haridas valamangalam
വിളക്കു തെളിക്കുകീ-
യകത്തെ മുറിക്കുള്ളിൽ
ഇരുട്ടത്തിരിക്കുവതെങ്ങനെ
പരസ്പരം
മനസ്സിലാക്കാൻ കഴിയാതെ
നാമിതേ മട്ടിൽ
പുറകെ
നീലയുടെ കടൽക്കാലത്തിൽ
ഇരുളുന്ന പിന്നണിപ്പാട്ട്
രണ്ടുഭൂഖണ്ഡങ്ങളുടെ
സഹഭ്രമണത്തിൽ
ഉടലിന്റെ തിരക്കോള്
ജീവന്റെ അനാദിയോളം
ഉയരുന്ന ജലനിരപ്പ്
നശ്വരതയുടെ തിരുവുത്സവത്തിന്
കൊടിയേറിയപ്പോൾ
അനശ്വരത
കാലത്തിന്റെ മാറിൽ
മനോഹരമായി അസ്തമിക്കുന്നു
വരൂ
ഈ പച്ചത്തണലേകും
കാവിലെ മരച്ചോട്ടിൽ
ആരുണ്ടെന്നൊപ്പം വന്നു
കാറ്റും കൊണ്ടിരിക്കുവാൻ
ആരതീ നിനക്കേയീ
കിളിപ്പാട്ടുകൾ കേട്ടു
താളമാകുവാനാകു
മേളമാകുവാനാകൂ
പേരില്ല
എന്റെ നടത്തം വിടത്തം
എന്റെ കാഴ്ച വിവസ്ത്രം
എന്റെ കേൾവി അശ്ളീലം
എന്റെ യാത്ര അലമ്പ്
നാവികൻ
നിഷാദന് കാടുപോലെ
നാവികന് കടൽ
കര അവന് മറുനാട്
ജലം അവന്റെ മേനി
കടൽക്കാറ്റ് അവന്റെ ശ്വാസകോശം
ആഴം അവന്റെ മനസ്സ്
നൗക അവന്റെ ജീവിതവീക്ഷണം
പ്രത്യയശാസ്ത്രം
നിലാക്കുന്നുകളിൽ
പെയ്യാൻനിൽക്കുന്ന മേഘം
ഒരു പ്രത്യയശാസ്ത്രം
വിളക്കു തെളിക്കുകീ-
യകത്തെ മുറിക്കുള്ളിൽ
ഇരുട്ടത്തിരിക്കുവതെങ്ങനെ
പരസ്പരം
മനസ്സിലാക്കാൻ കഴിയാതെ
നാമിതേ മട്ടിൽ
പുറകെ
നീലയുടെ കടൽക്കാലത്തിൽ
ഇരുളുന്ന പിന്നണിപ്പാട്ട്
രണ്ടുഭൂഖണ്ഡങ്ങളുടെ
സഹഭ്രമണത്തിൽ
ഉടലിന്റെ തിരക്കോള്
ജീവന്റെ അനാദിയോളം
ഉയരുന്ന ജലനിരപ്പ്
നശ്വരതയുടെ തിരുവുത്സവത്തിന്
കൊടിയേറിയപ്പോൾ
അനശ്വരത
കാലത്തിന്റെ മാറിൽ
മനോഹരമായി അസ്തമിക്കുന്നു
വരൂ
ഈ പച്ചത്തണലേകും
കാവിലെ മരച്ചോട്ടിൽ
ആരുണ്ടെന്നൊപ്പം വന്നു
കാറ്റും കൊണ്ടിരിക്കുവാൻ
ആരതീ നിനക്കേയീ
കിളിപ്പാട്ടുകൾ കേട്ടു
താളമാകുവാനാകു
മേളമാകുവാനാകൂ
പേരില്ല
എന്റെ നടത്തം വിടത്തം
എന്റെ കാഴ്ച വിവസ്ത്രം
എന്റെ കേൾവി അശ്ളീലം
എന്റെ യാത്ര അലമ്പ്
നാവികൻ
നിഷാദന് കാടുപോലെ
നാവികന് കടൽ
കര അവന് മറുനാട്
ജലം അവന്റെ മേനി
കടൽക്കാറ്റ് അവന്റെ ശ്വാസകോശം
ആഴം അവന്റെ മനസ്സ്
നൗക അവന്റെ ജീവിതവീക്ഷണം
പ്രത്യയശാസ്ത്രം
നിലാക്കുന്നുകളിൽ
പെയ്യാൻനിൽക്കുന്ന മേഘം
ഒരു പ്രത്യയശാസ്ത്രം