Saturday, February 2, 2013

സൈഫു കണ്ണൂര്‍

മിന്നായം പായുന്ന
വാല്നക്ഷത്രമേ ഒന്ന് നില്‌കാമൊ
നിന്‍റെ കൂട്ടത്തില്‍ ഒളിഞ്ഞിരിക്കുന്ന
പ്രിയസഖിയോടു ഒരുകൂട്ടം പറയാമോ ?

ഏകാന്തത വിഹ്വലമാക്കിയ
വിഭ്രാന്തമായ രാവുകളിലെ
പിടയുന്ന കരളും
അടയാത്ത കണ്‍പോളകളെയും കുറിച്ച് ?

ഒരിക്കലവള്‍ പകര്‍ന്നുതന്ന
മഞ്ഞുപുതച്ച രാവുകളിലെ
നനുത്ത സ്പര്‍ശനങ്ങളുടെ
സുഖനിദ്ര നല്‍കിയ നിര്‍വൃതിയെ കുറിച്ച് ?

ഒരുനൊക്കിനായ് നീലാവുള്ള രാത്രികളില്‍
പൊട്ടുപോലെ കാണും
നക്ഷത്രക്കൂട്ടങ്ങളില്‍ കണ്ണും ...
നട്ടുറങ്ങാതിരിക്കുകയാണ്
ഈ സ്നേഹഭ്രാന്തനെന്ന്

വാല്നക്ഷ്ത്രമേ നിന്‍റെ
തിരിച്ചു വരവിനായ് ഞാനിനിയും
ഉറങ്ങാതിരിക്കാം ..
കാലമെത്രയയാലും
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.