v p johns
ഒരിക്കൽപോലും സത്യം,നിന്നെഞാൻകണ്ടിട്ടില്ല
തങ്കത്തിൻ കമ്പവിട്ടചേലചുറ്റിയോസ്മിതം
സുവർണ്ണമണിമാലചാർത്തിയിട്ടൊരുവേള
മിനുങ്ങുംപൊന്നിൻവളകോമളാരവം തീർത്തോ?
ധരിച്ചീലൊട്ടുംപാദരക്ഷകൾ, പതംവീണ
കാലടിസ്വനം കേട്ടു ഹസിച്ചാൾ മരുഭൂമി!
കാലുപൊള്ളിയാലെന്ത്? കണ്ണുനീറിയാലെന്ത്?
കാലടിപ്പൊടിമണ്ണിൽപിറന്നോളല്ലീയമ്മ?
സൂര്യതാപത്താൻപാരംപൊരിയുംഗാത്രത്തേക്കാൾ
കാമ്യമെന്തമ്മേനിനക്കഭികാമ്യമായുള്ളു?
കീറിയച്ചേലത്തുമ്പിൽ മയങ്ങും കരുത്തിനെ
പച്ചപ്പുതിടംവച്ചോരക്കോഷ്യം മരച്ചോട്ടിൽ
പാലൂട്ടിയുറക്കുന്നോരരുമത്തായല്ലോ നീ!
തീവെയിലേറ്റുവാടും കണ്ഠത്തെഗൗനിക്കാതെ
യജമാനപ്രതീയ്ക്കായ് എരിവും നിലാത്തിരി (വേലക്കാരി)
പാതയിൽകരിങ്കല്ലിൻചീളുകളുടച്ചിട്ടും
ഉരുകുംടാറിൻപാട്ടശിരസ്സിൽചുമന്നിട്ടും
ഒടിയുന്നെല്ലിൻകൂടും, നീരറ്റകയ്യുംകാലും
പൊടിയുംമണ്ണും ഉള്ളം നീറ്റുന്ന നെൽച്ചൂടും
അന്തിയിൽകുടി പൂകി, ചാണകവറളിയിൽ
കഞ്ഞിവെയ്ക്കുക വയ്യ! അസ്ഥികൾ നുറുങ്ങുന്നു
സിരകൾ പിളർത്തുന്ന നൊമ്പരം, വേവുംചൂടും
മറന്നും പൈതങ്ങൾക്കായ് കഞ്ഞിവെയ്ക്കുന്നു ശീഘ്രം
പോറ്റുന്നുകിടാങ്ങളെ ഗാഢവാത്സല്യത്താലമ്മ
പാരിനെപാരംചൂഴും പാതിവെൺമതിപോല
കണവൻ കള്ളുംമോന്തിയെത്തുന്നനേരംപാർത്ത്
പാതിരാവോളം വഴിക്കണ്ണുമായിരിക്കുന്നു
പായയിൽ പാതിവയർ, കത്തുന്നകരൾപൂവ്വും
അകാലവാർദ്ധക്യത്താലുലയും മഹാസാധ്വി!
ഇവളുമീനാടിന്റെ മാനഭാജനംപ്രിയ
ഭാരതധരിത്രിതൻനിസ്വയാംമഹാപുത്രി!
ജ്യോതിലോംഗേവാർ കവിതയുടെ
സ്വതന്ത്രവും മൗലികവുമായ കവിതയുടെ മൊഴിമാറ്റം.