Saturday, February 2, 2013



 അനില്‍ കുര്യാത്തി 

കടല്‍ ഉള്‍വലിയുന്നതു
സുനാമിയായി
മടങ്ങിവരാന്‍ വേണ്ടിയാണ്

കാറ്റ് നിശബ്ദനാകുന്നത്‌
കൊടുംകാറ്റായി
ആര്‍ത്തലച്ചു വീശാനാണ്

സൂര്യതാപം
ജലാശയങ്ങളില്‍ നിന്നും
ബാഷ്പകണങ്ങള്‍ കോരിയെടുത്തു
മേഘക്കുടങ്ങളില്‍ നിറയ്ക്കുന്നത് ..
മഴത്തുള്ളികളായി മടക്കി തരാനാണ് ..

കാലമേ ,.
മഞ്ചാടി ചുവപ്പിലെന്‍
ബാല്യത്തെ ചേര്‍ത്ത് ..

മാമ്പഴ മധുരത്തില്‍
പ്രണയത്തെ കോര്‍ത്ത്‌ ..

നെല്ലിക്ക കയ്പ്പില്‍ നീ
പൊതിഞ്ഞെടുത്തു പോയ
ഊഷ്മള നോവുകളെ ....
തേന്‍ കുടങ്ങളില്‍ നിറച്ചു .....
ഇനിയെന്നാണ് മടക്കി തരുക ....
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.