shahulhameed k t
സൂപ്പർസ്റ്റാർ: ഒന്ന്
ഗ്രാമത്തിലെ നീർത്തടങ്ങൾ നികത്തുന്നതിനെതിരെയുള്ള സമരം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഞങ്ങൾ അയാളെ കണ്ടത്.
"വൈകിട്ടെന്താ പരിപാടി?" അയാൾ ചോദിച്ചു.
പ്രത്യേകിച്ച് പരിപാടിയൊന്നുമില്ലാത്തതിനാൽ അയാളുടെ പരിപാടിയിൽ പങ്കുചേർന്നു. തൊട്ടുനക്കാൻ അയാളുടെ അച്ചാറുമുണ്ടായിരുന്നു.
പിന്നീടൊരിയ്ക്കൽ അടിച്ചുഫിറ്റായി ഞങ്ങൾ നടന്നുനീങ്ങുമ്പോഴാണ് അയാളെ കണ്ടത്. അയാളതാ പട്ടാള വേഷത്തിൽ....!
"ആശാനേ...!" ഞങ്ങൾ വിളിച്ചു.
"മാതൃരാജ്യത്തെസ്നേഹിക്കാൻ യുവാക്കൾ പട്ടാളത്തിൽ ചേരണം"
അയാൾ ലെഫ്റ്റ്‌റൈറ്റ് പറഞ്ഞു നടന്നുനീങ്ങുമ്പോൾ അയാളെ പിൻതുടരാനാവാതെ 'കൊട്ടിപ്പിടഞ്ഞ്'വീണ ഞങ്ങളിലൊരുവൻ 'വാളു'വെയ്ക്കുന്നതിനിടയിൽ ചോദിച്ചു.
"ആശാനേ, ഇതാണൊ ഇന്നത്തെ പരിപാടി.?"
സൂപ്പർസ്റ്റാർ: രണ്ട്
ഞാൻ ഞെട്ടിപ്പോയി...ആ
മകളുടെ കല്യാണത്തിനിതാ, സൂപ്പർസ്റ്റാർ വന്നിരിക്കുന്നു.!
ആ സ്വർണ്ണക്കടയിൽ നിന്നു തന്നെ സ്വർണ്ണംവാങ്ങാൻ മകൻ വാശിപിടിച്ചതിന്റെ 'ഗുട്ടൻസ്' എനിക്കു പിടികിട്ടി. സ്വർണ്ണക്കടയുടെ ബ്രാന്റ് അംബാസിഡറായ സൂപ്പർസ്റ്റാർ, ഫോട്ടോയ്ക്ക് പോശ്ചെയ്ത്, ഭക്ഷണംകഴിക്കാൻ നേരമില്ലെന്നു പറഞ്ഞ് ഓടിപ്പോയി.
ഞാനിതാ വീണ്ടും ഞെട്ടുന്നു.!
അവരെ ഞാൻ പ്രതീക്ഷിച്ചതേയില്ല.!
ഫോട്ടോയ്ക്ക് പോശ്ചെയ്യാതെ, ബിരിയാണി കഴിക്കാൻ ഓടിപ്പോയ അവർ, കാളയിറച്ചിയിലെ എല്ല് കടിച്ചു പൊട്ടിക്കുമ്പോൾ എന്നെ നോക്കി.
"സൂപ്പർസ്റ്റാർ വന്നോ...?"
"വന്നു." ഞാൻ പറഞ്ഞു.
"സൂപ്പർവില്ലന്മാരായി ഞങ്ങളെ വീട്ടിലേയ്ക്ക് വരുത്തർത്ത്..."
"ഇല്ല. പലിശ മുടങ്ങാതെ..." ഞാൻ തലകുനിച്ചു. കൈ കഴുകി, യാത്ര പറയാതെ അവർ നടന്നുപോവുന്നു.