Thursday, August 2, 2012

ശ്രീകൃഷ്ണദാസ് മാത്തൂർ

കണ്ണ് തെറ്റിയാലവനിഴഞ്ഞ്
മുറ്റത്തിറങ്ങും, കുരിച്ചികള്‍ ചുരണ്ടി
മണ്ണര, വെള്ളക്കുണ്ടളപ്പുഴു-
രക്ത ഞരമ്പിരന്നിറങ്ങും ശോണന്‍.......................,
എന്നുവേണ്ടാ, ക്ഷുദ്രതക്കൊപ്പം
തീക്കളി തുടങ്ങും...

മുറ്റത്തിന്നതിര്‍ത്തിയില്‍ കളി
ഇറുക്കലും ഞളുക്കലും കൊണ്ട്
കരച്ചിലില്‍ തന്നെയേ തീരൂ..!
"കുഞ്ഞെന്ത്യെടീ....?"
ചുമയ്ക്കൊപ്പം കട്ടില്‍
അമട്ടുമ്പോഴവളോര്‍ത്തു.

അടുക്കളക്കരിയും പുകയും തുടച്ച് 
മടിക്കുത്തു മാറിനും മറയാക്കി
അവളെന്തോരോട്ടം മുറ്റത്തേക്ക് ..
ചെക്കനോ ,
കളിക്കുന്നു, ചിരിക്കുന്നു ,
തിരിച്ചിട്ടും മറിച്ചിട്ടും മുന്നില്‍
പിടക്കുന്നതെന്തെന്നു നോക്കുമ്പോള്‍
വിരല്‍ ചൂണ്ടിയവന്‍ മൊഴിയുന്നു:

"അമ്മെ!
കളിപ്പാട്ടം,
കൈപ്പത്തിക്കളിപ്പാട്ടം...!"
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.