Thursday, March 31, 2011


sanathanan


പെരുവിരലിന്റെ നീണ്ടുവളർന്ന നഖം,
വെട്ടിക്കളയുകയായിരുന്നു..

കൈവിരലുകൾ വിറച്ച്,
മൂർച്ചയുടെ സ്റ്റീൽപ്പാളി, പാളി.

ഉൾക്കിടിലത്തിന്റെ ഭൂഗർഭപാറകൾ
തമ്മിലുരസി,ഉയർന്നുപൊന്തിയ
ഹിമാലയത്തിൽ വലിഞ്ഞുകയറി
ഞാൻ താഴേക്കു നോക്കി..

ഒരു കൊടുങ്കാറ്റ്, തീവണ്ടിത്തലപോലെ മുരടിച്ച്
പശ്ചിമഘട്ടത്തിൽ വന്നിടിച്ചുനിൽക്കുന്നു.
ഒരു കാട്ടുപന്നിയുടെ മുരൾച്ച കാതുതുളച്ച്
അറബിക്കടലിൽ കുത്തിനിൽക്കുന്നു.
ഒട്ടും മുറിവേൽക്കാത്തപോലെ
ഒരു ഭാവം മുഖത്ത് മെഴുകി
റോഡപകടത്തിൽ ചിതറിയൊരു പകൽ ചിരിക്കുന്നു.
കാടുകത്തിച്ച് വലിച്ച് ഒരു കാട്ടാളൻ മേഘം
ഉച്ചിയിൽ ഉറഞ്ഞുനിൽക്കുന്നു.
ഭൂമിയുടെ മറുവശത്തുനിന്നും ചോനാനുറുമ്പുകൾ
അരിമണിതേടി അച്ചുതണ്ട് തുരക്കുന്നു.
മജീഷ്യന്റെ തൂവാലയിലെ ചിത്രം പോലെ എല്ലാം..
എല്ലാറ്റിനും ഒടുവിൽ,
ഏകാന്തതയുടെ കടൽ നടുവിൽ
കത്തുന്നൊരു കത്തിയും കയ്യിൽ പിടിച്ച്
കാൽ‌വിരലിൽ നിന്നെന്നെ മുറിച്ചെറിയാൻ തുടങ്ങുന്നു
എന്നെപ്പോലൊരുവൻ..

sunil c

എന്റെ പ്രണയം
തൂങ്ങി തൂങ്ങി
കൂനിപ്പോകുന്ന
നിന്റെ ഹൃദയം
കൂന്‌ നിവർത്തുന്നത്‌
എന്റെ ഉടൽച്ചരിവുകളിൽ
വെച്ചാവും

അങ്ങനെ നമുക്ക്‌
ശയൻസ്‌ ഓഫ്‌ ലൗ
എന്നൊരു
മാനിഫെസ്റ്റോ ഉണ്ടാക്കാം

അതു ഹൃദയങ്ങൾകൊണ്ട്‌
മോശേക്‌ ചെയ്യാം

തെന്നിമാറാതിരിക്കാൻ
ഹരിതം വിടാത്ത നമ്മുടെ
തോന്നലുകൾ കൊണ്ട്‌
പ്രതലം മറയ്ക്കാം.winnie panicker

There is a hallow of air around me,

and moisture filled atmosphere,

through which I breathe and feel

a mellowness of coolness, pampering

cuddling like a soft pillow on me,

The coolness seeps into me like a soft

Sponge filled with sugary sweetness.


Streaks of light, fluorescent and colourful

Purple, orange and blue,

Flickered through my eyelids

And then there was transition of phase,

And lapse in time...


Two drops of tears fell onto my hand,

And wept through the lines of fate
I held your hand tight

the variant lines of fate joined and cracked

as though in fortune and wrinkled.


On the road ahead there were boulders and rocks,

Stones and pebbles

And our lines of fate became stronger,

A suffocation of dependence and then tears again...

Pelted down as though you couldn’t let go...


Then the lights streaked again and there was transition

And change in the path well lain, but tough to climb

We climbed, searching a new destination,

On the peaked mountain,

I remember whispering these words,

Assuring...


“There might be boulders and stones

that roll over from the cliff,
but I will hold you firm throughout the journey

making sure you don't slip a step”


And once again the transient lights flickered,

now waking me up into a confused state,

heavy, yet light, in a state of frenzy, cool,

lightened emotions...


Transience, towards the future, a dream...

No...

The reality forecasted...
*

t a sasi

ഒറ്റനിറം ടി.എ.ശശി പാളങ്ങൾക്കിരുപുറങ്ങളിലെ നാറും തെരുവുകൾക്കരികിലെ മനുഷ്യവിസർജ്ജ്യംപോലെയാണ്‌ ഓടയിൽ കുളിക്കുന്നവരുടെ ജന്മം കുളി കഴിഞ്ഞ്‌ അരയോളം വെള്ളത്തിൽ ഇറങ്ങി നിന്ന്‌ പിഴിഞ്ഞു തുവർത്തും തുണിക്കും ഉടലിനും ആർക്കുന്ന കാക്കകൾക്കും ഒരേ നിറം നേരഭേദം മറന്ന്‌ അലച്ചുറങ്ങുമ്പോഴും പൊതുശ്മശാനം അടുത്തില്ലെന്ന ഭയവുമില്ലവർക്ക്‌.

കടുത്ത മതെതരനും
പാതിരാത്രിയില്‍ വര്‍ഗീയത പാനം ചെയ്യുമ്പോള്‍
എല്ലുന്തിയ എന്റെ വേഷമെന്ത്?
ചെങ്കൊടി തലവഴി മൂടി
അരമന നിരങ്ങിയത്
കുംബസാരിക്കാനോ സുവിശേഷത്തിനോ?
ഹേ, വര്‍ഗീയതാ
എങ്ങിനെയാണ് നിന്നെ ഓര്ക്കുക...
കിടിലം കൊള്ളിച്ചു നിന്റെ കുതിപ്പ്
സംഹാര ശേഷിയോടെ ഒററക്കണ്ണനായി...
അസ്ഥിയില്‍ നക്കി തീകാറ്റ്;
കുതിര ചാണകം ഭൂപടം വരച്ച ഉടലുകള്‍
ജീവന് യാചിച്ചു...
ഹേ വര്‍ഗീയതാ,
നീ ഉടലില്‍ ഉടല്‍ വച്ചു പെരുക്കുന്നതോ?
നിനക്ക് അത്താഴമൂട്ടുകാര്‍
വോട്ടില്‍ വോട്ടു പെറുക്കി
ദുര്‍മേദസ്സായി ...
കരിമ്പന്‍ കയറിയ ഉടുപ്പും
കുഴിഞ്ഞ കണ്ണുകളും എനിക്ക് സമ്മാനിച്ചു
നീ അധികാര സോപാനത്തില്‍ ‍...
നിന്നെ എങ്ങിനെയാണ് വായിക്കേണ്ടത്?
പാളങ്ങളുടെ പാതിരാത്രികളില്‍
തീട്ടം തിന്നാനെത്തുന്ന പന്നികളെ ഓര്‍ത്തുകൊണ്ട്‌
നിന്നെ തുപ്പുന്നു...
തുലയട്ടെ നീ!
--

sathosh palaനേരം വെളുക്കുന്നു കൂട്ടുകാരാ
നിന്റെ നേരിന്‍
വെളിച്ചം
നിഴല്‍ തേടിയെത്തുന്നു

കാലം കലര്‍പ്പുമായി
കൊഞ്ഞനം കുത്തുന്നു
കാണുന്നു ഞാന്‍
നിന്റെ ജീവതാളം

ആരാണ് നിന്നുടെ
അത്ഭുതക്കാഴ്ചകള്‍ക്കന്ത്യം
വരുത്തിയുന്മാദം
തീര്‍ത്തത്?

ആരാണ് നിന്നുടെ
ജീവിതസന്ധിയെ
കാലപ്പഴക്കം
കനപ്പിച്ചറുത്തത്?

വിസ്മയം വിഭ്രാന്തി
തീര്‍ത്തതിനുത്തരം
തേടുമ്പോള്‍
എത്ര നിസ്സാരമീ
ജീവിതമോര്‍ത്തുപോയ്!


ഒരു മിഴിനീര്‍ക്കണ-
മുറങ്ങാതെയിന്നുമീ
മുറിത്തറയിലു-
ണര്‍ന്നിരിക്കുന്നു

ഇരുളിലെവിടെയോ
സ്വരമൊതുക്കിയൊരു
നിശാശലഭമെന്റെ
നിഴലളന്നിരിക്കലാം

കരുതി നില്‍ക്കുന്നു
നിന്മുന്നില്‍
ഞാനെന്റെ കരുതലായി
കണ്ണിലെ
കാഴ്‌ചകള്‍ കൂടെയും

നില്‍ക്കനില്‍ക്കയെന്‍
സ്നേഹിതാ
നമ്മുടെ ചൊല്‍പ്പടിക്കു
നടക്കുമോ
സൂര്യനും ചന്ദ്രനും?

അസ്തമിച്ചുവെന്നാരു
ചൊല്ലീടുന്നു
കത്തി നിന്നോരാ
വിപ്ലവനാളുകള്‍

വര്‍ത്തമാനം
പറഞ്ഞീടുവാനെത്തുമ്പോള്‍
ഉത്സവാഘോഷം
മദിക്കുന്നു മാനസ്സേ

കെട്ടിയിട്ടോരു
ചങ്ങലക്കപ്പുറത്തുറ്റു
നോക്കുന്നു
ജാലകപ്പാളികള്‍

ഉഗ്രമുന്മാദമൊഴിപ്പിച്ചു
തീര്‍ക്കുമോ
സ്വപ്ന ഭൂമിക
വീണ്ടുമെനിക്കായ്

തൊട്ടു തൊട്ടു
ഞാന്‍
നില്‍ക്കുന്നു മണ്ണിതില്‍
വിട്ടുപൊകുവാന്‍
വയ്യെന്റെ ചങ്ങാതീ

എത്ര ഇരുട്ടിലും
ഒത്തനിഴലായി
എത്തുക,
മുന്നില്‍ നടന്നുകൊള്‍ക!

എത്ര ദൂരത്തില്‍
നിന്നാകിലും
എന്‍ വിളിക്കൊന്നു
സമ്മാനിയ്ക്ക
നിന്റെ മറുവിളി!
geetha rajan

കിണറാഴങ്ങളില്‍ കണ്ട മുഖം
കൈകുമ്പിളില്‍ കോരിയെടുക്കാന്‍
കൊതിച്ചെത്തിയ ചന്ദ്രന്‍
ആഴങ്ങളിലേക്ക് ഊര്ന്നുപ്പോയീ !

ആകാശ ചെരുവില്‍
പടര്‍ന്നു പന്തലിച്ച തീജ്വാല
സ്വന്തമാക്കനെത്തിയ
ഒരുതുണ്ട് മേഘം
തീജ്വലക്കുള്ളില്‍ മുങ്ങി പോയീ !!

പുല്‍ക്കൊടി തുമ്പിലെ
മഞ്ഞുതുള്ളി സ്വന്തമാക്കനെത്തിയ
സൂര്യ കിരണങ്ങള്‍....
മഞ്ഞുതുള്ളിക്കുള്ളില്‍
കുടിങ്ങിപോയീ....!!

അങ്ങ് ദൂരെ ഒരു പൊട്ടു
നിലവായീ ഉദിച്ച നിന്നെ
തൊട്ടെടുക്കാനെത്തിയ എന്നില്‍
നിറഞ്ഞ നിലാ വെളിച്ചത്തില്‍
എനിക്കെന്നെ നഷ്ടമായീ പോയീ !!!
ഒരു ഗുജറാത്തി സാമൂഹ്യാഖ്യായിക മൂലഗ്രന്ഥ കർത്താവ്‌ :- ശ്രീരമൺലാൽ തർജ്ജമ :- കെ.ബാലകൃഷ്ണശാസ്ത്രി അദ്ധ്യായം - അഞ്ച്‌. "വണ്ടി വിടാൻ തുടങ്ങി. അവർ ഓടി വണ്ടിയുടെ അടുത്തെത്തി. രണ്ടാം നമ്പർ ബോഗിയിൽ പഴുതുള്ള സ്ഥലംനോക്കി നടക്കുകയാണ്‌ രജനി. രണ്ട്‌ സ്ത്രീകൾ മാത്രമുള്ള ഒരുമുറി ദൃഷ്ടിയിൽപ്പെട്ടു. മുൻവശത്തു ഒരു കൂട്ടം ചെറുപ്പക്കാർ നിൽക്കുന്നതും കണ്ടു. അവർ ആ മുറിയിലേക്ക്‌ തുറിച്ചുനോക്കുകയാണ്‌. രജനി തിരക്കിനിടയിൽ കൂടി വഴിയുണ്ടാക്കി അവിനാശനെ ആ മുറിയിലേക്കു തള്ളിക്കയറ്റി ചെറുപ്പക്കാരിൽ ഒരുവൻ പറഞ്ഞു" ഭാഗ്യവാൻ: ചിലർ അവിനാശനെ നോക്കിച്ചിരിച്ചു. ഗാർഡ്‌ വിസിൽ ഊതി. പച്ചക്കൊടി കാട്ടി. അവിനാശൻ പോർട്ടറെ നോക്കുകയാണ്‌. പോർട്ടർ ഓടിക്കിതച്ച ഒരുപെട്ടി അവിനാശന്റെ മുറിയിലേക്കു തള്ളിക്കയറ്റി യുവതി ഇത്‌ കണ്ട്‌ വാപൊത്തിച്ചിരിച്ചു. "അങ്ങനെയല്ല ബാബു, ബാബൂനറിഞ്ഞൂടാ. കർചീഫ്‌ ഇങ്ങ്താ-ഞ്ഞാൻ നന്നായി കെട്ടിത്തരാം" അവർ കൈനീട്ടി. കർചീഫ്‌ വാങ്ങി ഒരു തല രണ്ടായി കീറി വിരൽചുറ്റിക്കെട്ടിക്കൊടുത്തു. ശീലകെട്ടുന്ന സമയം അയാൾ അവളുടെ കൈവിരലുകൾ നോക്കി. ഭംഗിയുള്ള വിരലുകൾ. അറ്റം കൂർത്തവ. പഠിക്കുന്ന കാലത്ത്‌ ബിലാത്തിയിൽ വച്ചു അയാൾ പല യുവതികൾക്കും ഷേയ്ക്ക്‌ ഹാന്റ്‌ കൊടുത്തിട്ടുണ്ട്‌. അവയ്ക്കൊന്നും ഇത്രഭംഗിയില്ല. ഈ വിരലുകളിൽ തടവിനോക്കാൻ അയാൾക്കാഗ്രഹമുണ്ടായി. വിവേകം വിലക്കി. അവളുടെ മുഖംനോക്കി രസിക്കാനായിരുന്നു പിന്നീടയാളുടെ ശ്രമം. വിരൽ കെട്ടിക്കഴിഞ്ഞപ്പോൾ ചോരയുടെ വരവു നിലച്ചു. "ഇനി പേടിക്കാനില്ല. ബാബു, അഴിച്ചുകളയാതിരുന്നാൽ മതി. രണ്ട്‌ ദിവസം കൊണ്ടുണങ്ങിക്കൊള്ളും". കുയിൽനാദം പോലെത്തോന്നി അവളുടെ വാക്കുകൾ. സുർമ എഴുതി ഭംഗിപിടിപ്പിച്ച കണ്ണുകൾ നക്ഷത്രംപോലെ തെളക്കമുള്ള കണ്ണുകൾ. നല്ല വശീകരണശക്തിയുള്ളവ. വടിവൊത്ത ചെറിയമുഖം. കറുത്തരോമനിബിഡമായ പുരികം. അതിസ്ഥൂല കൃശവും അതിനിമ്ന്നോന്നതുവുമല്ലാത്ത വടിവൊത്തശരീരം എല്ലാറ്റിലുമുപരി തെളിഞ്ഞുകാണുന്ന അനന്യദർശനീയമായ ശാലീനത. ഇവ കണ്ടും ഓർത്തും അൽപനേരം അയാൾ ചിന്താമഗ്നനായിരുന്നു. അൽപനേരം കുമ്പിട്ടിരുന്നതിനുശേഷം പെട്ടന്നയാൾ പറഞ്ഞു. "വലിയ ഉപകാരമാണ്‌ ചെയ്തുതന്നത്‌. ഇതിന്‌ ഞാനെന്തു പ്രതിഫലം തരണം." "ഇതത്രകാര്യമാണോ ബാബു" അവൾ സ്വസ്ഥാനത്ത്‌ ചെന്നിരുന്നു. "നിങ്ങളില്ലായിരുന്നെങ്കിൽ ഞാനെത്ര കഷ്ടപ്പെട്ടേനെ, നിങ്ങളുടെ പേരെന്താണ്‌." "രാജേശ്വരി' വീണാനാദംപോലെ തോന്നി അവിനാശന്‌ ആ സ്വരം. ആ പേര്‌ അയാൾക്കു മാധുര്യമേറിയതും പുതുമയുള്ളതുമായി തോന്നി. "നിങ്ങൾ എവിടെയ്ക്കാണ്‌ പോകുന്നത്‌.' അവർ പോകേണ്ട സ്ഥലം പറഞ്ഞുകൊടുത്തു. "എനിക്കും ആ സ്ഥലത്തിനടുത്തൊരിടത്താണ്‌ പോകേണ്ടത്‌" അവൾ ഒന്നും പറഞ്ഞില്ല. ഉപകാരം ചെയ്യാൻ പ്രദർശിപ്പിച്ച ശുഷ്കാന്തി സംഭാഷണത്തിൽ അവൾ കാണിച്ചില്ല. തനിക്കുപകാരം ചെയ്തവരോടിത്രയെങ്കിലും ചോദിക്കണമെന്നയാൾ വിചാരിച്ചു. മറ്റെസ്ത്രീ ഇതിനിടയിൽ ബീഡ തയ്യാറാക്കി യുവതിയുടെ കയ്യിൽ കൊടുത്തു. "ബാബു ബീഡ തിന്നാറില്ലേ" "നിങ്ങളിങ്ങനെ ആവശ്യമില്ലാതെ ബുദ്ധിമുട്ടുന്നതെന്തിനാണ്‌." ഇതിൽ കഷ്ടപ്പാടൊന്നുമില്ല. ബാബു ഞങ്ങൾക്കിത്‌ ഒരുപതിവാണ്‌. ഇവർ നിങ്ങളുടെ ആരാണ്‌. അമ്മ അമ്മയാണല്ലേ, അച്ഛനെന്തേ കൂടെവന്നില്ല. ബീഡതിന്നുകൊണ്ടിരുന്ന അവർ ഇരുവരും വാ പൊത്തിച്ചിരിച്ചു. ആ ചിരി അവിനാശന്‌ ഇഷ്ടമായില്ല. തന്നെ അവർ കളിയാക്കയാണെന്നയാൾ വിചാരിച്ചു. പിന്നീടയാൾ ഒന്നും മിണ്ടിയില്ല. അയാൾ ഒരു പുസ്തകമെടുത്ത്‌ വായിക്കാൻ തുടങ്ങി. ഒന്നു രണ്ട്‌ പേജ്‌ വായിച്ചു. രാജേശ്വരിയുടെ നേർക്കയാൾ ദൃഷ്ടിപായിച്ചു. അവളുടെ ആ നീലായ നേത്രങ്ങൾ പൂർവ്വാധികം പ്രകാശമാനമായയാൾക്ക്‌ തോന്നി. ഇടയ്ക്കിടയ്ക്കുള്ള അവളുടെ ദൃഷ്ടിപാതത്തിൽ വിചിത്രമായ ഒരു പഞ്ചലത പ്രകടമായിരുന്നു. കഴുത്ത്‌ തിരിക്കാതെ കൺകോണുകൾകൊണ്ടുള്ള അവളുടെ നോട്ടം, നോട്ടം കൊണ്ടവൾ അയാളോട്‌ കുശലപ്രശ്നങ്ങൾ ചെയ്തത്പോലെത്തോന്നി. അവൾ ഒരു തവണ അയാളുടെ നേർക്ക്‌ ഉറ്റുനോക്കി. ഇരുവരുടെയും കണ്ണുകൾ കണ്ടുമുട്ടി. ക്ഷണനേരം ആ നോട്ടം നീണ്ടുനിന്നു. താൻ പുസ്തകം വായിക്കയാണെന്നവിചാരം വന്നപ്പോൾ അയാൾ നോട്ടം പിൻവലിച്ചു. എന്നാൽ അയാൾ അവളെ വീണ്ടും നോക്കി. അവൾ ചിരിക്കുകയാണോ? ചിരി അവളുടെ മുഖത്ത്‌ സ്ഥിരവാസമാക്കിയിരിക്കയാണോ അയാൾക്കു സംശയം തോന്നി. വായന തുടരാൻ അയാൾക്ക്‌ സാധിക്കുന്നില്ല. അക്ഷരങ്ങൾക്കു രാജേശ്വരിയുടെ രൂപം. അവളെവീണ്ടും വീണ്ടും നോക്കാതിരിക്കാനയാൾക്കു കഴിയുന്നില്ല. നാട്ടിലും വിദേശത്തുമായി ധാരാളം യുവതികളെ അയാൾ പരിചയപ്പെട്ടിട്ടുണ്ട്‌. അവർ അഭ്യസ്ഥവിദ്യരും സൗന്ദര്യധാമങ്ങളുമായിരുന്നിട്ടും രാജേശ്വരിയെപ്പോലെ അവർക്ക്‌ ആകർഷകത്വം തോന്നിയില്ല. അതെന്തുകൊണ്ടാണെന്നു അയാൾക്കറിഞ്ഞുകൂടാ. അവളുടെ വസ്ത്രധാരണരീതി, വിശേഷിച്ചു ശിരോവസ്ത്രധാരണരീതി അയാളെ ഭ്രമിപ്പിച്ചു. വായനതീരെ നിന്നു വായിക്കാൻ അയാൾക്കു കഴിയുന്നില്ല. ബഞ്ചിൽ നീണ്ടുനിവർന്നു കിടന്നു. വിചാരവീചികളിൽ അയാളുടെ മനസ്സ്‌ നീന്തിത്തുടിച്ചുകൊണ്ടിരുന്നു. ഒരു കൈമടക്കി തലമൂടത്തക്കവിധമാണയാൾ കിടന്നിരുന്നത്‌. മടക്കിവച്ചു കൈയുടെ തുടയിൽ കൂടെ അയാൾ രാജേശ്വരിയെ ശരിക്കും നോക്കിക്കൊണ്ടിരുന്നു. ഈ സൂത്രം രാജേശ്വരി കണ്ടുപിടിച്ചു. പുറമേയുള്ളവർ ഈ വിദ്യകണ്ടുപിടിക്കുകയില്ലെന്നയാൾ കരുത്തിയത്‌. അവൾ ഒന്നു പുഞ്ചിരിച്ചു. അമ്മ ജനൽവഴി പുറത്തുള്ള കാഴ്ചയാൽ മുഴുകിയിരുന്നു. ഈ നിലയിൽ അയാൾ അവളുടെ സൗന്ദര്യസുധ ആവോളം പാനം ചെയ്തു. അയാൾ പുളകംപൂണ്ട്‌ തന്റെ മുന്നിൽ വന്നിരിക്കയാണോ? അയാൾ സംശയിച്ചു. ഇടയ്ക്കിടെ അവൾ അയാളുടെ കിടപ്പ്‌ നോക്കി പുഞ്ചിരിച്ചുകൊണ്ടിരുന്നു. നിർലജ്ജം ആർത്തിയോടെ തന്നെ തുറിച്ചുനോക്കുന്ന യുവാക്കളെ അവൾ കണ്ടിട്ടുണ്ട്‌. അവർക്ക്‌ അവരോട്‌ വെറുപ്പാണ്‌ തോന്നിയിരുന്നത്‌. എന്നാൽ മറവിൽക്കൂടെ തന്നെ നോക്കി രസിക്കുന്ന, അതും മറ്റുള്ളവർ മനസ്സിലാക്കാത്ത രീതിയിൽ ഈ വിചിത്രജീവിയോട്‌ അവൾക്ക്‌ അതിരറ്റബഹുമാനം തോന്നി. മുറിയിൽ വേറെ ആരും ഉണ്ടായിരുന്നില്ല. എന്നിട്ടും ഗോ‍ൂഢമായി നോക്കി രസിക്കുന്ന ഒരാളെ അവൾ ആദ്യമായാണ്‌ കാണുന്നത്‌. സ്ത്രീകളെ ഏകാന്തമായി കണ്ടുമുട്ടുന്ന ചില പുരുഷന്മാർ അവരോട്‌ മൃഗീയമായി പെരുമാറാറുണ്ടെന്ന്‌ അവൾ കേട്ടറിഞ്ഞിട്ടുണ്ട്‌. അങ്ങനത്തെ കൂട്ടർ സ്ത്രീകളോട്‌ വളരെ ആഭാസമായി പെരുമാറാറുണ്ടത്രെ! അടുത്ത സ്റ്റേഷൻവന്നു. അയാളുടെ പ്രകടനം നിലച്ചു. അയാൾ എണീറ്റിരുന്നു. പുറത്തേക്ക്‌ നോക്കി "ബീഡി, സിഗരറ്റ്‌, മുറുക്കാൻ, സോഡ, ഹിന്ദു, സൺഡേ ടൈംസ്‌" പല ശബ്ദങ്ങളും പുറത്തുകേട്ടുതുടങ്ങി. ആ മുറിയുടെ പുറത്തു ഫ്ലാറ്റ്ഫോമിൽ ആൾക്കൂട്ടം എല്ലാവരും ആ മുറിയിലേക്കു തുറിച്ചുനോക്കുന്ന ചെറുപ്പക്കാരായ രണ്ട്‌ ടിക്കറ്റ്‌ എക്സാമിനർക്ക്‌ ആ മുറിയിൽ മാത്രമേ ജോലിയുള്ളു എന്നു തോന്നും. അവരുടെ നിൽപ്പും നോട്ടവും കണ്ടാൽ. തന്നെ ആ മുറിയിൽ നിന്നും മാറ്റാൻ ശ്രമിക്കയാണോ? ഒരു വൃദ്ധബ്രാഹ്മണൻ രണ്ടു മൂന്നു തവണ ആ മുറിയുടെ മുമ്പിൽക്കൂടെ അങ്ങോട്ടുമിങ്ങോട്ടും പോകുന്നതും ഒളികണ്ണിട്ടു ആ മുറിയിലേയ്ക്കു നോക്കുന്നതും അവിനാശൻ കാണാതിരുന്നില്ല. അവിനാശൻ എവിടെയ്ക്കാണ്‌ "തന്റെ തോളിൽതട്ടിക്കൊണ്ട്‌ ചോദിച്ചപ്പോഴാണ്‌ അയാൾ ചിന്തയിൽ നിന്നുണർന്നതു തിരിഞ്ഞുനോക്കിയപ്പോൾ സതീർത്ഥ്യൻ രമേശ്‌ ഫ്ലാറ്റ്‌ ഫോമിൽ നിൽക്കുന്നതുകണ്ടു ചോദിച്ചപ്പോൾ മനസ്സിലായി അയാളെ താൻ പോകുന്നിടത്തേയ്ക്കാണ്‌ പോകുന്നതെന്ന്‌. "ഞാൻ ഒരു ഇന്റർവ്യുവിനു പോണ്‌, കോളേജിൽ' "ഓ വക്കീൽപണി വേണ്ടെന്നുവച്ചു അല്ലേ- അല്ല ചങ്ങാതി നിങ്ങളെവിടെയാണിരിക്കുന്നത്‌ സ്ത്രീകളെ കണ്ടപ്പോൾ രമേശ്‌ അത്ഭുതപ്പെട്ടു ചോദിച്ചു. "എന്താ സംഗതി രമേശ്‌. കാണുന്നില്ലേ, ഈ മുറിയിൽ ആരാണിരിക്കുന്നതെന്ന്‌. "രണ്ട്‌ സ്ത്രീകൾ. സ്ത്രീകൾ തന്നെ, സംശയമില്ല. ഫ്ലാറ്റ്‌ ഫോമിൽ കാണാംതിക്കും തിരക്കും. ഈ മുറിയിലേക്ക്‌ എല്ലാവരും തുറിച്ചുനോക്കുന്നതും നിങ്ങൾ കാണുന്നില്ലേ? ഈ മുറിയിൽ രണ്ട്‌ സ്ത്രീകളുണ്ട്‌. അതിലെന്താണ്‌ കുഴപ്പം" ശരിതന്നെ, എന്നാൽ അവരത്രനല്ലവരല്ലാ. എനിക്കങ്ങനെ തോന്നുന്നില്ല. എന്നുതന്നെയല്ല, എനിക്കവർ ഉപകാരമാണ്‌ ചെയ്തുതന്നത്‌. ഇതാ നോക്കു, ഈ വിരൽ മുറിഞ്ഞിടത്ത്‌ കെട്ടത്തന്നതവരാണ്‌." ഞാൻ പറയുന്നതു കേൾക്കു, എന്റെ കൂടെ വരൂ, നിങ്ങളുടെ പെട്ടിയും മറ്റും ഞാൻ എടുക്കട്ടെ? വേണ്ട, വേണ്ട അതവിടെ ഇരുന്നോട്ടെ ഞാൻ ഈ മുറിയിൽ ഇരുന്നോളാം. ഗാർഡ്‌ വിസിലടിച്ചു. രമേശ്‌ പുറത്തിറങ്ങി. രമേശ്പോകുമ്പോൾ ആ സ്ത്രീകളെ ഒളികണ്ണിട്ടുനോക്കാൻ മറന്നില്ല. കൊള്ളാം അവിനാശ, താൻ പഠിച്ച കള്ളൻ തന്നെ. "ബാബു, ഇപ്പോൾ കൈയെങ്ങനെയുണ്ട്‌. അയാൾ മിണ്ടിയില്ല. തന്നെ പരിഹസിച്ചവരോടു മിണ്ടാൻ അയാൾക്കു തോന്നിയില്ല. ബാബു, ഞങ്ങളോട്‌ പിണക്കമാണോ പിണക്കമില്ല, എന്നാലും ചിരിച്ചതു നന്നായില്ല. രാജേശ്വരി സംസാരിക്കുന്നത്‌ കേൾക്കാൻ അയാൾ ഇഷ്ടപ്പെട്ടു. അൽപനേരം അവർ രണ്ട്‌ പേരും മിണ്ടാതിരുന്നും ഒരു തവണ അവൾ അവിനാശന്റെ മുഖത്ത്‌ തറപ്പിച്ചു നോക്കിയിട്ടു ചോദിച്ചു" ബാബു, അങ്ങ്‌ എന്ത്‌ ജോലിയാണ്‌ ചെയ്യുന്നത്‌.' ഇത്‌ വരെ ഞാൻ വക്കാലത്താണ്‌ നടത്തിയിരുന്നത്‌. അതിൽ ഒരു രസവും തോന്നിയില്ല. ഇപ്പോൾ ഞാൻ ഒരു പ്രോഫസ്സറിന്റെ ഇന്റർവ്യൂവിൽ പോകയാണ്‌. അടുത്ത സ്റ്റേഷനിൽ വണ്ടി നിന്നതേയുള്ളു. രമേശ്‌ വേഗം അവിടെവന്നു അവിനാശന്റെ അടുത്തിരുപ്പായി. ചീത്ത സ്ത്രീകളിൽ നിന്നും തന്നെ രക്ഷിക്കാൻ വെമ്പൽ പൂണ്ട ആ നല്ല സ്നേഹിതനോട്‌ അവിനാശന്‌ സ്നേഹവും പ്രത്യേക ബഹുമാനവും തോന്നിയിരിക്കണം. രമേശ്‌ വാചാലമായി ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു. ഇംഗ്ലീഷിലാണ്‌ രമേശ്‌ സംസാരിച്ചതു. അവിനാശനു ദേശീയഭാഷയിലും മുമ്പൊരിക്കലും കാണാത്ത ചുറുചുറുക്കാണ്‌ ആ സ്നേഹിതനിൽ അവിനാശൻ ദർശിച്ചതും. ഇന്ന്‌ രമേശനിൽ ഇത്ര വാചാലത എന്താണ്‌. എന്നെക്കണ്ടപ്പോൾ താൻ ഞെട്ടിയതെന്തിനാണെന്നു ആദ്യം പറയൂ' അവിനാശൻ നാടൻഭാഷയിലാണു സംസാരിച്ചിരുത്തേങ്കിലും രമേശ്‌ ഇംഗ്ലീഷിലാണ്‌. ചില യുവാക്കൾക്ക്‌ മറ്റുള്ളവരുടെ മുന്നിൽ പ്രത്യേകിച്ചു സ്ത്രീകളുടെ മുന്നിൽ വച്ച്‌ ഇംഗ്ലീഷിൽ സംസാരിച്ച്‌ തന്റെ ഇംഗ്ലീഷ്‌ പരിജ്ഞാനം കാണിക്കുന്നത്‌ ഒരുതരം അഭിമാന പ്രദർശനമാണ്‌. ഇവരുമായി അവിനാശൻ എവിടെവച്ചാണ്‌ പരിചയപ്പെട്ടത്‌. ഈ വണ്ടിയിൽ ആദ്യമാണ്‌ കാണുന്നത്‌ ഇവർ ആരാണെന്നറിയാമോ ഇല്ല എന്നാൽ ഈ കാര്യം ആരോടുംപറയരുത്‌. മോശമാണ്‌. എനിക്ക്‌ ഒരു കാര്യവും ആരിൽ നിന്നും മറച്ചുവയ്ക്കേണ്ട ആവശ്യമില്ല. ചീത്ത കാര്യങ്ങളിൽ ഞാനിടപെട്ടിട്ട്‌ വേണ്ടേ അങ്ങനെ ചെയ്യാൻ. എന്നാൽ ഈ പരിചയംമറച്ചുവയ്ക്കണം അടുത്ത സ്റ്റേഷനിൽ വണ്ടിനിന്നു. രാജേശ്വരിയും അമ്മയും ഇറങ്ങാനൊരുങ്ങി. പോർട്ടർവന്നു അവരുടെ സാമാനങ്ങൾ ഇറക്കി. വസ്ത്രംകൊണ്ട്‌ പൊതിഞ്ഞ ചില സംഗീതോപകരണങ്ങൾ അക്കൂട്ടത്തിൽ അവിനാശൻ കണ്ടു. നിങ്ങളിറങ്ങയാണല്ലേ അതേ ബാബു. ഞങ്ങളിവിടെ ഇറങ്ങട്ടേ. എനിക്കു ചെയ്തുതന്ന ഉപകാരം ഒരിക്കലും മറക്കാൻ എനിക്കു സാധ്യമല്ല. ഓ. അത്‌ അത്രകാര്യമാണോ ബാബു തീരെ നിസ്സാരം. നിങ്ങളില്ലായിരുന്നെങ്കിൽ എന്റെ വിരൽ" സാരമില്ല, അത്‌ കൈയിൽ തന്നെ ഉണ്ടാകും ഇപ്പോൾ സുഖമുണ്ടല്ലോ. എനിക്കത്‌ നിസ്സാരമായി തോന്നുന്നില്ല. നിങ്ങളെ ഇനി എവിടെ കാണാൻ കഴിയും. സർവ്വശക്തൻ അങ്ങയെ ഞങ്ങളെപ്പോലുള്ളവരുടെ ഹീനവർഗ്ഗക്കാരുടെ കുടിലിൽ എത്തിക്കാതിരിക്കട്ടെ. എന്താണിങ്ങനെപറഞ്ഞത്‌ അങ്ങയ്ക്കിനിയും ഞങ്ങളെ മനസ്സിലായില്ലേ' ഞങ്ങൾ ഗായികമാരാണ്‌. ദേവദാസികളാണ്‌. ഇപ്പോൾ മനസ്സിലായോ. ഇത്‌ പറഞ്ഞ്‌ ആ സ്ത്രീകൾ വണ്ടിയിൽ നിന്നിറങ്ങി. രാജേശ്വരി ഒരുതവണകൂടി അവിനാശനെ നോക്കി പുഞ്ചിരിച്ചു. അയാൾ വാതുക്കൽ നിൽപ്പുണ്ടായിരുന്നു. സ്ത്രീകൾ അയാളെ നോക്കി തലകുനിച്ചു വണങ്ങി. അയാളും തൊഴുകൈയ്യോടെ പ്രത്യഭിവാദ്യം ചെയ്തു. രമേശ്‌ അയാളെ പിടിച്ചു സീറ്റിലിരുത്തിയിട്ടു പറഞ്ഞു" മറ്റുള്ളവർ കാണെ ഇങ്ങനെ ഒരു പരിചയം പ്രകടിപ്പിച്ചില്ലെങ്കിൽ എന്താ ആകാശം ഇടിഞ്ഞുപൊളിഞ്ഞുതാഴെവീണുപോക്വോ. രാജേശ്വരിയാകുന്ന ആ പ്രഭാതനക്ഷത്രം ജനക്കൂട്ടമാകുന്നമേഘങ്ങൾക്കിടയിൽ മറഞ്ഞുപോയി. അവിനാശൻ ചിന്താമഗ്നനായി. രമേശിന്റെ ചോദ്യം കേട്ടാണയാൾ ചിന്തയിൽ നിന്നുണർന്നത്‌. ഫ്ലാറ്റ്ഫോമിൽ ജനക്കൂട്ടം വണ്ടിയിലേക്കു ഉറ്റുനോക്കിനിന്നതിന്റെ കാരണം അവിനാശന്‌ ഇപ്പോഴാണ്‌ മനസ്സിലായത്‌. ഞങ്ങൾ ഗായികമാരാണെന്ന്‌ രാജേശ്വരി പറഞ്ഞപ്പോഴും അവൾ ചിരിച്ചതേയുള്ളു. എന്നാൽ രമേശിന്റെ വാക്കുകളും പ്രവൃത്തികളും അയാളിഷ്ടപ്പെടില്ല. എനിക്കവരുമായി പരിചയമുണ്ട്‌. ഞാനത്‌ ഒളിച്ചുവയ്ക്കുന്നില്ല. മറ്റുള്ളവർക്കതിലെന്താണ്‌ വിഷമം. മറ്റുള്ളവർക്കൊന്നുമില്ല ശരിതന്നെ. എന്നാലിതു പ്രദർശിപ്പിക്കാതിരുന്നുകൂടെ. ഞാൻ ചീത്തപ്രവർത്തിക്ക്‌ പോയിട്ടില്ല. പിന്നെ ഞാനെന്തിന്‌ പരിചയം മറച്ചുവയ്ക്കണം. നിങ്ങളത്‌ അറിയുന്നില്ല. മറ്റുള്ളവർ അറിയും. നിങ്ങളുടെ മറ്റുള്ളവർ അവരുടെ പാട്ട്‌ കേൾക്കാൻ പോകാറില്ലേ? ഞാൻ അവരോട്‌ മിണ്ടിയാൽ മറ്റുള്ളവർക്കെന്ത്‌ ദോഷം വരാൻ പോകുന്നു. അവിനാശനിത്‌ പറഞ്ഞ്‌ നെടുവീർപ്പിട്ടു. രമേശനത്‌ കണ്ടുചിരിച്ചു എന്ത്‌ കണ്ടിട്ടാണ്‌ ചിരിക്കുന്നത്‌. വേശ്യകളെ കണ്ട്‌ നെടുവീർപ്പിടുന്ന നിങ്ങളെ കണ്ടാൽ ചിരിക്കാതെന്തുചെയ്യും. ഞാൻ കരയണോ. അവർ കലാവതികളാണ്‌, വേശ്യകളല്ല. അടുത്ത സ്റ്റേഷനിൽ രമേശിറങ്ങിപ്പോയി. പിന്നെ അയാളെ കാണുന്നത്‌ അവിനാശനിറങ്ങുന്ന സ്റ്റേഷനിൽ വച്ചാണ്‌. അവിനാശൻ രമേശിനോട്‌ ചോദിച്ചു താൻ ഇത്ര സമയം എവിടെയായിരുന്നു. ഉറങ്ങിപ്പോയി പിന്നെ എന്റെ മുറിയിൽ വന്നിരുന്നതെന്തിന്‌ തന്നോട്‌ വർത്തമാനം പറയാൻ ഒരു പുസ്തകം എടുക്കാൻ ഇറങ്ങിപ്പോയതോ പിന്നെ കൂട്ടുകാർ പോകാൻ സമ്മതിച്ചില്ല. ആ സ്ത്രീകളുണ്ടായിരുന്നത്‌ കൊണ്ടല്ലേ എന്റെ സമീപംവന്നിരുന്നതും അവർ ഇറങ്ങിപ്പോയപ്പോൾ താനും ഇറങ്ങിപ്പോയി. നാണമില്ലല്ലോ, കള്ളത്തരം തട്ടിവിടാൻ. തന്നെ ഈ മുറിയിൽ നിന്നും കൊണ്ടുപോകാനാണ്‌ ഞാൻ വന്നത്‌. താൻ വരാനിഷ്ടപ്പെട്ടില്ലല്ലോ. സ്വന്തം മനസ്സാക്ഷിയോട്‌ ചോദിക്കൂ അതെപ്പോഴും എന്റെകൂടെയല്ലേ നിൽക്കൂ അവിനാശൻ നിശ്ശബ്ദതപാലിച്ചു. തന്നെ ഉപദേശിക്കാനെന്ന വ്യാജേന രൂപവതിയായ രാജേശ്വരിയെ കൺകുളിർക്കെ കണ്ടാസ്വാദിക്കാനാണയാൾ താനിരിക്കുന്നിടത്തു വന്നുതെന്നുതന്നെ അവിനാശൻ ദൃഢമായി വിശ്വസിച്ചു. അവിനാശന്റെ ഇന്റർവ്യു കഴിഞ്ഞു. അപേക്ഷകർ അഞ്ച്പേരുണ്ടായിരുന്നു. വിശേഷ യോഗ്യത കണക്കിലെടുത്ത അധികൃതർ അയാളെ തിരഞ്ഞെടുത്തു. അഭിമതനായ 'ഉദ്യോഗലബ്ധിക്ക്‌ ശേഷവും അവിനാശന്റെ മുഖം അപ്രസക്തമായിരിക്കുന്നത്‌ രായർ വീക്ഷിച്ചു മനസ്സിലാക്കി. ഒരു ദിവസം രായർ ചോദിച്ചു നിന്റെ മുഖമന്തേ മ്ലാനമായിരിക്കുന്നത്‌. ഒന്നുമില്ല അച്ഛന്‌ തോന്നുന്നതാണ്‌. നിനക്ക്‌ ഒരു കാര്യത്തിലും ശ്രദ്ധയില്ലല്ലോ എപ്പോഴും ചിന്തിച്ചിരിക്കുന്നത്‌ കാണാം. രജനിയെ കണ്ടിട്ട്‌ കുറച്ചുദിവസമായി. തനിയെ ഇരുന്നു മുഷിഞ്ഞു. രജനിയെ നീ പോയി കാണാത്തതെന്ത്‌? അയാൾ ജോലിത്തിരക്കിലാണ്‌. പാവത്തിന്റെ വിഷമിപ്പിക്കേണ്ടെന്നു കരുതി. ഞാൻ അന്വേഷിച്ചെന്നു പറയും സമയമുണ്ടാക്കിവരും. പറയാം എന്നു പറഞ്ഞ്‌ അയാൾ രായരുടെ മുമ്പിൽ നിന്നും പോയി. രായർ അനുഭവജ്ഞനാണ്‌. 20നും 25നും ഇടയ്ക്കുള്ള പ്രായത്തിൽ യുവാക്കളുടെ മനസ്സിൽ കൊടുങ്കാറ്റ്‌ വീശിക്കൊണ്ടിരിക്കും പ്രേമവിചാരം മനസ്സിൽ തിളച്ചുമറിയും. ഈ പ്രായത്തിൽ അവരെ വിവാഹച്ചങ്ങലകൊണ്ട്‌ ബന്ധിച്ചില്ലെങ്കിൽ വല്ല അപകടത്തിൽ ചാടിയേക്കും വിവാഹക്കാര്യം പറയുമ്പോൾ 'ഇപ്പൊൾ വേണ്ട' മറുപടിയാണ്‌ അയാളിൽനിന്നും ഉണ്ടാവുക.ഇനി മകന്റെ സമ്മതം നോക്കേണ്ടന്നു രായർ നിശ്ചയിച്ചു.

shahulhameed k t

ഞങ്ങൾ സംവിധായകനെ തേടിയിറങ്ങിയതാണ്‌. അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ്‌ നഗരത്തിലാരംഭിക്കുകയാണെന്നറിഞ്ഞു. ടി.വി.ചാനലുകളുടെ പ്രാണവായുവാണല്ലോ സിനിമ. അതിനാൽ സിനിമയെ ജനനം മുതൽ പൈന്തുടരുകയെന്നത്‌ ചാനൽജീവനക്കാരായ ഞങ്ങളുടെ കർത്തവ്യമാണ്‌. കായലോരത്തെ റിസോർട്ടിലെത്തിയ ഞങ്ങൾക്ക്‌ സംവിധായകനെ കാണാൻ ഏറെ നേരം കാത്തിരിക്കേണ്ടി വന്നു. സിനിമയുടെ പൂജ നടക്കുകയാണത്രെ. മന്ത്രോച്ചാരണങ്ങളും മണിയൊച്ചകളും. ചന്ദനത്തിരികളുടെയും കർപ്പൂരത്തിന്റെയും സുഗന്ധം നിറഞ്ഞ അന്തരീക്ഷത്തുനിന്ന്‌ ഞങ്ങൾക്കരികിലേക്കു തെറിച്ച തേങ്ങാമുറികൾക്കൊപ്പം സംവിധായകനും പുറത്തേക്കു വന്നു. 'സി ടെലിവിഷനിൽനിന്നാണ്‌..."'പറയൂ...'താങ്കളുടെ പുതിയ സിനിമയെക്കുറിച്ചറിയാൻ പ്രേക്ഷകർ ആഗ്രഹിക്കുന്നു. നോക്കൂ, നമ്മുടെ നവോത്ഥാനമൂല്യങ്ങൾ ഓരോന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പകർച്ചവ്യാധികൾപോലെ സമൂഹത്തിൽ പടരുകയാണ്‌. ഇതിനെതിരെയാണ്‌ എന്റെ പുതിയ സിനിമ ശബ്ദിക്കുന്നത്‌. ചിരിയോടെ ക്യാമറമാൻ തേങ്ങാമുറികളിലേക്കു ക്യാമറ സൂം ചെയ്യുമ്പോൾ അവതാരകൻ ക്യാമറ നായികയിലേക്കു തിരിക്കാൻ ആജ്ഞാപിച്ചു.

sathar adurശങ്കരുമാമന്റെ
മൂത്തമകൻ ശരവണൻ
കട്ട,
കൊമ്പൻമീശ...
ജോലി
പോലീസിൽ
കോൺസ്റ്റബിൾ
ഡ്യൂട്ടി ട്രാഫിക്കിൽ
നട്ടുച്ചവെയിലിൽ
നടുറോഡിൽനിൽക്കുന്നു
ആരെങ്കിലും
നിയമംതെറ്റിക്കുന്നുണ്ടൊ
എന്നുനോക്കാൻ
രണ്ടാമൻ ഉത്തമൻ
ലിമിറ്റഡ്‌ സ്റ്റോപ്പിൽ
കണ്ടക്ടർ
തൃശൂർ കോഴിക്കോട്‌ റൂട്ട്‌
ഫുൾടൈം നടത്തം
മൂന്നാമത്തവൻ സജീവൻ
കമ്പ്യൂട്ടർ
ഡിസൈനറാണ്‌
സദാസമയവും
ഒരേയിരുപ്പ്‌
ശരവണൻ
പോലീസൺനിരിക്കാൻവേണ്ടി
ഉത്തമൻ ചേട്ടനൊന്നു
നിൽക്കാൻവേണ്ടി
സജീവനാണെങ്കിലോ
ഒന്നു നടക്കാൻ വേണ്ടി...

m k janardanan
ഉറങ്ങാത്തനിശയിലെ എന്റെ തോന്നലിൽ ഞാനോർത്തു
എനിക്കാരുമില്ല. ഞാനൊറ്റപ്പെട്ടിരിക്കുന്നു
ഉയരത്തിരുന്ന ഒരു നക്ഷത്രം അതുകേട്ടുചിരിച്ചു
നക്ഷത്രം പറഞ്ഞു
ഒറ്റക്കല്ല. ഞങ്ങൾ നക്ഷത്രകോടികൾ കൂട്ടുണ്ട്‌
പിന്നെ വെളിച്ചങ്ങളുടെ കോടികരങ്ങളാൽ
നക്ഷത്രങ്ങൾ എല്ലാം ചേർന്നെന്നെ
കെട്ടിവരിഞ്ഞു ചുംബിച്ചു!
പകലിന്റെ വിചാരങ്ങളിൽ ഞാനോർത്തു
എനിക്കെല്ലാവരുമുണ്ട്‌ കൂട്ട്‌. കോടി മനുഷ്യർ-
കോടി സൗഹൃദങ്ങൾ
പക്ഷേ ആരുമില്ലായിരുന്നു
വീണ്ടും ഞാൻ വിഭാതത്തെ നോക്കുമ്പോൾ
പൂന്തോപ്പുനിറയെ പൂക്കൾ
പൂക്കൾ നിറയെ ശലഭങ്ങൾ പൊന്തകൾ-
നിറയെ കിളികൾ ഞാൻ വിലപിച്ചു
എനിക്കാരുമില്ല...
അപ്പോൾ കിളികൾ ചിലച്ചതിനെ ഞാനിങ്ങനെ
വായിച്ചെടുത്തു
ഒറ്റക്കല്ല. ഞങ്ങളെല്ലാവരുമുണ്ട്‌.
അവർ ഗാനങ്ങളാലപിച്ചെന്നെ ആനന്ദമൗന-
ത്തിലാറാടിച്ചു. ഗാനശേഷം
പൂമൊഴികൾ കാറ്റിൽ
ഒറ്റക്കല്ല. ഞങ്ങളെല്ലാവരുമുണ്ട്‌
മൂന്നാഴ്ച മാത്രം ജീവിത ദൈർഘ്യമുള്ള
ശലഭമാകണോ അതോ പൂവാകണോ?
ഞാനറിയിച്ചു. പൂവായാൽ മതി
പിന്നെ ദ്രുതവേഗത്തിൽ
ഒരു സുഗന്ധി
പ്പൂവിലേക്കു ഞാനെന്നെപറിച്ചുനട്ടു
പിന്നെ ഒരു പകലിലേക്ക്
മാത്രമായി
ആയുസ്സു ചുരുക്കിക്കിട്ടാൻ ഭൂമിയോടു പ്രാർത്ഥിച്ചു
എന്റെ ആത്മമൊഴികേട്ട്‌ തൃപ്തനായ
വനേപ്പോലെ പ്രപഞ്ചം നിറ-
ചിരിയോടെ എന്റെ മുന്നിൽ
ആകാശങ്ങളെ ചുമലിലണിഞ്ഞുനിന്നു!

saju pullan
എനിക്ക്‌ വേണ്ടിയിരുന്നത്‌
അടിവയറ്റിൽ കുരുത്തത്‌ പിറക്കാനുള്ള ശുശ്രൂഷയും
അതിന്‌ താലിയുറപ്പുമായിരുന്നു
അവൻ കുറിച്ചതാകട്ടെ
അതിനെ കളയുന്ന മരുന്ന്‌

വൈദ്യൻ കൽപിച്ച മരുന്ന്‌
കുപ്പകുഴിക്ക്‌ തിന്നാൻ കൊടുത്തു
പകരം
സ്വയം കുറിച്ച മരുന്ന്‌
മുമ്പിൽ വച്ചിതുമാത്രം
മരണക്കുറിപ്പിലപേക്ഷിക്കുന്നു
കുറ്റവാളിയാക്കരുതേ കൂടപ്പിറപ്പുകളേ...
കണ്ണീരിൽ മുക്കിയിത്‌ തിന്നതിന്‌...


ഒരു കട്ട ഞാൻ വച്ചു
രണ്ടാം കട്ട നീ വച്ചു
ഭൂമി തീർന്നല്ലോ!
ഭൂമി തീർന്നെങ്കിലെന്ത്‌
വായുവിനുമുണ്ടല്ലോ
എനിക്കും നിനക്കുമവകാശം
മൂന്നാം കട്ട ഞാനെൻ
കട്ടയ്ക്കുമേൽ വയ്ക്കുന്നു
നാലാം കട്ട നീനിൻ
കട്ടയ്ക്കുമേൽ വച്ചുകൊൾക
കട്ടകൾ വളരുന്നു -
പെരുകുന്നു
ഇപ്പോൾ വായുവോ
കട്ടയോ വലുത്‌ !
ഇനി കട്ടവയ്ക്കാൻ
ഭൂവിതിൽ വായുവെവിടെ?
ഇനി കട്ട ഞാൻ നിൻ
ഹൃദയത്തിൽ വച്ചിടാം
നീയെൻ ഹൃത്തിലും
ഇഷ്ടിക നിരത്തുമല്ലോ
ഹൃത്തടങ്ങളിലിനി
കടലാക്രമണമുണ്ടാവില്ല
മതിലുകൾ ഉയരംപൂണ്ടു
ശക്തമായ്‌, നിയുക്തമായ്‌
സ്നേഹത്തിരകൾ...
തഴുകുകിൽ
മതിലിനപ്പുറം -
കടക്കുകില്ലല്ലോ!haridas valamangalam


സീത ഭൂമിപിളർന്നു പോയതല്ല
രാമനെ ഉപേക്ഷിച്ചുപോയതാണ്‌
ഡൈവോഴ്സ്‌
അയാളുടെ മക്കളെവിട്ടുകൊടുത്തിട്ട്‌
രാമനെപ്പോലൊരുഭർത്താവിനെ
ഏത്‌ ഭാര്യസഹിക്കും
വാല്മീകിമറുകഥചമച്ചതു
രാജഭീതികൊണ്ടാകാം
അവർണ്ണ ശംബുക്കന്റെ
തലവെട്ടിയരാമന്‌
ഒരു കാട്ടാളന്റെ തല
തന്റെ വാളിന്‌
ഒരു തുള്ളി ജലപാനം
സീത കർഷകന്റെ മകൾ
ജനകനവളെദത്തെടുത്തിരിക്കാം.
രാജകൊട്ടാരത്തിന്റെപൊങ്ങച്ചങ്ങളോട്‌
കർഷകപുത്രിക്ക്‌ പൊരുത്തപ്പെടാനാകുമോ
വിൽ മുറിഞ്ഞ ഇടിമുഴക്കം കേട്ടപ്പോൾ
സീതമയിൽപ്പേടപോലെ സന്തോഷംപൂണ്ടുഎന്നത്‌
അശ്ലീലത്തെമറയ്ക്കുന്ന മലയാളത്തിന്റെ അലങ്കാരം
വേണം ഒരു രാമായണം
അതോ സാതായണമോ രാവണായനമോ
നേരിനെ അലങ്കരിക്കരുത്‌.sundaram dhanuvachapuramഅധ്യക്ഷവേദിയിൽ ആചാര്യൻ
ആസനസ്ഥനായി.
ഹസ്തത്താഡനമുഖരിതമായ സദസ്സിന്റെ
കണ്ണുകളിൽ സൂര്യനുദിച്ചു
സീലിംഗ്‌ ഫാനിന്റെ ശീതളസീൽക്കാരം
താളനിബദ്ധമായി.
ആചാര്യന്റെ ഇരിപ്പിന്‌ ഒരു
ഇടതുപക്ഷചായ്‌വ്‌ ഉണ്ടായിരുന്നു.
ചുവന്ന സ്ട്രാപ്പണിഞ്ഞ റിസ്റ്റ്‌ വാച്ച്‌
ഇടത്തേക്കൈയിൽത്തന്നെയായിരുന്നു
നരച്ച ചിന്തകളുടെ താടിരോമങ്ങളിൽ
വിരലുകൾ വിരിയിച്ചുകൊണ്ട്‌
ആചാര്യൻ പാറപോലെ ഉറച്ചിരുന്നു
സ്വാഗതമാശംസിച്ച തീവ്രവാദിയുവാവ്‌
രക്തത്തിന്റെ ഗന്ധം വമിക്കുന്ന
ചുവന്ന വാക്കുകൾകൊണ്ട്‌
ആചാര്യനെ പൊന്നാടയണിയിച്ചു
നീണ്ടുമെലിഞ്ഞ്‌ ശിരസ്സുയർത്തിനിന്ന
മാപ്പുസാക്ഷിയായ മൈക്ക്‌
വളച്ചൊടിക്കപ്പെട്ടു.
ഇരുന്നുകൊണ്ടുതന്നെ അദ്ദേഹം തന്റെ
പ്രകർഷേണയുള്ള സംഗം തുടങ്ങി
അങ്ങനെ അദ്ദേഹം ഇരുത്തം വന്ന
ഒരു പ്രാസംഗികനെന്നു
തെളിയിച്ചുകൊണ്ടേയിരുന്നു.

mathew nellickunnu


അകലത്തെ മുല്ലകേരളത്തിന്റെ സാമൂഹികമായ ഉണർവിനും നവോത്ഥാനത്തിനും കാരണഭൂതനായ ശ്രീനാരായണഗുരുവും മലയാളസാഹിത്യത്തെ 'ചെമ്മീൻ' എന്ന നോവലിലൂടെ temI{]ikvX\m¡nb , XIgnbpw മലയാളസാഹിത്യത്തിൽ സ്വന്തമായ ഒരു ശൈലിതന്നെ ആവിഷ്കരിച്ച വൈക്കം മുഹമ്മദ്‌ ബഷീറും, മലയാളിയായ ജനിച്ചുവളർന്ന ഏതൊരു വ്യക്തിയും ലോകത്തിലെവിടെയായാലും എന്നും തങ്ങളുടെ ഹൃദയതാളമായി സൂക്ഷിക്കുന്ന ഗാനഗന്ധർവൻ യേശുദാസും, മലയാളിയുടെ മനസ്സിലൊരിക്കലും മരിക്കാത്ത ഗാനങ്ങളുടെ രചയിതാവായ വയലാർ രാമവർമ്മയും, ലോകത്തിലാദ്യമായി ബാലറ്റുപെട്ടിയിലൂടെ അധികാരത്തിലേറിയ കമ്മ്യൂണിസ്റ്റ്‌ ആചാര്യൻ ഇ.എം.എസ്സ്‌ നമ്പൂതിരിപ്പാടും, മനുഷ്യമനസ്സിന്റെ അനേകഭാവങ്ങളെ ആവിഷ്കരിച്ചുകൊണ്ട്‌ വായനക്കാരുടെ ഹൃദയം കീഴടക്കിയ എം.ടി.വാസുദേവൻനായരും, സൗരഭ്യം പരത്തിയ മലയാളഭാഷ ഇന്ന്‌ മരിക്കുകയാണോ?
നാട്ടിൽപോയിവരുന്ന ഓരോ മലയാളിയും അമേരിക്കയിൽ ഒത്തുകൂടുമ്പോൾ ഞങ്ങൾക്ക്‌ ഓമനിക്കാൻ ഓർമ്മവയ്ക്കാൻ മക്കൾക്കു പറഞ്ഞുകൊടുത്തിരുന്ന കഥകളിലെ പുഴകളും തെങ്ങുകളും പക്ഷികളും പൂക്കളും നന്മനിറഞ്ഞ ജനങ്ങളും, എല്ലായിടത്തും നിറഞ്ഞുനിന്നിരുന്ന ജലസമ്പത്തും പച്ചപ്പുമെല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണിന്ന്‌.
മലയാളം കേൾക്കാൻകൊതിച്ച്‌ നാട്ടിലെത്തുന്ന വിദേശമലയാളി 'മലയാലമരിയാത്ത' ചെറുപ്പക്കാരെയാണ്‌ ഇവിടെ കണ്ടുമുട്ടുന്നത്‌. മലയാളം പറഞ്ഞാൽ തലമൊട്ടിയടിക്കുകയും പിഴയീടാക്കുകയും ചെയ്യുന്ന ഇംഗ്ലീഷ്‌ സ്കൂളുകളെക്കുറിച്ച്‌ കേട്ടപ്പോൾ അത്ഭുതവും അമർഷവും തോന്നി. ഏത്‌ പാവപ്പെട്ട തൊഴിലാളിക്കും തന്റെ മക്കളെ ഇംഗ്ലീഷ്മീഡിയത്തിൽ പഠിപ്പിക്കാനാണ്‌ മോഹം. മലയാളം പഠിച്ചിട്ടെന്തുഫലം? ആർക്കുവേണം മലയാളം? എന്നിങ്ങനെ ചോദിക്കുന്നത്‌ അഞ്ചക്കശമ്പളക്കാരായ എക്സിക്യൂട്ടീവുകൾ മാത്രമല്ല സാധാരണ വീട്ടമ്മമാർപോലുമാണ്‌. ഇതിനിടയിൽ പാവം വിദേശമലയാളിയുടെ ഭാഷാസ്നേഹത്തിനെന്തുകാര്യം?
പക്ഷേ ഞങ്ങൾ അമേരിക്കൻമലയാളികൾ എത്രയോപേർ കണ്ടുമുട്ടുമ്പോൾ മലയാളം സംസാരിക്കാനുള്ള കൊതിതീർക്കുന്നു. ഞങ്ങളാണ്‌ മലയാളത്തിന്റെ പതാകവാഹകർ, മലയാളത്തിന്റെ നിത്യകാമുകർ.
മുറ്റത്തെമുല്ലയ്ക്ക്‌ മണമില്ലെന്ന്‌ നിങ്ങൾ പറയുമ്പോൾ ഇങ്ങകലെയിരുന്ന്‌ ഞങ്ങൾ ആ മുല്ലപ്പൂമണം ആവോളം മനസ്സിൽ താലോലിക്കുന്നു.t a sasi .


പാളങ്ങൾക്കിരുപുറങ്ങളിലെ
നാറും തെരുവുകൾക്കരികിലെ
മനുഷ്യവിസർജ്ജ്യംപോലെയാണ്‌
ഓടയിൽ കുളിക്കുന്നവരുടെ ജന്മം
കുളി കഴിഞ്ഞ്‌
അരയോളം വെള്ളത്തിൽ
ഇറങ്ങി നിന്ന്‌ പിഴിഞ്ഞു തുവർത്തും
തുണിക്കും ഉടലിനും
ആർക്കുന്ന കാക്കകൾക്കും
ഒരേ നിറം
നേരഭേദം മറന്ന്‌
അലച്ചുറങ്ങുമ്പോഴും പൊതുശ്മശാനം
അടുത്തില്ലെന്ന ഭയവുമില്ലവർക്ക്‌.
trans: venu v desamആഗ്രഹങ്ങളെ നിഹനിച്ച്‌
ആത്മധ്യാനത്തിലാഴാമെന്നതിന്‌
വലിയ വിലകൊടുക്കേണ്ടി വരുമെന്ന
ഭാവന വെടിയൂ
അവൻ തൊട്ടരികിൽ തന്നെ
അവനു വേണ്ടി
അകലേക്കുറ്റു നോക്കേണ്ട.
ശൂന്യത ശൂന്യതയിൽ തന്നെ
വിലയിച്ചിരിക്കുന്നു.
prabhavarma

ഉടലിൻ ചൂടാറ്റുവാ-
നുറങ്ങാതേറെക്കാല-
മിരവിൽക്കുളിർക്കാറ്റു
വീശിനിന്നൊരീ ഫാൻ ഇ-
ന്നുയിരിൻ ചൂടാറ്റാനും
തുണയായെന്നോ ഫാനി-
ലമിതാശ്ചര്യചിഹ്ന-
മായ്‌ തൂങ്ങിയാടുന്നോനേ.
ഇളകുന്നീലാ ഫാനി-
ന്നിതളൊട്ടുമെന്നിട്ടും
പൊടിയുന്നീലാ വിയർ-
പ്പീയൊരു വിശ്രാന്തിക്കായ്‌
വെറുതെ കറങ്ങിയ-
തെത്രവട്ടമാണെന്നു-
മറിയാ, തെന്നാലറി-
യുന്നപോൽ ഫാനും നീയും.

സമർപ്പണം: ടി.വി. ചന്ദ്രന്റെ കഥാവശേഷന്‌.

Friday, March 4, 2011


v dethan

അകലെ മൂവുരു തെളിഞ്ഞ ദീപം ക-
ണ്ട,തീവ ഭക്തിയില്‍ തൊഴുതു ശാസ്താവില്‍
നിറഞ്ഞ വിശ്വാസമിരട്ടി വര്‍ദ്ധിച്ചു
മലയിറങ്ങിയ പരമ സാധുക്കള്‍
പെരിയ സ്വാമിമാര്‍,കന്നിയയ്യപ്പന്മാര്‍,
പലകുറി മല ചവിട്ടിപ്പോയവര്‍,
ചവിട്ടടിയില്പെട്ടരഞ്ഞു കേവലം
ശവങ്ങളായിട്ടു പരിണമിക്കുന്നു.

കുടലു പൊട്ടിയും കരള്‍ കലങ്ങിയും
ഉടലും ശീര്‍ഷവും മുറിഞ്ഞും കീറിയും
പിടഞ്ഞൊടുങ്ങിയ മനുഷ്യ ജന്മങ്ങള്‍,
കിടപ്പു ഭക്തിയെ പരിഹസിക്കും പോല്‍.
ശരണ മന്ത്രങ്ങള്‍ വിളിച്ച ചുണ്ടിന്മേല്‍
മരണം ചുംബിച്ചു നിശബ്ദമാക്കുമ്പോള്‍
ശബരീനാഥനും ഹരിഹരന്മാരും
ശരണമേകിയില്ലിവര്‍ക്കു തെല്ലുമേ.

വിധിയെന്നും സര്‍ക്കാര്‍ പിടിപ്പു കേടെന്നും
വിവിധരീതിയില്‍ മരണ ഹര്‍ജിയില്‍‍
വിധി പറഞ്ഞവര്‍ പലരും കണ്ടില്ല
വിരുതെഴുന്നതാമെഥാര്‍ത്ഥ വില്ലരെ.

മനുഷ്യര്‍ കത്തിയ്ക്കും മലവിളക്കിനെ
മകരജ്യോതിയാ,യഭൗമ തേജസ്സായ്,
പ്രചരിപ്പിച്ചവര്‍,മനുജ ദൗര്‍ബ്ബല്യം
മുതലെടുത്തവര്‍,കപട ഭക്തന്മാര്‍,
വിപണി തന്ത്രങ്ങള്‍ മിനഞ്ഞ വിശ്വാസ-
വികല ബുദ്ധികള്‍,വികട തന്ത്രിമാര്‍,
വരുത്തി വച്ചതീ വനസ്ഥലിയിലെ
ദുരന്ത;-മേറുന്ന ദുര നിമിത്തമായ്.

തെളിയും ദീപത്തില്‍ ഭ്രമിച്ച,തില്‍ ചാടി
ക്കരിഞ്ഞു ചാകുന്ന ചെറു ശലഭങ്ങള്‍
കണക്കിനിയുമീ ഗഗന ഗര്‍ഭത്തി-
ലണഞ്ഞു ജീവിതം കെടുത്തുവാന്‍ ഭക്ത
ശതങ്ങളെത്തുവാനിടകൊടുക്കാതെ
നിറുത്തണം ജ്യോതി തെളിക്കുന്ന കള്ള
പ്പണിയും തന്ത്രവും പ്രചാരണങ്ങളും.

മനുഷ്യ നന്മയെ കരുതി പൂര്‍വ്വികര്‍
ചമച്ച മുക്കോടി പരദൈവങ്ങള്‍ക്കും
കഴിവില്ലാരെയും പരിരക്ഷിക്കുവാന്‍-
മൃതിയിലും ഘോര വിപത്തിലും നിന്നെ-
ന്നറിയുവാനീ 'ക്കള്ള വെളിച്ച'മേകിയ
ദുരന്തം മാലോകര്‍ക്കുപകരിക്കട്ടെ.
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.