Saturday, February 2, 2013


റെജി  ഗ്രീന്‍ലാന്‍ഡ് 

ഇളം കാറ്റില്‍ ചാഞ്ചാടും ചില്ലകളും
അതില്‍ കൂട് കൂട്ടാന്‍ എത്തുന്ന കുരുവികളും
നിന്നിലെ നന്മയുടെ പ്രതിരൂപങ്ങള്‍ ആക്കുന്നു .

നറുമണം പരത്തി
നിറച്ചാര്‍ത്ത് നല്‍കി പുഞ്ചിരിക്കുന്ന പൂക്കളും
ആരെയും കൊതിപ്പിക്കും ഫലങ്ങളും
നിന്നില്‍ അലങ്കാരം ആകുമ്പോള്‍
പ്രകൃതിയുടെ ദാനമേ നീ എത്ര മനോഹരി

ഭൂമിക്കു തണലേകി
പ്രകൃതിക്ക് കുളിരേകി
നീ നില ഉറപ്പിക്കുമ്പോള്‍
ഓടിയെത്തും ഇളം കാറ്റും നിന്നെ തലോടും
പക്ഷെ
നിന്റെ സൌന്ദര്യം മര്‍ത്യനെ കൊതി പിടിപ്പിക്കും
കച്ചവട കണ്ണ് നിന്നിലെക്കെതും
കടയ്ക്കല്‍ കോടാലി ഒന്ന് പതിയും .
പിന്നെ ജീവന്റെ വില എണ്ണഉ കയായി .

പ്രകൃതി കനിഞ്ഞാല്‍ പൊന്ന് വിളയും
വിളയുന്ന പൊന്നില്‍ സ്വര്‍ഗം തീര്‍ക്കാം

പ്രകൃതിയെ പീഡിപ്പിക്കും മര്‍ത്യ നു
ഇനി യെങ്കിലും ഉണരുമോ ... വിവേകം
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.