rajanandini
ഇനി ഞാൻ മറയട്ടെ തിരശ്ശീലയ്ക്കു പിന്നിൽ
ഇനിയില്ലൊരു വേഷം വേദിയിൽ ആടിത്തീർക്കാൻ
ഇതുതന്നവസാന വേഷമായ് നിരൂപിപ്പൂ
ഇതുതന്നവസാന രംഗമായ് വിരമിപ്പൂ
കർണ്ണപർവത്തിൽ കരൾ വിറച്ചു വിലപിക്കും
കുന്തിയായൊരു നാളിൽ തകർത്തു വേഷം കെട്ടി
സീതയായ് പിറന്നു ഞാൻ കാനനവാസം പൂകി
അഗ്നി സാക്ഷിയായ് ഭൂമി പിളർന്നു മറഞ്ഞു ഞാൻ
ചൂതിൽ പണയംവെയ്ക്കും പാഞ്ചാലിയായ നാളിൽ
കണ്ണനെ ഭജിച്ചു ഞാൻ മാനത്തെ സംരക്ഷിച്ചു
രാധയായ് മുരളിയെ പുണർന്നു പ്രാണനെപ്പോൽ
യമുനാനദിക്കരെ തളർന്നു വിരഹത്താൽ
ഇനി ഞാൻ മറയട്ടെ തിരശ്ശീലയ്ക്കു പിന്നിൽ
ഇനിയില്ലൊരു വേഷം വേദിയിൽ ആടിത്തീർക്കാൻ
സാക്ഷിയാം പ്രപഞ്ചമെ! എനിക്കു വിട നൽകുക
വേഗമാകട്ടെ നിന്റെ ദണ്ഡനം തുടങ്ങുക
ദൊഷൈക ദൃക്കകൾക്കായ് ആത്മദാഹം തീർക്കുവാൻ
ഹൃദയം തുരന്നു ഞാൻ ഏകുന്നു ചുടനിണം
സത്യം തേടിത്തേടി എത്രയോദൂരം താണ്ടി
കുഴഞ്ഞ പാദങ്ങളിൽ ചാട്ടവാറടിക്കുക
എനിക്കായ് ജനിതാം അഭിഷംഗ്വമേനിന്റെ
സ്വാർത്ഥമാം ദംഷ്ട്രങ്ങളാൽ അടുത്തുവരിക നീ
നിനക്കായ് നിറച്ചതാം സ്നേഹപാത്രങ്ങളൊക്കെ
വലംകൈ ചുരുട്ടി നീയുടച്ചു കളയുക
ദുഃഖത്താൽ ജ്വലിക്കുമെൻ കർമ്മകാണ്ഡങ്ങളാകെ
ഞെരിത്തിൽ വിതറി നീ രസിച്ചു തിമിർക്കുക
നഷ്ടവും നേട്ടങ്ങളും കൂട്ടിയും കിഴിച്ചും നീ
ശിഷ്ടകാലങ്ങളാകെ ആഹ്ളാദം നിറയ്ക്കുക
സൂര്യനായ് ജ്വലിക്കുക, പ്രപഞ്ചം നിറയുക !
താപജ്വാലകളാലെ എന്നെ ദഹിപ്പിക്കുക
ഭസ്മധൂളികൾ നവമൺകുടം നിറച്ചു നീ
പ്രണയക്കടൽക്കരെ എനിക്കു ബലി നൽകുക!
ഇനി ഞാൻ മറയട്ടെ തിരശ്ശീലയ്ക്കു പിന്നിൽ
ഇനിയില്ലൊരു വേഷം വേദിയിൽ ആടിത്തീർക്കാൻ
ഇതുതന്നവസാന വേഷമായ് നിരൂപിപ്പൂ
ഇതുതന്നവസാന രംഗമായ് വിരമിപ്പൂ
കർണ്ണപർവത്തിൽ കരൾ വിറച്ചു വിലപിക്കും
കുന്തിയായൊരു നാളിൽ തകർത്തു വേഷം കെട്ടി
സീതയായ് പിറന്നു ഞാൻ കാനനവാസം പൂകി
അഗ്നി സാക്ഷിയായ് ഭൂമി പിളർന്നു മറഞ്ഞു ഞാൻ
ചൂതിൽ പണയംവെയ്ക്കും പാഞ്ചാലിയായ നാളിൽ
കണ്ണനെ ഭജിച്ചു ഞാൻ മാനത്തെ സംരക്ഷിച്ചു
രാധയായ് മുരളിയെ പുണർന്നു പ്രാണനെപ്പോൽ
യമുനാനദിക്കരെ തളർന്നു വിരഹത്താൽ
ഇനി ഞാൻ മറയട്ടെ തിരശ്ശീലയ്ക്കു പിന്നിൽ
ഇനിയില്ലൊരു വേഷം വേദിയിൽ ആടിത്തീർക്കാൻ
സാക്ഷിയാം പ്രപഞ്ചമെ! എനിക്കു വിട നൽകുക
വേഗമാകട്ടെ നിന്റെ ദണ്ഡനം തുടങ്ങുക
ദൊഷൈക ദൃക്കകൾക്കായ് ആത്മദാഹം തീർക്കുവാൻ
ഹൃദയം തുരന്നു ഞാൻ ഏകുന്നു ചുടനിണം
സത്യം തേടിത്തേടി എത്രയോദൂരം താണ്ടി
കുഴഞ്ഞ പാദങ്ങളിൽ ചാട്ടവാറടിക്കുക
എനിക്കായ് ജനിതാം അഭിഷംഗ്വമേനിന്റെ
സ്വാർത്ഥമാം ദംഷ്ട്രങ്ങളാൽ അടുത്തുവരിക നീ
നിനക്കായ് നിറച്ചതാം സ്നേഹപാത്രങ്ങളൊക്കെ
വലംകൈ ചുരുട്ടി നീയുടച്ചു കളയുക
ദുഃഖത്താൽ ജ്വലിക്കുമെൻ കർമ്മകാണ്ഡങ്ങളാകെ
ഞെരിത്തിൽ വിതറി നീ രസിച്ചു തിമിർക്കുക
നഷ്ടവും നേട്ടങ്ങളും കൂട്ടിയും കിഴിച്ചും നീ
ശിഷ്ടകാലങ്ങളാകെ ആഹ്ളാദം നിറയ്ക്കുക
സൂര്യനായ് ജ്വലിക്കുക, പ്രപഞ്ചം നിറയുക !
താപജ്വാലകളാലെ എന്നെ ദഹിപ്പിക്കുക
ഭസ്മധൂളികൾ നവമൺകുടം നിറച്ചു നീ
പ്രണയക്കടൽക്കരെ എനിക്കു ബലി നൽകുക!