Showing posts with label a q mahdi. Show all posts
Showing posts with label a q mahdi. Show all posts

Sunday, October 3, 2010


a q mahdi


ആഗസ്റ്റ്‌ മാസത്തിലെ ഒരു ഞായറാഴ്ച. പ്രഭാതവേളയിലെ പത്രവായനയ്ക്കിടയിലാണ്‌ ആ വാർത്ത വായിച്ചതു. ഇന്ത്യൻ റെയിൽവേ നേതൃത്വം നൽകുന്ന 'ഭാരത്ദർശൻ' തീവണ്ടിയാത്രയെപ്പറ്റി. ആ പ്രത്യേക ട്രെയിനിന്റെ ആദ്യ കേരള സഞ്ചാരത്തെപ്പറ്റി വാർത്തയിൽ പ്രത്യേകം പരാമർശിച്ചിരുന്നു.
രണ്ടുവർഷം മുമ്പാണ്‌ 'ഭാരത്ദർശൻ' പരിപാടിയെപ്പറ്റിയുള്ള ആദ്യപത്രവാർത്ത ഞാൻ ശ്രദ്ധിച്ചതു. അന്നുമുതൽ തുടങ്ങിയ അന്വേഷണം അവസാനിപ്പിച്ചതു, ആഗസ്റ്റിലെ ഈ വാർത്തയിലൂടെയാണ്‌. കേരളത്തിലൊഴികെ ഇതര തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലൊക്കെ ഭാരത്ദർശൻ യാത്രകൾ ഇന്ത്യൻ റെയിൽവേ നേരത്തെതന്നെ ആരംഭിച്ചിരുന്നുവേന്നും അറിവായി.
തിരുവനന്തപുരത്തനിന്നും യാത്രതിരിക്കുന്ന ഈ 'സ്പേഷ്യൽ ട്രെയിൻ' പന്ത്രണ്ടുനാൾ നീണ്ടുനിൽക്കുന്ന സഞ്ചാരപഥം പൂർത്തിയാക്കിയിട്ടാവും തിരികെ എത്തുക എന്നും സൂചിപ്പിക്കപ്പെട്ടിരുന്നു.
യാത്രാനിരക്ക്‌ ശ്രദ്ധിച്ചപ്പോൾ വിസ്മയമാണ്‌ തോന്നിയത്‌. വളരെ വളരെ ന്യായമായ ഒരു തുക. 6295 രൂപയാണ്‌ ഒരാൾക്കുള്ള ടിക്കറ്റ്‌ നിരക്ക്‌. 12 ദിവസത്തെ യാത്ര, മൂന്നുനേരം വെജിറ്റേറിയൻ ഭക്ഷണം, താമസസൗകര്യം, ഒക്കെ ഈ തുകയ്ക്കുള്ളിൽ ഒരുങ്ങുന്നു. കുട്ടികൾക്ക്‌ പകുതി നിരക്കും.
ഇതൊരു പ്രത്യേക തീവണ്ടിയാണെന്നും അറിയിപ്പുണ്ടായിരുന്നു. 10 ബോഗികൾ മാത്രമുള്ള 420 യാത്രക്കാർക്ക്‌ വേണ്ടിയുള്ള ഒരു ടൂറ്റിസ്റ്റ്‌ ട്രെയിൻ. ഓരോ കോച്ചിനും റെയിൽവേ വക സെക്യൂരിറ്റി ഗാർഡ്‌, കോച്ച്‌ മാനേജർ, ക്ലീനിങ്ങ്‌ സ്റ്റാഫ്‌, ഭക്ഷണ വിതരണത്തിനുള്ള ആൾക്കാർ ഇവ ഉണ്ടാകുമെന്നും സൊ‍ാചപ്പിക്കപ്പെട്ടിരുന്നു. ഓരോ കമ്പാർട്ട്‌മന്റിലും മ്യൂസിക്‌ സിസ്റ്റവും ഉണ്ടാവുമെന്ന്‌ അറിയിപ്പിൽ പറഞ്ഞിരുന്നു.
തീവണ്ടിയുടെ യാത്രാപഥവും വിവരിക്കപ്പെട്ടിരുന്നു. തിരുവനന്തപുരത്തുനിന്നും പുറപ്പെടുന്ന ട്രെയിൻ കേരളത്തിലെ പ്രധാന സ്റ്റേഷനുകളിൽ മാത്രം നിർത്തി ആളെക്കയറ്റി, സഞ്ചാരം തുടർന്ന്‌, ആദ്യം ഗോവയിലും പിന്നീട്‌ നേരിട്ട്‌ ജയപ്പൂരിലും, തുടർന്ന്‌ ഡെൽഹി, ആഗ്ര, ഹൈദ്രാബാദ്‌ എന്നീ സ്ഥലങ്ങളും സന്ദർശിച്ച്‌ മടങ്ങിയെത്തുമെന്നായിരുന്നു അറിയിപ്പ്‌. ടൂറിസ്റ്റുകൾക്കു മാത്രമുള്ള ഈ ട്രെയിനിൽ മറ്റ്‌ സാധാരണ യാത്രക്കാർക്ക്‌ പ്രവേശനം ഉണ്ടാവുകയില്ല.

എന്നെപ്പോലെത്തന്നെ ഒരു യാത്രാപ്രേമിയാണ്‌ ഭാര്യയും. സഞ്ചാരപ്രിയയായ അവൾ, ഇന്ത്യയിലും പുറത്തുമായി നിരവധി യാത്രകൾ എന്നോടൊപ്പം നടത്തിയിട്ടുണ്ട്‌. ഞാൻ ഒട്ടാകെ സന്ദർശിച്ച 43 ലോകരാജ്യങ്ങളിൽ മിക്കതിലും അവളും ഒപ്പമുണ്ടായിരുന്നു. എങ്കിൽപ്പോലും, ഒരു പ്രത്യേകട്രെയിനിലൂടെയുള്ള ഈ 'ഭാരത്ദർശൻ' യാത്രയോട്‌ ഞങ്ങൾക്കൊരു പ്രത്യേക ആഭിമുഖ്യം തോന്നുകയായിരുന്നു. പ്രധാനമായും പേരക്കുട്ടികളെ വടക്കേഇന്ത്യ കാണിക്കാൻ അവസരം കാത്തിരിക്കുമ്പോഴാണ്‌ ഈ യാത്രപാക്കേജിനെക്കുറിച്ചുള്ള അറിയിപ്പു വായിക്കാനിടവന്നത്‌.
ഞാൻ, ഭാര്യ, മകൾ, അവളുടെ രണ്ടു ചെറിയ കുട്ടികൾ ഇവരായിരുന്നു യാത്രാസംഘത്തിലെ അംഗങ്ങൾ.

ആഗസ്റ്റ്‌ 28-ന്‌ ആ സ്പേഷ്യൽ തീവണ്ടി കൊല്ലം സ്റ്റേഷനിൽ വന്നു നിന്നു. തീവണ്ടികളോട്‌ ഒരു ഹോബിയെന്ന നിലയിൽ പ്രത്യേക മമത പുലർത്തുന്ന പേരമകൻ അഞ്ചുവയസ്സുകാരൻ ഫർദീൻ, ഫ്ലാറ്റ്ഫോമിൽ നിന്നുതന്നെ തന്റെ കുഞ്ഞികൈവിരലുകൾ മടക്കി ബോഗികൾ ഒന്നൊന്നായി എണ്ണാൻ ശ്രമം നടത്തി. വൺ-ടൂ-ത്രീ... അവൻ ആകെ എണ്ണം എന്നെ അറിയിച്ചു.
"പപ്പാജീ.... എഞ്ചിൻകൂടാതെ 10 കമ്പാർട്ട്‌മന്റ്‌ മാത്രമേ ഉള്ളൂ ഈ ട്രെയിനിന്‌. എത്ര ചെറിയ ട്രെയിൻ, അല്ലേ.....?
ചെറുമകൻ എണ്ണിയ പത്തുബോഗികളിൽ എഴെണ്ണം മാത്രമാണ്‌ യാത്രക്കാർക്കുള്ളത്‌. എട്ടാമത്തേത്‌ ഭക്ഷണപദാർത്ഥങ്ങൾ, കുടിവെള്ളം, ധാന്യം, പച്ചക്കറികൾ, പലവ്യജ്ഞനങ്ങൾ ഇവ സൂക്ഷിക്കാൻ വേണ്ടിയുള്ളതാണ്‌. മറ്റൊരു ബോഗി പൂർണ്ണമായും പാൻട്രി കാർ ആണ്‌, ട്രെയിനിലെ അടുക്കള. പത്താമത്തെ കമ്പാർട്ട്‌മന്റിൽ ട്രെയിൻ സ്റ്റാഫ്‌ താമസിക്കുന്നു. ചീഫ്‌ ടൂർ മാനേജർ, ഗൈഡുകൾ, കോച്ച്‌ മാനേജർമാർ ഒക്കെ അന്തിയുറങ്ങുന്നത്‌ ഈ പത്താമത്തെ ബോഗിയിലാണ്‌.
കൊല്ലത്തുനിന്നും കയറിയത്‌ രാവിലെ 9 മണിക്കാണ്‌. യാത്രയിലെ ആദ്യഭക്ഷണം ബ്രേക്ക്ഫാസ്റ്റ്‌ കൊല്ലത്തുവച്ചുതന്നെ അവർ വിളമ്പി. വളരെ രുചികരമായിരുന്നു കേരളീയമായ ആ പ്രാതൽ. എറണാകുളം എത്തുമ്പോഴേക്കും ആദ്യ ഉച്ചഭക്ഷണവും ലഭ്യമായി.
ഇതൊരു സമ്പൂർണ്ണ യാത്രാവിവരണമല്ല, മൊത്തത്തിൽ ഈ യാത്രയെപ്പറ്റിയും, യാത്രയിലെ ചില പ്രത്യേക അനുഭവങ്ങളെക്കുറിച്ചും ഉള്ള ഒരു ചെറുവിവരണം മാത്രം. കാരണമുണ്ട്‌. ഈ ഭാരത്ദർശൻ യാത്രയ്ക്കുവേണ്ടി ഇക്കുറി രണ്ടായിരത്തിലധികം പേർ അപേക്ഷിച്ചിരുന്നുവേന്നും, കേവലം 420 പേർക്കു മാത്രമേ അവസരം ലഭ്യമായുള്ളുവേന്നും ഈ സഞ്ചാരപരിപാടിയുടെ ബുക്കിങ്ങ്‌ ചുമതല നിർവഹിച്ച കോഴിക്കോട്ടെ ട്രാവൽ ഏജൻസിയിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. മലയാളി കുടുംബങ്ങൾക്ക്‌ തങ്ങളുടെ കുട്ടികളെയും കൂട്ടി നടത്താവുന്ന അതീവസുരക്ഷിതവും ചിലവും നന്നേ കുറഞ്ഞതുമായ ഒരു ടൂർ പരിപാടിയാണ്‌ ഇതെന്ന അറിയിപ്പ്‌ വായനക്കാർക്കു നൽകാനാണ്‌ ഞാനീ യാത്രക്കുറിപ്പു തയ്യാറാക്കിയത്‌. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്കു മാത്രമായി തയ്യാറാക്കപ്പെട്ട ഈ പരിപാടിയുടെ ഉപജ്ഞാതാവായ മുൻ റെയിൽവേ മന്ത്രി ലാലു പ്രസാദ്‌ യാദവിനെ നന്ദിപൂർവ്വം സ്മരിക്കാതെ ഈ വരികൾ പൂർത്തിയാക്കാനാവില്ല.

മുറിയിലെ സ്പീക്കർ ബോക്സിലൂടെ ഒഴുകിവന്നത്‌ പുതിയ 'അടിപൊളി' ഗാനങ്ങളും, ഇടയ്ക്കിടെ യാത്രാപഥത്തെക്കുറിച്ചുള്ള അറിയിപ്പുകളുമായിരുന്നു. പക്ഷേ മെലഡി ഗാനങ്ങൾ ഇഷ്ടപ്പെടുന്ന ഞാൻ, അത്തരം ഗാനങ്ങളുടെ രണ്ടുമൂന്നു സി.ഡികൾ കരുതിയിരുന്നത്‌ റെയിൽവേയ്ക്ക്‌ സംഭാവന ചെയ്തപ്പോൾ, പിന്നീട്‌ യാത്രയിലുടനീളം പഴയ ഗാനങ്ങളും കേൾക്കാനവസരമുണ്ടായി.
ഒരു രാത്രിമുഴുവൻ നിർത്താതെ ഓടി, വണ്ടി കോംഗ്കൺ പാതയിലൂടെ ഗോവയിൽ എത്തിച്ചേർന്നു.
ഈ യാത്രയിൽ ഒട്ടാകെ മൂന്നു ദിവസങ്ങൾ മാത്രമാണ്‌ പുറത്ത്‌ ഉറങ്ങേണ്ടിവരുന്നത്‌. ബാക്കി ദിവസങ്ങളിലെ താമസവും ഉറക്കവുമൊക്കെ ട്രെയിനിൽ തന്നെ. പുറത്തു താമസിക്കേണ്ടി വരുന്നത്‌, ഗോവയിൽ ഒരു നാളും, ഡെൽഹിയിൽ രണ്ടു ദിവസവുമാണ്‌.
യാത്രയോടൊപ്പം റെയിൽവേ ഓഫർ ചെയ്യുന്ന സൗജന്യ താമസസൗകര്യമാവട്ടെ, ഡോർമെറ്ററി സമ്പ്രദായത്തിലുള്ളതാണ്‌, ഓരോരുത്തർക്കും ഓരോ കിടക്കവിരിക്കാൻ സൗകര്യമുള്ള ഹാളുകളിൽ ഗ്രൂപ്പായി അവസരം നൽകുക. പ്രത്യേക ഹോട്ടൽ മുറികൾ തന്നെ വേണമെന്നുള്ളവർക്ക്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുമ്പോൾ മുറിക്കുവേണ്ടിയും പണമടയ്ക്കാം. കുട്ടികൾകൂടി അടങ്ങുന്ന കുടുംബമായതിനാൽ ഞാൻ, ഞങ്ങൾക്കായി ഹോട്ടൽ മുറിതന്നെ ബുക്ക്‌ ചെയ്തിരുന്നു.
കൊല്ലത്തുനിന്നും രാവിലെ പുറപ്പെട്ട തീവണ്ടി മഡ്ഗോവ സ്റ്റേഷനിൽ എത്തിയത്‌ പിറ്റേന്ന്‌ പുലർച്ചയ്ക്കാണ്‌. ആ സ്റ്റേഷനിൽ നിന്നും ഒരു മണിക്കൂർ വഴി ദൂരമുണ്ട്‌. ഗോവയ്ക്ക്‌.
12 ലക്ഷ്വറി ബസ്സുകളാണ്‌ ഞങ്ങളെക്കാത്ത്‌ സ്റ്റേഷൻ പരിസരത്ത്‌ കിടന്നിരുന്നത്‌.
അന്നും പിറ്റേന്നുമായി രണ്ടു പകലുകൾകൊണ്ട്‌ ഞങ്ങൾ ഗോവയിലെ എല്ലാ പ്രധാന ടൂറിസ്റ്റ്‌ സെന്ററുകളും പൂർത്തിയാക്കുകയുണ്ടായി. മനോഹരമായ ബീച്ചുകളാണ്‌ ഗോവയുടെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന്‌. പ്രസിദ്ധപ്പെട്ട കലങ്ങോട്ട്‌, കോൾവ ബീച്ചുകളിലെ സന്ദർശനം അതീവ ഹൃദ്യമായിരുന്നു. മങ്കേഷ്‌ ക്ഷേത്രവും ചില പുരാതന ക്രിസ്ത്യൻ പള്ളികളും ഞങ്ങൾ സന്ദർശിച്ചു. സെന്റ്‌ ഫ്രാൻസിസ്‌ സേവിയർ ദേവാലയവും കാണേണ്ട ഒരു ചരിത്രസ്മാരകം തന്നെ.

മഡ്ഗോവയിൽ നിന്നും നേരെ ജയപ്പൂരേയ്ക്കാണ്‌ തീവണ്ടി നീങ്ങിയത്‌. രണ്ടു രാത്രിയും ഒരു പകളും നീണ്ടുനിന്ന സുദീർഘമായ ഒരു യാത്ര. ഈ രണ്ടു രാത്രികളിലെ ഉറക്കവും തീവണ്ടിമുറിയിൽ തന്നെ. ഇടയ്ക്ക്‌ എവിടെ നിന്നും യാത്രക്കാരെ കയറ്റാനില്ലാത്തതിനാൽ ഒരു സ്റ്റേഷനിലും നിർത്താതെയുള്ള നോൺസ്റ്റോപ്പ്‌ ഓട്ടമായിരുന്നു. എഞ്ചിൻ ഡ്രൈവറെയും ടെക്നിക്കൽ സ്റ്റാഫിനേയും മാറ്റാനും. ടോയ്‌ലറ്റിൽ വെള്ളം നിറയ്ക്കാനുമല്ലാതെ, വണ്ടി വഴിയിലെങ്ങും നിർത്തുമായിരുന്നില്ല.
ഇതിനകം ബോഗിയ്ക്കുള്ളിലെ എല്ലാ യാത്രക്കാരും, കുടുംബങ്ങളും അതീവ സൗഹൃദത്തിൽ എത്തിക്കഴിഞ്ഞിരുന്നു. കൊച്ചുകുട്ടികൾ സുരക്ഷിതബോധത്തോടെ കമ്പാർട്ട്‌മന്റിനുള്ളിൽ ഓടിച്ചാടി നടന്നു. വാതിലുകൾ പൂർണ്ണമായി ബന്ധിച്ചിരുന്നതിനാവും സെക്യൂരിറ്റി ഗാർഡ്‌ ഉണ്ടായിരുന്നതിനാലും ആർക്കും തങ്ങളുടെ പൈതലുകളെപ്പറ്റി തെല്ലും ആശങ്ക തോന്നിയുമില്ല. സ്വന്തം വീട്ടിലെന്നപോലെ ഭക്ഷണം കഴിഞ്ഞുള്ള ഉച്ചയുറക്കവും ബോഗിയ്ക്കുള്ളിൽ എനിക്കു തരമായി.
മരുഭൂമിയുടെയും ഒട്ടകങ്ങളുടെയും നാട്ടിൽ തീവണ്ടി ഓടിക്കിതച്ചെത്തി. ഇടയ്ക്കൊരു ചെറിയ സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ പുറത്തുനിന്നും തീരെ ചെറിയ മൺകലങ്ങളിൽ കിട്ടിയ മസാലച്ചായ ഒരു പുതുമയെന്നോണം എല്ലാവരും വാങ്ങിക്കുടിച്ചു. പുതുമ മാത്രമല്ല, രുചികരവുമായിരുന്നു ആ ചായ.

ഉഷ്ണം പകർത്തുന്ന കടുത്ത ഊഷ്മാവിന്റെ നഗരമായ ജയ്പ്പൂരിൽ എത്തിയപ്പോൾ അന്തരീക്ഷത്തെക്കുളിരണിയിച്ചുകൊണ്ട്‌ ഒരു നല്ല മഴപെയ്തു. അലറിപ്പെയ്ത ആ പേമാരി ബസ്സിൽ കയറുവാൻ അൽപ്പം അസ്വാസ്ഥ്യം സൃഷ്ടിച്ചുവേങ്കിലും, പിന്നീട്‌ നഗരത്തിലുള്ള ഞങ്ങളുടെ മണിക്കൂറുകൾ ആ കാലാവസ്ഥ സുഖകരമാക്കിത്തീർത്തു. പൊള്ളിയ്ക്കുന്ന ചൂളക്കാറ്റിനു പകരം പിന്നീട്‌ ചുറ്റിനും വീശിയത്‌, മഴ ഈർപ്പമണിയിച്ച കുളിർകാറ്റായിരുന്നുവേന്നത്‌, ജയ്പ്പൂർ പിങ്ക്‌ സിറ്റിയിലെ കാഴ്ചകാണലുകളുടെ ചാരുത നന്നേ വർദ്ധിച്ചു.
നഗരപ്രദിക്ഷണത്തിനു ശേഷം, സുപ്രസിദ്ധമായ ഹലാമഹൽ, സിറ്റിപാലസ്‌, അമർഫോർട്ട്‌ ഒക്കെക്കണ്ട്‌ തീവണ്ടിയിൽ മടങ്ങിയെത്തി.
അഞ്ചാം ദിവസമായിട്ടും തീവണ്ടിയിൽ സെർവ്വ്ചെയ്ത ഭക്ഷണത്തിന്റെ രുചിയും ആസ്വാദ്യതയും അടിക്കടി കൂടിവന്നതേയുള്ളു. ഇതിന്റെ നന്ദിസ്മരണാർത്ഥം ഞങ്ങളുടെ ബോഗിയിലെ യാത്രക്കാരെ സംഘടിപ്പിച്ച്‌, ഞാൻ, പാചകവിദഗ്ധർക്ക്‌ ഒരു പാരിതോഷികം-പിരിവെടുത്ത്‌ ഒരു തുക- നൽകാൻ ഒരുങ്ങി. ഇത്‌ കേട്ടറിഞ്ഞ്‌, മറ്റു ബോഗികളിലെ യാത്രക്കാരും സന്മനസ്സോടെ തങ്ങളുടെ സഹകരണം വാഗ്ദാനം ചെയ്തു. മടുപ്പൊന്നും തോന്നാതിരിക്കാൻ ഓരോ നേരത്തും വ്യത്യസ്ഥത പുലർത്തുന്ന ഭക്ഷണപദാർത്ഥങ്ങളാണ്‌ അവർ തയ്യാറാക്കി വിളമ്പിയത്‌. നാലഞ്ചുദിവസം കൊണ്ട്‌ എന്റെ ഭാര്യ തന്റെ അടുക്കളപോലും മറന്ന മട്ടിലായി. ഒരു നോൺവെജ്‌ ഫാമിലിയിലെ ഞങ്ങളുടെ കുട്ടികൾ, ആദ്യമായാണ്‌ മീനും ഇറച്ചിയും തൊടാതെ നാലഞ്ചു ദിവസമായി സസ്യഭക്ഷണം മാത്രം തുടരുന്നത്‌. അവർക്കെന്നല്ല, ആർക്കും ഭക്ഷണവിഷയത്തിൽ ഒരു മടുപ്പോ പരാതിയോ തോന്നിയില്ല എന്നതാണു യാഥാർത്ഥ്യം.
ജയ്പ്പൂരിൽ നിന്നും ഡൽഹിയ്ക്കുള്ള യാത്രയ്ക്ക്‌ ഒരു രാത്രിയെ വേണ്ടിവന്നുള്ളു. ചുട്ടുപഴുത്ത, എങ്ങും പൊടിപാറുന്ന ഡൽഹിയും ഒരു മഴയോടെയാണ്‌ ഞങ്ങളെ വരവേറ്റത്‌. ഇവിടെ രണ്ടുനാൾ ഒരു ഹോട്ടൽമുറിയിൽ ഞങ്ങൾക്ക്‌ തങ്ങേണ്ടതുണ്ട്‌.
ഡൽഹിയിലെ ആദ്യദിവസം റെയിൽവേ ഏർപ്പാടു ചെയ്യുന്ന കാഴ്ചകാണിക്കലുകളും, രണ്ടാംനാൾ സ്വന്തമായി ഷോപ്പിങ്‌ നടത്താനായി വിട്ടുതരലുമായിരുന്നു. ഡൽഹിയും ബസ്സുകൾ തയ്യാറായി കിടപ്പുണ്ടായിരുന്നു.
രാജ്ഘട്ട്‌, ഇന്ത്യാഗേറ്റ്‌, ഇന്ദിരാഗാന്ധി മ്യൂസിയം, ലോട്ടസ്‌ ടെമ്പിൾ, കുത്തബ്മീനാർ, തീൻമൂർത്തിഭവൻ, അക്ഷർത്ഥാം ലക്ഷ്മിനാരായൺ ക്ഷേത്രം, പ്രസിദ്ധപ്പെട്ട ബിർലാമന്ദിർ ഇവയായിരുന്നു പ്രധാന കാഴ്ചകൾ.

സ്വന്തമായി ഷോപ്പിങ്ങിനു പോകാനുള്ളതായിരുന്നു ഡൽഹിയിലെ രണ്ടാംദിവസം. പഴയ ദില്ലിയും, ന്യൂഡൽഹിയും മെട്രോ ട്രെയിനിലൂടെ പലകുറി സഞ്ചരിച്ച്‌, കുട്ടികൾക്ക്‌ ഭൂഗർഭറെയിൽ ഞങ്ങൾ പരിചയപ്പെടുത്തി. വളരെ സ്തുത്യർഹമായ നിലയിൽ ഏതൊരു പാശ്ചാത്യനഗരത്തിലേയും സർവ്വീസുകളെ വെല്ലുംവിധം തന്നെയായിരുന്നു ഡൽഹി മെട്രോയുടെ സേവനമെന്നും എനിക്കു ബോധ്യമായി.
കൊണാട്‌ പ്ലേസ്‌, പാലികാ അണ്ടർഗ്രൗണ്ട്‌, മാർക്കറ്റ്‌, ചാന്ദ്നി ചൗക്ക്‌, മീനാ ബസാർ, ഏഷ്യയിലെ ഏറ്റവും വലിയ ഇലക്ട്രിക്‌ കമ്പോളമായ ജയ്ഹിണ്ട്‌ മാർക്കറ്റ്‌ തുടങ്ങിയ പ്രധാന ഷോപ്പിങ്ങ്‌ സെന്ററുകളിൽനിന്നും ഞങ്ങളും കുറേ സാധനങ്ങൾ വാങ്ങുകയുണ്ടായി. എത്ര സാധനങ്ങൾ വാങ്ങിയാലും ലഗ്ഗേജ്‌ നൽകാതെ കൊണ്ടുപോരാൻ തീവണ്ടിയിൽ ഏർപ്പാടുണ്ടായിരുന്നു.
കുട്ടികൾക്കുള്ള ചില ഉടയാടകളും, എനിക്കൊരു ജോഡി ലെത്തർഷൂവ്‌ ഉൾപ്പെടെ കുടുംബത്തിനു മുഴുവൻ പാദരക്ഷകളും ഡൽഹിയിൽ നിന്നും ഞങ്ങൾ വാങ്ങി. ചെരിപ്പുകൾക്ക്‌ നാട്ടിലേതിന്റെ പകുതിയിൽ താഴെ വിലയേയുള്ളു ഡൽഹിയിൽ. ചെരിപ്പുകൾക്കു മാത്രമല്ല, പല വസ്തുക്കൾക്കും ഡൽഹിയിൽ നന്നേ വിലക്കുറവാണ്‌.
രണ്ടുനാളത്തെ താമസത്തിനുശേഷം ഇന്ദ്രപ്രസ്ഥത്തിൽ നിന്നും ഞങ്ങളുടെ കുടുംബട്രെയിൻ പുറപ്പെട്ടു. അടുത്ത ലക്ഷ്യം ആഗ്രയാണ്‌. നാലഞ്ചു മണിക്കൂർ പകൽയാത്രയ്ക്കുശേഷം ട്രെയിൻ ടാജിന്റെ നാട്ടിലെത്തി.
പഴയ മുഗൾ സാമ്രാജ്യത്തിന്റെ ഈ തലസ്ഥാന നഗരിയിലെ ഏറ്റവും വലിയ കാഴ്ച, ലോകമഹാത്ഭുതങ്ങളിൽ ഒന്നായ ടാജ്മഹൽ തന്നെ. ടാജിനു പുററെ, ആഗ്രാഫോർട്ട്‌, ഫത്‌യേപ്പൂർ സിക്രി, ഒക്കെക്കണ്ട്‌ ഞങ്ങൾ തീവണ്ടിയിൽ മടങ്ങിയെത്തി.
വളരെ നിർഭാഗ്യകരമായി ഞങ്ങൾക്കു തോന്നിയതും, അനുഭവപ്പെട്ടതും, ആഗ്രാനഗരത്തിന്റെ വൃത്തിഹീനമായ പരിസരവും അന്തരീക്ഷവുമാണ്‌. ലോകടൂറിസ്റ്റുകളുടെ പറുദീസയായ ഈ 'ടാജിന്റെ നഗരം' ശ്വാസം മുട്ടിക്കുന്ന ദുർഗന്ധം കൊണ്ടും മനസ്സ്‌ മടുപ്പിക്കുന്ന മാലിന്യക്കൂമ്പാരം കൊണ്ടും നിറഞ്ഞിരുന്നു. ഇതായിരുന്നു നഗരത്തിലെ അനുഭവമെങ്കിലും, ലോകാത്ഭുതങ്ങളെ വെല്ലുന്ന 'ടാജ്മഹൽ' ഞങ്ങളുടെ നിരാശാബോധത്തിന്റെ ആഴം നന്നേ കുറച്ചുതന്നു.

രാത്രി 11 ന്‌ ട്രെയിൻ അടുത്ത താവളത്തിലേയ്ക്ക്‌ നീങ്ങി. ഹൈദ്രാബാദ്‌ ആണ്‌ ഇനിയുള്ള ലക്ഷ്യം. വീണ്ടും രണ്ടു രാത്രിയും ഒരു പകളും നീണ്ടുനിൽക്കുന്ന യാത്ര. ഇതിനിടെ ഈ യാത്രയ്ക്കിടയിൽ, തീവണ്ടിയിലെ ഞങ്ങളുടെ അന്നദാതാക്കൾക്കുള്ള പാരിതോഷികം നൽകലിനു കളമൊരുക്കി. ഓരോ ബോഗിയിലെ യാത്രക്കാർ കൈയ്യയച്ചു നൽകിയ സംഭാവനകളൊക്കെ ചേർത്തുവച്ചപ്പോൾ മോശമല്ലാത്ത ഒരു തുകയുണ്ടായിരുന്നു. ആ തുക ഞങ്ങൾ പാൻട്രികാർ സ്റ്റാഫിനെ ഏൽപ്പിച്ചപ്പോൾ, തമിഴരായ ആ ഡൈനിങ്ങ്‌ സ്റ്റാഫിനു വളരെ സന്തോഷമായി. പതിനെണ്ണായിരം ഉറുപ്പികയുണ്ടായിരുന്നു ആ തുക.

ഇത്ര സുദീർഘമായ യാത്രയായിട്ടും, ഞങ്ങൾ വീട്ടിൽ നിന്നും കരുതിക്കൊണ്ടുവന്ന 10-15 ലിറ്റർ കുടിവെള്ളം നിറച്ച ജാറുകൾ അധികമൊന്നും തുറക്കേണ്ടിവന്നില്ല. ഓരോ നേരം ഭക്ഷണം വിതരണം ചെയ്യുമ്പോഴും ഒരാൾക്ക്‌ ഒരു ലിറ്റർ പാക്കറ്റ്ജലം അവർ തന്നുകൊണ്ടിരുന്നു. ഞങ്ങളുടെ കുടുംബത്തിന്‌ ദിവസേന കിട്ടിക്കൊണ്ടിരുന്നത്‌ 15 ലിറ്റർ മിനറൽ വാട്ടർ, അതുതന്നെ ആവശ്യത്തിലധികമായിരുന്നു.
ഹൈദ്രാബാദിലും നിരവധി കാഴ്ചകൾ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. സലാർജങ്ങ്‌ മ്യൂസിയം, ചാർമിനാർ ഗോപുരം, എൻ.ടി.ആർ പാർക്ക്‌, മെക്കാപള്ളി, ലുംബിനി പാർക്ക്‌ തുടങ്ങിയവ കാണലോ, അതല്ലെങ്കിൽ ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ ആയ 'രാമോജി ഫിലിം സിറ്റി' സന്ദർശനമോ, ഇവയിൽ ഏതെങ്കിലും ഒന്ന്‌ യാത്രക്കാർക്ക്‌ തിരഞ്ഞെടുക്കാമായിരുന്നു. കാരണം ഹൈദ്രാബാദിൽ ഒരു പകൽമാത്രമേ ലഭ്യമായിരുന്നുള്ളു.
ഫിലിംസിറ്റി രണ്ടുമാസം മുമ്പ്‌ ഞങ്ങൾ സകുടുംബം സന്ദർശിച്ചിരുന്നതിനാൽ, ഇക്കുറി ഗ്രൂപ്പ്‌ വിട്ട്‌, നഗര സന്ദർശനത്തിനും ഷോപ്പിങ്ങിനുമായി ഞങ്ങൾ മാത്രം പ്രത്യേകം പോവുകയായിരുന്നു.
ഹൈദ്രാബാദായിരുന്നു ഈ യാത്രയിലെ അവസാന സന്ദർശന സ്ഥലം.
രാത്രി 11 ന്‌ ഹൈദ്രാബാദിൽ നിന്നും മടക്കയാത്ര ആരംഭിച്ചു. രണ്ടുരാത്രിയും ഒരു പകളും നീണ്ടുനിന്ന മടക്കയാത്ര.

പന്ത്രണ്ടാംനാൾ പകൽ രണ്ടുമണിക്ക്‌ കൊല്ലത്ത്‌ ട്രെയിനെത്തുംമുമ്പ്‌ ണല്ലോരു ഉച്ചയൂണുകൂടി അവർ വിളമ്പിത്തരികയുണ്ടായി.
അങ്ങിനെ, വളരെ താൽപര്യജനകമായ ഒരു 'ഭാരത്ദർശൻ' യാത്രയ്ക്ക്‌ തിരശ്ശീല വീഴുന്നു.


phone. 9895180442

Saturday, August 7, 2010


a q mahdi

ലോസ്‌ ഏഞ്ചൽസ്‌, സാൻഫ്രാൻസിസ്കോ വഴി മട­ക്ക­യാത്ര

ഇന്നു ജൂലൈ 7 വ്യാഴാ­ഴ്ച­യാ­ണ്‌, അമേ­രി­ക്ക­യി­ലെ­ത്തി­യിട്ട്‌ 15 ദിവസം തിക­യു­ന്നു.
രാവിലെ ഞങ്ങൾ സാൻഡീഗോ എന്ന ഒരു സ്ഥല­ത്തേയ്ക്ക്‌ പോവു­ക­യാ­ണ്‌. അവിടെ സീവേൾഡ്‌ എന്ന വളരെ വലി­യൊരു വാട്ടർ തീം പാർക്ക്‌ സന്ദർശ­ന­മാണ്‌ ലക്ഷ്യം. ലോസ്‌ ഏഞ്ചൽസിൽ നിന്നും രണ്ടു­മ­ണി­ക്കൂർ വഴി­ദൂ­ര­മുണ്ട്‌ സാൻഡീഗോ­യി­ലേ­യ്ക്ക്‌.
ബസ്സിൽ ഞങ്ങൾ പുറ­പ്പെ­ട്ടു. ഇന്നലെ ഞങ്ങൾ സന്ദർശിച്ച യൂണി­വേ­ഴ്സൽ സ്റ്റുഡി­യോ­യ്ക്ക­ടു­ത്തൂ­കൂടിയാണ്‌ ഇവി­ടേ­യ്ക്കുള്ള വഴി­യും.
സീവേൾഡി­ലേ­യ്ക്കുള്ള യാത്രാ­മദ്ധ്യേ ഇട­യി­ലൊ­രി­ടത്ത്‌ വളരെ ആകർഷ­ണീ­യ­മായ ഒരു ബീച്ച്‌ സൈഡ്‌ സന്ദർശി­ക്കാൻ ഞങ്ങൾക്ക­വ­സരം തന്നു; കുറേ സമയം ഞങ്ങ­ള­വിടെ ചില­വഴി­ക്കു­കയും ചെയ്തു.
ഒരു നൂറ്റാ­ണ്ടി­നു­മുമ്പു പണിത വലി­യൊരു കടൽപ്പാ­ല­മുണ്ട്‌ ഇവിടെ, അധി­ക­ഭാ­ഗവും മരം­കൊണ്ടു പണിത ഒന്ന്‌. രണ്ടു­മൂന്ന്‌ വാഹ­ന­ങ്ങൾക്ക്‌ സഞ്ച­രി­ക്കാ­നുള്ള വീതി­യും, മദ്ധ്യ­ത്തിൽ ചെറിയ ഒരു റെയിൽപ്പാ­ത­യു­ം കാണാം. ഒരുകാലത്ത്‌ ആഴ­ക്ക­ട­ലിൽ നങ്കൂ­ര­മിട്ടു കിട­ക്കുന്ന കപ്പ­ലു­ക­ളിൽ നിന്ന്‌ വലിയ പത്തേമാ­രി­ക­ളി­ലൂടെ ചര­ക്കി­റ­ക്കാൻ വേണ്ടി നിർമ്മി­ച്ച­താണ്‌ ഈ കടൽപ്പാ­ലം. കാലം മാറു­ക­യും, പുതി­യ­പു­തിയ ചര­ക്കി­റക്ക്‌ സമ്പ്ര­ദാ­യ­ങ്ങൾ രൂപ­പ്പെ­ടു­കയും ചെയ്ത­പ്പോൾ ഈ കടൽപ്പാലം തീർത്തും പ്രവർത്ത­ന­ര­ഹി­ത­മാ­യി. അടുത്ത സിറ്റി­യായ സാൻഫ്രാൻസിസ്കോ
ഇതി­നകം വലി­യൊരു തുറ­മു­ഖ­ന­ഗ­ര­മായി വിക­സിക്കുകയും ചെയ്തു.
പണ്ടേ ­പ്ര­വർത്തനം അവ­സാ­നി­പ്പിച്ച്‌ നിർജ്ജീ­വ­മായി എങ്കിലും ഈ ഭംഗി­യുള്ള കടൽപ്പാ­ലം, അനാ­ഥാവ­സ്ഥ­യി­ലാ­വാതെ ഇന്നും ഭംഗി­യായി സംര­ക്ഷി­ക്ക­പ്പെ­ടു­ന്നു. നമ്മുടെ പഴ­യ­കാല വാണി­ജ്യ­പ്ര­താ­പ­ങ്ങ­ളുടെ കേന്ദ്രസ്ഥാന­മാ­യി­രുന്ന ആല­പ്പു­ഴ­യിലെ തകർന്നു­വീ­ഴാൻ കാത്തു­നിൽക്കുന്ന കടൽപ്പാ­ല­ത്തെ­പ്പറ്റി ഞാൻ വെറുതേ ഓർത്തു­പോ­യി. മുൻകാല ഐശ്വ­ര്യ­ങ്ങ­ളുടെ ഒരു പ്രേത­പ­ഞ്ജരം പോലെ, ദയ­നീ­യാ­വ­സ്ഥ­യി­ല­ക­പ്പെട്ട നമ്മുടെ ആ കടൽപ്പാലം വള­രെ­കാലം ഒരു സംര­ക്ഷ­ണവും ശുശ്രൂ­ഷ­യു­മി­ല്ലാതെ നിന്ന,​‍്‌ ഒടുവി­ലത്‌ സ്വയം തകർച്ചയെ നേരി­ടു­മ്പോൾ, ഒരു നൂറ്റാ­ണ്ടു ­പി­ന്നി­ട്ടി­ട്ടും യൗവ്വനം നഷ്‌­ടപ്പെടാത്ത­മ­ട്ടിൽ നില­നിൽക്കുന്ന അമേ­രി­ക്ക­യിലെ കാലി­ഫോർണി­യൻ തീരത്തെ ഈ കടൽപ്പാ­ലം, തെല്ലൊ­ര­സൂ­യ­യോടെയാണ്‌ ഞാൻ നോക്കി­ക്ക­ണ്ട­ത്‌.
ഈ പാല­ത്തിന്റെ കട­ല­റ്റത്ത്‌ റസ്റ്റ­റന്റു­കളും ഷോപ്പിങ്ങ്‌ സെന്റ­റു­ക­ളു­മു­ണ്ടാ­യി­രു­ന്നു. വളരെ ആകർഷ­ണീ­യ­മായ ഒരു ടൂറിസ്റ്റ്‌ സ്പോട്ട്‌ ആക്കിമാറ്റി­യി­രി­ക്കു­കയാണ്‌ അധി­കൃ­തർ ഇന്നീ മര­പ്പാ­ലം.
കട­ലിൽ ചൂണ്ട­യിട്ടു മൽസ്യം പിടി­ക്കുന്ന നിര­വ­ധി­പേരെ ഞാന­​‍ിവിടെ കണ്ടു. ഈ ഹോബി­യു­ള്ള­വ­രുടെ സൗക­ര്യ­ത്തി­നാ­യി, യന്ത്ര­ച്ചൂ­ണ്ടയും മറ്റ­നു­ബ­ന്ധ­ഉ­പ­ക­ര­ണ­ങ്ങ­ളും, ചൂണ്ട­യിൽ കോർക്കുവാൻ പാക­ത്തി­ലുള്ള ഇര­മൽസ്യ­ങ്ങ­ളു­മൊക്കെ വിൽക്കുന്ന വലി­യൊരു സ്റ്റാളും ഇവിടെ പ്രവർത്തി­ക്കു­ന്നു­ണ്ട്‌.
മദ്ധ്യ­വ­യ­സ്‌­ക­യായ ഒരു മദാ­മ്മ­യുടെ ചൂണ്ട­യിൽ കോർത്ത സാമാന്യം വലി­യൊരു മത്സ്യം, ചൂണ്ട­ച്ച­ര­ടിൽ കിട­ന്നു­പി­ടയ്‌­ക്കു­ന്നത്‌ ക്യാമ­റ­യിൽ പകർത്താൻ അവർ സ്വയം പോസ്‌ ചെയ്ത്‌ തരി­കയും ചെയ്തു. ചൂണ്ടക്കാർ പിടിച്ച,​‍്‌ വെള്ളം നിറച്ച ചെറിയ പ്ളാസ്റ്റിക്‌ ടാങ്കു­ക­ളിൽ സൂക്ഷി­ച്ചി­രുന്ന മൽസ്യ­ങ്ങൾ പിടച്ചുതു­ള്ളു­ന്നതും കാണാൻ രസ­മു­ണ്ട്‌.
അവി­ടെ, കടൽപ്പാ­ല­ത്തി­ലൂടെ സമു­ദ്ര­ഭാ­ഗ­ത്തേയ്ക്ക്‌ നട­ക്കവേ, പാല­ത്തിന്റെ ഒരു വശത്ത്‌ അൽപ്പം താഴ്ന്ന ഒരു ഭാഗത്തെ മണൽപ്പ­ര­പ്പിൽ ഇരി­ക്കുന്ന ഒരു യാച­കനെ കണ്ടു. അയാൾ, മുമ്പിൽ ഒരു നീല പ്ളാസ്റ്റിക്‌ പായയും വിരി­ച്ചി­രു­ന്നു. ആ പായ­യിൽ കുറേ നാണ­യ­ങ്ങൾ ചിത­റി­ക്കി­ട­ക്കു­ന്നു. വശത്ത്‌ അയാ­ളൊരു ചെറി­യ­ബോർഡും ഉറ­പ്പി­ച്ചി­ട്ടു­ണ്ടാ­യി­രു­ന്നു. വടി­വി­ല്ലാത്ത അക്ഷ­ര­ങ്ങ­ളിൽ ബോർഡിൽ ഇങ്ങിനെ എഴു­ത­പ്പെ­ട്ടി­രു­ന്നു, `ചഋഋഉ ആഋഋഞ്ഞ, ണഒഥ ഘകഋ.` `ബിയർ കുടി­ക്കാൻ പോലും പൈസ­യി­ല്ല, പറ­യു­ന്നതു സത്യ­മാണ്‌` എന്ന­താണീ നാലു­വാ­ക്കു­ക­ളുടെ അയാ­ളു­ദ്ദേ­ശിച്ച അർത്ഥ­മെ­ന്നു തോന്നു­ന്നു.
കഴിഞ്ഞ 16 ദിവ­സത്തെ യാത്ര­യ്ക്കി­ട­യിൽ നയാ­ഗ്ര­യിൽ കണ്ട ഒരു തെരുവ്‌ സംഗീ­ത­ക്കാ­ര­നാ­യി­രു­ന്നു, ഞാൻ അമേ­രി­ക്ക­യിൽ കണ്ട ആദ്യയാച­കൻ. രണ്ടാ­മത്തെ ആൾ ഈ മണൽപ്പ­ര­പ്പി­ലി­രി­ക്കുന്ന മദ്ധ്യ­വ­യ­സ്ക­നും.
ഏഷ്യൻ രാജ്യ­ങ്ങ­ളി­ലാണ്‌ ലോകത്ത്‌ ഏറ്റവും കൂടു­തൽ യാച­ക­രുള്ള­തെന്ന്‌ പറ­യ­പ്പെ­ടു­ന്നു. എന്നാൽ കഴിഞ്ഞ യൂറോപ്പ്‌ യാത്ര­യ്ക്കി­ടെ­ സ്വി­റ്റ്സർലന്റ്‌ ഒഴികെ, മറ്റു­രാ­ജ്യ­ങ്ങ­ളി­ലൊക്കെ തെരുവ്‌ യാച­കരെ ധാരാളം കണ്ടു­മു­ട്ടി­യി­രു­ന്നു. ലണ്ട­നി­ലാണ്‌ യൂറോ­പ്പിൽ ഏറ്റവും അധികം ഭിക്ഷ­ക്കാരെ കാണാ­നി­ട­വ­ന്ന­ത്‌. പല സബ്ബ്‌വേയ്‌­ക്ക­രി­കി­ലും, ട്യൂബ്‌റെ­യി­ലിന്റെ അണ്ടർഗ്രൗണ്ട്‌ പാസ്സേ­ജി­ലു­മൊക്കെ ഏതെ­ങ്കിലും സംഗീ­ത­ ഉ­പ­ക­ര­ണം പ്ളേ ചെ­യ്തു­കൊ­ണ്ട്‌, പഴ­യ­കാല ഹിപ്പി­ക­ളെ­പ്പോലെ താടിയും മുടിയും നീട്ടി വളർത്തി­യ, മുഷി­ഞ്ഞ­വേ­ഷ­ധാ­രി­ക­ളായ യാച­കരെ കണ്ടു. പടി­ഞ്ഞാ­റൻ ദേശ­ങ്ങ­ളിലെ യാച­ക­രാരും വെറുതെ കൈനീ­ട്ടു­ക­യ­ല്ല, ഒരു അവ­ശ­ക­ലാ­കാ­ര­നെ­പ്പോലെ ഏതെ­ങ്കിലും സംഗീത ഉപ­ക­രണം പ്രവർത്തി­പ്പിക്കു­ക­യോ, പാട്ടു­പാ­ടു­കയോ ചെയ്തു
­കൊ­ണ്ടാ­ണ്‌, സഹാ­യ അ­ഭ്യർത്ഥന നട­ത്തി­യി­രു­ന്ന­ത്‌.
മ­ണൽപ്പ­ര­പ്പിൽ കണ്ട യാച­കൻ, അയാൾക്കും ഉണ്ടാ­യി­രുന്നു വളർന്ന താടിയും തല­മു­ടി­യും, തന്റെ നാണ­യ­പ്പാ­യ­യിൽ കുനിഞ്ഞ്‌ നിന്ന്‌ അതു­വ­രെ­യുള്ള നാണ­യ­ങ്ങൾ പെറു­ക്കി­ക്കൂ­ട്ടു­ക­യാ­യി­രു­ന്നു. ആ സമ­യത്ത്‌ മൂപ്പ­ര­റി­യാ­തെ, പിന്നിൽ ഉറ­പ്പി­ച്ചി­രുന്ന ബോർഡി­ലെ ­അക്ഷരങ്ങൾ കൂടി കിട്ടും­വിധം ഞാൻ ക്യാമറ ക്ളിക്ക്‌ ചെയ്തു. ഒരു അപൂർവ്വ ഫോട്ടോ ലഭിച്ച സന്തോ­ഷ­ത്തിൽ ഞാൻ, രണ്ടു­ഡോ­ളർ അയാൾക്ക്‌ നൽകു­കയും ചെയ്തു.
ബിയർ വാങ്ങാൻ പൈസ­യില്ല എന്ന്‌ പറഞ്ഞ്‌ കേൾക്കു­മ്പോൾ നാട്ടിലെ രീതി­വച്ച്‌ നാം കരു­തു­ക, ആളൊരു കടുത്ത മദ്യ­പാനി ആണ്‌ എന്നാ­വും. ബിയർ എന്ന­ത്‌, ഒരു പാശ്ചാ­ത്യ­ദേ­ശത്തും മദ്യ­ത്തിന്റെ പട്ടിക­യിൽപെ­ടു­ന്നി­ല്ല. മിനറൽ വാട്ട­റിന്‌ ബിയ­റി­നേ­ക്കാൾ വില­യുണ്ട്‌, ഇവി­ട­ങ്ങ­ളിൽ. ദാഹം തീർക്കാ­നു­ത­കുന്ന ഒരു പൊതു­പാ­നീ­യ­മാ­യിട്ടേ അവർ ബിയ­റിനെ കരു­തു­ന്നു­ള്ളു.
നയാ­ഗ്ര­യിൽ ഞാൻ കണ്ട ആദ്യ അമേ­രി­ക്കൻ യാച­ക­നെ­പ്പറ്റി രസ­ക­ര­മായ ഒരനു­ഭ­വ­മു­ണ്ടാ­യത്‌ ഓർമ്മ­യി­ലി­പ്പോ­ഴു­മു­ണ്ട്‌.
തടാക­ത്തി­ലൂടെ വെള്ള­ച്ചാ­ട്ട­ത്തി­ന­ടു­ത്തേ­യ്ക്ക്‌ ബോട്ട്സവാരി ടിക്ക­റ്റു­മെ­ടുത്ത്‌ തങ്ങ­ളുടെ ഊഴ­ത്തി­നായി ഞങ്ങൾ ഓരോ­രു­ത്തരും കാത്തു­നിൽക്കു­ക­യാ­യി­രു­ന്നു. നിറയെ വൃക്ഷ­ക്കൂ­ട്ട­ങ്ങ­
ളുള്ള ഒരു പ്രദേ­ശ­മാ­ണി­ത്‌.
എ­വി­ടെ­നിന്നോ ഒരു വയ­ലിൻ ശബ്ദം ഒഴുകി വ­ന്നു. ഒരുനിമിഷം ഞാനതു ശ്രദ്ധി­ച്ചു­നി­ന്നു. ഒപ്പം എല്ലാ­വരും കാതോർത്തു. എന്നെ ആകർഷി­ച്ചത്‌ ആ വയ­ലി­നി­ലൂടെ കേട്ട­ത്‌, നമ്മുടെ ദേശീ­യ­ഗാ­ന­ത്തിന്റെ ട്യൂൺ ആയി­രു­ന്നു­വെ­ന്നതാണ്‌. അമേ­രി­ക്ക­യിൽ നമ്മുടെ ദേശീ­യ­ഗാ­ന­മോ...? സംഗീ­ത­ത്തിന്റെ ഉറ­വിടം ഞാൻ വേഗം കണ്ടെ­ത്തി. ഞങ്ങ­ളുടെ ബസ്സിൽ നിന്നി­റ­ങ്ങി­വന്ന ഇൻഡ്യ­ക്കാരെ തിരി­ച്ച­റിഞ്ഞ്‌, ഞങ്ങളെ ലക്ഷ്യം വച്ച്‌ ഒരു മര­ച്ചോ­ട്ടി­ലി­രുന്ന്‌ ഒരു മദ്ധ്യ­വ­യ­സ്‌­കൻ സായിപ്പ്‌ വയ­ലിൻ വായി­ക്കു­ന്നു.
ഞാൻ അയാ­ളുടെ അരി­കി­ലേയ്ക്ക്‌ നീങ്ങി­നി­ന്നു. ഒരു പഴയ വയ­ലി­നി­ലൂ­ടെ­യാ­ണ­യാൾ `ജന­ഗ­ണ­മന` വായി­ക്കു­ന്ന­ത്‌. അയാൾക്ക്‌ മുമ്പിൽ ഒരു പാത്രം വച്ചി­രു­ന്നു. ഞാനും മധു­സൂ­ദ­നനും ഓരോ ഡോളർ നാണയം അയാ­ളുടെ ഭിക്ഷാ­പാ­ത്ര­ത്തി­ലി­ട്ടു­കൊ­ടു­ത്തു. ഇതി­നകം അവി­ടെ­യെ­ത്തി­ച്ചേർന്ന ഞങ്ങ­ളുടെ സംഘ­ത്തിലെ മിക്ക­വരും അയാളെ സഹാ­യി­ക്കാൻ സന്മ­നസ്സു കാട്ടി.
എനി­ക്ക­യാളെ ഒരു കാര്യം അറി­യി­ക്കാ­നു­ണ്ട്‌. ഞങ്ങ­ളുടെ ബോട്ട്‌ എത്താൻ ഇനിയും സമ­യ­മെ­ടു­ക്കു­മെ­ന്ന­റി­ഞ്ഞ­പ്പോൾ ആ വയ­ലിൻകാ­ര­നോട്‌ സംസാ­രി­ക്കാൻ ഞാനൽപ്പ­സ­മയം കണ്ടെ­ത്തി.
ഇതി­നകം അയാൾ ജന­ഗ­ണ­മന വായിച്ചു തീർന്നി­രു­ന്നു. എന്തോ എനി­ക്ക­യാ­ളോടു പറ­യാ­നു­ണ്ടെന്ന്‌ എന്റെ ഭാവ­ത്തിൽ നിന്നും മന­സ്സി­ലാ­ക്കിയ അയാൾ, ചെറി­യൊരു പുഞ്ചി­രി­യോടെ മുഖ­മു­യർത്തി ചോദ്യ­ഭാ­വ­ത്തിൽ എന്നെ നോക്കി.
“നിങ്ങ­ളി­പ്പോൾ പ്ളേ ചെയ്ത ഇൻഡ്യൻ മ്യൂസിക്‌ വളരെ നന്നാ­യി, ആകർഷ­ണീ­യവും. എന്നാൽ, ­ഇ­ത്‌ ഞങ്ങ­ളുടെ ദേശീ­യ­ഗാ­ന­മാ­ണ്‌. ചില ­പ്ര­ത്യേക സന്ദർഭ­ങ്ങ­ളിൽ മാത്രമേ ഇൻഡ്യ­യിൽ ഞങ്ങ­ളിതു ആല­പി­ക്കാ­റുള്ളു. എപ്പോ­ഴും­ സ­ന്ദർഭ­മൊ­ന്നു­മി­ല്ലാതെ ഞങ്ങ­ളിത്‌ പാടാ­റി­ല്ല.......”
“എങ്കിൽ ഞാൻ മറ്റൊന്ന്‌ പ്ളേ ചെയ്യട്ടെ....” ഞങ്ങളോരോ­രു­ത്തരും നൽകിയ ചെറിയ സാമ്പ­ത്തി­ക­സ­ഹായം അയാൾക്ക്‌ ആവേശം പകർന്നു നൽകി­യി­രി­ക്കു­ന്നു. അയാൾ അടുത്ത പാട്ടി­ലേയ്ക്ക്‌ കട­ന്നു. ആ നേർത്ത കൈവി­ര­ലു­കൾ പഴയ ആ വയ­ലിന്റെ തന്ത്രി­ക­ളി­ലൂ­ടെ ­മെല്ലെ ചലി­ക്കാൻ തുട­ങ്ങി.
“ വന്ദേ­മാ­ത­രം...........” ആ ദേശ­ഭ­ക്തി­ഗാനം മുഴു­വ­നാകും മുമ്പ്‌ ടൂർ മാനേ­ജർ ബോട്ടി­ലേ­യ്ക്കുള്ള ക്യൂയി­ലേയ്ക്ക്‌ ഞങ്ങളെ തെളിച്ചു കൊണ്ടു­പോ­യി.
ഇവി­ടെ, ഈ ബീച്ച്‌ സൈഡിലെ മണൽപ്പ­ര­പ്പിൽ കണ്ട യാച­ക­നോടു വിട­പ­റഞ്ഞ്‌ കടൽപ്പാലത്തി­ലൂടെ ഞാൻ ബസ്സിനടു­ത്തേക്ക്‌ നീങ്ങി.
ഒരു മണി­ക്കൂ­റി­ലേറെ സമ­യ­മെ­ടു­ത്തി­ട്ടു­ണ്ടാവും സീവേൾഡി­ലെ­ത്താൻ.
ഇതൊരു വലിയ തീം പാർക്ക്‌ (ഠഒഋങ്ങഋ ജഅഞ്ഞഗ) ആണ്‌. നമ്മുടെ പല വീഗാ­ലാന്റു­കൾ ചേർത്തു­വ­ച്ച­തു­പോലെ വലി­പ്പ­മു­ണ്ട്‌. അത്യാ­ധു­നി­കവും ശാസ്ത്ര­സാ­ങ്കേ­തിക നേട്ട­ങ്ങ­ളുടെ പശ്ചാ­ത്ത­ല­ത്തിൽ ഒരുക്ക­പ്പെ­ട്ട­തു­മായ വളരെ വൈവി­ദ്ധ്യ­മാർന്ന ജല­കേ­ളി­കൾ, റോളർ സ്കേറ്റിങ്ങ്‌ ഒക്കെയു­ണ്ടി­വി­ടെ. എല്ലാം താല്പ­ര്യ­ജ­ന­ക­മാ­ണ്‌. ചില­വ­യൊക്കെ അതി­സാ­ഹ­സി­ക­വും.
അവി­ടത്തെ ഒരു സ്കൈ ട­വർ (ടഗഥ ഠഛണഋഞ്ഞ) പ്രത്യേകം പറ­യേണ്ട ഒന്നു തന്നെ. 265 അടി ഉയ­ര­ത്തി­ലേയ്ക്ക്‌ 50 പേരെ ഒരേ സമയം വഹി­ച്ചു­കൊണ്ട്‌ മേലേയ്ക്ക്‌ നീങ്ങുന്ന ഒരു കാപ്സ്യൂൾ റൈഡാ­ണി­ത്‌. ഇത്‌ പ്രവർത്തി­പ്പി­ക്കു­ന്നത്‌ അമേ­രി­ക്ക­യിലെ സൗത്ത്‌വെസ്റ്റ്‌ എയർലൈൻസ്‌ എന്ന വിമാ­ന­ക്ക­മ്പ­നി­യാണ്‌. ഈ കൂറ്റൻ ടവ­റി­ലൂടെ കറ­ങ്ങി­ക്ക­റ­ങ്ങി, ഏറ്റവും ഉയ­ര­ത്തി­ലെ­ത്തി­ലെ­ത്തു­മ്പോൾ അവി­ടെ­നിന്ന്‌ താഴെ­യ്ക്കുള്ള കാഴ്ച അസാ­ധാ­രണ കൗതു­ക­മു­ള­വാ­ക്കുന്ന ഒന്നാണ്‌. ടവ­റിന്റെ മുക­ളിൽ നിന്നും ഏക്ക­റു­ക­ളോളം പര­ന്നു­കി­ട­ക്കുന്ന തീംപാർക്ക്‌ മുഴു­വൻ ഒരു കുട­ക്കീ­ഴി­ലെ­ന്ന­പോലെ വ്യക്ത­മായി കാണാം. ഇവി­ടെ­വ­രുന്ന സന്ദർശ­ക­രുടെ കാറു­കൾ പാർക്ക്‌ ചെയ്തി­രി­ക്കുന്ന സ്ഥലം, മുക­ളിൽ നിന്നു നോക്കി­യാൽ ഏതോ വലിയ ഒരു കാർ നിർമ്മാണ കമ്പനി­യുടെ ഓപ്പൺയാർഡാ­ണെന്നേ തോന്നൂ, അത്ര കണ്ട്‌ എണ്ണ­ത്തിൽ അസം­ഖ്യ­മുണ്ട്‌ കാറു­കൾ.
പിന്നെ ഞങ്ങൾ കണ്ട­ത്‌, വളർത്തു­മൃ­ഗ­ങ്ങളെ പങ്കെ­ടു­പ്പി­ച്ചു­കൊ­ണ്ടുള്ള ഒരു പെറ്റ്ഷോ ആണ്‌. അത്‌ അസാ­ധാ­ര­ണ­മാം­വിധം പ്രശം­സ­ അർഹി­ക്കു­ന്നു. നായ­ക­ളും, പൂച്ച­ക­ളും, ആടും, കോഴി­യും, കാള­യും, കര­ടിയും, കുതി­ര­യു­മൊക്കെ ചേർന്ന്‌ അനു­സ­ര­ണ­യോ­ടെ ഓരോരോ ഗെയ്മു­ക­ളിൽ ഏർപ്പെ­ടുന്ന അത്ഭു­ത­ക­ര­മായ കാഴ്ച. ചില പക്ഷി­കൾ ചെയ്യുന്ന ബുദ്ധി­പൂർവ്വ­ക­മായ പ്രവർത്തി­കൾ കണ്ടാൽ ഒരു ജീവിയെ എങ്ങിനെ ഇതൊക്കെ പരി­ശ്ശീ­ലി­പ്പി­ക്കു­മെന്ന്‌ അത­ഭു­ത­ത്തോടെ നാം ഓർത്തു­പോ­കും.
വൈകിട്ട്‌, തിരികെ ലോസ്‌ ഏഞ്ചൽസിൽ മട­ങ്ങി­യെ­ത്തി. ഒരു രാത്രി ­കൂടി കട­ന്നു­പോ­യി.
ഇവി­ടെ­നിന്നും നേരി­ട്ടു­പോ­വുക സാൻഫ്രാൻസിസ്കോയിലേയ്ക്കാൺ​‍്‌. ഈ ട്രിപ്പിലെ ഏറ്റവും സുദീർഘ­മായ റോഡ്‌യാ­ത്രയും ഇന്നാണ്‌, ഏക­ദേശം 600 കി.­മീ­റ്റർ. സാൻഫ്രാൻസിസ്കോയാണ്‌ ഈ അമേ­രി­ക്കൻ യാത്ര­യിലെ ഞങ്ങ­ളുടെ അവ­സാന താവളം. അവിടെ നിന്നും ഇന്ത്യയ്ക്ക്‌ വിമാനം കയറും.
പുലർച്ചയ്ക്ക്‌ തന്നെ ബസ്സ്‌ പുറ­പ്പെ­ട്ടു. ഇതാണ്‌ അമേ­രി­ക്ക­യുടെ പടി­ഞ്ഞാ­റൻ തീരം സന്ദർശി­ക്കു­ന്ന­വ­രുടെ ഏറ്റവും മനോ­ഹ­ര­മായ റോഡ്‌ റൂട്ട്‌. അമേ­രിക്കയിലെ­ന്നല്ല ലോക­ത്തൊ­രി­ടത്തും ഇത്ര മനോ­ഹ­ര­മായ കാഴ്ച­കൾ കണ്ടു­കൊണ്ട്‌ സഞ്ച­രി­ക്കാ­വുന്ന ഒരു കര­പാത ഇല്ല.
ഈ 600 കിലോ­മീ­റ്റർ ദൂര­ത്തിന്റെ ഏറി­യ­ഭാ­ഗവും, ഞങ്ങൾ സഞ്ച­രി­ക്കുന്ന വഴി­യുടെ വട­ക്കു­ഭാ­ഗത്ത്‌ പസ­ഫിക്‌ മഹാ­സ­മു­ദ്ര­വും­ തെ­ക്കുഭാ­ഗത്ത്‌ മനോ­ഹ­ര­മായ മല­നി­ര­ക­ളു­മാ­ണ്‌. ഒരു കടൽത്തീ­ര­ത്തിനു സമാ­ന്ത­ര­മായി കട­ന്നു­പോ­കുന്ന ഇത്ര സുദീർഘ­മായ ഒരു പാത­യെ­പ്പറ്റി സങ്കൽപ്പി­ച്ചു­നോ­ക്കൂ. തിരു­വ­ന­ന്ത­പു­രം­ മു­തൽ കണ്ണൂർ വരെ­യുള്ള ദേശീ­യ­പാത അറേ­ബ്യൻ കട­ലിനു സമാ­ന്ത­ര­മാ­യി, സമു­ദ്ര­ഭംഗി കണ്ടാ­സ്വ­ദിച്ചുകൊണ്ടു നീങ്ങാ­വുന്ന തര­ത്തി­ലുള്ള ഒന്നാണെ­ങ്കിൽ, യാത്ര എത്ര­ര­സ­ക­ര­മാവും.
കപ്പ­ലുകളും നൗക­കളും ഒഴുകി­നീ­ങ്ങുന്ന സമു­ദ്ര­ഭാ­ഗം. ­ഇ­ടയ്ക്കിടെ ഭംഗി­യുള്ള ബീച്ചു­കൾ. ഇവ ഇട­തു­ഭാ­ഗത്ത്‌ എങ്കിൽ റോഡിന്റെ വല­തു­വ­ശത്ത്‌ മനോ­ഹ­ര­മായ മല­കളും കുന്നു­കളും പുൽമേ­ടു­ക­ളു­മാ­ണ്‌. ആ കുന്നു­ക­ളൊക്കെ പുൽപ്പു­തപ്പും പുത­ച്ചാണ്‌ നിൽക്കു­ന്ന­ത്‌. ആ പുൽമേ­ടു­ക­ളിൽ തടിച്ചു­കൊ­ഴുത്ത പശു­ക്കൾ മേയു­ന്നു. ഇടയ്‌­ക്കി­ടെ ഫാംഹൗസ്സു­കളും കാണാ­നു­ണ്ട്‌. ഗ്രാമ­ങ്ങൾ, പട്ട­ണ­ങ്ങൾ, ഫാക്ട­റി­കൾ, എയർപോർട്ടു­കൾ ഒക്കെ കണ്ടു­കണ്ട്‌ ആറേ­ഴു­മ­ണി­ക്കൂർ കൊണ്ട്‌ ഞങ്ങൾ സാൻഫ്രാൻസി­സ്കോ­യി­ലെ­ത്തി­ച്ചേർന്നു.
ഉത്ത­ര­കാ­ലി­ഫോർണി­യ­യിലെ ഒരു പ്രസി­ദ്ധ­പ്പെട്ട തുറ­മു­ഖ­ന­ഗ­ര­മാ­ണി­ത്‌. ഏഴ­ര­ല­ക്ഷ­മാ­ണി­വി­ടത്തെ ജന­സം­ഖ്യ. സാൻഫ്രാൻസിസ്കോ ഉൾക്ക­ട­ലിനും പസ­ഫിക്‌ മഹാ­സ­മു­ദ്ര­ത്തിനും ഇട­യി­ലുള്ള ഉപ­ദ്വീ­പിന്റെ വട­ക്കേ­യ­റ്റ­ത്താണ്‌ ഈ നഗ­ര­ത്തിന്റെ സ്ഥാനം. 18­-​‍ാം നൂറ്റാ­ണ്ടിൽ സ്പെയിൻകാ­രാണ്‌ ഈ നഗരം സ്ഥാപി­ച്ച­തെ­ങ്കിലും 1821­-ൽ മെക്സിക്കോ സ്വത­ന്ത്ര­മാ­യ­പ്പോൾ അവ­രുടെ നിയ­ന്ത്ര­ണ­ത്തി­ലാ­യി. 1846­-ൽ അമേ­രി­ക്കൻ സൈന്യം മെക്സി­ക്കോ­യിൽ നിന്നും നഗരം വീണ്ടെ­ടു­ത്തു. സമീ­പ­പ്ര­ദേ­ശ­ങ്ങ­ളിൽ സ്വർണ്ണ­നി­ക്ഷേപം കണ്ടെ­ത്തി­യ­തോടെ സാൻഫ്രാൻസി­സ്കോ­യുടെ വളർച്ച ത്വരി­ത­ഗ­തി­യി­ലാ­യി.
ഇനി മൂന്നു­നാൾ, ഇന്നും നാളെയും മറ്റ­ന്നാളും ഞങ്ങൾ ഇവിടെത്തന്നെയാ­വും. മറ്റ­ന്നാൾ
ഞായ­റാ­ഴ്ച­യാണ്‌ ബോംബെ­യ്ക്കുള്ള ഫ്ളൈറ്റ്‌. സുദീർഘ­മായ 20 മണി­ക്കൂറുകൾ നീണ്ടു­നിൽക്കുന്ന വിമാനയാത്ര­യെ­പ്പറ്റി ഓർത്ത­പ്പോൾ മന­സ്സിൽ വല്ലാത്തൊരു ഭാരം തോന്നി.
സാൻഫ്രാൻസി­സ്കോ­ യാത്രയ്‌­ക്കി­ട­യിൽ, വഴി­യിൽ ചില­ ചെറിയ കുന്നു­കൾക്കി­ട­യിൽ പല സമു­ദ്ര­തീര സുഖ­വാസ കേന്ദ്രങ്ങളും ഞങ്ങൾ കണ്ടു. ഒരു വശത്ത്‌ സമു­ദ്രം, സമു­ദ്ര­ത്തിനും മല­കൾക്കും ഇട­യിൽ ഹൈവേ, ഹൈവേയ്ക്ക്‌ മുക­ളിൽ അവി­ട­വിടെ കുറുകെ കട­ലു­മായി ബന്ധ­പ്പെ­ടാൻ നിര­വധി മേൽപ്പാ­ല­ങ്ങൾ, ഇവ ഈ സമു­ദ്ര­തീര സുഖ­വാസ കേന്ദ്ര­ങ്ങ­ളുടെ പ്രത്യേ­ക­ത­യാ­ണ്‌. മറ്റൊന്ന്‌ അത്ഭു­ത­പ്പെ­ടു­ത്തി­യത്‌ അവി­ടെ­യുള്ള വീടു­ക­ളുടെ ചന്ത­മാണ.​‍്‌ ഏക­ദേശം ഒരേ തര­ത്തിലും വലി­പ്പ­ത്തിലും നിറ­ത്തി­ലു­മു­ള്ള നിര­വധി വീടു­ക­ളുടെ വളരെ വലി­യൊരു നിര. മൂന്നു­നി­ല­യിൽ കൂടി­യ­തൊന്നും തന്നെ­യി­ല്ല. ഈ കെട്ടി­ട­ങ്ങ­ളാ­ക­ട്ടെ, കെട്ടി­ട­ഭാ­ഗ­ങ്ങളും മുറി­ക­ളു­മൊക്കെ റെഡി­മെ­യ്ഡായി നിർമ്മിച്ചു കൊണ്ടു­വന്നു പര­സ്പരം ഉറ­പ്പി­ച്ച­താ­ണ്‌. കല്ലും മണലും സിമന്റും കരുതണ്ട, വല്ലാത്ത കൂലി നൽകി കല്ല­നെ­യും, കാർപ്പ­ന്ററെയും നിർത്തുന്ന ടെൻഷ­നി­ല്ല, ലോറി­യിൽ നിർമ്മാണ സാമ­ഗ്ര­​‍ി­കൾ ഇറ­ക്കുമ്പോൾ മീശ­പി­രിച്ചു വന്ന്‌ കഴു­ത്തിനു പിടി­ക്കുന്ന അട്ടി­മ­റി­ക്കാ­രെയും പേടി­ക്ക­ണ്ട. ബിൽഡിങ്ങ്‌ കമ്പ­നിക്ക്‌ ഓർഡർ കൊടു­ക്കു­കയേ വേണ്ടൂ, ഒരു മാസ­ത്തി­നകം മൂന്നു­നില വീടു റെഡി. ഒരു കമ്പ­നി­യുടെ ബോർഡും അവർ നിർമ്മി­ച്ചു നൽകുന്ന മനോ­ഹ­ര­മായ വീടിന്റെ മാതൃ­കയും വഴി­യിലൊരി­ടത്തു കണ്ടു.`അ ആഡകഘഉകചഏ ഘകഗഋ ഠഒകട ണകഠഒ കച 30 ഉഅഥട` എൽന്നാണ്‌ ബോല്ല?ഡില്ല? കൽണ്ട­ത്‌. ഒരു മാസം കൊ​‍െൽണ്ടാരു മൂൽന്നു­നില വീട്‌. ഇനി വീടില്ലെക്ള വില. വീടില്ലെക്ള വില­യെ­ൽപ്പല്ലഗ്ഗി അമേ­രി­ൽക്ക­യില്ല? ആരു ശ്രൽദ്ധി­ൽക്കു­ൽന്നു, ആവ­ശ്യ­മു­ല്ല?ത്‌ ഉടൽൻ വേണം അവല്ല?ല്ക്ക്‌, അത്ര­ത​‍െൽന്ന. വിലയും ചെല­വു­മൊൽന്നും ന​‍െൽമ്മ­​‍േൽപ്പാലെ അത്ര പ്രശ്ന­മല്ല?.
`അ ആഡകഘഉകചഏ ഘകഗഋ ഠഒകട ണകഠഒ കച 30 ഉഅഥട` എന്നാണ്‌ ബോർഡിൽ കണ്ട­ത്‌. ഒരു മാസം കൊണ്ടൊരു മൂന്നു­നില വീട്‌. ഇനി വീടിന്റെ വില. വീടിന്റെ വില­യെ­പ്പറ്റി അമേ­രി­ക്ക­യിൽ ആരു ശ്രദ്ധി­ക്കു­ന്നു, ആവ­ശ്യ­മു­ള്ളത്‌ ഉടൻ വേണം അവർക്ക്‌, അത്ര­തന്നെ. വിലയും ചെല­വു­മൊന്നും നമ്മെ­പ്പോലെ അത്ര പ്രശ്ന­മല്ല.
വീടു നിർമ്മി­ക്കു­ന്ന­തി­നെ­പ്പ­റ്റി­യുള്ള പാശ്ചാ­ത്യ­രുടെ ആശയം നമ്മു­ടേ­തി­നേ­ക്കാൾ വ്യത്യ­സ്ഥ­മാ­ണ്‌. കരി­ങ്ക­ല്ലും, കോൺക്രീറ്റും, ഉരുക്കും കൊണ്ട്‌ അഞ്ഞൂറ്‌ കൊല്ലം നില­നിൽക്കുന്ന വീടൊന്നും അവർക്ക്‌ വേണ്ട. താമ­സി­ക്കുന്നകാലം, ജീവി­ച്ചി­രി­ക്കേണ്ടി വരുന്ന കുറഞ്ഞ വർഷ­ങ്ങൾ, അതു മന­സ്സിൽ കണ്ടു­കൊ­ണ്ടാണ്‌ സാധാ­ര­ണ­ക്കാർ തങ്ങ­ളുടെ വീടു­ക­ളുടെ നിർമ്മാണം നട­ത്തു­ന്നത്‌. ചെലവു ചുരു­ക്കിയുള്ള ആ നിർമ്മാണം കഴി­ഞ്ഞാലും ഒരു കാര്യ­ത്തിൽ അവർ ശ്രദ്ധാ­ലു­ക്ക­ളാ­ണ്‌, ഒരു പരിധിവരെ മാത്രം വീട്‌ മോടി­യു­ള്ള­താ­വ­ണം, വീടി­നു­ള്ളിലെ സൗക­ര്യ­ങ്ങൾ പര­മാ­വധി സുഖ­പ്ര­ദ­മാ­യി­രി­ക്ക­ണം. ഇ.­സി, നല്ല ടോയ്‌ല­റ്റു­കൾ, അത്ര ബല­മൊന്നും ഇല്ലെ­ങ്കിലും ഭംഗിയും സൗക­ര്യവുമുള്ള അല­മാ­ര­കൾ, മോഡേൺ കിച്ചൺ, ഭംഗി­യുള്ള ഇളം നിറ­ത്തി­ലുള്ള പെയിന്റ്‌.................
ഇവിടെ നമ്മുടെ നാട്ടിലോ? സാ­ധാ­ര­ണ­ക്കാ­രന്റെ സമ്പാദ്യം മുഴു­വൻ ഒഴുകി­പ്പോ­കു­ന്ന
ത്‌ ഉരു­ക്കി­ലും, സിമന്റി­ലും, കോൺക്രീ­റ്റി­ലു­മാ­ണ്‌. വീടു­നിർമ്മാണം കണ്ടാൽ തോന്നു­ക, ഒരു നൂറ്റ­മ്പത്‌ വർഷമെ­ങ്കിലും അയാ­ളും, അത്ര­തന്നെ കാലം അടുത്ത തല­മു­റയും ജീവി­ച്ചി­രി­ക്കു­മെ­ന്നാ­ണ്‌.
പുതിയ തല­മുറ പുത്തൻ ആശ­യ­ങ്ങ­ളു­മാ­യി­ട്ടാണ്‌ വരു­ന്ന­ത്‌. അവർ വളർന്നു­വ­രു­മ്പോ­ഴേയ്ക്ക്‌ കാലം വീണ്ടും വല്ലാതെ മാറി­പ്പോ­യി­രി­ക്കും. അച്ഛ­നോ, അപ്പൂ­പ്പനോ നിർമ്മി­ച്ച പഴയ സിമന്റ്‌ കോട്ട­യ്ക്കു­ള്ളിൽ അവർക്ക്‌ താമ­സി­ക്കു­വാൻ വിഷ­മ­മാ­വും. പഴയ വീട്‌ പൊളി­ച്ചു­ക­ളഞ്ഞ്‌, അവർ അന്ന്‌ തങ്ങ­ളുടെ ഭാവ­നയ്ക്കും സൗക­ര്യ­ത്തിനും അനു­സ­രി­ച്ചുള്ള വീട്‌ നിർമ്മി­ക്കും. ഇ.­സിയും ഫ്രിഡ്ജും, ഫോണും, വാഷിങ്ങ്‌ മെഷീ­നും, റ്റി.­വി­യും, കമ്പ്യൂ­ട്ട­റും, ഇന്റർനെറ്റ്‌ കണ­ക ​‍്ഷ­നു­മൊ­ക്കെ­യാവും അവർക്കുള്ള അത്യാ­വശ്യ കാര്യ­ങ്ങൾ.
ചിന്ത­കൾ കാടു­ക­യ­റി­പ്പോ­വു­ക­യാ­ണ്‌. ബസ്സ്‌ ഓടി­ക്കൊ­ണ്ടി­രി­ക്കു­ന്നു.
സന്ധ്യ­യാ­യി, സാൻഫ്രാൻസി­സ്കോ­യിലെത്തി­യ­പ്പോൾ. അന്നു നേരേ ഹോട്ട­ലി­ലേ­യ്ക്കാണ്‌ പോയ­ത്‌. ഇവി­ടെയും പ്രസി­ദ്ധ­മാ­യ ­ഷെ­റ­ട്ടൺ ഹോട്ട­ലി­ലാ­യി­രുന്നു താമ­സ­സൗ­കര്യം ഒരുക്കി­യിരു­­ന്ന­ത്‌.
ഒരു രാത്രി­കൂടി കട­ന്നു­പോ­യി. ഇന്ന്‌ വെള്ളി­യാ­ഴ്ച, അമേ­രി­ക്ക­യിലെ 16­-​‍ാം നാൾ. നഗരം മുഴു­വൻ ചുറ്റി­ന­ട­ന്നു­കാ­ണ­ലാണ്‌ ഇന്നത്തെ പ്രധാ­ന­പ­രി­പാ­ടി.
ഈ നഗ­ര­ത്തി­നൊരു കഥ­യുണ്ട്‌; ഒരു ദുര­ന്ത­ത്തി­ന്റെയും ഉയർത്തെ­ഴു­ന്നേൽപ്പി­ന്റെയും കഥ. 1906­-­ലാണ്‌ ഈ നഗ­ര­ത്തിൽ വലി­യൊരു ഭൂക­മ്പ­മു­ണ്ടാ­യത്‌; ഒപ്പം വലി­യൊരു അഗ്നി­ബാ­ധയും. നഗ­ര­ത്തിന്റെ വലി­യൊരു ഭാഗം ഭൂക­മ്പ­ത്തിലും തീപി­ടു­ത്ത­ത്തിലും നശി­ച്ചു­പോ­യി. ലോക­ച­രി­ത്ര­ത്തിൽ ഇന്നോളം രേഖ­പ്പെ­ടു­ത്ത­പ്പെട്ട ഏറ്റവും വലിയ ദുര­ന്ത­ങ്ങളിൽ ഒന്നായി ഇത്‌ അറി­യ­പ്പെ­ടു­ന്നു. പിന്നീട്‌ 1989­-ൽ ഉണ്ടായ മറ്റൊരു ഭൂമി കുലു­ക്ക­ത്തിൽ നഗരം വീണ്ടു തകർന്നു. അനേകം ജീവ­നു­കൾ നഷ്ട­പ്പെ­ടു­ത്തി­ക്കൊണ്ട്‌ തകർന്ന്‌ നിലംപൊത്തിയ നഗരം പുനർനിർമ്മാണം നട­ത്തിയാണ്‌ ഇന്നത്തെ ഈ സ്ഥിതി­യിൽ എത്തി­യ­ത്‌.
നഗരം മുഴു­വൻ ഞങ്ങൾ ബസ്സിൽ ചു­റ്റി­ക്ക­റങ്ങി കണ്ടു. തുടർച്ച­യായി നാല്‌ മണി­ക്കൂർ സമയം കൊണ്ടാണ്‌ അൽപ്പ­മെ­ങ്കിലും ഒരു ഓട്ട­പ്രദക്ഷ­​‍ിണ­മെന്ന നില­യിൽ സിറ്റി കണ്ടു തീർത്ത­ത്‌.
അമേ­രി­ക്ക­യിലെ ഏറ്റവും മനോ­ഹ­ര­മായ കെട്ടി­ട­ങ്ങൾ മുഴു­വൻ, അവ അധി­കവും രണ്ടു­നി­ല­യിൽ കൂടു­ത­ലു­ള്ള­വ­യ­ല്ല, ഇവി­ടെ­യാണ്‌. ബഹു­നില കെട്ടി­ട­ങ്ങ­ളുടെ എണ്ണവും കുറ­വ­ല്ല. അമേ­രി­ക്ക­യിൽ ഇട­ത്തരം പട്ട­ണ­ങ്ങ­ളിൽ താമ­സ­സ്ഥ­ല­ത്തിനു ഏറ്റവും വിലയും ഇവി­ടെ­യാ­ണ­ത്രെ. നഗ­ര­ത്തിൽ 2000 ച: അടി­യിൽ കൂടു­ത­ലി­ല്ലാത്ത ഒരു ചെറിയ വീടിന്‌ രണ്ടര ലക്ഷ­ത്തി­ല­ധികം ഡോളർ (ഒരു കോടി­യി­ലേറെ രൂപ) വില­വ­രു­മെന്ന്‌ അവി­ടത്തെ ലോക്കൽ ടൂർ ഗൈഡ്‌ പറ­ഞ്ഞു. രണ്ടും ­മൂന്നും നൂറ്റാ­ണ്ടു­കൾ പഴ­ക്ക­മുള്ള, ഭൂക­മ്പ­ത്തെ അതി­ജീ­വിച്ച പല കെട്ടിട­ങ്ങ­ളും ­അ­വ­യുടെ രൂപ­ഭംഗി നഷ്ട­പ്പെ­ടാതെ ഇപ്പോഴും അതു­പോലെ തന്നെ നില­നിർത്തി­യി­രി­ക്കു­ന്നു. ഞാൻ നിര­വധി കെട്ടി­ട­ങ്ങ­ളുടെ ഫോട്ടോ എടുത്തു സൂക്ഷി­ച്ചു.
ഒരു രാത്രി­കൂടി ഹോട്ടൽ ഷെറട്ട­ണിൽ കട­ന്നു­പോ­വു­ന്നു. ഇന്ന്‌ ജൂലൈ 9 ശനിയാഴ്ച. അമേ­രി­ക്ക­യി­ലെ­ത്തി­യിട്ട്‌ 17 ദിവ­സ­മാ­കു­ന്നു. നാളെ­യാണ്‌ നാട്ടി­ലേയ്ക്ക്‌ പറ­ക്കേ­ണ്ട­ത്‌.
ഇന്ന്‌ പ്ര­ധാ­ന­മായും നഗ­ര­ത്തിന്റെ ബാക്കി സ്ഥല­ങ്ങൾ സന്ദർശി­ക്കു­ന്ന­തോ­ടൊപ്പം ലോക
­ത്തെ­ ഏറ്റവും വലിയ, ഒറ്റ സ്പാ­നിൽ തൂങ്ങി­നിൽക്കുന്ന ഒരു കൂറ്റൻ തൂ­ക്കു­പാലം കൂടി കാണാൻ പോവു­ക­യാ­ണ്‌. ഗോൾഡൻ ബ്രിഡ്ജ്‌ എന്ന­റി­യപ്പെടുന്ന, ഉരു­ക്കിൽ തീർത്ത ഈ പാല­ത്തിന്റെ നിർമ്മാ­ണ­ത്തി­നു ­പി­ന്നിലെ സാങ്കേ­തിക വിദ്യ അത്ഭു­ത­ക­ര­മാ­ണെന്ന്‌ ടൂർ മാനേ­ജർ പറഞ്ഞു. ഇതിന്‌ 1.8 കി.­മീ­റ്റർ നീള­വു­മു­ണ്ട്‌. ഈ ഉരു­ക്കു­പാ­ല­ത്തി­നു­ കീഴിൽ കൂടി കപ്പ­ലു­കൾക്ക്‌ പോലും സഞ്ച­രി­ക്കാം.
ഞങ്ങൾ എത്തി­യ­പ്പോൾ, ഭാഗി­ക­മായി മൂടൽമഞ്ഞിൽ മറ­ഞ്ഞു­നിൽക്കു­ക­യാ­യി­രുന്നു പാലം. അത്‌, വളരെ അപൂർവ്വ­മായ ഒരു ദൃശ്യ­മാ­ണെന്നു ഗൈഡ്‌ പറ­ഞ്ഞ­പ്പോൾ, പുക­മ­ഞ്ഞിന്റെ ആവ­ര­ണ­ത്തിൽ മുങ്ങി­നിൽക്കുന്ന പാല­ത്തിന്റെ ഫോട്ടോ എല്ലാ­വരും എടുത്തു.
ഇന്ന്‌ ജൂലൈ 10 ഞായർ. 18 ദിവസം അമേ­രി­ക്ക­യിൽ തിക­യു­ന്നത്‌ ഇന്നാ­ണ്‌. ഈ ഉപ­ഭൂ­ഖ­ണ്ഢ­ത്തോടു ഇന്നു വിട­പ­റ­യു­ക­യാ­ണ്‌. അതോർക്കു­മ്പോൾ മന­സ്സിൽ ഒരു നഷ്ട­ബോധം പട­രു­ന്നു. സാധാ­രണ ഏതു വിദേ­ശ­യാ­ത്ര­യിലും ഒരാഴ്ച പിന്നി­ടു­മ്പോൾതന്നെ, നാട്ടി­ലെ­ത്താൻ മനസ്സ്‌ വെമ്പാ­റു­ണ്ട്‌. എന്തേ അത്ത­ര­മൊരു തിടുക്കം ഈ യാത്ര­യിൽ പതി­നെട്ടു നാളെ­ത്തി­യിട്ടും തോന്നാത്തത്‌.
ഇവിടെനിന്നും ബോംബെയ്ക്ക്‌ നേരിട്ട്‌ വിമാ­ന­മില്ല. അമേ­രി­ക്കൻ എയർവേയ്സ്‌ വഴി ഫിലാ­ഡൽഫി­യ­യി­ലേ­യ്ക്കാണ്‌ ആദ്യം എത്തി­യ­ത്‌. അവിടെ നിന്നും എയർ ഇൻഡ്യ­വഴി നേരിട്ട്‌
ബോംബെയ്ക്കു പറ­ന്നു. വരും­വഴി ഇടയ്ക്ക്‌ ജർമ്മ­നി­യിലെ ഫ്രാങ്ക്‌­ഫർട്ട്‌ എയർപോർട്ടിൽ രണ്ടു­മ­ണി­ക്കൂർ ഇറ­ങ്ങാൻ അവ­സരം തന്ന­പ്പോൾ അമേ­രി­ക്ക­യിൽ നിന്നും പുറ­പ്പെട്ടു 10 മണി­ക്കൂർ തുടർച്ച­യായി സഞ്ച­രി­ച്ചതിന്റെ മടു­പ്പിൽ നിന്ന്‌ തെല്ലൊരാശ്വാസം ലഭി­ച്ചു. അൽപ്പം ശുദ്ധ­വായു ശ്വസി­ച്ചു­കൊണ്ട്‌ ജർമ്മനി­യുടെ മണ്ണിൽ കുറ­ച്ചു­നേരം നിന്നി­ട്ട്‌, ഞങ്ങൾ തിരികെ വിമാ­ന­ത്തിൽ കയ­റി.
ഞായ­റാഴ്ച അമേ­രി­ക്ക­യിലെ ഫിലാ­ഡെൽഫി­യ­യിൽ നിന്നും പുറ­പ്പെട്ട ഞങ്ങൾ ബോംബെ വഴി നെടുമ്പാ­ശ്ശേ­രി­യിലെ ഇന്റർനാ­ഷ­ണൽ എയർപോർട്ടിൽ എത്തി­യത്‌ ചൊവ്വാ­ഴ്ച­യാ­ണ്‌. അമേ­രി­ക്ക­യിൽ പോകാൻ ഒരു ദിവ­സവും തിരികെ എത്താൻ രണ്ടു­ദി­വ­സവും വേണ്ടി വന്നു. രാജ്യ­ങ്ങൾ തമ്മി­ലുള്ള സമ­യ­വ്യ­ത്യാസം കാര­ണ­മാ­ണി­ത്‌. എത്ര അത്യാ­ധു­നിക നേട്ട­ങ്ങ­ളുടെ പട്ടിക നിര­ത്തി­യാ­ലും, ഒരു സംശ­യ­വു­മി­ല്ല, അമേ­രിക്ക നമുക്ക്‌ പിന്നി­ലാ­ണ്‌, ഒരു വിഷ­യ­ത്തിൽ മാത്രം; അത്‌ സമ­യ­ത്തിന്റെ കാര്യ­ത്തിലാണ്‌. നമ്മെ­ക്കാൾ 12 മ്മ മണി­ക്കൂർ പിന്നി­ലാണ്‌ എന്നു­മ­വർ.
വീട്ടി­ലെ­ത്തി­യ­പ്പോൾ, നല്ലൊരു വിദേ­ശ­യാ­ത്ര­യുടെ ഒളിമ­ങ്ങാത്ത ഓർമ്മ­കൾ ഒപ്പം ഞങ്ങൾക്ക്‌ കൂട്ടിനുണ്ടാ­യെ­ങ്കി­ലും, ആ സ്മര­ണ­ക­ളൊക്കെ, കുടും­ബ­ത്തെയും കുട്ടി­ക­ളെയും കണ്ട­പ്പോ­ഴു­ണ്ടായ ഗൃഹാ­തു­രത­യിൽ മുങ്ങി­പ്പോ­യി.
9895180442 [mahdi]

Wednesday, May 19, 2010


a q mahdi


ലാസ്‌വേഗാസ്‌ - ചൂതുകളിയുടെ ലോകതലസ്ഥാനം

ഇന്ന്‌, അമേരിക്കയിലെ ഞങ്ങളുടെ പതിനൊന്നാം ദിവസം.
ഇനി ഞങ്ങളുടെ അടുത്ത ലക്ഷ്യം 'ലാസ്‌വേഗാസ്​‍്‌' ആണ്‌. ഇത്‌ അമേരിക്കയിലെ ഏറ്റവും വലിയ ഒരു ടൂറിസ്റ്റ്‌ കേന്ദ്രവും ലോകത്തെ ഏറ്റവും വലിയ കസീനോയും (CASINO- GAMBLING CENTRE) ആണ്‌. ഈ പട്ടണം ഒരു മരുഭൂമിക്ക്‌ നടുവിലാണ്‌.
അമേരിക്കയുടെ തെക്കുകിഴക്കൻ നെവാദയിലെ ഒരു നഗരമാണിത്‌. നാലുലക്ഷം മാത്രം ജനസംഖ്യയുള്ള ഈ സിറ്റി, 'ദി സ്ട്രിപ്പ്‌' എന്നറിയപ്പെടുന്നു. പട്ടണത്തിന്റെ താഴ്‌ന്ന പ്രദേശം ആഡംബരപൂർണ്ണമായ ഹോട്ടലുകൾക്കും ചൂതാട്ടശാലകൾക്കും നിശാക്ലബ്ബുകൾക്കും പ്രസിദ്ധമാണ്‌. 1905-ൽ ഇത്‌ അമേരിക്കയുടെ റെയിൽപാതാ പട്ടണമായി അറിയപ്പെട്ടു. 1911-ൽ ഇത്‌ കോർപ്പറേഷനായി. ചൂതാട്ടം ഇവിടെ നിയമവിധേയമാക്കപ്പെട്ടത്‌ 1931-ലാണ്‌. അതിനുശേഷം ലാസ്‌വേഗാസിന്റെ വികസനം വളരെ പെട്ടെന്നായിരുന്നു. 1946-ൽ ഫ്ലാമിൻഗോ എന്നപേരിൽ വളരെ വലിയൊരു ഹോട്ടൽ ആരംഭിച്ചതോടെ നഗരം ക്രിമിനലുകളുടെ താവളമായി മാറി. അങ്ങിനെ, അധോലോകവുമായുള്ള ബന്ധം ലാസ്‌വേഗാസ്‌ നഗരത്തിൽ സർവ്വസാധാരണമായിത്തീർന്നു. 20-​‍ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ അമേരിക്കയിലെ ഏറ്റവും വേഗത്തിൽ വളരുന്ന നഗരപ്രദേശമായി മാറി ലാസ്‌ വേഗാസ്‌. വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ജനസഞ്ചയത്തേയും, വിനോദസഞ്ചാരികളേയും ഈ പട്ടണം ആകർഷിക്കുന്നു.
ലാസ്‌വേഗാസിലേയ്ക്ക്‌ ഓർലന്റോയിൽ നിന്നും 6 മണിക്കൂർ വിമാനയാത്രാ ദൂരമുണ്ട്‌, ഏകദേശം 4000 കി.മീറ്റർ. ഞങ്ങളുടെ ഈ യാത്രയിലെ ഏറ്റവും സുദീർഘമായ ആഭ്യന്തരവിമാനയാത്രാ റൂട്ട്‌ ആണിത്‌. നേരിട്ട്‌ വിമാനമില്ല, ഫിലാഡൽഫിയയിലിറങ്ങി അടുത്ത വിമാനം കയറണം.
രണ്ടു വിമാനങ്ങൾ മാറിക്കയറി സന്ധ്യസമയത്താണ്‌ ലാസ്‌വേഗാസിൽ ഞങ്ങൾ കാലുകുത്തിയത്‌.
അമേരിക്കയിൽ ഏറ്റവും അധികം ചൂടുള്ള സ്ഥലമാണ്‌, മരുഭൂമിയുടെയും മലകളുടെയും നടുവിലുള്ള ഈ വൻനഗരം. ഞങ്ങൾ എത്തിയപ്പോൾ സന്ധ്യസമയത്തും 40 ഡിഗ്രിയ്ക്ക്മേൽ ചൂടിൽ ചുട്ടുപഴുത്തു കിടക്കുകയായിരുന്നു നഗരം.
ഇവിടത്തെ സമയം, ന്യൂയോർക്കിൽ നിന്നും വീണ്ടും മൂന്നു മണിക്കൂർകൂടി കുറവാണ്‌. വാച്ചിലെ സമയസൂചി പിന്നിലേയ്ക്ക്‌ തിരിച്ചുവച്ചു. ഇൻഡ്യൻസമയം കാണിക്കുന്ന ഒരു വാച്ചും കൈയ്യിൽ സൂക്ഷിച്ചിരുന്നു. അതെടുത്തുനോക്കിയപ്പോൾ, നാട്ടിൽ ഇപ്പോൾ രാവിലെ എട്ടുമണിയായിട്ടേയുള്ളു, ഇവിടെ രാത്രി 7.30
എയർപോർട്ട്‌ മുതൽ തന്നെ കസീനോ ആരംഭിക്കുന്നു. വിമാനത്താവളത്തിന്റെ അകത്തളത്തിൽത്തന്നെയുണ്ട്‌, നിരനിരയായി നിരവധി ഗാംബ്ലിങ്ങ്‌ മേഷീനുകൾ. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും അമേരിക്കയിലെ മറ്റു സ്റ്റേറ്റുകളിൽ നിന്നും, ആൾക്കാർ ചൂതുകളിക്കാൻ ഇവിടെ പറന്നെത്തുന്നു. എയർപോർട്ടിൽ ഇറങ്ങിയാൽ മുതൽ കളിച്ചുതുടങ്ങാം. രണ്ടുതരത്തിലാണ്‌ കസീനോ യന്ത്രങ്ങളുടെ പ്രവർത്തനം. ഒന്ന്‌, വിവിധതരം ഇലക്ട്രോണിക്‌ മേഷീനുകളിലൂടെ ഒരു ഓപ്പറേറ്ററുടെയും സഹായം കൂടാതെ, നാണയമോ കറൻസിയോ നിക്ഷേപിച്ച്‌ സ്വയം ഭാഗ്യം പരീക്ഷിക്കൽ. മറ്റൊന്ന്‌ ചീട്ടുകൾകൊണ്ടോ ഒരു ഓപ്പറേറ്ററാൽ പ്രവർത്തിപ്പിക്കുന്ന ചില കറങ്ങുന്ന ഡിസ്ക്കുകളുള്ള മേഷീനുകളിലൂടെയോ ഉള്ള ഭാഗ്യപരീക്ഷണം. ഇവിടെ, കമ്പനി നിയമിക്കുന്ന ഒരാളുടെ സേവനം ആവശ്യമാണ്‌. അയാൾക്കും അയാൾ പ്രവർത്തിപ്പിക്കുന്ന മേഷീനും ചുറ്റും നിരവധി ഭാഗ്യാന്വേഷികൾ വട്ടം ചുറ്റി നിന്ന്‌ വാതുവയ്ക്കുന്നു. ഇവിടെ പരീക്ഷിക്കുന്ന തുകകൾക്ക്‌ പരിധിയില്ല; ആയിരമോ പതിനായിരമോ ലക്ഷമോ ഒക്കെ ഡോളറുകൾ വാതുവയ്ക്കാം.
ഒരു മില്യൻ (10ലക്ഷം ഡോളർ- 450 ലക്ഷം രൂപ) ഡോളർ വരെ തമാശയ്ക്കെന്നപോലെ പരീക്ഷിക്കുന്ന, ചൂതുകളിഭ്രമമുള്ള, കോടീശ്വരന്മാർ സ്വന്തം വിമാനങ്ങളിൽ ലാസ്‌വേഗാസ്​‍്‌ എയർപോർട്ടിൽ വന്നിറങ്ങാറുണ്ടത്രെ.
പലരാജ്യങ്ങളും, ഇന്ത്യയടക്കം ഇത്തരം ഭാഗ്യാന്വേക്ഷണക്കളികൾ നിരോധിച്ചിട്ടുണ്ട്‌. ശരിയ്ക്കും ഇത്‌ ചൂതുകളിയുടെ പരിധിയിൽ വരുന്ന ഒരു അംഗീകൃത കബളിപ്പിക്കൽ തന്നെ. ഈ അനാശാസ്യ വ്യാപാരം എത്രയോ വ്യക്തികളെയും കുടുംബങ്ങളെയും അനാഥമാക്കുന്നു. ചൂതാട്ടക്കമ്പനിയ്ക്ക്‌ 80 ശതമാനം സാമ്പത്തികളാഭവും പങ്കെടുക്കുന്ന നിർഭാഗ്യവാന്മാർക്ക്‌ ശരാശരി 20 ശതമാനവും മാത്രമാണ്‌ സാധ്യത എന്നും ഗണിക്കപ്പെടുന്നു. അതിനാൽ ചൂതുകളിക്കമ്പനികൾ തഴച്ചുവളരുകയും കോടികൾ സമ്പാദിക്കുകയും ചെയ്യുന്നു. ചൂതുകളികളിൽ ഹരംമൂത്ത്‌ ആദ്യമാദ്യം ചെറിയ തുകകൾ വാതുവച്ച്‌, ഒടുവിൽ വൻതുകകൾ മുടക്കി, ഒക്കെയും നഷ്ടപ്പെട്ട്‌ ഒഴിഞ്ഞ കീശയുമായി മടങ്ങിപ്പോകുന്നവരും, സർവ്വവും നഷ്ടപ്പെട്ട്‌ ആത്മഹത്യയിൽ അഭയം തേടുന്നവരും കുറവല്ല.
ചൂതുകളിക്ക്‌ അതിപുരാതനമായ ഒരു ചരിത്രമുണ്ട്‌. പുരാണേതിഹാസങ്ങളിൽ ഇതിനെപ്പറ്റി പരാമർശിക്കുന്നുമുണ്ട്‌. ശത്രുവിനെ തോൽപ്പിച്ച്‌ തറപറ്റിക്കാനാണ്‌ ചൂതുകളിയെ കരുവാക്കിയിരുന്നത്‌. ദുര്യോധനന്റെ വെല്ലുവിളി സ്വീകരിച്ച്‌ ചൂതുകളിക്കൊരുങ്ങിയ ധർമ്മപുത്രർ, ഓരോ തവണയും തോൽപ്പിക്കപ്പെട്ട്‌ ഒടുവിൽ സ്വന്തം ഭാര്യയെപോലും പണയംവച്ച്‌ കളിച്ച്‌ പരാജയപ്പെട്ട്‌, സ്വപത്നിയെ മാത്രമല്ല രാജ്യംപോലും നഷ്ടപ്പെട്ട്‌, ഒരിഞ്ചുഭൂമിപോലും സ്വന്തമായില്ലാതെ വനവാസത്തിനു പോയ ഒരവസ്ഥയെപ്പറ്റി മഹാഭാരതത്തിൽ പറയുന്നുണ്ട്‌. നളന്‌, തന്റെ അനുജനായ പുഷ്കരനുമായുള്ള ചൂതുകളിയിൽ തോൽവി സംഭവിച്ചപ്പോൾ, സമാനമായി സ്വന്തം ഭാര്യയായ ദമയന്തിയെ നഷ്ടപ്പെട്ടതായും നാം പഴയ സാഹിത്യത്തിൽ വായിക്കുന്നു.
ഇവിടെയൊക്കെ, കള്ളച്ചൂതിലൂടെ പ്രതിയോഗിയെ തോൽപ്പിച്ച്‌ എല്ലാം കരസ്ഥമാക്കുന്നുവേന്നാണ്‌ സൂചിപ്പിക്കപ്പെട്ടിട്ടുള്ളത്‌. ഇപ്പോഴത്തെ കസീനോകളിലൂടെ ചൂതുകളികമ്പനികളും ഏകദേശം ചെയ്യുന്നതും ഇതൊക്കെത്തന്നെ. ഏതായാലും ചൂതുകളിയുടെ പിന്നിലെ അനാശാസ്യപ്രവണതയെ വെളിവാക്കാനായി ഭാവിലോകത്തിന്‌ ഒരു ഉപദേശമെന്ന നിലയിൽ പുരാണഗ്രന്ഥങ്ങളിലൂടെ നൽകപ്പെട്ട ചില ആലങ്കാരികപ്രയോഗങ്ങളോ കഥകളോ ആയി നമുക്കിതിനെ കാണാം. എല്ലാം നഷ്ടപ്പെടുത്തി- സ്വന്തം ഭാര്യയെപ്പോലും- ഈ പന്തയക്കളിയിൽ ഏർപ്പെടുക എന്നത്‌, ചൂതുകളിയുടെ പിന്നിലെ മന:ശ്ശാസ്ത്രത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. ഇപ്പോഴത്തെ ചൂതുകളിക്കന്വനികളും ഏതാണ്ട്‌ ഇതൊക്കെത്തന്നെയല്ലേ ചെയ്യുന്നത്‌?
നാമിന്നു കാണുന്ന ഈ കസീനോകളിൽ പങ്കെടുക്കുന്നവർ സ്വയം കബളിപ്പിക്കപ്പെടുകയും, എല്ലാം നഷ്ടപ്പെടുകയുമാണ്‌ ചെയ്യുന്നതെന്നു പറഞ്ഞാൽ കളിഭ്രാന്തന്മാർ ഒരിക്കലുമത്‌ അംഗീകരിച്ചുതരുമെന്ന്‌ തോന്നുന്നില്ല.
ലാസ്‌വേഗാസ്‌ നഗരത്തിൽ മാത്രം ഒരു ലക്ഷത്തിഇരുപതിനായിരം ഗാംബ്ലിങ്ങ്‌ മേഷീനുകളുണ്ടത്രെ.
ഏഷ്യയിലെ ഏറ്റവും വലിയ 'CASINO' സന്ദർശിക്കാൻ ഒരിക്കലവസരമുണ്ടായി. അത്‌ മലേഷ്യയിലാണ്‌; തലസ്ഥാനമായ കുലാലംപൂരിൽ നിന്ന്‌ കുറച്ചകലെ 'ജെന്റിങ്ങ്‌ ഹൈലാന്റ്‌' എന്ന പേരിലറിയപ്പെടുന്ന ഒരു ഉയർന്ന പ്രദേശത്ത്‌. ഉയരത്തിൽ നമ്മുടെ ഊട്ടിപോലൊരു സ്ഥലം, എന്നാൽ ഒരു വൻനഗരത്തെ പോലും വെല്ലുംവിധം പടുകൂറ്റൻ ബഹുനിലമന്ദിരങ്ങളും നക്ഷത്രഹോട്ടലുകളും ഒക്കെയുണ്ടിവിടെ. സ്വന്തം നാട്ടിൽ ഗാംബ്ലിങ്ങ്‌ പാടേ നിരോധിച്ചിട്ടുള്ള ഇൻഡൊനേഷ്യ, സിങ്കപ്പൂർ തുടങ്ങിയ സമീപരാജ്യങ്ങളിൽ നിന്നുള്ളവർ ഇവിടെവന്ന്‌ കളിക്കുന്നു.
കുലാലംപൂരിൽ നിന്നും ജെന്റിങ്ങ്‌ ഹൈലാന്റിൽ വന്ന്‌, ഒരുദിവസം ഞങ്ങളവിടെ താമസിക്കുകയും ചെയ്തിരുന്നു. ഞങ്ങളുടെ ടൂർ മാനേജർ അന്നു പറഞ്ഞ കഥ ഇതാ.
ദിവസവും പതിനായിരക്കണക്കിന്‌ ആൾക്കാരാണ്‌ ജന്റിങ്ങിൽ ചൂതാട്ടത്തിനു വരുന്നത്‌. ആ ഭാഗ്യാന്വേക്ഷികളിൽ 80 ശതമാനം (ഞാൻ നേരത്തെ സൂചിപ്പിച്ച 80/20 ന്റെ കണക്ക്‌ ഇയാളിൽ നിന്നാണ്‌ കിട്ടിയത്‌) ആൾക്കാർ എല്ലാം നഷ്ടപ്പെട്ട്‌ മടങ്ങുന്നവരാണ്‌. സർവ്വവും കളിച്ചു തീർത്ത്‌ മടങ്ങുന്നവർക്ക്‌ ഇനിയും നേരിയ ഒരു പ്രതീക്ഷ അപ്പൊഴും ബാക്കി നിൽക്കുന്നുണ്ടാവും, ഒന്നുകൂടി കളിച്ചാൽ നഷ്ടപ്പെട്ട തുകയും, വലിയൊരു തുക ലാഭവും തിരികെകിട്ടുമെന്ന്‌. ഇതുതന്നെയാണ്‌ ചൂതുകളിയുടെ പിന്നിലെ മന:ശ്ശാസ്ത്രവും.
കൈയ്യിൽ ബാക്കിയൊന്നും തന്നെയില്ല, കഴുത്തിലെ സ്വർണ്ണച്ചെയിൻ വരെ വിറ്റു കളിച്ചുകഴിഞ്ഞു. വിഷണ്ണനായി,നിരാശ നിഴലിക്കുന്ന ഭാവവുമായി കസീനോ ഹാളിനു പുറത്തിറങ്ങി നിൽക്കുന്ന ഈ ഹതഭാഗ്യനെ സ്വാഗതം ചെയ്യുക, ചില ബ്ലെയ്ഡ്‌ കമ്പനികളുടെ പ്രതിനിധികളാണ്‌. അവർ ഈ ദുരന്തകഥാപാത്രത്തെ വീണ്ടും കൈകാര്യം ചെയ്യുന്നു.
" പോയതുപോയി സാരമില്ല. നഷ്ടപ്പെട്ടതു നമുക്ക്‌ തിരിച്ചുപിടിക്കണ്ടേ....?" പ്രലോഭനം നിറഞ്ഞ ചോദ്യം.
" എങ്ങിനെ......?" - ബ്ലെയ്ഡുകാരൻതന്നെ പരിഹാരവും നിർദ്ദേശിക്കുന്നു.
" കാറിലല്ലേ വന്നത്‌, ഞങ്ങളതു വിലയ്ക്കെടുക്കാം. അല്ലെങ്കിൽ അതു പണയമായെടുത്തിട്ട്‌ പലിശയ്ക്ക്‌ കുറെ പണം തരാം. താക്കോലിങ്ങു തന്നിട്ട്​‍്‌ പൈസ കൈയ്യോടെ കൊണ്ടുപോയി കളിച്ച്‌ നഷ്ടപ്പെട്ടതെല്ലാം തിരികെ നേടി വരൂ..... എന്നിട്ട്‌ കാറുമായി മടങ്ങാം........."
കളിക്കാരന്റെ മുഖത്ത്‌ പ്രതീക്ഷയുടെ തിളക്കം. ഇനിയും ഉള്ളിൽ ഭാഗ്യപരീക്ഷണചിന്ത അസ്തമിച്ചിട്ടില്ലാത്ത ആ നിർഭാഗ്യവാൻ കാറിന്റെ ചാവി ഏൽപ്പിച്ച്‌, യഥാർത്ഥവിലയിൽ എത്രയോ താഴ്‌ന്ന ഒരു തുകയ്ക്ക്‌ ബ്ലേഡുകാരന്‌ കാർ നൽകി, കാർ വിറ്റുവേന്നതിന്റെ രേഖകളും ഒപ്പിട്ടു കൊടുത്ത,​‍്‌ കിട്ടിയ അൽപ്പം ഡോളറുമായി വീണ്ടും കസീനോയുടെ അകത്തളത്തിലേയ്ക്ക്‌.
വെറുംകൈയ്യോടെ വീണ്ടും അയാൾ മടങ്ങിവരുമ്പോൾ സ്വന്തം കാർപോലും നഷ്ടപ്പെട്ട മാനസ്സികവ്യഥ അയാളെ കാർന്നു തിന്നുന്നുണ്ടാവും. തിരികെപോകാൻ വണ്ടിക്കൂലിയ്ക്ക്‌ പോലും പൈസയുണ്ടാവില്ല.
ഒരുനിമിഷം നിർത്തി, മലേഷ്യൻ ടൂർ മാനേജർ ഇത്രകൂടി കൂട്ടിച്ചേർത്തു,
"ഈ ജന്റിങ്ങ്‌ ഹൈലാന്റിൽ ചൂതാട്ടത്തിന്‌ വരുന്നവരിൽ ശരാശരി 5 പേർ എങ്കിലും ദിവസവും ആത്മഹത്യയെ അഭയം തേടുന്നു."
മലേഷ്യ ഒരു മുസ്ലിം രാഷ്ട്രമാണ്‌. ഇസ്ലാംമതം ചൂതുകളി വിലക്കിയിട്ടുണ്ട്‌. പിന്നെയെങ്ങിനെയിത്‌ ഇവിടെ പ്രവർത്തിക്കുന്നു.
മലേഷ്യയിലെ ഈ ചൂതാട്ടകേന്ദ്രത്തിന്റെ ഉടമ ഒരു ചൈനക്കാരൻ കോടീശ്വരനാണ്‌. പണ്ടെന്നോ ഒരു മലേഷ്യൻ ഭരണാധികാരിയിൽ നിന്ന്‌ ഈ പ്രദേശം 99 വർഷത്തേയ്ക്ക്‌ അയാൾ പാട്ടത്തിനു വാങ്ങി, തന്റെയീ ബിസിനസ്സ്‌ സാമ്രാജ്യം ആരംഭിച്ചു. പാട്ടത്തിനു വാങ്ങിയ ചീനന്റെ മകനോ, ചെറുമകനോ ആണത്രേ പുതിയ സാരഥി. 99 വർഷത്തേയ്ക്ക്‌ ഉടമ്പടി ചെയ്തുപോയതിനാൽ പുതിയ മലേഷ്യൻ ഭരണാധികാരികൾക്ക്‌ കാലാവധി തികയുംവരെ കാത്തിരിക്കാനേ നിർവാഹമുള്ളു. നമ്മുടെ നാട്ടിലെ പോലെ കോവളം കൊട്ടാരം വിലയ്ക്കുകൊടുത്തു കാശുവാങ്ങി മടിയിൽ വച്ചിട്ട്‌, പിന്നീട്‌ സമരം ചെയ്ത്‌ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന മാതിരിയൊന്നും ചെയ്യാൻ മലേഷ്യൻ ഭരണാധികാരികൾ ശ്രമിച്ചില്ല.
ഈ പാട്ടത്തിന്റെ 99 വർഷത്തെ കാലാവധി തീരാൻ പോകുന്നു. അതു കഴിയുമ്പോൾ തന്റെയീ കസീനോ, അന്തർദ്ദേശീയ നിയമത്തിന്റെ പരിധിയിലൊന്നും പെടാത്ത ഒരു സ്ഥലത്തേയ്ക്ക്‌ മാറ്റാൻ ഇപ്പോഴേ ചീനക്കാരൻ ശ്രമം തുടങ്ങിക്കഴിഞ്ഞു. ആ സ്ഥലം കരയല്ല, കടലാണ്‌. എവിടെയും കടലിൽ തങ്ങളുടെ അധീശമേഖലയിൽനിന്നും ഒരു നിശ്ചിത ദൂരം വരെയേ ഓരോ രാജ്യത്തിനും സ്വന്തം അധികാരപരിധിയുടെ അവകാശമുള്ളൂ. അതുകഴിഞ്ഞാൽ പിന്നെ അന്തർദ്ദേശീയമായി എല്ലാ രാജ്യങ്ങൾക്കും അവകാശപ്പെട്ട സമുദ്രാന്തർഭാഗമാണ്‌. ഒരു രാജ്യത്തിന്റെയും പ്രത്യേക നിയമങ്ങൾ ഈ സ്വതന്ത്ര കടൽഭാഗത്തിനു ബാധകമല്ല. ഇത്‌ ഒരു അന്തർദ്ദേശീയ നിയമമാണ്‌. അതുകൊണ്ടാണ്‌, വിദേശകപ്പലുകൾ യഥേഷ്ടം നമ്മുടെ രാജ്യത്തിന്‌ അടുത്ത കടൽഭാഗത്തുകൂടി സഞ്ചരിക്കുന്നത്‌.
അങ്ങിനെ നമ്മുടെ ചീനക്കാരൻ ചൂതാട്ടരാജാവ്‌ കുറേ യാത്രാക്കപ്പലുകൾ വിലയ്ക്കുവാങ്ങി ഇപ്പോൾതന്നെ മലേഷ്യ- സിങ്കപ്പൂർ റൂട്ടിൽ സർവ്വീസ്‌ നടത്തുന്നു. ഇവയാകട്ടെ ചൂതുകളിയ്ക്ക്‌ അങ്ങേയറ്റം സൗകര്യമുള്ള ആഡംബരക്കപ്പലുകളാണ്‌. സിങ്കപ്പൂർ അല്ലെങ്കിൽ മലേഷ്യ തുറമുഖം വിട്ടാൽ കപ്പലിലെ കസീനോ സെക്ഷൻ സജീവമാകുന്നു. കീശനിറയെ ഡോളറുമായി ചൂതുകളി ഭ്രാന്തന്മാർ കപ്പലിൽ ടിക്കറ്റെടുത്തുകയറും. രണ്ടോ മൂന്നോ ദിവസം കടലിലൂടെ ഒഴുകിനടന്ന്‌ വിവിധ തുറമുഖങ്ങൾ സന്ദർശിച്ചു​‍്‌ യാത്ര ആരംഭിച്ച പോർട്ടിൽ തന്നെ തിരികെ എത്തുമ്പോൾ കളിക്കാൻ കയറിയവരിൽ 80 ശതമാനം പേരും കാലിയായ പോക്കറ്റുമായി കരയ്ക്കിറങ്ങും.
ചീനക്കാരന്റെ പുതിയ പരിപാടി, 99 വർഷം തികഞ്ഞാൽ ജെന്റിങ്ങ്‌ ഹൈലാന്റിലെ തന്റെ ബിസിനസ്സ്‌ സമ്രാജ്യം അടച്ചുപൂട്ടി, മുഴുവൻ പരിവാരങ്ങളുമായി കപ്പലുകളിൽ ചേക്കേറാനാണത്രെ.ഇവിടെയും ജയിക്കുന്നത്‌ ചീനക്കാരൻ മുതലാളിയും തോൽക്കുന്നത്‌ ചൂതുകളി ഭ്രാന്തന്മാരുമാണ്‌
ലാസ്‌വേഗാസ്‌ എയർപോർട്ടിനു പുറത്ത്‌ ഞങ്ങൾക്ക്‌ കയറാനുള്ള ഇ.സി. കോച്ച്‌ കാത്തുകിടപ്പുണ്ടായിരുന്നു. സന്ധ്യസമയം. ഞങ്ങൾ തിരക്കിട്ടു ബസ്സിൽകയറി. പുറത്തെചൂട്‌ അസ്സഹനീയം. അരമണിക്കൂർ വഴിദൂരമുണ്ട്‌ നഗരത്തിലേയ്ക്ക്‌. നഗരഹ്യദയത്തിലുള്ള ലാസ്‌വേഗാസ്‌ ഹിൽറ്റൺ ഹോട്ടലിലേയ്ക്കാണ്‌ പോകുന്നത്‌. ലോകത്ത്‌ എല്ലാ രാജ്യങ്ങളിലും ഹോട്ടൽ ശൃംഖല ഉള്ള ഒന്നാണ്‌ ഹിൽറ്റൺ ഗ്രൂപ്പ്‌.
വളരെ വലിയ നഗരമാണ്‌ ലാസ്‌വേഗാസ്‌. അമേരിക്കയിൽ, വൈദ്യുത-നിയോൺ-അലങ്കാരവിളക്കുകൾ കൊണ്ട്‌ സംയദ്ധമായി അലങ്കരിച്ചിട്ടുള്ള ഏകനഗരമാണിത്‌. ബസ്സ്‌ സഞ്ചരിക്കുമ്പോൾ ഇരുവശവുമുള്ള കൂറ്റൻകെട്ടിടങ്ങളുടെ മുമ്പിലും മുകളിലുമായി ഉറപ്പിച്ചിരിക്കുന്ന നിയോൺ വിളക്കുകളുടെ വർണ്ണപ്രഭ?നമ്മെ വിസ്മയിപ്പിക്കും.രാത്രിയുടെ ഇരുൾ ലാസ്‌വേഗാസിൽ നിന്നും ഒളിവിൽ പോയിരിക്കുന്നുവേന്നു തോന്നും, അത്രമാത്രം ദീപപ്രഭയിൽ തിളങ്ങി നിൽക്കുന്നുണ്ടാവും നഗരം.
"ആദ്യം ഡിന്നർ അതുകഴിഞ്ഞ്‌ താമസിക്കുന്ന ഹോട്ടലിലേയ്ക്ക്‌". ടൂർ മാനേജർ പറഞ്ഞത്‌ എല്ലാവർക്കും ആശ്വാസകരമായി. ഹോട്ടൽ താജ്മഹലിൽ ആണ്‌ അന്നത്തെ രാത്രിഭക്ഷണമെന്നും അദ്ദേഹം അറിയിച്ചു. നീണ്ട ആറുമണിക്കൂർ യു.എസ്സ്‌. എയർലൈൻസിൽ സഞ്ചരിച്ചിട്ടും ഭക്ഷണം ഒന്നും കിട്ടാത്തതിനാൽ എല്ലാവർക്കും നന്നേ വിശപ്പുമുണ്ട്‌.
പക്ഷേ നിർഭാഗ്യം, നഗരം അസാധാരണമായ ഗതാഗതക്കുരുക്കിലകപ്പെട്ടിരിക്കുന്നു. ബസ്സ്‌ ഇഴഞ്ഞിഴഞ്ഞാണു നീങ്ങുന്നത്‌. ചിലദിവസങ്ങളിൽ ഇങ്ങിനെയാണത്രേ. കത്തിക്കാളുന്ന വിശപ്പുണ്ടെങ്കിലും ഞങ്ങൾക്കൊക്കെ വീണുകിട്ടിയ ഒരവസരമായിരുന്നു, നഗരത്തിലെ ദീപപ്രഭ ബസ്സിലിരുന്ന്‌ സാവധാനം, വളരെ സാവധാനം, കണ്ടു നീങ്ങുക എന്നത്‌.
എട്ടരമണിയ്ക്ക്‌ എയർപോർട്ടിൽ നിന്നും പുറപ്പെട്ട ഞങ്ങൾ അരമണിക്കൂർ മാത്രം വഴിദൂരമുള്ള റസ്റ്ററന്റിൽ എത്തിയത്‌ 10.30 മണിയ്ക്കാണ്‌. ഈ നഗരത്തിൽ ഇത്തരം അവസരങ്ങളിൽ, ആരെയെങ്കിലും അടിയന്തിരമായി ആശുപത്രിയിലെത്തിക്കേണ്ടിവന്നാൽ എന്തുമാർഗ്ഗം സ്വീകരി
ക്കുമോ ആവോ.
ഇതുപോലെയുള്ള യാത്രാക്കുരുക്ക്‌ പാശ്ചാത്യരാജ്യങ്ങളിൽ ഞാൻ ആദ്യമായി അനുഭവിക്കുകയാണ്‌. ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും വലിയ ഗതാഗതത്തടസ്സം ഉള്ള രണ്ടു നഗരങ്ങളാണുള്ളത്‌, ഒന്ന്‌ നമ്മുടെ കൊൽക്കത്ത, അടുത്തത്‌ തായ്‌ലന്റിന്റെ തലസ്ഥാനമായ ബാങ്കോക്ക്‌. ബാങ്കോക്കിൽ ടൂറിസ്റ്റുകളെയുംകൊണ്ട്‌ ഹോട്ടലിൽ നിന്നും എയർപോർട്ടിലേയ്ക്ക്‌ പോകുന്ന വാഹനങ്ങൾ എത്തിച്ചേരാൻ പ്രതീക്ഷിക്കുന്ന സമയത്തിന്‌ 4 മണിക്കൂർ മുമ്പെങ്കിലും പുറപ്പെടാറാണ്‌ പതിവ്‌. ഇല്ലെങ്കിൽ റോഡിലൂടെ ഇഴഞ്ഞിഴഞ്ഞു നീങ്ങി അങ്ങെത്തുമ്പോഴേയ്ക്ക്‌ വിമാനം അതിന്റെ പാട്ടിന്‌ പൊയ്ക്കഴിഞ്ഞിരിക്കും. താജ്മഹൽ ഹോട്ടലിനുമുമ്പിൽ ബസ്സെത്തി. ബസ്സിനു പുറത്തിറങ്ങിയ ഞങ്ങളെല്ലാവരും റസ്റ്ററന്റിലേയ്ക്ക്‌ ഓടിക്കയറുകയായിരുന്നു. വിശപ്പിന്റെ ആധിക്യം കൊണ്ടുമാത്രമല്ല, പുറത്തെ ചൂട്‌ സഹിക്കാനാവത്തതിനാൽ. രാത്രിസമയമായിട്ടും ഒരു ചൂളയ്ക്കരികിലെത്തിയ പ്രതീതി.
തണുപ്പുള്ള, വിശാലമായ ഡൈനിങ്ങ്‌ ഹാളിൽ ആശ്വാസത്തോടെ ഞങ്ങളിരുന്നു.
ഇതുവരെ, കഴിഞ്ഞ പത്തു ദിവസം കഴിച്ച രാത്രിഭക്ഷണങ്ങളെക്കാളൊക്കെ വളരെ മെച്ചപ്പെട്ട ഒരു ഡിന്നറായിരുന്നു താജ്മഹലിൽ വിളമ്പിയത്‌. നല്ലവിശപ്പുണ്ടെങ്കിൽ രുചിയും കൂടും എന്ന തത്വമുണ്ടെങ്കിലും ഇതിന്റെ ഉടമസ്ഥനായ സർദാർജി ഒപ്പംനിന്ന്‌ സ്നേഹപൂർവ്വം വിളമ്പിത്തന്ന അത്താഴത്തിലെ ഒരു വിഭവം മറക്കാനാവില്ല. തന്തൂരി ചിക്കണായിരുന്നു അത്‌. ഇത്ര രുചികരമായ തന്തൂരി ചിക്കൻ ഞാൻ മുമ്പ്‌ എപ്പോഴെങ്കിലും കഴിച്ചിട്ടുണ്ടെങ്കിൽ അത്‌ ഡെൽഹിയിൽ പോകുമ്പോഴൊക്കെ ഓൾഡ്‌ ഡെൽഹിയിലെ ജൂമാമസ്ജിദിനടുത്തുള്ള കരീം ഹോട്ടലിൽ നിന്നുമാത്രമാണ്‌. ന്യൂഡെൽഹിയിൽ ഞാൻ താമസിക്കാറുള്ള ഹോട്ടലിൽ നിന്നും ടാക്സിപിടിച്ചാണ്‌ പലപ്പോഴും മുഗൾ ചക്രവർത്തിമാരുടെ അരമനയിലെ പാചകവിദഗ്ധരുടെ പിൻഗാമികളെന്ന്‌ അവകാശപ്പെടുന്ന ഇക്കൂട്ടരുടെ റസ്റ്ററന്റിൽ എത്താറുണ്ടായിരുന്നത്‌.
സർദാർജിയോടു 'ശുക്രിയ' പറഞ്ഞ്‌ ഞങ്ങൾ ഹോട്ടലിലേയ്ക്ക്‌ പോയി. ഹിൽറ്റൺ വളരെ വലിയ ഹോട്ടലാണ്‌.
ഈ ഹോട്ടലിന്റെ രൂപപരമായ വലിപ്പത്തെപ്പറ്റി ചെറുതായി ഇങ്ങനെ വിശദീകരിക്കാം. ഹോട്ടലിന്റെ പ്രവേശനകവാടം വഴി ഇതിന്റെ ഇടനാഴി താണ്ടി, ഏറ്റവും ഉള്ളിലെ റസ്റ്ററന്റും വളരെ വിശാലമായ കസീനോ ഏരിയയും വരെ പോകാൻ വളരെ ദൂരം നടക്കണം, അരക്കിലോമീറ്ററെങ്കിലും. ദൈർഘ്യമേറിയ ഈ കോറിഡോറിന്റെ ഇരുവശങ്ങളിലുമായി നിരവധി ഷോപ്പിങ്ങ്‌ സെന്ററുകളും, സുവനീർ ഷോപ്പുകളും, വളരെ വിലയേറിയ ഉടയാടകൾ വിൽക്കുന്ന ഗാര്‍മന്റ്‌ വിൽപ്പന സ്ഥാപനങ്ങളും, ജൂവലറി ഷോപ്പുകളുമൊക്കെയുണ്ട്‌. ഇവയൊക്കെ ഹോട്ടൽകാരുടെ വകയുമാണ്‌. ഈ ഇടനാഴികൾക്ക്‌ മേലേ നിരവധി ഫ്ലോറുകളുള്ള ഹോട്ടൽ കെട്ടിടമാണ്‌. ഈ ഷോപ്പുകൾക്കിടയിൽ ഇടനാഴിയിൽ ഇടയ്ക്കിടെ വഴിതിരിയുന്ന ചില ജംഗ്ഷനുകളുണ്ട്‌. അങ്ങനെ വഴിതിരിയുന്ന ഭാഗങ്ങളിലാൺ​‍്‌ ലിഫ്റ്റുകൾ പ്രവർത്തിക്കുന്നത്‌. ഈ അസംഖ്യം ലിഫ്റ്റുകളിൽ നമ്മുടെ നമ്പർ നോക്കി കയറിയില്ലെങ്കിൽ മറ്റേതെങ്കിലും ഭാഗത്താവും നാമെത്തിച്ചേരുക.
വളരെ വിചിത്രതരമായി തോന്നിയത്‌, ഇവിടെ താമസിക്കുന്നവരിൽ വല്ലാത്ത തടിയുള്ള ചിലർ (അതോ, ഇവർ ഭാഗ്യം പരീക്ഷിക്കാൻ കസീനോയിൽ എത്തിയവരോ) ഹോട്ടലുകാരുടെ അനുവാദത്തോടെയാവാം, ബാറ്ററി കൊണ്ടു പ്രവർത്തിക്കുന്ന ചെറിയ നാലുചക്രവാഹനങ്ങളിൽ ഒരു കളിക്കാറോടിക്കുന്ന ലാഘവത്തോടെ കോറിഡോറിലൂടെ മെല്ലെ നീങ്ങുന്നു. കൊതുകു മൂളുമ്പോഴുള്ളമാതിരി, വളരെ നേർത്തശബ്ദമുള്ള ഒരു ഹോണും ഈ കൊച്ചുവാഹനങ്ങൾക്കുണ്ട്‌. തങ്ങളുടെ പൊണ്ണത്തടിയുംവച്ച്‌ കാൽനടയായി ഇത്രദൂരമുള്ള കോറിഡോറിന്റെ നീളമത്രയും തരണം ചെയ്യാൻ അവർക്ക്‌ വിഷമമായിരിക്കാം.
ദീർഘമായ വിമാനയാത്രയുടെയും സർദാർജിയുടെ റസ്റ്ററന്റിൽ നിന്നും വൈകിക്കഴിച്ച ഡിന്നറിന്റെയും ക്ഷീണം കൊണ്ട്‌, കിടന്നപ്പോൾ പെട്ടെന്നുറങ്ങിപ്പോയി.

Sunday, April 18, 2010

a q mahdi
ബഹാമസിലേയ്ക്കൊരു കപ്പൽ യാത്ര

ഓർലന്റോയിൽ നിന്നും ഞങ്ങൾക്കൊരു കപ്പൽയാത്രാ പരിപാടി (CRUISE) ഉണ്ട്‌. ഒരുപക്ഷേ ഈ അമേരിക്കൻ യാത്രയിലെ ഏറ്റവും ആകർഷകമായ ഒരിനവും ഇതാവും.
മൂന്നുദിവസം ഈ നഗരത്തിൽ താമസിച്ചിട്ട്‌ നാലാംനാൾ ഒരു അത്യാഡംബരക്കപ്പലിൽ മൂന്നുരാത്രിയും നാലുപകളും പിന്നിടുന്ന ഒരു ബഹാമസ്‌ യാത്ര.
പസഫിക്‌ മഹാസമുദ്രത്തിനും മെക്സിക്കൻ ഉൾക്കടലിനുമിടയ്ക്ക്‌ കരീബിയൻ കടലിലെ ഒരു ദ്വീപസമൂഹമാണ്‌ ബഹാമസ്‌. നാസോ (NASSAU) ആണ്‌ ബഹാമസിന്റെ തലസ്ഥാനം. ഇതൊരു മനോഹരമായ കൊച്ചുദ്വീപാണ്‌. ഈ കരീബിയൻ ദ്വീപിൽ ഇരുനിറമുള്ള കറുത്ത വർഗ്ഗക്കാരാണുള്ളത്‌. അൽപ്പമൊരു സങ്കരവർഗ്ഗം. വെള്ളക്കാരെ ആകർഷിക്കുന്ന ഒരു സുഖവാസകേന്ദ്രം കൂടിയാണിത്‌, അറിയപ്പെടുന്ന ഒരു വലിയ ഷോപ്പിങ്ങ്‌ സെന്ററും.
ഓർലന്റോ പോർട്ടിൽനിന്നും 24 മണിക്കൂർ യാത്രചെയ്താലേ കപ്പൽ ഈ കൊച്ചുദ്വീപിലെത്തൂ.
ഒരു വിദേശരാജ്യമായതിനാൽ നാസോയിലേയ്ക്ക്‌ പോകുമ്പോൾ ഒരു ഇൻർനാഷണൽ എയർപോർട്ടിൽ സാധാരണഗതിയിലുണ്ടാവാറുള്ള നിയമപരമായ എല്ല കടമ്പകളും കടന്നേ കപ്പലിനുള്ളിൽ പ്രവേശിക്കാനാവൂ.
അമേരിക്കൻ എമിഗ്രേഷൻ വകുപ്പ്‌ നാസോയിലേയക്ക്‌ വിസ അടിച്ചു തന്നു.
കപ്പൽയാത്ര എനിക്കും കുടുംബത്തിനും പുതുമയുള്ള കാര്യമല്ല. രണ്ടുതവണ ലക്ഷദ്വീപിൽ പോയിട്ടുള്ളത്‌ കപ്പലിലാണ്‌. എം.വി.ടിപ്പു, എം.വി.ഭാരത്ത്‌ സീമ എന്നീ രണ്ടു കടത്തുകപ്പലുകളിലായിരുന്നു ഓരോ യാത്രയും. പ്രധാനമായും ദ്വീപ്‌ നിവാസികൾക്ക്‌ വൻകരയിൽ വന്നെത്താനും മടങ്ങിപ്പോകാനുമായി സാമ്പത്തികനഷ്ടം സഹിച്ച്‌ ഇൻഡ്യാഗവണ്‍മന്റ്‌ നടത്തുന്നതാണീ ലക്ഷദ്വീപ്‌ കപ്പൽ സർവ്വീസ്‌. ടൂറിസ്റ്റുകൾക്കുള്ള പ്രത്യേക ക്യാബിനുകളുടെ എണ്ണം ഈ കപ്പലുകളിൽ നന്നേ കുറവാണ്‌. ഓപ്പൺ ഡെക്കിൽ സഞ്ചരിക്കേണ്ടിവരുന്ന സാധാരണയാത്രക്കാർക്കുവേണ്ടിയുള്ള സർവ്വീസാണിത്‌. വളരെ തുച്ഛമായ യാത്രക്കൂലി മാത്രമേ ടിക്കറ്റ്‌ ചാർജ്ജായി അവർ ഈടാക്കുന്നുള്ളൂ, സാധാരണ ഡെക്ക്‌ ക്ലാസ്സിന്‌.
പിന്നീടുള്ള ഞങ്ങളുടെ യാത്രാനുഭവം സിങ്കപ്പൂരിൽ നിന്നും മലേഷ്യയിലേയ്ക്കുള്ളതായിരുന്നു. രണ്ടുപ്രാവശ്യം ആ കപ്പലിൽ യാത്രചെയ്യാനവസരം കിട്ടിയിട്ടുണ്ട്‌. സിങ്കപ്പൂരിൽ നിന്നും പുറപ്പെടുന്ന ആ ലക്ഷ്വറി കപ്പൽ മൂന്നുദിവസം കൊണ്ട്‌ മല്യേഷ്യയിലെ വിവിധ തുറമുഖങ്ങളിൽ ഇറങ്ങി, തിരികെ പുറപ്പെട്ട്‌ സിങ്കപ്പൂർതന്നെ എത്തുന്നു. ഞാൻ ഇതുവരെ, ഈ അമേരിക്കൻ യാത്രാക്കപ്പലിൽ കയറുംവരെ ധരിച്ചിരുന്നത്‌ ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അത്‌ കടലിലൂടെ ഒഴുകി നടക്കുന്ന ആ സിങ്കപ്പൂർ കപ്പലാണെന്നായിരുന്നു. ഇപ്പോൾ ഞാനതു തിരുത്തുന്നു. ലക്ഷദ്വീപ്‌ കപ്പൽ ഒരു സാധാരണപാസഞ്ചർ ട്രെയിനാണെങ്കിൽ, സിങ്കപ്പൂർ കപ്പൽ ഒരു സൂപ്പർ എകസ്പ്രസ്‌ ട്രെയിനും, ഞങ്ങളിപ്പോൾ അമേരിക്കയിൽ സഞ്ചരിച്ച ഈ ആഡംബരക്കപ്പൽ നമ്മുടെ രാജധാനി എക്സ്പ്രസ്സ്‌ ട്രെയിനിന്‌ തുല്യവുമാണ്‌. 'കാർണിവൽ ക്രൂസ്‌ ലൈൻസ'​് (CARNIVAL CRUISE LINES) എന്ന ഷിപ്പിങ്ങ്‌ കമ്പനിയുടേതാണ്‌, പനാമയിൽ രജിസ്റ്റർ ചെയ്ത 'ഫാന്റസി ക്രൂസ്‌' (FANTASY CRUISE) എന്ന ഈ പടുകൂറ്റൻ കപ്പൽ. ലോകത്തെ ഏറ്റവും വലിയ യാത്രാക്കപ്പൽ കമ്പനിയാണു തങ്ങളുടേതെന്നു ഇവർ അവകാശപ്പെടുന്നു. ഈ കൂറ്റൻ കപ്പലിന്‌ 885 അടി നീളവും, 103 അടിവീതിയുമുണ്ട്‌. ഈ വമ്പന്‌ ഒരു 13 നില കെട്ടിടത്തിന്റെ ഉയരമാണ്‌. 13 ഡെക്കുകളാണ്‌ (നിലകൾ) ഇതിനുള്ളത്‌. 2500 യാത്രക്കാരെ ഒരേസമയം ഉൾക്കൊള്ളിക്കാനുള്ള സൗകര്യം ഉണ്ട്‌ ഈ കപ്പലിന്‌, 500 കപ്പൽ ജീവനക്കാരെയും.
അത്യസാധാരണമായ ഒരത്ഭുതലോകമാണ്‌ ഈ കപ്പലിന്റെ ഉൾവശം. അന്തർദ്ദേശീയ യാത്രക്കാരുടെ ഒരു സമ്മേളനരംഗം കൂടിയാണീ കപ്പൽ. ലോകത്തുള്ള എല്ലാ രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളെയും ഇതിൽ യാത്രക്കാരായി കാണാം. അതിനാൽ പ്രധാനപ്പെട്ട മിക്ക രാജ്യങ്ങളുടെയും ഭക്ഷണ സമ്പ്രദായത്തിനുതകുംവിധം വ്യത്യസ്തമായ ഏഴെട്ട്‌ റസ്റ്ററന്റുകൾ തന്നെ ഇതിൽ പ്രവർത്തിക്കുന്നു. ഇൻഡ്യൻ ഭക്ഷണവും കപ്പലിൽ ലഭ്യമാണ്‌.
ഈ കപ്പലിലെ യാത്രക്കൂലി ഈടാക്കുന്നത്‌ ഭക്ഷണച്ചെലവ്‌ കൂടി ഉൾപ്പടെയാണ്‌; മൂന്ന്‌ ദിവസത്തേക്ക്‌ സുമാർ 32000/-രൂപ. ഭക്ഷണവിഷയത്തിൽ അക്ഷന്തവ്യമായ ഒരു ധൂർത്ത്‌, ഞാനീ കപ്പലിലെ ഡൈനിങ്ങ്‌ ഹാളുകളിൽ കണ്ടു. 3 രാത്രിയും 4പകളും സഞ്ചരിക്കുന്ന ഈ കപ്പലിൽ ഒരു ദിവസം 8 നേരത്തെ ഭക്ഷണമാണ്‌ കപ്പൽ കമ്പനി ഓഫർ ചെയ്യുന്നത്‌. ആ ഭക്ഷണക്രമത്തിന്റെ പേരുകൾ പോലും വിചിത്രമാണ്‌.
EARLY BREAK FAST, BREAK FAST, LUNCH, LATE LUNCH, TEA AND SNACKS, EARLY DINNER, DINNER, MID NIGHT DINNER.
ഇതിനിടയ്ക്ക്‌ ചായ, കാപ്പി, പാൽ, വിവിധതരം കോളകൾ, ഫ്രൂട്ട്‌ ജ്യൂസ്‌, ഐസ്ക്രീം, പുഡ്ഡിങ്ങ,​‍്‌ ലോകത്തുള്ള സകല പഴവർഗ്ഗങ്ങളും വരെ, യഥേഷ്ടം ലഭ്യമാണ്‌. (Midnight Dinner)അഥവാ ഇടയത്താഴ സമയം കൂടി അറിഞ്ഞിരിക്കുന്നതു രസകരമാണ്‌, രാത്രി രണ്ടു മണിക്ക്‌ .
ഈ എട്ടുനേരവും ഒരു പ്രാവശ്യം പോലും മുടങ്ങാതെ ഭക്ഷണം ഉളളിലാക്കുന്ന യാത്രക്കാർ വളരെയുണ്ട്‌ എന്നും അറിവായി.
ഏതു യാത്രക്കാരനും, ഈ ഓരോ റസ്റ്ററന്റിലും, ഡൈനിങ്ങ്‌ ഹാളിലും എപ്പോൾ വേണമെങ്കിലും കടന്നുചെല്ലാം, ആവശ്യമുള്ളതെന്തും സ്വന്തമായി (ബുഫെ സമ്പ്രദായമാണ്‌) എടുത്തു കഴിക്കുകയും ചെയ്യാം.
24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു കോഫിഷോപ്പും കപ്പലിൽ ഉണ്ട്‌.
ഏഴു സ്വിമ്മിങ്ങ്‌ പൂളുകളാണ്‌ കപ്പലിനുള്ളിൽ. അവയിൽ രണ്ടെണ്ണമാകട്ടെ, ചൂടുവെള്ളം നിറച്ചതാണ്‌.
കപ്പലിൽ, രണ്ടുപേർക്കുവീതമുള്ള ഇ.സി ക്യാബിനുകളാണ്‌ ഒക്കെയും. മുറികൾക്ക്‌ മോശമല്ലാത്ത വലിപ്പവുമുണ്ട്‌. സിങ്കപ്പൂർ കപ്പലിൽ തീരെ ഇടുങ്ങിയ മുറികളായിരുന്നുവേന്നത്‌ ഓർക്കുന്നു. മുറിക്കുള്ളിൽ എല്ലാം സജ്ജീകരിച്ചിട്ടുണ്ട്‌. ടെലിഫോൺ, ടി.വി, മിനിഫ്രിഡ്ജ്‌ മുതൽ വസ്ത്രങ്ങൾ ഇസ്ത്രിയിടാൻ ഇലക്ട്രിക്‌ അയൺവരെ. എന്നും പുലർച്ചയ്ക്ക്തന്നെ കപ്പൽകമ്പനി, യാത്രക്കാർക്ക്‌ വേണ്ടി പ്രസിദ്ധീകരിക്കുന്ന ഒരു ഇംഗ്ലീഷ്‌ ദിനപ്പത്രവും, വാതിലിനടിയിലൂടെ ഉള്ളിലേയ്ക്ക്‌ തിരുകി വച്ചിട്ടുണ്ടാവും.
ക്യാബിനുകൾ രണ്ടു തരമുണ്ട്‌; ഒന്ന്‌ പുറത്തേയ്ക്ക്‌ ജനാല ഉള്ള 'OCEAN VIEW CABINS' അടുത്തത്‌ കപ്പലിനു മദ്ധ്യഭാഗത്തുള്ള "STATE ROOM CABINS' അകത്തെ മുറികൾക്ക്‌ പുറത്തേയ്ക്ക്‌ ദൃശ്യമില്ല. പ്രത്യേകനിരക്ക്‌ അടച്ച്‌, 'ഓഷൻ വ്യൂ' തന്നെ ഞാൻ മുൻകൂട്ടി ബുക്ക്‌ ചെയ്തിരുന്നതു ഏറെ നന്നായി എന്നത്‌, മദ്ധ്യർറൂമുകൾ കിട്ടിയവരിൽ നിന്നും മനസ്സിലായി. സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ ക്യാബിനിലിരുന്ന്‌ പുറത്തേക്ക്‌ നോക്കിയാൽ ചുറ്റും കടലിൽ ആകാശച്ചെരുവിന്റെ തിളങ്ങുന്ന ചക്രവാളമാണ്‌ മുഖ്യകാഴ്ചയെങ്കിലും, ഉൾക്കടലിൽ മുങ്ങിപ്പൊങ്ങുന്ന തിമിംഗലങ്ങളെയും വമ്പൻ സ്രാവുകളെയും ഈ ജലപാതയിലൂടെതന്നെ നീങ്ങുന്ന മറ്റനേകം കപ്പലുകളെയും കണ്ടുകൊണ്ടിരിക്കുക കൗതുകകരമാണ്‌. ചില കപ്പലുകൾ നമുക്കരികിലൂടെ സമാന്തരമായി ദീർഘനേരം സഞ്ചരിക്കുന്നതു കണ്ടിരിക്കുന്നതും രസകരമായിരുന്നു.
ഇതിലൊക്കെ കൗതുകകരമായി എനിക്ക്‌ തോന്നിയ ഒന്ന്‌, നട്ടുച്ച നേരത്ത്‌ പുറത്ത്‌ പെയ്ത ഒരു പേമാരി, ർറൂമിലെ കണ്ണാടി ജനാലയിലൂടെ കണ്ട കാഴ്ചയാണ്‌. ഇത്ര വിശാലമായ ഒരു തലത്തിൽ, അനന്തദൂരം വരെ പരന്നുകാണുന്ന കോരിച്ചൊരിയുന്ന മഴ, ഇടയ്ക്കിടെ ഇടിവെട്ടൽ ശബ്ദത്തിന്റെയും മിന്നൽപ്പിണറുകളുടെയും അകമ്പടിയോടെ, ഒഴുകിനീങ്ങിക്കൊണ്ടിരിക്കുന്ന ഒരു കപ്പലിലിരുന്ന്‌ കാണുക, എത്ര രസകരമാണ്‌.
ക്യാബിനുള്ളിലിരുന്നുള്ള ജനാലക്കാഴ്ച രസകരമായിരുന്നെങ്കിലും, ഞാനും ഭാര്യയും അധികസമയവും ഏറ്റവും മുകളിലെ ഓപ്പൺ ഡെക്കിൽപ്പോയി സമയം ചെലവഴിക്കയാണു ചെയ്യാറുണ്ടായിരുന്നത്‌. അവിടെ മുകൾത്തട്ടിൽ വലിയൊരു സ്വിമ്മിങ്ങ്‌ പൂളും അതിനരികിൽ ചുറ്റും ഇരിക്കാൻ പ്ലാസ്റ്റിക്‌ കസേരകളും, കിടന്നു മയങ്ങാൻ കട്ടിലുകളുമൊക്കെ യഥേഷ്ടം ഇട്ടിരുന്നു.
ഒരു ദിവസത്തെ തുടർച്ചയായ യാത്രയ്ക്കുശേഷം അർദ്ധരാത്രിയിലെപ്പഴോ കപ്പൽ നാസോ തുറമുഖത്തെത്തി നങ്കൂരമിട്ടു. നാസോ ഒരന്യരാജ്യമായതിനാൽ അവിടെ ഇറങ്ങുവാൻ താൽപര്യമുള്ളവർക്കൊക്കെ പ്രത്യേകപ്രവേശനരേഖകൾ നൽകി പുറത്ത്‌ പോകാനനുവദിച്ചു. യാത്രക്കാർ കൂട്ടത്തോടെ നാസോയിലിറങ്ങി.
ബഹാമസിന്റെ തലസ്ഥാനമാണ്‌ നാസോ. കേവലം 1.72 ലക്ഷം മാത്രമാണ്‌ ഇവിടത്തെ ജനസംഖ്യ. 17-​‍ാം നൂറ്റാണ്ടിൽതന്നെ ഇവിടെ ഇംഗ്ലീഷ്കാർ കുടിയേറിപ്പാർക്കുകയുണ്ടായി. 18-​‍ാം നൂറ്റാണ്ടിൽ ഇവിടം കടൽക്കൊള്ളക്കാരുടെ ഒരു സങ്കേതമായിത്തീർന്നു. ഇടയ്ക്കിടെ അതിക്രമിച്ചു കടന്നുകയറിയിരുന്ന സ്പെയ്ൻകാരുടെ ആക്രമണങ്ങളെ അകറ്റിനിർത്താൻ ഇംഗ്ലീഷ്കാർ നാസോയിൽ കോട്ടകൾ പണിതുയർത്തിയിരുന്നു. ഇന്നിതൊരു സുപ്രസിദ്ധമായ ഉല്ലാസകേന്ദ്രവും, വിനോദസഞ്ചാരമേഖലയുമാണ്‌.
കപ്പലിൽ നിന്നും ഞങ്ങളും ദ്വീപിലേക്കിറങ്ങി. പുറത്തു കഠിനമായ ചൂടുണ്ട്‌. രാവിലത്തെ വെയിലിനുപോലും അസാധാരണമായ ശക്തിയുള്ളതുപോലെ. അവിടത്തെ നിരവധി ഷോപ്പിങ്ങ്‌ സെന്ററുകളിൽ ഞങ്ങൾ കയറിയിറങ്ങി. അമേരിക്കയിലുള്ളതിനേക്കാൾ സാധനങ്ങൾക്ക്‌ വില അൽപ്പം കുറവാണിവിടെ. വലിയ ചില ഹോട്ടലുകൾ ഇവിടെ ഞങ്ങൾ കണ്ടു. കെട്ടിടങ്ങൾക്കൊന്നും മൂന്നു നിലയിൽ കൂടുതൽ ഉയരമില്ല. തുറമുഖത്ത്‌ മൂന്നു നാല്‌ മറ്റ്‌ യാത്രാക്കപ്പലുകളും നങ്കൂരമിട്ടിരുന്നു. ഈ കപ്പലുകളിലൂടെ വരുന്ന ടൂറിസ്റ്റുകളെ മാത്രം ആശ്രയിച്ചാണ്‌ ഇവിടെ കച്ചവടസ്ഥാപനങ്ങൾ നിലനിൽക്കുന്നത്‌. ഇവിടത്തെ വലിയ ഒരു ഡിപ്പാർട്ട്‌മന്റ്‌ സ്റ്റോറിനുള്ളിൽ ഞങ്ങൾ കയറി. ഇതിനുള്ളിലെ അലങ്കാരപ്പണികൾ എത്ര മനോഹരം. ഇത്രയും ആഡംബരപൂർവ്വം ഭംഗിപിടിപ്പിച്ച ഒരു വ്യാപാരശാല അമേരിക്കയിൽ പോലും ഞങ്ങൾ കണ്ടില്ല.
വ്യാപാര ഹാളിന്റെ ഉള്ളിലെവിടെ നിന്നോ ഒരു ഉപകരണസംഗീതനാദം ഒഴുകിവരുന്നു. കാതിന്‌ ഇമ്പം പകർന്ന ആ സംഗീതവീചികളുടെ ഉറവിടം തേടി ഞാൻ ഉള്ളിലേയ്ക്ക്‌ നടന്നു. അവിടെ, ഹാളിന്റെ ഒരരികിൽ, സുഗന്ധദ്രവ്യങ്ങളുടെ സെക്ഷണടുത്തുനിന്നാണ്‌ ആ നാദം ഉയർന്നിരുന്നത്‌.
അതൊരു പിയാനോയിൽ നിന്നും ഉയർന്ന നാദവീചികളായിരുന്നു. അതിസുന്ദരിയായ ഒരു നീഗ്രോ യുവതി അവിടെയിരുന്ന്‌ പിയാനോ വായിക്കുന്നു. എനിക്ക്‌ ഏറ്റവും ഇഷ്ടമുള്ള ഒരു സംഗീത ഉപകരണമാണ്‌ പിയാനോ. കേട്ടുപരിചിതമായ ഏതോ ഇംഗ്ലീഷ്‌ ഗാനമാണവൾ പ്ലേ ചെയ്യുന്നത്‌. ഞങ്ങൾ അരമണിക്കൂറോളം സമയം എല്ലാം മറന്ന്‌ ആ നാദലഹരിയിൽ ലയിച്ചു നിന്നു. പുറത്തിറങ്ങാൻ സമയമായി. മടങ്ങിപ്പോകാൻ നേരത്താണ്‌ ശ്രദ്ധിച്ചതു, അവൾ പ്ലേ ചെയ്യുന്ന പിയാനോയ്ക്കരികിലെ ചെറിയൊരു മേശമേൽ ഒരു ചതുര ഗ്ലാസ്സ്‌ പാത്രം വച്ചിരിക്കുന്നു. അതിൽ കുറെ ഡോളർ കറൻസികൾ വീണു കിടപ്പുണ്ട്‌. സംഗീതം ആസ്വദിക്കുന്നവർ നൽകുന്ന ടിപ്പ്‌ ആവാം അതെന്നു മനസ്സിലായി. എന്തേ ഇത്‌, ഈ വ്യാപാര സ്ഥാപനത്തിന്റെ വകയായുള്ള സംഗീതവിരുന്നല്ലേ?
ഞാൻ 5 ഡോളർ ആ പാത്രത്തിൽ നിക്ഷേപിച്ചു. സ്നേഹിതൻ മധുസൂദനനും. പിയാനോവനിത തലകുനിച്ചു നന്ദി പ്രകടപ്പിച്ചു.
ഞങ്ങൾ അവിടെ നിന്നും ഓരോ പെർഫ്യൂം ബോട്ടിലും വാങ്ങി പുറത്തിറങ്ങി. വെയിൽ നാളങ്ങൾ ജ്വലിച്ചു നിൽക്കുന്ന സ്ട്രീറ്റിലേയ്ക്കിറങ്ങി, നടന്നകലുമ്പോൾ നേർത്ത ശബ്ദത്തിൽ ആ പിയാനോസംഗീതം അപ്പൊഴും ഞങ്ങളെ പിൻതുടരുന്നുണ്ടായിരുന്നു.
റോഡിൽ പരുക്കന്മാരായ നീഗ്രോചെറുപ്പക്കാർ ചില കൗതുകവസ്തുക്കളുടെ വിൽപ്പനയുമായി കറങ്ങിനടക്കുന്നുണ്ട്‌. അവരുടെ ശബ്ദത്തിനുപോലും തെല്ലും മാർദ്ദവമില്ല.
അധികനേരം പുറത്തെ ചൂടിൽ വെന്തുരുകാൻ നിൽക്കാതെ ഞങ്ങൾ ഉടൻതന്നെ കപ്പലിനുള്ളിൽ കയറി, ഭക്ഷണം കഴിച്ച്‌, ക്യാബിനുള്ളിലെ ഇ.സി യുടെ തണുപ്പിൽ ലയിച്ച്‌ വിശ്രമിക്കാനൊരുങ്ങി.
ബഹാമസിലേയ്ക്കുള്ള യാത്രയാണ്‌ ഈ കപ്പലിന്റെ ഏക പരിപാടിയെങ്കിലും ഈ ഒരു സ്ഥലം സന്ദർശിക്കുക എന്നതുമാത്രമല്ല മുഖ്യമായ വിഷയം, പലരും നാസോയിലേയ്ക്ക്‌ കപ്പലിൽ നിന്നു പുറത്തിറങ്ങിയിട്ടു തന്നെയില്ല.
മൂന്നുനാലു ദിവസത്തെ സുഖകരമായ ഒരു കപ്പൽ യാത്ര, അതൊരനുഭവമാണ്‌, ഈ അനുഭവം ആസ്വദിക്കാനാണ്‌ കടൽത്തീരമില്ലാത്ത നിരവധി അമേരിക്കൻ സ്റ്റേറ്റുകളിൽ നിന്നുപോലും ടൂറിസ്റ്റുകൾ ഇതിൽ കയറുന്നത്‌. നമ്മുടെ രാജ്യത്തുതന്നെ, തീരക്കടലിനകലെയുള്ള എത്രയോ ഇൻഡ്യൻ സംസ്ഥാനങ്ങളിൽ ജീവിക്കുന്നവർ, ചിത്രത്തിലോ ടി.വിയിലോ സിനിമ സ്ക്രീനിലോ അല്ലാതെ കടൽ നേരിൽ കണ്ടിട്ടുണ്ടാവില്ല. അത്തരം സാഹചര്യങ്ങളുള്ള നിരവധി സ്റ്റേറ്റുകളുണ്ട്‌ അമേരിക്കയിൽ. അവർ വിനോദത്തിനെത്തുന്നതും ഈ കപ്പൽ യാത്രകളിലൂടെയാവാം.
എങ്കിലും ഒരു കാര്യം ശ്രദ്ധിച്ചു, യാത്രക്കാരിൽ ണല്ലോരു ശതമാനം കറുത്ത വർഗ്ഗക്കാരാണ്‌. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർ. അവിടത്തെ സമ്പന്നർ. ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാത്ത, പട്ടിണിമരണങ്ങൾ സർവ്വസാധാരണമായ ആ ആഫ്രിക്കൻ രാജ്യങ്ങളിലെ ഈ സമ്പന്നവർഗ്ഗം 8 നേരത്തെ ഭക്ഷണവും ആസ്വദിച്ച്‌ ഇവിടെ കപ്പലിൽ സുഖിച്ചുമറിയുമ്പോൾ, തങ്ങളുടെ നാട്ടിലെ പട്ടിണിപ്പാവങ്ങളെപ്പറ്റി ഒരു നിമിഷമെങ്കിലും ഓർക്കാൻ തയ്യാറാവുമോ. ഇവിടെ, അവർ എച്ചിലാക്കി ടേബിളിലുപേക്ഷിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ മാത്രം മതി, ആ ദരിദ്രനാടുകളിലെ എത്രയോ ഗ്രാമങ്ങൾക്ക്‌ വിശപ്പടക്കാൻ.
പെട്ടെന്ന്‌ ഞാൻ ബോധവാനായി. എന്തിന്‌ ആഫ്രിക്കയിൽ നിന്നുള്ളവരെ പ്രതിക്കൂട്ടിൽ കയറ്റണം, ഞാനോ? എന്റെ നാട്ടിലുമില്ലേ പട്ടിണിപ്പാവങ്ങൾ. ഞാനീ സന്ദർഭത്തിൽ അവരെ ഓർക്കുന്നുണ്ടോ?
ഹോളിഡേ ആഘോഷിക്കാൻ വന്നെത്തിയ ഞാൻ ഇതൊക്കെ വിചാരിച്ച്‌ മനസ്സിന്റെ സ്വസ്ഥത എന്തിനു കളയണം എന്നു തീരുമാനിച്ച്‌, അത്തരം ചിന്തകളിൽ നിന്നും ബോധപൂർവ്വം പെട്ടെന്ന്‌ പിൻവാങ്ങി.
ഒരു പൂർണ്ണദിവസം നാസോയിൽ നങ്കൂരമിട്ടു കിടന്നിട്ട്‌ പിറ്റേന്ന്‌ കപ്പൽ തുറമുഖം വിട്ടു. മൂന്നാം നാൾ ഞങ്ങൾ അമേരിക്കയിൽ തിരിച്ചെത്തുകയും ചെയ്തു. കപ്പലിൽ നിന്നു തന്നെ പ്രാതൽ കഴിച്ചിട്ടാണ്‌ ഞങ്ങൾ കരയ്ക്കിറങ്ങിയത്‌.
കപ്പലിൽ വച്ച്‌, നാസോയിലിറങ്ങും മുമ്പു തന്നെ ടൂർകമ്പനി മാനേജർ മൂന്നാര്റിയിപ്പ്‌ തന്നിരുന്നു, അവിടെ ദ്വീപിലിറങ്ങി എന്തും വാങ്ങാം, ക്യൂബൻചുരുട്ടുകളൊഴികെ. ലോകപ്രസിദ്ധമായ ക്യൂബൻ ചുരുട്ടുകൾ (CIGARS) അമേരിക്കയിൽ ഇറക്കാൻ അനുവാദമില്ല. മാത്രമല്ല, കൊണ്ടുവരുന്നവരെ ശിക്ഷിക്കുകയും ചെയ്യും.
ബഹാമസിനു വളരെ അകലെയല്ല അമേരിക്കയുടെ ആജന്മശത്രുവായ, ലോകത്ത്‌ ഇപ്പോഴും കമ്മ്യൂണിസം നിലനിൽക്കുന്ന അപൂർവ്വരാജ്യങ്ങളിലൊന്നായ ക്യൂബ; ഫീഡൽ കാസ്ട്രോയുടെ ക്യൂബ. അമേരിക്ക എത്രയോ പതിറ്റാണ്ടുകളായി കിണഞ്ഞു പരിശ്രമിച്ചിട്ടും ക്യൂബയെ തങ്ങളുടെ കാൽക്കീഴിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. അവർ ഒരു തരത്തിലും അമേരിക്കയെ അംഗീകരിച്ചിട്ടുമില്ല. ആ കൊച്ചു രാജ്യത്തോട്‌ തോൽവി സമ്മതിച്ച അമേരിക്ക, ഇപ്പോൾ ഇത്തരം ചെറിയ പൊടിക്കൈകളിലൂടെ ക്യൂബയോട്‌ പ്രതികാരം ചെയ്ത്‌ സ്വയം ആശ്വാസം കൊള്ളുകയാണ്‌.
ക്യൂബയോട്‌ അമേരിക്ക സ്വീകരിച്ചിട്ടുള്ള നയം വിമർശനവിധേയമാണെങ്കിൽപോലും ഒരു യാഥാർത്ഥ്യം മറച്ചുവയ്ക്കാനാവില്ല. കഴിഞ്ഞ പത്തറുപത്‌ വർഷക്കാലം കമ്മ്യൂണിസ്റ്റ്‌ ഭരണത്തിൻ കീഴിൽ കഴിഞ്ഞിട്ടും ക്യൂബയിലെ ജനങ്ങൾക്ക്‌ മാന്യമായ വരുമാനമോ, അവശ്യമായ ജിവിതസൗകര്യങ്ങളോ ഉണ്ടാക്കിക്കൊടുക്കാൻ ഭരണകൂടത്തിനു ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത്‌, കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രത്തിലെ ഒരു അപചയത്തെയാണ്‌ സൂചിപ്പിക്കുന്നതെന്നു വിലയിരുത്തപ്പെടുന്നു.
ഇമിഗ്രേഷൻ, പരിശോധനകൾ കഴിഞ്ഞു. കസ്റ്റംസ്‌ ചെക്കിങ്ങിനിടയിൽ ഒരു ഓഫീസർ, അൽപ്പം ഉറക്കെത്തന്നെ പൊതുവായി എല്ലാവരോടുമെന്ന നിലയിൽ ചോദിച്ചു.
" ആരുടെയെങ്കിലും പക്കൽ ക്യൂബൻ ചുരുട്ടുകൾ ഉണ്ടോ...............?"
"നോ സർ............................." എല്ലാവരും ഒരേ സ്വരത്തിൽ മറുപടി പറഞ്ഞപ്പോൾ, ക്യൂബൻ ഗവണ്‍മന്റിനെ മുട്ടുകുത്തിച്ചുവേന്ന സംതൃപ്തഭാവത്തോടെ അയാൾ, ആ ഓഫീസർ പറഞ്ഞു, "ശരി..... കടന്നു വന്നോളൂ...."
പെട്ടിയൊന്നും അവർ തുറന്നു നോക്കാൻ തുനിഞ്ഞുമില്ല. ഞങ്ങൾ പുറത്തിറങ്ങി, മൂന്നുനാളിനുശേഷം വീണ്ടും അമേരിക്കൻ വായു ശ്വസിച്ചുകൊണ്ട്‌ ഓർലന്റോയിൽ കാലുകുത്തി.

Friday, March 12, 2010

a q mahdi
അമേരിക്കൻ ഐക്യനാടുകളിലൂടെ - 5
ഡിസ്നി ലാൻഡും മാജിക്‌ കിങ്ങ്ഡവും





ഇന്ന്‌ ചൊവ്വാഴ്ച ദിവസം. ഓർലന്റോയിലെ രണ്ടാം ദിനം. അമേരിക്കയിലെത്തിയിട്ട്‌ 6 ദിവസമാകുന്നു.
ഇന്നാണ്‌ ലോകപ്രസിദ്ധമായ 'മാജിക്‌ കിങ്ങ്ഡം' സന്ദർശിക്കുന്നത്‌. ഇത്‌ ഡിസ്നിലാൻഡ്‌ എന്ന്‌ അറിയപ്പെടുന്ന വാൾട്ട്‌ ഡിസ്നിയുടെ അത്ഭുതലോകമാണ്‌. ഡിസ്നി സൃഷ്ടിച്ച്‌ ലോകത്തിന്‌ സംഭാവന ചെയ്ത, ലോകമെമ്പാടുമുള്ള കുട്ടികളുടെ ഹരമായിത്തീർന്ന വിവിധ കാർട്ടൂൺ കഥാപാത്രങ്ങൾ ഇവിടെ പുനർജ്ജനിക്കുന്നു. വാക്കുകളിലൂടെ വിവരിക്കാനാവാത്ത നിരവധി കാർട്ടൂൺ പരിപാടികൾ ഇവിടെ നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നു. ജീവനുള്ള, ചലിക്കുന്ന കാർട്ടൂൺ കഥാപാത്രങ്ങളുമായി നമുക്കിവിടെ ആവോളം സല്ലപിക്കാം, ഒപ്പം നിന്ന്‌ ഫോട്ടോകളെടുക്കാം. ഭീമാകാരരൂപമുള്ള ഇത്തരം ചില കാർട്ടൂൺ രൂപങ്ങൾ എങ്ങിനെ ചലിക്കുന്നുവേന്നോർത്ത്‌ നാം അത്ഭുതപ്പെടും. ആ രൂപങ്ങൾക്കുള്ളിൽ ഒളിച്ചിരിക്കുന്നതു മനുഷ്യരോ അതോ റോബോട്ടുകളോ.
അവിടെ ഒരുക്കിയിട്ടുള്ള കുട്ടികൾക്കു വേണ്ടിയുള്ള നിരവധി പരിപാടികളിൽ റോളർകോസ്റ്ററുകളാണ്‌ മറ്റൊരു പ്രധാന സാഹസിക വിഭാഗം.
ഒരു പ്രത്യേക ഹാളിൽ, അമേരിക്കയിലെ എല്ലാ മുൻപ്രസിഡന്റുമാരും, ജോർജ്ജ്‌ ബുഷ്‌ അടക്കം ജീവൻ തുടിയ്ക്കുന്ന മെഴുകു പ്രതിമകളായി നിൽക്കുന്നതു കാണാം. ലോകപ്രസിദ്ധമായ മാഡം തസ്സോദിന്റെ ലണ്ടൻ വാക്സ്മ്യൂസിയത്തെക്കാൾ വളരെ വ്യത്യസ്തമായ ഒരു പ്രത്യേകത ഇവിടെയുള്ളത്‌, ഈ പ്രതിമകളൊക്കെ സ്വയം ചലിക്കുകയും, സംസാരിക്കുന്നതുപോലെ ഭാവിക്കുകയും ചെയ്യും എന്നുള്ളതാണ്‌. ലണ്ടനിലേത്‌ നിശ്ചലപ്രതിമകളാണ്‌.
ഇവിടെ, ഈ ഡിസ്നിലാന്റിൽ ഞങ്ങൾ കണ്ട ഒരു പ്രത്യേകപരിപാടിയെപ്പറ്റി സൂചിപ്പിക്കാതെ വയ്യ. ജീവിതത്തിലൊരിക്കലും അത്തരമൊരു കാഴ്ച ഞങ്ങൾ കണ്ടിട്ടുമില്ല. ആധുനിക ശാസ്ത്രസാങ്കേതികവിദ്യയുടെ അതിസാങ്കേതികത്വം ഒരു ചലച്ചിത്രത്തിലൂടെ പ്രദർശിപ്പിക്കപ്പെടുകയാണ്‌. അതൊരു 3D ഫിലിമായിരുന്നു. 3D ഫിലിം നമുക്കത്ര പുതുമയുള്ളതല്ല, പ്രത്യേകിച്ച്‌ മലയാളികൾക്ക്‌. ഇത്‌ ഇൻഡ്യയിൽ ആദ്യം ജനിച്ചതു നമ്മുടെ കൊച്ചുകേരളത്തിലാണ്‌. അതും രണ്ടു പതിറ്റാണ്ടുകൾക്ക്‌ മുമ്പ്‌, മൈഡിയർ കുട്ടിച്ചാത്തനിലൂടെ. അന്ന്‌ നമുക്കാകെ അതൊരത്ഭുതമായിരുന്നു. പക്ഷേ, ഞങ്ങളിവിടെ കണ്ട ഷോ അതിൽനിന്നൊക്കെ എത്രയോ വ്യത്യസ്തം. അത്ഭുതകരമായ ഒരു 3D ഫിലിം.
വളരെ വലിയൊരു തിയേറ്ററിലാണ്‌ ഞങ്ങളിരിക്കുന്നത്‌;
ആയിരത്തിലധികം പേർക്കിരിക്കാവുന്ന ഒന്നിൽ.
ഫിലിമിൽ കണ്ട കഥ ഇതാണ്‌. വളരെ ചെറിയൊരു കഥ. പ്രശസ്തനായ ഒരു ശാസ്ത്രജ്ഞൻ ഒരു യന്ത്രം കണ്ടുപിടിക്കുന്നു. ഒരു ഡ്യൂപ്ലിക്കേറ്റിങ്ങ്‌ യന്ത്രം. വസ്തുക്കളെയല്ല, ജീവികളെയാണ്‌ ഈ ഡ്യൂപ്ലിക്കേററിങ്ങ്‌ മേഷീൻ പുനർജ്ജനിപ്പിക്കുന്നത്‌. ഒരു ജീവിയെ, ഒറിജിനലായി ഈ യന്ത്രത്തിനു സമർപ്പിച്ചാൽ, നൂറുകണക്കിന്‌, ആയിരക്കണക്കിന്‌ അത്തരം ജീവികളുടെ പുനർസൃഷ്ടി മേഷീൻ നടത്തും.
കറുത്ത സേഫ്റ്റി കണ്ണടകളും ധരിച്ച്‌, വീർപ്പുമടക്കി തിയേറ്ററിനുള്ളിൽ കാണികളിരുന്നു.
ഫിലിം തുടങ്ങി. പെട്ടെന്നൊരു പെരുമ്പാമ്പ്‌ സ്ക്രീനിൽ. എന്തുവലിപ്പമുണ്ടെന്നോ അതിന്‌. ചുറ്റിവളഞ്ഞ്‌ ഒരു വലക്കൂട്ടിൽ കിടന്നിരുന്ന അതിനെ വലയഴിച്ച്‌ പുറത്തുവിടുകയാണ്‌ ചിലർ. മെല്ലെയതിഴഞ്ഞുവന്ന്‌ പെട്ടെന്നൊരു ചീറ്റലോടെ പുറത്തേക്ക്‌ ചാടി. സ്ക്രീനിൽ നിന്നും അത്‌ പുറത്തുവന്ന്‌ നമ്മുടെ മുഖത്തോടു തൊട്ടുനിന്നു. എല്ലാവരും ഞെട്ടിത്തരിച്ചു. ഞാനറിയാതെ നിലവിളിച്ചുപോയി. ഭാര്യയും. തിയേറ്ററിലിരുന്നവരുടെയൊക്കെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. നമ്മുടെ മൂക്കിന്റെ തുമ്പത്ത്‌ പാമ്പിന്റെ പുറത്തേയ്ക്ക്‌ നീട്ടിയ നാവു തൊടുന്നതുപോലെ ഒരു ഫീലിങ്ങായിരുന്നു.
ആരെയും അമ്പരിപ്പിക്കുന്ന ആ കാഴ്ച കഴിഞ്ഞാണ്‌, ഡ്യൂപ്ലിക്കേറ്റിങ്ങ്‌ യന്ത്രത്തിലൂടെയുള്ള പുന:സൃഷ്ടിയുടെ പ്രകടനം. ഇതിനിടെ ബുൾഗാൻ താടിവച്ച ആ ശാസ്ത്രജ്ഞൻ, ഒരു എലിയെ യന്ത്രത്തിനുള്ളിലേയ്ക്ക്‌ കടത്തിവിട്ടുകഴിഞ്ഞിരുന്നു. യന്ത്രം പ്രവർത്തിച്ചു തുടങ്ങി. നിമിഷങ്ങൾക്ക്‌ ശേഷം മറ്റൊരു സ്വിച്ച്‌ അയാൾ അമർത്തിയപ്പോൾ മേഷീന്റെ മറ്റൊരു ദ്വാരത്തിലൂടെ പുന:സൃഷ്ടി നടത്തപ്പെട്ട എലികൾ പുറത്തുവരുന്നു. ഒന്നല്ല, ആയിരക്കണക്കിന്‌. അവ സ്ക്രീനിന്റെ മുമ്പിലൂടെ ചാടി തിയേറ്റർ ഹാളിലേയ്ക്കിറങ്ങി വന്ന്‌, കാണികളുടെ കാലുകളിൽ മുത്തമിടാൻ തുടങ്ങി. എലിയുടെ ഉരസൽ കാരണം എല്ലാവരും ചെറിയൊരു നിലവിളിയോടെ കാലുകൾ ഉയർത്തിപ്പിടിച്ചു. ഷൂവിനു മുകളിൽ സോക്സിട്ട ഭാഗത്തുവരെ അവ മുഖമമർത്തി. ഞാൻ ഏറെനേരം ആ ഇരുട്ടിൽ കാല്‌ പൊക്കിവച്ച്‌ കൊണ്ടുതന്നെയിരുന്നു. എന്റെ കൈകളിൽ ബലമായി അമർത്തിപ്പിടിച്ച്‌ കാലുയർത്തിക്കൊണ്ട്‌ ഭാര്യയും ഇരുന്നു.


അതൊരനുഭവം മാത്രമായിരുന്നു, ഒരു തരം ഫീലിങ്ങ്‌. കാലിൽ ഉരസിയത്‌, തിയേറ്ററിലെ കസേരകൾക്കടിയിൽ എവിടെയോ ഉറപ്പിച്ചിരുന്ന എയർ ട്യൂബിലൂടെ പുറത്തുവന്ന കാറ്റായിരുന്നുവേന്ന്‌ ബോധ്യമായപ്പോൾ ഉയർന്ന്‌ പൊന്തിയ കാലുകളൊക്കെ തനിയേ താന്നു. കാണികളൊക്കെ ഇളിഭ്യരായി പരസ്പരം നോക്കി ചിരിച്ചു.
ഇപ്പോൾ എല്ലാവരും ഏറെ ശ്രദ്ധാലുക്കളായി. ഇനി ഏതു ജീവിയാണാവോ കാണികൾക്കിടയിലേയ്ക്ക്‌ ഇറങ്ങിവരിക.
ഫിലിം തുടരുന്നു.

യന്ത്രം സൂക്ഷിച്ചിരുന്ന മുറിക്കു മുമ്പിൽ ഒരു കർട്ടൻ വന്നു മറയുന്നു. ഇനിയിപ്പോൾ തിരശ്ശീലയിൽ ഒന്നും കാണാനില്ല, ശൂന്യം. പെട്ടെന്നാണ്‌ ഒരു നായയുടെ കുര. മുഴങ്ങുന്ന ആ പരുക്കൻ ശബദ്ം തിയറ്ററിനുള്ളിൽ നിറഞ്ഞു നിന്നു. പെട്ടെന്ന്‌, കർട്ടന്റെ വിടവിലൂടെ ഒരു കൂറ്റൻനായ പുറത്തേയ്ക്ക്‌ തലനീട്ടി. ഗൗരവത്തോടെ അതു വീണ്ടും കുരയ്ക്കാൻ തുടങ്ങി. ഒരു സിംഹഗർജ്ജനം പോലെ ഭയാനകമായി തോന്നി, ആ ശബ്ദം
നിമിഷങ്ങൾക്കകം അത്‌ കർട്ടന്‌ പുറത്തേയ്ക്ക്‌, കാണികൾക്കിടയിലേയ്ക്ക്‌ ചാടി വന്നു. എല്ലാവരും തലതാഴ്ത്തിക്കളഞ്ഞു. പെട്ടെന്നു തന്നെ ആ നായ മടങ്ങിപ്പോയി. ആശ്വാസമായി. പക്ഷേ, അതു വീണ്ടും തിരിഞ്ഞുനിന്നു. കണ്ണുചിമ്മി എല്ലാവരെയും ഒന്നുനോക്കിയിട്ട്‌ അതൊന്നു തുമ്മി. ശക്തിയായ ആ തുമ്മലിൽ കാണികളുടെയൊക്കെ മുഖത്ത്‌, അതിന്റെ വായിൽ നിന്നും മൂക്കിൽ നിന്നും തെറിച്ച തുപ്പൽ പാറിവീണു. ഞെട്ടലോടെ കാണികളാകെ കൈകൊണ്ടും, കർചീഫ്‌ കൊണ്ടും തെല്ലൊരറപ്പോടെ തന്നെ മുഖം തുടച്ചു.


എവിടെനിന്നു വന്നു, ഈ ജലകണങ്ങൾ. അതും, നായ തുമ്മിയ അതേ നിമിഷം തന്നെ. ഉള്ളിലിരുന്ന ആയിരം പേരുടെ മുഖത്തും ഒരേ സമയം ആ തുപ്പൽ പാറിവീണു. തിയേറ്ററിനു
ള്ളിലെ ഇരുട്ടിൽ, നമുക്കീ ജലകണികകളുടെ ഉറവിടമൊന്നും കണ്ടുപിടിക്കാനാവില്ല.
ഫിലിംഷോ കഴിഞ്ഞു. തിയേറ്ററിൽ നിന്ന്‌ ഞങ്ങൾ പുറത്തിറങ്ങി.
ഒരു സാങ്കൽപ്പിക കാർ സവാരിയാണ്‌ അടുത്തത്‌.
നൂറുകണക്കിന്‌ ആൾക്കാരാണ്‌ ഈ ഷോയിൽ പങ്കെടുക്കാൻ ഒരു ഹാളിനു മുമ്പിൽ ക്യൂ നിൽക്കുന്നത്‌. ഒരു കാറിൽ 6 പേർക്കേ സഞ്ചരിക്കാനാവൂ. അത്തരം നിരവധി കാറുകൾ ഒരേ സമയം പ്രവർത്തനസജ്ജമാണ്‌,.
ഇതൊരു അസാധാരണ കാർ റൈഡാണ്‌. ചെറിയ കുട്ടികൾ, പ്രായം ചെന്നവർ, ഗർഭിണികൾ, ബി.പി.ഉള്ളവർ, രോഗികൾ, ഇവർക്കൊന്നും ഇതിൽ പ്രവേശനമില്ല.
ആറുപേരെ വീതം ഒരു മുറിക്കുള്ളിൽ കയറ്റും. മുമ്പിലും പിമ്പിലുമായി രണ്ടുസീറ്റുകളുള്ള ഒരു കാർ ഓരോ മുറിയിലുമുണ്ടാവും. സ്റ്റിയറിങ്ങും ഡ്രൈവറും ഇല്ലാത്ത കാർ. രണ്ടുസീറ്റുകളിലായി 6 പേരെ കയറ്റിയിരുത്തി ഒരു സീറ്റ്ബെൽറ്റും അനുബന്ധ ക്ലാമ്പുകളും ഉപയോഗിച്ച്‌ ഇരിപ്പിടവുമായി സുരക്ഷിതമായി ബന്ധിയ്ക്കും. ബലമായി പിടിച്ചിരിക്കാൻ മുമ്പിൽ ഒരു ഹാൻഡിലുമുണ്ട്‌.
മുറിയുടെ വാതിൽ അടയുമ്പോൾ പരിപൂർണ്ണ അന്ധകാരമാണ്‌. കാർ സ്റ്റാർട്ട്‌ ചെയ്ത്‌ മുന്നോട്ട്‌ ഓടാനാരംഭിക്കും. കുലുങ്ങിക്കുലുങ്ങിയത്‌ നീങ്ങിത്തുടങ്ങും. നിയന്ത്രിക്കാൻ ഡ്രൈവറില്ലല്ലോ. മെല്ലെ വേഗത കൂടുന്നു. ഇപ്പോൾ ഭയാനകമായ സ്പീഡിലാണ്‌ കാറിന്റെ സഞ്ചാരം. വേഗതകാരണം നാം അറിയാതെ നിലവിളിച്ചു പോകും. പെട്ടെന്ന്‌ മറ്റൊരു വാഹനം എതിർദിശയിൽ കടന്നുവരുന്നു. നാം കണ്ണടച്ചിരുന്നുപോകും. അതിലിടിക്കാതെ കഷ്ടിച്ചു നാം രക്ഷപ്പെടുന്നു. പക്ഷേ, അസാധാരണമായി നമ്മുടെ മാർഗ്ഗത്തിനു മുമ്പിൽ കാണുന്ന ഒരു വൻമതിലിൽ കാറിടിക്കുവാൻ തുടങ്ങുന്നു. ഇല്ല നാം അതിൽനിന്നുപോലും അത്ഭുതകരമായി എങ്ങിനെയോ രക്ഷപ്പെടുന്നു.
ഇനിയാണ്‌ താഴേയ്ക്ക്‌, വളരെ താഴേയ്ക്ക്‌ കുത്തനെ പോവുന്ന ഒരു റോഡിലൂടെ നിയന്ത്രണം വിട്ട്‌, കാർ ഇറങ്ങിച്ചെല്ലുന്നത​്‌ താഴേയ്ക്ക്‌ റോഡിനു അന്തമില്ല. അതങ്ങ്‌ നീണ്ട്‌ നീണ്ട്‌ ഒരു പാതാളത്തിലേയ്ക്കാണ്‌ നമ്മെ നയിക്കുന്നത്‌. മുൻവശത്തെ ഹാൻഡിലിൽ അമർത്തിപ്പിടിച്ച്‌ നാമിരിക്കെത്തന്നെ അറിയാതെ സ്വയം നിലവിളിച്ചുപോകും. ഒക്കെകഴിഞ്ഞ്‌, നമ്മെ ടെൻഷന്റെയും ഭയത്തിന്റെയും മുൾമുനയിൽ നിർത്തിയിട്ട്‌ കാർ മടങ്ങി വരുന്നു, യാത്ര പുറപ്പെട്ടയിടത്തേയ്ക്ക്‌ തന്നെ കാർ തിരികെ എത്തിച്ചേരുന്നു.

ശരിക്കും തലചുറ്റുന്നതുപോലെ തോന്നും. കാർ തിരികെ എത്തിക്കഴിഞ്ഞു. മുറിയിൽ വെളിച്ചം പരന്നു. സീറ്റ്ബെൽറ്റിൽ നിന്നും നമ്മെ മോചിപ്പിക്കാൻ ഓപ്പറേറ്റർ വരുമ്പോൾ നമ്മുടെ മുഖത്തെ ഇളിഭ്യച്ചിരി അയാൾ കണ്ടില്ലെന്നു നടിയ്ക്കും.
ഇപ്പോൾ നാം അറിയുന്നു, നാം കയറിയ വാഹനം നിന്ന സ്ഥലത്തുനിന്നും തെല്ലും നീങ്ങിയിട്ടില്ല എന്ന്‌. ഈ കാറിന്‌ വീലുമില്ല, ടയറുമില്ല. ഒക്കെയും മുമ്പിലെ സ്ക്രീനിന്റെ മായാജാലം മാത്രം. എന്നാൽ കുലുക്കവും, വിറയലും, ഇടിയുടെ ആഘാതവും തിരിയലും മറിയലും ഒക്കെ ഫീൽ ചെയ്യാൻ സീറ്റ്‌ ചില റോളറുകളിൽ ഘടിപ്പിച്ചിരിക്കുന്നു.
തലയുടെ മരവിപ്പും, കാലിന്റെ തരിപ്പും മാറിക്കിട്ടാൻ കുറെ സമയം എടുക്കും. വെറുതെയല്ല, ബി.പി.ഉള്ളവർ ഇതിൽ കയറരുതെന്ന്‌ നിഷ്കർഷിക്കുന്നത്‌. അത്തരക്കാർ, സീറ്റിലിരുന്നുതന്നെ പരലോകം പ്രാപിച്ചുപോകും.
ഓർലന്റോയിലെ മൂന്നാം ദിവസം. അമേരിക്കയിലെത്തിയിട്ട്‌ ഏഴു ദിവസം തികയുന്നു. ഇവിടെ നിരവധി കാഴ്ചകൾ നമ്മെ കാത്തിരിക്കുന്നു. ഏറ്റവും പ്രധാനം EPCOT സെന്റർ സന്ദർശനമാണ്‌.
ഒരു പകൽമുഴുവൻ ഈ സെന്ററിനുള്ളിലാവും ചെലവഴിക്കുക, അത്രയുണ്ട്‌ അതിനുള്ളിലെ കാഴ്ചകൾ. ടിക്കറ്റ്‌ നിരക്കും മോശമല്ല, ഒരാൾക്ക്‌ 60 ഡോളർ (2700 രൂപ)
EXPERIMENTAL PHOTOTYPE COMMUNITY OF TOMORROW'' എന്നതിന്റെ ചുരുക്കപ്പേരാണ്‌ EPCOT എന്നത​‍്‌ അത്യാധുനിക ശാസ്ത്രസാങ്കേതിക നേട്ടങ്ങളുടെ വെളിച്ചത്തിൽ നാളെയുടെ പുരോഗതിയും വികാസവും പരിഷ്കാരവും വിലയിരുത്തുന്ന വിജ്ഞാനപ്രദങ്ങളായ പരിപാടികളാണ്‌ ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്‌. നാളത്തെ ലോകം എന്തെന്ന്‌ വിഭാവന ചെയ്യുകയാണിവിടെ. ഡിസ്നിലാന്റിൽ 3ഡി ഫിലിം ആണ്‌ കണ്ടതെങ്കിൽ, വ്യത്യസ്തമായ മൂന്ന്‌ 4ഡി ഫിലിംകളാണ്‌ ഇവിടെ വിവിധ തിയേറ്ററുകളിൽ കാണാനിടവന്നത്‌.


'World Show case' എന്ന പേരിൽ 9 ലോകരാജ്യങ്ങളുടെ അതിവിശാലമായ സ്റ്റാളുകൾ ഇവിടെയുണ്ട്‌. അവയിൽ ചൈനയുടെ സ്റ്റാൾ ഏറെ ശ്രദ്ധ ആകർഷിക്കുന്നു. ചൈനയുടെ പരമ്പരാഗതവും ആധുനികവുമായ എല്ലാ നേട്ടങ്ങളുടെയും പരിഷ്കാരങ്ങളുടെയും വിവിധരൂപത്തിലുള്ള പ്രദർശനമാണ്‌ ഇവിടെ ഒരുക്കിയിരിക്കുന്നത്‌. അവയിൽ ഏറ്റവും ആകർഷണീയവും ലോകത്ത്‌ മറ്റെങ്ങും ആരും ഇന്നോളം കാഴ്ചവച്ചിട്ടില്ലാത്തതുമായ ഒരു പരിപാടിയുണ്ട്‌, 'Reflection Of China 'എന്നാണതിന്റെ പേര്‌. ഇതോടനുബന്ധിച്ച്‌ Vision 360 Film എന്നൊരു 14 മിനിറ്റ്‌ ഫിലിംഷോ പ്രദർശിപ്പിക്കപ്പെടുന്നു. വൃത്താകൃതിയിലുള്ള ഒരു കൂറ്റൻഹാളിൽ ചുറ്റും 3600- യിൽ ഒരു മുഴുനീള സ്ക്രീനുണ്ട്‌. ചുറ്റുപാടും സ്ക്രീൻ നിറഞ്ഞുനിൽക്കെ, അതിലൂടെയൊരു മുഴുനീള ചലച്ചിത്രം. ആ ഹാളിൽ ഏതെങ്കിലും ഒരു ദിശയിലേയ്ക്ക്‌ ഇരിപ്പിടങ്ങളില്ല, കാണികൾ നിന്നുകൊണ്ടാണ്‌ കാണേണ്ടത്‌. ചുറ്റും സ്ക്രീനാണല്ലോ, എവിടേയ്ക്കും നോക്കാം.

ഈ ഫിലിംഷോ തീർച്ചയായും കാണേണ്ട ഒരു കാഴ്ചതന്നെയാണ്‌. പുരാതന ചൈനയുടെ പൗരാണികാചാരങ്ങൾ തുടങ്ങി, ലോകാത്ഭുതങ്ങളിൽ ഒന്നായ ചൈനയുടെ വൻമതിലും കടന്ന്‌, ഫിലിംഷോയുടെ ഇതിവൃത്തം ആധുനിക ചൈനയുടെ അസാമാന്യമായ ശാസ്ത്രസാങ്കേതിക നേട്ടങ്ങളിലേയ്ക്ക്‌ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ഇടയ്ക്കൊരിക്കൽ ചുറ്റും കരകാണാക്കടൽ ദൃശ്യമാവുന്ന ഒരു രംഗമുണ്ട്‌. കാണികൾക്ക്‌ അപ്പോൾ ഒരു കപ്പലിൽ സഞ്ചരിക്കുന്ന യഥാർത്ഥപ്രതീതി തന്നെ അനുഭവപ്പെടുന്നു. കപ്പൽ, കാറ്റിലും കടലലകളിലും ഇളകിമറിയുമ്പോൾ, നാമും അതിലകപ്പെട്ടു ചായുകയും ചരിയുകയും ചെയ്യുന്ന പ്രതീതി.
ഒരുകാലത്ത്‌ ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ ചിന്തകളോട്‌ കഠിനമായ വിയോജിപ്പും ആ രാജ്യത്തോട്‌ ഒടുങ്ങാത്ത ശത്രുതയും ഉണ്ടായിരുന്ന അമേരിക്ക, ഇന്ന്‌ എല്ലാ രംഗങ്ങളിലും ചൈനയെ അംഗീകരിച്ചതായി, ഞങ്ങൾ അവിടെ വിവിധ വ്യാപാരകേന്ദ്രങ്ങളിൽ ഷോപ്പിങ്ങിന്‌ കയറിയപ്പോൾ കണ്ടു. പല പ്രധാന പട്ടണങ്ങളിലും ചൈനാമാർക്കറ്റുകളുണ്ടായിരുന്നു. അമേരിക്കയിലുടനീളം വലുതും ചെറുതുമായി വിൽപ്പനയ്ക്ക്‌ വച്ചിരിക്കുന്ന ഏതു സാധനമെടുത്താലും അവയൊക്കെ ചൈനീസ്‌ നിർമ്മിതമാണെന്നു കാണാം. എന്തിന്‌, ഈ അമേരിക്കൻ യാത്രയുടെ ഓർമ്മയ്ക്കായി, ഒരു സുവനീർ എന്ന നിലയിൽ ചെറിയ ഒരു അമേരിക്കൻഫ്ലാഗ്‌ വാങ്ങിയപ്പോൾ അതിന്റെ തുണിയുടെ വശത്തും അടിച്ചിരിക്കുന്നു. "Made in China' എന്ന്‌. ഡിസ്നി വേൾഡിലെ നിരവധി സുവനീർ ഷോപ്പുകളിൽ നിരത്തിവച്ചിരുന്ന കാർട്ടൂൺ കഥാപാത്രങ്ങളായ പാവകൾ, നിർമ്മാണത്തിൽ വളരെ കൃത്യതയും ഗുണനിലവാരവും ഭംഗിയും ഉള്ളവയാണവ, മുഴുവൻ ചൈനീസ്‌ നിർമ്മിതമെന്നു കണ്ടു. നമ്മുടെ നാട്ടിൽ കിട്ടുന്ന ചൈനീസ്‌ സാധനങ്ങളെപ്പറ്റി ഞാനപ്പോൾ ഖേദപൂർവ്വം ഓർത്തു. തീരെ ഗുണനിലവാരം കുറഞ്ഞ ഏതെങ്കിലും ഒരു ഉൽപ്പന്നം നമ്മുടെ വ്യാപാരശാലകളിൽ കണ്ടാൽ നമുക്ക്‌ ഊഹിക്കാം അതു ചൈനീസ്‌ ആണെന്ന്‌. ചൈനീസ്‌ സാധനം എന്നു കേട്ടാൽ നാം അതിനു കേവലം മൂന്നാം സ്ഥാനമാണ്‌ നാട്ടിൽ ഇപ്പോൾ കൽപ്പിക്കുന്നത്‌.

എന്താണീ വ്യത്യാസത്തിനു കാരണം. ഗുണനിലവാരപരിശോധന ഒരു ഉൽപ്പന്നത്തിനും വേണ്ടനിലയിൽ ഇല്ലാത്ത രാജ്യമാണ്‌ നമ്മുടേത്‌. എത്ര മോശം സാധനം ഉൽപ്പാദിപ്പിക്കാനും ഇറക്കുമതി ചെയ്യാനും അവ ഉപഭോക്താക്കളിൽ അടിച്ചേൽപ്പിക്കാനും നമ്മുടെ നിർമ്മാതാക്കൾക്കും ഇറക്കുമതിക്കാർക്കും മടിയില്ല. ഗവണ്‍മന്റാകട്ടെ ഈ വിഷയത്തിൽ ശ്രദ്ധിക്കുന്നുമില്ല. നല്ല സാധനങ്ങൾ അതിനനുസരിച്ചുള്ള വില കൊടുത്തു വാങ്ങാനുള്ള മനസ്സും കഴിവും നമ്മുടെ ഉപഭോക്താക്കൾക്കുമില്ല. അതൊക്കെക്കൊണ്ട്തന്നെ ചൈനയിലെ ഏഴാംകിട ഉൽപ്പന്നങ്ങളാണ്‌ ഇൻഡ്യൻ വിപണികളിൽ അരങ്ങുവാഴുന്നത്‌. അമേരിക്കയിലാകട്ടെ, ഒരു മൊട്ടുസൂചി ഇറക്കുമതി ചെയ്താലും, ഗവണ്‍മന്റ്‌ അതിന്റെ ഗുണനിലവാരം ഉറപ്പാക്കിയിട്ടേ വിപണനത്തിനനുവാദം നൽകൂ. അമേരിക്കൻ മാർക്കറ്റിൽ കണ്ട മിക്ക ഇലക്ട്രോണിക്‌ ഉൽപ്പന്നങ്ങളും ചൈനീസ്‌ നിർമ്മിതമാണെന്നു ഞങ്ങൾ കണ്ടെത്തി. റോഡിലൂടെ പാഞ്ഞുപോകുന്ന വാഹനങ്ങളധികവും ജപ്പാൻ നിർമ്മിതവും.
വിവിധ സമ്പന്നപാശ്ചാത്യ രാജ്യങ്ങളിലെ നാണയത്തിന്റെ ആഗോളനിലവാരമനുസരിച്ച്‌ ഓരോ വസ്തുവിന്റെയും അവിടത്തെ വില വളരെ കൂടുതലാണെന്ന്‌ തോന്നും, വാങ്ങിക്കാൻ മനസ്സനുവദിക്കുകയുമില്ല. മൂന്ന്‌ രൂപയ്ക്ക്‌ നാട്ടിൽ ഒരു ചായ കിട്ടുമെങ്കിൽ, അമേരിക്കയിലത്‌ മൂന്ന്‌ ഡോളറാവും, 45 ഇരട്ടി. ലളിതമായി പറഞ്ഞാൽ നാട്ടിൽ നമുക്ക്‌ ഒരു രൂപ ചിലവഴിക്കേണ്ടി വരുന്ന സ്ഥാനത്ത്‌ അമേരിക്കയിൽ ഒരു ഡോളർ തന്നെ മുടക്കേണ്ടി വന്നേക്കാം.
പലരും പറയാറുണ്ട്‌, അയാൾക്ക്‌ അമേരിക്കയിൽ വലിയ വരുമാനമാണ്‌, ഒരു ലക്ഷം രൂപയാണ്‌ പ്രതിമാസ ശമ്പളം എന്നൊക്കെ. വളരെ വലിയ ഒരു തുകയാണിതെന്നു നമുക്ക്‌ തോന്നാം. വെറും ഒരു സാധാരണക്കാരന്‌, അമേരിക്കയിൽ ശരാശരിയിൽ താഴ്‌ന്ന നിലവാരത്തിൽ ജീവിക്കാൻ പോലും മാസം 1500 മുതൽ 2000 ഡോളർ വരെ വേണ്ടിവരും, സുമാർ ഒരുലക്ഷം രൂപ. അയാൾക്ക്‌ പിന്നെ എന്തു മിച്ചമാണുണ്ടാവുക. എന്നാൽ ചെലവു നന്നേ ചുരുക്കി, എങ്ങിനെയെങ്കിലും അൽപ്പം ഡോളർ മിച്ചം വയ്ക്കാൻ ശ്രമിച്ചാൽ, ഇൻഡ്യയിലേയ്ക്കതയച്ചാൽ, ഇവിടെ അത്‌ വലിയൊരു തുകയാവും, സമ്പാദ്യവുമാവും.

പാശ്ചാത്യദേശങ്ങളിലേയ്ക്ക്‌ യാത്ര നടത്തുന്ന ഓരോ ഏഷ്യക്കാരനും ഇത്തരം സാമ്പത്തിക ബുദ്ധിമുട്ടുകൾ യാത്രച്ചെലവിന്റെയും മറ്റും കാര്യത്തിൽ നേരിടുന്നുണ്ട്‌. ഇവിടെനിന്നും കഷ്ടപ്പെട്ടു സമ്പാദിക്കുന്ന രൂപ കൊടുത്ത്‌ വാങ്ങുന്ന ഡോളറുമായി അവിടെചെന്നാൽ, നമുക്ക്‌ എല്ലാം അമിത വിലകൊടുത്തു വാങ്ങുന്നുവേന്ന തോന്നലുണ്ടാവും. പാശ്ചാത്യർക്ക്‌ ഇവിടെ വരുമ്പോൾ ഈ അവസ്ഥ നേരേ തിരിച്ചാണ്‌. അവിടത്തെ സാധാരണക്കാരായ സായ്പ്പന്മാർ പോലും നമ്മുടെ നാട്ടിൽ വരുമ്പോൾ വലിയ ഹോട്ടലുകളിൽ തങ്ങാൻ മടിക്കാത്തതിന്റെ രഹസ്യം ഇതാണ്‌. അമേരിക്കയിൽ മൂന്നു ഡോളറിന്‌ ഒരു ചായ കുടിക്കേണ്ടി വരുമ്പോൾ, ഒരു പാശ്ചാത്യന്‌ അതേ തുകകൊണ്ട്‌ ഇവിടെ മൂന്നു ദിവസത്തെ ഭക്ഷണം കഴിക്കാൻ കഴിയും.

നമ്മുടെ ഇൻഡ്യൻ രൂപയ്ക്ക്‌ തീരെ വിലയില്ല എന്നു പറയാൻ വരട്ടെ, നമ്മുടെ നാണയത്തിനു ചെറിയൊരു ഡോളർ പരിവേഷം കൽപ്പിക്കപ്പെടുന്ന അപൂർവ്വം ചില രാജ്യങ്ങൾ നമുക്ക്‌ ചുറ്റുമുണ്ട്‌, ചില അയൽ രാജ്യങ്ങൾ. ഉദാഹരണം നേപ്പാൾ. നേപ്പാളിൽ നമ്മുടെ ഒരു ഇൻഡ്യൻ ഉറുപ്പികയ്ക്ക്‌ രണ്ടു നേപ്പാളി രൂപ കിട്ടും. ഇവിടെനിന്നും നേപ്പാൾ സന്ദർശനത്തിനു പോയപ്പോൾ, അൽപ്പം ലാവിഷായിട്ടുതന്നെ ഞങ്ങൾ ചെലവുചെയ്തുവേന്നത്‌ മറക്കുന്നില്ല.

pho; 9895180442

Wednesday, May 27, 2009



യാത്രകള്‍ എന്നുമെനിയ്ക്കു പ്രിയങ്കരമായിരുന്നു.ഒരിക്കലുമടങ്ങാത്ത അഭിനിവേശം അതിനോടു തോന്നിത്തുടങ്ങിയത്എന്നു മുതലാണെന്നോര്‍മ്മയില്ല. ഒന്നറിയാം,കുട്ടിക്കാലം മുതല്‍ക്കേ ഞാന്‍ സഞ്ചാരത്തെ സ്നേഹിച്ചിരുന്നു.

ബാല്യകാലത്ത് ആ താല്പര്യം എന്നിലെങ്ങനെ വളര്‍ന്നുവെന്നതിനെപ്പറ്റി ഞാനോര്‍ക്കുന്ന ഒരു സംഭവമുണ്ട്. ഹൈസ്കൂള്‍ ക്ലാസ്സില്‍ പഠിക്കുന്ന കാലം മലയാളമായിരുന്നു എന്റെ വിഷയം. അന്ന് എന്റെ ഏതോ ക്ലാസ്സില്‍”പുരുഷാന്തരങ്ങളിലൂടെ” എന്നൊരു ഉപപാഠ പുസ്തകമുണ്ടായിരുന്നു.
പ്രശസ്ത കവി ശ്രീ.വയലാര്‍ രാമവര്‍മ്മയെഴുതിയ ഒരു ചെറിയ പുസ്തകമായിരുന്നു അത് , മനോഹരമായ ഒരുരചന. അദ്ദേഹം എഴതിയ പല കവിതാ സമാഹാരങ്ങളക്കാളും കാവ്യഭംഗി നിറഞ്ഞ ,എന്നാല്‍ ഗദ്യ സാഹിതത്തില്‍ എഴുതപ്പെട്ട ഒന്ന്. “പുരുഷാന്തരങ്ങളിലൂടെ“ ഒരുയാത്രാ വിവരണമായിരുന്നു, ഒരു സഞ്ചാരകൃതി. 50വര്‍ഷ്ങ്ങള്‍ക്കുമുന്‍പു ഡെല്‍ഹിയിലേക്ക് അദ്ദേഹം നടത്തിയ ഒരു തീവണ്ടി യാത്രയിലെ അനുഭവങ്ങളായിരുന്നു അതിലെ ഉള്ളടക്കം.ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത് 1959-ലാണ്.


വയലാര്‍ ആ യാത്ര നടത്തിയ കാലത്ത് കേരളത്തില്‍ നിന്നും ഡെല്‍ഹിയ്ക്ക് നേരിട്ടു തീവണ്ടികള്‍ഉണ്ടായിരുന്നില്ല. മദിരാശിയില്‍ നിന്നും പുറപ്പെടുന്ന ജി.റ്റിഎക്സ്സ്പ്രസ്സ്(GRANT TRUNK EXPRESS) വഴിയായിരുന്നു ഗ്രന്ഥകാരന്റെ ദില്ലിയാത്ര. യു. പി യും ,ഉത്തരമധുരയും,ആഗ്രയുമൊക്കെ പിന്നിട്ട്‌ ന്യൂഡെല്‍ഹിയിലെത്തും വരെയുള്ള സഞ്ചാരത്ത്തിലെ വിചിത്രതരമായ അനുഭവങ്ങളുടെ അതീവ ഭംഗി നിറഞ്ഞ രേഖാചിത്രങ്ങളാണ്,കടന്നുപോയ ഈനാടുകളുടെ പൌരാണിക സംസ്കൃതികളുമായി ലയിപ്പിച്ച് അദ്ദേഹം ത്ന്റെയാപുസ്തകത്താളുകളില്‍ കോറിയിട്ടത്‌ . ഇന്‍ഡ്യന്‍ സംസ്കാരത്തിന്‍റെ പൈതൃകം ഉറങ്ങിക്കിടക്കുന്ന ഉത്തരേന്‍ഡ്യന്‍ സമതലങ്ങളിലൂടെ നടത്തിയ പര്യടനത്തിന്റെ ഹൃദ്യമായ ഒരാവിഷ്ക്കരണമായിരുന്നു തീര്‍ച്ചയായും ആ ചെറു പുസ്ത്കം. പ്രാചീന സാഹിത്യകൃതികളിലെ ചരിത്ര സംഭവങ്ങളുടെ പശ്ചാത്തലം ഈ യാത്രാവിവരണത്തിലുടനീളം ശ്രീ, വയലാര്‍ വിവരിയ്ക്കുമ്പോള്‍, ആ പ്രദേശങ്ങളിലൂടെ സഞ്ചരിയ്ക്കുന്ന ഒരനുഭവമാണ് എന്റെയാ കുട്ടിക്കാലത്തു പോലുമെനിക്ക്‌ തോന്നിയത്.ജീവിതത്തിലൊരിക്കലും അത്തരത്തിലൊരു ദില്ലി യാത്രപോലൊന്ന് ചെയ്യാനെനിയ്ക്ക് അവസരം കിട്ടുമോയെന്നും ഞാനെന്റെ ബാലമനസ്സില്‍ ശങ്കിച്ചിരുന്നു.
ഈ അടുത്ത കാലത്ത്‌ നിരവധി ബുക്ക്‌ സ്റ്റാളുകളില്‍ പരതി ഞാനാപുസ്തകത്തിന്റെ
ഒരു കോപ്പി സംഘടിപ്പിച്ച് വീണ്ടൂം ഒരാവര്‍ത്തികൂടെ വായിക്കുകയുണ്ടായി.
ഗ്രന്ഥകര്‍ത്താവ് മരിച്ചിട്ട് വര്‍ഷങ്ങളേറെ കഴിഞ്ഞിരിക്കുന്നു.
ഞാന്‍ ബുക്ക്ഷോപ്പില്‍ നിന്നും വാങ്ങിയ ആ പുസ്തകത്തിന്റെ താളുകള്‍ക്ക്
കാലപ്പഴക്കം കൊണ്ട്മഞ്ഞനിറം ബാധിച്ചിരുന്നു. കേരള എക്സ്പ്രസ്സും
മംഗളയും,രാജധാനിയുമൊക്കെ കേരളത്തില്‍ നിന്ന് നേരിട്ട്‌ ദല്‍ഹിക്ക്‌ പുറപ്പെട്ടു കഴിഞ്ഞിട്ടും അഞ്ചു പതിറ്റാണ്ടുകള്‍ക്കപ്പുറമെഴുതപ്പെട്ട ഈ ചെറിയ പുസ്ത്കത്തിലെ വരികളിലൂറിനില്‍ക്കുന്ന അന്നത്തെ യാത്രാനുഭവ ചിന്തകള്‍,ഈവര്‍ത്തമാന കാലത്തും പ്രസക്തമാണെന്നെനിയ്ക്കു തോന്നി.


കുട്ടിക്കാലം മുതല്‍ക്കേ ഞാന്‍ അക്ഷരങ്ങളെ സ്നേഹിച്ചിരുന്നു.എന്റെ പിതാവായിരുന്നു അതിനു കാരണക്കാരന്‍.അദ്ദേഹത്തിനു സ്വന്തമായുണ്ടായിരുന്ന ചെറിയൊരു സ്വകാര്യ ലൈബ്രറിയിലെ
പുസ്തകങ്ങള്‍ മിക്കതും ഞാനക്കാലത്തുതന്നെ വായിച്ചു തീര്‍ത്തിരുന്നു.വിക്ടര്‍ യൂഗോവിന്റെ
പാവങ്ങളും,ടോള്‍സ്റ്റോയിയുടെ”യുദ്ധവും സമാധാനവും”ഡെസ്റ്റോയോവിസ്കിയുടെ”കുറ്റവും ശിക്ഷയും”
ഒക്കെ ആ ബാല്യകാലത്തുതന്നെ വായിക്കാനെനിയ്ക്കു അവസരമുണ്ടായത് ഒരു മഹാഭാഗ്യമായിഞാനിന്നും
കരുതുന്നു.
പിന്നീട് മലയാള ഗദ്യസാഹിത്യത്തില്‍ ഞാന്‍ വായിച്ചുതുടങ്ങിയത്-യാദൃശ്ചികമാണോയെന്നോര്‍മ്മയില്ല.-ശ്രീ .എസ്.കെ.പൊറ്റക്കാടിന്റെ സാഹിത്യ കൃതികളായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരകൃതികള്‍. അതിനുശേഷമാണ് യാത്രകള്‍ചെയ്യാനുള്ള മോഹം എന്നില്‍ അങ്കുരിക്കാന്‍
തുടങ്ങിയത്. എസ് .കെ യുടെ ,സാഹത്യ അക്കാഡമി അവാര്‍ഡും,ജ്ഞാനപീഠം പുരസ്ക്കാരവും നേടിയ
“ഒരുദേശത്തിന്റെ കഥ” അതുപ്രസിദ്ധീകരിച്ച കാലത്തുതന്നെ
ഞാന്‍ വായിച്ചിട്ടുണ്ട്.
ഒരിക്കലും നടക്കാനിടയില്ലാത്ത ലോകയാത്രകളെപ്പറ്റിയുള്ള വൃഥാസങ്കല്പങ്ങളില്‍ സ്വയം ലയിച്ച് അവ മനസ്സി ല്‍താലോലിച്ച്,സംതൃപ്തിയടഞ്ഞിരുന്നു ഞാനന്ന്.വ്യാപാര സംബന്ധമായി അക്കാലത്ത് ഇടയ്ക്കിടെ മദിരാശി സന്ദര്‍ശിക്കാറുണ്ടായിരുന്നു എന്റെ പിതാവ്, ഓരോ യാത്രയിലും എന്നെയോ,എന്റെ ജ്യേഷ്ഠ്നെയോ ഒപ്പം കൂട്ടിക്കൊണ്ടുപോകുമായിരുന്നു. അന്നെനിയ്ക്ക്12വയസ്സ് പ്രായം.

തിരുവനന്തപുരം മുതല്‍ എറണാകുളംവരെ അന്ന് മീറ്റര്‍ ഗേജ്
പാതയായിരുന്നു.കൊച്ചിന്‍ ഹാര്‍ബര്‍
ടെര്‍മിനസ്സ് സ്റ്റേഷനില്‍നിന്നും പുറപ്പെടുന്ന കൊച്ചിന്‍-മദിരാശി
എക്സ്സ്പ്രസ്സ് ട്രെയിനായിരുന്നു കേരളത്തില്‍ നിന്നും മദിരാശിയ്ക്കു
നേരിട്ടുള്ള ബ്രോഡ്ഗേജ് തീവണ്ടി. മറ്റൊന്ന് മംഗലാപുരത്തുനിന്നും
പുറപ്പെടുന്ന വെസ്റ്റ്-കോസ്റ്റ് എക്സ്സ്പ്രസ്സും.ഒക്കെയും ആവിയിലോടുന്ന
കരിവണ്ടികളായിരുന്നു.


മദിരാശി യാത്രകള്‍ വിദൂരമായ ഏതോ ദേശത്തേയ്ക്കുള്ള സഞ്ചാരത്തിനു തുല്യമായി
എനിയ്ക്കന്നുതോന്നിയിരുന്നു. ആ കുട്ടിക്കാലത്ത് യാത്രകളെപ്പറ്റിയുള്ള
സങ്കല്പവും മോഹവും മനസ്സില്‍ പച്ചപിടിച്ചുനിന്നതു കൊണ്ടാവാം,
കോളേജ് വിദ്യാഭ്യാസാനന്തരം ഒരു ബിസിനസ്സ് എക്സ്സിക്യൂട്ടിവിന്റെ മേലങ്കി
ഞാനണിഞ്ഞത്.ആ ജോലിയുമായി ബന്ധപ്പെട്ട് ദല്‍ഹിയിലെ
ഒരുവ്യവസായ
സ്ഥാപനത്തിനുവേണ്ടി കേരളത്തിലും,ഇന്‍ഡ്യ ഒട്ടാകെയും അന്ന് ഞാന്‍
സ്ഥിരമായി യാത്രചെയ്യാറുണ്ടായിരുന്നു.


മെല്ലെ മെല്ലെ എന്റെ മനസ്സില്‍ ഒരു വിദേശയാത്രയ്ക്കുള്ള മോഹം മൊട്ടിടാന്‍
തുടങ്ങി. വിദേശയാത്ര അധികവും വിമാനത്തിലായിരിക്കുമല്ലോ?.നാട്ടില്‍ തന്നെ
ഞാനൊരു ട്രയല്‍
വിമാനയാത്രയ്ക്ക് സന്ദര്‍ഭം ഒരുക്കുകയും കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് അന്ന് അറുപതോ
എഴുപതോ പേര്‍ക്ക് സഞ്ചരിക്കാവുന്ന ഒരു ഇടത്തരം വിമാനത്തില്‍ നവവധുവുമൊത്ത് പറക്കുകയും ചെയ്തു.
30വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു ഇത്.

എന്റെ ആദ്യ സന്ദര്‍ശനം മാലിയിലേയ്ക്കായിരുന്നു.മാലിയെ
ന്ന
മാലിദ്വീപിലേയ്ക്ക്.1982 -ല്‍ ആയിരുന്നു ആ യാത്ര.തിരുവനന്തപുരത്തുനിന്ന്
ഒരു സ്നേഹിതനുമൊത്ത് അരമണിക്കൂറിനുള്ളില്‍
അറബിക്കടലിനുമുകളിലൂടെ മാലിയില്‍ വിമാനത്തിലിറങ്ങി.
മാലി സന്ദര്‍ശനത്തിലൂടെയാണ്‌
വീണ്ടും വിദേശയാത്രകള്‍ക്കു വേണ്ടിയുള്ള ദാഹം
എന്നില്‍ കലശലായത്.
അങ്ങനെ വിവിധ കാലയളവുകളിലായി നിരവധി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള സൌഭാഗ്യം
എനിയ്ക്കുണ്ടായി.അവയില്‍ മിക്കതും സകുടുംബമുള്ള യാത്രകളായിരുന്നു. ഭാര്യയുമൊത്ത്.
ആ യാത്രകളുടെ തുടര്‍ച്ചയാണ് എന്റെ യൂറോപ്പ് ട്രിപ്പ്.
പത്ത് യൂറോപ്യന്‍
രാജ്യങ്ങളും മിഡില്‍ ഈസ്റ്റും സന്ദര്‍ശിക്കാന്‍
അപ്പോഴെനിയ്ക്ക്
അവസരമുണ്ടായി.അതെത്തുടര്‍ന്ന് വിവിധകാലങ്ങളിലായി
നേപ്പാള്‍,ശ്രീലങ്ക,ഈജിപ്ത്റ്റ്
,ആഫ്രിക്ക,ഗള്‍ഫ്,രാജ്യങ്ങള്‍തുടങ്ങിയവ
ഞാന്‍ സന്ദര്‍ശിച്ചു
.

തെക്കുകിഴക്ക് ഏഷ്യയായ സിങ്കപ്പൂര്‍, മലേഷ്യ,താ
യ് ലന്‍ഡ്,ഹോങ്കോങ്ങ്,
എന്നീ രാജ്യങ്ങളിലും ഒന്നിലധികം തവണ പോകാനെനിയ്ക്ക് അവസരമുണ്ടായി.അതിനുശേഷം
ചൈന മഹാരാജ്യവും സന്ദര്‍ശിക്കാനെന്നിയ്ക്ക് കഴിഞ്ഞു.

2005 -ലായിരുന്നു എന്റെ അമേരിക്കന്‍ യാത്ര.ആ യാത്രയില്‍ തെക്കന്‍ യുഎസ്.തീരമായ
ന്യൂയോര്‍ക്കില്‍തുടങ്ങി വടക്കേഅറ്റമായ സാന്‍ഫ്രാന്‍സിസ്കോ
വരെ അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്‍പത്‌
സ്റ്റേറ്റുകള്‍ ഒരുമാസംകൊണ്ട്
പൂര്‍ത്തിയാക്കാനെനിക്ക്‌
കഴിഞ്ഞു.
അപ്പോഴേയ്ക്കും ഒട്ടാകെ 43 രാജ്യങ്ങള്‍ ഞാന്‍ പിന്നിട്ടുകഴിഞ്ഞിരുന്നു.
.അടുത്ത ലക്‌ഷ്യം
റഷ്യയാണ്. 2009 ജൂലൈയില്‍ അവിടെയ്ക്കുള്ള സന്ദര്‍ശനവും
ഉറപ്പാക്കിക്കഴിഞ്ഞു.

എന്റെ ശ്രീലങ്കന്‍ യാത്രയെക്കുറിച്ചുള്ള ചില സഞ്ചാരരേഖകളാണ് ഈപംക്തി
യിലൂടെ അവതരിപ്പിക്കാന്‍ ഞാന്‍ ശ്രമം നടത്തുന്നത്.
അടുത്തലക്കം മുതല്‍ നിങ്ങള്‍ക്ക് അത് വായിച്ചുതുടങ്ങാം.

BACK

 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.