pala t j varkey
കരളും പിളർന്നാണ്
നോവും നിറഞ്ഞാണ്
പ്രാസവും ഛന്ദസ്സുമുലച്ചാണ്
ചിദാരണ്യം ചടുലമെരിച്ചാണ്
രാത്രികൾ വരുന്നത്......!
നിറം നിറമായ്
പൊഴിച്ചൊഴിഞ്ഞ്
ദളം ദളമായ്
കൊഴിച്ചൊഴിഞ്ഞ്
ആകാശമാവോള-
മുരിഞ്ഞെറിഞ്ഞ്
ജീവന്റെ നൃത്തം വരപ്പൂ....
ആകാശമെത്രയുരിഞ്ഞെറിഞ്ഞാലും
നിന്നിലപാരത ബാക്കി
നിറങ്ങളെത്ര പൊഴിച്ചൊഴിഞ്ഞാലും
ഒരു മുഴുമഴവില്ലു ബാക്കി
നിൻജരാനരയ്ക്കുള്ളിലും
കോടിയൗവനം ബാക്കി....
ചായം പടരാതെയും
ആടകളുലയാതെയും
വിയർപ്പിൽ കുളിച്ച്
ഗണേശവന്ദനം....