sathyanarayanan
ഉറക്കമുണർന്നപ്പോൾ എനിക്ക് നട്ടെല്ലില്ലായിരുന്നു. അത് വലിച്ചൂരിയെടുത്തതാരാണെന്ന് കുറച്ച് നിമിഷങ്ങൾക്കകം തന്നെ ഞാൻ മനസ്സിലാക്കി, വലിച്ച് വിടുന്ന `ഗഞ്ചാ`യുടെ പൈസ രണ്ടാഴ്ചയായ് കൊടുത്തിട്ട്, തീർച്ചയായും ലൂസിഫറിന് ഈ കൃത്യം നടപ്പിലാക്കുന്നതിനുള്ള അർഹതയുണ്ട്. സത്യത്തിൽ, നട്ടെല്ലുണ്ടായതു കൊണ്ട് വലിയ പ്രയോജനമൊന്നുമില്ല.
അടച്ച് പൂട്ടിയ ബാറ്ററി കമ്പനിയിലാണ് ലൂസിഫർ വാഴുന്നത്. അവിടം വരെ ഇനി ഇഴഞ്ഞ് പോവേണ്ടി വരും. ഇഴഞ്ഞ് പോയാലും വേണ്ടില്ല, ഗഞ്ച വലിച്ചേ പറ്റൂ. ഇല്ലെങ്കിൽ സ്വർണ്ണക്കടയുടെ പരസ്യം കാണുമ്പോൾ എനിക്ക് വീണ്ടും ചിത്തഭ്രമമുണ്ടായേക്കും. ഗഞ്ച വലിക്കുവാനുള്ള ആവേശത്തോടെ ലൂസിഫറിന്റെ സങ്കേതത്തിലേക്ക് ഇഴഞ്ഞിഴഞ്ഞ് ഞാൻ നീങ്ങി.
അയാൾ എന്നെ നോക്കി ചിരിച്ചു. എന്നിട്ട് ചാര നിറത്തിലുള്ള ട്രേ എനിക്ക് നേരെ നീട്ടി. രണ്ടിഞ്ച് നീളമുള്ള ഗഞ്ച ഞാനെടുത്തു. ലൂസിഫറിന് സ്തുതി. ചോര വലിച്ചൂറ്റി കുടിക്കുന്നവനാണെങ്കിലും ദയാശീലനാണ് ലൂസിഫർ. എനിക്ക് ചുറ്റുമുള്ള മനുഷ്യരുടെ പ്രത്യേകതയും അതു തന്നെ.
ഇന്നേവരെ ഞാൻ ബാറ്ററി കമ്പനിയിലിരുന്നു ഗഞ്ച വലിച്ചിട്ടില്ല. വാതക ദുരന്തത്തിൽപ്പെട്ട് മരിച്ച് പോയവരുടെ പ്രേതങ്ങൾ അവിടമാകെ അലഞ്ഞ് നടപ്പുണ്ട്. അവരെ നിയന്ത്രിക്കാനുള്ള ക്ഷമയൊന്നും എനിക്കില്ല. അതുകൊണ്ട് തന്നെ വന്നതിനെക്കാൾ വേഗത്തിൽ ഞാൻ തിരിച്ച് പോയി.
വളരെ ക്ളേശിച്ച് സ്വന്തമാക്കിയ ഗഞ്ച കത്തിച്ചു. വളരെ ലാഘവത്തോടു കൂടി എന്നാൽ അതിസുന്ദരമായ് നെഞ്ചിലേക്ക് വിഷം വലിച്ച് കേറ്റി, പിന്നെ, സാവകാശം, ബാക്കി വന്ന പുക പുറന്തള്ളി. വായുവിൽ പുകച്ചുരുളുകൾ വിലസി. പുകച്ചുരുളുകൾക്കിടയിൽ ഞാനൊരു ലോകം കണ്ടു. അവിടെ ഒരു പ്രദർശനം നടക്കുകയാണ്. ഹൃദയം, കുടൽമാല, വ്യത്യസ്തയിനം പല്ലുകൾ, നട്ടെല്ല്, തലച്ചോറ് തുടങ്ങിയ ശരീരഭാഗങ്ങൾ. ഒരു സ്റ്റാളിൽ ഗർഭപാത്രവും കൈയ്യിലേന്തി കൊണ്ട് ഒരു സ്ത്രീ നിന്നിരുന്നു. ഗർഭപാത്രത്തിനുള്ളിൽ ഒരു ശിശുവുമുണ്ട്. ഉറക്കത്തിലായിരുന്ന ശിശു ഞെട്ടിയുണർന്നു. കൈകാലുകൾ ഇട്ടടിച്ച് ശബ്ദമുണ്ടാക്കി. പല പ്രയോഗങ്ങൾ നടത്തി. ഒടുവിൽ അവൻ സ്വതന്ത്രനാവുക തന്നെ ചെയ്തു. ആ ശിശുവിലൂടെ ഞാൻ വീണ്ടും ഭൂമിയിലേക്കെത്തി. ചുറ്റും കൂടി നിന്നവർ കൈയ്യടിച്ചു. ചിലർ തൊപ്പിയൂരി വീശി, ചിലർ നാണയത്തുട്ടുകളെറിഞ്ഞു. എന്റെ പുനർജനനം അവിസ്മരണീയമായ സംഭവമായ് മാറി.
25 വർഷങ്ങൾ വലിയ പ്രശ്നമൊന്നും കൂടാതെ കടന്ന് പോയി. പിന്നീട് പരാജയങ്ങളുടെ കാലമായിരുന്നു. ജീവിതം നിരാശയിലേക്ക് വഴുതി വീണു. ഞാൻ സ്വപ്നങ്ങൾ കാണാൻ തുടങ്ങി. ആദ്യം കുറെ പുകച്ചുരുളുകൾ, പിന്നെ കാണുന്നത് അടച്ച് പൂട്ടിയ ബാറ്ററി കമ്പനി, തൂങ്ങിയാടുന്ന എല്ലിൻകഷ്ണം, ഒരു വികൃതമുഖം, ഈ ചിത്രങ്ങളായ് സ്ഥിരമായി കടന്ന് വരാറുള്ളത്.
കുറെ കാലം ബാറ്ററി കമ്പനികൾ തേടി നടന്നു. പക്ഷെ അവനൊന്നും എന്റെ സ്വപ്നത്തിലേതു പോലെയായിരുന്നില്ല. എനിക്കൊരു പൂർവ്വജന്മമുണ്ടായിരുന്നു എന്ന് ഞാൻ വിശ്വസിക്കാൻ തുടങ്ങി. പക്ഷേ, ആ വിശ്വാസം തെറ്റിച്ച ഒരു സംഭവം നടന്നു. ആ വികൃത മുഖത്തിന്റെ ഉടമയെ തെരുവിൽ വെച്ച് ഞാൻ കണ്ട് മുട്ടി. അയാൾ എന്നെ നോക്കി ചിരിച്ചു.
“തനിക്ക് നട്ടെല്ലുണ്ടോ?” അയാൾ ചോദിച്ചു.
“എന്താ സംശയം?”
“എങ്കിൽ എന്റെ കൂടെ വരൂ, നട്ടെല്ലുള്ളവരെയാണ് എനിക്കാവശ്യം.”
സ്വപ്നത്തിൽ കാണാറുള്ള തൂങ്ങിയാടുന്ന എല്ലിൻകഷ്ണത്തെ ഞാനോർത്തുപോയി. പക്ഷേ ഭയം പുറത്ത് പ്രകടിപ്പിച്ചില്ല. അയാളാണെങ്കിൽ ഒന്നും മിണ്ടാതെ, ഞാൻ പിന്നാലെ വന്നോളും എന്ന വിശ്വാസത്തിൽ, വേഗത്തിൽ നടക്കുകയാണ്.
വെളിച്ചം കുറഞ്ഞ ഒരു ഭൂഗർഭ അറയിലാണ് ഞങ്ങൾ എത്തിച്ചേർന്നത്.
“ദാ ആ കാണുന്ന യന്ത്രം ശ്രദ്ധിച്ചോ? അതാണ് ടൈം-മെഷീൻ നിങ്ങൾക്കതിൽ കയറി ഇരിയ്ക്കാമോ?”
“ഏത് കാലത്തേക്കും പോകാമോ?”
“തീർച്ചയായും”
“ഞാനഭിമുഖീകരിക്കുന്ന ആ വലിയ പ്രശ്നത്തിനുള്ള പരിഹാരം കണ്ടെത്താൻ സാധിക്കുമോ?”
“എന്താണാ പ്രശ്നം?`
”എനിക്ക് പുനർജന്മമുണ്ടായിരുന്നോ എന്ന സംശയം“
”നമുക്ക് ശ്രമിക്കാം. ആദ്യം നിങ്ങളിൽ കയറി ഇരിക്കൂ“
അയാൾ ചൂണ്ടി കാണിച്ച ഇരിപ്പിടത്തിൽ ഞാൻ ചെന്നിരുന്നു.
എന്തൊക്കെയോ ബട്ടണുകൾ അയാൾ അമർത്തി ഒരു ചക്രം സർവ ശക്തിയുമെടുത്ത് തിരിക്കുന്നുമുണ്ട്.
അയാൾ ഉറക്കെ ചോദിച്ചു.
”നിങ്ങൾക്കെത്ര പ്രായം കാണും?“
”ഇരുപത്തിയാറ്“
”അപ്പോൾ 27 വർഷവും ഒരു ദിവസവും പുറകിലോട്ട് പോവാം.“
അയാൾ വിളിച്ച് പറഞ്ഞത് എനിക്ക് വ്യക്തമായില്ല.
ബോധം തിരിച്ച് കിട്ടുമ്പോൾ, വാടക കുറഞ്ഞ ഒരു ഹോട്ടൽ മുറിയിലിരിക്കുകയാണ് ഞാൻ `വഴിത്തിരിവ്` എന്ന കഥ മേശപ്പുറത്തിരിക്കുന്നു. ആ കഥയിലെ ഒരു വാക്യത്തിൽ എന്റെ ശ്രദ്ധ മുഴുവനും ആർപ്പിച്ചു.
`പക്ഷേ, ആ വിശ്വാസം തെറ്റിച്ച ഒരു സംഭവം നടന്നു.` ആ വാക്യത്തിന്റെ ശരിതെറ്റുകളെപ്പറ്റി ഞാനാലോചിച്ചു. പെട്ടന്നാണ് ഞാനോർത്ത്, ഇത്, ആ രാത്രിയാണ്, ലൂസിഫർ നട്ടെല്ലൂരിയെടുക്കാൻ വരാൻ പോകുന്ന രാത്രി. അവന്റെ വരവിന് ഇനി കുറിച്ച് നിമിഷങ്ങൾ മാത്രമെ ബാക്കിയുള്ളു.
ചില വസ്തുക്കൾ ബാഗിൽ നിറച്ചു, കഥയുമെടുത്തു, മുറിയും പൂട്ടി, താക്കോൽ റിസപ്ഷനിൽ ഏൽപ്പിച്ച് ഞാൻ ഓടാൻ തുടങ്ങി. ഇല്ല ഇത്തവണ ലൂസിഫറിന് എന്നെ പിടികൂടാൻ സാധ്യമല്ല. ഈ നശിച്ച നഗരത്തിനോട് എന്നന്നേക്കുമായ് വിട. ഒരു നിമിഷം, ഞാനോട്ടം നിർത്തി. ഈ ജീവിക്കുക ജീവിതം ഒരു യഥാർത്ഥ ജീവിതം തന്നെയാണോ? ഞാനൊരു കല്ലെടുത്തു. രാത്രിയിലും പ്രവർത്തിക്കുന്ന ഷോപ്പിങ്ങ് മാളിന്റെ ചില്ല് വാതിൽ ലക്ഷ്യമാക്കി ഒറ്റയേറ്. ചില്ല് പൊട്ടി തകരുന്ന ഒച്ച ഞാൻ കേട്ടു. സമാധാനം. ക്രിസ്തുവിന് സ്തുതി. ഞാനോട്ടം തുടർന്നു.