haridas valamangalam
സീത ഭൂമിപിളർന്നു പോയതല്ല
രാമനെ ഉപേക്ഷിച്ചുപോയതാണ്
ഡൈവോഴ്സ്
അയാളുടെ മക്കളെവിട്ടുകൊടുത്തിട്ട്
രാമനെപ്പോലൊരുഭർത്താവിനെ
ഏത് ഭാര്യസഹിക്കും
വാല്മീകിമറുകഥചമച്ചതു
രാജഭീതികൊണ്ടാകാം
അവർണ്ണ ശംബുക്കന്റെ
തലവെട്ടിയരാമന്
ഒരു കാട്ടാളന്റെ തല
തന്റെ വാളിന്
ഒരു തുള്ളി ജലപാനം
സീത കർഷകന്റെ മകൾ
ജനകനവളെദത്തെടുത്തിരിക്കാം.
രാജകൊട്ടാരത്തിന്റെപൊങ്ങച്ചങ്ങളോട്
കർഷകപുത്രിക്ക് പൊരുത്തപ്പെടാനാകുമോ
വിൽ മുറിഞ്ഞ ഇടിമുഴക്കം കേട്ടപ്പോൾ
സീതമയിൽപ്പേടപോലെ സന്തോഷംപൂണ്ടുഎന്നത്
അശ്ലീലത്തെമറയ്ക്കുന്ന മലയാളത്തിന്റെ അലങ്കാരം
വേണം ഒരു രാമായണം
അതോ സാതായണമോ രാവണായനമോ
നേരിനെ അലങ്കരിക്കരുത്.