Saturday, August 7, 2010

sunil c e

ഒറ്റ­ക്ക­ണ്ണട
നീ
ഭൂമി­യിലെ വേരു­തൊ­ടുന്ന
ആകാശം
ഭൂമി­യുടെ കീറ­ലു­കളും
ആകാ­ശ­ത്തിന്റെ
തുന്നി­ച്ചേ­ര­ലു­കളും ഒന്നി­ക്കുന്ന
ഒറ്റ­വാ­തിൽ

നിന്നെ കാണാൻ
ഭൂമി­യിലെ എല്ലാ
ലെൻസു­കളും ചേർത്തു­വെച്ച
ഒരു ഒറ്റ­ക്ക­ണ്ണട ഞാൻ തീർക്കാം

ഇനി വേരാ­കാൻ
നീ ഭൂമിയെ
പ്രണ­യി­ക്ക­ണ­മെ­ന്നി­ല്ല-
ആകാ­ശ­ച­രി­വു­ക­ളെയും

പൂക്കു­ക, എല്ലാം
അനാ­ഥ­മാ­ക്ക­പ്പെ­ടു­മ്പോ­ഴും...
ഇണ
അപ­രി­ചി­ത­മായ ഏകാ­ന്ത­ത­ക­ളി­ലേക്ക്‌
മട­ങ്ങി­പ്പോ­കു­മ്പോഴും
നീ പൂക്കുക മാത്രം ചെയ്യു­ക.
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.