saju pullan
എനിക്ക് വേണ്ടിയിരുന്നത്
അടിവയറ്റിൽ കുരുത്തത് പിറക്കാനുള്ള ശുശ്രൂഷയും
അതിന് താലിയുറപ്പുമായിരുന്നു
അവൻ കുറിച്ചതാകട്ടെ
അതിനെ കളയുന്ന മരുന്ന്
വൈദ്യൻ കൽപിച്ച മരുന്ന്
കുപ്പകുഴിക്ക് തിന്നാൻ കൊടുത്തു
പകരം
സ്വയം കുറിച്ച മരുന്ന്
മുമ്പിൽ വച്ചിതുമാത്രം
മരണക്കുറിപ്പിലപേക്ഷിക്കുന്നു
കുറ്റവാളിയാക്കരുതേ കൂടപ്പിറപ്പുകളേ...
കണ്ണീരിൽ മുക്കിയിത് തിന്നതിന്...