suresh pattar
കറുപ്പു നിറമുള്ള കുപ്പിവളകൾ
ഞാൻ നോക്കി നിന്നിട്ടുണ്ട്
കറുപ്പു മാത്രമല്ല, ചുവപ്പും മഞ്ഞയും
നീലയുമെല്ലാ നിറങ്ങളുമെനിക്കിഷ്ടമാണ്
എത്ര സുന്ദരം, എത്ര മനോഹരമാ-
കാഴ്ചകൾ, എന്റെ ഹൃദയത്തെ,
മനസിനെ പിറകോട്ട് പിടിച്ചു വലിക്കുന്നു
ശാഠ്യം പിടിച്ചു കരയുന്നൊരു കുഞ്ഞായി
മാറുന്നു ഞാൻ
ഞാൻ നോക്കിയപ്പോൾ എന്റെ
അമ്മയെന്നെ പിറകോട്ട് പിടിച്ചു വലിക്കുന്നു
പീടികത്തിണ്ണയിൽ, ഒന്നും മിണ്ടാതെ
അമ്മയുടെ കയ്യിൽപ്പിടിച്ചു ഞാൻ നിൽക്കുമ്പോൾ
എന്നെ വഴക്കു പറഞ്ഞുകൊണ്ട്
അമ്മ തിരിച്ചു വിളിക്കുന്നു
മനസ്സില്ലാ മനസ്സോടെ ഞാൻ തിരിഞ്ഞപ്പോൾ,
മിഠായി ഭരണിയിലെന്റെ കൈ തട്ടിയൊന്നുടഞ്ഞു
താഴെ വീണു; ചിന്നിച്ചിതറി, പീടികത്തിണ്ണയിലാകെ...
ദുഃഖത്തിൻ ഭാരമിരട്ടിയപ്പോൾ
ഒന്ന് മറിഞ്ഞുകൂടാത്ത പ്രായത്തിൽ
വർഷങ്ങളെത്ര കഴിഞ്ഞുപോയി
എത്ര നക്ഷത്രങ്ങൾ കൊഴിഞ്ഞു വീണ്ടും,
പരസ്പര സ്നേഹമില്ലാത്തയിന്നും
ഞാൻ കണ്ടു, ചുവന്ന കുപ്പിവളകൾ
ദീനം ബാധിച്ച ചുക്കിച്ചുളിഞ്ഞ കൈകളിൽ!
എന്നെ നോക്കി മന്ദസ്മിതം പൂകുന്നു
ഇന്നുമെന്റെ സ്മൃതി മണ്ഡലത്തിൽ
ഓടിയെത്തുന്നു അന്നെത്തയാ മിഠായിഭരണി
കൂട്ടിയോജിപ്പിക്കുവാൻ കഴിഞ്ഞെങ്കിലോർത്തു-
പോകുന്നു ഞാനാ പൊട്ടിയ ഭരണിച്ചില്ലുകൾ
പുഞ്ചിരിക്കുന്ന കുപ്പിവളകളുടെ ദുഃഖം
ഞാനറിയുന്നില്ലായീ നിമിഷത്തിൽ
മനസിൽ തകർന്നുടഞ്ഞഞ്ചാറു കുപ്പിവളകൾ
കിടക്കവേ, ഞാനോർത്തുപോയി-
കൂട്ടിയോജിപ്പിക്കുവാൻ കഴിഞ്ഞെങ്കിലെന്ന്
കുപ്പിവളകളും ഭരണിച്ചില്ലുകളും.....
ഞാൻ നോക്കി നിന്നിട്ടുണ്ട്
കറുപ്പു മാത്രമല്ല, ചുവപ്പും മഞ്ഞയും
നീലയുമെല്ലാ നിറങ്ങളുമെനിക്കിഷ്ടമാണ്
എത്ര സുന്ദരം, എത്ര മനോഹരമാ-
കാഴ്ചകൾ, എന്റെ ഹൃദയത്തെ,
മനസിനെ പിറകോട്ട് പിടിച്ചു വലിക്കുന്നു
ശാഠ്യം പിടിച്ചു കരയുന്നൊരു കുഞ്ഞായി
മാറുന്നു ഞാൻ
ഞാൻ നോക്കിയപ്പോൾ എന്റെ
അമ്മയെന്നെ പിറകോട്ട് പിടിച്ചു വലിക്കുന്നു
പീടികത്തിണ്ണയിൽ, ഒന്നും മിണ്ടാതെ
അമ്മയുടെ കയ്യിൽപ്പിടിച്ചു ഞാൻ നിൽക്കുമ്പോൾ
എന്നെ വഴക്കു പറഞ്ഞുകൊണ്ട്
അമ്മ തിരിച്ചു വിളിക്കുന്നു
മനസ്സില്ലാ മനസ്സോടെ ഞാൻ തിരിഞ്ഞപ്പോൾ,
മിഠായി ഭരണിയിലെന്റെ കൈ തട്ടിയൊന്നുടഞ്ഞു
താഴെ വീണു; ചിന്നിച്ചിതറി, പീടികത്തിണ്ണയിലാകെ...
ദുഃഖത്തിൻ ഭാരമിരട്ടിയപ്പോൾ
ഒന്ന് മറിഞ്ഞുകൂടാത്ത പ്രായത്തിൽ
വർഷങ്ങളെത്ര കഴിഞ്ഞുപോയി
എത്ര നക്ഷത്രങ്ങൾ കൊഴിഞ്ഞു വീണ്ടും,
പരസ്പര സ്നേഹമില്ലാത്തയിന്നും
ഞാൻ കണ്ടു, ചുവന്ന കുപ്പിവളകൾ
ദീനം ബാധിച്ച ചുക്കിച്ചുളിഞ്ഞ കൈകളിൽ!
എന്നെ നോക്കി മന്ദസ്മിതം പൂകുന്നു
ഇന്നുമെന്റെ സ്മൃതി മണ്ഡലത്തിൽ
ഓടിയെത്തുന്നു അന്നെത്തയാ മിഠായിഭരണി
കൂട്ടിയോജിപ്പിക്കുവാൻ കഴിഞ്ഞെങ്കിലോർത്തു-
പോകുന്നു ഞാനാ പൊട്ടിയ ഭരണിച്ചില്ലുകൾ
പുഞ്ചിരിക്കുന്ന കുപ്പിവളകളുടെ ദുഃഖം
ഞാനറിയുന്നില്ലായീ നിമിഷത്തിൽ
മനസിൽ തകർന്നുടഞ്ഞഞ്ചാറു കുപ്പിവളകൾ
കിടക്കവേ, ഞാനോർത്തുപോയി-
കൂട്ടിയോജിപ്പിക്കുവാൻ കഴിഞ്ഞെങ്കിലെന്ന്
കുപ്പിവളകളും ഭരണിച്ചില്ലുകളും.....