Saturday, August 7, 2010


padmadas

ഒരി­ട­ത്തെ­ങ്കിലും
കീറു­കയോ
മുഷി­യു­കയോ
ഉല­യു­കയോ ചെയ്യാത്ത
മുണ്ടു­ടുത്ത്‌
ഒരി­ക്ക­ലെ­ങ്കിലും
കണ്ടി­ട്ടേ­യി­ല്ലാ­യി­രുന്നു
അച്ഛ­നെ.

വാഴ­ക്ക­റ,
ഇല്ലിപ്പടി­ക്കൊ­ളു­ത്ത­ലിലെ കീറൽ
പാടത്തെ ചേറ്‌
ഇരു­മ്പു­പെ­ട്ടി­യിലെ തുരു­മ്പു­കറ
മൂരി­യുടെ ചാണകം പുരണ്ട
വാൽകൊ­ണ്ട­ടിച്ച പാട്‌
അങ്ങനെ എന്തെ­ങ്കിലും
അലങ്കാര സംഋ­ദ്ധി­കൾ
എപ്പോ­ഴു­മു­ണ്ടാകും
മുണ്ടിൽ

ഒടു­വിൽ
അച്ഛനും കിട്ടു­ക­തന്നെ ചെയ്തു
കീറാ­ത്ത, കറ­പു­ര­ളാത്ത
പുതു­മ­ണ­മു­ള്ള, ഉല­യാത്ത
തൂവെള്ള കോടി­മുണ്ട്‌
വെണ്മ­യുടെ മാറ്റു­കൂ­ട്ടാൻ
തല­യ്ക്കൽ ഒപ്പം
നിൽപ്പു­ണ്ടാ­യി­രുന്നു
പാൽച്ചി­രി­യു­മായി
കൃത്യ­ത­യോടെ ഉട­ഞ്ഞു­പി­രിഞ്ഞ
ഇരു­മു­റി­ത്തേങ്ങ!
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.