
t a sasi
ഒറ്റനിറം ടി.എ.ശശി പാളങ്ങൾക്കിരുപുറങ്ങളിലെ നാറും തെരുവുകൾക്കരികിലെ മനുഷ്യവിസർജ്ജ്യംപോലെയാണ് ഓടയിൽ കുളിക്കുന്നവരുടെ ജന്മം കുളി കഴിഞ്ഞ് അരയോളം വെള്ളത്തിൽ ഇറങ്ങി നിന്ന് പിഴിഞ്ഞു തുവർത്തും തുണിക്കും ഉടലിനും ആർക്കുന്ന കാക്കകൾക്കും ഒരേ നിറം നേരഭേദം മറന്ന് അലച്ചുറങ്ങുമ്പോഴും പൊതുശ്മശാനം അടുത്തില്ലെന്ന ഭയവുമില്ലവർക്ക്.