ഇസ്മയിൽ മേലടി
ഉടലുടച്ച്
പൂവിന്റെ
ദലമുതിർന്ന്
പീഡിപ്പിച്ചശേഷം
പ്ലാസ്റ്റിക് കവറിൽ
പൊതിഞ്ഞെടുത്ത്
ചില്ലിട്ട സദസ്സിൽ
നാലാൾ കാൺകെ
ഉൽപ്രേക്ഷയും
അലങ്കാരവും ചേർത്ത്
സദ്യവിളമ്പി
ഉണ്ടവർ തന്നെ
വീണ്ടും വീണ്ടും
ഏമ്പക്കമിട്ട്
തൊട്ടുകൂട്ടി
രസിച്ചുകൊണ്ടിരിക്കുന്ന
കുപ്പായം കത്തിക്കുന്നതും
പുതിയ കുപ്പായം
തയ്ക്കുന്നതും
ഒരേ വ്യവസായശാലയിൽ