sona g
മാമന്റെ മകന്‍ മിലിന്ദ്
മരിച്ചത് യാദൃശ്ചികം .
അജ്ഞാതമായിരുന്നു നിദാനം
മെഡിക്കല്‍ സയന്‍സിനും .
മരിപ്പിനു ചെന്നയെന്നെ ചൂണ്ടി -
യുച്ചത്തില്‍ കരഞ്ഞു പറഞ്ഞു മാമി :
''ഇവളാണെന്റെ കുഞ്ഞിനെ കൊന്നത് ;
കൂടോത്രം ചെയ്ത്........''
നിരവധി കണ്ണുകള്‍ ചാട്ടുളിയായി -
യെന്നില്‍ പതിക്കും നേരം
ഞാനോതരിച്ചു നിന്നു പ്രതിമപോലെ....
എന്നിലെ വാക്കുകള്‍ ഉണങ്ങി
ആവിയായ്....
ഇരുട്ട് കാവ്വിമുണ്ടുടുത്ത്
കണ്ണുകള്‍ കൂട്ടി കെട്ടിയവരുടെ
അവര്‍ക്കെന്നെ കാണനായില്ല .
ഞാനോ ,യുരുകിമണ്‍പലക-
യോട് ചേര്‍ന്നു .