ഡോ.കെ.ജി.ബാലകൃഷ്ണന്‍.
പുതുക്കളപ്പറംപിലെ
കുറ്റിക്കാട്ടില്‍നിന്ന്
കുറുക്കന്‍
ഡയമണ്ട് വില്ലയിലേക്ക്
താമസം മാറ്റി.
കുറുക്കന് കൌശലം
ആയിരം മടങ്ങ്.
വയ്‌റസ്സുകള്‍ക്ക് കാലം
പുതിയ കരുത്ത് പകരും
അതിജീവനത്തി ന്,
ആക്രമണത്തി ന്.
അന്ന് ശരം
പിന്നെ വാള്‍,
തോക്ക്,
ബോംബ്,
മിസൈല്‍.
കുറുക്കന്‍വശം
മൊബൈല്‍ ;
ഉശിരന്‍.
എല്ലാം ഫീഡ് ചെയ്ത് വച്ച്
കുറുക്കന്‍.
കോഴി കുറുക്കന്റെ മുന്‍പില്‍ ഹാജര്‍.
ഓടണ്ട,ഒടിക്കന്ട;
പിടിക്കണ്ട;
പപ്പും തൂലും പറിക്കന്ട
കറ മുറാ കടിക്കാന്‍ പാകത്തില്‍
തീന്‍മേശമേല്‍ റെഡി.
കന്യാകുമാരി മുതല്‍
കാശ്മീരം വരെ
കുറുക്കന് സ്വന്തം.
കാടും മേടും കാട്ടാനയും
നാടും നാട്ടാനയും;
എലിയും പുലിയും
എല്ലാം.
പുഴവക്കും കടലോരവും
മലമുകളും കുന്നിന്‍ ചരിവും
കടലും ആകാശവും
കുറുക്കന് വിഹരിക്കാന്‍ പാകത്തില്‍.
എവിടെയും കുറുക്കന്‍;
കയ്യ്, മെയ്യ്, കാത്തു;
മൂക്ക്, നോക്ക്, നാക്ക്.
ഇത്
കുറുക്കന്‍ 21 -ആം നൂറ്റാണ്ട് കുറുക്കന്‍-
ഐ- പാടും ബ്ലാക്ക്ബറിയും
കൂട്ട്.
കുറുക്കന്‍ @ ജി മെയില്‍. കോം.
======================