എം.കെ ഖരീം
കടുത്ത മതെതരനുംപാതിരാത്രിയില് വര്‍ഗീയത പാനം ചെയ്യുമ്പോള്‍
എല്ലുന്തിയ എന്റെ വേഷമെന്ത്?
ചെങ്കൊടി തലവഴി മൂടി
അരമന നിരങ്ങിയത്
കുംബസാരിക്കാനോ സുവിശേഷത്തിനോ?
ഹേ, വര്‍ഗീയതാ
എങ്ങിനെയാണ് നിന്നെ ഓര്ക്കുക...
കിടിലം കൊള്ളിച്ചു നിന്റെ കുതിപ്പ്
സംഹാര ശേഷിയോടെ ഒററക്കണ്ണനായി...
അസ്ഥിയില്‍ നക്കി തീകാറ്റ്;
കുതിര ചാണകം ഭൂപടം വരച്ച ഉടലുകള്‍
ജീവന് യാചിച്ചു...
ഹേ വര്‍ഗീയതാ,
നീ ഉടലില്‍ ഉടല്‍ വച്ചു പെരുക്കുന്നതോ?
നിനക്ക് അത്താഴമൂട്ടുകാര്‍
വോട്ടില്‍ വോട്ടു പെറുക്കി
ദുര്‍മേദസ്സായി ...
കരിമ്പന്‍ കയറിയ ഉടുപ്പും
കുഴിഞ്ഞ കണ്ണുകളും എനിക്ക് സമ്മാനിച്ചു
നീ അധികാര സോപാനത്തില്‍ ...
നിന്നെ എങ്ങിനെയാണ് വായിക്കേണ്ടത്?
പാളങ്ങളുടെ പാതിരാത്രികളില്‍
തീട്ടം തിന്നാനെത്തുന്ന പന്നികളെ ഓര്‍ത്തുകൊണ്ട്
നിന്നെ തുപ്പുന്നു...
തുലയട്ടെ നീ!
--