Saturday, October 2, 2010




manampur rajan babu


തുന്നിയും വിണ്ടും മുഷിഞ്ഞ ദുഃഖ­ത്തിന്റെ
തുഞ്ചത്തു നിന്നാ­ണെ­ഴുത്തു തുട­ങ്ങുന്നു
തുകിൽ മാറി­ടുന്ന പോൽ കൊഴി­യു­മായുസ്സിന്റെ
ക്ഷണി­ക­ത­യിൽ നിന്നേ പിറ­ക്കുന്നു വാക്കു­കൾ....

വർണ്ണാഭ യാതൊന്നുമില്ല
നിശ്ശ­ബ്ദത
ഖിന്നത
ദുര­ന്ത­ങ്ങ-
ളഖിലം ദയാ­സ്പ­ദം...

ഇതു ചിത,
ചിദാ­കാ­ശ­മെന്നു പറ­യു­മ്പോഴും
പിട­യുന്ന ചിന്ത തൻ മസ്തി­ഷ്ക­ധൂ­ളി­കൾ....
കൊക്കും ചിറകും വിടർത്തി­പ്പ­റ­ക്കുന്ന
ദുഃഖത്തെയെത്ര­നാൾ നെഞ്ചത്തു പൂട്ടു­വാൻ?
സുഫ­ല­യാ­യ്‌, സ്നേഹ­സ­ന്ന­ദ്ധ­യാ, യാഹ്ളാ­ദ-
ഭരി­ത­യായ്‌ വേൾക്കു­വാൻ വന്ന­വൾ മട­ങ്ങു­കിൽ
അതു വരും കൂടും കുടും­ബവും ഭേദിച്ചു
കുല­മ­ഹിമ തെറ്റിച്ചു കൂകി­യാർത്തു­റ­യു­വാൻ

തലമു­റ­ത്തെ­യ്യ­ങ്ങൾ

തോറ്റ­ങ്ങൾ
തേറ്റ­കൾ
പല­മട്ടു കൂട്ട­കൾ ചെറ്റ­കൾ, ചെടി­പ്പു­കൾ
വെടി­പ­റ­ഞ്ഞു­മ്മ­റ­ക്കോ­ലാ­യി­ലൊ­ക്കെയും
ബീഡി­ത്ത­ല­പ്പു­കൾ, താംബൂ­ല­ബാ­ക്കി­കൾ
അതു­ക­ളിൽ വീണും കുതിർന്നും പിട­ഞ്ഞെ­ണീ-
റ്റല­റിയും വാവിട്ടു നില­വി­ളി­ക്കാ­തെയും
ദുരിതം കൊറിച്ചും കുടി­ക്കാൻ വിഷാ­ദവും
കൂട്ടിന്നു ശൂന്യ­ത, പിള­രു­മാ­ത്മാ­വു­മായ്‌
തുന്നിയും വീണ്ടും മുഷിഞ്ഞ ദുഃഖ­ത്തിന്റെ
തുഞ്ചത്തു വീണു മുള­യ്ക്കുന്നു വാക്കു­കൾ
തുകിൽ മാറി­ടു­ന്ന­പോൽ കൊഴി­യു­മാ­യു­സ്സിന്റെ
ക്ഷണി­ക­ത­യിൽ നിന്നേ പിറ­ക്കുന്നു വാക്കു­കൾ!
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.