Showing posts with label mathew nellickunnu. Show all posts
Showing posts with label mathew nellickunnu. Show all posts

Saturday, February 2, 2013



എം.കെ.ഹരികുമാർ

സാഹിത്യകാരന്റെ കൃതി ഉയർത്തുന്നത്‌ യാഥാർത്ഥ്യമാണെന്ന്‌ നാം പറയും. മാക്സിംഗോർക്കി അമ്മയെന്ന യാഥാർത്ഥ്യം അവതരിപ്പിക്കുന്നുവേന്നും ടോൾസ്റ്റോയി അന്നാകരേനിന എന്ന സ്ത്രീയുടെ ജീവിതത്തെ പച്ചയായി പകർത്തുന്നുവേന്ന്‌ വാദിക്കാം. എന്നാൽ ഈ കൃതികളിലുള്ള ജീവിതാവസ്ഥകൾ യഥാർത്ഥമാണോ? യാഥാർത്ഥ്യം നിലനിൽക്കുന്നുണ്ടോ?
    ഒരു യാഥാർത്ഥ്യമെന്നത്‌ തന്നെ ഏകശിലയല്ല. അത്‌ സങ്കീർണമായ ട്രാഫിക്‌ കരുക്കുകളുള്ള ഒരു ജംഗ്ഷൻപോലെയാണ്‌. അല്ലെങ്കിൽ പലരീതിയിൽ വ്യാഖ്യാനിച്ചെടുക്കേണ്ട, കാഫ്കയുടെ 'ചൈനയുടെ വൻമതിൽ' എന്ന കഥപോലെയാണ്‌. യാഥാർത്ഥ്യം യഥാർത്ഥമല്ല; അത്‌ വ്യാഖ്യാനവും അപേക്ഷികമായ അർത്ഥവും ധ്വനിയുമാണ്‌.
    യാഥാർത്ഥ്യം ഏകശിലയല്ലെങ്കിൽ പിന്നെ അതിന്റെ ഭൗതികമായ രൂപമെന്താണ്‌? അതിനോട്‌ മനുഷ്യവ്യക്തി പുലർത്തുന്ന വ്യക്തിനിഷ്ടമായ സമീപനമാണ്‌ ശരിയെങ്കിൽ, അതിനപ്പുറമുള്ള ശൂന്യാകാശം എവിടെയാണ്‌? അത്‌ എന്തായിരിക്കും അവശേഷിപ്പിക്കുക. 
    സാഹിത്യകൃതിയുടെ യാഥാർത്ഥ്യം ആപേക്ഷികമാണ്‌. അത്‌ സാമൂഹികമോ, പ്രത്യയശാസ്ത്രപരമോ ആയ ഒരു ഫ്രെയിമിനെ മുൻ ധാരണയോടെ പ്രതിഷ്ഠിക്കുക മാത്രമാണ്‌. നിയമങ്ങളും പ്രകൃതിയും എല്ലാം അവിടെ സ്വാഭാവികമായി ഉരുത്തിരിയുന്നുണ്ട്‌. അതുകൊണ്ട്‌ എഴുത്തുകാരന്റെ നിർമ്മിതി എന്ന്‌ പറയാവുന്നത്‌, നിരൂപകന്റേതു കൂടിയാണ്‌. കാഫ്കയുടെ Josephine the singer and the Mousefolk എന്ന കഥയിലെ എലിയുടെ ജീവിതം ഒരേ സമയം ജീവിതത്തിന്റെ അതാര്യതയും ലഘുത്വവും കാണിച്ചു തരുന്നു. അനന്യതയുടെ സൗന്ദര്യം അന്വേഷിക്കാൻ പ്രേരിപ്പിക്കുന്നതെന്തും സാഹിത്യമാണ്‌. കാഫ്ക നേരിട്ട്‌ പറയാത്ത കാര്യങ്ങൾ ഗ്രഹിക്കാൻ ശ്രമിക്കുന്ന ആൾക്ക്‌, കാഫ്കയുടെ ലോകമല്ല കീറിമുറിക്കാനുള്ളത്‌; സ്വന്തം മണ്ഡലമാണ്‌. അതാര്യതകൾ, നിരൂപകനാണ്‌ സുതാര്യതകളാകുന്നത്‌. അതുകൊണ്ട്‌ അയാളുടെ തുരന്നെടുക്കൽ, ആഖ്യാനമാണ്‌. അതയാളുടെ സ്വന്തമാണ്‌.
[MELIND BOOKS,  trivandrum .RS 70/ 

    യാഥാർത്ഥ്യം നിലനിൽക്കാതിരിക്കുകയും അതാര്യതകൾ നിരൂപകന്റെ സ്വന്തം ആഖ്യാനമാവുകയും ചെയ്യുമ്പോൾ എന്തുകൊണ്ട്‌ സാങ്കൽപിക കൃതിയെപ്പറ്റി ചിന്തിച്ചുകൂടാ. ആരും എഴുതാത്ത ഒരു കൃതി ഉള്ളതായി സങ്കൽപിക്കുക. അതിൽ നിരൂപകൻ സ്വന്തം ഇഷ്ടപ്രകാരം ചില കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു. പ്രകൃതിയെ വിന്യസിക്കുന്നു. അത്‌ വ്യാഖ്യാനിക്കുന്നു.
    നിലവിലില്ലാത്ത കൃതിയായതുകൊണ്ട്‌, നിരൂപകൻ എഴുതുന്ന പ്രബന്ധം അസംഗതമാവുകയില്ല. കാരണം, അയാൾ യുക്തിയും ദാർശനികതയും സൃഷ്ടിക്കാൻ ശ്രമിക്കുന്നത്‌ സ്വന്തം ഭാഷയിലും കലയിലുമാണ്‌. ഭാഷ ആരുടെയും സ്വന്തമല്ല; എന്നാൽ അത്‌ പല കാലങ്ങളെയും സംഭരിക്കുകയും സംസാരിപ്പിക്കുകയും ചെയ്യും. ഭാഷാ, നിരൂപകന്‌ ഒരു മാധ്യമമെന്ന നിലയിൽ, സ്വയമാവിഷ്കരിക്കാനുള്ള ഉപാധിയാണ്‌. അയാൾ സൃഷ്ടിക്കുന്ന അസംസ്കൃതവസ്തുവിനെത്തന്നെ അയാൾക്ക്‌ വ്യാഖ്യാനിക്കാനും ഭേദിക്കാനും കഴിയേണ്ടതാണ്‌. അതുകൊണ്ട്‌ ഭാഷയിൽ രണ്ട്‌ പ്രതിച്ഛായകളെ നിർമ്മിക്കാൻ അയാൾ നിർബന്ധിതനായിത്തീരുന്നു.
    ഇവിടെ സംഗതമായ പ്രശ്നം, അയാൾ കണ്ടെത്തുന്ന ഭാഷയെന്ന മാധ്യമത്തിലും അസംസ്കൃതവസ്തുവിലും വ്യക്തിനിഷ്ടമായ സന്ദർഭമാണോ തേടേണ്ടതെന്നാണ്‌. നിരൂപകന്റെ, അല്ലെങ്കിൽ തത്ത്വചിന്തകന്റെ ഭയാശങ്കകളും വേദനകളും ഇറക്കിവയ്ക്കേണ്ടിവരുന്നത്‌ താണതരം അഭിരുചിയെ സൃഷ്ടിക്കും.
    നിരൂപകന്‌ വ്യക്തിനിഷ്ടതയ്ക്ക്‌ പുറത്തുകടക്കാൻ കഴിയുന്നതോടെ അയാൾ തന്റെ മണ്ഡലത്തിന്‌ അപേക്ഷികതയും സന്ദർഭവും നൽകുകയാണ്‌. എന്റെ ജലാത്മകത (എന്റെ മാനിഫെസ്റ്റോ, ഗ്രീൻബുക്സ്‌) മത്സ്യം: എന്നീ ലേഖനങ്ങൾ, സാങ്കൽപിക കൃതിയെ അധിഷ്ടിതമായി കണ്ടുകൊണ്ടുള്ള നിരൂപണങ്ങളാണ്‌. ഈ രണ്ടു ലേഖനങ്ങളിലും, ഞാൻ സാങ്കൽപികമായ ഒരു കൃതിയുടെ ധ്വനി ഉൾക്കൊള്ളുകയായിരുന്നു. ജലമാണ്‌, ഒരു ലേഖനവിഷയം. ജലം എന്ന വസ്തുവിന്റെ കഥാപരവും ദാർശനികവുമായ ഘടനകളാണ്‌ പരിശോധിക്കപ്പെടുന്നത്‌. ജലം പ്രമേയമായി വരുന്ന ഏതെങ്കിലും സാഹിത്യകൃതിയുണ്ടായിരിക്കുകയും, അതിൽ ജലത്തിന്‌ അനന്യതയും, ആപേക്ഷികതയും, സ്വയം നിരാസവും നിർമ്മാണവും, കണ്ടെത്തപ്പെടുകയും ചെയ്യുമ്പോൾ, ഇതുപോലെ സംഭവിക്കും. മത്സ്യത്തെപ്പറ്റിയുള്ള ലേഖനവും, സാങ്കൽപിക കൃതിയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്‌.
    സാഹിത്യകൃതിയിലെ കഥാപാത്രങ്ങളെയും ഇടയ്ക്കിടെ മിന്നിത്തെളിയുന്ന അർത്ഥങ്ങളെയും  ചുറ്റിപ്പറ്റി നിൽക്കുന്ന ചംക്രമണാത്മക (discirsive)സ്വഭാവം വിമർശകന്‌ കുറേക്കൂടി അഗാധമായ അനുഭവം തേടാനുള്ള പ്രലോഭനമാണ്‌. എന്നാൽ ഇതിന്റെ പിന്നാലെയുള്ള പോക്കിൽ, വിമർശകൻ പ്രസ്തുത കൃതിയെ തന്നെ വിസ്മരിച്ച്‌, തിരസ്കരിച്ച്‌ സ്വന്തം അതാര്യതകളെ അഴിച്ചെടുക്കാനുള്ള ത്വരയിൽ മുഴുകും. ഇതാണ്‌ ഞാൻ 'ആത്മായനങ്ങളുടെ ഖസാക്ക്‌' (1984) എന്ന കൃതിയെഴുതിയപ്പോൾ സംഭവിച്ചതു. അത്‌ ഖസാക്ക്‌ എന്ന മൂലകൃതിയുടെ വ്യാഖ്യാനമല്ല; ഖസാക്കിന്റെ പ്രത്യക്ഷതകൾക്കപ്പുറമുള്ള അതാര്യതകളെ പൈന്തുടർന്ന്‌, എന്റെ തന്നെ അതാര്യതകളുമായി ബന്ധമുള്ള, മറ്റൊരു ആപേക്ഷിക കൃതിയുടെ രചനയാണ്‌. യഥാർത്ഥ ഖസാക്കിനെ പ്രതീതി എന്ന നിലയിൽ സമീപിക്കാനും വിമർശകന്റെ സ്വന്തം നിഗോ‍ൂഢതകളെ അനാവരണം ചെയ്യാനുമാണ്‌ ശ്രമം. ഖസാക്കിന്റെ ഇതിഹാസത്തിന്‌ സമാന്തരമായി, അതിന്റെ 'വ്യാജ'വായനയാണത്‌. ഒരു ബദൽ നിരൂപകകൃതിയുടെ സാധ്യതയെപ്പറ്റിയുള്ള ആരായലാണ്‌. അങ്ങനെയത്‌ എന്റെ, സാങ്കൽപിക നോവലിന്റെ രഹസ്യാത്മക വായനയും അതിന്റെ ഉന്മാദകരമായ അറിവുകളെപ്പറ്റിയുള്ള ഭ്രമാത്മക ആഖ്യാനവുമാണ്‌.

Wednesday, March 7, 2012

മാത്യു നെല്ലിക്കുന്ന്

ലോട്ടറി കച്ചവടക്കാരനായ സുരേഷ് ഒരു വലിയ ജീവിത അദ്ധ്യായം തുറന്നു.
നാം മറന്നു കളഞ്ഞ നമ്മുടെതന്നെ ശുദ്ധതകളിലേക്ക് അതു വെളിച്ച വീശി.

നമുക്കെല്ലാം കാര്യങ്ങൾ അറിയാം.
എന്നാൽ നമ്മളെല്ലാം അതിൽനിന്ന് മാറിനിൽക്കും.
സുരേഷ് എന്താണ് ചെയ്തത്? സുരേഷിന്റെ കടയിൽ നിന്ന് ഒരാൾ ടിക്കറ്റ് വാങ്ങിയശേഷം അതവിടെതന്നെ ഏൽപ്പിച്ച് പോയി.
കാരണം അപ്പോൾ അയാളുടെ കൈയ്യിൽ പണം ഇല്ലായിരുന്നു.
എന്നാൽ ആ ടിക്കറ്റിനു ഒരു കോടി രൂപയുടെ സമ്മാനം അടിച്ചു!.
സുരേഷ് അപ്പോൾ വലിയൊരു കർമ്മം ചെയ്തു.
ആ ടിക്കറ്റ് ഉടമസ്ഥനെ തിരികെ എൽപ്പിച്ചു!.
അമ്പത് രൂപയ്ക്ക് വെണ്ടി ഒരാളെ കൊല്ലുന്ന നാടാണ് കേരളം എന്നോർക്കണം.
സുരേഷിനെപ്പോലെയുള്ളവരുണ്ടെങ്കിൽ അവരിലാണ് കേരളം നിലനിൽക്കുന്നത്.

Tuesday, March 6, 2012

എം.കെ.ഹരികുമാർ

"ഡിജിറ്റൽ, ഇന്റർനെറ്റ്‌ വ്യവഹാരങ്ങളിൽ ഒരാൾ ഇടപെടുന്നതു തന്നെ കലാപ്രവർത്തനമാണ്‌" -


ഇന്നത്തെ ജീവിതത്തിന്റെ സ്പീഡ്‌ പലവഴിക്ക്‌ വന്ന്‌ ചേർന്നതാണ്‌. ഒരിടത്ത്‌ നേരത്തെ എത്തണം, നേരത്തെ അറിയണം എന്നീ വിചാരങ്ങളാണല്ലോ സ്പീഡിൽ നമ്മെ കൊണ്ടെത്തിക്കുന്നത്‌. വെറും മത്സരബുദ്ധിയോടുകൂടി മാത്രം സ്പീഡിനെ ആശ്രയിക്കുന്നവരും കണ്ടേക്കാം. അത്‌ കേവലസ്പീഡാണ്‌. ഒരാവശ്യവുമില്ലെങ്കിലും വേഗത്തിൽ പോകുന്നവരുണ്ട്‌. വേഗം അവർക്ക്‌ മറ്റൊരു പ്രമേയമാണ്‌. വേഗത്തിൽ അവർ ജീവിക്കുന്നു. വേഗതയിലൂടെ അവർ സ്വയം ആവിഷ്കരിക്കുകയാണ്‌. പലതരം വേഗങ്ങളുണ്ട്‌. ഓട്ടോമൊബെയിൽ, സ്പോർട്ട്സ്‌ രംഗങ്ങളിലുള്ള വേഗത ഇതിന്റെ ഭാഗമാണ്‌. ഉപകരണമോ സ്വന്തം ശരീരം തന്നെയോ ഉപയോഗിച്ച്‌ നാം വേഗതയെ അറിയുന്നു. എന്നാൽ ഇതിനെല്ലാം അപ്പുറത്തേക്ക്‌ ജീവിതവേഗം മാറിപ്പോയിരിക്കുകയാണ്‌. ഇന്നത്തെ വേഗം നിലനിൽപനോ മറ്റുള്ളവർക്ക്‌ ഒപ്പമെത്താനോ ആണ്‌. ഈ ഒപ്പമെത്തൽ മാനസികപ്രശ്നമാണ്‌. മാനസികമായ ദുരിതവും ഉന്മാദവുമാണ്‌, ഒരേസമയം.
ഈ വേഗത്തെ ഇന്ന്‌ പലവഴിക്ക്‌ സംസ്കാരവൽക്കരിച്ചാണ്‌ നമ്മൾ ജീവിക്കുന്നത്‌ എന്നത്‌ യാഥാർത്ഥ്യമാണ്‌.


വേഗം ഇന്ന്‌ സാംസ്കാരിക രൂപകമാണ്‌. അതിന്റെ പല കൈവഴികൾ, ആവിഷ്കാര ഉപാധികൾ ഇന്നുണ്ട്‌. ഗൂഗിളൈസേഷൻ (Googlization) 'ലൈവ്‌' ഷോ, അചരിത്രവൽക്കരണം, വലിച്ചെറിയൽ, നൈമിഷികത, എന്നീ സാംസ്കാരിക കേന്ദ്രങ്ങളിലൂടെയാണ്‌ വേഗം എന്ന ഉപഭോഗവസ്തു ഇന്ന്‌ ചെലവാക്കപ്പെടുന്നത്‌. വേഗത ഉപഭോഗവസ്തുവാകുന്നതിനു, സാങ്കേതികമാധ്യമ രംഗങ്ങളിലെ നൂതനത്വമാണ്‌ വഴിയൊരുക്കുന്നത്‌. പലതരം ഉപകരണങ്ങൾ പ്രവഹിക്കുകയാണ്‌. എല്ലാ ഉപകരണങ്ങളുടെയും നിർമ്മാണവും പ്രവർത്തനരീതിയും സൗന്ദര്യവും ഏകോപിപ്പിക്കുന്നതും ലക്ഷ്യമാക്കുന്നതും ഈ വേഗതയെ മുന്നിൽ കണ്ടാണ്‌. എല്ലാ ഉപകരണങ്ങളും വേഗതയ്ക്ക്‌ പ്രാധാന്യം കൊടുക്കുന്നു. വാഷിംഗ്‌ മേഷിൻ, കമ്പ്യൂട്ടർ, ഇന്റർനെറ്റ്‌, ഐയൺബോക്സ്‌, ഓട്ടോമൊബെയിൽ, മൊബെയിൽഫോൺ, മെഡിക്കൽ ഉപകരണങ്ങൾ, ക്യാമറ, തുടങ്ങിയവയ്ക്കെല്ലാം വേഗത ഘടകമാണ്‌. വേഗത പലപ്പോഴും ആകർഷകമായ മുദ്രാവാക്യമായി രൂപപ്പെടുന്നുണ്ട്‌. വേഗതയില്ലെങ്കിൽ ക്യാമറ, ഓട്ടോമൊബെയിൽ വ്യവസായം തന്നെയില്ല. വേഗതയെ ഇന്ന്‌ വൻശക്തിയാക്കുന്നത്‌, തീർച്ചയായും സാങ്കേതികശാസ്ത്രമാണ്‌. അതിനനുസരിച്ച്‌ മനുഷ്യന്‌ ഓടാതിരിക്കാനാവില്ല. കാലത്തിന്റെ വേഗത വർത്തമാനകാലത്തിലാണ്‌ കത്തിപ്പടരുന്നത്‌. ചിലപ്പോൾ ഒരു കാലമേയുള്ളു; അത്‌ വർത്തമാനകാല നിമിഷമാണ്‌.


ഗൂഗിളൈസേഷൻ

സെർച്ച്‌ എഞ്ചിനായ (Search Engine)ഗോ‍ാഗിൾ (Google)ഇന്ന്‌ മൂല്യത്തെയും വസ്തുവിനെയും ലെവൽചെയ്ത്‌ ഒരുപോലെയാക്കിക്കൊണ്ട്‌ പുതിയ സംസ്കാര വ്യതിയാനം (Cultural Shift)സാധ്യമാക്കിയിരിക്കുന്നു. ആവശ്യമുള്ളതും ആവശ്യമില്ലാത്തതും എന്ന വിഭജനം നമുക്കുണ്ടാകാം. എന്നാൽ ഗോ‍ാഗിളിനതില്ല. ഇത്‌ മൂല്യങ്ങളെപ്പറ്റി നിലനിന്ന സകല മുൻഗണനാക്രമങ്ങളെയും തെറ്റിച്ചിരിക്കയാണ്‌. ഗൂഗിളിന്‌ സാംസ്കാരികമായ ഉച്ചനീചത്വമോ ശ്രേണിയോ ഇല്ല. സെർച്ച്‌ എഞ്ചിൻ എന്ന നിലയിൽ അതിന്റെ ജോലി, നാം എന്ത്‌ ആവശ്യപ്പെടുന്നുവോ അത്‌ കൊണ്ടുവന്ന്‌ തരുക എന്നതാണ്‌. ഷേക്സ്പിയറെയും ബിൻലാദനെയും അത്‌ ഒരുപോലെയാണ്‌ കാണുന്നത്‌. മൂല്യങ്ങളുടെ പൈന്തുടർച്ചയോ ചരിത്രമോ ഇവിടെയില്ല. എല്ലാത്തിനും ഒരേ പ്രാധാന്യം. നാടുവാഴിത്ത കാലഘട്ടത്തിലാണെങ്കിൽ, ഇഷ്ടമില്ലാത്തതെല്ലാം കുഴിച്ചുമൂടുകയായിരിക്കും ചെയ്യുക. ചരിത്രത്തെ അത്‌ ഇഷ്ടമുള്ള രീതിയിലാവും ചിത്രീകരിക്കുക. ഗൂഗിൾവൽക്കരണത്തിലൂടെ ആർക്കും എന്തും യഥേഷ്ടം തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടാകുന്നു. വസ്തുക്കൾ അറിവുകളായാണ്‌, ഇവിടെ നിലനിൽക്കുന്നത്‌. അത്‌ ജനാധിപത്യപരമായ സ്വാതന്ത്ര്യമാണ്‌. ഏത്‌ വസ്തുവിനെപ്പറ്റിയുള്ള അറിവും എല്ലാവർക്കുമുള്ളതാണ്‌. എന്നാൽ ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ, എല്ലായിടത്തും ഒരേസമയം, (ഏത്‌ സമയത്തും) പ്രാപ്യമാകുന്നു. പുസ്തകങ്ങൾക്ക്‌ സാധിക്കാത്ത വിപ്ലവമാണിത്‌. ഗൂഗിൾ പേജുകൾ ലോകത്ത്‌ എല്ലായിടത്തും ഒരേപോലെ പ്രത്യക്ഷപ്പെടുന്നു.


ഭരണാധികാരികൾക്കോ ഏകാധിപതികൾക്കോ ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും ഒന്നുമല്ലെന്ന സമീപനമാണിത്‌. നാളത്തെ ലോകത്തിന്റെ വ്യക്തിവാദപരമായ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യപരമായ നിലനിൽപ്പിന്റെയും സാർവ്വലൗകികമായ വീക്ഷണത്തിന്റെയും സൂചനകൾ ഗൂഗിളൈസേഷൻ നൽകുന്നു. വിവരങ്ങളിലേക്ക്‌ നിങ്ങൾക്ക്‌ എത്രവേഗത്തിൽ എത്താൻ കഴിയുമെന്ന്‌ നിശ്ചയിക്കുന്നത്‌ ഗൂഗിളാണ്‌. മാത്രമല്ല, ഒന്നിനെയും കൂടെക്കൊണ്ടുനടക്കുകയോ ഓർമ്മകൾകൊണ്ട്‌ ഭാരം ചുമക്കുകയോ ചെയ്യേണ്ട സാഹചര്യവുമില്ല. ആവശ്യമുള്ളപ്പോൾ ഒരാൾക്ക്‌ സാംസ്കാരിക ജീവിയാകാം, അയാളുടെ ഇഷ്ടംപോലെ. അതും പ്രാദേശികമായല്ല, ലോകനിലവാരത്തിലും വീക്ഷണത്തിലും. ഇന്നത്തെ സംസ്കാരത്തിന്റെ പൊതുസ്വഭാവങ്ങളെല്ലാം ഗൂഗിളൈസേഷ്നിലുണ്ട്. ഒരു വസ്തുവിനും അമിത പ്രാധാന്യമില്ല. എല്ലാം മറന്നാലും ഓർമ്മിക്കാം. ഓർമ്മകൾ നിർവ്യക്തീകരിക്കപ്പെട്ടവയാണ്‌. വ്യക്തികൾക്കാവശ്യമുള്ള സാംസ്കാരിക വസ്തുക്കളാണ്‌ ഓർമ്മകൾ. ഓർമ്മകൾ, ചിലപ്പോൾ വൈകാരികം പോലുമല്ല. അത്‌ വസ്തുക്കളുടെയിടയിലെ ഒന്നുമാത്രമാണ്‌. ഏത്‌ വസ്തുവിനും പ്രതിനിധാനമാകാം, സ്വയം പ്രതിനിധീകരിക്കാം; മറ്റൊന്നാകാനും അവസരമുണ്ട്‌. ഗൂഗിൾ ഇത്‌ മൂന്നും സാക്ഷാത്കരിക്കുന്നു. പൂവിനോ കാക്കയ്ക്കോ ടോൾസ്റ്റോയ്ക്കോ മറ്റൊന്നിന്റെ പ്രതീകം എന്ന നിലയിൽ ഗോ‍ാഗിളിലൂടെ അന്വേഷിക്കപ്പെടാനുള്ള സാഹചര്യം എപ്പോഴുമുണ്ട്‌. ടോൾസ്റ്റോയിയെ സെർച്ച്‌ ചെയ്യുന്നത്‌ ടോൾസ്റ്റോയിക്ക്‌ വേണ്ടിയല്ല, ആ കാലത്തെപ്പറ്റിയും സഹപ്രവർത്തകരെപ്പറ്റിയും അറിയാനാകാം. ടോൾസ്റ്റോയിയെപ്പറ്റി കൂടുതൽ അറിയാനും സെർച്ച്‌ ചെയ്യാം. ടോൾസ്റ്റോയിലൂടെ, കൃത്രികളിലെ പ്രധാനപ്പെട്ട അറിവുകളും അദ്ദേഹത്തെപ്പറ്റി മറ്റുള്ളവർ പറഞ്ഞിട്ടുള്ള കാര്യങ്ങളും മനസ്സിലാക്കിക്കൊണ്ട്‌, അദ്ദേഹത്തിനു ശേഷമുണ്ടായ കാലത്തെ അറിയാനുമാകാം. ടോൾസ്റ്റോയിയെപ്പറ്റിയുള്ള വ്യാഖ്യാനങ്ങൾ ചിലപ്പോൾ അദ്ദേഹത്തെതന്നെ മറ്റൊന്നായി അവതരിപ്പിക്കുന്നു. വ്യക്തിയുടെ സ്വാതന്ത്ര്യത്തിനനുസരിച്ചാണ്‌ ഗുഗിളൈസേഷൻ അനുഭവിക്കുന്നത്‌. തുടർച്ചയായി നോക്കേണ്ടതോ തീർക്കേണ്ടതോ ഒന്നുമില്ല. നാം ഇടയ്ക്ക്‌ വച്ച്‌ ബസ്സിൽ കയറുന്ന ആളാണെന്ന്‌ സങ്കൽപിക്കുക, ഇടയ്ക്ക്‌ വച്ച്‌ ഇറങ്ങിപ്പോകുകയും ചെയ്യാമല്ലോ. ഏതെങ്കിലും സ്റ്റോപ്പിൽ നിന്ന്‌ കയറി മറ്റേതെങ്കിലും സ്റ്റോപ്പിൽ ഇറങ്ങുന്ന യാത്രികനെപ്പോലെയാണ്‌ നാം ഗൂഗിളൈസേഷനിൽ പങ്കാളിയാകുന്നത്‌. ഇത്‌ നവാദ്വൈതത്തിന്റെ നിർമ്മാണമാണ്‌.


സെർച്ച്‌ എഞ്ചിന്റെ ബോക്സിൽ ഏതെങ്കിലും വാക്ക്‌ ടൈപ്പ്‌ ചെയ്യുന്നതോടെ, നാം ഗോ‍ാഗിൾവൽക്കരണത്തിനു വിധേയരാവുന്നു. അതുപോലെ, ഏത്‌ വസ്തുവിന്റെ ചിത്രമോ, വിവരണമോ ഗൂഗിൾ പേജുകളായിവരുന്നതോടെ അവ ഗോ‍ാഗിൾവൽക്കരണത്തിനു വിധേയമാകുന്നു.


ലൈവ്‌

ഇതിനുമുമ്പൊരിക്കലുമുണ്ടാകാത്ത സാംസ്കാരിക പ്രവണതയാണ്‌ ലൈവ്‌ ഷോകൾ. സംഭവങ്ങളും, വ്യക്തികളും 'ലൈവാ'കുന്നത്‌ ഈ കാലത്തിന്റെ അനേകം പ്രത്യേകതകളുടെ പൊതുചിഹ്നമാണ്‌. കാണുന്നതിലാണ്‌ ആളുകളുടെ വിശ്വാസം. കേൾവിയുടെ മാത്രം കാലം കഴിഞ്ഞു. കാണുമ്പോൾ പുതിയ അറിവുകൾ കിട്ടുന്നു. ഒരാൾ പാടുപാടുന്നത്‌ കാണുന്നത്‌, വെറുതെ കേൾക്കുന്നതിനേക്കാൾ വിജ്ഞാനപ്രദമാണ്‌. എന്നാൽ അത്‌ തത്സമയം കാണുകയാണെങ്കിലോ അറിവ്‌ കൂടുന്നു. ടെലിവിഷൻ ഷോകളിൽ 'ലൈവ്‌' പരിപാടിക്കുള്ള മാർക്കറ്റ്‌ ഒന്നിനും കിട്ടുകയില്ല. ഏത്‌ താരനിശയാണെങ്കിലും, അത്‌ ലൈവായി കാണിക്കാൻ കഴിഞ്ഞാൽ വൻഹിറ്റായിരിക്കും. ലൈവാകുന്നത്‌ സാങ്കേതികവും ശാസ്ത്രീയവും കലാപരവുമായ വിജയമായിരിക്കും. എന്താണ്‌ ഈ ലൈവ്‌? അത്‌ ഒരേസമയം ചരിത്രവും ജീവിതവും ഓർമ്മയുമാണ്‌. ലൈവായി വരുന്ന വ്യക്തിക്ക്‌ ജീവിതമുണ്ട്‌. അയാൾ നമ്മോടൊപ്പം ജീവിക്കുകയാണ്‌. ലൈവ്‌ പ്രോഗ്രാം എന്ന സാംസ്കാരിക പ്രവർത്തനത്തിന്‌ ഒപ്പം നിന്ന്‌ നാം സാക്ഷിയാകുകയാണ്‌. അത്‌ നമ്മുടെ ലൈവ്പ്രോഗ്രാമാണ്‌. നമ്മുടെകുടെയല്ല; നമ്മുടെ മാത്രമാണ്‌.

ലൈവാകുന്നില്ലെങ്കിൽ ജീവിക്കുന്നില്ല എന്ന അർത്ഥത്തിൽ, സംഭവങ്ങളായാലും വ്യക്തിയായാലും വിസ്മൃതമാവുകയാണിന്ന്‌. ലൈവ്‌ എന്നതിന്‌, ഒരാൾ ജീവിക്കുന്നതിന്റെ വിലയാണുള്ളത്‌. ആ നിമിഷം കഴിഞ്ഞാൽ അയാൾ ഇന്നലെത്തെ വസ്തുവായിക്കഴിഞ്ഞു. അനുനിമിഷം പുതുതാകുന്ന, വീണ്ടുംജനിക്കുന്ന ലോകത്ത്‌ ഒരാൾക്ക്‌ ഓരോ നിമിഷവും ജീവിക്കുന്നവരെ മാത്രമേ മറ്റുള്ളവർ കാണുന്നുള്ളൂ. ഉപഭോക്തൃലോകത്തിന്റെ മത്സരവും പുതിയ ഉൽപന്നങ്ങളുടെ വരവും എന്തിനെയും ഉൽപന്നാധിഷ്ഠിതമായി കാണാൻ പരിശീലിപ്പിക്കുന്നു. മറ്റുള്ളവരുടെ പക്കലുള്ള വസ്തുക്കളാണ്‌ ഒരാളെ ലൈവാക്കാൻ പ്രേരിപ്പിക്കുന്നത്‌. പുതിയ ആകർഷക ഉൽപന്നങ്ങൾ സ്വന്തമാക്കുന്നതോടെ പുതിയതരത്തിൽ ലൈവാകും. കുറേക്കൂടി അപ്ഡേറ്റാകും. ഈ ബ്രാൻഡിംഗ്‌ ഇന്ന്‌ ജീവിതത്തിന്റെ എല്ലാ മേഖലകളിലും പടർന്നിരിക്കുന്നു. വാർത്തപോലും ഇന്ന്‌ ഷോപ്പിംഗായി മാറുകയാണ്‌. ടിവിചാനലുകൾ ഷോപ്പിംഗിലെന്നപോലെ ഉപയോഗിക്കാം. അപ്പോൾ ലൈവ്ഷോ എത്രയും താൽപര്യത്തോടെ ആളുകൾ കാണും. കാരണം ഷോപ്പിംഗ്‌ രംഗത്ത്‌ 'ലൈവി'നു വിലയേറുന്നു.
രാഷ്ട്രീയ പ്രവർത്തനത്തിലും ഈ ഷോപ്പിംഗും ലൈവ്‌ അനുഭവവും ഉണ്ടെന്ന്‌ കാണാം. ഒരു രാഷ്ട്രീയ പ്രവർത്തകൻ പ്രകടനത്തിൽ പങ്കെടുക്കുന്നതോ പത്രസമ്മേളനം നടത്തുന്നതോ ആയ സംഭവം ലൈവായി കാണിക്കുമ്പോൾ, അതിന്‌ വിനോദമൂല്യവുമുണ്ട്‌. അതിൽ താൽപര്യമില്ലാത്തവരും അത്‌ കാണും. കാരണം അത്‌ ലൈവായി കാണിക്കുന്നതുകൊണ്ടാണ്‌. ആ പ്രശ്നത്തിന്റെ ഉള്ളടക്കം വാർന്നുപോകുകയും 'ലൈവ്‌' എന്ന വർത്തമാനമുഹൂർത്തം ഉയർന്നു നിൽക്കുകയും ചെയ്യും. ലൈവ്‌ പ്രകടനങ്ങൾക്കുള്ള 'ഗാരന്റി' ഒന്നിനുമില്ല. അങ്ങനെ രാഷ്ട്രീയ പ്രവർത്തകൻ ജീവിക്കുന്നു എന്ന പ്രതിച്ഛായ നേടുകയാണ്‌. അയാളെ, മറ്റുഷോകൾക്കിടയിൽ നിന്ന്‌ പ്രത്യേകപ്രാധാന്യമുള്ളതെന്ന നിലയിൽ തിരഞ്ഞെടുക്കാൻ ഇത്‌ സഹായിക്കുന്നു. ലൈവ്‌ സത്യാഗ്രഹങ്ങൾ, പ്രകടനങ്ങൾ, പത്രസമ്മേളനങ്ങൾ ആഴത്തിൽ ജീവിക്കുന്നു. എന്നാൽ സംഭവം നടന്നു, മണിക്കൂറുകൾക്ക്‌ ശേഷം കാണിക്കുന്ന വാർത്തകൾ തന്നെ വിശ്വാസയോഗ്യമല്ലാതാവുന്ന കാലമാണിത്‌. വാർത്തകളിൽ കൃത്രിമം കാണിക്കാനും എഡിറ്റുചെയ്യാനും അവസരം ലഭിക്കുന്നതോടെ അതിന്റെ ജീവൻ പോകുന്നു. മണിക്കൂറുകൾ കഴിഞ്ഞ ദൃശ്യങ്ങൾ കാണിക്കുമ്പോൾ, അതിനു ശേഷമുണ്ടായ പലതിന്റെയും പിറകിലേക്ക്‌ അവ തള്ളപ്പെടുകയാണ്‌. ഇന്നത്തെ പ്രേക്ഷകരുടെ മനഃശ്ശാസ്ത്രം രൂപപ്പെടുത്തിയിരിക്കുന്നത്‌ ഉൽപന്നനിർമ്മാതാക്കളും കോർപ്പറേറ്റു സ്ഥാപനങ്ങളുമാണ്‌. ഈ സ്ഥാപനങ്ങൾക്കെല്ലാം വേണ്ടത്‌ പുതിയ കാലാവസ്ഥയും വർത്തമാനകാലവുമാണ്‌. അതുകൊണ്ടാണ്‌ ലൈവ്‌ ടെലികാസ്റ്റിംഗ്‌ ഇന്ന്‌ പ്രധാനപ്പെട്ട സാംസ്കാരിക ഉൽപന്നമായി മാറുന്നത്‌. എപ്പോഴും ലൈവായി മാറുന്നയാൾക്കായിരിക്കും രാഷ്ട്രീയത്തിലായാലും സിനിമയിലായാലും വിപണി ലഭിക്കുക. കാരണം ആളുകൾ ഇന്നലെത്തെ കാര്യങ്ങളെല്ലാം മറക്കുകയാണ്‌. ഓർമ്മ ഭാരമായതിനാൽ, അവർ അന്നന്നത്തെ സംഭവങ്ങളിലാണ്‌ വിശ്വസിക്കുന്നത്‌. ഓർക്കാനെന്തെങ്കിലുമുണ്ടാകണമെങ്
കിൽ, ഇന്ന്‌ എന്തെങ്കിലും വേണം. ഇന്നലേകളിലേക്ക്‌ തള്ളിമാറ്റിയതിനെ ഓർക്കാനായി പിന്നോട്ട്‌ പോകാൻ പറ്റാത്തവിധം ആളുകൾ പുതിയ അഭിരുചികളുടെയും വസ്തുക്കളുടെയും തടവറയിലാണ്‌. ഇന്നത്തേതാണ്‌ ഓർമ്മയായി പരിണമിക്കുന്നത്‌. മറവി എന്ന്‌ പറയുന്നത്‌, ഇന്ന്‌ കണ്ട്‌ മറക്കുന്നതാണ്‌. ഓർമ്മകളെതന്നെ തുടച്ചുമാറ്റുന്നതാണ്‌ പുതിയ ഓർമ്മകൾ, വാസ്തവത്തിൽ അതു തന്നെയാണ്‌ മറവി. ഇത്‌ നിരന്തരമായ പ്രവാഹത്തെ ഓർമ്മിപ്പിക്കുന്നു.


അചരിത്രവൽക്കരണം
അചരിത്രവൽക്കരണം എന്ന പദം ഞാൻ പുതുതായി ഉപയോഗിക്കുന്നതാണ്‌. ചരിത്രത്തിലേക്ക്‌ ഒന്നിനെയും പോകാൻ അനുവദിക്കാതെ വർത്തമാനകാലം കൊണ്ടുതന്നെ ഉപയോഗിച്ചു തീർത്ത്‌ വിസ്മൃതമാക്കികളയുന്ന പ്രക്രിയയെ ഞാൻ അചരിത്രവൽക്കരണം എന്ന്‌ വിളിക്കുന്നു.

ഇന്ന്‌ എത്രയോ സാംസ്കാരിക പ്രവർത്തകരും തൊഴിലാളികളും പ്രതിഭയുടെ ദാദാക്കളും ജീവിക്കുന്നു. അവരെയൊന്നും ആരും ഓർക്കുന്നില്ല. പ്രതിഭ എന്ന വാക്കു തന്നെ കാലഹരണപ്പെട്ടു. പ്രത്യേക സിദ്ധിയോ അറിവോ ആരുടെ പക്കലുമില്ല. എല്ലാവരും കൈത്തൊഴിൽ വിദഗ്ദ്ധന്മാരാണ്‌. പട്ടാളക്കാർക്ക്‌ പകരം യുദ്ധസാങ്കേതിക വിദഗ്ദ്ധർ പ്രത്യക്ഷപ്പെട്ടതുപോലെ കലാകാരന്മാർക്ക്‌ പകരം ഡിസൈനേഴ്സും സ്ക്രിപ്റ്റ്‌ രചയിതാക്കളുമാണിന്നുള്ളത്‌. നോവലോ, കഥയോ കവിതയോ എന്തുമാകട്ടെ, അതെല്ലാം ഇന്ന്‌ സ്ക്രിപ്റ്റാണ്‌. മറ്റൊന്നിനുള്ള അസംസ്കൃതവസ്തുമാത്രം.


സാംസ്കാരിക സംഘാടനം, അറിവു തൊഴിലാളിയുടെ ഉപജീവനം, ഉള്ളടക്കം ദാദാക്കളുടെ പ്രകടനം എന്നിവയെല്ലാം ഇന്ന്‌ അചരിത്രമാകുകയാണ്‌. അവയൊന്നും ചരിത്രത്തിലില്ല. ജീവിച്ചിരിക്കുമ്പോൾ തന്നെ മാധ്യമങ്ങൾ ഇവരെയൊന്നും വിലവയ്ക്കില്ല. കാരണം അവർ 'ലൈവ'ല്ല. ലൈവല്ലാത്തവരെ മാധ്യമങ്ങൾ വിസ്മൃതിയിലേക്ക്‌ തള്ളിവിടും. ഇക്കൂട്ടർ മരിക്കുമ്പോൾ മാത്രം മാധ്യമങ്ങൾ, അവർ ജീവിച്ചിരുന്നു എന്ന്‌ മാലോകരെ അറിയിക്കും. അസുഖം വരുകയോ, തൊഴിലില്ലാതാവുകയോ ചെയ്താൽ, ഒരു കലാകാരനെന്ന നിലയിൽ ഒരാളുടെ ഏറ്റവും വലിയ ദുരന്തമായിരിക്കും അത്‌. പിന്നെയാരും തിരിഞ്ഞുനോക്കില്ല. സേവനങ്ങളെ നിർദ്ദയം മറന്നുകളയുന്ന ലോകമാണിതെന്ന്‌ അപ്പോൾ മനസ്സിലാകും. സേവനങ്ങളെ വിലകൊടുത്ത്‌ ഉപയോഗിച്ച്‌ വലിച്ചെറിയുന്നതിനപ്പുറത്ത്‌ മറ്റൊരു നന്ദിയും എവിടെയുമില്ല. മാധ്യമങ്ങളാകട്ടെ, വിസ്മൃതമാക്കലിന്റെ ഔദ്യോഗിക പ്രചാരകരാണ്‌. ജീവിച്ചിരിക്കുമ്പോൾ അചരിത്രമാക്കിയാൽ പിന്നെ കാര്യങ്ങൾ എളുപ്പമായി. മരണം പിന്നെയൊരു രണ്ടാം ജന്മമാണ്‌. ശവസംസ്കാരവും അനുസ്മരണവുമാണ്‌ പിന്നെ ജീവിച്ചിരുന്നതിനു തെളിവായി മാധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നത്‌. അതോടെ അചരിത്രവൽക്കരണം പൂർത്തിയാവുകയാണ്‌.


അറിവുകൾ അനുനിമിഷം പെരുകുന്ന ലോകത്ത്‌, എല്ലാറ്റിനെയും ഓർക്കുക എന്നത്‌ മൂല്യമല്ലാതായി, ഓർത്താൽ തന്നെ അത്‌ നിന്ദയാകാനും സാധ്യതയുണ്ട്‌. നല്ല രീതിയിലുള്ളതോ, ചീത്തരീതിയിലുള്ളതോ ആയ ഓർമ്മകളെല്ലാം മാധ്യമങ്ങൾ അവരുടെ വിവിധ ഉൽപന്നങ്ങൾക്കിടയിൽ ഷോപ്പിംഗിനായി വയ്ക്കുകയാണല്ലോ. അത്‌ തിരഞ്ഞെടുക്കുന്ന ഏതൊരാളും അതിൽ വിനോദവും പ്രതീക്ഷിക്കുന്നു. അന്യന്റെ വീട്ടിലെ കലഹങ്ങൾ, ലൈംഗിക അപവാദങ്ങൾ, സദാചരപ്രശ്നങ്ങൾ, എല്ലാം ഇന്ന്‌ ലൈവ്ഷോ ആകുന്നത്‌ ഇതിനു തെളിവാണ്‌. ലൈവായി വന്നുപോയിക്കഴിഞ്ഞാൽ അതും അചരിത്രമാകുകയാണ്‌.

ലൈവ്‌ എന്ന സങ്കൽപം തന്നെ 'ഓപ്പറേഷൻ ജറോനിമോ'യോടെ മാറി. പാകിസ്ഥാനിൽ രാത്രി ഒരു മണിക്ക്‌ അമേരിക്കയുടെ കമാൻഡോകൾ ഹെലിക്കോപ്റ്ററിലെത്തി ബിൻലാദന്റെ വസതി ആക്രമിച്ച്‌ അയാളെ വധിക്കുന്ന രംഗം പ്രസിഡന്റ്‌ ഒബാമയും സഹപ്രവർത്തകരും അമേരിക്കയിൽ തത്സമയം വീഡിയോയിൽ കണ്ടു എന്നുള്ളത്‌ യുദ്ധത്തെ സാങ്കേതികവിദ്യയും കാഴ്ചയുടെ വിഭവവുമാക്കുന്നു. ആക്രമണം ഒരേ സമയം ടെക്നോളജിയും വീഡിയോയുമാണ്‌. ഇതിനുമുമ്പ്‌ ഒരിക്കലുമുണ്ടാകാത്ത അനുഭവമായി, കമാൻഡോ ഓപ്പറേഷൻ മാറി. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട, സമയബന്ധിതമായ ഷോയാണ്‌ ആക്രമണം. വീഡിയോയിലെ ദൃശ്യങ്ങൾ ഏതുവിധമാണെന്ന്‌ നോക്കിയാണ്‌ അത്‌ പരസ്യപ്പെടുത്തണോ എന്ന്‌ തീരുമാനിക്കുന്നത്‌. വീഡിയോയിലെ മനുഷ്യദൃശ്യാത്മകതയുടെ തോതനുസരിച്ചാണ്‌ അത്‌ ചരിത്രമാകുന്നത്‌. അല്ലാത്തപക്ഷം, അത്‌ തത്സമയ വീഡിയോ ആയി ഒടുങ്ങുകയാണ്‌. ബിൻലാദൻ വധത്തിന്റെ വീഡിയോ പരസ്യപ്പെടുത്തേണ്ട എന്നാണ്‌ അമേരിക്കയുടെ തീരുമാനം. ഓപ്പറേഷന്റെ രഹസ്യാത്മകത നഷ്ടപ്പെടുമെന്നതുപോലെ, ലാദന്റെ ശരീരം വെടിവച്ച്‌ വികൃതമാക്കി എന്നതും ഇതിനുകാരണമാണ്‌.
യുദ്ധം ലൈവ്‌ ദൃശ്യമാകുന്നതോടെ, അതിന്റെ നിയമങ്ങളും മാറുകയാണ്‌. അത്‌ ജയിക്കാൻ വേണ്ടിയുള്ള എതിരിടലാകുന്നു. അതിനു വേഗതയേറുന്നു. അത്‌ വളരെ രഹസ്യാത്മകവും സാങ്കേതികവുമാകുന്നു. ഈ പ്രത്യേകതകളെല്ലാം ഒന്നിന്റെ ലൈവാകാനുള്ള യോഗ്യതകളുമാണ്‌. ഈ ലൈവ്‌ അവതരണമാണ്‌ ആധുനിക കാലത്തെ മനുഷ്യാനുഭവത്തിന്റെ മുൻഗണനയും അർത്ഥവും തീരുമാനിക്കുന്നത്‌. യുദ്ധത്തിനും വിനോദമൂല്യമുണ്ടാകുന്നു.

മറ്റുള്ളവരുടെ ജീവിതത്തിലെ വഴക്കുകളും തകർച്ചകളും അവരെക്കൊണ്ട്‌ തന്നെ പറയിച്ച്‌ കൂടുതലാളുകൾക്ക്‌ വിനോദത്തിനുള്ള ഉപാധിയാക്കുന്ന പരിപാടികൾ നമ്മുടെ ചാനലുകളിൽ കാണാം. വൈവാഹികബന്ധത്തിന്റെ തകർച്ചകളും കോടതിവിചാരണയ്ക്ക്‌ സമാനമായ ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും ഇന്ന്‌ ലൈവ്‌ എന്നപോലെ കാണിക്കുന്നുണ്ട്‌. ഇതിന്റെ കുറേക്കൂടി വിപുലീകൃതമായ വിവരണമാണ്‌ കമാൻഡോ ഓപ്പറേഷനുകളുടെ 'ലൈവി'ൽ നിന്ന്‌ പ്രതീക്ഷിക്കാവുന്നത്‌. കമാൻഡോ ഓപ്പറേഷന്റെ ലൈവ്‌ ചിത്രീകരണത്തിന്റെ ഏതെങ്കിലും കുറേഭാഗങ്ങൾ പിന്നീട്‌ കാണിക്കുമ്പോഴും അന്യരുടെ ദുരിതം വിനോദമായിത്തീരുന്ന വിചിത്രസംഭവം ഉണ്ടാകുന്നു.


നൈമിഷികത
അഗാധമായ ചരിത്രജ്ഞാനമോ, റഫറൻസുകളോ ഇന്ന്‌ മാധ്യമങ്ങളുടെയോ കലയുടെയോ വിനോദത്തിന്റെയോ പ്രമേയത്തിൽ കടന്നുവരുന്നേയില്ല. വിദഗ്ദ്ധന്മാരുടെ ചർച്ചകൾക്കുപോലും ഇടമില്ലാതായി. ഇന്നിൽ ജീവിക്കുന്നതിനു തടസ്സമാകുന്നമട്ടിലുള്ള ഭാരിച്ച ഓർമ്മകൾക്ക്‌ സ്ഥലമനുവദിക്കാത്ത വിധം, പേടിപ്പെടുത്തുന്ന നൈമിഷികാഭിമുഖ്യമാണ്‌ വളരുന്നത്‌. ഇന്നത്തെ ഷോകൾ ഇന്നത്തേക്ക്‌ മാത്രമാണ്‌. അത്‌ പിന്നെ ആരും അന്വേഷിക്കുന്നില്ല. രണ്ടാമത്‌ പ്രദർശനത്തിനു സാധ്യമല്ലാത്തവിധം ആഖ്യാനങ്ങൾ സ്ഥൂലമാവുകയോ, തീർത്തും നൈമിഷികം എന്നനിലയിൽ വാർത്താ പ്രാധാന്യം നേടുകയോ ചെയ്യുന്നതാണ്‌ ഇതിനു കാരണം. അഞ്ഞൂറ്‌ എപ്പിസോഡുകളായി പടരുന്ന സീരിയലിനു പുനഃസംപ്രേഷണ സാധ്യതയില്ല. കാരണം പുതിയ പരമ്പരകൾ വന്നുകൊണ്ടിരിക്കുമ്പോൾ, അഞ്ഞൂറ്‌ എപ്പിസോഡുകൾ വീണ്ടു കാണിക്കുക എന്ന ഭാരിച്ച ബാധ്യത ആരുമേറ്റെടുക്കില്ല. ഒരിക്കൽ അവതരിപ്പിച്ചു പോകുന്ന കലോൽപന്നങ്ങൾ, ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ പിന്നീട്‌ എടുത്തുപൊക്കാനാവാത്തവിധം ഭാരമേറിയതാകുന്നത്‌, ഈ കാലത്തിന്റെ നൈമിഷികത എന്ന തത്ത്വചിന്തയുടെ ഭാഗമാണ്‌. അതായത്‌ ഒരിക്കൽ നിർമ്മിക്കുന്ന കലയുടെയോ വിനോദത്തിന്റെയോ ഉപാധികൾ പിന്നീട്‌ തിരിച്ചുവരുന്നില്ല. അത്‌ എന്നെന്നേക്കുമായി അപ്രത്യക്ഷമാകുന്നു. ഈ വലിച്ചെറിയൽ ഓരോ നിമിഷത്തിലും ഉണ്ടാകുന്നു.

ലൈവ്‌ ഷോകൾക്കും തിരിച്ചുവരവില്ല. ഒരു ഫുട്ബോൾ മത്സരം, ഗുസ്തിമത്സരം, ഡാൻസ്പ്രോഗ്രാം, രാഷ്ട്രീയ പാർട്ടികളുടെ ലയനസമ്മേളനം, താരങ്ങളുടെ വിവാഹം എന്നിവ ലൈവായി കാണിക്കുന്നതോടെ അത്‌ അചരിത്രമാകുകയാണ്‌. അത്‌ ഓർമ്മയുടെ ഇരുട്ടുമുറിയിലേക്ക്‌ വലിച്ചെറിയുകയാണ്‌. അതിന്‌ പുനഃസംപ്രേഷണമില്ല. ഒരിക്കൽ മാത്രം അതിനു ലൈവാകാൻ കഴിയും. അത്‌ അതിന്റെ ഓർമ്മയും ജീവിതവും ചരിത്രവുമാണ്‌. ജീവിച്ചിരിക്കെ തന്നെ അത്‌ ഓർമ്മയാണ്‌. മറവിക്കെതിരെ ആ നിമിഷത്തിൽ മാത്രം അതിനു നിലനിൽക്കാം. ഇതാണ്‌ ലൈവിന്റെ തത്ത്വചിന്ത. അസ്തിത്വം നിമിഷത്തിലെ ഓർമ്മയാണ്‌. തത്സമയം ജീവിക്കാനായാൽ, പിന്നെ നിത്യവിസ്മൃതിയാണ്‌ കാത്തിരിക്കുന്നത്‌. ഉപയോഗിച്ച്‌ വലിച്ചെറിയുന്ന ഉപഭോക്തൃ വസ്തുക്കളുടെ വർണ്ണാഭമായ കൂട്ടുകൾപോലെയാണ്‌ മാധ്യമവാർത്തകളും ലൈവ്ഷോകളും കലാ ഉൽപന്നങ്ങളും. അങ്ങനെ സാംസ്കാരികത നിത്യമായ ഒഴിഞ്ഞുപോക്കും നിത്യമായ വരവുമായിത്തീരുകയാണ്‌. ഒന്നിൽ നിന്ന്‌ മറ്റൊന്നിലേക്ക്‌ ഈ നിമിഷംതോറുമുള്ള മാറ്റം നവാദ്വൈതമാണ്‌.

ഒരിടത്ത്‌ നിരവധി ലൈവ്ഷോകളും ദീർഘിച്ച ആഖ്യാനങ്ങളും വരുന്നു. തൊട്ടടുത്ത നിമിഷം അവ അപ്രത്യക്ഷമാകുന്നു. ഈ പ്രക്രിയയിൽ, മനുഷ്യൻ ലൈവാകാനുള്ള ബദ്ധപ്പാടിലാണ്‌. അവന്റെ ഓട്ടം മുഴുവൻ അതിനാണ്‌. സംസ്കാരത്തിന്റെ ലൈവ്‌ അനുഭവം എന്താണെന്ന്‌ കണ്ടെത്തുന്നതിനൊപ്പം അവനും ലൈവാകുന്നു.

Wednesday, August 31, 2011



മാത്യൂ നെല്ലിക്കുന്ന്


ഓണം , ഓർമ്മകളുടെ വസന്തമാണ്.


ഓണം നമ്മുടെ ഓർമ്മകൾക്കുള്ളതാണ്.
ഒരിടത്തും ഉറയ്ക്കാതെയുള്ള ഓട്ടത്തിൽ അല്പം തിരിഞ്ഞ് നിൽക്കാനുള്ള അവസരം നാം നഷ്ടപ്പെടുത്തരുത്.

കുറച്ച് പൂവിടാം.
പൂക്കളുടെ പേരുകൾ മറന്നു പോയവരെ ഓർമ്മിപ്പിക്കണം.
പ്രത്യേകിച്ച് പ്രയോജനമൊന്നും ഇല്ലെങ്കിലും പൂക്കൾ നമ്മെ സമാശ്വസിപ്പിക്കും.
അവ നമ്മെ നോക്കി ഒന്നും പ്രതീക്ഷിക്കാതെ.
ഓണത്തിനു പുത്തൻ വസ്ത്രങ്ങൾ അണിയാൻ എല്ലാവർക്കും കഴിയട്ടെ.
പൂവിളി വേണം.
വിക്കിലീക്സ് കുഴ്പ്പിച്ചില്ലെങ്കിൽ ഓണം പുതിയ ഒന്നും വെളിപ്പെടുത്താതെതന്നെ ആഘോഷിക്കാം.
പൂക്കൾ പറിക്കാൻ കുറെ ദൂരം പോകണം.

അത് ഒരു ത്യാഗമായി നാമെല്ലാം ഏറ്റെടുക്കണം. നമ്മുടെ സംസ്കൃതിക്കുള്ള ത്യാഗം
മാർക്കറ്റിൽ നിന്ന് വാങ്ങുന്ന പൂക്കൾകൊണ്ട് പൂക്കളം തീർക്കുന്നതിൽ ഒരു ത്രില്ലില്ല.
ചുറ്റുവട്ടത്തുള്ള തൊടികളിൽ അല്പം ചുറ്റണം.
തൊടികളില്ലെങ്കിൽ ഒരു ചെറിയ യാത്ര നല്ലതാണ്.

പൂ കിട്ടാതിരിക്കില്ല.


ഓണം , ഓർമ്മകളുടെ വസന്തമാണ്.

Monday, August 8, 2011

മാത്യു നെല്ലിക്കുന്ന്‌ ഫൊക്കാന സാഹിത്യ സെമിനാർ

കൺവീനർ



ഹൂസ്റ്റൺ: 2012ൽ ഹൂസ്റ്റണിൽ നടക്കുന്ന ഫൊക്കാന

കൺവൻഷനോടനുബന്ധിച്ച്‌ നടത്തുന്ന സാഹിത്യ

സെമിനാറിന്റെ കൺവീനറായി പ്രസിദ്ധ സാഹിത്യകാരൻ മാത്യു

നെല്ലിക്കുന്നിനെ തെരഞ്ഞെടുത്തു.



മൂവാറ്റുപുഴ വാഴക്കുളം സ്വദേശിയായ മാത്യു പ്രാഥമിക

വിദ്യാഭ്യാസത്തിനുശേഷം മൂവാറ്റുപുഴ നിർമല കോളേജിൽ നിന്ന്‌ ബികോം ബിരുദം

നേടുകയും, കൊച്ചി, മുംബൈ എന്നിവിടങ്ങളിൽ ഔദ്യോഗിക ജീവിതം

നയിച്ചതിനുശേഷം 1974ൽ അമേരിക്കയിലെത്തി. ലോകമെമ്പാടും അറിയപ്പെടുന്ന

ഈ സാഹിത്യകാരൻ കഥ, നോവൽ, ലേഖനം, ഹാസ്യം എന്നീ

സാഹിത്യശാഖകളിലായി 20ഓളം കൃതികളുടെ രചയിതാവാണ്‌. 14

വർഷങ്ങളായി ഭാഷാ കേരളം എന്ന സാഹിത്യ പ്രസിദ്ധീകരണത്തിന്റെ മുഖ്യ

പത്രാധിപരായി പ്രവർത്തിക്കുന്ന മാത്യു നെല്ലിക്കുന്ന്‌ കേരളത്തിലെ ?എഴുത്ത്‌?

അക്കാഡമിയുടെ ഇന്റർനാഷണൽ ചെയർമാൻ കൂടിയാണ്‌.



കലാസാഹിത്യ വാസനകളെ പ്രോജ്വലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹൂസ്റ്റണിൽ

?ജ്വാലാ ആർട്ട്സിന്‌? രൂപം നൽകിയ മാത്യു നെല്ലിക്കുന്ന്‌, കേരള റൈറ്റേഴ്സ്‌ ഫോറം

സ്ഥാപക പ്രസിഡന്റ്‌, രജനി മാസിക പത്രാധിപ സമിതിയംഗം, കേരളനാദം

എക്സിക്യൂട്ടീവ്‌ എഡിറ്റർ, കേരള വീക്ഷണം എഡിറ്റർ, മലയാളി പത്രാധിപ

സമിതിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്‌.

1994ലെ ഫൊക്കാന അവാർഡ്‌, 1995ലെ വിദേശ മലയാളി സാഹിത്യവേദി അവാർഡ്‌,

വിദേശ മലയാളി എഴുത്തുകാർക്കുള്ള 1996ലെ പ്രഥമ കൊടുപ്പുന്ന സ്മാരക സാഹിത്യ

അവാർഡ്‌, മഹാകവി ജി. ശങ്കരക്കുറുപ്പ്‌ സ്മാരക അവാർഡ്‌, 1999ലെ അക്ഷയ

പുരസ്കാരം, കേരള പാണിനി സാഹിത്യ സമിതി ഭാഷാഭൂഷണം പ്രവാസി അവാർഡ്‌

മുതലായവ ലഭിച്ചിട്ടുണ്ട്‌. കഴിഞ്ഞ 30 വർഷമായി ഹൂസ്റ്റണിൽ താമസിക്കുന്നു. ഭാര്യ:

ഗ്രേസി. മക്കൾ: നാദിയ, ജോർജ്ജ്‌. കൂടുതൽ വിവരങ്ങൾക്ക്‌: മാത്യു നെല്ലിക്കുന്ന്‌ (713)

444 7190, ഇ-മെയിൽ: nellickunnu@comcast.net





Web: http://www.nellickunnu.com



റിപ്പോർട്ട്‌: മൊയ്തീൻ പുത്തൻചിറ

Thursday, March 31, 2011


mathew nellickunnu


അകലത്തെ മുല്ല



കേരളത്തിന്റെ സാമൂഹികമായ ഉണർവിനും നവോത്ഥാനത്തിനും കാരണഭൂതനായ ശ്രീനാരായണഗുരുവും മലയാളസാഹിത്യത്തെ 'ചെമ്മീൻ' എന്ന നോവലിലൂടെ temI{]ikvX\m¡nb , XIgnbpw മലയാളസാഹിത്യത്തിൽ സ്വന്തമായ ഒരു ശൈലിതന്നെ ആവിഷ്കരിച്ച വൈക്കം മുഹമ്മദ്‌ ബഷീറും, മലയാളിയായ ജനിച്ചുവളർന്ന ഏതൊരു വ്യക്തിയും ലോകത്തിലെവിടെയായാലും എന്നും തങ്ങളുടെ ഹൃദയതാളമായി സൂക്ഷിക്കുന്ന ഗാനഗന്ധർവൻ യേശുദാസും, മലയാളിയുടെ മനസ്സിലൊരിക്കലും മരിക്കാത്ത ഗാനങ്ങളുടെ രചയിതാവായ വയലാർ രാമവർമ്മയും, ലോകത്തിലാദ്യമായി ബാലറ്റുപെട്ടിയിലൂടെ അധികാരത്തിലേറിയ കമ്മ്യൂണിസ്റ്റ്‌ ആചാര്യൻ ഇ.എം.എസ്സ്‌ നമ്പൂതിരിപ്പാടും, മനുഷ്യമനസ്സിന്റെ അനേകഭാവങ്ങളെ ആവിഷ്കരിച്ചുകൊണ്ട്‌ വായനക്കാരുടെ ഹൃദയം കീഴടക്കിയ എം.ടി.വാസുദേവൻനായരും, സൗരഭ്യം പരത്തിയ മലയാളഭാഷ ഇന്ന്‌ മരിക്കുകയാണോ?
നാട്ടിൽപോയിവരുന്ന ഓരോ മലയാളിയും അമേരിക്കയിൽ ഒത്തുകൂടുമ്പോൾ ഞങ്ങൾക്ക്‌ ഓമനിക്കാൻ ഓർമ്മവയ്ക്കാൻ മക്കൾക്കു പറഞ്ഞുകൊടുത്തിരുന്ന കഥകളിലെ പുഴകളും തെങ്ങുകളും പക്ഷികളും പൂക്കളും നന്മനിറഞ്ഞ ജനങ്ങളും, എല്ലായിടത്തും നിറഞ്ഞുനിന്നിരുന്ന ജലസമ്പത്തും പച്ചപ്പുമെല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണിന്ന്‌.
മലയാളം കേൾക്കാൻകൊതിച്ച്‌ നാട്ടിലെത്തുന്ന വിദേശമലയാളി 'മലയാലമരിയാത്ത' ചെറുപ്പക്കാരെയാണ്‌ ഇവിടെ കണ്ടുമുട്ടുന്നത്‌. മലയാളം പറഞ്ഞാൽ തലമൊട്ടിയടിക്കുകയും പിഴയീടാക്കുകയും ചെയ്യുന്ന ഇംഗ്ലീഷ്‌ സ്കൂളുകളെക്കുറിച്ച്‌ കേട്ടപ്പോൾ അത്ഭുതവും അമർഷവും തോന്നി. ഏത്‌ പാവപ്പെട്ട തൊഴിലാളിക്കും തന്റെ മക്കളെ ഇംഗ്ലീഷ്മീഡിയത്തിൽ പഠിപ്പിക്കാനാണ്‌ മോഹം. മലയാളം പഠിച്ചിട്ടെന്തുഫലം? ആർക്കുവേണം മലയാളം? എന്നിങ്ങനെ ചോദിക്കുന്നത്‌ അഞ്ചക്കശമ്പളക്കാരായ എക്സിക്യൂട്ടീവുകൾ മാത്രമല്ല സാധാരണ വീട്ടമ്മമാർപോലുമാണ്‌. ഇതിനിടയിൽ പാവം വിദേശമലയാളിയുടെ ഭാഷാസ്നേഹത്തിനെന്തുകാര്യം?
പക്ഷേ ഞങ്ങൾ അമേരിക്കൻമലയാളികൾ എത്രയോപേർ കണ്ടുമുട്ടുമ്പോൾ മലയാളം സംസാരിക്കാനുള്ള കൊതിതീർക്കുന്നു. ഞങ്ങളാണ്‌ മലയാളത്തിന്റെ പതാകവാഹകർ, മലയാളത്തിന്റെ നിത്യകാമുകർ.
മുറ്റത്തെമുല്ലയ്ക്ക്‌ മണമില്ലെന്ന്‌ നിങ്ങൾ പറയുമ്പോൾ ഇങ്ങകലെയിരുന്ന്‌ ഞങ്ങൾ ആ മുല്ലപ്പൂമണം ആവോളം മനസ്സിൽ താലോലിക്കുന്നു.


Tuesday, February 1, 2011


mathew nellickunnu

എന്തിനും ഏതിനും പ്ലസ്‌ വാങ്ങുന്ന സമ്പ്രദായം മലയാളി ഒരു ശീലമാക്കിയിരിക്കുന്നു. മുമ്പൊക്കെ ചിലവിഭാഗം ഉദ്യോഗസ്ഥരിൽ മാത്രം കണ്ടുവന്നിരുന്ന ഈ പ്രവണത ഇന്ന്‌ എല്ലാ മനുഷ്യരിലും പടർന്നുകഴിഞ്ഞിരിക്കുന്നു.
സഹാനുഭൂതിയും പരസ്നേഹവും പണമായി മാറ്റാനുള്ള വ്യഗ്രതയാണിതിനു പിന്നിൽ. ഒരു മരണവീട്ടിലും അപകടസ്ഥലത്തും ആരും ചോദിക്കാതെതന്നെ ആൾസഹായമെത്തും. വിലപിടിപ്പുള്ള ചിലതെങ്കിലും ഇത്തരം സ്ഥലങ്ങളിൽ നിങ്ങൾക്കും നഷ്ടപ്പെട്ടേക്കാം. അല്ലെങ്കിൽ പണമായോ മദ്യമായോ ഒക്കെ പ്രതിഫലം നൽകേണ്ടത്‌ നിർബന്ധം.
ചെളിക്കുഴിയിൽ അപരിചിതരുടെ വാഹനം താഴ്‌ന്നാൽ തള്ളിക്കയറ്റി കൊടുക്കാൻ ആളു റെഡി. വാഹനത്തിന്റെ പകിട്ടും പദവിയും നോക്കിയുള്ള പ്രതിഫലം നൽകിയേ തീരു. ചതിക്കുഴികൾ തീർത്ത്‌ കാത്തിരിക്കുന്നവരും ഉണ്ടെന്ന്‌ അറിയാൻ കഴിഞ്ഞു.
സഹായമനസ്ഥിതി ആളുകളിൽ നിന്ന്‌ അകന്നുകഴിഞ്ഞു. അവന്‌ ദുരിതം വന്നെങ്കിൽ എനിക്കെന്ത്‌? അവനെ സഹായിച്ചാൽ എനിക്കൊരു നേട്ടവുമില്ലല്ലോ എന്ന്‌ ഉള്ളിലിരുപ്പ്‌.
സ്വന്തം സഹോദരന്‌ ഒരു നിയമനം നൽകണമെങ്കിലും യാതൊരു ഉളുപ്പിമില്ലാതെ-സംതിങ്ങ്‌-ചോദിച്ചുവാങ്ങുന്നവരുണ്ട്‌. വളരെ നിസാരം ഒരു ദിവസത്തെ ഏതെങ്കിലും ഒരു കാര്യം നിർവഹിച്ചു കൊടുക്കുന്നതിനും ഏതെങ്കിലും തരത്തിൽ പ്രതിഫലം വാങ്ങുന്നവരുമാണ്‌ നമുക്ക്‌ ചുറ്റിലും.
അനാവശ്യമായ തിക്കും തിരക്കും ജോലിഭാരവും അഭിനയിച്ച്‌ അതിൽ നിന്ന്‌ സമയലാഭവും ധനലാഭവും നിങ്ങൾക്കു നേടിത്തരുന്നു, ഞാൻ എന്ന ഭാവത്തിലാണ്‌ പ്രതിഫലം വാങ്ങാൻ സാഹചര്യമൊരുക്കുന്നത്‌.
ഗ്രാമമെന്നോ നഗരമെന്നോ വേർതിരിവില്ലാതെ, ഏതു തൊഴിൽ ചെയ്യുന്നവർ എന്നുപോലും വ്യത്യാസമില്ലാതെ ഇക്കാര്യത്തിൽ എല്ലാവരും മാവേലി നാടുപോലെ ഒരേ സ്വഭാവം പ്രകടിപ്പിച്ചുകാണുന്നു.
കാര്യം നടക്കണമെങ്കിൽ മാത്രമല്ല, കൃത്യമായ ഗുണനിലവാരത്തിൽ, കൃത്യസമയത്ത്‌ നടക്കണമെങ്കിലും ഇത്തരം പൊടിക്കൈകൾ അറിഞ്ഞിരുന്നേ പറ്റൂ. അർഹതയില്ലാത്തത്‌ അർഹമല്ലാത്ത കാലത്ത്‌ ലഭ്യമാക്കുന്നതിനു മാത്രമല്ല ഈ ചെപ്പടി വിദ്യ ഉപയോഗിക്കുന്നത്‌. യഥാവിധി അർഹത ഉണ്ടെങ്കിൽ പോലും പ്ലസ്‌ ഇല്ലാതെ ഒരു കാര്യവും നടക്കില്ല.
വന്ന്‌ വന്ന്‌ ഇരിക്കുന്നിടത്തു നിന്ന്‌ എഴുന്നേറ്റു നടക്കണമെങ്കിലും ആരെങ്കിലും -സംതിങ്ങ്‌-തന്നേ തീരു എന്നായിരിക്കുന്നു.

Sunday, October 3, 2010

woman at window, by dali
ezhuth online october 2010
contents

editorial- mathew nellickunnu

sukshmananda swami






mathew nellickunnu
അഭിമാനിക്കാവുന്ന നിമിഷം

മലയാളകവിതയെ ദേശീയതലത്തിൽ എത്തിച്ച ശ്രീ ഒ എൻ വിയെ ഞങ്ങൾ ആദരിക്കുന്നു.
തീർച്ചയായും ഇതു കവിതയ്ക്ക് വെല്ലുവിളികൾ നിറഞ്ഞ കാലമാണ്‌.
മനുഷ്യന്റെ വൈകാരികഭാവങ്ങൾ അവനവനിലേക്ക് മാത്രമായി ചുരുങ്ങിപ്പോയ കാലമാണിത്.
കുറ്റകൃത്യങ്ങളും തിന്മകളും ഏറിവരുകയാണ്‌.
ഭാവി തന്നെ ഭീഷണിയിലാണ്‌.
കവിതകൊണ്ട് എന്താണോ ലക്ഷ്യമിട്ടത് അതിൽ നിന്നെല്ലാം മനുഷ്യൻ താഴെ വീണിരിക്കുന്നു.
നമുക്ക് വലിയ ഉത്തോലകങ്ങൾ ആവശ്യമായ കാലമാണിത്.
കവിതയെ നമ്മുടെ ജീവിതത്തിന്റെ ശരിയായതും നൂതനവുമായ അവസ്ഥയാക്കി ഉയർത്തേണ്ടതുണ്ട് .
ഒ എൻ വിക്ക് ലഭിച്ച ജ്ഞാനപീഠത്തിലൂടെ നമുക്ക് കവിതയിലേക്കും തിരിച്ചുവരാനാകണം. കാട്ടാളത്തത്തിനു ഒരു അവധി കൊടുക്കാൻ കഴിയണം.
സർവ്വവും മായമായി തീർന്ന ഈ ദശാസന്ധിയിൽ നമുക്ക് സ്വന്തം ഭാഷയിലും സാഹിത്യത്തിലും വിശ്വസിക്കാൻ കിട്ടിയ അവസരമാണ്‌ ഇതിലൂടെ കൈവന്നിരിക്കുന്നത്.
എല്ലാവർക്കും അഭിമാനിക്കാവുന്ന നിമിഷം.

Friday, August 20, 2010

mathew nellickunnu


മുറി­ക്ക­പ്പെ­ടാത്ത മനു­ഷ്യ­കാ­രുണ്യം

മനു­ഷ്യൻ മത­ങ്ങളെ സൃഷ്ടിച്ചു
മത­ങ്ങൾ ദൈവ­ങ്ങളെ സൃഷ്ടിച്ചു
മനു­ഷ്യനും മത­ങ്ങ­ളും ദൈവ­ങ്ങളും ചേർന്ന്‌
മണ്ണു പങ്കു­വച്ചു മന­സ്സു­പ­ങ്കു­വ­ച്ചു.
എന്ന വയ­ലാ­റിന്റെ പ്രശ­സ്ത­മായ ഗാനം എന്റെ ചെറു­പ്പ­കാ­ലത്ത്‌ ഞാൻ റേഡി­യോ­വി­ലൂടെ നിത്യവും കേട്ടി­രു­ന്നു. എന്റെ മന­സ്സിനെ ഏറെ സ്പർശിച്ച ഒരു ഗാന­മാ­യി­രുന്നു ഇത്‌. കാൽനൂ­റ്റാണ്ട്‌ മുമ്പ്‌ വയ­ലാർ പ്രവ­ചിച്ച ഈ ഗാന­ത്തിന്റെ അന്ത­സത്ത ഇന്ന്‌ കേര­ളീയ സമൂ­ഹ­ത്തിൽ യാഥാർത്ഥ്യ­മാ­യി­ത്തീർന്നി­രി­ക്കു­ന്നു.
സുനാ­മി­പോലൊരു വൻ തിര­മാല നാശം­വി­തച്ച നമ്മുടെ മല­യാള മണ്ണിൽ സാമ്പ­ത്തിക പ്രതി­സ­ന്ധി­മൂലവും കാർഷിക­മേ­ഖ­ല­യിലെ തകർച്ച­മൂ­ലവും ആളു­കൾ സ്വയം­ഹത്യ നട­ത്തുന്ന കാഴ്ച ഞെട്ട­ലോ­ടെയേ കാണാൻ കഴി­യൂ.
മണ്ണി­നോട്‌ മല്ല­ടിച്ച്‌ ലഭി­ക്കുന്ന സത്ഫ­ല­ങ്ങൾ കൊണ്ട്‌ അല്ല­ലി­ല്ലാ­തി­രി­ക്കുക എന്ന പ്രതീക്ഷ മരിച്ചു മണ്ണ­ടി­ഞ്ഞത്‌ സമൂ­ഹ­ത്തെ­യാകെ ദയ­നീ­യാ­വ­സ്ഥ­യി­ലാക്കി അങ്ങനെ ആഹ്ളാദം മറന്ന ജന­വി­ഭാഗം പിറ­ന്നു.
റോഡ­പ­ക­ട­ങ്ങ­ളിൽ ഭർത്താ­ക്ക­ന്മാരെ നഷ്ട­പ്പെട്ട ഭാര്യ­മാരും മക്കളെ നഷ്ട­പ്പെട്ട അമ്മ­മാരും പിതാ­ക്ക­ന്മാരെ നഷ്ട­പ്പെട്ട മക്കളും പിന്നെ ദുര­ന്ത­ത്തിന്റെ ഫലം അനു­ഭ­വി­ക്കാൻ വിധി­ക്ക­പ്പെട്ട കുറേ മനു­ഷ്യ­രും. അപ­ക­ട­ത്തിൽപ്പെട്ട്‌ അംഗ­ഭംഗം വന്ന­വരും ഏറെ­യാ­ണ്‌. അവ­രോ, തങ്ങൾക്കും മറ്റു­ള്ള­വർക്കും വേദ­ന­യായി അവ­ശേ­ഷി­ക്കു­ന്നു. പണ്ടൊക്കെ ഏതെ­ങ്കിലും അപ­ക­ട­മു­ണ്ടാ­യാൽ പരി­ക്കേ­റ്റ­വരെ ശുശ്രൂ­ഷി­ക്കാനും ആശു­പ­ത്രി­ക­ളിൽ കൊണ്ടു­പോ­കാനും സേവന സന്ന­ദ്ധ­രായി ഓടി­യെ­ത്തു­ന്ന­വർ ഏറെ­യു­ണ്ടാ­യി­രു­ന്നു.
എന്റെ സ്വന്തം നാട്‌ ദൈവ­ത്തിന്റെ സ്വന്തം നാട്‌ അതിന്റെ കാരുണ്യം നഷ്ട­പ്പെ­ട്ടു­കൊ­ണ്ടി­രി­ക്കു­ന്നത്‌ ഹൃദയം നിറഞ്ഞ വേദ­ന­യോ­ടെ­യാണ്‌ ഞാൻ കാണു­ന്ന­ത്‌. ഈ നന്മ­ക­ളെല്ലാം എങ്ങോ പൊയ്പോ­യി. ഇന്ന്‌ പരുക്ക്‌ പറ്റി റോഡിൽ കിട­ക്കു­ന്ന­വനെ ശുശ്രൂ­ഷി­ച്ചാൽ ഒന്നു­തി­രിഞ്ഞു നോക്കി­യാൽ പിന്നെ എല്ലാം അവന്റെ തല­യി­ലാ­യി. പിന്നെ അതിന്റെ പുറകെ നട­ക്കു­വാൻ സമ­യ­­മില്ല എന്ന അവ­സ്ഥ­യാ­ണ്‌. അപ­ക­ട­ങ്ങ­ളിൽപ്പെ­ട്ട­വരെ സഹാ­യി­ക്കു­ന്ന­വർക്ക്‌ പൊലീസ്‌ ശല്യം ഉണ്ടാ­കു­ക­യില്ല എന്നു പ്രഖ്യാ­പി­ച്ചി­ട്ടു­ണ്ടെ­ങ്കിലും സംഭ­വി­ക്കു­ന്നത്‌ മറി­ച്ചാ­ണ്‌.
പണ്ടൊക്കെ അയൽക്കാ­രന്റെ വേദ­ന­ക­ളിലും കഷ്ട­പ്പാ­ടു­ക­ളിലും നോവുന്ന ഒരു ഹൃദയം മനു­ഷ്യർക്കു­ണ്ടാ­യി­രു­ന്നു. ഇന്ന്‌ കമ്പ്യൂ­ട്ടർപോലെ മനു­ഷ്യ­ഹൃ­ദയം യന്ത്ര­വൽകൃ­ത­മായി മാറി. അവിടെ സ്നേഹി­ക്കുന്ന ഒരു മനസ്സ്‌ ഇല്ല, മറിച്ച്‌ യാന്ത്രി­ക­മായി പ്രവർത്തി­ക്കുന്ന ഒരു തല­ച്ചോ­റു­മാ­ത്രം.
എനിക്ക്‌ എന്റെ കാര്യം മറ്റു­ള്ള­വ­രെ­പ്പറ്റി ഓർത്ത്‌, മറ്റു­ള്ള­വ­രുടെ കാര്യ­ങ്ങ­ളി­ലി­ട­പെട്ട്‌ എന്റെ സമയം എന്തിനു പാഴാക്കുന്നു എന്ന്‌ ചിന്തി­ക്കു­ന്ന­വ­രുടെ സംഖ്യ കൂടി­വ­രി­ക­യാ­ണ്‌. അങ്ങി­നെ­യു­ള്ള­വ­രിൽ നിന്ന്‌ കാരുണ്യം പ്രതീ­ക്ഷി­ച്ചിട്ട്‌ ഒരു കാര്യ­വു­മി­ല്ല.

Sunday, October 4, 2009


mathew nellickunnu
ഇയ്യിടെ അവൾക്കെന്തൊക്കെയോ മാറ്റം സംഭവിച്ചിട്ടുണ്ട്‌. എന്താണാവോ കാരണം? അയാൾക്കത്ഭുതം തോന്നി.
അവധി ദിവസങ്ങളിലെ അവളുടെ നീണ്ട ഷോപ്പിങ്ങുകളും വ്യായാമ സങ്കേതത്തിലേക്കുള്ള പ്രയാണങ്ങളും അദ്യമൊക്കെ അയാൾ കൗതുകത്തോടെയാണ്‌ വീക്ഷിച്ചതു. ബ്യൂട്ടിപാർലറുകൾ സന്ദർശിച്ചതിന്റെ സുദീർഘമായ വിവരങ്ങൾ അയാൾ ക്ഷമയോടെ കേട്ടു കൊണ്ടിരുന്നു. ദിവസവും നിലക്കണ്ണാടിയുടെ മുൻപിൽ മേക്കപ്പിനു വേണ്ടി ധാരാളം സമയം ചെലവഴിക്കുക എന്നത്‌ അവളുടെ ദിനചര്യയുടെ ഭാഗമായി മാറുന്നത്‌ അയാൾക്ക്‌ ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല.
ഒരിക്കൽ ഷോപ്പിങ്ങു കഴിഞ്ഞ്‌ രണ്ടു പുതിയ തലയണകളുമായി വന്നു. തൂവൽനിറച്ച തലയണകൾ. അവയുടെ നേർമ്മയും ഭംഗിയും അയാളെ ഏറെ ആകർഷിച്ചു.
പിന്നീടൊരു ദിവസം അവൾ ജോലിക്കു പോയപ്പോൾ അയാൾ രഹസ്യമായി ആ തലയണകളെടുത്തു മടിയിൽ വച്ചു. അയാൾക്ക്‌ അവയെ ലാളിക്കാനും താലോലിക്കാനും തോന്നി. അവയുടെ തൂവൽ സ്പർശം അയാൾ അനുഭവിച്ച്‌ ആസ്വദിച്ചു. തന്റെ ഭാര്യ അത്തരം ഓമനത്തമുള്ള തലയണകൾ കണ്ടെത്തിയതിൽ അയാൾ ഗോ‍ൂഢമായി ആനന്ദിച്ചു.

Thursday, May 28, 2009

ആകാശത്തെരുവില്‍ നക്ഷത്രപ്പൂക്കള്‍ വിരിച്ച
പെണ്‍കുട്ടീ, നീ ഒരിക്കള്‍
നിര്‍മ്മാല്യം തൊഴുതു മടങ്ങുമ്പോള്‍
കൈകള്‍ കൂപ്പി ദേവീ ദര്‍ശനം കാത്ത്‌
ഞാന്‍ നിന്നിരുന്നുവല്ലോ .
ഒരു ശിശിരത്തിന്‍ തേങ്ങലില്‍
തംബുരു പൊട്ടിയ വീണയുടെ
ആര്‍ത്ത നാദത്തിന്‍ ഞെട്ടലില്‍
എന്‍ ഹൃത്തില്‍ പൊടിഞ്ഞ
രക്തത്തുള്ളികള്‍ ഇന്നും ബാക്കിയാണല്ലോ.
നീണ്ട മൌനത്തിന്‍ വിഷാദ സന്ധ്യയില്‍
ഉരുകിയൊലിച്ച ഹൃത്തിന്‍റെ തേങ്ങല്‍
ഇന്നും ബാക്കി കടങ്ങളായി എന്നില്‍
നീറിപ്പുകയുന്നു.
നീയെന്ന താഴ്‌വാരത്തില്‍
തേനലപ്പച്ചകളില്‍
ഞാനന്ന് മുങ്ങിത്തുടിച്ച
ഓര്‍മ്മത്തുടിപ്പുകള്‍ ഇന്നും ബാക്കി കിടക്കുന്നു.
ചൂടുറ്റ കാലത്തില്‍ കാതോര്‍ത്തു നിന്നപ്പോള്‍
നിന്‍ ചുടു ഗന്ധങ്ങള്‍ എവിടെയോ
പൊലിഞ്ഞപ്പോള്‍
കാലത്തിന്‍ മേഘത്തട്ടില്‍
ശൂന്യമാം ചുവരുകളില്‍
നോക്കി ഞാന്‍ പ്രതിമ പോല്‍
നിശ്ചലം നിന്നു പോയി.

BACK

Wednesday, May 27, 2009




മലയാളത്തിന്‍റെ ഒരു ലോക കാലാവസ്ഥയും വെല്ലുവിളിയും നാമോരുത്തരും അഭിമുഖീകരിക്കുന്നുണ്ട്‌. ഭാഷയുടെ ഉപയോഗം കുറഞ്ഞു എന്നത്‌ നേരാണ്‌. അപ്പോഴും മലയാളം ഒരു വ്യവസായമായി വളര്‍ന്നു വരുകയാണ്‌. ഈ സാഹചര്യത്തില്‍ പല മലയാള ലോകങ്ങളുണ്ടെന്ന് നാമോര്‍ക്കണം . ഓരോ മലയാളത്തിന്‍റെയും ഭാവി ഓരോന്നാണ്‌.

ഓരോ മലയാളിക്കും ഓരോ മലയാളമുണ്ട്‌, ഇന്ന്. എങ്കിലും ഞങ്ങള്‍ ഈ എഴുത്ത്‌ മാഗസിനിലൂടെ മലയാളിയുടെ മാറിയ ചക്രവാളവും ഭാവിയുമാണ്‌ തേടുന്നത്‌‌. ഏതെങ്കിലും ഒരു ചിന്താധാരയുടെ ആധിപത്യം ഇന്ന് സാഹിത്യത്തിലോ കലയിലോ ഇല്ല.

പലതും വന്നു പോയത്‌ നല്ല ഓര്‍മ്മകളായി നമ്മുടെ മനസ്സിലുണ്ട്‌. അപ്പോഴും നമ്മള്‍ സ്വതന്ത്രരായി നില്‍ക്കുകയാണ്‌. എല്ല പ്രവണതകളും നമ്മുടെ അന്തരീക്ഷത്തില്‍ ഉണ്ട്‌. അവയ്ക്ക്‌ നമ്മെ വിട്ടു പോകാന്‍ കഴിയാത്ത പോലെ.

നമ്മള്‍ തന്നെ ഒരു പുതുമയാണ്‌.

പല മാനങ്ങളുള്ള മലയാളിക്ക്‌ കേവലം ഒരു അടയാളത്തിലോ , മാതൃകയിലോ ഇന്ന് ഒതുങ്ങാന്‍ കഴിയില്ല. തികച്ചും വികേന്ദ്രീകൃതമായ , വ്യക്തിജന ഭിന്നമായ ഒരു ഭാവുകത്വം വിടര്‍ന്നു വരുകയാണോ എന്ന് ശങ്കിക്കേണ്ടിയിരിക്കുന്നു.
അതും നമുക്ക്‌ നല്ലതാണ്‌.

മലയാളം എന്ന സ്വതന്ത്ര 'സോഫ്‌റ്റ്‌വെയര്‍' വികസിക്കട്ടെ. എല്ലാ മാധ്യമ സംരംഭങ്ങളും മലയാളം വിപണിയെ പുതുതായി നിലനിര്‍ത്തും, അവതരിപ്പിക്കും. എഴുത്തു ഓണ്‍ലൈന്‍ ഈ രസതന്ത്രമാണ്‌ പങ്കുവയ്ക്കാന്‍ ശ്രമിക്കുന്നത്‌


മാത്യൂ നെല്ലിക്കുന്ന്
ഹൂസ്റ്റണ്‍ യു. എസ്‌. എ
email: nellickunnu@comcast.net
web: here
phone: +17136620953
0017134447190

BACK
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.