thomas p kotiyan
`പന്തൽ സാമഗ്രികൾ വാടകയ്ക്ക് എന്നെഴുതിയ ഇടത്തുനിന്നും
ഞങ്ങളുടെ നാട്ടിലെ സർവ്വവിധ ആവശ്യങ്ങൾക്കും
പന്തലുകളെത്തുന്നു; ഒപ്പം പന്തലിടുന്നവരും.
പിന്നെ അവർ, പൈപ്പുകളും കഴുക്കോലുകളും പടുതകളും ചേർത്ത ഒരു ലോകം മണ്ണിൽ നിന്നും മാനത്തേക്കുയർത്തും.
പന്തലുകൾ തീരും വരെ ഏതാനും പേർ മാത്രം.
പൂർണ്ണമായിക്കഴിഞ്ഞാൽ; ഉള്ളിലൊളിപ്പിച്ചിരുത്തും,
പന്തലിനിണങ്ങതുമായ മുഖംമൂടികളിൽ നിന്നും
ഒരെണ്ണമെടുത്തണിഞ്ഞു കൊണ്ടു ഞങ്ങൾ കടന്നു ചെല്ലും.
അപ്പോൾ പന്തലുകളിൽ വികാരങ്ങൾ നിറയും.
ചിലപന്തലുകളിൽ നിന്നും മുഖഭാവങ്ങൾക്കൊപ്പം
ചന്ദനഗന്ധവും, അമർത്തിയ സ്വരങ്ങളും ബാഹ്യലോകത്തുചെല്ലും.
അതുതിരിച്ചറിയുന്ന വഴിയാത്രക്കാർ പറയും;
“അതൊരു മരണപ്പന്തലാണ്...” അങ്ങിനെ പലതും.....
അപ്പോൾ പന്തലും ഞങ്ങളും ശ്രുതി താളങ്ങളിണങ്ങിയ വിഷാദഗാനമാണ്
ചില പന്തലുകളിൽ നിന്നും മുഖഭാവങ്ങൾക്കൊപ്പം
സ്വാദൂറും വിഭവഗന്ധങ്ങളും ആഹ്ളാദാരവങ്ങളും
ബാഹ്യലോകത്തുചെല്ലുമ്പോൾ വഴിയാത്രക്കാർ പറയും
“അതൊരു വിവാഹപ്പന്തലാണ്....” അങ്ങിനെ പലതും.....
അപ്പോൾ പന്തലും ഞങ്ങളും താളമേളങ്ങളിണങ്ങിയ ഉല്ലാസഗാനമാണ്
ഒടുവിൽ ചടങ്ങുകൾ കഴിഞ്ഞു ഞങ്ങൾ പന്തലിറങ്ങുമ്പോൾ
മുഖം മൂടികൾ ഊരി വീണ്ടും ഉപയോഗം വരുമ്പോൾ
എടുത്തണിയുന്നതിനായി യഥാസ്ഥാനത്തുവയ്ക്കും.
ഞങ്ങൾക്കു പിന്നിൽ പന്തലുകൾ അഴിഞ്ഞു പിരിയും
പിന്നെ `പന്തൽ സമഗ്രികൾ വാടകയ്ക്ക് എന്നെഴുതിയിടത്തേക്കു മാറ്റപ്പെടും
അപ്പോഴേക്കും പന്തലും ഞങ്ങളും അപരിചിതരായിക്കഴിയും
ചിലപ്പോൾ, പന്തലും ഞങ്ങളും പലരൂപഭാവങ്ങളിൽ
വീണ്ടും കണ്ടുമുട്ടിയേക്കാം; പക്ഷെ ഒരുനാൾ പന്തൽ എന്റെ
ഉൺമയാർന്ന മുഖം കാണും.
അന്ന് ബാഹ്യലോകത്തുള്ളവർ പറയും
“അതൊരു മരണപ്പന്തലാണ്”! ഒടുവിൽ
ഞാൻ എന്റെ വഴിക്കും പന്തൽ അതിന്റെ വഴിക്കും പിരിയും