Saturday, February 2, 2013

എ വി സന്തോഷ്കുമാര്‍ 


ഓരോ പ്രായത്തിന്‍റെ തീരലും
ഓരോ മരണം

ബാല്യം കുടഞ്ഞെറിഞ്ഞ് കൌമാരം
യൌവനം വാര്‍ധക്യമങ്ങനെ.

ഒന്നിലൂടെ വളരുമ്പോള്‍
അടുത്തതറിയാന്‍
അതിലെത്താന്‍ തിടുക്കം .

ഇന്നേ നാളെയെ കടമെടുക്കയാല്‍
ഒന്നിനെയുമാതായിട്ടറിഞ്ഞില്ല .
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.