Thursday, March 31, 2011

prabhavarma

ഉടലിൻ ചൂടാറ്റുവാ-
നുറങ്ങാതേറെക്കാല-
മിരവിൽക്കുളിർക്കാറ്റു
വീശിനിന്നൊരീ ഫാൻ ഇ-
ന്നുയിരിൻ ചൂടാറ്റാനും
തുണയായെന്നോ ഫാനി-
ലമിതാശ്ചര്യചിഹ്ന-
മായ്‌ തൂങ്ങിയാടുന്നോനേ.
ഇളകുന്നീലാ ഫാനി-
ന്നിതളൊട്ടുമെന്നിട്ടും
പൊടിയുന്നീലാ വിയർ-
പ്പീയൊരു വിശ്രാന്തിക്കായ്‌
വെറുതെ കറങ്ങിയ-
തെത്രവട്ടമാണെന്നു-
മറിയാ, തെന്നാലറി-
യുന്നപോൽ ഫാനും നീയും.

സമർപ്പണം: ടി.വി. ചന്ദ്രന്റെ കഥാവശേഷന്‌.
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.