പ്രിയ സായുജ്
എനിക്ക് ദാഹിക്കുന്നു
ചുണ്ടുകള്‍ വരളുന്നു
തൊണ്ട ചുട്ടുപൊള്ളുന്നു
അവസാന തുള്ളി ചോരയും
ഊറ്റികുടിച്ചെന്‍റെയുച്ചിയില്‍
സൂര്യന്‍ ഉഗ്രതാപം ചൊരിയുന്നു
ഞാന്‍ കരഞ്ഞു നോക്കി
കുറച്ചു കണ്ണുനീരെങ്കിലും കിട്ടിയിരുന്നെങ്കില്‍ !
ഞാന്‍ ആകാശത്തേക്ക് നോക്കി
വഴിതെറ്റി വന്ന മേഘങ്ങള്‍ ഒന്നുപോലും ഇല്ലെന്നോ ?
ഞാന്‍ ഭൂമിയിലേക്ക് നോക്കി
മണ്ണും ഒരിറ്റു നീരിനായ് കേഴുന്നു!
ആശരീരിയായൊരു ആര്‍ത്തനാദമെന്നില്‍ അലയടിച്ചു
"മരം മുറിച്ചു നീ മണിമാളിക തീര്‍ത്തു
മണല്‍ വാരി നീ സ്വപ്നസൌധം പണിഞ്ഞു
എനിക്കു പെയ്തിറങ്ങാന്‍ ഹരിതവനമില്ലാതെ
എനിക്കൊഴുകാന്‍ ഭൂമിയില്ലാതെ
ഞാന്‍ നിന്നിലേക്കെത്തുന്നതെങ് ങനെ പൈതലേ ?"
ഉത്തരമില്ലാതെ കേണു ഞാന്‍
എനിക്കു ദാഹിക്കുന്നു.......
ഒരിത്തിരി വെള്ളം തരൂ.....
[ സന്ദേശം:നാളേക്ക് കരുതിവയ്ക്കേണ്ടത് പണം മാത്രമല്ല...]