Friday, August 20, 2010


joe mylan
Chapter-10

ഏറു­മാ­ട­ത്തിലെ സ്ഥിരം പരി­പാ­ടി­കളും ചുറ്റു­വ­ട്ട­ത്തുള്ള കറ­ക്ക­വു­മൊക്കെ പ്രതാപ്‌ മടു­ത്തു­വോ... കാടിന്റെ ഭംഗി കാണു­മ്പോൾ എല്ലാം മറ­ക്കുന്ന ആ മുഖം ഇന്ന്‌ വല്ലാതെ മ്ളാന­മാ­യി കണ്ടു. സിറ്റി­യിൽ പോയാലോ എന്ന സജ­ക്ഷനും പ്രതാപ്‌ നിര­സി­ച്ചു. ഏകാ­ന്ത­ത­യി­ലേ­ക്കുൾവ­ലി­യു­വാൻ നദീ­തീ­രത്ത്‌ വിട്ടിട്ട്‌ അര­മ­ണി­ക്കൂർ കഴിഞ്ഞ്‌ തിരിച്ച്‌ വന്ന­പ്പോഴും ആ മുഖ­ത്തിന്‌ മാറ്റ­മേ­തു­മി­ല്ല. അവ­സാനം വീട്ടി­ലേക്ക്‌ തിരി­ച്ചു­പോ­കുമ്പോൾ തുറന്നു ചോദി­ച്ചു.
?എന്തു പറ്റി പ്രതാ­പ്ജി.... ആകെ ഒരു മൂഡോഫ്‌??
?ഹേയ്‌ ...... ഒന്നു­മില്ല ...? കക്ഷി പറ­ഞ്ഞൊ­ഴി­യാൻ ശ്രമി­ച്ചു. പക്ഷേ വിടാതെ പിടി­കൂ­ടി.
?എന്താ തുറന്നു പറ....? ഒരു ദീർഘ നിശ്വാ­സ­ത്തോടെ പ്രതാപ്‌ പ്രതി­വ­ചി­ച്ചു.
?നാളെ രാവി­ലെ­യല്ലേ രാഖി... ഓരോ ഓർമ്മ­കള്‌...? പ്രതാപ്‌ അർദ്ധോ­ക്തി­യിൽ വിര­മി­ച്ചു.
ഉത്ത­രേ­ന്ത്യ­യിൽ രാഖി വലി­യ­ച­ട­ങ്ങു­ക­ളോടെ ആഘോ­ഷി­ക്ക­പ്പെ­ടുന്ന ഉത്സ­വ­മാ­ണ്‌. സഹോ­ദ­രി­മാർ ആങ്ങ­ള­മാ­രുടെ കൈയിൽ സാഹോദര്യത്തിന്റെ അട­യാ­ള­മായി കെട്ടുന്ന ചര­ടാ­ണ്‌ രാഖി. പൂനം ഒരോർമ്മ­യായി മാറിയ ആ അവ­സ­ര­ത്തിൽ പ്രതാപ്‌ അതെല്ലാം ഓർത്തു­പോ­യ­തിൽ അത്ഭു­ത­മി­ല്ല. കേര­ള­ത്തിൽ രാഖി­യുടെ ഉത്സ­വ­മി­ല്ല­ല്ലോ. പ്രതാ­പിന്റെ ദുഃഖങ്ങൾ സഹ­താ­പ­ത്തോടെ നിശ്ശ­ബ്ദ­മായി പങ്കി­ട്ടു.
രാവിലെ സാധാ­രണ വിളി­ച്ചു­ണർത്തു­ന്നതു ഹരി­യാ­ണ്‌. അതു കഴിഞ്ഞ്‌ കക്ഷി­യുടെ ഒരു വിളി­യുണ്ട്‌ താഴേ­യ്ക്ക്‌,?അമ്മേ.... കാപ്പി.....? നോർത്തി­ലാ­യി­രു­ന്ന­പ്പോൾ സ്ഥിരം ചായ­യാണ്‌ ഉപ­യോ­ഗി­ച്ചി­രു­ന്ന­ത്‌. ഇവിടെ വന്ന­തി­നു­ശേ­ഷം, പറ­മ്പിൽ വിള­യുന്ന കാപ്പി­ക്കുരു ഉണ­ക്കി തൊണ്ടു­ക­ളഞ്ഞ്‌ എന്തൊ­ക്കെയോ ചേർത്ത്‌ ഉര­ലി­ലിട്ട്‌ പൊടി­ച്ചു­ണ്ടാ­ക്കുന്ന കടും­കാ­പ്പി ഉപ­യോ­ഗിച്ചു തുട­ങ്ങി. അതൊരു ശീല­വു­മാ­യി. ഉറ­ക്ക­മു­ണർന്ന്‌ മയ­ങ്ങി­ക്കി­ട­ക്കു­മ്പോഴും കാപ്പി­യുടെ വിളി­ക്കായി കാത്തു­കി­ട­ക്കു­ക­യാ­യി­രു­ന്നു. ആരോ കുലുക്കി വിളി­ക്കു­ന്നു. സ്ത്രീ സ്വരം കേട്ട്‌ ചാടി­യെ­ഴു­ന്നേ­റ്റു. അരി­കിൽ ഒരി­ക്ക­ലു­മി­ല്ലാ­ത്ത­തു­പോലെ ശ്രീക്കു­ട്ടി.
?എന്തു­റക്കാ പ്രതാ­പേ­ട്ടാ.... എത്ര നേര­മായി വിളി­ക്കുന്നു??
കുളി­ക­ഴിഞ്ഞ്‌ നന­മു­ടി­യിൽ തോർത്തും ചുറ്റി എളിക്കു കൈയും കുത്തി പുഞ്ചി­രി­യോടെ നിൽക്കു­ന്നുണ്ട്‌ അവൾ.
?ഒന്നു പല്ലു­തേച്ച്‌ കുളിച്ച്‌ റഡി­യാ­യി­ക്കേ...? അവളെ സംശ­യ­പൂർവ്വം നോക്കി­യിട്ട്‌ ചോദി­ച്ചു.
?എന്നാ ശ്രീക്കുട്ടി പതി­വി­ല്ലാ­തെ...?.
?ഒന്നു കുളി­ച്ചിട്ട്‌ വാ സാറെ.... പറ­യാം...? അവ­ളുടെ നിർബന്ധ­ത്തിന്‌ വഴങ്ങി കുളി­യ്ക്കാൻ കയ­റി.
കുളി­ക­ഴി­ഞ്ഞി­റ­ങ്ങുമ്പോൾ അവ­ളെ­ക്ക­ണ്ടി­ല്ല. ബെഡ്ഡിൽ തേച്ചു­മ­ടക്കി ശുഭ്രമാക്കി വച്ചി­രി­ക്കുന്ന ഒരു പുതിയ ഷെർവാ­ണി­യി­രി­ക്കു­ന്നു. അനിൽ ഒരു കുറി­പ്പും. എടുത്തു വായി­ച്ചു.
?ഫോർ യൂ... ലവിങ്ങ്‌ സിസ്റ്റർ ശ്രീദേ­വി...? ഇംഗ്ളീഷ്‌ അക്ഷ­ര­ങ്ങൾ, തുളു­മ്പിയ കണ്ണീ­രി­നി­ട­യി­ലൂടെ വായി­ച്ചു.. പൂനം ഉണ്ടാ­യി­രു­ന്ന­പ്പോൾ അവളും രാഖിക്ക്‌ നല്കാ­റു­ണ്ടാ­യി­രു­ന്നു ഇങ്ങിനെ ഒരു വസ്ത്രോ­പ­ഹാ­രം..... ദൈവമേ..... ഈകു­ട്ടി.... ഇവൾ....
നിറഞ്ഞ മന­സ്സോടെ ഷെർവാ­ണി­യെ­ടുത്തു ധരിച്ച്‌ കണ്ണാ­ടി­യിൽ നോക്കി തല­ചീ­കി­ത്തി­രി­യു­മ്പോൾ സമയം പറഞ്ഞു വച്ച നാട­ക­ത്തിന്റെ അര­ങ്ങി­ലേ­ക്കെ­ന്ന­പോ­ലെ. ശ്രീക്കുട്ടി പ്രവേ­ശി­ച്ചു.
?കൈ നീട്ടി­ക്കേ..? അവൾ ആജ്ഞാ­പി­ച്ചു.
?എന്തേ ശ്രീക്കു­ട്ടീ...?
?നീട്ട്‌ പ്രതാ­പേ­ട്ടാ...?
സാകൂതം കൈനീ­ട്ടി. പിന്നി­ലൊ­ളി­പ്പിച്ചു വച്ചി­രുന്ന താലം മുൻപി­ലേക്കു വച്ച്‌. കുങ്കു­മ­ത്തിന്റെ ഇട­യിൽ നിന്ന്‌ അവൾ ഒരു രാഖി കട­ന്നെ­ടു­ത്തു. നീട്ടിയ കൈക­ളിൽ അതു കെട്ടി­ത്ത­രു­മ്പോൾ അവ­ളുടെ കണ്ണു­കൾ സജ­ല­ങ്ങ­ളാ­യി­രു­ന്നെന്ന്‌ കണ്ടു­പി­ടി­ച്ചു.
?എനി­ക്ക­റി­യി­ല്ലാ­യി­രുന്നു പ്രതാ­പേട്ടാ ഇന്ന്‌ രാഖി­യാ­ണെ­ന്ന്‌. ഇവിടെ ആ ആചാരം ഇല്ല. ഹര്യേ­ട്ടൻ ഒത്തിരി കഷ്ട­പ്പെ­ട്ടിട്ടാ ഈ രാഖി സംഘ­ടി­പ്പിച്ചു തന്നേ.....?
രാഖി­കെ­ട്ടി­ക്ക­ഴിഞ്ഞ്‌ താല­ത്തിലെ കുങ്കുമം എടുത്ത്‌ നെറ്റി­യിൽ ചാർത്തി­ത്ത­ന്നു. കുസൃ­തി­യോടെ അടുത്ത ചോദ്യം വന്നു.
?ഹര്യേ­ട്ടൻ പറ­ഞ്ഞു, രാഖി­കെ­ട്ടി­ക്ക­ഴി­ഞ്ഞാൽ ആങ്ങ­ള­മാർ പെങ്ങ­ന്മാർക്ക്‌ ദക്ഷി­ണ­കൊ­ടു­ക്കു­മെ­ന്ന്‌...? ദൈവമേ പൂന­ത്തിന്റെ അതേ ഭാവ­മാണ്‌ ചോദ്യ­ത്തി­ന്‌. ഒന്നും­പ­റ­ഞ്ഞി­ല്ല. നിറഞ്ഞ വാത്സ­ല്യ­ത്തോടെ ബാഗിൽ നിന്നും പേഴ്സെ­ടു­ത്ത്‌ ആ താല­ത്തി­ലി­ട്ടു.
?അയ്യേ..... ഇത്രേം വേണ്ട. ഹര്യേ­ട്ടനും ഞാൻ രാഖി­കെ­ട്ടി. പിശു­ക്കൻ തന്നത്‌ അമ്പതു രൂപ­യാ.? അവൾ പഴ്സെ­ടുത്ത്‌ അതിൽ നിന്നും നൂറിന്റെ ഒരു­നോട്ട്‌ എടു­ത്തു.
?ഇതു മതി എനി­ക്ക്‌. വയ­റു­നി­റയെ ഇതു­കൊണ്ട്‌ ഐസ്‌ ക്രീം വാങ്ങി­ക്ക­ഴി­ക്കും..... ങ.... പ്രതാ­പേ­ട്ടൻ താഴേ­യ്ക്കു­വാ.... ബ്രേക്ക്‌ ഫാസ്റ്റ്‌ റെഡി?.
?വന്നേ­ക്കാം...?അത്ര­യുമേ ഉച്ച­രി­ക്കാ­നാ­യു­ള്ളൂ. ശ്രീക്കുട്ടി താഴേയ്ക്കു നട­ന്നു. ദൃഷ്ടി­പ­ഥ­ത്തിൽ നിന്ന്‌ അവൾ അക­ന്ന­പ്പോൾ കണ്ണി­ലു­തിർന്ന അശ്രു തുട­ച്ചു. ദൈവമേ നഷ്ട­പ്പെ­ട്ട­തെല്ലാം വീണ്ടു കിട്ടു­ന്ന­പോലെ.... ജീവി­ക്ക­ണ­മെന്ന ആശ വീണ്ടും വള­രു­ന്ന­പോ­ലെ... താഴേയ്ക്കു പോകു­ന്ന­തി­നു­മുൻപ്​‍്‌ മുഖം നന്നായി കഴു­കി. തന്റെ അശ്രു­ക്കൾ ആരെയും കാണി­ക്കാ­റി­ല്ല­ല്ലോ.
വൈകു­ന്നേരം സ്കൂട്ടി­യെ­ടുത്ത്‌ കൂട്ടു­കാരി സ്മിത­യുടെ വീട്ടിൽ പോയി­വരിക­യാ­യി­രു­ന്നു. പെട്ടെ­ന്നാണ്‌ ഒരു കാർ ഓവർ ടേക്ക്‌ ചെയ്ത­ത്‌. സൈഡു കൊടു­ത്തു. മുൻപിൽ കയ­റിയ കാർ സഡൺ ബ്രേക്കിട്ട്‌ നിർത്തി. ഡാർക്ക്‌ ഗ്ളാസ്സ്‌ താണു വരു­ന്നു ................
തമ്പു­രാൻ ! സ്കൂട്ടി നിർത്തി പുഞ്ചി­രി­യോടെ കാത്തു­നി­ന്നു. അദ്ദേ­ഹം­ കാ­റിൽ നിന്നി­റങ്ങി അടു­ത്തു­വ­ന്നു.
?ഹലോ....... ശ്രീദേവി എവി­ടെ­പ്പോയി??
?ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോയ­താ.....? മറു­പടി പറ­ഞ്ഞു. കാറ്റ്‌ വസ്ത്ര­ങ്ങ­ളെയും കേശ­ഭ­ര­ത്തെയും ഉല­ച്ചു. അള­ക­ങ്ങൾ മാടി­യൊ­തുക്കി തമ്പു­രാന്റെ സംഭാ­ഷ­ണ­ത്തിനു കാതോർത്തു നിന്നു. അദ്ദേ­ഹ­ത്തിനും ശബ്ദം നഷ്ട­പ്പെട്ട മട്ടാ­ണ്‌. അർത്ഥ­വ­ത്തായ നോട്ട­ങ്ങളും പുഞ്ചി­രിയും മാത്രം മുറയ്ക്കു കൈമാ­റി. പെട്ടെന്ന്‌ തമ്പു­രാൻ പൊട്ടി­ച്ചി­രി­ച്ചു. ആ ചിരി തന്നിലും പടർന്നു. നിശ്ശ­ബ്ദ­ത­യുടെ അന്ത­രാർത്ഥ­ങ്ങൾ പര­സ്പരം മന­സി­ലാ­യ­പോ­ലെ. പെട്ടെന്ന്‌ അദ്ദേഹം ചോദി­ച്ചു.
?പോരു­ന്നോ, ശംഖൂ­രി­ക്കൊ­ട്ടാ­ര­ത്തി­ലേക്ക്‌?? ആ ശബ്ദം കാത­ര­മാ­യി­രു­ന്നു.
?വേറൊ­രി­ക്ക­ലാ­ക­ട്ടെ...... ആ അക­ത്തളം കാണാൻ ചെറു­പ്പ­ത്തിലേ മുതൽ മോഹി­ച്ചി­ട്ടു­ള്ള­താ?. പൊടു­ന്ന­നവെ തമ്പു­രാൻ പറ­ഞ്ഞു.
?ശംഖൂരി ശ്രീക്കു­ട്ടി­ക്കു­വേണ്ടി കാത്തി­രി­ക്കും. ശംഖൂ­രി­ത്ത­മ്പു­രാനും...?അവി­ശ്വ­സ­നീ­യ­ത­യോടെ നിന്നു പോയി. മുഖം അരു­ണ­മാ­യി. തമ്പു­രാന്റെ അർത്ഥ­വ­ത്തായ നോട്ടവും പുഞ്ചി­രിയും താങ്ങാ­നാ­വാതെ മുഖം കുനി­ച്ചു. ഈശ്വ­രാ... അവ­സാനം....... അവ­സാനം കാല­ങ്ങ­ളായി കാത്തി­രുന്ന ആ ക്ഷണം കിട്ടി­യ­ല്ലോ. അദ്ദേഹം കാറിൽ കയ­റി. താൻ സ്കൂട്ടി­യി­ലും. കാർ നീങ്ങു­ന്ന­തിനു മുൻപ്‌ അദ്ദേഹം ഒരു ­വട്ടം കൂടി ചോദി­ച്ചു.
?കാത്തി­രു­ന്നോ­ട്ടെ...??
പൊട്ടി­വിടരുന്ന ഹർഷത്തെ പണി­പ്പെ­ട്ടൊ­തുക്കി ഒരു വിധം പറ­ഞ്ഞൊ­പ്പി­ച്ചു. ?ഉം....?
കാർ മുന്നോട്ട്‌ പാഞ്ഞു. അപ്പൂ­പ്പൻ താടി­യുടെ ലാഘ­വ­മാ­യി­രു­ന്നു. മന­സ്സിനും ശരീ­ര­ത്തിനും. തമ്പു­രാൻ പോയി­ക്ക­ഴിഞ്ഞപ്പോൾ അതു­വ­രെ­യുള്ള നിയ­ന്ത്രണം നഷ്ട­പ്പെ­ട്ടു. വല്ലാതെ വിറ­യ്ക്കാൻ തുട­ങ്ങി. കുറേ­നേരം ഒരു പൊട്ടി­യേ­പ്പോലെ സ്കൂട്ടി­യിൽ ഇരുന്നു പുഞ്ചി­രി­ച്ചു കൊണ്ടി­ര­ന്നു. വേപഥു അടങ്ങും വരെ.
രാത്രി ഉറക്കം വന്ന­തേ­യി­ല്ല. ശരീ­രവും മനസ്സും ഉന്മാദം കൊണ്ട്‌ ആല­സ്യം­പേ­റിയ രാത്രി. ഭക്ഷണം കഴി­ച്ചെന്നു വരുത്തി നേരത്തേ മുറി­യിൽ കയ­റി. ഉറ­ങ്ങു­വാ­നാ­കാതെ തിരിഞ്ഞും മറിഞ്ഞും കിട­ന്നു. മടു­ത്ത­പ്പോൾ വാതിൽ തുറന്ന്‌ ബാൽക്ക­ണി­യി­ലെ­ത്തി. ശംഖൂ­രി­പ്പു­ഴ­യുടെ ശാദ്വല പ്രദേ­ശ­ങ്ങ­ളിൽ നിലാവു പടർന്നു കിട­ക്കു­ന്നു. നേരിയ കാറ്റ്‌ മല­യോ­ര­ങ്ങ­ളെയും താഴ്‌വാര­ങ്ങ­ളെയും തഴു­കി­യെ­ത്തു­ന്നു. ആദ്യാ­നു­രാ­ഗ­ത്തിന്‌ വർണ്ണ­ങ്ങൾ ചമച്ച രാത്രി. ഉറക്കം വരാതെ മടു­ത്ത­പ്പോൾ ബാൽക്ക­ണി­യിലെ ആട്ടു­ക­സേ­ര­യിൽ ചാരി­ക്കി­ട­ന്നു. പാതി­മ­യ­ക്ക­ത്തി­ലേക്ക്‌ വഴുതി വീണ­തെ­പ്പോ­ഴാണ്‌ ! സ്വപ്നങ്ങളിൽ നിറഞ്ഞു നിന്നത്‌ തമ്പു­രാ­നാ­ണ്‌. ശംഖൂ­രി­പ്പു­ഴ­യുടെ തീര­ത്തു­കൂടി കുതി­ര­പ്പു­റത്തു വരുന്ന തമ്പു­രാൻ!
സ്വപ്ന­ങ്ങ­ളിലെ രാജ­കു­മാ­രൻ സർവ്വാ­ല­ങ്കാര വിഭൂ­ഷി­ത­നായി രാജ­സ­പ്രൗ­ഢി­യോടെ ഉട­വാളും ധരിച്ച്‌ പ്രത്യ­ക്ഷ­നാ­യി. അന്ത­പ്പു­ര­ത്തി­ലേക്ക്‌ ആന­യി­ക്ക­പ്പെട്ട തമ്പു­രാൻ ഉപ­ചാ­ര­ങ്ങൾ സ്വീക­രിച്ച്‌ മണി­മ­ഞ്ച­ത്തി­ലി­രു­ന്നു. പ്രേമാർദ്ര­മായി തന്റെ നേരെ നീണ്ട ആ തൃക്ക­ര­ങ്ങ­ളിൽ ചുംബ­ന­മുദ്ര ചാർത്തി­ക്കു­മ്പോൾ ആ നെഞ്ചി­ലേക്ക്‌ താന­റി­യാതെ ആവാ­ഹി­ക്ക­പ്പെ­ടു­ന്നോ. ചുംബ­നാ­ലിം­ഗ­ന­ങ്ങ­ളുടെ നുര­യുന്ന ലഹരി സിരാ­പ­ട­ല­ങ്ങ­ളിൽ പട­ർന്നി­റങ്ങി ജന്മ­സ്‌­മൃ­തി­യുടെ ശാഖി­കൾ പൂ­ത്തു­നി­ല്ക്കുന്ന തടി­നീ­ത­ല­ങ്ങ­ളിൽ നിർവൃ­തി­യുടെ ചിറ­കി­ലേറി ഒരു മേഘ­ശ­ലാ­ക­പോലെ തമ്പു­രാ­നൊപ്പം പറന്നു നട­ന്നു. സ്വപ്ന­ങ്ങ­ള­വ­സാ­നിച്ച്‌ ഗാഢ­നി­ദ്ര­യി­ല­മർന്ന­തെ­പ്പൊ­ഴാണ്‌? കോട­മ­ഞ്ഞിന്റെ ഒരു ഘന­രൂപം ബാൽക്ക­ണി­യിൽ നിന്നും ഇരു­ളി­ലേക്കു പടർന്ന­ലി­ഞ്ഞു. ശംഖൂ­രി­പ്പു­ഴ­യുടെ തീരത്ത്‌ കുള­മ്പ­ടി­യൊ­ച്ച­കൾ വീണ്ടും മുഴ­ങ്ങി.
ചാർട്ടേഡ്‌ അക്കൗ­ണ്ടന്റ്‌ അംബു­ജാ­ക്ഷൻ പിള്ള രാവിലെ തന്നെ വന്നെത്തി. കൊട്ടാ­ര­ത്തി­ലേ­ക്കാ­ണത്രേ! റിസീ­വർ ഭര­ണ­കാ­ലത്തെ കണ­ക്കു­കളും മറ്റും വിശ­ദ­മായി പരി­ശോധി­ക്ക­ണം. അദ്ദേ­ഹ­ത്തിന്‌ ചായ­കൊ­ടു­ക്കാൻ ഏർപ്പാട്‌ ചെയ്തിട്ട്‌ അച്ഛൻ മുറി­യി­ലേക്കു കയ­റി. കൂടെ­ക്ക­യ­റി­ച്ചെന്ന തന്നെ ഷേവി­ങ്ങി­നി­ട­യിൽ അച്ഛൻ തിരിഞ്ഞു നോക്കി.
?എന്താ ശ്രീക്കു­ട്ടാ.? നല്ല മൂഡി­ലാ­ണല്ലോ.സ്നേഹം വരു­മ്പോൾ അച്ഛൻ വിളി­ക്കു­ന്ന­ത­ങ്ങി­നെ­യാ­ണ്‌.
?അച്ഛൻ കൊട്ടാ­രത്തി­ലേ­ക്കാണോ?? ഒന്നു പരു­ങ്ങി­ക്കൊ­ണ്ടാണു ചോദി­ച്ച­ത്‌.
?അതെ. പിടി­പ്പതു പണി­യുണ്ടാകും . വൈകു­ന്നേരം വരെ ഇന്നി­രി­ക്കേണ്ടി വരും. എത്ര ദിവസം ഇരു­ന്നാ­ലാണോ തീരു­ക. ഇത്രേം വർഷ­ങ്ങ­ളുടെ കണ­ക്ക­ല്ലേ?. ഒന്നു നിർത്തി സംശ­യ­പൂർവ്വം അച്ഛൻ തുടർന്നു ചോദി­ച്ചു.
?എന്തേ നീയും പോരുന്നോ കൊട്ടാ­ര­ത്തി­ലേക്ക്‌??
ഇച്ഛി­ച്ചതും കല്പി­ച്ചതും ഒന്നാ­ണല്ലോ ഭഗ­വാ­നേ.
?ഞാനും പോരട്ടെ അച്ഛാ? ഇതേ വരെ കൊട്ടാരം ദൂരെ നിന്നു കണ്ടി­ട്ടുള്ളതല്ലാതെ അതി­ന­കത്തു കട­ക്കാൻ സാധി­ച്ചി­ട്ടില്ല. ഒന്നു കാണ­ണന്ന്‌ മോഹ­ണ്ട്‌ ?.
?ന്നാൽ വേഗം തയ്യാ­റാ­യി­ക്കോ?.
?പക്ഷേ വൈകു­ന്നേരം വരെ­യൊന്നും നില്ക്കാൻ പറ്റൂ­ല്ലാ..?
?അതി­നെ­ന്താ...... നിന്നെ തിരികെ വിടാൻ വണ്ടി അയ­ക്കാ­ലോ കൊട്ടാ­ര­ത്തീ­ന്ന്‌. വരു­വാണേ വേഗം റഡി­യാ­കൂ?.
ആഹ്ളാ­ദ­ത്തിന്റെ വേലി­യേ­റ്റ­ത്തിൽ ഒരു­ങ്ങി­യത്‌ എത്ര പെട്ടെ­ന്നാ­ണ്‌. തമ്പു­രാൻ തന്നെ ക്ഷണി­ച്ചു­വെ­ങ്കിലും കൊട്ടാ­ര­ത്തിൽ ഒന്നു­പോ­കാൻ ഉടനെ സാധി­ക്കു­മെന്ന്‌ കരു­തി­യതേ അല്ല. അതി­താ­ക്ഷി­പ്ര­സാ­ദ്ധ്യ­മാ­യി­രി­ക്കു­ന്നു. മഴ­മേഘ നിറ­വിലെ മയൂ­ര­ത്തിന്റെ മന­സ്സാ­യി­രു­ന്നു.
കൊട്ടാരം ചെറി­യൊരു കുന്നിൻപു­റ­ത്താ­ണ്‌. അങ്ങോ­ട്ടുള്ള പ്രവേ­ശന കവാടം കല്ലു­കൾ കൊണ്ട്‌ ശില്പ­ചാ­രു­ത­യോടെ പണി കഴി­പ്പി­ച്ചി­രുന്ന ഒരു കമാ­ന­മാ­ണ്‌. പുതിയ ഗേറ്റ്‌ പിടി­പ്പി­ച്ചി­രു­ന്നു. അതു­ക­ടന്ന്‌ കൽപ്പാ­ളി­കൾ പാകി മനോ­ഹ­ര­മാ­ക്കി­യി­രുന്ന വഴി­ത്താ­ര­യി­ലൂടെ വണ്ടി കൊട്ടാ­ര­ത്തിന്റെ മുൻപി­ലെത്തി നിന്നു. കട്ടി­ത്ത­ടി­യിൽത്തീർത്ത കൊട്ടാ­ര­വാ­തിൽ ഇരുമ്പു പട്ട­കൾ കൊണ്ടും പിത്ത­ള­ക്കു­മിൾക്കൊണ്ടും മനോ­ഹ­രവും ബല­വ­ത്തു­മാ­ക്കി­യി­രി­ക്കു­ന്നു. ഒരാൾക്കു മാത്രം കട­ക്കാ­വുന്ന ഒരു വാതിൽ അതിൽത്ത­ന്നെ­യു­ണ്ട്‌. അതി­ലൂടെ കാവൽക്കാരാരോ പുറത്തു വന്നു. അച്ഛനെ കണ്ട­തോടെ അയാൾ സലാം വച്ച്‌ പടി­വാ­തിൽ തള്ളി­ത്തു­റ­ന്നു.
?ചന്ദ്രപ്പൻ നായരേ എന്തൊ­ക്കെ­യുണ്ട്‌ വിശേ­ഷ­ങ്ങൾ.?? പുഞ്ചി­രി­യോടെ അച്ഛൻ കുശ­ല­മ­ന്വേ­ഷി­ച്ചു.
?സുഖം തന്നെ സർ. തമ്പു­രാൻ അങ്ങ­യെ­ക്കാ­ത്തി­രി­ക്കു­ന്നു­ണ്ട്‌.? അയാൾ സ്വീക­ര­ണ­ത്തിന്റെ ഒരു പുഞ്ചി­രി­യോടെ ആന­യി­ച്ചു.
അകത്തു കട­ന്ന­പ്പോൾ വായ്പൊ­ളി­ച്ചു­പോ­യി. കല്ലു­ക­ളിലും ദാരു­ക്ക­ളിലും കൊത്തി­വച്ച പ്രതി­മ­ക­ളും, വ്യാളീ­മു­ഖ­ങ്ങളും ! വല്ലാത്ത ഒരു ഗൗര­വ­ഭ­രി­ത­മായ ചാരു­ത­യാണ്‌ കൊട്ടാ­ര­ത്തി­ന്‌. ഒരു ചെറി­യ­ഫുട്ബോൾ ഗ്രൗണ്ടിന്റെ അത്രയും വരുന്ന വിശാ­ല­മായ കൊട്ടാ­രാ­ങ്ക­ണം.!
നടുക്ക്‌ താമ­ര­പ്പൂ­ക്കൾ നിറഞ്ഞു നില്ക്കുന്ന ഫൗണ്ടൻ. നേരെ നോക്കു­മ്പോൾ മാർബി­ളിൽ പണി­ത­ മൂ­ന്നു മണ്ഡ­പ­ങ്ങൾ അഭി­മു­ഖ­മായി നില്ക്കു­ന്നു­ണ്ട്‌. നടു­ക്കുള്ള മണ്ഡ­പ­ത്തി­ലേക്ക്‌ താഴെനിന്നും കല്പ­ട­വു­കൾ പണി­തി­രിക്കുന്നു. സിംഹാ­സന സദൃ­ശ­മായ ഒരു കസേര ചുവന്ന മാർബി­ളിൽ തീർത്തി­ട്ടി­രി­ക്കു­ന്നു. കസേ­ര­യുടെ കൈക­ളിൽ സിംഹ­മു­ഖ­ങ്ങളും വ്യാളീ­രൂ­പ­ങ്ങളും മുന്തി­രി­വ­ള്ളി­ക­ളു­മെല്ലാം ആലേ­ഖനം ചെയ്തി­ട്ടു­ണ്ട്‌. അങ്ക­ണ­ത്തിന്റെ നാലു­വ­ശവും രണ്ടു­നി­ലയിലും മൂന്നു നില­യി­ലു­മായി തീർത്ത­ഹർമ്മ്യ­ങ്ങ­ളാ­ണ്‌. വിവ­രി­ക്കാ­നാ­വാത്ത ശില്‌­പ­ഭം­ഗി.! കാർ ഒതു­ക്കി­യി­ട്ടു. അച്ഛ­നോടും അംബു­ജാ­ക്ഷ­ന­ങ്കി­ളി­നോ­ടു­മൊപ്പം ആ മണ്ഡ­പ­ത്തി­ലേക്കു നട­ന്നു. അതിന്റെ പട­വു­കൾ കയ­റു­മ്പോളേക്കും കൈയ്മ­ള­ശ്ശൻ ഓടി­വന്നു. കൂടെ അശോ­ക­നു­മു­ണ്ട്‌. മണ്ഡ­പ­ത്തിനു പിമ്പിലെ വിശാ­ല­മായ ഹാളി­ലേ­ക്കുള്ള ഡോർ തുറന്നു തന്നു കൈയ്മ­ള­ശ്ശൻ. അക­ത്തി­രു­ത്തി­യിട്ട്‌ അശോ­കൻ തിര­ക്കിട്ടു പോയി.
ദർബാർ ഹാളാ­ണെന്ന്‌ അച്ഛൻ പറ­ഞ്ഞു തന്നു. ഒരല്പം ഉയർന്ന സ്റ്റേജു­പോ­ലു­ള്ളി­ടത്ത്‌ സിംഹാ­സ­ന­മി­ട്ടി­രി­ക്കു­ന്നു. അതിനു താഴെ പാദ­പീ­ഠവും. ദൈവമേ ഇവിടം എന്തെല്ലാം ചരി­ത്ര­സം­ഭ­വ­ങ്ങൾക്ക്‌ സാക്ഷ്യം വഹി­ച്ചി­ട്ടുണ്ടാവും ! നീതി­ന്യാ­യ­ങ്ങ­ളുടെ എത്ര തീർപ്പു­കൾ ഈ സഭ­യിൽ നട­ന്നി­ട്ടു­ണ്ടാ­കും. പ്രൗഢ­മായ ഒരു കാല­ഘ­ട്ട­ത്തിന്റെ ചരി­ത്ര­ങ്ങളെ നിയ­ന്ത്രി­ച്ചി­രുന്ന സിംഹാ­സ­നം. കല്ലേ­പ്പി­ളർക്കുന്ന ആജ്ഞ­കൾ പ്രതി­ദ്ധ്വ­നിച്ച സഭാ­ത­ലം. മുക­ളി­ലേക്കു നോക്കി. നിര­നി­ര­യായി വച്ചി­രി­ക്കുന്ന എണ്ണ­ഛാ­യാ­ചി­ത്ര­ങ്ങൾ. ശംഖൂ­രി­വാണ രാജാ­ക്ക­ന്മാ­രുടേതാ­വ­ണം. ഗാംഭീ­ര്യ­മാർന്ന ആമു­ഖ­ങ്ങൾ ഒരു നിശ്ശബ്ദ ഗൗര­വ­ത്തോടെ തന്നെ വീക്ഷി­ക്കു­ന്ന­തു­പോലെ ഒരു മതി­വി­ഭ്ര­മം. തന്റെ തമ്പു­രാ­നാണ്‌ ഇന്നത്തെ കിരീ­ടാ­വ­കാശി എന്ന്‌ അഭി­മാ­ന­ത്തോടെ ഓർത്തു. താൻ തമ്പു­രാ­ന്റേ­താ­കുന്ന നാൾ ഈശ്വ­രാ... ഈ സിംഹാ­സ­ന­ത്തിന്റെ വാമ­ഭാ­ഗത്ത്‌ അവ­കാ­ശ­ബോ­ധ­ത്തോടെ ഇരി­ക്കാ­നാ­കു­മ­ല്ലോ. അതു സംഭ­വി­ച്ചാൽ തന്റെ പദവി ശംഖൂ­രി­യുടെ റാണി­യു­ടേ­താ­ണ്‌. വിസ്മ­യ­ത്തോടെ ഓർത്തു.
?തമ്പു­രാ­നിപ്പോ വരും എന്താ വക്കീൽ സാറിന്‌ കുടി­ക്കാൻ വേണ്ട­ത്‌.?
?എന്തെ­ങ്കിലും ആയ്ക്കോട്ടെ അല്ലേ അമ്പൂ?. അംബു­ജാ­­ക്ഷനങ്കിൾ തല­കു­ലു­ക്കി.
?മോളൂ­ട്ടി­ക്കെന്താ വേണ്ടത്‌? ആദ്യാ­യല്ലേ കൊട്ടാ­ര­ത്തിൽ വരു­ന്നത്‌?. ചിരി­ച്ചു­കൊണ്ട്‌ വാത്സ­ല്യ­ത്തോടെ കൈയ്മ­ള­മ്മാ­വൻ ചോദി­ച്ചു.
?എന്തേലും തണു­ത്തതു മതി?.
?ദേ വന്നു കഴിഞ്ഞു? അങ്ങേർ നിഷ്ക്ര­മിച്ചപ്പോഴേയ്ക്കും അശോ­ക­നാൽ അനു­ഗ­ത­നായി തമ്പു­രാൻ വന്നെ­ത്തി. ആദ­ര­പൂർവ്വം അച്ഛനും അംബു­ജാ­ക്ഷ­ന­ങ്കി­ളി­നു­മൊപ്പം എഴു­ന്നേറ്റ്‌ കൈകൂ­പ്പി. തമ്പു­രാന്റെ മുഖം വിക­സി­ക്കു­ന്നതു കണ്ടു.
?ആരി­ത്‌..... ശ്രീക്കു­ട്ടി­യോ.... വെൽക്കം...... വെൽക്കം ടു ഔവർ പാല­സ്‌ ?. വ്രീളാ­വി­വ­ശ­ത­യോടെ പുഞ്ചി­രി­ച്ചു.
?ശ്രീക്കു­ട്ടിക്ക്‌ ഒരു മോഹം കൊട്ടാ­ര­മൊ­ക്കെ­യൊന്നു കാണാൻ. കുറേ നാളായി പറ­യു­ന്നു. ഇന്നേ ഒത്തൊ­ള്ളൂ.? അച്ഛൻ വിശ­ദീ­ക­രി­ച്ചു.
?തീർച്ച­യാ­യും. അന്നേ ഞാൻ ക്ഷണി­ച്ചി­രു­ന്ന­തല്ലേ എല്ലാ­വ­രെയും. അശോ­കാ.... നീ പോയി ചന്ദ്രി­ക­യേയോ മാല­തി­യേയോ വിളി­ച്ചു­കൊ­ണ്ടു­വാ. അവർ ശ്രീദേ­വിയെ കൊട്ടാ­ര­മെല്ലാം കാണിച്ചു കൊടു­ക്കട്ടെ. ?നിഷ്ക്ര­മിച്ച അശോ­കനെ നോക്കി­യിട്ട്‌ തമ്പു­രാൻ തുടർന്നു.
?ഞങ്ങൾക്ക്‌ തിരക്കാ­യിപ്പോയല്ലോ ശ്രീദേ­വീ­... കുട്ടീ എല്ലാ­യി­ടവും നടന്നു കാണു­ക. കുറേ­ക്ക­ഴി­യു­മ്പോൾ ഞാൻ ഫ്രീയാ­കും?.
?സാര­മി­ല്ല. ഞാൻ മാനേജ്‌ ചെയ്തോ­ളാം?. കുടി­ക്കാ­നു­ള്ള­തു­മായി വന്ന ചന്ദ്രി­ക­യുടെ കൂടെ അശോ­കൻ തന്നെ പറ­ഞ്ഞയച്ചു.പോകു­ന്ന­തിനു മുൻപ്‌ അദ്ദേ­ഹ­ത്തിന്റെ ഒരു പാളി­നോട്ടം തന്നി­ലേക്ക്‌ വന്നു വീണു. അതിൽ ഒരു കുസൃ­തി­ച്ചിരി പടർന്നി­രു­ന്നത്‌ സന്തോ­ഷ­ത്തോടെ ശ്രദ്ധിച്ചു.
കൂന­കൂ­ട്ടി­യി­രുന്ന കണ­ക്കു­ക­ളു­ടെയും ഫയ­ലു­ക­ളു­ടെയും ഇട­യിൽ മേനോനും അംബു­ജാ­ക്ഷൻ പിള്ളയും മുഖം പൂഴ്ത്തി. ഇടയ്ക്കും തലയ്ക്കും ഓരോരോ കാര്യ­ങ്ങൾ അവർ ചോദി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. പക്ഷേ അതി­ലൊന്നും മന­സ്സു­റച്ചു നില്ക്കു­ന്നി­ല്ല. കഴിഞ്ഞ ദിവസം ചോദി­ച്ച­ചോദ്യം വീണ്ടും ഓർത്തെ­ടു­ത്തു.
?പോരുന്നോ ശംഖൂ­രി­ക്കൊ­ട്ടാ­ര­ത്തി­ലേ­ക്ക്‌ ?.?
?വേറൊ­രി­ക്ക­ലാ­കട്ടെ . ആ അക­ത്തളം കാണാൻ ചെറു­പ്പ­ത്തിലേ മുതൽ മോഹി­ച്ചി­ട്ടു­ള്ള­താ.?
?ശംഖൂരി ശ്രീക്കു­ട്ടി­ക്കു­വേണ്ടി കാത്തി­രി­ക്കും. ശംഖൂ­രി­ത്ത­മ്പു­രാനും. കാത്തി­രു­ന്നോ­ട്ടെ........?
?ഉം?ദൈവ­മേ..... ശ്രീക്കുട്ടി ആ വാക്ക്‌ പാലി­ച്ചു.
അതി­നർത്ഥം തന്റെ പ്രണ­യാ­ഭ്യർത്ഥന പരോ­ക്ഷ­മായി ശ്രീക്കുട്ടി സ്വീക­രി­ച്ചി­രി­ക്കുന്നു എന്ന­ല്ലേ.. മനസ്സ്‌ ആനന്ദ നൃത്തം ചവി­ട്ടി. പക്ഷേ ഇവിടെ നിന്ന്‌ ഊരാ­നാ­കു­ന്നി­ല്ല­ല്ലോ. ദാഹിച്ച്‌ മോഹിച്ച്‌ തന്റെ ഹൃദ­യേ­ശ്വരി വന്നു­ചേർന്ന­താ­ണ്‌. ഒര­വ­സ­ര­ത്തിന്‌ കാത്തി­രി­ക്കുക തന്നെ.
വിശാ­ല­മായ ചന്ദ്ര­ശാ­ല­യി­ലി­രു­ന്നാൽ ശംഖൂ­രി­ക്കോട്ട കാണാം. പർവ്വതങ്ങ­ളിൽ സദാ ചുറ­റി­യ­ടി­ക്കുന്ന കാറ്റ്‌ ശംഖൂ­രി­ക്കൊ­ട്ടാ­രത്തെ തഴു­കു­ന്നു­ണ്ട്‌. തൊട്ട്‌ താഴെ പൂമ­ര­ങ്ങ­ളുടെ ഒരു നിര­ത­ന്നെ­യു­ണ്ട്‌. അതി­ന­പ്പുറം ശില­യിൽ പണി­ക­ഴി­പ്പിച്ചെടുത്തപോലെ സ്നാന­മ­ണ്ഡ­പ­ങ്ങ­ളോ­ടു­കൂ­ടിയ അതി­വി­ശാ­ല­മായ കുളം. ഈ കുളവും ശംഖൂ­രി­പ്പു­ഴയും തമ്മിൽ ബന്ധ­മു­ണ്ട­ത്രേ. എപ്പോഴും ജലം ശുദ്ധ­മാ­യിക്കി­ടക്കു­ന്നത്‌ അവി­ടെ­നി­ന്നുള്ള ജലചംക്ര­മണം കൊണ്ടാ­ണ്‌. അന്ത­പ്പു­ര­സ്ത്രീ­കൾ കുളി­ച്ചു­കൊ­ണ്ടി­രുന്ന വാപി­യാ­ണ­ത്രേ. കണ്ടാലും കണ്ടാലും തീരാ­ത്തത്ര കാഴ്ച­കൾ. സമയം പോയ­ത­റി­ഞ്ഞി­ല്ല. ചന്ദ്രി­ക­യുടെ വർണ്ണ­ന­കേട്ട്‌ കാറ്റിന്റെ തലോ­ട­ലേറ്റ്‌ വിദൂ­ര­ത­യി­ലേക്ക്‌ നോക്കി നില്ക്കു­മ്പോൾ പാദു­ക­ങ്ങ­ളുടെ ഒച്ച­കേ­ട്ടു. തിരിഞ്ഞു നോക്കി ദീർഘ­പാ­ദ­ങ്ങൾ വച്ചു­കൊണ്ട്‌ തമ്പു­രാൻ നട­ന്നു­വ­രു­ന്നു. വല്ലാത്ത വേപഥു­വോടെ നിന്നു. തമ്പു­രാ­നെ­ക്ക­ണ്ട­പ്പോൾ ചന്ദ്രിക വന്ദിച്ച്‌ പിന്മാ­റി.
?ഇന്നൊരു വിശി­ഷ്ടാതിഥി ഉള­ള­താ. ഭക്ഷണം ഗംഭീ­ര­മാ­ക്ക­ണം?. ഒരു പുഞ്ചി­രി­യോടെ തമ്പു­രാൻ ചന്ദ്രി­ക­യോട്‌ പറ­ഞ്ഞു. ആദ­ര­വോടെ ഒരു വട്ടം കൂടി വന്ദിച്ച്‌ അവൾ നിഷ്ക്ര­മി­ച്ചു. തമ്പു­രാന്റെ അരികെ തനിയെയായ­പ്പോൾ ഹർഷോ­ന്മാ­ദ­ത്തോ­ടൊപ്പം ഒരു വല്ലാ­യ്മയും തോന്നി. ഒന്നു തനിയെ കാണാൻ മോഹി­ച്ചിട്ട്‌ ഇപ്പോൾ അരി­കി­ലെ­ത്തി­യ­പ്പോ­ൾ ഒന്നും പറ­യാ­നാ­കാതെ വിഷ­മിച്ചു പോകു­ന്നു. ഈ പ്രണയം എന്നൊ­ക്കെ­പ്പ­റ­ഞ്ഞാൽ ഇതാണ്‌ എന്ന്‌ ഇപ്പോൾ മന­സ്സി­ലാ­കു­ന്നു. ആദ്യ അനു­ഭ­വ­മാ­ണ­ല്ലോ.
?അച്ഛൻ......? അത്രയുമേ വായിൽ നിന്നു വീണു­ള്ളൂ.
?ഒരു കൂമ്പാരം കണ­ക്കിൽ രണ്ടു­പേരും മുങ്ങി­ക്കി­ട­ക്ക്വാ... ഉടനെയെങ്ങും മോച­ന­മി­ല്ല. ഒരു വിധ­ത്തിലാ ഞാൻ രക്ഷ­പെ­ട്ടു­പോ­ന്ന­ത്‌ .?
തമ്പു­രാൻ ചിരി­ച്ചു. പതുക്കെ ആ മുഖം ഗൗര­വ­ഭ­രി­ത­മാ­യി.
?കഴിഞ്ഞ നാൾ ഞാൻ ചോദിച്ച ചോദ്യം മന­സ്സി­ലാ­ക്കി­ത്ത­ന്നെ­യാണോ ഉത്തരം മൂളി­യ­ത.? ചോദ്യം ഋജു­വാ­യി­രു­ന്ന­​‍ു.­ ഒന്നും പറ­യാ­നാ­കു­ന്നി­ല്ല. ലജ്ജ മൂടു­പ­ടമിട്ടു നില്ക്കു­ക­യാ­ണ്‌. തമ്പു­രാ­നാ­ണെ­ങ്കിൽ ഉത്ത­ര­ത്തിനു കാതോർത്തു നില്ക്കു­ന്നു. മുഖം കുനിഞ്ഞു പോയി. മൗനം നീണ്ട­പ്പോൾ അദ്ദേഹം നേരിട്ടു തന്നെ ചോദ്യ­മു­ന്ന­യി­ച്ചു. ആ മുഖത്ത്‌ അസാ­ധാ­ര­ണ­മായ ഒരു ഗൗരവം നിഴ­ലി­ച്ചി­രു­ന്നു.
?കണ്ട­നാൾ മുതൽ എനി­ക്കി­ഷ്ട­മായി ശ്രീദേ­വിയെ. എന്റെ കെട്ടി­ല­മ്മ­യാ­കാ­നി­ഷ്ടാണോ??
മനസ്സ്‌ നില­തെറ്റി ആന്ദോ­ളനം ചെയ്തു­പോ­യി. ഉരി­യാ­ടാൻ വാക്കു­കൾ കിട്ടു­ന്നി­ല്ല­ല്ലോ ഈശ്വ­രാ. അദ്ദേ­ഹ­ത്തിന്റെ മുഖത്ത്‌ ഒരു വിഷാ­ദ­ഭാവം പട­രു­ന്ന­തു­ക­ണ്ടു. തിരിഞ്ഞ്‌ അടുത്ത നിമിഷം അദ്ദേഹം പൊയ്ക്കള­യുമോ എന്ന്‌ ഭയ­ന്നു. സകല ധൈര്യവും സംഭ­രിച്ച്‌ ഉച്ച­രി­ക്കാ­നാ­യി.
?ഇഷ്ടാ­ണ്‌ ?. ആ മുഖം വിടർന്നു. തന്റെ മുഖത്ത്‌ ചോര ഇരച്ചു കയ­റി­യ­ത­റി­യു­ന്നു. പ്രസാദ മാധുര്യം നിറഞ്ഞ ആ ശബ്ദം കേട്ടു.
?എന്റെ­യീ­ശ്വ­രാ... ഇത്രയും കേൾക്കാൻ എത്ര­നാ­ളായി കൊതി­ക്കു­ന്നു. അന്നു­മു­തൽ എത്ര­വട്ടം ഞാൻ സ്വപ്നം കണ്ടി­ട്ടു­ണ്ടെ­ന്നോ.... കഴിഞ്ഞ ദിവ­സവും.............?അദ്ദേഹം പാതി­യിൽ നിർത്തി. തന്റെ വേപഥു­വൊ­തു­ങ്ങി. ശബ്ദം വീണ്ടെ­ടു­ത്തു.
?കഴിഞ്ഞ ദിവസം ഞാനു­മൊരു സ്വപ്നം കണ്ട?.
?ആ സ്വപ്ന­മെ­ന്താ­യി­രു­ന്നെന്നു ഞാൻ പറ­യട്ടെ??. പുഞ്ചി­രി­ക്കുന്ന ആ മുഖ­ത്തേയ്ക്ക്‌ സംശ­യ­പൂർവ്വം­ നോക്കി നിന്നു. കുസൃതി വാക്കു­ക­ളായി വെളി­യിൽ വന്നു.
?എന്നാൽ പറ­യൂ.? തമ്പു­രാൻ ഒരു പുഞ്ചി­രി­യോടെ രണ്ടു ചാൽ നട­ന്നു. പിന്നെ കാറ്റ­ടി­ച്ചു­യ­രുന്ന താഴ്‌വാ­ര­ത്തേക്കു നോക്കി. ചിത്ര­ത്തൂ­ണി­ൽച്ചാരി ധ്യാനത്തിലെന്ന­വണ്ണം ദീർഘ­നി­മിഷ­ങ്ങൾ നിന്നു. എന്തോ തമാ­ശ­യ്ക്കുള്ള ഭാവ­മാ­ണെന്നു കരുതി പുഞ്ചി­രി­യോടെ താൻ കാത്തു നിന്നു. അദ്ദേഹം ധ്യാന­ത്തിൽ നിന്നു­ണർന്ന ഭാവ­ത്തിൽ തന്നെ അഭി­മു­ഖീ­ക­രി­ച്ചു. ആ കണ്ണു­ക­ളിൽ ഒരു കുസൃതി ഓളം വെട്ടു­ന്നു­ണ്ടാ­യി­രു­ന്നു.
?ശ്രീക്കുട്ടി ബാൽക്ക­ണി­യിലെ ഒരു ചാരു­ക­സേ­ര­യിൽ കിട­ന്നു മയ­ങ്ങു­ക­യാ­യി­രു­ന്നു. കുതി­ര­ക്കു­ള­മ്പ­ടി­കൾ ശംഖൂ­രി­പ്പു­ഴ­യോ­രത്തു മുഴ­ങ്ങി­ക്കേ­ട്ടു. ഒരു മേഘ ശലാ­ക­യി­ലേറി ഞാൻ ശ്രീക്കു­ട്ടീടെ അടു­ത്തെ­ത്തി. ഇത­ല്ലാ­യി­രുന്നോ സ്വപ്നം.? ആ കുറു­മ്പു­ക­ലർന്ന പുഞ്ചിരി മുഖത്തു തങ്ങി നിന്നി­രു­ന്നു.
മല­ച്ചു­പോയി. തന്റെ സ്വപ്നം എന്തെന്ന്‌ തമ്പു­രാൻ ഗണി­ച്ച­റി­യു­ക­യോ... അസാദ്ധ്യം. ക്ളെയർ വോയൻസ്‌..? മൈൻസ്‌ റീഡിം­ഗ്‌..........? ഒരു ഭീതി­യോ­ടെയാണ്‌ അദ്ദേ­ഹത്തെ നോക്കി­യ­ത്‌. തന്റെ ഭാവാ­ന്ത­ര­ങ്ങൾ അദ്ദേഹം പഠി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­യി­രു­ന്നെന്നു തോന്നി.
?എങ്ങിനെ..... എങ്ങി­നെ­യ­റി­ഞ്ഞു.? തന്റെ ശബ്ദം നില­വിട്ടു പത­റി­യി­രു­ന്നു. തമ്പു­രാന്റെ മുഖം ഗൗര­വ­മാർജ്ജി­ച്ചു.
?അതു സത്യ­മാ­യി­രുന്നു ശ്രീക്കു­ട്ടീ. ഞാന­വിടെ വന്ന­താ.. ഒന്നു കാണാ­നുള്ള മോഹം അട­ക്കാ­നാ­വാ­തി­രു­ന്ന­തു­കൊ­ണ്ട്‌ .?
?കള്ളം......... പച്ച­ക്ക­ളളം.? പൊട്ടി­ച്ചി­രി­ച്ചു­കൊ­ണ്ടാണ്‌ പറ­ഞ്ഞ­ത്‌.
?ചിരിച്ചു തള്ള­ണ്ട. ശംഖൂ­രി­യുടെ കാലാ­തീ­ത­മായ മാന്ത്രി­ക­പ്ര­ഭാവം ജീനു­ക­ളി­ലു­റ­ങ്ങി­ക്കി­ട­ക്കു­ന്ന­തു­കൊ­ണ്ടാ­കാം., കാമിച്ച കാര്യ­ങ്ങൾ ക്ഷിപ്ര­സാ­ദ്ധ്യ­മാ­കു­ന്ന­ത്‌. നോക്കി­ക്കോ. ഇനി­യൊ­രി­ക്കൽ ഞാൻ വരും. അന്ന്‌ ശ്രീക്കു­ട്ടിയെ സ്വപ്ന­ങ്ങ­ളിൽ നിന്നും വിളി­ച്ചു­ണർത്തും... ഉം.??
തമാ­ശ­യെ­ന്ന­വണ്ണം ചിരി­ച്ചു. തമ്പു­രാൻ വേറൊരു വിഷ­യ­മെ­ടു­ത്തി­ട്ടു. ?ഒന്നു കാണ­ണ­മെന്നു തോന്നുമ്പോൾ എന്താ­ചെ­യ്ക.?? ഉത്ത­ര­മൊന്നും പറ­ഞ്ഞി­ല്ല. തമ്പു­രാൻ തന്നെ പോംവഴി പറഞ്ഞു തന്നു.
?ഞാൻ ഫോൺ ചെയ്തോ­ളാം?. ശ്രീ­ക്കു­ട്ടിക്ക്‌ എന്റെ സെൽനമ്പർ അറി­യാമോ?
?അച്ഛന്റെ മൊബൈ­ലി­ലു­ണ്ട്‌. ഞാൻ കളക്ട്‌ ചെയ്തോ­ളാം?. ആരു­ടേയോ പാദ­പ­ത­ന­ത്തിന്റെ ശബ്ദം­കേട്ട്‌ തമ്പു­രാൻ നിശ്ശ­ബ്ദ­നാ­യി. അശോ­കൻ കടന്നു വന്നു.
?തമ്പു­രാ­നേ... വക്കീൽ സാറ്‌ കാത്തി­രി­ക്കു­ന്നു. എന്തോ സംശ­യ­മു­ണ്ട­ത്രേ?. അശോ­കൻ പുഞ്ചി­രി­യോടെ തന്നെ­നോ­ക്കി.
?ഉം... നീ ശ്രീദേ­വിയെ ഇവി­ടെ­യെല്ലാം കൊണ്ട്‌ നടന്ന്‌ കാണി­ക്ക്‌ ?.
?ശരി തമ്പു­രാനേ? അശോ­കൻ സന്ന­ദ്ധ­നായി നിന്നു. അദ്ദേഹം തിര­ക്കിട്ടു നട­ന്ന­ക­ന്നു.
അശോ­ക­നോ­ടൊപ്പം അവി­ടെ­യെല്ലാം ചുറ്റി നട­ന്നു. പൂട്ടി­യി­ട്ടി­രി­ക്കുന്ന നിര­വ­ധി­മു­റി­കൾ കണ്ടു. അയാ­ളെ­ന്തൊക്കെയോ പറ­ഞ്ഞു. എല്ലാ­ത്തിനും മൂളി­ക്കേ­ട്ടു. ഉറ­പ്പായ പ്രണ­യ­ത്തിന്റെ ഭ്രാന്തൻ സ്വപ്ന­ങ്ങ­ളി­ലാ­യി­രു­ന്നു. പ്രണ­യാർദ്ര­മായ ആ കണ്ണു­ക­ളുടെ സ്നേഹ­ദീ­പ്തി­യാ­യി­രുന്നു മന­സ്സിൽ നിറഞ്ഞു നിന്നി­രു­ന്ന­ത്‌.
ഉച്ച­ഭ­ക്ഷണം ഒന്നി­ച്ചി­രുന്നു കഴി­ച്ചു. വിഭ­വ­ങ്ങ­ളു­ണ്ടാ­യി­രു­ന്നെ­ങ്കിലും അതി­ലൊന്നും ശ്രദ്ധി­ക്കാ­നാ­യി­ല്ല. ഇട­യിൽ പാളി­വ­രുന്ന കരു­ണാർദ്ര­മായ ആ നോട്ടവും അതിലെ അനു­രാഗ സന്ദേ­ശവും വായിച്ച്‌ മറു­പടി നല്കു­ക­യാ­യി­രുന്നു നോട്ട­ങ്ങ­ളി­ലൂ­ടെ. ആരും കാണാതെയുള്ള ആ സന്ദേ­ശ­വി­നി­മയം അശോ­കൻ കണ്ടു­വെന്ന്‌ മന­സി­ലാ­യി. അയാൾ ഒരുപുഞ്ചിരി സാന്ത്വനം പോലെ നൽകി. ലജ്ജ­യോടെ കണ്ണു­കളെ മട­ക്കി.
രാത്രി സഞ്ചാ­ര­ത്തിന്‌ അച്ഛൻ അനു­വാദം നിഷേ­ധി­ച്ച­പ്പോൾ മുതൽ അസ്വ­സ്ഥ­മാ­യി­രുന്നു മന­സ്‌. അച്ഛനെ നിഷേ­ധി­ക്കാ­റി­ല്ല­ല്ലോ. എന്തു സ്വാത­ന്ത്ര്യവും തരുന്ന അച്ഛനെ നോവി­ക്കാൻ സാദ്ധ്യ­മ­ല്ലല്ലോ തനി­ക്ക്‌. വിധിക്ക്‌ കീഴ്‌വഴ­ങ്ങി. രണ്ടെണ്ണം അടി­ക്കാൻ തോന്നു­മ്പോൾ പ്രതാ­പു­മായി കൊച്ചെ­ക്കന്റെ ജോയി­ന്റിൽ പോകും ഏഴു­മ­ണി­ക്കകം വീടു­പ­റ്റും. ഈ നിത്യാ­ഭ്യാസം ബോറ­ടിച്ചു തുട­ങ്ങി.
പക്ഷെ പ്രതാപ്‌ നല്ല­ മൂ­ഡിൽത്ത­ന്നെ­യാ­യി­രു­ന്നു. പുള്ളി­യുടെ സന്തോ­ഷ­ത്തിന്‌ കുറ­വേ­തു­മി­ല്ല. മതി­യ­ഴ­ക­നു­മായി അച്ഛന്‌ ബന്ധ­പ്പെ­ടാ­നാ­യി എന്നും, പ്രതാ­പിന്റെ കാര്യം അയാൾ ഏറ്റു എന്നും അച്ഛൻ പറ­ഞ്ഞു­കേ­ട്ട­പ്പോൾ മുതൽ എല്ലാ ടെൻഷ­നു­കളും വിട്ട്‌ അങ്ങേർ ഫ്രീ മൂഡി­ലാ­യി. രക്ഷ­പ്പെ­ടാ­നുള്ള കരു­ക്കൾ നീങ്ങി­യ­തിന്റെ സന്തോ­ഷം മാത്ര­മ­ല്ല­ല്ലോ. ശ്രീക്കുട്ടി അങ്ങേർക്ക്‌ രാഖി കെട്ടിയ നാൾ മുതൽ പുള്ളി വല്ലാത്ത സന്തോ­ഷവാനായതാണ്‌. ആരു­മി­ല്ലെന്ന ആ അനാ­ഥ­ബോധം ഒട്ടൊക്കെ മാറി­യ­പോലെ. സെന്റി­മെന്റലി അയാൾ ശ്രീക്കു­ട്ടി­യോടും ഒത്തിരി അറ്റാച്ച്ഡ്‌ ആയ­പോലെ തോന്നി. ആരൊ­ക്കെയോ ഉണ്ടെന്ന ഒരു തോന്നൽ ആ പാവം മന­സിന്‌ ആശ്വാസം നൽകി­ക്കാ­ണും. രണ്ടു­വർഷ­ങ്ങൾ പ്രതാ­പിനെ തൊട്ട­റി­ഞ്ഞ­താ­ണ്‌. പിറകെ നട­ന്ന സുന്ദ­രി­ക­ളായ പെൺകു­ട്ടി­കളെ മാന്യ­മായി അവ­ഗ­ണി­ക്കു­ന്ന ആ ജന്റിൽമാൻ ബിഹേ­വി­യർ ഏറ്റുവും അടുത്തു നിന്ന­റിഞ്ഞ ആളാ­ണ­ല്ലോ താൻ. അതു­കൊണ്ട്‌ ധൈര്യ­മായി തന്റെ ശ്രീക്കു­ട്ടി­യുടെ സ്നേഹം പ്രതാ­പിനു പങ്കു­വ­ച്ചു.
അമ്മ നൽകിയ സ്നേഹ­വാ­ത്സ­ല്യ­ങ്ങൾ കൂടി­യാ­യ­പ്പോൾ അങ്ങേർ സ്വപ്ര­കൃതം ഏക­ദേശം വീണ്ടെ­ടു­ത്ത­പോ­ലെ­യാ­യി. ?അമ്മേ അമ്മേ?എന്നു വിളി­ച്ചിട്ട്‌ പിറകേ നട­ക്കു­ന്നതു കാണാം. ശ്രീക്കുട്ടി എന്താ­വ­ശ്യ­പ്പെ­ട്ടാലും, കൊച്ചു കൊച്ചു കാര്യ­ങ്ങൾ ആണെ­ങ്കിൽപ്പോലും പ്രതാപ്‌ അത്‌ ചെയ്തു­കൊ­ടു­ക്കു­ന്ന­തിൽ ഉത്സാഹം കാണിച്ചു കണ്ടു. ഈശ്വരാ അനാ­ഥത്വം ഇത്ര ഭീ­ക­ര­മാ­ണോ. ഏകാ­ന്തതയും ആരു­മി­ല്ലെന്ന ബോധവും മനു­ഷ്യനെ ഡിപ്ര­ഷ­നി­ലേക്കു പോലും നയി­ക്കും എന്നു മന­സ്സി­ലാ­ക്കി. പ്രതാ­പിന്റെ ഭാവ­മാ­റ്റ­ങ്ങൾ തനി­ക്കെ­ത്ര­മാത്രം സന്തോഷം നല്കി­യെന്ന്‌ കക്ഷി­ക്കു­പോലും മന­സ്സി­ലാ­യി­ട്ടി­ല്ല. ഇത്ര­യൊക്കെ ചെയ്യാനേ സാധി­ക്കു­ക­യു­ള്ളു­വ­ല്ലോ എന്ന സങ്ക­ട­മാണ്‌ തനി­ക്ക്‌.
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.