mathew nellickunnu
അകലത്തെ മുല്ല
കേരളത്തിന്റെ സാമൂഹികമായ ഉണർവിനും നവോത്ഥാനത്തിനും കാരണഭൂതനായ ശ്രീനാരായണഗുരുവും മലയാളസാഹിത്യത്തെ 'ചെമ്മീൻ' എന്ന നോവലിലൂടെ temI{]ikvX\m¡nb , XIgnbpw മലയാളസാഹിത്യത്തിൽ സ്വന്തമായ ഒരു ശൈലിതന്നെ ആവിഷ്കരിച്ച വൈക്കം മുഹമ്മദ് ബഷീറും, മലയാളിയായ ജനിച്ചുവളർന്ന ഏതൊരു വ്യക്തിയും ലോകത്തിലെവിടെയായാലും എന്നും തങ്ങളുടെ ഹൃദയതാളമായി സൂക്ഷിക്കുന്ന ഗാനഗന്ധർവൻ യേശുദാസും, മലയാളിയുടെ മനസ്സിലൊരിക്കലും മരിക്കാത്ത ഗാനങ്ങളുടെ രചയിതാവായ വയലാർ രാമവർമ്മയും, ലോകത്തിലാദ്യമായി ബാലറ്റുപെട്ടിയിലൂടെ അധികാരത്തിലേറിയ കമ്മ്യൂണിസ്റ്റ് ആചാര്യൻ ഇ.എം.എസ്സ് നമ്പൂതിരിപ്പാടും, മനുഷ്യമനസ്സിന്റെ അനേകഭാവങ്ങളെ ആവിഷ്കരിച്ചുകൊണ്ട് വായനക്കാരുടെ ഹൃദയം കീഴടക്കിയ എം.ടി.വാസുദേവൻനായരും, സൗരഭ്യം പരത്തിയ മലയാളഭാഷ ഇന്ന് മരിക്കുകയാണോ?
നാട്ടിൽപോയിവരുന്ന ഓരോ മലയാളിയും അമേരിക്കയിൽ ഒത്തുകൂടുമ്പോൾ ഞങ്ങൾക്ക് ഓമനിക്കാൻ ഓർമ്മവയ്ക്കാൻ മക്കൾക്കു പറഞ്ഞുകൊടുത്തിരുന്ന കഥകളിലെ പുഴകളും തെങ്ങുകളും പക്ഷികളും പൂക്കളും നന്മനിറഞ്ഞ ജനങ്ങളും, എല്ലായിടത്തും നിറഞ്ഞുനിന്നിരുന്ന ജലസമ്പത്തും പച്ചപ്പുമെല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണിന്ന്.
മലയാളം കേൾക്കാൻകൊതിച്ച് നാട്ടിലെത്തുന്ന വിദേശമലയാളി 'മലയാലമരിയാത്ത' ചെറുപ്പക്കാരെയാണ് ഇവിടെ കണ്ടുമുട്ടുന്നത്. മലയാളം പറഞ്ഞാൽ തലമൊട്ടിയടിക്കുകയും പിഴയീടാക്കുകയും ചെയ്യുന്ന ഇംഗ്ലീഷ് സ്കൂളുകളെക്കുറിച്ച് കേട്ടപ്പോൾ അത്ഭുതവും അമർഷവും തോന്നി. ഏത് പാവപ്പെട്ട തൊഴിലാളിക്കും തന്റെ മക്കളെ ഇംഗ്ലീഷ്മീഡിയത്തിൽ പഠിപ്പിക്കാനാണ് മോഹം. മലയാളം പഠിച്ചിട്ടെന്തുഫലം? ആർക്കുവേണം മലയാളം? എന്നിങ്ങനെ ചോദിക്കുന്നത് അഞ്ചക്കശമ്പളക്കാരായ എക്സിക്യൂട്ടീവുകൾ മാത്രമല്ല സാധാരണ വീട്ടമ്മമാർപോലുമാണ്. ഇതിനിടയിൽ പാവം വിദേശമലയാളിയുടെ ഭാഷാസ്നേഹത്തിനെന്തുകാര്യം?
പക്ഷേ ഞങ്ങൾ അമേരിക്കൻമലയാളികൾ എത്രയോപേർ കണ്ടുമുട്ടുമ്പോൾ മലയാളം സംസാരിക്കാനുള്ള കൊതിതീർക്കുന്നു. ഞങ്ങളാണ് മലയാളത്തിന്റെ പതാകവാഹകർ, മലയാളത്തിന്റെ നിത്യകാമുകർ.
മുറ്റത്തെമുല്ലയ്ക്ക് മണമില്ലെന്ന് നിങ്ങൾ പറയുമ്പോൾ ഇങ്ങകലെയിരുന്ന് ഞങ്ങൾ ആ മുല്ലപ്പൂമണം ആവോളം മനസ്സിൽ താലോലിക്കുന്നു.