സാജു പുല്ലൻ
ഉയർന്നുപൊങ്ങി
അതിർത്തിക്ക് അപ്പുറത്ത് ആനപ്പറമ്പിൽ
രണ്ടുനിലയുള്ള വീട്
അഞ്ച് കിടപ്പറ
ഹാൾ അടുക്കള
സിറ്റൗട്ട് കാർപോർച്ച് ഗാർഡൻ
മാർബിളിൽ തിളങ്ങിമുറ്റം
മുറികൾ വിട്രിഫൈഡ് ടെയിൽസിൽ
ലക്ഷങ്ങളായിട്ടുണ്ടാവും,
അതിർത്തിക്കിപ്പുറത്തെ അണ്ണാൻ കുടിയിലെ ഓലക്കൂട്ടിലിരുന്ന്
അയാളും വീട്ടുകാരിയും കണക്കുകൂട്ടി
ഉച്ചക്ക് പോകണം *പേരകുടിക്ക് -ക്ഷണിച്ചിട്ടില്ലെങ്കിലും
ഇല്ലെങ്കിൽ
കുറുക്കൻപറമ്പിലെ അയൽക്കാർ പറയും;
ഹൊ-അസൂയക്കും കഷണ്ടിക്കും മരുന്നില്ല!
*പേരകുടി - ആദ്യത്തെ പാലുകാച്ചലും സദ്യയും.