ശ്രീകൃഷ്ണദാസ് മാത്തൂർ
മണിച്ചിത്രത്താഴിലെ
ശോഭനയെപ്പോലെ
ഒരു കടൽ തുള്ളി
മരീനയെ(1) നോക്കുന്നു:
"വിടമാട്ടെ.."
ഉൾകടൽ തുറന്നു
കരയുടെ പൂമുഖത്തു വന്നു
നാഗവല്ലിയുടെ
പ്രേതാവേശം.
പ്രതികാരദാഹിയുടെ
സംത്രാസം..
ആകാശത്തിന്റെ
കുടവയർ ചുറ്റും
പൂണൂലിൽ സൂര്യൻ
കെടാനൊരുങ്ങുന്നു,
'ഛിലും'ചിലങ്ക കെട്ടി
കടൽ തുളുമ്പി
'ഒരുമുറൈ' ആടുന്നു...
ഇവളെ മണിച്ചിത്ത്രത്താഴിട്ടു
പൂട്ടിത്തളയ്ക്കുവാൻ
ഇവിടെയാരുമില്ലേ..?
മരീന,ജലം വകഞ്ഞു
കണ്ണുകൊളുത്തി
നഗരക്കയത്തിൽ പരതുന്നു...
നഗരത്തിലെല്ലാവരും
ഒരു സുനാമിയിൽ
ഒലിച്ചുപൊയ്ക്കൊണ്ടേയിരുന്നു...
**************
കുറിപ്പ്: 1 - മരീന ബീച്ച്