Saturday, February 2, 2013


പ്രഭാ  ശിവപ്രസാദ് 



ഇനിയുമെന്‍ സ്വപ്നങ്ങളിലഴകു പടരില്ല
ഇനിയുമാ കണിക്കൊന്ന പൂത്തു വിടരില്ല

ഇരുളിന്റെ കംബളം വാരി പുതചെന്റെ
തരുവിന്നഴികളെ തൊട്ടു നില്‍കെ ദൂരെ

പുകയുന്ന പട്ടടയൂതും വിഷാദമെ
അകത്തളം വിഷുവിന്നായ് ഒരുങ്ങി നില്പൂ

കാണിക്കായ്‌ നിന്‍മുഖം മാത്രം മതിയെന്റെ
കണിക്കൊന്ന നീ മാത്രമെന്നുമെന്നും

മഴവില്ലിനഴകൂറും നിന്നിലെക്കായെന്റെ
മിഴി ചിരാതുകള്‍ തെളിച്ചിരുന്നു ഞാന്‍

പറയൂ ഞാനെന്തു കണിക്കായോരുക്കെണ്ടൂ നാളെ
വിഷു പുലരി പിറക്കുന്നു

നീയില്ലെന്നരികിലും നീയില്ലീ വിഷുവിനും
നിനക്കായ് മാത്രമെന്‍ മിഴികള്‍ പൂട്ടുന്നു ഞാന്

നിനക്കായ്‌ മാത്രമീ വിഷുവും മറക്കുന്നു .......!!
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.