സരോജിനി
ഒ.എൻ.വിയുടെ 10 ഗാനങ്ങൾ, 10 കവിതകൾ
നമ്മുടെ പ്രിയപ്പെട്ട കവി ഒ.എൻ.വിയുടെ വാക്കുകൾ വിശുദ്ധമാണ്. മനുഷ്യമഹത്വത്തെയാണ് അദ്ദേഹം എപ്പോഴും
പിന്തുടർന്നിട്ടുള്ളത്. തന്റെ മുമ്പിലുള്ള പുൽക്കൊടിയോടുപോലും സംവാദത്തിനു ഈ കവി തയ്യാറാകുന്നു. വസന്തങ്ങളെ അക്ഷരങ്ങളിലൂടെ സാക്ഷാത്കരിച്ച ഒ.എൻ.വിയുടെ ഗാനങ്ങളെയും കവിതകളെയും പറ്റി ഇതുവരെയും പബ്ലിക്കായി ഒന്നും പറയാത്ത ഒരാളുണ്ട്. അദ്ദേഹത്തിന്റെ സഹധർമ്മിണി സരോജിനി ടീച്ചറാണിത്. ആ വനിതാരത്നം ഇതാദ്യമായി, എഴുത്ത് ഓൺലൈനിനുവേണ്ടി ഒ.എൻ.വിയുടെ പ്രിയപ്പെട്ട 10 ഗാനങ്ങളും പത്തു കവിതകളും തിരഞ്ഞെടുക്കുകയാണിവിടെ. സരോജിനി ടീച്ചറോട് ഞങ്ങൾക്കുള്ള നന്ദി പറഞ്ഞറിയിക്കാനാവില്ല. സ്നേഹനിധിയായ
അവരുടെ വാക്കുകളെ ഞങ്ങൾ പാവനമായ ലക്ഷ്യങ്ങളെപ്പോലെയാണ് കാണുന്നത്. ഒരു നോട്ടം കൊണ്ടും വാക്കുകൊണ്ടും ഏത് വസ്തുവിനും വിശുദ്ധി പകരാൻ കഴിയുന്ന സരോജിനി ടീച്ചറുടെ വാക്കുകൾ ഇങ്ങനെ:
" ഒ.എൻ.വിയുടെ ഗാനങ്ങളിലും കവിതകളിലും ഞാൻ കാണുന്ന പ്രധാന സവിശേഷത കുലീനതയാണ് വാക്കുകളുടെ തിരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധിക്കും. ചീത്ത വാക്കുകൾ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. സംസ്കാരത്തിന്റെയും സ്നേഹത്തിന്റെയും ഭാഷയിൽ ഉന്നതമായ വാക്കുകളാണ് ഒ.എൻ.വിയുടേതെന്ന് ഞാൻ വിശ്വസിക്കുന്നു."

1. മാണിക്യവീണ:- (കാട്ടുപൂക്കൾ - സംഗീതം, ദേവരാജൻ)
2. പൊൽത്തിങ്കൾകല (കുമാരസംഭവം - ദേവരാജൻ)
3. എന്റെ മൺവീണയിൽ കൂടണയാൻ (നേരം പുലരുമ്പോൾ - ജോൺസൺ)
4. ഒരു വട്ടംകൂടി - (ചില്ല്- എം.ബി.ശ്രീനിവാസൻ)
5. മഞ്ഞൾ പ്രസാദവും (നഖക്ഷതങ്ങൾ, രവി ബോംബെ)
6. സന്ധ്യേ, (മദനോത്സവം, സലിൽ ചൗധരി ]
7. ആത്മാവിൽ മുട്ടിവിളിച്ചതുപോലെ (ആരണ്യകം- രഘുനാഥ്സേട്ട്)
8. ശ്രീലതികകൾ (സുഖമോ ദേവീ, രവീന്ദ്രൻ)
9. അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ (നീയെത്ര ധന്യ, ദേവരാജൻ)
10. മഞ്ജുതരശ്രീലതികാ ഗൃഹത്തിൽ (മിഴികൾ സാക്ഷി, ദക്ഷിണാമൂർത്തി)
11. ആദിയുഷസ്സന്ധ്യ (പഴശ്ശിരാജ, ഇഇയരാജ)
10 കവിതകൾ
1. ചോറൂണ്
ജീവിതത്തിൽ മറക്കാനാവാത്ത ഒരു സുന്ദരമുഹൂർത്തം പകർത്തുന്നതോടൊപ്പം എന്റെ ഗ്രാമത്തിന്റെ ഭംഗികളിലേക്കും അവിടത്തെ സൗഹൃദാന്തരീക്ഷത്തിലേക്കും സർവ്വോപരി പഴയ ഓർമ്മകളിലേക്കും കൂട്ടിക്കൊണ്ടുപോകുന്ന കവിത.
2. നന്ദി
ജീവിതം തന്നതിനും തരാത്തതിനും ഒരുതരം നിസ്സംഗതയോടെ നന്ദിപറയുന്നു എന്നതാണീ കവിതയുടെ സവിശേഷത.
3. ശ്രാവണസംഗീതം
ഓണത്തിന്റെ ഗൃഹാതുരത്വമാർന്ന ഓർമ്മകളും കുടുംബത്തിന്റെ സംഗീതവും സമന്വയിപ്പിച്ച ഒരു കവിത. നമ്മൾ ചവിട്ടിത്താഴ്ത്തിയ ഒരു സൗഭാഗ്യകാലത്തിന്റെ നഷ്ടസ്മൃതികളും ഒപ്പംതന്നെ മനസ്സിലെന്നും പൂത്തുലയുന്ന ഗ്രാമീണഭംഗികളും ഇതിൽ ഇഴകോർക്കുന്നു.
4. ആകാശവുമെന്റെ മനസ്സും
ഈ കവിത എനിയ്ക്കേറെ ഇഷ്ടം. വായിക്കുമ്പോൾ മനസ്സുനിറയുന്ന അനുഭൂതി. കവി പാടുംപോലെത്തന്നെ "എങ്ങനെയതു നിങ്ങൾക്കായെൻ വാക്കുകൾ പകരുന്നു?"
5. സൂര്യഗീതം
"ഭൂമിയ്ക്കൊരു ചരമഗീതം" എന്ന ഏറെ പ്രശസ്തമായ കവിത എനിക്കും ഇഷ്ടം തന്നെ. എന്നാൽ പ്രസാദാത്മകമായ 'സൂര്യഗീത'ത്തിനോട് ഇത്തിരി കൂടുതലിഷ്ടം. ഭൂമിയിലെ സമസ്തജീവജാലങ്ങളേയും 'ഉന്മത്തനൃത്തം' ചെയ്യിക്കുന്ന സൂര്യനുള്ള ഭക്ത്യാദരപൂർവ്വമായ തോറ്റംപാട്ടാണിത്.
6. ശാർങ്ഗകപ്പക്ഷികൾ
പുരാണപ്രസിദ്ധമായ ഒരു ഉപാഖ്യാനത്തിലൂടെ ആധുനികമനുഷ്യന്റെ ജീവിതാവസ്ഥ വ്യാഖ്യാനിക്കുന്ന വികാരതീവ്രമായ കവിത.
7. അപാരാഹ്നം
ഭൂമിയുടെ, മനുഷ്യന്റെ സർവ്വനാശം ഭീതിയോടെ കിനാവു കാണുന്ന കവി. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ക്രമാനുഗതമായ സാംസ്കാരിക തകർച്ചയുടെ നോവനുഭവിപ്പിക്കുന്ന ഈ കവിത അങ്ങനെ പ്രിയംകരമായിത്തീരുന്നു.
8. പകലറുതിയിൽ
പണ്ട് ഓർമ്മയിൽ പൂവിട്ടിരുന്ന ശോഭകൾ, നന്മകൾ, നാദങ്ങൾ, ഗന്ധങ്ങൾ എല്ലാം പകലറുതിയിൽ മങ്ങിത്തുടങ്ങി, മാഞ്ഞുതുടങ്ങി. പുതിയ തലമുറയ്ക്ക് അന്യമായ ആ സൗഭഗങ്ങളുടെ ഓർമ്മകൾ, വൃദ്ധസദനത്തിലെ സ്നേഹപരിത്യക്തരുടെ ദൈന്യം തുടങ്ങി തികച്ചും വിഷാദാത്മകമായ സായാഹ്നചിന്തകളാണീ പ്രിയപ്പെട്ട വരികളിൽ.
9. നാം പുരാതനർ
ഈ ഭൂമിയിൽ നമ്മൾ പ്രവാസികളാണെന്ന ആദ്ധ്യാത്മിക ചിന്തയിലെത്തിച്ചേർന്നിരിക്കുന്നു കവി. എന്നിട്ടും പരസ്പര പ്രണയത്തിന് മങ്ങലേൽപിക്കുന്നില്ല. അതിന്റെ സുന്ദരനിമിഷങ്ങൾ കവിതയെ വികാരോഷ്മളമാകുന്നു.
10. ദിനാന്തം
ഒരു ജീവിതത്തിന്റെ മുഴുവൻ അനുഭവങ്ങളും സ്വപ്നങ്ങളും ദുഃഖങ്ങളും ആറ്റിക്കുറുക്കിയ കവിത.