Monday, January 31, 2011











prof. carlos is a leading writer and critic in tamil.
we present an interview with carlos by m k harikumar

1) What is your philosophy of writing?

Answer:As such I dont have a philosophy of writing, if by philosophy you mean a set of norms.I think,norms dont guide one's writing. I dont have a philosophy as Camus had a philosophy,existencialism.I am of the view that most of our writers including me are guided by our situation. I lose my self in themelieu, and my melieu writes through me. By my meleiu or situation I mean my Language and society.

My philosophy, so, is that I am carried away by a kind of non-agency because we humans are lost ina post- modernist condition where man/woman are lost in an environment , the environment whichshows Marxism or Religion as the last resort of humans if only they have enough dreams( delusions)to shape a personal Marxism or a personal Religion.You can see these motifs both in my fictions(some novels&two collections of short stories) and critical writings.in my younger days all of us had philosophy.Not any more.

2)Is writing a fate?

In Tamil most of us were shaped by the rationalist Periar evenwhen we were not grown enough to know what he was preaching was a kind of Western rationalism. So " fate" looks to be a little old-fashioned concept to describe my resorting to write for the last 40 years, mostly in little magazines.An ordinary Tamil reader doesnt know our kind of writing.When I introduced STRUCURALISM in 1982 in a 365 page book, even coining many words were very difficult; now Tamil critics use most of the words that were used in that book. Not like Malayalam,Tamil hide writers in many of its shirt pockets or pant pockets or underwear pockets like children hide sweet or chocolet.Very serious writers are not known to many.In this situation how can I say writing is my fate.We write, thats all.We all write a kind of minority literature, to use a phrase of Deluse, the French philosopher.

3)How do you evaluate cross -culture writing?

I think it is otherwise called 'hybride' writing or expatriate writing or the colony writes back. I think In tamil the ' under ground ' writers ( who are not known to the general public ) are all writing a kind of hybrid writing becase western influence is very much felt in their writing . As the western writers give wards to Salman Rushdy or Arunthathi ray, they feel a sense of East.So are we . So this hybridity may not catch the imagination of our writers.But I am attracted by Salman or Arvind Adiga.Sometime back there was a debate on Adiga. I said , I like Adiga as he brings fresh air to writing as against the tamil writing that comes in Magazines
that cater to Brahminwomen readers who are the consumers of pulp ficion in Tamil ie. "pynkili sahythyam"- that word is
malayalis contribution to critical phrases of Indian Language.

4)Evaluate the terms like sensibility and identity Answer:To me the mention of the word "sensibility " and" Identity "are related .Sensibility makes one to lose sensibility in the background of a harsh and inhuman world .Marx considered religion consoles people in an inhuman world. In the same sense sensibility of humans drives them to identity; be it race , religion, or language, or nation. We know that literature deals with sensibility.I think sensibility is individual and identity is social. Earlier sensibility is associated with authors or writers.Not any more.After Roland Barthes wrote his book opposing Sartre's idea of commitment in Literature sensibility is associated with readers and the languageof the author becomes nuetral. One reads an author to lose his individual sensibility and become one with the authors nuetrality. Bad writers are, I think, propagating their ideas along with their sensibilities because writing is a nuetral act.When I take a stand whether to join a struggle or not to join, it is my choice.Author may throw some light; Reader has to stand aloof from the text and take a decision.I come from a culture where people are cheated by actors of films. After seeing a few films where the actor always beats the villain the people make the actor the chief minister.So I think sensibility and its associates feeling etc.-all these things have to be checked and then reshaped .The modified sensibility is identity.Diospora writing is largely based on Identity politics.

5)React to the concept of an outsider or anarchist in connection with the life style of a writer?

Thanks for asking this question. I have been always thinking that an author is an outsider and hence an anarchist. Marxist critics like Herbert Marcuse used the word Negation, drawing this word from Hegel.Thats perhaps the reason -nagating is the vocation of a writer-why Sartre rejected Nobel price . I have faith only in experimental writing. I am happy to know that you like Kazakinte Ithihasam.I like Borges who experiments in every piece he writes . This comes from his sense of anarchism. Great writers are always anarchists. The second rate writes write for
a common mass. Experiment is not possible there.Robbe grilette- whom you mention in some essay -do you think that kind of writing is possible if they think they should reach lakhs of readers. Marx was considered an anarchist who died in poverty. Art is created with a fundamental feeling that artist belongs to no where. Marginality or gay writing,
or feminist writing, dalit writing - all these are based on a feeling of anarchism. But unfortunately today feminists want reservartion and want to become powerful. Dalit writers want recognition .That is what is happening in Maharashtra.

So is the case with all kinds of marginalty.Literature is basically anarchistic as language through which we write is in its core an anarchistic medium.Barthes said language is fascistic, but i think language is anarchistic. Tn Tamil most of the writers are outsiders as most of them are not known outside a circle of a few hundred readers.

prof carlos:

1) Professional background:

a)Professor & Head, Dept.of Tamil-Dravidian University, Kuppam(Retd)-2 years

b)Visiting Professor In Tamil, Warsaw University, Poland ( 4 years)

c) Director ,Translation Centre, Central sahitya Akademy

2)Books:

1) 4 novels

2) 15 books on criticism



3)Talk in foreign countries

1) Germany- isfnr congress

2) Paris-Lyopald Mayer institute

3) Cracow Univesity-Poland


4) London- Tamil Book release& Talk

4)Awards:

1) Warsavil oru Kadavul-by Tamilavan - best novel of 2008( selected by Can

winnie j panicker with s p balasubramaniyam

The idea to produce an Audio album titled 'Flowers on the violin' was conceptualised by my course coordinator Fr. Biju K.C. He was my constant motivator to make this album a reality. I have been privileged and blessed as my album was released by the veteran singer Shri. S.P Balasubramaniam.
The experience of standing beside Shri. S.P.B on a large stage cannot be expressed in words. All the people who worked for the album were from University (Christ University, Bangalore) itself. I have had constant support from my friends and family.
The album was released under the banner of Snoopies Media Productions. The music for the album was done by Mr. Keval Chheda and Mr.Samrat Dey, both students of Christ University under their production banner 'Anima Productions'.
I should mention special thanks to Ms. Anupama Nayar for helping me out with the recitation, Mr. Gautham S. for editing the album and to Ms. Melanie Mendonza for lending out her voice.
winnie j panicker
premji


dhanya das

ഒരു വരി കൂടിയെന്ന് പറഞ്ഞ് പറഞ്ഞ്
മുഴുവന്‍ പറയിപ്പിച്ചില്ലേ

കൂട് പൊട്ടിയൊരു മഴ മുഴുവനായി വന്നിട്ടും
കഥയിഴഞ്ഞു നീങ്ങി.
ഉച്ചയെന്ന് വിചാരമില്ലാതെ
നമുക്കൊപ്പം നടന്നുവന്നു.
ഇറക്കങ്ങളില്‍ നെഞ്ചടിച്ച് വീണു.
ഉറക്കത്തിലടുക്കിപ്പിടിക്കാന്‍
കഥയൊരു കവിത തിരഞ്ഞു.

പിറ്റേന്ന്
ഊണിനുപ്പ് നോക്കാന്‍
തലവഴി പുതച്ചുകിടന്നതിനെ
വീണ്ടും വിളിച്ചുണര്‍ത്തി.

കഥയിലെ രാത്രികള്‍ക്ക്
നമ്മുടേതിനേക്കാള്‍ ദൈര്‍ഘ്യമുണ്ട്.

പുതിയ പകല്‍
പുതിയ മനുഷ്യര്‍
പഴയ നമ്മള്‍ .

'പകലി'നെ വാക്യത്തില്‍ കയറ്റാനറിയാതെ
പതിനെട്ടാം ചോദ്യം വിട്ടിറങ്ങിയ
പരീക്ഷാക്ലാസിലേക്ക്
അപ്പോഴൊന്നെത്തിനോക്കണമെന്ന് തോന്നി.
ഒരു കാര്യവുമില്ലാതെ.

കഥയിലൊരു ട്വിസ്റ്റിന്
രാത്രിയെയും പകലിനെയും
കുറച്ചു നേരത്തേക്ക്
പരസ്പരമൊന്നു മാറ്റുകയാണ്.

മലകള്‍ക്കിടയിലേക്ക്
നൂഴ്ന്നുകയറിത്തുടങ്ങിയ സൂര്യന്‍
വളരെപ്പെട്ടെന്ന്
കതകടച്ച് തിരികെ നടന്നു.

എകാന്തതയിലേക്കിറങ്ങിവന്നതുപോലെ
കഥയിലൊരു ചുമ
കൊത്തിവെച്ച ക്ലോക്കുകളുടച്ചുകളഞ്ഞു.

പകലൊക്കെ കറുത്തുപോയെന്നെഴുതിവെച്ച്
അതേ ക്ലാസ്റൂമില്‍ നിന്നിറങ്ങിവരുന്നവരെ
നമ്മളറിഞ്ഞേക്കുമോ .?

കഥയവസാനിക്കും വരെ
ഇരുട്ടും കടങ്കഥകളും
നടുവൊടിഞ്ഞ ചോദ്യങ്ങളും
ധൈര്യമായി തുണിയുടുത്തുനടക്കട്ടെ!

Friday, January 28, 2011

reeni mampalam

reenimambalam@gmail.com


ഇരുണ്ട ഹോള്‍വേയിലൂടെ നടന്ന് മുറിയിലെ ലൈറ്റ്‌സ്വിച്ച്‌ പരതി ഓണാക്കി. ഇരുട്ടിനെ മുറിച്ച്‌ പ്രകാശം പരന്നു. ഒരു സാന്ത്വനമായ്‌ തണുത്തകാറ്റ്‌ വീശുമെന്ന് പ്രതീക്ഷിച്ചാവണം തുറന്നിട്ടിരുന്ന ജനാലക്കരികിലേക്ക്‌ അവള്‍ നീങ്ങിനിന്നത്‌.

രാത്രി ഇരുട്ടിന്റെ ക്യാന്‍വാസില്‍ പെയ്ന്റ്‌ ചെയ്ത അവളുടെ ജീവിതചിത്രങ്ങളില്‍ ചിലത്‌ മൈല്‍ക്കുറ്റികളായി മുഴച്ചുനിന്നു. മധുരവും മാലിന്യവും വഹിച്ച ഓര്‍മ്മകള്‍ കടലായി ഇരമ്പി, തിരയായി അടിച്ച്‌, അവളുടെ സമനില തെറ്റിച്ചു. കസേര വലിച്ചിട്ട്‌ അവള്‍ കമ്പ്യൂട്ടറിന്റെ മുന്നിലിരുന്നു. മുന്നോട്ടുകൊണ്ടുപോകുവാന്‍ ശ്രമിച്ച ജീവിതം തിരിഞ്ഞുനിന്ന് മുഖത്തടിച്ചതിന്റെ വേദനയില്‍ മുഖം പൊത്തിക്കരഞ്ഞു.

നരച്ച പകലിന്‌ കാവലിരുന്ന്‌ ഇലകൊഴിക്കുന്ന മരങ്ങള്‍ മനസ്സില്‍ തെളിഞ്ഞുവരുന്നു. അതൊരു ഞായറാഴ്ച ഉച്ചതിരിഞ്ഞ നേരമായിരുന്നു. ഭര്‍ത്താവ്‌ ന്യൂയോര്‍ക്ക്റ്റൈംസിലും അതുകഴിഞ്ഞ്‌ ലാപ്‌റ്റോപ്പിലും മനസ്സും കണ്ണും മേയാന്‍ വിട്ട്‌ സോഫയില്‍ ചടഞ്ഞിരുന്നു. കുട്ടികള്‍ കൗമാരത്തിന്റെ ശുഷ്ക്കാന്തിയോടെ അടുത്തുള്ള ഹെല്‍ത്ത്‌ക്ലബ്ബില്‍. അവള്‍ പതിവുപോലെ വീട്ടില്‍ എന്തോ തിരയുകയായിരുന്നു.

"ഒക്കെ വലിച്ചുവാരിയിടും, പിന്നെ നോക്കിനടന്ന് സമയം കളയും" ന്യൂസ്‌പേപ്പറില്‍നിന്ന് കണ്ണുയര്‍ത്താതെ അയാള്‍ പറഞ്ഞു.

വീട്ടിലുള്ളവരുടെ പതിവുചോദ്യങ്ങളായിരുന്നു-
-അമ്മേ, എന്റെ ബുക്കെവിടെ? സോക്സ്‌ എവിടെ?-

-ദീപേ, ഞാനിന്നലെ ഈ ടെലഫോണിന്റെയടുത്തു വെച്ചിരുന്ന പേപ്പേര്‍സ്‌ എവിടെ? എടുത്തുമാറ്റരുതെന്ന് പലവട്ടം പറഞ്ഞതല്ലേ?"

വീട്ടില്‍ നിന്ന്‌ പലതും അപ്രത്യക്ഷമാവുന്നു. പ്രത്യേകിച്ച്‌, കഴുകുവാന്‍ ഇടുന്ന ഇണസോക്സില്‍ ഒന്ന് വാഷിങ്ങ്‌മെഷീനില്‍നിന്ന് ഡ്രയറിലേക്കും അവിടെനിന്ന് മടക്കിവയ്ക്കുന്നതിനായി ബെഡ്ഡിലേക്കും വരുന്നതിനിടയില്‍ എവിടെയോപോയി ഒളിക്കുന്നു. വീടെന്ന ബ്ലാക്ക്‌ ഹോള്‌ ആവാഹിച്ചെടുക്കുന്ന ഇത്തരം സാധനങ്ങള്‍ കണ്ടെടുക്കുന്നത്‌ അവളുടെ മിക്കവാറും ദിവസങ്ങളുടെ ഒരു ഭാഗമായിരുന്നു.

വീട്‌ വൃത്തിയാക്കുന്നതിനിടയില്‍ പ്രധാനപ്പെട്ട ഒരു പേപ്പര്‍ അമ്മ എടുത്തുകളഞ്ഞുവെന്ന് ഇളയമകന്‍ ആരോപിച്ചിരുന്നു. എവിടെയൊ അപ്രത്യക്ഷമായ ആ പേപ്പര്‍ അന്വേഷിച്ചാണ്‌ ഉച്ചതിരിഞ്ഞസമയം അവള്‍ തണുപ്പുള്ള ഗരാജില്‍ എത്തിയത്‌.

കാലിക്കുപ്പികള്‍ വെച്ചിരുന്ന ബാഗുകള്‍ക്കരികിലൂടെ, പഴയ ടയറുകളുടെയും സ്വീഡിഷ്‌കാറിനുമിടയിലൂടെ, കളയുവാനുള്ള പേപ്പറുകളുടെ ബാഗ്‌ ലക്ഷ്യമാക്കി അവള്‍ സൂക്ഷിച്ച്‌ നടന്നപ്പോളാണ്‌ തന്റെ പ്രിയപ്പെട്ട ചെടിച്ചട്ടി ഭര്‍ത്താവിന്റെ കാറിനടുത്ത്‌ ഉടഞ്ഞ്‌ കിടക്കുന്നതു കണ്ടത്‌. ഒന്നുകരയണമെന്ന സ്ത്രീസഹജമായ തോന്നലിനെ അമര്‍ത്തിവച്ചതിനാലാവാം ഗരാജില്‍ തണുപ്പ്‌ നിറഞ്ഞുനിന്നിട്ടും ചൂട്‌ തോന്നിയത്‌.

ഇളം ബ്രൗണ്‍നിറത്തില്‍ ഈജിപ്‌ഷ്യന്‍ ഡിസൈനുകളുള്ള ചെടിച്ചട്ടിയില്‍ അവളുടെ ഓര്‍മ്മകള്‍ ചുറ്റിവരിഞ്ഞിരുന്നു. ഒരു ചെടിക്കും സ്വന്തമാക്കാനനുവദിക്കാത്ത ഒരുതരം സ്വാര്‍ത്ഥമനോഭാവമായിരുന്നു ആ ചെടിച്ചട്ടിയുടെ കാര്യത്തില്‍ അവളുടേത്‌. വേരുകള്‍ ആഴത്തില്‍ ഇറങ്ങി ചട്ടിയോട്‌ പറ്റിച്ചേരുവാനനുവദിക്കാതെ ആഫ്രിക്കന്‍ വയലറ്റും ബെഗോണിയചെടികളും മാറി മാറി അതിന്റേതായ ചട്ടികളില്‍ ഭംഗിക്കെന്നപോലെ ആ ഈജിപ്‌ഷ്യന്‍ ചട്ടിയില്‍ അവള്‍ ഇറക്കിവെച്ചു.

ഓര്‍മ്മകള്‍ പടര്‍ന്നുപിടിച്ചപ്പോള്‍ ചെറിയൊരു തേങ്ങല്‍ പുറത്തേക്കുവന്നു. വിന്ററില്‍ വീടിനുള്ളിലേക്ക്‌ കൊണ്ടുവരുംമുമ്പായി ചെടികള്‍ ഗരാജില്‍ വെച്ചിരുന്നു. ചെടികളെല്ലാം മുറിക്കുള്ളില്‍ കൊണ്ടുവന്നിട്ടും ഈ ചെടിച്ചട്ടിമാത്രം മറന്നിട്ട സ്വന്തം ഓര്‍മ്മക്കുറവിനെ അവള്‍ കുറ്റപ്പെടുത്തി. കാണേണ്ടകാര്യങ്ങള്‍ കാണാതിരിക്കുകയും ആവശ്യമില്ലാത്തകാര്യങ്ങള്‍ കാണുകയും ചെയ്യുന്ന ഭര്‍ത്താവിന്റെ സ്വഭാവത്തെക്കുറിച്ചോര്‍ത്തപ്പോള്‍ കരച്ചിലേറി.

ഗരാജിന്റെ കതകടച്ച്‌ മുറിയിലേക്ക്‌ ഓടിക്കയറുകയായിരുന്നു. കതകുകള്‍ ആഞ്ഞടഞ്ഞ ശബ്ദം കേട്ടിട്ടാവണം കമ്പ്യുട്ടര്‍ സ്ക്രീനില്‍ ഒട്ടിയിരുന്ന കണ്ണുകളുയര്‍ത്തി അയാള്‍ നോക്കിയത്‌.

"വിന്റര്‍ ആയിവരുന്നതല്ലേയുള്ളു, ചില ചെടിക്കടകള്‍ ഇപ്പോഴും തുറന്നിരിക്കുന്നു".

വിവരം അറിഞ്ഞപ്പോള്‍ തീരെ നിസ്സാരമായ മട്ടിലായിരുന്നു അയാളുടെ പ്രതീകരണം, അവള്‍ അയാളെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയെങ്കിലും.

"വേറൊരു ചെടിച്ചട്ടിവാങ്ങിക്കൂടെ?"

കമ്പ്യുട്ടര്‍സ്ക്രീനിലേക്ക്‌ തിരികെ നോക്കിക്കൊണ്ട്‌ അയാള്‍ ചോദിച്ചു.

ആ ചോദ്യം കേട്ടപ്പോള്‍ അവളുടെ സങ്കടം ഇരട്ടിക്കുകയും അയാളെ ജീവപര്യന്തം തടവിന്‌ വിധിക്കുവാനുള്ള ദേഷ്യം തോന്നുകയും ചെയ്തു.

പ്രശ്നങ്ങള്‍ക്കുപരിഹാരം കണ്ടെത്തുകയെന്ന പുരുഷസഹജമായ സ്വഭാവം കാട്ടിയിട്ട്‌ വിരലുകളെ കീബോര്‍ഡിലേക്ക്‌ രമിപ്പിക്കുവാന്‍ വിട്ട്‌ തന്റേതുമാത്രമായൊരു ലോകത്തിലേക്ക്‌ അയാള്‍ വലിഞ്ഞു.

വര്‍ഷങ്ങള്‍ക്കുമുമ്പ്‌ അമേരിക്കയിലേക്കുള്ള പറിച്ചുമാറ്റത്തില്‍ ജീവിതം ഒറ്റപ്പെട്ടുപോയ ദിവസങ്ങള്‍ അവളോര്‍ത്തു. കുട്ടികളെയും പട്ടികളെയും അനുവദിക്കാതിരുന്ന അപ്പാര്‍ട്ടുമെന്റിലെ ഏകാന്തവും വിരസവുമായിരുന്ന ആദ്യകാലങ്ങളില്‍ അടുത്തുള്ള അപ്പാര്‍ട്ട്‌മെന്റിലെ ചില പ്രായമുള്ളസ്ത്രീകള്‍ അവളുടെ പരിചയക്കാരായി. അമേരിക്കന്‍ മണ്ണില്‍ ഓടിയ വേരുകള്‍ ഇവിടെ അഴുകുവാന്‍ അനുവദിക്കാതെ, അസ്ഥികള്‍ ഈ മണ്ണില്‍ ദ്രവിക്കുവാന്‍ വിസമ്മതിച്ച്‌ അവരിലൊരാള്‍, വിക്ടോറിയ, കുറെക്കാലം കഴിഞ്ഞ്‌ ഇംഗ്ലണ്ടിലേക്ക്‌ തിരികെപ്പോയി. അവരാണ്‌ ഈജിപ്‌ഷ്യന്‍ ഡിസൈനുള്ള ചെടിച്ചട്ടി അവള്‍ക്ക്‌ നല്‍കിയത്‌.

"ദീപേ, നീ ഓവര്‍ റിയാക്റ്റ്‌ ചെയ്യുന്നു."

ശാസിക്കുംമട്ടില്‍, ഒറ്റപ്പെടുന്നുവെന്ന അവളുടെ തോന്നലിന്‌ ആഴംകൂട്ടി, അയാള്‍ പറഞ്ഞു. അവളുടെ വികാരങ്ങള്‍ അയാള്‍ പലപ്പോഴും മനസ്സിലാക്കാതെ പോവുന്നു.

നനുത്തൊരു വാക്ക്‌, സ്നേഹത്തോടെയുള്ളൊരു തലോടല്‍, ഇണയെ മനസ്സിലാക്കിയുള്ള പെരുമാറ്റം, ഇത്രയൊക്കെയെ സങ്കീര്‍ണ്ണമായ അവരുടെ ജീവിതത്തില്‍ അവള്‍ പ്രതീക്ഷിച്ചിരുന്നുള്ളു. ശിലായുഗത്തിലെ വേട്ടക്കാരനെപ്പോലെ ആഹാരം തേടിപ്പിടിച്ചെടുക്കുന്ന രക്ഷിതാവായിരുന്നു അയാള്‍. ഈയിടെ വായിച്ചൊരു പുസ്തകത്തിലൂടെയാണവള്‍ അറിഞ്ഞത്‌, ശിലായുഗത്തിലെന്നപോലെ പുരുഷനിപ്പോഴും, അവനറിയാതെതന്നെ കിടപ്പുമുറിയുടെ വാതിലിനോട്‌ ചേര്‍ന്നുള്ള വശം കിടക്കയില്‍ തിരഞ്ഞെടുക്കുന്നു. ഗുഹാമുഖത്തുറങ്ങുമ്പോലെ കാവല്‍ക്കാരനായി, രക്ഷിതാവായി കിടന്നുറങ്ങുന്നു.

കുട്ടികള്‍ ഹെല്‍ത്ത്‌ ക്ലബ്ബില്‍നിന്നും വ്യായാമംകഴിഞ്ഞ്‌ തിരികെയെത്തി ഭക്ഷണം അന്വേഷിച്ചു. ആണ്‍കുട്ടികളെ കാണുമ്പോള്‍ പൂച്ചകളെയാണ്‌ അവള്‍ക്ക്‌ ഓര്‍മ്മവരിക. ആരെയും ഗൗനിക്കാതെ, ആരോടും പ്രത്യേകിച്ചൊരടുപ്പമില്ലാതെ, സാകൂതം നടന്ന് വല്ലപ്പോഴുമൊക്കെ മുട്ടിയുരുമ്മിനിന്ന് സ്നേഹം കാണിക്കുന്നു.

"എന്താ ഇന്നു ഡിന്നറിന്‌? പച്ചക്കറികളൊക്കെ റെഫ്രിജിറേറ്ററില്‍ ഇരുന്നു ചീത്തയാവുന്നു"
അയാള്‍ അവള്‍ക്കുനേരെ വാക്കുകള്‍ എറിഞ്ഞു.

അഗാധമായൊരു കുഴല്‍ക്കിണര്‍ പോലെയാണ്‌ അവളുടെ റെഫ്രിജിറേറ്റര്‍. എത്ര ശ്രമിച്ചാലും അടിത്തട്ടുകാണുവാന്‍ സാധിക്കുന്നില്ല. ചീഞ്ഞളിഞ്ഞൊരു തക്കാളിയൊ, വേരുകള്‍ മുളച്ചുതുടങ്ങിയ ഉരുളക്കിഴങ്ങോ, സവോളയൊ ഫ്രിഡ്ജില്‍ കാണാതിരിക്കില്ല.

അവളൊഴികെയെല്ലാവരും ഇപ്പോള്‍ സോഫയില്‍ വിശ്രമം. അവരുടെ കണ്ണുകള്‍ ടിവിയിലെ ഗെയിമില്‍, പന്തിന്റെ പിന്നാലെ. ഒരറ്റത്തുനിന്ന് മറ്റൊരറ്റത്തേക്ക്‌, ഇടക്കിടെ ആക്രോശിച്ച്‌, അട്ടഹസിച്ച്‌.

- എനിക്ക്‌ തുണയായി ഒരു മകളുണ്ടായിരുന്നുവെങ്കില്‍ -
ക്യാരറ്റും ബീന്‍സും ഗുണനപ്പട്ടികപോലെ പെരുപ്പിച്ച്‌ നുറുക്കുമ്പോള്‍ അവള്‍ വെറുതെ ആശിച്ചു.

ചെറുപ്പത്തില്‍ നാടുവിട്ടതിനുശേഷം വളരെക്കാലങ്ങള്‍ കഴിഞ്ഞാണ്‌ അയാള്‍ വിവാഹം കഴിക്കുന്നതിനായി നാട്ടിലെത്തിയത്‌. അന്നയാള്‍ക്ക്‌ നന്നെ ചെറുപ്പമായിരുന്നു.

-വരുതിയില്‍ നില്‍ക്കുന്ന പെണ്ണുവേണം. അമ്മയുടെ വിധേയത്വം, വിനയം, നളചാതുര്യം എല്ലാം ഉള്ളവളായിരിക്കണം. അമേരിക്കന്‍ ബാങ്കുകളില്‍ നിന്ന് *മോര്‍ട്ഗേജ്‌ കടമെടുക്കാന്‍ സഹായിക്കുന്നവിധത്തില്‍ ഒരുനാള്‍ ശമ്പളമുണ്ടാക്കുന്നവളാവണം-
സ്വപ്നം കണ്ടിരുന്ന സ്വര്‍ഗഭൂമിയില്‍നിന്ന് പൊന്നിന്‍ചങ്ങല ഇറങ്ങിവന്നപ്പോള്‍ അതില്‍പിടിച്ചുകയറുവാന്‍ അവളും തിടുക്കം കാട്ടി.

വാത്സല്യവും ഊഷ്മളത നിറഞ്ഞ സ്നേഹവും അന്യമായപ്പോള്‍ ടിവിയില്‍ പരസ്യചിത്രങ്ങള്‍ കാണുമ്പോഴെന്നപോലെ അവള്‍ കബളിക്കപ്പെട്ടു.

എല്ലാവര്‍ക്കും തിരക്ക്‌. അവള്‍ മാത്രം തിരക്കില്ലാത്തവളായി ഒരുമുറിയില്‍നിന്ന് അടുത്ത മുറിയിലേക്ക്‌. നാലുമുറിക്കുള്ളില്‍ ഒതുങ്ങിയ ജീവിതം. ജോലി കിട്ടിക്കഴിഞ്ഞിട്ടും ഏകാന്തത അവളെ വിട്ടുമാറിയിരുന്നില്ല. വീട്ടില്‍നിന്ന് ഓഫീസിലേക്ക്‌, അവിടെനിന്ന് ചിലപ്പോള്‍ കടയിലേക്ക്‌, വീണ്ടും വീട്ടിലേക്ക്‌.

അയാള്‍ ഓഫീസുവിട്ടുവന്നാല്‍, ടെന്നിസ്‌കോര്‍ട്ടിലേക്കോ, ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ടിലേക്കോ പോവുംമുമ്പായി പലപ്പോഴും പറഞ്ഞു
"നിനക്ക്‌ എന്തെകിലുമൊക്കെ തനിയെ ചെയ്തുകൂടെ? കണ്ണേ, കരളേ എന്നുവിളിച്ച്‌ കൂട്ടിരിക്കാന്‍ എന്നെക്കിട്ടില്ല".

അകാലത്തില്‍ തടങ്കലിലായ യുവത്വത്തിന്റെ പ്രതിക്ഷേധം.

വിവാഹത്തോടെ അവള്‍ക്ക്‌ അഛന്‍ നഷ്ടപ്പെട്ടിരുന്നു. വിവാഹത്തിന്റെ സ്ട്രെസ്സ്‌ ആയിരുന്നത്രെ അഛന്റെ ഹാര്‍ട്ട്‌ അറ്റാക്കിന്‌ കാരണം.

നീലക്കടലാസ്സില്‍ പുരണ്ടുവരുന്ന അമ്മയുടെ സ്നേഹത്തിന്‌ മറുപടിയെഴുതുമ്പോള്‍ പലപ്പോഴും സ്വയം പറഞ്ഞു.
- അമ്മയെ കൂടുതല്‍ വിഷമിപ്പിക്കരുത്‌. പരാതികളൊന്നും എഴുതിക്കൂട.-

എങ്കിലും മടുത്തപ്പോള്‍ ഒരിക്കല്‍ അമ്മക്ക്‌ പരാതിയെഴുതി.

"ഒറ്റത്തടിയായി വളര്‍ന്നതല്ലേ അവന്‍. ഒക്കെ നേരെയാവും, നീ പ്രാര്‍ഥിക്ക്‌"

അവള്‍ മനസ്സുതുറന്ന് പ്രാര്‍ഥിച്ചിട്ടും ദൈവങ്ങള്‍ ചന്ദനത്തിരിയുടെ പുകയില്‍ ശ്വാസംമുട്ടി തടിയിലും ചില്ലിനും ഉള്ളില്‍ തണുത്ത്‌ മടിപിടിച്ചിരുന്നു.

വിക്ടോറിയയെ പരിചയപ്പെടുമ്പോള്‍ അമേരിക്കയില്‍ വന്നിട്ട്‌ അധികനാളുകളായിരുന്നില്ല. ഭര്‍ത്താവ്‌ ടെന്നിസ്‌കളിക്കുവാന്‍ പോയിരുന്നൊരു ദിവസം വീട്ടിലിരുന്ന് ബോറടിച്ചപ്പോള്‍ നടക്കുവാനിറങ്ങിയതായിരുന്നു. അന്ന് വിക്ടോറിയ അവള്‍ക്കായി നീട്ടിയ പുഞ്ചിരിവള്ളിയില്‍ അവള്‍ കയറിപ്പിടിച്ചു. രണ്ടാള്‍ക്കും ഇഴുകിച്ചേരുവാനാവാഞ്ഞ സംസ്കാരം അവര്‍ക്കിടയിലൊരു പാലമിട്ടു. കുട്ടികളില്ലാത്ത വിധവയായ അവരോട്‌, അമ്മയോട്‌ തോന്നുമ്പോലൊരു സ്നേഹമായിരുന്നവള്‍ക്ക്‌. അവരെ ആന്റിയെന്നോ, അമ്മയെന്നോ, ചേച്ചിയെന്നോ വിളിക്കണമെന്ന് തോന്നി.


കാറ്റടിച്ച്‌ തീപ്പൊരിയില്‍ വീണ്‌ ആളിക്കത്തുന്ന കരിയിലകള്‍ പോലെയാണ്‌ സുഹൃത്ബന്ധങ്ങള്‍. കാറ്റ്‌ എപ്പോള്‍ ഏതുദിശയില്‍ വീശുമെന്ന് അറിയില്ല. ആളിക്കത്തി ഊര്‍ജം തീര്‍ന്ന് ചാരമായിത്തീര്‍ന്നാലും, തൂവലിന്റെ മൃദുലതയോടെ മഞ്ഞിന്റെ കുളുര്‍മ്മയോടെ നെഞ്ചിലേറ്റി, ജീവിതകാലം മുഴുവന്‍ കൊണ്ടുനടക്കാനാവണം. മരിക്കുമ്പോള്‍ നമ്മോടൊപ്പം ചാരമായി, ഭൂമിയുടെ അഴുക്കായി മണ്ണിലലിയണം.

"ഇതെന്റെ ഈജിപ്‌ഷ്യന്‍ സുഹൃത്ത്‌ തന്ന ചെടിയാണ്‌. ഇന്നുമുതല്‍ നിന്റേതാണ്‌. നീയും ഒരുകാലത്ത്‌ ഈ ചെടി നിന്റെ കൂട്ടുകാരിക്കോ മക്കള്‍ക്കോ നല്‍കണം. "

ഇംഗ്ലണ്ടിലേക്ക്‌ മടങ്ങിപ്പോവുംമുമ്പ്‌ പൂത്തുനിന്നൊരു ചെടിനല്‍കി അവര്‍ പറഞ്ഞു. ഇളംബ്രൗണ്‍ നിറത്തിലുള്ള ചെടിച്ചട്ടിയില്‍ നിറയെ ഈജിപ്‌ഷ്യന്‍ ഡിസൈനുകളുണ്ടായിരുന്നു. വിരഹദുഃഖം കൊണ്ടെന്നപോലെ, പരിലാളന ലഭിച്ചിട്ടും, അവളെയേറെ ദുഃഖിപ്പിച്ചുകൊണ്ട്‌ ആ ബെഗോണിയച്ചെടി പിന്നീട്‌ ഉണങ്ങിപ്പോയി. ചെടിച്ചട്ടി അവരുടെ ഓര്‍മ്മക്കായി സൂക്ഷിച്ചുവെച്ചു.

"ഇംഗ്ലണ്ടില്‍ സഹോദരിയുടെ കുട്ടികളുണ്ട്‌. അവര്‍ എനിക്കൊരു തുണയാവും" അവര്‍ക്ക്‌ തിരികെപ്പോവുമ്പോള്‍ വളരെ പ്രത്യാശയായിരുന്നു.

തുടര്‍ന്നുള്ള കുറെ വര്‍ഷങ്ങള്‍ എഴുത്തുകളിലൂടെ, ഫോണിലൂടെ അവര്‍ അന്യോന്യം വിവരങ്ങള്‍ കൈമാറി. തനിയെയുള്ള ജീവിതം അസാധ്യമായപ്പോള്‍ നേഴ്സിങ്ങ്‌ഹോമിലേക്ക്‌ അവര്‍ താമസം മാറ്റി. പിന്നീട്‌ അവളുടെ കുട്ടികള്‍ വളരുമ്പോള്‍, കുടുംബപ്രാരാബ്ധങ്ങള്‍ക്കിടയില്‍, ആ ബന്ധം ഇല്ലാതെയായി.

അവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ? മരിക്കുമ്പോള്‍ വിവരം അറിയിക്കുവാന്‍ ആത്മാവ്‌ പ്രിയമുള്ളവരെ തേടി എത്തുമോ? അവര്‍ നല്‍കിയ ചെടിച്ചട്ടി ഇപ്പോള്‍ ഏന്തോ പറയുവാന്‍ ശ്രമിക്കുമ്പോലെ? അവള്‍ കൂടുതല്‍ അസ്വസ്ഥയായി.

സമയത്തിലുള്ള വ്യത്യാസം കണക്കാക്കാതെ പഴയ നമ്പര്‍ കണ്ടെടുത്ത്‌ ഇംഗ്ലണ്ടിലെ നേഴ്സിങ്ങ്‌ഹോമിലേക്ക്‌ വിളിക്കുമ്പോള്‍ ആശ്വസിച്ചു
-നേഴ്സിങ്ങ്‌ഹോമില്‍ ആര്‍ക്കെങ്കിലും തന്നെ സഹായിക്കുവാന്‍ സാധിക്കും-

"സോറി, മേം അവരുടെ നെഫ്‌യൂ സ്ഥലം മാറിപ്പോയപ്പോള്‍ അവരെ പുതിയസ്ഥലത്തുള്ളൊരു നേഴ്സിങ്ങ്‌ഹോമിലേക്ക്‌ മാറ്റി. കൂടുതല്‍ സഹായിക്കുവാന്‍ സാധിക്കാത്തതില്‍ ദുഃഖിക്കുന്നു. നിങ്ങള്‍ അവരുടെ ആരാണ്‌?"
വൃദ്ധരായ അന്തേവാസികള്‍ക്ക്‌ രാത്രിയില്‍ കാവലിരുന്ന ഓഫീസ്‌ സ്റ്റാഫിലൊരാള്‍ സഹായിക്കുവാന്‍ സാധിക്കാത്തതില്‍ ദുഃഖം പ്രകടിപ്പിച്ച്‌ ചോദിച്ചു.

-ഒരിക്കല്‍ അവള്‍ അമ്മയെപ്പോലെ കരുതിയിരുന്നവര്‍. പില്‍ക്കാലത്ത്‌ അവരുടെ സ്നേഹത്തെ അവഗണിച്ചവള്‍. വര്‍ഷങ്ങള്‍ നീണ്ടുനിന്ന സ്നേഹബന്ധം എത്ര എളുപ്പത്തിലാണ്‌ താന്‍ ഇല്ലാതാക്കിയത്‌. ദാഹിക്കുന്ന മനസ്സിലും ചിലപ്പോള്‍ എത്ര നിഷ്ക്കരുണമായാണ്‌ ബന്ധങ്ങള്‍ ഹോമിക്കപ്പെടുന്നത്‌-

നൊമ്പരങ്ങള്‍ മനസ്സില്‍ അട്ടിയട്ടിയായി വന്നുനിറയുന്നു.

കുട്ടികളുടെ മുറിയിലെത്തിയപ്പോള്‍ അവര്‍ പിറ്റെദിവസം സ്കൂളിള്‍ കൊണ്ടുപോകേണ്ട ബുക്കുകള്‍ തയ്യാറാക്കുന്ന തിരക്കിലായിരുന്നു. മനസ്സിനെ മഥിക്കുന്ന കാര്യങ്ങള്‍ കുട്ടികളോട്‌ പറയണമെന്ന് വിചാരിച്ചാണ്‌ അവരുടെ മുറിയിലെത്തിയതെങ്കിലും കൗമാരപ്രായത്തില്‍നില്‍ക്കുന്ന അവര്‍ക്ക്‌ അത്തരം വികാരങ്ങള്‍ മനസ്സിലാവില്ലെന്ന് തോന്നി.

-അമ്മ ആവശ്യമില്ലാതെ 'സെന്റി'യാവുന്നു- അതാവും അവരുടെ മറുപടി. പകരമൊരു കടലാസിനോട്‌ സംസാരിക്കുന്നതാവും ഭേദം. മകന്റെ നോട്ടുബുക്ക്‌ കണ്ടപ്പോള്‍ അതില്‍നിന്ന് ഒരു കടലാസ്‌ കീറിയെടുത്ത്‌ നൊമ്പരങ്ങള്‍ അതിലേക്ക്‌ പകര്‍ത്തണമെന്ന് തോന്നി. വാക്കുകള്‍ മനസ്സിന്റെ ഭാരം കുറച്ചുകൊണ്ട്‌ കടലാസ്സിലാകെ പടര്‍ന്നുകിടന്നു.

വേദനിക്കുന്ന മനസ്സ്‌ ഈശ്വരനിലേക്കുള്ള ചൂണ്ടുപലകയാണ്‌. എഴുത്ത്‌ ആത്മാവിന്റെ രോദനമാണ്‌.

പിന്നീടുള്ള ദിവസങ്ങളില്‍ അവള്‍ക്ക്‌ കൂടുതല്‍ വായിക്കണമെന്ന് തോന്നി. തുടര്‍ന്നുള്ള ചില രാത്രികളില്‍ ഷെല്‍ഫില്‍നിന്നും പൊടിതട്ടിയിറങ്ങിവന്ന പുസ്തകങ്ങള്‍ അവള്‍ക്ക്‌ കൂട്ടിരുന്നു. വളരെക്കാലങ്ങള്‍ക്കുശേഷം അക്ഷരങ്ങളുടെ ലോകത്തിലൂടെ അവള്‍ നടന്നു. വാക്കുകള്‍ വിരഹിയുടെ വികാരവായ്പോടെ അവളെ പുണര്‍ന്ന്‌, കൗമാരത്തില്‍ കഥകളെഴുതിയ ദിവസങ്ങളെയോര്‍പ്പിച്ചു. മാവിന്‍ച്ചുവട്ടിലും കശുമാവിന്‍കൊമ്പത്തുമിരുന്ന്‌, കാറ്റിന്‌ കഥ പറഞ്ഞുകൊടുത്തതോര്‍പ്പിച്ചു. കായല്‍ക്കാറ്റിന്റെ മുരള്‍ച്ചയില്ലാതെ, വയലില്‍നിന്നുയരുന്ന പാട്ടിന്റെ താളമില്ലാതെ, അവള്‍ വീണ്ടും കഥകളെഴുതി.

എഴുത്തിന്റെ വഴികള്‍ എപ്പോഴാണ്‌ തുറക്കുന്നതെന്നറിയില്ല, എവിടെയെത്തിക്കുമെന്നുമറിയില്ല. ഓടിക്കിതക്കാതെ, ഒച്ചയിടാതെ, പാത്തും പതുങ്ങിയും പോവുന്നവന്റെ മുമ്പില്‍ ചിലപ്പോള്‍ നിയതി പോലെ നീണ്ടുനിവര്‍ന്നു കിടക്കും. ഒരു അഭിസാരികയെപ്പോലെ അവനെ രമിപ്പിക്കുവാന്‍, അനുഭൂതിയുടെ മറ്റൊരുലോകത്തിലേക്ക്‌ അവനെ ഉയര്‍ത്തുവാന്‍.

എഴുതിയ കഥകളില്‍ ഒന്ന് ഒരു ഓണ്‍ലൈന്‍ മാസികക്ക്‌ അയച്ചുകൊടുത്തതും അവര്‍ പ്രസിദ്ധീകരിച്ചതും അവളെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു.

വായനക്കാരുടെ പ്രതികരണങ്ങള്‍ അവളുടെ ഈമെയില്‍ ഐഡിയില്‍ വന്നപ്പോള്‍, അതിനു മറുപടിയെഴുതുമ്പോള്‍ അമേരിക്കന്‍ ചുവയോടെ മലയാളം സസാരിക്കുന്ന ഭര്‍ത്താവിന്‌ അതൊന്നും ഉള്‍ക്കൊള്ളാനായില്ല. ചീനഭരണിയിലെന്നപോല്‍ മൂടിക്കെട്ടിയിരിക്കുന്ന നല്ലവാക്കുകള്‍ അയാള്‍ പുറത്തെടുക്കുമെന്ന് അവള്‍ ആശിച്ചു.

"എന്തിനാ ഇതൊക്കെ എഴുതിക്കൂട്ടുന്നത്‌? കുട്ടികള്‍ക്ക്‌ കാലത്തും നേരത്തും വല്ലതും ഉണ്ടാക്കികൊടുക്കുവാന്‍ നോക്ക്‌".

ഒരു പൂവിന്റെ പേരുള്ള ഈമെയില്‍ ഐഡിയില്‍നിന്ന് അവള്‍ക്കൊരു പ്രതീകരണം കിട്ടി.

-നിങ്ങളുടെ കഥ എനിക്ക്‌ വളരെ ഇഷ്ടപ്പെട്ടു. അത്‌ എന്റെയും കഥയാണ്‌. മറുപടിയെഴുതുമല്ലോ-

അവള്‍ ആ ഈമെയിലിനും മറുപടിയെഴുതി, മറുത്തൊന്നും ചിന്തിക്കാതെ.

അപ്പോഴെല്ലാം അവളുടെ ഭര്‍ത്താവും കുട്ടികളൂം അവരുടേതായാ കാര്യങ്ങളില്‍ മുഴുകിനടന്നു.

"വിശക്കുന്നു" കുട്ടികള്‍ ഇടക്കിടെ പറഞ്ഞു.

"ദീപേ, ഫ്രിഡ്ജില്‍ ഇരിക്കുന്ന പച്ചക്കറികള്‍ ചീത്തയാവുന്നു" ഭര്‍ത്താവ്‌ ഇടക്കിടെ ഓര്‍പ്പിച്ചു.
ഈയിടെയായി അവളുടെ ഫ്രിഡ്ജിന്റെ തട്ടുകളുടെ ആഴം കൂടുകയായിരുന്നു, അവള്‍ക്കൊന്നും കാണുവാനാവാത്ത വിധം. അയാള്‍ ഫ്രിഡ്ജിനുള്ളിലെ ലൈറ്റ്ബള്‍ബ്‌ മാറ്റിയിട്ടു.

അവളുടെ വീട്‌ സന്തോഷമുളവാക്കുന്നതൊന്നിനെയും അകത്തേക്ക്‌ കടത്തിവിടാത്ത കറുത്ത ഗോളമാണന്നു വിശ്വസിച്ചിരുന്നു. അവള്‍ എഴുതിക്കൂട്ടിയ അക്ഷരങ്ങള്‍ക്കും അവ പണിതെടുത്ത പ്രപഞ്ചത്തിനും അവള്‍ക്കിഷ്ടമുള്ള വെളുത്ത നിറമായിരുന്നു.

പൂവിന്റെ ഈമെയില്‍ ഐഡിയില്‍ നിന്നും പലവട്ടം ഈമെയിലുകള്‍ വന്നു, അവള്‍ മറുപടിയെഴുതി. അയാള്‍ കുത്തിക്കുറിച്ച കവിതകളും കഥകളും അവള്‍ക്കയച്ചു. സമാനതലത്തില്‍ ചിന്തിച്ചിരുന്ന വ്യക്തികളായിരുന്നു അവര്‍ ഇരുവരും.

ഞാന്‍ ആരാണന്ന് നിങ്ങള്‍ക്കറിയേണ്ടെ? എനിക്ക്‌ നിങ്ങളെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ ആഗ്രഹമുണ്ട്‌. എന്റെ ചിന്തകളില്‍ നിങ്ങള്‍ കൂടെക്കൂടെ വരുന്നതുകൊണ്ടാവാം ഉഷ്ണക്കാറ്റു പോലും കുളുര്‍മ്മ നല്‍കി എന്നെ പൊതിയുന്നു. രാത്രികളുടെ നീളം കുറച്ച്‌, നേരത്തെ എഴുന്നേറ്റ്‌ ഈമെയില്‍നോക്കുന്നു. നിരാശനാകുമ്പോള്‍ ഇന്നിന്റെ ബാക്കിയല്ലാത്ത പുതിയൊരു പകലിനുവേണ്ടി കാത്തിരിക്കുന്നു-

-നിങ്ങള്‍ എനിക്കെന്നും ഒരു സുഹൃത്ത്‌. നിങ്ങള്‍ക്കൊരു മുഖമാവശ്യമില്ല, പേരും വേണമെന്നില്ല. അത്യാവശ്യമെങ്കില്‍ നിങ്ങളുടെ ഈമയില്‍ഐഡിയിലെ പൂവിന്റെ പേരുവിളിക്കാം-

അയാളുടെ ഈമെയില്‍ ഐഡിക്ക്‌ വെള്ളനിറമുള്ള പൂവിന്റെ പേരായിരുന്നു. അവളുടെ പുതിയലോകത്തിലാകെ വിരിഞ്ഞ വെളുത്തപൂക്കളെ അവളും ഇഷ്ടപ്പെട്ടുതുടങ്ങിയിരുന്നു.

അവള്‍ സ്നേഹത്തിന്റെ വഴിയിലേക്ക്‌ തിരിച്ചുനടന്നു. വഴിയില്‍ കണ്ട അപരിചിതരില്‍ അയാളുടെ മുഖം തിരിച്ചറിയുവാന്‍ ശ്രമിച്ചു. ആത്മാവിന്റെ ആഴങ്ങളില്‍ സ്നേഹം അടിയൊഴുക്കായി.

അവള്‍ക്കൊരുപട്ടിക്കുട്ടിയെ വേണമെന്ന് തോന്നി. അവളുടെ പിന്നാലെ വാലാട്ടിനടക്കുന്ന, ചൂടുപിടിച്ച്‌ കാല്‍ക്കീഴില്‍ വന്നിരിക്കുന്ന, ഒരു പട്ടിക്കുഞ്ഞ്‌. ആവളത്‌ ഭര്‍ത്താവിനോട്‌ പറയുകയും ചെയ്തു.

അവളെന്തോ ഭ്രാന്തുപറയുമ്പോലെ ഭര്‍ത്താവ്‌ മിഴിച്ചുനോക്കി. കാരണം മനുഷ്യനല്ലാതെ ചലിക്കുന്നതൊന്നും ഒപ്പം താമസിക്കുന്നത്‌ മുമ്പെങ്ങും അവള്‍ക്ക്‌ ഇഷ്ടമല്ലായിരുന്നു.

അവരുടെ ഈമെയിലുകളില്‍ നേരിയ വെളിപ്പെടുത്തലുകള്‍. ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിച്ചപ്പോഴൊക്കെ അവള്‍ കുറ്റബോധത്തിന്‌ കുമ്പസാരക്കൂട്‌ പണിതു.

അവളുടെ പ്രപഞ്ചത്തില്‍ സ്നേഹം സ്പന്ദിക്കുന്നൊരു വികാരമായി പ്രസരിച്ചു. അവള്‍ അവളെത്തന്നെ സ്നേഹിച്ചുതുടങ്ങിയിരുന്നു. മക്കളെ അടുത്തുപിടിച്ചുനിര്‍ത്തി അരുമയോടെ ചുംബിച്ചു. ആ പ്രായത്തിലുള്ള ഏതൊരു ആണ്‍കുട്ടിയും ചെയ്യുമ്പോലെ അവര്‍ കുതറി മാറുവാന്‍ ശ്രമിച്ചുവെങ്കിലും അവള്‍ അവരെ ചേര്‍ത്തുനിര്‍ത്തി. ന്യൂയോര്‍ക്ക്റ്റൈംസ്‌ വായിച്ചുകൊണ്ടിരുന്ന ഭര്‍ത്താവിന്റെ കഴുത്തിലൂടെ കയ്യിട്ട്‌ സ്നേഹപൂര്‍വം അയാളുടെ മുടിയില്‍ തലോടി, അത്‌ അയാളെ അലോസരപ്പെടുത്തിയെങ്കിലും.

"കുട്ടാ, നമുക്കിന്നൊരു സിനിമക്ക്‌ പോവാം,നിങ്ങള്‍ സ്കൂള്‍വിട്ടുവരുമ്പോള്‍. ലേണേര്‍സ്‌പെര്‍മിറ്റ്‌ കിട്ടിയല്ലൊ, നീ വണ്ടിയോടിച്ചോളു".

കൗമാരമെത്തിയാല്‍പ്പിന്നെ അഛനമ്മമാരോടൊപ്പം പൊതുസ്ഥലങ്ങളില്‍ കാണപ്പെടുവാന്‍ ഇഷ്ടപ്പെടാറില്ലെന്ന സത്യമറിയാതവള്‍ ചോദിച്ചു.

അമ്മക്ക്‌ ഒന്നുമറിയില്ലേ എന്ന മട്ടില്‍ ഒരു പരന്ന ചിരി നല്‍കി അവന്‍ മുറിയിലേക്ക്‌ വലിഞ്ഞു.

ഇന്ന്, ഉച്ചതിരിഞ്ഞപ്പോള്‍, അലസമായൊരു വാരാന്ത്യം ആശിച്ച്‌ പകല്‍ പാതികഴിഞ്ഞ വെള്ളിയാഴ്ച്ചയുടെ വാതില്‍പ്പടിയില്‍ ചവുട്ടിനില്‍ക്കുകയായിരുന്നു. അവള്‍ ഓഫീസില്‍നിന്നും നേരത്തെ എത്തി. പതിനാറുവയസുകഴിഞ്ഞാല്‍ സ്കൂള്‍ബസ്സില്‍ യാത്രചെയ്യുന്നത്‌ 'കൂള്‍' അല്ലെന്ന് ചിന്തിക്കുന്ന മക്കള്‍ അപ്പോള്‍ വീട്ടിലുണ്ടായിരുന്നു.

"അമ്മേ, ഞാന്‍ അമ്മേടെ കാറെടുക്കുന്നു. ഇപ്പോ തിരികെ വരാം." ഡ്രൈവിംഗ്‌ ലൈസന്‍സ്‌ കിട്ടിയ മൂത്ത മകന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു.

-നിരസിച്ചാല്‍ ഭൗതീകസാധനങ്ങളുടെ കൊടുക്കവാങ്ങലുകളില്‍ സ്നേഹമളക്കുന്ന മകന്‍ പറയും-

-അമ്മക്ക്‌ എന്നോട്‌ സ്നേഹമില്ല, എന്നില്‍ വിശ്വാസമില്ല-

മറുപടി കേള്‍ക്കാത്ത താമസം അവന്‍ വാതിലടച്ചു.

അവള്‍ കമ്പ്യൂട്ടറില്‍ പുറംലോകത്തേക്കുള്ള വാതില്‍ തുറന്നിട്ടു.

-എനിക്ക്‌ നിങ്ങളോട്‌ പ്രത്യേക ഒരിഷ്ടം തോന്നുന്നു. അരുതെന്ന് പലവട്ടം വിലക്കിയിട്ടും മനസ്സിലേക്ക്‌ ഇരച്ചുകയറുന്ന വല്ലാത്തൊരിഷ്ടം. വിരോധമില്ലെങ്കില്‍ ഫോണ്‍ നമ്പര്‍ തരു, നിങ്ങളോട്‌ സംസാരിക്കണമെന്ന് തോന്നുന്നു-
വെളുത്തപൂവിന്റെ ഐഡിയില്‍ നിന്നുള്ള ഈമെയില്‍.

അടുക്കളവാതിലിലൂടെ ഇഴഞ്ഞ്‌ അകത്തേക്കു വന്ന അരുതാത്തൊരു ഇഷ്ടം അവള്‍ക്കും തോന്നിയിരുന്നു. ആ ഇഷ്ടം പച്ചക്കറികള്‍ക്കിടയില്‍ പച്ചയായി കിടന്നിരുന്നു. കറിക്കത്തികൊണ്ട്‌ നുറുക്കിമാറ്റാതെ, ചപ്പുകൂനയിലേക്ക്‌ എറിഞ്ഞുകളയാതെ സൂക്ഷിച്ചിരുന്നു.

ശരികളുടെ കൂമ്പാരത്തിനുവെളിയില്‍ അമര്‍ന്നിരുന്ന അരുതാത്തൊരു ഇഷ്ടത്തെ പുറത്തെടുത്ത്‌ അപരാധബോധത്തിലൊഴുക്കിക്കളയാതെ അവള്‍ എഴുതി "എനിക്ക്‌ നിങ്ങളെയും ഇഷ്ടമാണ്‌. എത്ര തടുത്തുവെച്ചിട്ടും എന്റെ ചിന്തകളില്‍ നിങ്ങളുടെ അവ്യക്തമുഖം വന്നുചേരുന്നു".

ഫോണ്‍ അടിച്ചപ്പോഴും സുഖമുള്ളൊരു അനുഭൂതി അവളെ പൊതിഞ്ഞിരുന്നു.

സുഹൃത്തിനെ വിളിച്ചുവരുത്തി ആശുപത്രിയിലേക്കോടും മുമ്പുതന്നെ അവളുടെ ലോകം കറുത്തിരുണ്ടു.

പരിഭ്രമിച്ചു കയറിവന്ന അവളെക്കണ്ട ഭര്‍ത്താവു പറഞ്ഞു.

"മേജര്‍ ആക്സിഡന്റാണ്‌. ഇപ്പോള്‍ ഓപ്പറേഷന്‍ തീയേറ്ററിലേക്ക്‌ കൊണ്ടുപോയിരിക്കുന്നു".

അയാളും സമനില വീണ്ടെടുക്കുവാന്‍ പണിപ്പെട്ടു.

അവള്‍ അയാളിലേക്കൊട്ടിനിന്നു, അവളുടെ രക്ഷകനായി, ഭര്‍ത്താവായി, കുട്ടികളുടെ അഛനായി. നിമിഷങ്ങള്‍ അവരെ സാന്ത്വനിപ്പിച്ച്‌ പരിസരത്ത്‌ ചുറ്റിനടന്നു. അവര്‍ കാറ്റിലുലയുന്ന തോണിയിലെ യാത്രക്കാരായി.

"ഡ്രൈവറുടെ പരിചയക്കുറവാണന്നാണ്‌ പോലീസ്‌ റിപ്പോര്‍ട്ട്‌. ഹൈവേയില്‍ ഒരു ബസ്സിനെ ഓവര്‍റ്റേക്ക്‌ ചെയ്തതാണ്‌". അയാള്‍ സംസാരിക്കുവാന്‍ വളരെ വിഷമിക്കുന്നുണ്ടായിരുന്നു.

മണിക്കൂറുകള്‍ക്കുശേഷം അവനില്ലാത്തൊരു ലോകം അഛനും അമ്മക്കും അജ്ഞാതമാക്കി മകന്‍ ഓപ്പെറേഷന്‍ തീയേറ്ററില്‍നിന്ന് വെളിയില്‍ വന്നു.

റിക്കവറിറൂമില്‍നിന്നും മുറിയിലേക്ക്‌ കൊണ്ടുവന്നപ്പോഴേക്കും രാത്രി ഏറെയായിരുന്നു. അവരുടെ ജീവന്റെ ഒരുതുണ്ട്‌, അവശനായി, ഞരങ്ങിയും മൂളിയും, വേദനസംഹാരിയുടെ കരുണയില്‍ കിടക്കുന്നതുകണ്ട്‌ വീട്ടിലേക്ക്‌ മടങ്ങുവാന്‍ അവര്‍ക്ക്‌ മനസ്സുവന്നില്ല.

"പേഷ്യന്റിന്റെ കൂടെ രാത്രിയില്‍ ആര്‍ക്കും താമസിക്കാനാവില്ലന്ന് അറിയാമല്ലോ. പോയിട്ട്‌ നാളെ രാവിലെതന്നെ ഇവിടെയെത്താമല്ലോ".

നേഴ്സ്‌ അവരെ സ്നേഹപൂര്‍വം വീട്ടിലേക്ക്‌ പറഞ്ഞയച്ചു.

വീട്ടിലെത്തിയപ്പോള്‍ കൊടുംകാറ്റിലുലഞ്ഞ ചെറുമരമായി അയാള്‍ നിന്നു.

"ദീപേ, അവന്‌ ഇതില്‍ക്കൂടുതല്‍ എന്തെങ്കിലും സംഭവിച്ചിരുവെങ്കില്‍, അവനില്ലാത്തൊരുലോകം എനിക്ക്‌ ആലോചിക്കുവാന്‍ കൂടി കഴിയുന്നില്ല.

ഒരു ഊന്നുവടിയുടെ വികാരസാന്ദ്രതമാത്രം പലപ്പോഴും കാട്ടിയിരുന്ന അയാള്‍ വികാരാധീനനായി അവളെ തന്നിലേക്കടുപ്പിച്ചു. അവളുടെ നിശ്വാസം പോലും അയാള്‍ക്ക്‌ ആശ്വാസം പകരുമ്പോലെ.

"രാജ്‌, അരുതാത്തതൊന്നും ചിന്തിക്കരുത്‌"

മുങ്ങിയ തോണിയിലെ യാത്രക്കാരായി ആഴങ്ങളിലുള്ള സ്വര്‍ണ്ണമത്സ്യങ്ങളെ അവര്‍ കണ്ടെത്തുകയായിരുന്നു.

മുറിവിട്ടിറങ്ങുമ്പോള്‍ അവള്‍ പലതിനെയുംകുറിച്ച്‌ ചിന്തിച്ചു.

രാത്രിയേറെയായിരുന്നതിനാല്‍ ഇളയമകന്‍ ഉറങ്ങിയിരുന്നു. അവന്റെ മുറിയില്‍ കയറിച്ചെന്ന് അവനൊരു ചുംബനം നല്‍കി ശരിക്കൊന്ന് പുതപ്പിച്ചു. ഇരുണ്ട ഹോള്‍വേയിലേക്ക്‌ ഇറങ്ങി.


"ദീപേ" അവളെ കുറെയധികസമയം കാണാതിരുന്നതിനാല്‍ രാജിന്റെ ശബ്ദം ബെഡ്‌റൂമില്‍ നിന്ന് ഉയര്‍ന്നുകേട്ടു.

എത്രസമയം അങ്ങനെയിരുന്നുവെന്ന് അവള്‍ക്ക്‌ നിശ്ചയമില്ലാത്തവിധം ചിന്തകളുടെ ലോകത്തില്‍ സമയം അതിവേഗം നീങ്ങിയിരുന്നു.

അവള്‍ എഴുന്നേറ്റ്‌ കതക്‌ ചേര്‍ത്തടച്ചു.

ഭിത്തിയില്‍ തൂക്കിയിരുന്ന കുടുംബചിത്രത്തിലേക്ക്‌ നോക്കി.

നാട്ടിലെ ഉച്ചച്ചൂടില്‍ ചുട്ടുപഴുത്ത്‌ നില്‍ക്കുന്ന ബില്‍ബോര്‍ഡിലെ പരസ്യചിത്രം മനസ്സിലേക്ക്‌ ഇരച്ചുവന്നു. അഛന്‍, അമ്മ, രണ്ടുകുട്ടികള്‍. നമ്മുടെ കുടുംബം സന്തുഷ്ടകുടുംബം. അവള്‍ക്കെല്ലാം കൈവിട്ടുപോകുന്നതുപോലെ. മനസ്സ്‌ ഭീതിയിലാഴ്‌ന്നു.

കമ്പ്യുട്ടര്‍ ഓണ്‍ ചെയ്തു. അരുതാത്തൊരു ഇഷ്ടവുമായെത്തിയ ഈമെയില്‍ തുറന്ന് പലവട്ടം വായിച്ചു. അവരുടെ ചെറിയലോകത്തിലെ വലിയ മതിലുകള്‍ക്കുള്ളില്‍ വഴിതെറ്റിയെത്തിയവളായി സ്വയം കണ്ടു.

അവള്‍ ജീമെയില്‍ ഐഡി ഡിലീറ്റുചെയ്യുന്നതിനായി ജീമെയില്‍ അക്കൗണ്ട്‌ പേജ്‌ തുറന്നു. 'ഡിലീറ്റ്‌ ജീമെയില്‍ ഐഡി' ബട്ടണ്‍ സ്ക്രീനില്‍വന്നു.

ഈമെയില്‍ഐഡി ഡിലീറ്റ്‌ ചെയ്ത്‌.......
പരസ്പരം കൂടുതല്‍ അറിയുവാനാവാതെ, അടുക്കുവാനാവാതെ....
ഇതെന്തിന്‌ ചെയ്തുവെന്നൊരിക്കലും ചോദിക്കുവാനവസരം കൊടുക്കാതെ....
ഒരുബന്ധം ഹോമകുണ്ഠത്തിലെറിഞ്ഞ്‌.....
വഴികളടച്ച്‌.......

ആ ബട്ടണിലേക്ക്‌ അവള്‍ മെല്ലെ വിരലുകള്‍ അമര്‍ത്തുവാന്‍ തുനിഞ്ഞു.

വെളുത്തപാരിജാതപ്പൂക്കളുടെ സൗരഭ്യം.

ഉഷ്ണക്കാറ്റിന്റെ മുരള്‍ച്ച.

"ദീപേ, നീ ഓവര്‍ റിയാക്റ്റ്‌ ചെയ്യുന്നു"

ആരോ തോളില്‍ തട്ടുന്നുവോ?.

അടുത്ത മുറിയില്‍ ഭര്‍ത്താവ്‌ ഉറക്കത്തിലേക്ക്‌ വഴുതിവീഴുകയായിരുന്നു.

-അരുതാത്ത ഇഷ്ടം ജീവിതസഹജമായ ശിക്ഷയര്‍ഹിക്കാത്ത അപരാധമാണ്‌.-

-സ്നേഹം മനുഷ്യസഹജമാണ്‌, ജീവവായുപോലെ നമ്മിലലിഞ്ഞ്‌, ഒഴിവാക്കാനാവാത്തവിധം-

........................................................................................................

*മോര്‍ട്ഗേജ്‌--വീടുവാങ്ങുന്നതിനായി ബാങ്കില്‍ നിന്നെടുക്കുന്ന വായ്പ.


raoul eshelman

If someone asks us whom we identify with most in ethical terms, victims or perpetrators, the answer is usually easy. Victims – the weak and the oppressed – draw our natural sympathy and perpetrators our scorn and skepticism. The most universally despised perpetrator is the murderer, and worst of all is one that kills intentionally and in serial form. It is all the more peculiar, then, when a popular American TV series entirely ignores our normal ethical expectations and makes the worst imaginable kind of perpetrator – a serial killer – its hero. The series, of course, is Dexter, which has been running for five seasons on the cable channel Showtime. In spite of its gruesome subject matter – during the course of the first five seasons its hero murders at least a dozen people on screen in cold blood – the show has attracted a large following of mainstream viewers. These viewers, for their part, avidly follow the adventures of this sociopathic hero with his insatiable taste for ritual murder. Just how and why is this kind of identification possible?

For someone unfamiliar with the particulars of the show, the whole thing may first sound like a gross exercise in bad taste. Dexter, however, is an excellent example of a new type of ethical attitude in the narrative arts that prefers whole, active human perpetrators to passive, weak, or psychologically split-apart victims. I call this new kind of ethics in art performatist, for reasons that I’ll explain further below. To understand how this kind of ethics works, though, we first have to look at the details of the show more closely.

The show’s main conceit is that a sociopathic serial killer – someone categorically bad – can nonetheless do good by following a code stipulating that he kill other murderers. The show’s hero, Dexter Morgan, is an adopted child whose policeman father, Harry, discovers early on that his son is a sadistic sociopath with no empathy or inner feelings. To keep Dexter from killing indis­criminately, the father provides him with a moral codex stipulating that he kill only murderers who have escaped justice (“The Code of Harry”). Because Dexter, who works as forensic expert for blood splatter patterns in the Miami police force, has access to information and techniques allowing the doubt-free identification of murderers, his own standards of proof turn are more exacting than those of the law. Indeed, the main conflicts in the show have less to do with Dexter’s way of meting out justice (which, being related from his point of view, is not subject to much doubt or ethical scrutiny) but with his attempts to adjust his empty, asocial personality to the non-sociopaths with whom he must coexist in order to survive. Considerable dark humor is derived from this, especially since the story is told from Dexter’s perspective (he narrates from off camera).


In spite of his bloodthirsty need to kill, there are numerous things about Dexter that make him appealing. First, he doesn’t have any real inner life – as he constantly emphasizes, he feels complete emotional emptiness inside. The actual reason for his empty state, however, is that he is simply imitating someone else. As a child he was forced to witness the brutal murder-by-chain-saw of his mother. As a result, he became a sociopath condemned to repeat the deed in regard to others. Dexter is really part of a greater human mechanism that works by imitation (of both good and bad things). Dexter is trapped in a category that makes him evil, but it is not something that he chose of his own free will. By extension, we must assume that we are also all subject to the influence of such categories, though of course not in such an extreme and traumatizing way.

Secondly, Dexter follows a Code that makes it possible to do good even under these circumstances (by only killing other murderers). The parallels to religion are hard to overlook. Dexter at first adheres to the Code of Harry as if it were an absolute source of truth. Eventually, however, he discovers that Harry was indirectly responsible for the murder of his mother and had lied to him on numerous occasions. Even though it is not backed up by absolute fatherly Truth, Dexter nonetheless continues to use the Code – presumably because it still continues to work. In spite of being an avowed atheist, Dexter behaves like a religious believer who is skeptical but has not yet lost all faith in a higher Good that might eventually save him. Also, viewed logically (or categorically, as a philosopher might say), if Dexter applied the Code in absolute terms it would lead to the elimination of all other murderers. Dexter’s extreme categorical evilness thus also gives him the possibility of eliminating that evil category altogether. This sort of categorically justified metaphysical optimism – of being able to do good in spite of being caught up in the worst possible conditions – provides a major point of ethical identification.
A third reason that we can identify with Dexter is because of his complete separation from others. Dexter is unable to talk to anyone intimately without effectively confessing to murder. In fact, the only people who know his secret are his father and his victims (who of course never live to tell about it). Because the show is narrated by Dexter himself, we have the feeling of having access to the complete truth about his (admittedly empty) inner life. Much of the show plays on this emptiness in a comic way. For like ourselves (though in a much more extreme fashion) Dexter has to fake interest in social and emotional rituals to get by in life. He is, in effect, like every guy who has to be polite to his domineering future mother-in-law or get artificially excited about his girlfriend’s emotional whims. Even though Dexter’s separation from

society remains absolute, he remains just like us – in an extreme, comic way. And, whatever else he may be, Dexter remains his own man: he has his own unique mode of existence that remains inaccessible to the rest of society.

A fourth thing that makes Dexter appealing is the close connection between art and his asocial state. This doesn’t mean that the show tries to make murder and bloodshed beautiful or attractive (the actual murders are not portrayed in an especially appealing way). The only segment consistently linking Dexter with beauty can be found in the credits, which show him swatting a blood-filled mosquito, squeezing a blood-red orange, putting on a shroud-like undershirt, slicing meat etc. These sensually loaded, visually pleasing cues, which are in themselves harmless, remind us of Dexter’s habit of killing only evildoers, of draining them of blood, of shrouding them in plastic foil, of stabbing and slicing them up, etc. Once more, Dexter is revealed as someone participating in beautiful, pleasing, sensual things (something that is universally human and that we enjoy watching or doing too). This shared experience of beauty isn’t enough to “save” him or justify his acts, but it still provides us with a common, immediately perceptible source of identification. Thus although Dexter is doing something that we do not condone in formal ethical terms, his conduct appears as an extreme variant of normal human behavior rather than as a monstrous, completely alien activity.

Let me quickly summarize the four points outlined above. The first is that human behavior is governed by categories or frames in which we are trapped. Our task is to transcend those categories in order to achieve some kind of good or self-betterment. The second is that some form of religious guidance provides a positive way to go about doing this (even though the absolute truth of this guidance is open to doubt). Belief may be an illusion, but it is a socially productive one. Thirdly, we are deep down inside all whole, separated beings. Each of us has a separate, unique mode of being that exists on its own. And, because we do exist on our own as separated beings we have to adjust to others by way of imitation (by engaging in what philosophers call mimesis). In such a case, imitating actions is more important and effective than imitating words. Fourthly, we find the idea that human sensuality and the enjoyment of beauty are closely connected (even if their ethical consequences may be problematical). Beauty provides a kind of pleasurable free zone that exists prior to ethical problems. Our experiencing of that beauty represents a unifying human quality.
These features are not accidental attributes of this particular show. Taken together, they form the basic ingredients of what I would call a performatist ethics—an ethics that makes us identify with willfully acting, whole human perpetrators over passively reacting, psychologically split-apart victims (something that is typical of postmodernism). These are people that perform – that actively do things rather than wait for them to happen, and necessarily cross social and legal boundary lines. Furthermore, it is an ethics that emphasizes metaphysical optimism over metaphysical pessimism and beauty and sensuality over ugliness and suffering. It’s not possible here to go into the larger historical reasons why this is happening or even give more examples. What is certain, however, is that Dexter is part of a broader development that we are going to see much more of in the near future.

raoul eshelman


santhosh pala

നിദ്രഭേദിച്ചെത്തുന്ന
നിഴല്‍രൂപങ്ങള്‍
ഒരു നിരാലംബന്റെ
കണ്ണ് പൊത്തിക്കുന്നു
വ്യഥിത സങ്കല്‍പ്പങ്ങളി-
ലിഴകള്‍ പാകുന്നു

മുട്ടി നില്‍ക്കുന്ന
വലിയ എടുപ്പുകളുടെ
ഏകാന്തതയില്‍
എണ്ണിത്തീരാത്ത നക്ഷത്രങ്ങള്‍
എഴുന്നേറ്റിരുന്ന് ഉറക്കം
കെടുത്തുന്നു

ഉത്തരം കിട്ടാത്ത സമസ്യകള്‍
ഉത്തരം തേടി
ഉത്‌കണ്ഠകളുടെ പെരുമഴയില്‍
വിരല്‍ചുറ്റായി
പരിണമിക്കുന്നു,
തിളച്ചടുക്കുന്നു.

ചുവപ്പുമഷിയിലെന്‍
കവിതപടരുകയാണ്
കറുത്തപുഷ്പത്തലപ്പിലൊ-
രഗ്നിഗോളമായ്...


പരിദേവനം

മുത്തശ്ശനൊത്തൊരു
ചാരുകസേരയില്‍
വന്‍പെഴും വീടിന്റെ
ഉമ്മറം കാക്കുന്നു
മുത്തശ്ശി കാവലായ്
നില്‍ക്കുന്നു മുറ്റത്ത്
വെട്ടം വിതറും
വിളക്കുമായ്.
അച്ഛനുമമ്മയും
ഉണ്ണീടെ ചേച്ചിക്ക്
കല്യാണമെത്തുവാന്‍
ഒട്ടിപിടിച്ചൊരു
വണ്ടി കേറി

കോരനു ചോറ്
വിളമ്പാനിപ്പൊളെന്‍
കോമളച്ചേച്ചി
തിരയുന്നതേയില്ല
പുസ്തകത്താളിലുണര്‍ന്ന
മനസ്സിന് എന്തോരം
നന്ദി ഞാന്‍ ചൊല്ലിടേണ്ടൂ!

കാലങ്ങളേറെ
വിലപിച്ചതിനാലോ
കാരുണ്യമായി-
ക്കറുത്തകൂടുണ്ടായി?
കാലത്ത്
കോര്‍ത്തമാടിന്റെ
തുണ്ടം പൊതിഞ്ഞെന്നില
കാഴ്ചയ്ക്ക് വക്കില്ല
ഹൈദ്രോസൊരിക്കലും.

വേലപ്പനാശ്ശാരി
വേലിക്കകത്തേക്ക്
കേറി വരുമ്പോളകം
വിറക്കും
വീതുളി വെച്ചയാള്‍
മാറിന്റെ പൂളെടുത്തഞ്ചാറുരുപ്പടി
തീര്‍ത്തിടില്ലേ?

നീളും കരങ്ങളെ
വെട്ടിമാറ്റുന്നതാല്‍
പ്രേയസ്സി നിന്നെ പുണരാനുമാകില്ല
ദേശം ഭരിക്കൊന്നൊ-
രീശന്റെ കോവിലില്‍
സ്വര്‍ണ്ണം പൊതിഞ്ഞവര്‍
നിര്‍ത്തിയേക്കാം.

ഇത്ര തപിക്കുന്ന
പാഴ്‌ജന്മ വേദന
പാരിലിന്നാരാ തിരക്കീടുക?
കേമം പറയുന്ന
ഞാനിന്ന് തേക്കല്ല
പോക്കണം കെട്ടോരു
കോന്തന്‍ മരം

കണ്ണു കിട്ടാതെയെന്‍
മിന്നലേ വന്നെന്റെ
ചങ്ക് കരിച്ചങ്ങെടുത്തീടുക!
കോടാലി കേറാതെ
തെന്നലെ വന്നെന്നെ
ചോടേ എടുത്ത്
മറിച്ചീടുക!



കുന്തിയാന* കളുടെ കാട്

ഇന്നലെ വരെ
ഒരു
കുഴിമടിയനായിരുന്നു,
ഞാന്‍-
ആനക്കാര്യമൊഴിച്ച്.

കുഴിയാന,
പിടിയാന,
കൊമ്പനാന-
കണ്ടിട്ടുള്ള
ആനകള്‍
പലത്.

കാണാത്തതായി
കുന്തിയാന
മാത്രം!

ഇടയ്ക്കിട-
യ്ക്കെത്തുന്ന
കുന്തിയാനകളെ-
ക്കാണാന്‍
എന്ത്
രസമായിരിയ്ക്കും?

കാടും മേടും
ഉത്സാഹത്തോടെ
കേറാന്‍
പോയത്,
അതിന്‍റെ
ശേലുകാണാന്‍.

അതിശൈത്യം
നിരന്ന
മലയില്‍
അതിശയത്തോടെ
നിന്നപ്പോള്‍
കൂട്ടുകാരന്‍
ചോദിച്ചു,
കണ്ടല്ലോ
അല്ലെ
കൂട്ടം തെറ്റിയും
തെറ്റാതെയും
നില്‍ക്കുന്ന
കുന്തിയാനകളെ!

സ്ടോബിലാന്തസ്സ് കുന്തിയാന*
*( നീലക്കുറിഞ്ഞിയുടെ ശാസ്ത്രനാമം)




അറിഞ്ഞും അറിയാതെയും

അറിഞ്ഞു കൊണ്ട് തന്നെയാണവള്‍
അടുത്തിരുന്നത് എന്നാണ് ഇപ്പോഴും
മനസ്സ് പറയുന്നത്
അറിയാതെ തൊട്ടപ്പൊളെനിയ്ക്ക്
തോന്നി,
അവളുടെ ചൂട് പൊള്ളുന്നതല്ലെന്ന്.

അറിഞ്ഞു കൊണ്ട് തന്നെയാണവള്‍
കാലുരുമ്മിയത് എന്നാണ് ഇപ്പോഴും
മനസ്സ് പറയുന്നത്
അറിയാതെ നോക്കിയപ്പോളെനിയ്ക്ക്
തോന്നി,
അവളുടെ മുഖത്തെക്കാളും സൌന്ദര്യം
കാലുകള്‍ക്കാണെന്ന്.

അറിഞ്ഞു കൊണ്ട് തന്നെയാണവള്‍
കൈ തലോടിയത് എന്നാണ് ഇപ്പോഴും
മനസ്സ് പറയുന്നത്
അറിയാതെ ചോദിച്ചപ്പോളെനിയ്ക്ക്
തോന്നി,
അവളുടെ വാക്കുക്കളെക്കാളും ഭംഗി
വിരലുകള്‍ക്കാണെന്ന്.

അറിഞ്ഞു കൊണ്ട് തന്നെയാണവള്‍
വിളിച്ചത് എന്നാണ് ഇപ്പോഴും
മനസ്സ് പറയുന്നത്
അറിയാതെ ചെന്നപ്പോളെനിയ്ക്ക്
തോന്നി,
അവളില്‍ ഒരു ഞാനുണ്ടെന്ന്
അവളമ്മയും ഞാനച്ഛനുമായി
ജീവിച്ചു തുടങ്ങിയെന്ന്!.


പാഠം നാല് - ചെമ്പരത്തിപ്പൂവ് ചില്ലറക്കാരനല്ല



ചെമ്പരത്തിപ്പൂവിന്റെ
പരിച്ഛേദം വരക്കാന്‍
പത്തു പ്രാവശ്യം
ഇമ്പോസിഷന്‍
കിട്ടിയാലെന്താ
പഠിച്ചല്ലോ!

പരാഗങ്ങള്‍
വായുവില്‍ക്കൂടി
പകരുമെന്ന്
വിശ്വസിച്ചിരുന്നതു
കൊണ്ടാണോന്നറിയില്ല
പെമ്പിള്ളേരോട്
വര്‍ത്താനം പറയുന്നത്
കണ്ടാല്‍
ചൂരല്‍ പുറകിലൊളിപ്പിച്ച്
മത്തായി സാര്‍
പറന്നെത്തിയിരുന്നത്.

നായ്ക്കരുണപ്പൊടി
നാലു ബഞ്ചില്‍ വീശിയാലെന്താ
നാലു ബക്കറ്റ് വെള്ളം കോരിയാലെന്താ
നാലു ദിവസം പുറത്തു നിന്നാലെന്താ
ചൂണ്ടിയില്ലേ മാഷേ
ചൂണ്ടുവിരലില്‍
തൂങ്ങിവന്നിരുന്നോളെ!

ചെവിപ്പുറകിലന്നു കേറിയ
ചെമ്പരത്തിപ്പൂവുമായി
സാറിന്ന്
ജീവശാസ്ത്രം തോമ്മാസാറെടുത്തോ
കണക്ക് ഞാന്‍ പഠിപ്പിക്കാം
ചരിത്രം ഞാന്‍ പഠിപ്പിക്കാം
എന്നും പറഞ്ഞ്
തെക്കോട്ടും വടക്കോട്ടും
നടപ്പാണ്

കണ്ടും കേട്ടും നിന്ന
ഒന്നാം മണി
കുടുകുടാച്ചിരിക്കുന്നു!
രണ്ടാം മണി
വെറുതെ ചിരിക്കുന്നു!
നാലുമണിക്ക്
കുലുങ്ങിക്കുലുങ്ങി-
ച്ചിരിക്കാനൊരുങ്ങുന്നു
വീട്ടിലേക്കുള്ള
വഴി കാണിച്ച്
വേറൊരെണ്ണം

സ്കൂള്‍ മുറ്റത്ത്
രണ്ടു ചെമ്പരത്തിപ്പൂവുകള്‍
കെട്ടിപ്പിടിച്ച്
പൊട്ടിച്ചിരിക്കാന്‍
തുടങ്ങിയിട്ട്
നേരം കുറെയായി!

ചങ്കെടുത്ത് കാട്ടിയാലും
ചിലപ്പോഴങ്ങനെയാണ്

മനസ്സിരുത്തി പഠിക്കുന്നത്
ഒരു കാലത്തും മറക്കില്ലെന്ന്
സാറു തന്നെയല്ലേ
പറഞ്ഞു തന്നിട്ടുള്ളത്?!


brinda
ഓമനക്കുട്ടി
രാവിലെ
ഒറ്റയ്ക്ക് നടക്കാനിറങ്ങി .

കാറ്റുകളുടെ
നിശബ്ദ തഴുകലും
തെളിഞ്ഞ മാനവും കണ്ട്‌
അവള്‍
മൂളിപ്പാട്ട് പാടാന്‍ തുടങ്ങി .

പാട്ട്
തൊണ്ട ക്കുഴിയോളം വന്നു
കിടങ്ങുകളിലെയ്ക് താണു പോയി .
അന്നു മുതല്‍
അവള്‍ക്ക്
തൊണ്ട വേദന തുടങ്ങി .

വഴിയിലൂടെ
കൃത്രിമ മുലകള്‍ ധരിച്ച
അമ്മയെന്ന് പറയ പെടാവുന്ന ഒന്ന്
ചത്ത മുയലിന്‍റെ കണ്ണുകളുള്ള
ഒരു ചെറിയ പെണ്‍കുട്ടിയെ
തുടലില്‍ പിടിച്ച്
സ്റ്റൈലില്‍ നടന്നു .

വഴി മാറാന്‍
ഓമനക്കുട്ടി
ഒരു കിടങ്ങ് ചാടി ക്കടന്നു
അവളുടെ കാല്‍
ഉളുക്കി .

കാലു നന്നാക്കി ക്കൊടുത്ത
വൈദ്യന്‍
ഫീസായി ഉമ്മ ചോദിച്ചു .

അപ്പോഴാണ്‌
അവള്‍ക്ക്
താനൊരു ആകാശ മാണെന്നും
കൊള്ളി മീനുകള്‍ പായുന്നുന്ടെന്നും
മനസ്സിലായത് .

മരണപ്പെട്ടുപോയ വയലുകളെ പ്പോലെ
ശിരസ്സറ്റ കുന്നുകളെ പ്പോലെ
തൊണ്ട വേദനയുള്ള
കാലുളുക്കിയ ഓമനക്കുട്ടി
വഴുക്കലുള്ള പാറമേല്‍
അള്ളിപിടിച്ച് കയറാന്‍ തുടങ്ങി .

പിന്നീട്
അവള്‍
പാരസെറ്റമോള്‍ ഭക്ഷണ മാക്കി .
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

Tuesday, January 25, 2011


dona mayura

തമ്മില്‍ പിരിയുന്നത് എങ്ങിനെയായിരിക്കണം
എന്നതിനെപ്പറ്റിയായിരുന്നു കണ്ടുമുട്ടിയപ്പോഴെ
ഞാന്‍ ചിന്തിച്ചിരുന്നത്,
അത്രമേല്‍ നിന്നെ ഇഷ്ടമായത് കൊണ്ട്.

ഇലകൊഴിയുന്നൊരു മഞ്ഞുകാലത്ത്
ഇനിയും മരവിച്ചിട്ടില്ലാത്തൊരു പാര്‍ക്ക് ബഞ്ചില്‍‍,
കാലം കൊണ്ടു വച്ച
രണ്ട് ഐസ് ക്യൂബുകള്‍ പോലെ നമ്മള്‍.

അരിച്ച് കയറുന്ന തണുപ്പിനെ
തുളച്ച് കയറുവാനാവാതെ
നട്ടുച്ചയുടെ വെയില്‍
നമുക്കുമേല്‍ കുടപിടിക്കും.

മടിച്ച് മടിച്ച് തണുപ്പിറങ്ങി,
ഉരുകി ഒലിച്ചിട്ടും
വേര്‍പിരിയാനാവാതെ,
ബഞ്ചില്‍ നിന്നും
ഒലിച്ചിറങ്ങി
ഒന്നിച്ച്
നാം
ഒഴുകിയൊഴുകി പോകും.

നമുക്കുമേല്‍ അപ്പോള്‍
ഇരുളും വെളിച്ചവുമൊരു പിയാനോ ആകുന്നു,
കാലം നമ്മുടെ പ്രണയസങ്കീര്‍ത്തനം
ആ പിയാനോയില്‍ വായിക്കുന്നു.

മുകളില്‍ തിളച്ച് മറിയുന്ന കടലും,
താഴെ ചിറകുകളില്‍ തീപ്പിടിച്ച
മേഘഗര്‍ജ്ജനത്തിന്റെ അലകളും
മറ്റുള്ളവര്‍ അന്നേരം
കാണുകയും കേള്‍ക്കുകയും ചെയ്യുന്നു.

പ്രണയത്തെക്കുറിച്ച്
എനിക്കൊന്നും അറിയുകയില്ലെന്നും,
പ്രണയത്തെക്കുറിച്ച് മാത്രം
ഞാനൊരിക്കലും എഴുതുകയില്ലെന്നും
നിന്നോട് ഞാനന്നേ പറഞ്ഞതല്ലെ!

Wednesday, January 5, 2011


satheesh chelatt

പൂച്ചയുടെ മുഖമുള്ളൊരാൾ
തലപ്പാവു വച്ചൊരാൾ
ടെലിവിഷനിൽ കാണാറുണ്ട്.
പൂച്ചയെപ്പോലെ തന്നെ
എലികളാണ്‌ ശാപ്പാട്.
ഇന്ത്യൻ എലികൾ .


ചെന്നായയുടെയോ നായയുടെയോ
മുഖമുള്ളൊരാൾ
ഇയാളുടെ ചങ്ങാതിയാണ്‌.
ഇന്ത്യൻ ജനതയുടെ
തലച്ചോറിലാണ്‌
ഇയാളുടെ കണ്ണ്‌.
അതിന്നു
പൂച്ചയും നായയും തമ്മിൽ
കരാറിലൊപ്പുവച്ചു .

പൂച്ചയുടെ
ങ്യാവൂ,ങ്യാവൂയെന്നുള്ള
വിശപ്പിന്റെ നിലവിളിയും
മുഖത്തെ നരച്ച കുറ്റിരോമങ്ങളും
ഇടയ്ക്കിടെ
സൗമ്യമായ ചിരിയും
എലികളെ നോക്കിയാണ്‌ .

പൂച്ചയും നായയും
വച്ച കെണീയിൽ
ഇന്ത്യൻ എലികൾ വീണില്ല.
കണ്ടൻപൂച്ച നിരാശനായ്,
എങ്കിലും എലികളെ കാത്തിരുന്നു.
പൂച്ചയും നായയും കറുത്തൊരു
പൂച്ചക്കുട്ടിയും..
കറുത്തവൾതൻ
ജനിതക ധാരയെ
മറക്കുന്ന,
ശിരസ്സ് നഷ്ടപ്പെട്ടവൾ
ഇന്ത്യൻ എലികളുടെ ചരിത്രം
പൂച്ചയിൽ നിന്നുള്ള
വഴിമാറലാണ്‌ .
പൂചയൊറ്റയ്ക്കല്ല ,
ചെന്നായയുടെയോ നായയുടെയോ
മുഖമുള്ളൊരാൾ കൂടെയുണ്ട്‌.

Sunday, January 2, 2011




m c rajanarayanana

"ലോകത്തിന്റെ നിമിഷം തോറുമുള്ള വികാസമാണ്‌ പത്രം" ലോകത്തിന്റെ ബഹുവിതാനങ്ങളിലുള്ള, രൂപത്തിലുള്ള അനുനിമിഷ വികാസത്തിനൊപ്പമെത്താനുള്ള ഓട്ടമാണ്‌ പത്രത്തിന്റെ ഫിസിക്സ്‌. ഹരികുമാർ എഴുതുന്നു. "ലോകം ഒരിക്കലും പഴയതല്ല. ഓരോ നിമിഷവും പുതിയതാണ്‌ എന്നാണ്‌ പത്രം പ്രചരിപ്പിക്കുന്നത്‌." ദൃശ്യമാധ്യമങ്ങൾ കൊടിക്കൂറ പാറിക്കുന്ന കാലത്ത്‌ പത്രത്തിന്റെ ഭൂമികയെപ്പറ്റി വസ്തുനിഷ്ഠമായി അഭിപ്രായം പ്രകടിപ്പിക്കുന്നതിൽ ഹരികുമാർ വിജയിക്കുന്നു. മാധ്യമങ്ങൾ പരസ്പരം മത്സരിക്കുന്ന കാലത്ത്‌ സ്വയം നവീകരണശേഷി പ്രകടമാക്കുന്നവർക്കേ അതിജീവനത്തിന്റെ പാതയിലൂടെ പ്രയാണം ചെയ്യാനാകൂ എന്ന്‌ സ്പഷ്ടമാണ്‌. അതിലേക്കു തന്നെയാണ്‌ ചിന്തോദ്ദേ‍ീപകമായ രീതിയിൽ ഹരികുമാർ വിരൽ ചൂണ്ടുന്നത്‌.

പംക്തിയിൽ ആവർത്തിച്ച്‌ പ്രത്യക്ഷപ്പെടുന്ന സബ്ബ്‌ ഹെഡ്ഡിംഗുകളാണ്‌ പക്ഷിയുടെ നോട്ടം, കാഴ്ചയുടെ കടൽ എന്നിവ. നിർവ്വചനങ്ങളും നിരീക്ഷണങ്ങളും നിറഞ്ഞ ഉപശാഖകളായി ഇവ പംക്തിയിൽ നിലകൊള്ളുന്നു. കൂടാതെ ജീവിതത്തിന്റെ ഭിന്നമേഖലകളെക്കുറിച്ചും സമീപനങ്ങളെപ്പറ്റിയും ചിന്തകരും താത്വികാചാര്യന്മാരും പറഞ്ഞത്‌ പംക്തിയിൽ എടുത്തുപറയുകയും ചെയ്യാറുണ്ട്‌. ഏകാന്തത്തയെക്കുറിച്ച്‌ ലോഡ്‌റോറിൻസ്ലർ പറഞ്ഞതിൽ ചിലത്‌ ഏക്കാളത്തിനും പ്രസക്തമായവതന്നെ. ഉദാ: "എന്തുകൊണ്ടാണ്‌ ഏകാന്തത്ത തോന്നുന്നത്‌ എന്ന്‌ അന്വേഷിക്കുവാൻ തുടങ്ങുന്നതോടെ അത്‌ സാവധാനം നമ്മെ സന്തോഷത്തിൽ കൊണ്ടെത്തിക്കും." ഏകാന്തത്തയെക്കുറിച്ചുള്ള 11 അഭിപ്രായങ്ങളാണ്‌ പംക്തി ക്രോഡീകരിച്ചിരിക്കുന്നത്‌.
വർഷങ്ങൾക്കുമുമ്പ്‌ 'സൺഡേ' മാസികയിൽ പ്രതീഷ്‌ നന്ദി വാർദ്ധക്യത്തെക്കുറിച്ചും ഏകാന്തത്തയെപ്പറ്റിയും എഴുതിയ ലേഖനങ്ങൾ ഓർമ്മയിലെത്തുന്നു. അക്കാലത്ത്‌ ഏറെ ചർച്ച ചെയ്യപ്പെട്ടവയായിരുന്നു. പ്രതീഷ്‌ നന്ദിയുടെ ലേഖനങ്ങൾ. നമ്മുടെ സഹയാത്രികനും സന്തത്ത സഹചാരിയുമായാണ്‌ ഏകാന്തത്തയെ നന്ദി വിശേഷിപ്പിച്ചതു. പൂർവ്വ വായനയുടെ അപൂർവ്വസ്മൃതികൾ മനസ്സിലുണർത്തുവാനപര്യാപ്തമാണ്‌ പംക്തിയിലെ ഉദ്ധരിണികൾ.

കനേഡിയൻ നോവലിസ്റ്റും കവിയുമായ മാർഗരറ്റ്‌ അറ്റ്‌വുഡിനെക്കുറിച്ച്‌ എഴുതിക്കൊണ്ട്‌ അവരുടെ ചില ചിന്തകൾ അക്കമിട്ട്‌ കുറിക്കുന്നുണ്ട്‌ ഹരികുമാർ. നോവലിസ്റ്റിന്റെ ചിന്താസരണിയിലേക്ക്‌ വെളിച്ചം വീശുന്നവയാണ്‌ അവ. "നോവലുകൾ നല്ല ജീവിതം നയിക്കുവാനുള്ള ഗൈഡുകളല്ല. ചിലർ അങ്ങിനെ കരുതുന്നുണ്ടെങ്കിലും" സാഹിത്യത്തിലേയും കലയിലേയും അസാന്മാർഗ്ഗികതയെക്കുറിച്ച്‌ ചർച്ചകൾ സജീവമാകുന്ന കാലമാണല്ലോ ഇത്‌. സാഹിത്യത്തിൽ സേൻസർഷിപ്പ്പോലും വേണമെന്ന്‌ പറയുമ്പോൾ ചില സാഹിത്യകാര(രി)ന്മാർക്ക്‌ മടിയില്ലാതായിട്ടുണ്ട്‌. അവർക്ക്‌ മാർഗരറ്റ്‌ അറ്റ്‌വുഡിനെ ചിന്തകൾ നേർവഴി നൽകും. സിനിമയിലെ സേൻസർഷിപ്പ്‌ എടുത്ത്‌ മാറ്റേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ ചർച്ച നടക്കുന്ന കാലത്ത്‌ സാഹിത്യത്തിൽ സേൻസർഷിപ്പ്‌ വേണമെന്ന്‌ ചിലർ ആവശ്യപ്പെടുന്നു എന്നതാണ്‌ ഏറെ വിചിത്രം. എന്തുവായിക്കണം എന്നത്‌ വായനക്കാരന്റെ സ്വാതന്ത്ര്യമാണ്‌. ഓരോ വായനക്കാരനും സ്വന്തം താൽപ്പര്യനും അഭിരുചിക്കുമനുസരിച്ചുള്ള പുസ്തകങ്ങൾ സ്വയം തിരഞ്ഞെടുത്തുകൊള്ളും. കലയിൽ സന്മാർഗ്ഗികതയും അസന്മാർഗ്ഗികതയും കേവലം ആപേക്ഷികവുമാണ്‌. വായനക്കാരന്റെ സ്വതന്ത്ര ചിന്തയെമാനിക്കുന്ന ശ്രേഷ്ഠമായ പംക്തിയാണ്‌ അക്ഷരജാലകം.

കാഴ്ചയുടെ കടലിൽ ഇന്റർനെറ്റിനെക്കുറിച്ച്‌ ഇതിനെകാണാം "പുതിയ ഏകാന്തത്തയാണ്‌ ഇന്റർനെറ്റ്‌ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്‌. സ്നേഹരഹിതമായ, തീവ്രമായ ഏകാന്തത്തയുടെ, വ്യക്തിരാഹിത്യത്തിന്റെ ഉപനിഷത്താണ്‌ ഇന്റർനേറ്റ" ഇത്തരം മൗലികമായ അഭിപ്രായങ്ങൾ പംക്തിയ്ക്ക്‌ അനന്യത നൽകുന്നു. മറ്റൊരു ലക്കത്തിലെ പക്ഷിയുടെ നോട്ടം പറയുന്നത്‌ കേരളത്തെക്കുറിച്ചാണ്‌ ."കേരളം കുറ്റകൃത്യങ്ങളുടെയും ഭ്രാന്തുപിടിച്ച ആസക്തികളുടേയും ഇടമായിക്കൊണ്ടിരിക്കുകയാണ്‌. മാധ്യമങ്ങളിലൂടെ കാണാൻ കഴിയാത്ത മറ്റൊരു കേരളം അടിയിലുണ്ട്‌. ഇതൊന്നും കാണാതെ ഇപ്പോഴും തമ്പുരാക്കന്മാരുടെ കഥ പറയുകയാണ്‌ സംവിധായകർ".
വിവേകാനന്ദ സ്വാമികൾ ഭ്രാന്തലയമെന്ന്‌ വിശേഷിപ്പിച്ചു കേരളത്തിന്റെ ഇന്നത്തെ അവസ്ഥയും പോയകാലത്തിൽ നിന്ന്‌ ഏറെയൊന്നും ഭിന്നമല്ലെന്ന്‌ നമ്മെ ഓർമ്മിപ്പിക്കുകയാണ്‌ ലേഖകൻ. യഥാർത്ഥത്തിൽ ജാതിക്കോമരങ്ങൾ ഉറഞ്ഞു തുള്ളുന്നില്ലെങ്കിലും മനസ്സിലെ വേലിക്കെട്ടുകളും മതിലുകളും ശക്തമായി തുടരുന്നതിന്റെ കാഴ്ചകൾ തന്നെയാണ്‌ ഇന്നത്തെ കേരളം നൽകുന്നത്‌. മതപരവും ജാതിപരവുമായ സ്പർദ്ധയുടെ അടിയൊഴുക്കുകൾ ശക്തമാക്കുകയും ചെയ്യുന്നു. ഒരു ചെറിയ തീപ്പൊരി വലിയ സ്ഫോടനത്തിന്‌ കളമൊരുക്കുന്ന നില. വയലാർ എഴുതിയതുപോലെ മനസ്സിൽ ആയുധപ്പുരകൾ സൃഷ്ടിക്കുന്നവരായി മാറുകയാണ്‌ മനുഷ്യർ.
ഗബ്രിയേൽ ജോസിപോവിസിയെ അറിയാൻ സഹായിക്കുന്നു. ഹോമർ, ഷേക്സ്പിയർ തുടങ്ങിയവർക്ക്‌ കല ഒരേ സമയം ലഭ്യതയും അഗാധവുമായിരുന്നു എന്നു പറയുന്ന അദ്ദേഹം പറയുന്നു "ജോൺ ബെറിമാൻ പറഞ്ഞത്‌ ഉദ്ധരിക്കട്ടെ. കഴിവതും ചുരുക്കി എഴുതുക. കാര്യ ഗൗരവം ഉൾക്കൊണ്ട്‌."
ഇക്കാലത്തെ ലേഖനങ്ങളുടെയും പ്രബന്ധങ്ങളുടെയും പംക്തികളുടെയും പ്രധാന ന്യൂനതയും കൃഷ്ടതയും സ്വതന്ത്രചിന്തയുടെ ധൈര്യപൂർവ്വമുള്ള അഭിപ്രായപ്രകടനത്തിന്റെ അഭാവം തന്നെയാണ്‌. അക്കാര്യത്തിൽ 'അക്ഷരജാലകം' വേറിട്ടു നിൽക്കുന്നു. ഏതുകാര്യത്തിലും സ്വതന്ത്രനിലപാടുള്ള ലേഖകൻ തന്റെ അഭിപ്രായങ്ങൾ സധൈര്യം രേഖപ്പെടുത്തുന്നതായി കാണാം. കലാ സാംസ്കാരിക സാഹിത്യ കാര്യങ്ങളിൽ മാത്രമല്ല മറിച്ച്‌ സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിലും അദ്ദേഹം അഭിപ്രായങ്ങൾ വെട്ടിത്തുറന്ന്‌ എഴുതുന്നതായി കാണാം. അതാകട്ടെ വായനക്കാരനെ ചിന്തയുടെ പുതിയ സരണിയിലേക്ക്‌ നയിക്കുകയും നവീനകാഴ്ചകളിലേക്കുള്ള വാതായനങ്ങൾ തുറക്കുകയും ചെയ്യുന്നു. ചിന്തയെ, കാഴ്ചപ്പാടിനെ നവീകരിക്കുന്ന ലേഖനങ്ങളും രചനകളുമാണ്‌ ഈ കാലഘട്ടം ആവശ്യപ്പെടുന്നത്‌.

വായനക്കാരുടെ നിത്യജീവിതത്തെ സ്പർശിക്കുന്ന കാര്യങ്ങളും വസ്തുതകളും പംക്തിയിൽ വിഷയമായി മാറുന്നു. ഭാഷണമെന്നപോലെ ഭക്ഷണവും അതുകൊണ്ടാണ്‌ സ്ഥാനം നേടുന്നത്‌. പംക്തിക്കാരന്‌ ഇഷ്ടപ്പെട്ട ഹോട്ടലുകളും ഭക്ഷണപദാർത്ഥങ്ങളും വിരളമായി പരാമർശിക്കപ്പെടുന്നത്‌ വായനക്ക്‌ വൈവിധ്യമേകുന്നു. എന്നാൽ വ്യക്തിജീവിതത്തിലെ ഇഷ്ടാനിഷ്ടങ്ങളും നഷ്ടകഷ്ടതകളും വായനക്കാരന്റെ മേൽ അടിച്ചേൽപ്പിക്കുന്ന സമീപനം പംക്തിക്കാരൻ എടുക്കുന്നില്ല എന്നത്‌ ആശ്വാസകരമാണ്‌. തന്നിലേക്ക്‌ ചുരുങ്ങാതെ തന്നിൽ നിന്ന്‌ വളരുന്ന, വികാസം പ്രാപിക്കുന്ന അവതരണ രീതിയാണ്‌ പംക്തിയുടെ പ്രത്യേകതയാകുന്നത്‌.

ദൃശ്യമാധ്യമമായ ടെലിവിഷൻ സർവ്വാധിപത്യം നേടിയ കാലഘട്ടമാണിത്‌. അതുകൊണ്ടുതന്നെ 'റിയാലിറ്റി ഷോ'കൾ കൊടികുത്തിവാഴുകയും ചെയ്യുന്നു. ഗാനവും നൃത്തവും അഭിനയവുമെല്ലാമായി അവതരിപ്പിക്കപ്പെടുന്ന റിയാലിറ്റി (?) ഷോകളുടെ സംപ്രേക്ഷണ കാര്യത്തിൽ ചാലനലുകൾ മത്സരത്തിന്റെ പരിധികൾ കടന്ന്‌ യുദ്ധത്തിന്റെ സീമകളിലെത്തി നിൽക്കുകയാണ്‌. ഹരികുമാർ എഴുതുന്നു "സ്റ്റേജിൽ പാട്ടുപാടുന്നതു നോക്കി മാർക്കിടുന്നതുതന്നെ അസംബന്ധമാണ്‌. കാരണം സ്റ്റേജിൽ പാടി പൂർണ്ണതയിലെത്തിക്കേണ്ട സാഹചര്യം ഇന്നില്ല." മലയാളമടക്കമുള്ള ഇന്ത്യൻ ഭാഷകളിലെല്ലാം ടെലിവിഷനിൽ നിറഞ്ഞുനിൽക്കുന്നത്‌ റിയാലിറ്റി ഷോകൾ തന്നെ!
ചിന്തിക്കുന്ന മനസ്സുകൾക്കു പകരം വർണ്ണാഭമായ ദൃശ്യവിസ്മയം കണ്ട്‌ അന്തരിക്കുന്ന മനുഷ്യനെ സൃഷ്ടിക്കുവാനാണ്‌ ചാനലുകൾ പരസ്പരം മത്സരിക്കുന്നത്‌. അക്ഷര ദൃശ്യലോകത്തെ ചതിക്കുഴികളെക്കുറിച്ച്‌ ഹരികുമാറിന്റെ താക്കീതുകൾ കാലിക പ്രസക്തമാണ്‌.
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.