കെ.എസ്.ചാർവാകൻ
വലിച്ചെറിയാവുന്ന ഗ്ലാസ്.
വലിച്ചെറിയാവുന്ന പ്ലെയിറ്റ്.
വലിച്ചെറിയാവുന്ന സെൽഫോൺ.
വലിച്ചെറിയാവുന്ന അപ്പൻ
വലിച്ചെറിയാവുന്ന അമ്മ
വലിച്ചെറിയാവുന്ന കാമുകി
വലിച്ചെറിയാവുന്ന കാമുകൻ
വലിച്ചെറിയാവുന്ന ബന്ധുക്കൾ
വലിച്ചെറിയാവുന്ന കൂട്ടുകാർ
എല്ലാം വലിച്ചെറിയുന്ന
ഏറുകാരനെ എറിഞ്ഞാൽ
ശുദ്ധം...സുഖം...സുന്ദരം...
ബുദ്ധം...ലയം...ലാവണ്യം...