മാത്യു നെല്ലിക്കുന്ന് ഫൊക്കാന സാഹിത്യ സെമിനാർ
കൺവീനർ
ഹൂസ്റ്റൺ: 2012ൽ ഹൂസ്റ്റണിൽ നടക്കുന്ന ഫൊക്കാന
കൺവൻഷനോടനുബന്ധിച്ച് നടത്തുന്ന സാഹിത്യ
സെമിനാറിന്റെ കൺവീനറായി പ്രസിദ്ധ സാഹിത്യകാരൻ മാത്യു
നെല്ലിക്കുന്നിനെ തെരഞ്ഞെടുത്തു.
മൂവാറ്റുപുഴ വാഴക്കുളം സ്വദേശിയായ മാത്യു പ്രാഥമിക
വിദ്യാഭ്യാസത്തിനുശേഷം മൂവാറ്റുപുഴ നിർമല കോളേജിൽ നിന്ന് ബികോം ബിരുദം
നേടുകയും, കൊച്ചി, മുംബൈ എന്നിവിടങ്ങളിൽ ഔദ്യോഗിക ജീവിതം
നയിച്ചതിനുശേഷം 1974ൽ അമേരിക്കയിലെത്തി. ലോകമെമ്പാടും അറിയപ്പെടുന്ന
ഈ സാഹിത്യകാരൻ കഥ, നോവൽ, ലേഖനം, ഹാസ്യം എന്നീ
സാഹിത്യശാഖകളിലായി 20ഓളം കൃതികളുടെ രചയിതാവാണ്. 14
വർഷങ്ങളായി ഭാഷാ കേരളം എന്ന സാഹിത്യ പ്രസിദ്ധീകരണത്തിന്റെ മുഖ്യ
പത്രാധിപരായി പ്രവർത്തിക്കുന്ന മാത്യു നെല്ലിക്കുന്ന് കേരളത്തിലെ ?എഴുത്ത്?
അക്കാഡമിയുടെ ഇന്റർനാഷണൽ ചെയർമാൻ കൂടിയാണ്.
കലാസാഹിത്യ വാസനകളെ പ്രോജ്വലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹൂസ്റ്റണിൽ
?ജ്വാലാ ആർട്ട്സിന്? രൂപം നൽകിയ മാത്യു നെല്ലിക്കുന്ന്, കേരള റൈറ്റേഴ്സ് ഫോറം
സ്ഥാപക പ്രസിഡന്റ്, രജനി മാസിക പത്രാധിപ സമിതിയംഗം, കേരളനാദം
എക്സിക്യൂട്ടീവ് എഡിറ്റർ, കേരള വീക്ഷണം എഡിറ്റർ, മലയാളി പത്രാധിപ
സമിതിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
1994ലെ ഫൊക്കാന അവാർഡ്, 1995ലെ വിദേശ മലയാളി സാഹിത്യവേദി അവാർഡ്,
വിദേശ മലയാളി എഴുത്തുകാർക്കുള്ള 1996ലെ പ്രഥമ കൊടുപ്പുന്ന സ്മാരക സാഹിത്യ
അവാർഡ്, മഹാകവി ജി. ശങ്കരക്കുറുപ്പ് സ്മാരക അവാർഡ്, 1999ലെ അക്ഷയ
പുരസ്കാരം, കേരള പാണിനി സാഹിത്യ സമിതി ഭാഷാഭൂഷണം പ്രവാസി അവാർഡ്
മുതലായവ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 30 വർഷമായി ഹൂസ്റ്റണിൽ താമസിക്കുന്നു. ഭാര്യ:
ഗ്രേസി. മക്കൾ: നാദിയ, ജോർജ്ജ്. കൂടുതൽ വിവരങ്ങൾക്ക്: മാത്യു നെല്ലിക്കുന്ന് (713)
444 7190, ഇ-മെയിൽ: nellickunnu@comcast.net
Web: http://www.nellickunnu.com
റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ