Showing posts with label sivana. Show all posts
Showing posts with label sivana. Show all posts

Saturday, October 2, 2010


sivana

(സമൂഹത്തിൽ നിന്നും സ്വയം അടർന്ന്‌ മാറി സ്വന്തം മുറിയിൽ പുസ്തകങ്ങൾക്കൊപ്പം അടച്ചിരിക്കുന്ന എഴുത്തുകാരുടെ പരമ്പരയിൽ പെടുത്തി എന്നെ കാണാനാണ്‌ ഞാൻ ആഗ്രഹിക്കുന്നത്‌- ഒർഹാൻ പാമുക്‌)

ഈ മുറി മാത്രം
ഈ മൗനം മാത്രം
ഈ ജാലകത്തിന്റെ
പകലിരവു മാത്രം

ദൂരേ മലകളിൽ
പെയ്തു തുലയുമോ
രേതോമഴത-
ന്നിരമ്പൽ മാത്രം

ചക്രവാളങ്ങളിൽ
ദിക്കറ്റുഴലുന്ന
ഏകാകിയാം കടൽ
കാറ്റുമാത്രം

മരണം മണക്കുന്ന
ചിത്തബ്ഭ്രമത്തിന്റെ
കാണാത്ത ഘോര
ദൃശ്യങ്ങൾ മാത്രം

ഈ മുറി മാത്രം
ഈ മൗനം മാത്രം
ഈ മനം പായു-
മഴലുമാത്രം

സന്ധ്യയ്ക്കു വീടിന്റെ
യുമ്മറത്തെന്തിനോ
കണ്ണുനീർ വാർക്കു
ന്നൊരമ്മ മാത്രം

കനിവറ്റ മുറ്റത്ത്‌
കൈക്കുഞ്ഞുമായ്‌ പിച്ച
തെണ്ടും വിശപ്പിന്റെ
തേങ്ങൽ മാത്രം

വ്യർത്ഥജന്മത്തിന്റെ
കുരിശുമായ്‌ ജീവിതം
വേച്ചു നടക്കുമീ
കാഴ്ചമാത്രം

ഈ മുറി മാത്രം
ഈ മൗനം മാത്രം
ഈ വിഷം നൽകുന്ന
ശാന്തി മാത്രം

വേരറ്റുവീഴുന്ന
രക്തബന്ധങ്ങളിൽ
പൊട്ടിച്ചിരിക്കുന്ന
തത്വശാസ്ത്രം

കെട്ടിപ്പുണർന്നു
കിടക്കും മനസ്സിലും
ഞെക്കിക്കൊലയ്ക്കുള്ള
തൃഷ്ണമാത്രം

കുടപ്പിറപ്പിന്റെ
പെണ്ണിനെ പ്രാപിക്കു-
മാധ്യാത്മചിത്തന്റെ
വേദശാസ്ത്രം

ഒരു തുണ്ടു മണ്ണിനാ-
യച്ചനെക്കൊല്ലുന്നൊ-
ഭ്യസ്തവിദ്യന്റെ
പ്രത്യയശാസ്ത്രം

ഈ മുറിമാത്രം
ഈ മൗനം മാത്രം
ഈ മുറിക്കപ്പുറം
ചുടുകാടു മാത്രം

ദൈവം പണത്തിന്റെ
കാൽക്കൽ നമിക്കുമ്പോ-
ളെങ്ങും പിശാചിന്റെ
നീതിമാത്രം

പച്ചനോട്ടിന്റെ
മടിയിൽ തൻ പ്രാണനെ
വെച്ചുമടങ്ങുന്ന
ഗർഭപാത്രം

തീരാത്ത ഭൗതികാ-
സക്തിതൻ ചൂളയിൽ
പൊട്ടിത്തെറിക്കും
ജഡങ്ങൾ മാത്രം

അന്ത്യവിധിവരും
മുമ്പീ നിഷാദന്റെ
അന്ത്യാഭിലാഷമാം
ഭ്രാന്തുമാത്രം
ഈ മുറി മാത്രം
ഈ മൗനം മാത്രം
ഈയക്ഷരത്തിന്റെ
കനിവ്‌ മാത്രം

Saturday, August 7, 2010


sivana

വെളിവ്‌

നീ മൗനത്തെ മുട്ടി വിളി­ക്കു­ന്നത്‌
ഞാന­റി­യുന്നു
ഏകാ­ന്ത­ത­യുടെ തെരു­വിൽ
ഒരു കാലൊ­ച്ചയ്ക്ക്‌ കാതോർക്കു­ന്നതും
നെഞ്ചിൽ ആലി­പ്പ­ഴ­മു­തി­രു­മ്പോഴും
കാത്തി­രു­ന്ന­വൾ നീ
നീ വിലാ­പ­ങ്ങൾ നിലച്ച
മര­ണ­വീട്‌
ആളൊ­ഴിഞ്ഞ ഒര­റ­വു­ശാ­ല­യി­ലേക്ക്‌
പോകുന്നു ഞാൻ
കാതിൽ കത്തി­രാ­കുന്ന സംഗീതം
ഇന്നും ശ്മശാ­ന­ത്തി­ല­ല­ഞ്ഞു­തി­രി­യുന്ന
ഒരു വൃദ്ധയെ ഞാൻ സ്വപ്നം കണ്ടു


ദൈവ­രാജ്യം

പുരോ­ഹി­ത­ന­ര­മ­ന­യിലും
ക്രിസ്ത്യാനി കുടി­ലിലും
പാവം ക്രിസ്തുവോ
ചോര വാർന്ന്‌ കുരി­ശ്ശിലും!


കണ്ണീ­രിൽ നനഞ്ഞ രൂപകം
കണ്ണീ­രിൽ കുതിർന്ന
പുഞ്ചി­രി­യു­മായി
ഒരു­വൾ തന്റെ പുരു­ഷനെ
യാത്ര­യാ­ക്കുന്നു
കണ്ണീരു കുടിച്ചു
വളർന്ന പെണ്ണ്‌
ഒരു മദ്യ­പന്റെ
മണി­യ­റ­യി­ലേക്ക്‌
പ്രവേ­ശി­ക്കുന്നു
മഴ­നി­ലച്ച രാത്രി­യിൽ
ഒരു വിധവ
തന്റെ­യോർമ്മ­കളെ
കണ്ണീ­രു­കൊണ്ട്‌
കഴു­കുന്നു
വായി­ച്ചു­തീർന്ന
കത്തി­ലേക്ക്‌
ഒരു കണ്ണീനീർത്തുള്ളി
മുറിഞ്ഞു വീഴുന്നു
എന്തി­നെ­ന്നി­ല്ലാതെ
കര­യു­ന്ന­വ­രെ­യോർത്ത്‌
കര­യു­ന്ന­വനെ
നിങ്ങ­ളെന്ത്‌ പേരിട്ട്‌
വിളിക്കും !?


മറ
നിന്റെ അടി­വസ്ത്രം പോലെ­യാ­ണെന്റെ
മുഖം­മൂടി
അതൊ­രാ­വ­ശ്യം­പോലെ
അനാ­വ­ശ്യ­വു­മാ­ണ്‌.
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.