കിലും സാധിയ്ക്കുമോ?
ഇതൊക്കെ കണ്ടു സഹികെട്ട്, പഴയരാജഭരണമായിരുന്നോ നല്ലത് എന്ന ചില വൃദ്ധർ പറഞ്ഞു തുടങ്ങി ചിരിയ്ക്കുന്നു; ക്രൂരമായ അയിത്താചരണത്തിന്റെ കാര്യമൊഴികെ! അന്ന് ഒരു രാജാവിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വണങ്ങിയാൽ മതിയായിരുന്നല്ലോ!
പഴയ രാജധാനിയുടെയും രാജഭരണത്തിന്റെയും ഓർമ്മ നിലനിർത്തുന്ന എന്തെങ്കിലും രാജനഗരിയിൽ നിലനിൽക്കുന്നുണ്ടോ? പൈതൃകസമ്പത്തായ ഒന്നും തന്നെ കാണുന്നില്ല- കോട്ടയ്ക്കകത്ത് ക്ഷേത്രത്തിനു മുമ്പിലുള്ള മണിമാളികയും കോട്ടവാതിൽക്കലെ രാജപ്രതിമയുമല്ലാതെ?
പെട്ടെന്നു തകർക്കാനാവാത്തതുകൊണ്ട് ദേവാലയങ്ങളും ഗോപുരങ്ങളും അതിനോടു ചേർന്നുള്ള സ്ഥാവരജംഗമവസ്തുക്കളും മാത്രം നിലനിൽക്കുന്നു എന്നു സമാധാനിയ്ക്കാം.
Sunday, February 7, 2010
sheela vidyaവാതിലുകള്‍ അടച്ച് അവര്‍ പോയപ്പോള്‍ ഞാന്‍ മിണ്ടിയില്ല
എനിക്ക് മിണ്ടാന്‍ കഴിഞ്ഞിരുന്നില്ല.
ഞാന്‍ തപസ്സില്‍ നിന്ന് ഉണര്‍ന്നിരുന്നില്ല..
എന്നെ തനിച്ചാക്കി, എന്റെ പ്രേമത്തിന്റെ കൊഴിഞ്ഞ തൂവലുകളും
ചവിട്ടിമെതിച്ച് അവര്‍ പോയി
സ്നേഹത്തിനായി ഞാന്‍ യാചിച്ചുകൊണ്ടിരുന്നത് അവര്‍ കേട്ടില്ല.
സ്വന്തം കുമിളകളെ നിത്യമാക്കുന്നതിനായി
അവര്‍ വെറുതെ വെള്ളത്തില്‍
വരയ്ക്കുന്നത് എനിക്കു കാണാമായിരുന്നു.
ഒരു തുള്ളി സ്നേഹത്തിനായി നിങ്ങള്‍ യാചിക്കുന്ന കാലം വരും.
സുഖം തേടിപ്പോയവരുടെ മുന്‍പില്‍ ഞാന്‍ അന്യയായി.
സ്നേഹത്തെ ഭയന്ന് തന്റെ കൊട്ടാരത്തില്‍ ഒളിച്ച് താമസിച്ചവര്‍.
അവര്‍ എന്നെയാണോ ഭയക്കുന്നത്?
സ്നേഹത്തെ കൊന്നുകളഞ്ഞ ശേഷമുള്ള
ഉറക്കത്തിലായിരിക്കുമോ അവര്‍?
ഭയത്തെ സ്നേഹിച്ച അവര്‍ക്ക് ഭയം സ്നേഹം കൊടൂക്കുമോ?
അല്ല, ഭയം അവര്‍ക്കു ദുഃഖം മാത്രമല്ലേ കൊടുക്കൂ.
Subscribe to:
Posts (Atom)