Sunday, February 7, 2010

sheela vidya
വാതിലുകള്‍ അടച്ച് അവര്‍ പോയപ്പോള്‍ ഞാന്‍ മിണ്ടിയില്ല
എനിക്ക് മിണ്ടാന്‍ കഴിഞ്ഞിരുന്നില്ല.
ഞാന്‍ തപസ്സില്‍ നിന്ന്‌ ഉണര്‍ന്നിരുന്നില്ല..
എന്നെ തനിച്ചാക്കി, എന്റെ പ്രേമത്തിന്റെ കൊഴിഞ്ഞ തൂവലുകളും
ചവിട്ടിമെതിച്ച് അവര്‍ പോയി

സ്നേഹത്തിനായി ഞാന്‍ യാചിച്ചുകൊണ്ടിരുന്നത് അവര്‍ കേട്ടില്ല.
സ്വന്തം കുമിളകളെ നിത്യമാക്കുന്നതിനായി
അവര്‍ വെറുതെ വെള്ളത്തില്‍
വരയ്ക്കുന്നത് എനിക്കു കാണാമായിരുന്നു.

ഒരു തുള്ളി സ്നേഹത്തിനായി നിങ്ങള്‍ യാചിക്കുന്ന കാലം വരും.
സുഖം തേടിപ്പോയവരുടെ മുന്‍പില്‍ ഞാന്‍ അന്യയായി.
സ്നേഹത്തെ ഭയന്ന് തന്റെ കൊട്ടാരത്തില്‍ ഒളിച്ച് താമസിച്ചവര്‍.
അവര്‍ എന്നെയാണോ ഭയക്കുന്നത്?
സ്നേഹത്തെ കൊന്നുകളഞ്ഞ ശേഷമുള്ള
ഉറക്കത്തിലായിരിക്കുമോ അവര്‍?

ഭയത്തെ സ്നേഹിച്ച അവര്‍ക്ക് ഭയം സ്നേഹം കൊടൂക്കുമോ?
അല്ല, ഭയം അവര്‍ക്കു ദുഃഖം മാത്രമല്ലേ കൊടുക്കൂ.
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.