mathew nellickunnu
മുറിക്കപ്പെടാത്ത മനുഷ്യകാരുണ്യം
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേർന്ന്
മണ്ണു പങ്കുവച്ചു മനസ്സുപങ്കുവച്ചു.
എന്ന വയലാറിന്റെ പ്രശസ്തമായ ഗാനം എന്റെ ചെറുപ്പകാലത്ത് ഞാൻ റേഡിയോവിലൂടെ നിത്യവും കേട്ടിരുന്നു. എന്റെ മനസ്സിനെ ഏറെ സ്പർശിച്ച ഒരു ഗാനമായിരുന്നു ഇത്. കാൽനൂറ്റാണ്ട് മുമ്പ് വയലാർ പ്രവചിച്ച ഈ ഗാനത്തിന്റെ അന്തസത്ത ഇന്ന് കേരളീയ സമൂഹത്തിൽ യാഥാർത്ഥ്യമായിത്തീർന്നിരിക്കുന്നു.
സുനാമിപോലൊരു വൻ തിരമാല നാശംവിതച്ച നമ്മുടെ മലയാള മണ്ണിൽ സാമ്പത്തിക പ്രതിസന്ധിമൂലവും കാർഷികമേഖലയിലെ തകർച്ചമൂലവും ആളുകൾ സ്വയംഹത്യ നടത്തുന്ന കാഴ്ച ഞെട്ടലോടെയേ കാണാൻ കഴിയൂ.
മണ്ണിനോട് മല്ലടിച്ച് ലഭിക്കുന്ന സത്ഫലങ്ങൾ കൊണ്ട് അല്ലലില്ലാതിരിക്കുക എന്ന പ്രതീക്ഷ മരിച്ചു മണ്ണടിഞ്ഞത് സമൂഹത്തെയാകെ ദയനീയാവസ്ഥയിലാക്കി അങ്ങനെ ആഹ്ളാദം മറന്ന ജനവിഭാഗം പിറന്നു.
റോഡപകടങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട ഭാര്യമാരും മക്കളെ നഷ്ടപ്പെട്ട അമ്മമാരും പിതാക്കന്മാരെ നഷ്ടപ്പെട്ട മക്കളും പിന്നെ ദുരന്തത്തിന്റെ ഫലം അനുഭവിക്കാൻ വിധിക്കപ്പെട്ട കുറേ മനുഷ്യരും. അപകടത്തിൽപ്പെട്ട് അംഗഭംഗം വന്നവരും ഏറെയാണ്. അവരോ, തങ്ങൾക്കും മറ്റുള്ളവർക്കും വേദനയായി അവശേഷിക്കുന്നു. പണ്ടൊക്കെ ഏതെങ്കിലും അപകടമുണ്ടായാൽ പരിക്കേറ്റവരെ ശുശ്രൂഷിക്കാനും ആശുപത്രികളിൽ കൊണ്ടുപോകാനും സേവന സന്നദ്ധരായി ഓടിയെത്തുന്നവർ ഏറെയുണ്ടായിരുന്നു.
എന്റെ സ്വന്തം നാട് ദൈവത്തിന്റെ സ്വന്തം നാട് അതിന്റെ കാരുണ്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് ഹൃദയം നിറഞ്ഞ വേദനയോടെയാണ് ഞാൻ കാണുന്നത്. ഈ നന്മകളെല്ലാം എങ്ങോ പൊയ്പോയി. ഇന്ന് പരുക്ക് പറ്റി റോഡിൽ കിടക്കുന്നവനെ ശുശ്രൂഷിച്ചാൽ ഒന്നുതിരിഞ്ഞു നോക്കിയാൽ പിന്നെ എല്ലാം അവന്റെ തലയിലായി. പിന്നെ അതിന്റെ പുറകെ നടക്കുവാൻ സമയമില്ല എന്ന അവസ്ഥയാണ്. അപകടങ്ങളിൽപ്പെട്ടവരെ സഹായിക്കുന്നവർക്ക് പൊലീസ് ശല്യം ഉണ്ടാകുകയില്ല എന്നു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംഭവിക്കുന്നത് മറിച്ചാണ്.
പണ്ടൊക്കെ അയൽക്കാരന്റെ വേദനകളിലും കഷ്ടപ്പാടുകളിലും നോവുന്ന ഒരു ഹൃദയം മനുഷ്യർക്കുണ്ടായിരുന്നു. ഇന്ന് കമ്പ്യൂട്ടർപോലെ മനുഷ്യഹൃദയം യന്ത്രവൽകൃതമായി മാറി. അവിടെ സ്നേഹിക്കുന്ന ഒരു മനസ്സ് ഇല്ല, മറിച്ച് യാന്ത്രികമായി പ്രവർത്തിക്കുന്ന ഒരു തലച്ചോറുമാത്രം.
എനിക്ക് എന്റെ കാര്യം മറ്റുള്ളവരെപ്പറ്റി ഓർത്ത്, മറ്റുള്ളവരുടെ കാര്യങ്ങളിലിടപെട്ട് എന്റെ സമയം എന്തിനു പാഴാക്കുന്നു എന്ന് ചിന്തിക്കുന്നവരുടെ സംഖ്യ കൂടിവരികയാണ്. അങ്ങിനെയുള്ളവരിൽ നിന്ന് കാരുണ്യം പ്രതീക്ഷിച്ചിട്ട് ഒരു കാര്യവുമില്ല.