mathew nellickunnu
അഭിമാനിക്കാവുന്ന നിമിഷം
മലയാളകവിതയെ ദേശീയതലത്തിൽ എത്തിച്ച ശ്രീ ഒ എൻ വിയെ ഞങ്ങൾ ആദരിക്കുന്നു.
തീർച്ചയായും ഇതു കവിതയ്ക്ക് വെല്ലുവിളികൾ നിറഞ്ഞ കാലമാണ്.
മനുഷ്യന്റെ വൈകാരികഭാവങ്ങൾ അവനവനിലേക്ക് മാത്രമായി ചുരുങ്ങിപ്പോയ കാലമാണിത്.
കുറ്റകൃത്യങ്ങളും തിന്മകളും ഏറിവരുകയാണ്.
ഭാവി തന്നെ ഭീഷണിയിലാണ്.
കവിതകൊണ്ട് എന്താണോ ലക്ഷ്യമിട്ടത് അതിൽ നിന്നെല്ലാം മനുഷ്യൻ താഴെ വീണിരിക്കുന്നു.
നമുക്ക് വലിയ ഉത്തോലകങ്ങൾ ആവശ്യമായ കാലമാണിത്.
കവിതയെ നമ്മുടെ ജീവിതത്തിന്റെ ശരിയായതും നൂതനവുമായ അവസ്ഥയാക്കി ഉയർത്തേണ്ടതുണ്ട് .
ഒ എൻ വിക്ക് ലഭിച്ച ജ്ഞാനപീഠത്തിലൂടെ നമുക്ക് കവിതയിലേക്കും തിരിച്ചുവരാനാകണം. കാട്ടാളത്തത്തിനു ഒരു അവധി കൊടുക്കാൻ കഴിയണം.
സർവ്വവും മായമായി തീർന്ന ഈ ദശാസന്ധിയിൽ നമുക്ക് സ്വന്തം ഭാഷയിലും സാഹിത്യത്തിലും വിശ്വസിക്കാൻ കിട്ടിയ അവസരമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്.
എല്ലാവർക്കും അഭിമാനിക്കാവുന്ന നിമിഷം.