Showing posts with label malayalam. Show all posts
Showing posts with label malayalam. Show all posts
Monday, February 28, 2011
എഡിറ്റോറിയൽ
മാത്യു നെല്ലിക്കുന്നു
സി.പി.അബൂബക്കർ
ജയദേവ് നായനാർ
അഞ്ജു കൃഷ്ണ
പുസ്തകങ്ങൾ
ശ്രീകല
സന്തോഷ് പാല
ഇസ്മൈൽ മേലടി
പദ്മാദാസ്
സത്താർ ആദുർ
ഹരിദാസ് വളമംഗലം
ഷാഹുൽഹമീദ് കെ. ടി.
ഗിരിഷ് വർമ്മ ബാലുശ്ശേരി
കെ. ബാലകൃഷ്ണ ശാസ്ത്രി
സാജു പുല്ലൻ
സുന്ദരം ധനുവച്ചപുരം
പി എ അനിഷ്
രാജനന്ദിനി
ഗിരിഷ് വർമ്മ ബാലുശ്ശേരി
ശ്രീദേവി നായർ
ബൃന്ദ
ഡോ. ഇസ്മൈൽ മരിത്തേരി
ബിജുകുമാർ ആലക്കോട്
മാത്യു നെല്ലിക്കുന്ന്
ആരതി രാജഗോപാൽ
ദയാ പച്ചാളം
എം. കെ. ഹരികുമാർ
Labels:
contents,
ezhuth online,
m k harikumar,
malayalam,
mathew nellickunnu
Sunday, October 3, 2010
woman at window, by daliezhuth online october 2010
contents
editorial- mathew nellickunnu
sukshmananda swami
Sunday, February 7, 2010
sheela vidyaവാതിലുകള്‍ അടച്ച് അവര്‍ പോയപ്പോള്‍ ഞാന്‍ മിണ്ടിയില്ല
എനിക്ക് മിണ്ടാന്‍ കഴിഞ്ഞിരുന്നില്ല.
ഞാന്‍ തപസ്സില്‍ നിന്ന് ഉണര്‍ന്നിരുന്നില്ല..
എന്നെ തനിച്ചാക്കി, എന്റെ പ്രേമത്തിന്റെ കൊഴിഞ്ഞ തൂവലുകളും
ചവിട്ടിമെതിച്ച് അവര്‍ പോയി
സ്നേഹത്തിനായി ഞാന്‍ യാചിച്ചുകൊണ്ടിരുന്നത് അവര്‍ കേട്ടില്ല.
സ്വന്തം കുമിളകളെ നിത്യമാക്കുന്നതിനായി
അവര്‍ വെറുതെ വെള്ളത്തില്‍
വരയ്ക്കുന്നത് എനിക്കു കാണാമായിരുന്നു.
ഒരു തുള്ളി സ്നേഹത്തിനായി നിങ്ങള്‍ യാചിക്കുന്ന കാലം വരും.
സുഖം തേടിപ്പോയവരുടെ മുന്പില് ഞാന്‍ അന്യയായി.
സ്നേഹത്തെ ഭയന്ന് തന്റെ കൊട്ടാരത്തില്‍ ഒളിച്ച് താമസിച്ചവര്‍.
അവര്‍ എന്നെയാണോ ഭയക്കുന്നത്?
സ്നേഹത്തെ കൊന്നുകളഞ്ഞ ശേഷമുള്ള
ഉറക്കത്തിലായിരിക്കുമോ അവര്‍?
ഭയത്തെ സ്നേഹിച്ച അവര്‍ക്ക് ഭയം സ്നേഹം കൊടൂക്കുമോ?
അല്ല, ഭയം അവര്‍ക്കു ദുഃഖം മാത്രമല്ലേ കൊടുക്കൂ.
Tuesday, May 26, 2009

കിഴക്കും പടിഞ്ഞാറും ഉള്ള ചിന്തകന്മാര് ഒരാശയത്തില്‍ തീര്‍ത്തും യോജിക്കുന്നുണ്ടെങ്കില്‍ അത് മനുഷ്യന് സൃഷ്ടിയുടെ മകുടമാണ് എന്നതാണ്.കൃഷ്ണനും ക്രിസ്തുവും ഒക്കെ ഇക്കാര്യത്തില്‍ കൈകോര്‍ത്ത് നില്ക്കുന്നു.മഹാ ബുദ്ധിശാലിയായ ശങ്കരന്‍പോലും ഈ വിചാരം ഉണ്ടെന്ന് കണ്ട് ഞാന്‍ ആശ്ചര്യപ്പെട്ടുപോയി. മനുഷ്യന് തന്നെപ്പറ്റി മിനഞ്ഞുണ്ടാക്കിയ ഒരു ആശയം മാത്രമാണിത് .
മൃഗങ്ങള്‍ എല്ലാം നല്ല മൃഗങ്ങളാണ്. മനുഷ്യന് ചീത്ത മൃഗമാണ്. എല്ലാ മൃഗങ്ങളും സ്വന്തം വംശത്തെ നശിപ്പിക്കില്ല . മനുഷ്യന് ഉണ്ടായ കാലം തൊട്ട് ഇന്നും നടത്തുന്ന ഏക വിനോദം സ്വന്തം സംഹാരമാണ്. അവന്റെ വളര്‍ച്ചയുടെ എല്ലാ നേട്ടങ്ങളും കേന്ദ്രങ്ങളും ഈ പ്രാകൃതമായ ക്രൂരതയെ തൃപ്തിപ്പെടുത്താന്‍ ഉപയോഗിക്കുകയാണ്. ശാസ്ത്രത്തിന്റെ എല്ലാ കണ്ടുപിടിത്തങ്ങളും ആത്യന്തികമായി അവന് പ്രയോഗിക്കുന്നത് മറ്റു മനുഷ്യരുടെ നേര്‍ക്കാണ്. തോക്കും അണുബോബും എല്ലാം ഈ കഥ പറഞ്ഞുകൊണ്ടേയിരിക്കുന്നു.
മൃഗങ്ങള്‍ , ഓരോ വംശത്തിലും , എത്ര സ്നേഹവാത്സല്യങ്ങളോടെയാണ് കഴിഞ്ഞുകൂടുന്നത്!. നമ്മുടെ ക്രൂരത കൂടിയതുപോലെ അവയുടെ ദുഷ്ടവികാരങ്ങള്‍ വര്‍ദ്ധിച്ചിട്ടില്ല. മനുഷ്യന്റെ സവിശേഷത വിശേഷബുദ്ധിയാണെന്ന് പറയുന്നു . വിശേഷബുദ്ധിയുണ്ടായിട്ടും നന്മയും സ്നേഹവും ആണ് ജീവിതം നിലനിര്‍ത്തുന്ന ശക്തികള്‍ എന്ന് മനുഷ്യന് തിരിച്ചറിയാന്‍ സാധിച്ചില്ല.ബുദ്ധിയുണ്ട്, വിവേകമില്ല- ഈ അവസ്ഥ പോലെ വിനാശകരമായ ഒരു അവസ്ഥ ഊഹിക്കാനാവില്ല. മനുഷ്യന് എല്ലാ മൃഗങ്ങളിലും വച്ച് മോശപ്പെട്ട മൃഗമാണ്.
BACK
Subscribe to:
Posts (Atom)



