Saturday, May 23, 2009
ദീര്‍ഘനേരം തുടര്‍ച്ചയായി വിമാനത്തില്‍ സഞ്ചരിക്കേണ്ടി വരുമ്പോള്‍
യാത്രക്കാര്‍ക്കു ചില ശാരീരികപ്രശങ്ങള്‍ അനുഭവപ്പെടാറുണ്ട്.
"ഡീസിങ്ക്റോണോസ്സിസ് "എന്നും "ജറ്റ്ലാഗ് "എന്നും ഈ അവസ്ഥയ്ക്കു പറയും.
വ്യോമാലസ്യം എന്നോ വ്യോമമാന്ദ്യമെന്നോ നമുക്കതിനെ വിളിക്കാം.
ക്ഷീണം,ഉറക്കക്കുറവ്,ആകാംക്ഷ,
ആശയക്കുഴപ്പം,ശരീരത്തിലെ ജലാംശം
നഷ്ടപ്പെടല്‍,പിരുപിരിപ്പ്,ഓക്കാനം,വിയര്‍ക്കല്‍,കോ-ഓര്‍ഡിനേഷന്‍
നഷ്ടപ്പെടുക,ഓര്‍മ്മകൂറവ്,ക്രമംതെറ്റിയ ഹൃദയമിടിപ്പ്,രോഗം പിടിപെടാനുള്ള
സാധ്യത കൂടുക എന്നിവയാണു ലക്ഷണങ്ങള്‍.

സമയമേഖലകള്‍[links]

ജറ്റ്ലാഗിന്‍റെ അടിസ്ഥാനകാരണം മനസ്സിലാകണമെങ്കില്‍ "ടൈം സോണ്‍"
എന്ന സമയമേഖലകളെക്കുറിച്ച് അല്‍പം ചിലതു മനസ്സിലാക്കണം.
ലോകത്തെ 24 സമയമേഖലകളായി തിരിച്ചിരിക്കുന്നു.
ഒരേ സമയം കാട്ടുന്ന ഭൂമേഖലയാണ് ഒരു നിശ്ചിത സമയമേഖല.
തെക്കുവടക്കായി കിടക്കുന്ന ഏതാണ്ട് 1600 കിലോമീറ്റര്‍(1000 മൈല്‍)വീതം വരുന്ന
മേഖലയാണ് ഒരു സമയമേഖല.രാജ്യാതിര്‍ത്തിക്കനുസ്സരിച്ച് അല്‍പസ്വല്‍പ്പം വ്യത്യാസം
വരാം.ഭൂമി കറങ്ങുമ്പോള്‍ ഒരു നിശ്ചിത സമയമേഖലയില്‍ പ്രഭാതം പൊട്ടിവിടരുന്നു.
ഒരു മണിക്കൂര്‍ കഴിഞ്ഞാവും തൊട്ടടുത്ത സമയമേഖലയില്‍ പ്രഭാതം തുടങ്ങുക.
വീണ്ടും ഒരു മണിക്കൂര്‍ കഴിഞ്ഞ് അതിനടുത്ത മേഖലയില്‍ എന്നിങ്ങനെ 24 മേഖലകളില്‍
ഓരോമണിക്കൂര്‍ ഇടവിട്ടാവും പ്രഭാതം തുടങ്ങുക.അമേരിക്കയില്‍ കിഴക്കന്‍ മേഖലയില്‍
6 ഏ.എം ആകുമ്പോള്‍ മദ്ധ്യമേഖലയില്‍ 5 ഏ.എം ആയിരിക്കും.തൊട്ടടുത്ത
മൗണ്ടന്‍ മേഖലയില്‍ നാലുമണിയും പസഫിക് സോണില്‍ മൂന്നുമണിയും ആയിരിക്കും.

വിമാനയാത്ര ചെയ്യുമ്പോള്‍ ഓരോ സമയമേഖല കടന്നുപോകുമ്പോഴും ശരീരം അതിനനുസ്സരിച്ച്
പൊരുത്തപ്പെടാന്‍ മടിക്കുന്നതാണു ജറ്റ്ലാഗിനു കാരണം.ഒരു
ന്യൂയോര്‍ക്കുകാരന്‍ വൈകുന്നേരം
ആറുമണിക്കു വിമാനത്തില്‍ കയറി പാരീസ്സിലേക്കു പറന്നു പാതിരാത്രിയില്‍(12)
അവിടെത്തുന്നു
അയാളുടെ ശരീരം ന്യൂയോര്‍ക്കു സമയത്തില്‍ കഴിയുകയാവും.ശരീരം സമയവ്യത്യാസവുമായി
പൊരുത്തപ്പെടാത്തതിനാല്‍ ഉറക്കക്കുറവ്,ക്ഷീണം,പിരുപിരുപ്പ് എന്നിവയൊക്കെ തോന്നും.
ടോയിലറ്റില്പോകുന്ന സമയം തെറ്റുന്നു.മലബന്ധമോ വയറ്റിളക്കമോ തോന്നാം.
ആശയക്കുഴപ്പം വരാം.

ഹൈപ്പോതലാമസ്

തലച്ചോറിലെ ഹൈപ്പോതലാമസ്സിലുള്ള ഒരു കേന്ദ്രമാണ് വിശപ്പ്,ദാഹം,ഉറക്കം തുടങ്ങിയ
ശരീരപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്.ശരീരോഷ്മാവു നിയന്ത്രണവും ഈ
കേന്ദ്രത്തിനാണ്.
രക്തത്തിലെ ചില ഹോര്‍മോണുകള്‍,ഗ്ലൂക്കോസ് എന്നിവയുടെ അളവും ഈ കേന്ദ്രം
നിയന്ത്രിക്കുന്നു.ശരീരത്തെ സമയം അറിയിക്കാന്‍ നമ്മുടെ നേത്രങ്ങളിലെ
ഓപ്റ്റിക് നേര്‍വ്
ഇരുളും വെളിച്ചവും ഹൈപ്പോതലാമിസ്സിലെ ടൈംകീപ്പര്‍ കേന്ദ്രത്തിലേക്കയക്കുന്നു.
പ്രഭാതകിരണങ്ങള്‍ അഥവാ പ്രദോഷഇരുള്‍ ഒപ്റ്റിക് നേര്‍വ് നേരത്തെ അയക്കുമ്പോള്‍
ഹൈപ്പോതാലാമിസ്സിലെ കേന്ദ്രം ശരീരഭാഗങ്ങള്‍ക്കു നിര്‍ദ്ദേശം അയക്കും.കിട്ടുന്ന ഭാഗം
ആശയക്കുഴപ്പത്തിലാവും.അങ്ങിനയാണ് വ്യോമാലാസ്യം ഉടലെടുക്കുക.

ശരീരത്തിന്‍റെ താളം(റിഥം) നിയന്ത്രിക്കുന്ന മെലാടോണിന്‍ (Melatonin) എന്ന
ഹോര്‍മോണാണ്
ജറ്റ്ലാഗിനും കാരണം.സൂര്യന്‍ അസ്തമിച്ചാല്‍ കണ്ണിലിരുള്‍ കയറും.
ഹൈപ്പോതലാമിസ്സില്‍ നിന്നും മെലാടോണിന്‍ സ്രവിക്കപ്പെടും.തുടര്‍ന്ന്‍ ഉറക്കം വരും.
കണ്ണില്‍ സൂര്യപ്രകാശം വീഴുമ്പോല്‍ മെലാടോണിന്‍ സ്രവം നിര്‍ത്താന്‍
ഹൈപ്പോതലാമിസ്സിനു
നിര്‍ദ്ദേശം പോകുന്നു.ഇതിനു സ്ര്‍ക്കോഡിയന്‍[links]
റിഥം എന്നു പറയൂന്നു. മനുഷ്യശരീരത്തിന്
ഇതിലെ മാറ്റവുമായി പെട്ടെന്നു പൊരുത്തപ്പെടാനാവില്ലമെന്നാല്‍ ഏതാനും ദിവസം കൊണ്ടു
ശരിയാവുകയും ചെയ്യും.

പടിഞ്ഞാറുനിന്നായാല്‍ കൂടും

ഉത്തരദിശയില്‍ നിന്നും ദക്ഷിണദിശയിലേയ്ക്കോ തിരിച്ചോ
ഒരേ സമയമേഖലയില്‍ ഏറെ നേരം വിമാനയാത്ര നടത്തിയാല്‍
കാര്യമായ ശാരീരികപ്രശ്നങ്ങള്‍ ഉണ്ടായില്ലെന്നു വരാം.എന്നാല്‍
ഇറങ്ങുന്ന സ്ഥലത്തെ കാലാവസ്ഥ, സംസ്കാരം,ഭക്ഷണശീലം
എന്നിവയ്ക്കനുസ്സരിച്ചു ചില ചെറുപ്രശ്നങ്ങള്‍ ഉടലെടുത്തെന്നു
വരാം.എന്നാല്‍ പാശ്ചാത്യനാട്ടില്‍ നിന്നും പൗരസ്ത്യ ദേശത്തേക്കു
പറന്നാല്‍ പ്രശങ്ങള്‍ ഉണ്ടാകും എന്നുറപ്പ്.ദിവസ്സത്തില്‍ കുറെ സമയം
നഷ്ടമാകുന്നു എന്നതാണു കാരണം.

കിഴക്കുനിന്നും പടിഞ്ഞാറോട്ടു പറക്കുമ്പോള്‍ സമയം കൂടുതലായി
കിട്ടുന്നതിനാല്‍ പ്രശ്നങ്ങള്‍ താരതമ്യേന കുറഞ്ഞിരിക്കും.
ഒന്നോരണ്ടോ സമയമേഖല മാത്രമേതരണം ചെയ്യേണ്ടതുള്ളു
എങ്കില്‍ പ്രശനം കുറഞ്ഞിരിക്കും.മൂന്നോ
അതില്‍ കൂടുതലോ മേഖലകള്‍ കടക്കേണ്ടിവന്നാല്‍ പ്രശനം ഉറപ്പ്.

തടയാന്‍

വ്യോമാലസ്യം കുറയ്ക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
മോശമായ ആരോഗ്യനിലയാണെങ്കില്‍ യാത്രയ്ക്കു മുമ്പു
അതുയര്‍ത്താന്‍ ശ്രദ്ധിക്കണം,വ്യായാമം,പോഷകാഹാരം,വിശ്രമം
എന്നിവയ്ക്കു പ്രാധാന്യം കൊടുക്കണം.പ്രമേഹം,ഹൃദ്രോഗം
എന്നിവയുള്ള്‍വര്‍ വൈദ്യോപദേശം തേടിയിരിക്കണം.

പുതിയ സ്ഥലത്തു കുറേ ദിവസം തങ്ങാന്‍ പ്ലാനുണ്ടെങ്കില്‍ ഒരു മാസം മുമ്പേ മുതല്‍
പ്രഭാതകൃത്യങ്ങള്‍,ഭക്ഷണസമയം,ഉറങ്ങാന്‍ പോകല്‍ എന്നിവയില്‍ ക്രമേണ
സമയമാറ്റം വരുത്തി തുടങ്ങണം.ആഴ്ചയില്‍ ഒരോ മണിക്കൂര്‍ മുന്നോട്ടോ
പിറകോട്ടോ(പടിഞ്ഞാറോട്ടാണെങ്കില്‍ ഒരോ മണിക്കൂര്‍ വീതം പിറകോട്ടും
കിഴക്കോട്ടേയ്ക്കാണെങ്കില്‍ ഒരോ മണിക്കൂര്‍ വീതം മുന്നോട്ടും)മാറ്റിത്തുടങ്ങണം.
യാത്രയുടെ തലേദിവസം ,യാത്രസമയം,പിറ്റേ ദിവസം എന്നീ ദിനങ്ങളില്‍
മദ്യം സേവിയ്ക്കരുത്.ശരീരത്തിലെ ജലാംശം കുറയ്ക്ക,ഉറയ്ക്കം കുറയ്ക്കുക,
ഓക്കാനം തോന്നിയ്ക്കുക എന്നിവ മദ്യസേവയാല്‍ ഉടലെടുക്കാം.കാപ്പിയും
ഒഴിവാക്കണം.

വിമാനത്തില്‍ വറണ്ട അന്തരീക്ഷമാവും. ജലാംശം കൂടുതല്‍ നഷ്ടമാകും.
അതിനാല്‍ ധാരാളം വെള്ളം കുടിയ്ക്കണം.
സീറ്റില്‍ ഇടയ്ക്കിടെ മുന്നോട്ടുംപിറകോട്ടും ആടണം.മുട്ടുമടക്കുകയും നീര്‍ക്കുകയും
ചെയ്യണം.ഒന്നോരണ്ടോ മണിക്കൂര്‍ കൂടുമ്പോള്‍ എഴുനേറ്റ് അല്‍പദൂരം നടക്കണം.
ഉറക്കഗുളികകള്‍ കഴിക്കരുത്.ഒരു മണിക്കൂറില്‍ കൂടുതല്‍ ഒന്നിച്ചുറങ്ങരുത്.
കാലിലെ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുന്നതു ഒഴിവാക്കാനാണിവ.

പത്തിലേറെ സമയമേഖലകള്‍ കടക്കാനുണ്ടെങ്കില്‍ ഇടയ്ക്കിറങ്ങി വിശ്രമിക്കണം.
ന്യൂയോര്‍ക്കില്‍ നിന്നും മുംബൈയിലേക്കു വരുമ്പോള്‍ ഡബ്ലിനിലോ പാരീസ്സിലോ
ഇറങ്ങണം.ലണ്ടനിലേക്കു കൊച്ചിയില്‍ നിന്നു പോകുമ്പോള്‍ ദുബായില്‍ ഇറങ്ങുക
എന്നിങ്ങനെ.
അയവുള്ള ഡ്രസ്സ് ധരിക്കണം.ഷൂസ്സും സോക്സും ഇറുകാന്‍ പാടില്ല.
ഇറങ്ങാനുള്ള സ്ഥലത്തെ കാലാവസ്ഥയ്ക്കു യോജിക്കുനവയായിരിക്കണം വസ്ത്രങ്ങള്‍.
ഇറങ്ങുമ്പോല്‍ അവിടെ മദ്യാഹ്നഭക്ഷണസമയം ആണെങ്കില്‍ ബ്രേക്ഫാസ്റ്റ്
കഴിച്ചിട്ടില്ല എങ്കില്‍ കൂടി ഉച്ചഭക്ഷണം കഴിക്കുക. വെളിയില്‍ ഇറങ്ങി സൂര്യപ്രകാശം
ദേഹത്തു വീഴാന്‍ അനുവദിക്കയും വേണം.
---------------------------------------------------------------

ബ്ലോഗര്‍
കഴിഞ്ഞ മുപ്പതില്‍ പരം വര്‍ഷങ്ങളായി മലയാളത്തില്‍ സാധാരണക്കാര്‍ക്കായി
ആരോഗ്യബോധവല്‍ക്കരണം നടത്തുന്ന ഡോ.കാനം ശങ്കരപ്പിള്ള കേരള ഹെല്‍ത്ത്
സര്‍വ്വീസ്സസ്സില്‍
ഡപ്യൂട്ടി ഡയറക്ടരായിരുന്നു. മലയാളത്തിലെ ഒട്ടെല്ലാ പ്രസിദ്ധീകരണങ്ങളിലും
വൈദ്യശാസ്ത്രസംബധിയായ ലേഖനങ്ങള്‍ എഴിതിയിരുന്നു.7 പുസ്തകങ്ങള്‍.
അറുനൂറിലേറെ ലേഖനങ്ങള്‍.
ഇരുപതിലേറെ ബ്ലോഗുകള്‍.ഇപ്പോല്‍ പൊന്‍കുന്നം കെ.വി.എം.എസ്സ് ഹോസ്പിറ്റലില്‍
മെഡിക്കല്‍ സൂപ്രണ്ട്. ഭാര്യ ശാന്ത.മക്കള്‍ ഇരുവരും ഇംഗ്ലണ്ടില്‍
ഡോക്ടറന്മാര്‍.രണ്ടു കൊച്ചു മക്കള്‍
മൂന്നു മാസ്സം നീണ്ടു നില്‍ക്കുന്ന യൂറോപ്യന്‍ പര്യടനത്തിനു തയാറെടുക്കുമ്പോള്‍
തയ്യാറാക്കിയ വിമാനയാത്രക്കുള്ള്‍ ബോധവല്‍ക്കരണ ബ്ലോഗ്.
Mob:94470-35416
E-mail:drkanam@gmail.com
Res:Neelakanda Gardens,KVMS Road,Ponkunnam,Kottayam Disy 689506
Blog:http://www.dr-kanam.blogspot.com

BACK
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.