sona gopinathan
ചേട്ടന്‍
ചേട്ടനെ കാണ്‍മാന്‍
മൈലുകള്‍താണ്ടിയമ്മ-
വീട്ടില്‍ഞാനെത്തിടുമ്പോള്‍
ചേട്ടന്‍കിഷോറിന്റെ
വീട്ടിലുണ്ടെന്നമ്മൂമ്മ
പറഞ്ഞിട്ടു്‌പോയിഞാന-
ങ്ങൊട്ടായ്...
പട്ടാളക്യാമ്പിലെകഥകളെല്ലാം
വീര്യാംചോര്‍ന്നുപോവാതെ
ജിഹൊയംതോക്കില്‍നിന്നു്
വാക്കിന്‍തിരകളുതിര്‍ക്കുന്ന കിഷോര്‍,
യെന്നെ കണ്ടതും
അതിര്‍ത്തിയില്‍കയറിയപരിചിത-
നെന്നപോല്‍
തറപ്പിച്ചൊരു നോട്ടമെറിഞ്ഞെന്റെ
നേര്ക്ക്....
പിന്നെ,ചോദിച്ചു ചേട്ടനോടായ് :
'ആരാണതെന്നറിയോ നിനക്കു്' ?
അപകര്‍ഷതയാംകുപ്പായംചൂടിയ-
യെന്നെ ചൂണ്ടി പറഞ്ഞുപോല്‍ ചേട്ടന്‍ :
അകന്നേതോ ബന്ധത്തിലുള്ളൊരു
മാമന്റെ മകനാണതെന്നു്‌മാത്രറിയാം'
ക്ഷിപ്രംമനസിന്‍ഇരുട്ടറ ഭേദിച്ചു്
സങ്കടമെന്ന പഴമുത്തശി
വദനമാംപടിപ്പുര ലക്ഷ്യമിട്ടു്
പായുംമുന്പേ,യവിടംക്രിത്രിമ
പുഞ്ചിരികയറിയിരുന്നു.
തിരിഞ്ഞു നടന്നു ഞാന്‍
ലജ്ജയുടെ,ദുഃഖത്തിന്റെ
കുട്ടകള്‍പേറി.....
നടന്നു പോകുംവഴിയിലതാ
ആലയിലായ്‌പ്രഭാകരേട്ടന്‍
തീകൂട്ടുന്നു....
പഴയോല നൂണ്ട്‌പുറത്തേക്കു്‌പായും
പുക പടലങ്ങള്‍എന്നെ നോക്കി ചിരിക്കുന്നു.
എന്നെ മാത്രംനോക്കി ചിരിക്കുന്നു..
* *****************
അമ്മ വീട്ടില്‍നിന്നും തിരിക്കുമ്പോ-
ളൊരു സ്വകാര്യംപറഞ്ഞേട്ടനിപ്രകാരം :
'ആരു ചോദിച്ചാലുമങ്ങനെ പറയാവൂ നീയും'
'ശരി'-യെന്നുമൂളി ഞാനും
സമ്മതത്തിന്റെ പര്യായമെന്നോണം
(ചിരി അപ്പോഴും സങ്കടത്തിനു് മീതെ.....)
കാലംകടന്നു്‌പോയി
മാറ്റങ്ങള്‍ വിതറി......
എന്നാല്‍,മാറ്റമില്ലാത്തൊരു
ശിലാ സമസ്യ നെഞ്ചെരിച്ചിലിന്റെ നാട്ടില്‍
മനസിന്റെ മുറ്റത്തായ്
വിഷാദത്തിന്റെ ചോദ്യ ചിഹ്നം തീര്‍ത്ത്,
താടി വളര്‍ത്തി വളഞ്ഞുകൂടി
നില്‍പ്പുണ്ടിപ്പോഴും
ഉരിയാടാത്ത മാധവേട്ടനെ പോലെ.......
ചേട്ടനെ കാണ്‍മാന്‍
മൈലുകള്‍താണ്ടിയമ്മ-
വീട്ടില്‍ഞാനെത്തിടുമ്പോള്‍
ചേട്ടന്‍കിഷോറിന്റെ
വീട്ടിലുണ്ടെന്നമ്മൂമ്മ
പറഞ്ഞിട്ടു്‌പോയിഞാന-
ങ്ങൊട്ടായ്...
പട്ടാളക്യാമ്പിലെകഥകളെല്ലാം
വീര്യാംചോര്‍ന്നുപോവാതെ
ജിഹൊയംതോക്കില്‍നിന്നു്
വാക്കിന്‍തിരകളുതിര്‍ക്കുന്ന കിഷോര്‍,
യെന്നെ കണ്ടതും
അതിര്‍ത്തിയില്‍കയറിയപരിചിത-
നെന്നപോല്‍
തറപ്പിച്ചൊരു നോട്ടമെറിഞ്ഞെന്റെ
നേര്ക്ക്....
പിന്നെ,ചോദിച്ചു ചേട്ടനോടായ് :
'ആരാണതെന്നറിയോ നിനക്കു്' ?
അപകര്‍ഷതയാംകുപ്പായംചൂടിയ-
യെന്നെ ചൂണ്ടി പറഞ്ഞുപോല്‍ ചേട്ടന്‍ :
അകന്നേതോ ബന്ധത്തിലുള്ളൊരു
മാമന്റെ മകനാണതെന്നു്‌മാത്രറിയാം'
ക്ഷിപ്രംമനസിന്‍ഇരുട്ടറ ഭേദിച്ചു്
സങ്കടമെന്ന പഴമുത്തശി
വദനമാംപടിപ്പുര ലക്ഷ്യമിട്ടു്
പായുംമുന്പേ,യവിടംക്രിത്രിമ
പുഞ്ചിരികയറിയിരുന്നു.
തിരിഞ്ഞു നടന്നു ഞാന്‍
ലജ്ജയുടെ,ദുഃഖത്തിന്റെ
കുട്ടകള്‍പേറി.....
നടന്നു പോകുംവഴിയിലതാ
ആലയിലായ്‌പ്രഭാകരേട്ടന്‍
തീകൂട്ടുന്നു....
പഴയോല നൂണ്ട്‌പുറത്തേക്കു്‌പായും
പുക പടലങ്ങള്‍എന്നെ നോക്കി ചിരിക്കുന്നു.
എന്നെ മാത്രംനോക്കി ചിരിക്കുന്നു..
* *****************
അമ്മ വീട്ടില്‍നിന്നും തിരിക്കുമ്പോ-
ളൊരു സ്വകാര്യംപറഞ്ഞേട്ടനിപ്രകാരം :
'ആരു ചോദിച്ചാലുമങ്ങനെ പറയാവൂ നീയും'
'ശരി'-യെന്നുമൂളി ഞാനും
സമ്മതത്തിന്റെ പര്യായമെന്നോണം
(ചിരി അപ്പോഴും സങ്കടത്തിനു് മീതെ.....)
കാലംകടന്നു്‌പോയി
മാറ്റങ്ങള്‍ വിതറി......
എന്നാല്‍,മാറ്റമില്ലാത്തൊരു
ശിലാ സമസ്യ നെഞ്ചെരിച്ചിലിന്റെ നാട്ടില്‍
മനസിന്റെ മുറ്റത്തായ്
വിഷാദത്തിന്റെ ചോദ്യ ചിഹ്നം തീര്‍ത്ത്,
താടി വളര്‍ത്തി വളഞ്ഞുകൂടി
നില്‍പ്പുണ്ടിപ്പോഴും
ഉരിയാടാത്ത മാധവേട്ടനെ പോലെ.......