Saturday, October 2, 2010



jyothi jawahar

എന്റെ കാതിനു കുളിരാം പ്രിയ നാദതോടെ,
നിന്റെ പ്രിയതരമാം കാലൊച്ച മണ്ണില്‍ പതിപ്പിച്ചു,
പുതുമഴയായ് നീ പെയ്തപ്പോള്‍, നിന്നെ കാത്തിരിക്കും,
വേഴാമ്പല്‍ കണക്കെ ഞാന്‍ ആനന്ദ നിര്‍വൃതിയില്‍ നീരാടി....
നിശ്വാസങ്ങള്‍ക്ക് താപം അനുഭവപ്പെട്ട പകലുകള്‍ക്കും,
മുകളില്‍ കത്തി ജ്വലിക്കുന്ന ഉച്ച വെയിലിനുമോടുവില്‍,
നനവാര്‍ന്ന നിന്‍ കൈകള്‍ എന്നെ പൊതിഞ്ഞപ്പോള്‍,
ആശ്വാസത്തോടെ ഞാന്‍ നിന്റെ മാറില്‍ ചാഞ്ഞു....
നിന്റെ ഹൃദയ താളങ്ങള്‍ ആം തുള്ളികള്‍ക്കിടയില്‍,
ചിത്രശലഭം പോല്‍ പാറി നടക്കുമ്പോള്‍,
ഈറനാം ഈ വാനവും ഭൂമിയും,
എനിക്ക് ചുറ്റും വര്‍ണ്ണ പ്രപഞ്ചം തീര്‍ക്കുന്നു,
തെളിമയാര്‍ന്ന പകലിന്റെ വിണ്ണിലും,
ശോനിതമാം സന്ധ്യാംബരത്തിലും,
ഇരുളിന്റെ നീലിമയോലും ഈ രാത്രിയിലും,
ആര്‍ദ്രമാം നിന്‍ കൈവിരലുകള്‍ കൊണ്ടു നീ,
ആയിരം ജലചിത്രങ്ങള്‍ കൊറിയിടുമ്പോള്‍,
നീയാം തപസ്യയില്‍ മുഴുകിയിരിക്കും ഞാനിതാ,
നിന്റെ ആദ്യസ്പര്‍ശത്തിന്റെ സുഖമോടെ,
നിന്നിലലിയാന്‍ കൊതിയര്‍ന്നു നില്‍ക്കുന്നു....
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.