Friday, August 20, 2010


thomas neelarmatham

ഇന്ന്‌ ജോർജി­യുടെ രണ്ടാം വിവാഹം ആയി­രു­ന്നു. അവന്റെ ഏറ്റവും അടുത്ത ബന്ധു­ക്കളും ചില സുഹൃ­ത്തു­ക്കളും മാത്രമെ ഉണ്ടാ­യി­രു­ന്നു­ള്ളൂ.
രണ്ടു വർഷ­ത്തി­നു­മുമ്പ്‌ തിരു­വ­ന­ന്ത­പു­രത്ത്‌ വച്ച്‌ ഒരു മെത്രാ­പ്പൊ­ലീ­ത്ത­യുടെ കാർമ്മി­ക­­ത്തിൽ ജോർജി­യുടെ ആദ്യ വിവാഹം നട­ക്കു­­മ്പോൾ ഞാനുൾപ്പെടെ ധാരാളം പേർ ആ ചട­ങ്ങിൽ പങ്കെ­ടു­ത്ത­താ­ണ്‌.
എന്റെ ഏറ്റവും അടുത്ത സുഹൃത്ത്‌ ഫിലിപ്പ്‌ സഖ­റി­യാ­യുടെ ഒരെ­യൊരു മകനാണ്‌ ജോർജ്‌ ബി.­ടെക്‌ കഴിഞ്ഞ്‌ എം.­ബി.­എയും ചെയ്ത്‌ ഒരു മൾട്ടി­നാ­ഷ­ണൽ കമ്പ­നി­യിൽ സോഫ്റ്റ്‌വെയർ കൺസൾട്ടന്റായി അവൻ ജോലി ചെയ്യു­ന്നു. പ്രതി­മാസം ഒരു ലക്ഷം രൂപ­യോളം അവന്‌ ശബ­ള­മു­ണ്ട്‌. മാസ­ത്തിൽ പത്തി­രു­പത്‌ ദിവസം ജപ്പാ­നിലും ചൈന­യിലും ഗൾഫ്‌ രാജ്യ­ങ്ങ­ളിലും അവന്‌ ബിസി­നസ്സ്‌ ടൂറി­ലാ­യി­രി­ക്കും. ഇതു­വരെ എന്റെ അറി­വിൽ അവന്‌ പുക­വ­ലിയോ മദ്യ­പാ­നമോ വേറെ ദുശ്ശീ­ല­ങ്ങ­ളു­മി­ല്ല.
ഫിലിപ്പ്‌ സഖ­റിയ ഒരു ദേശ­സാൽകൃത ബാങ്കിന്റെ റീജ­യ­ണൽ മാനേ­ജറും ഭാര്യ കോളേജ്‌ അധ്യാ­പികയുമാ­ണ്‌. ജോർജിയുടെ കല്യാണം അവർ ആർഭാ­ട­മായിത്തന്നെ നട­ത്തി.
മരിയ സുന്ദ­രി­യാ­ണ്‌. അവൾ കമ്പ്യൂ­ട്ടർ എൻജി­നീ­യർ ടെക്നോ­പാർക്കിൽ മികച്ച ജോലി. നയാ പൈസ കൈക്കൂലി വാങ്ങി­ക്കാത്ത പി.­ഡ­ബ്ള്യൂ.­ഡി. റോഡ്‌ ഡിവി­ഷ­നിലെ എഞ്ചിനീയ­റാണ്‌ മരി­യ­യുടെ ഡാഡി. അമ്മ സെക്ര­ട്ട­റി­യേ­റ്റിലെ ഉദ്യോ­ഗ­സ്ഥ­യും.
എല്ലാ അർത്ഥ­ത്തിലും തുല്യ­ത­യുള്ള രണ്ടു കുടും­ബ­ങ്ങൾ ഈ വിവാ­ഹ­ത്തി­ലൂടെ ബന്ധു­ക്ക­ളാ­യി.
പക്ഷെ, ഇക്ക­ഴിഞ്ഞ രണ്ടു വർഷ­ക്കാലം ജോർജിയും മരി­യയും ഒരേ വീട്ടിൽ, ഒരേ മുറി­യിൽ (ഒരേ കട്ടി­ലിൽ) ഭാര്യാ ഭർത്താ­ക്ക­ന്മാർ അല്ലാ­തെ­യാണ്‌ ജീവി­ച്ചത്‌ എന്ന്‌ ആദ്യം അറി­യു­ന്നത്‌ ഞാനാ­ണ്‌.
ജോർജി­യുടെ പിതാ­വിന്റെ സുഹൃത്ത്‌ എന്ന­തി­നേ­ക്കാൾ അവ­നോടും ഞാൻ ഒരു സുഹൃ­ത്തി­നെ­പ്പോ­ലെ­യാ­യി­രുന്നു പെരു­മാ­റി­യി­രു­ന്ന­ത്‌. അതുകൊ­ണ്ടാ­യി­രിക്കാം ഇക്കാ­ര്യ­ങ്ങൾ തുറന്നു പറ­യാൻ അവൻ എന്നെ­ത്തന്നെ കണ്ടെ­ത്തി­യ­ത്‌.
പുതി­യൊരു ബന്ധം ഉണ്ടാ­ക്കു­ന്ന­തിന്‌ മുമ്പ്‌ നമ്മ­ളിൽ പലരും കുടും­ബ­ശ്രേ­ഷ്ഠ­തയും സാമ്പ­ത്തിക ഭദ്ര­തയും വിദ്യാ­ഭ്യാ­സവും സൗന്ദ­ര്യവും ഉദ്യോ­ഗവും ഒക്കെ­യാണ്‌ ആദ്യം പരി­ഗ­ണി­ക്കു­ന്ന­ത്‌. വിവാ­ഹി­ത­രാ­കുന്ന കുട്ടി­ക­ളുടെ അഭി­രു­ചിയും താൽപ്പ­ര്യവും ന­മ്മ­ളി­ലുള്ള ചിലർക്കൊന്നും ഇപ്പോഴും വലിയ വിഷ­യ­മ­ല്ല.
നമ്മൾ ആലോ­ചി­ക്കു­ന്നു, തീർപ്പ്‌ കൽപ്പി­ക്കു­ന്നു.
പത്തു­ലക്ഷം രൂപയും കാറും 101 പവനും സ്ത്രീധ­ന­മാ­യിട്ടു കിട്ടി­യാൽ ആരേയും കല്യാണം കഴി­ക്കാൻ തയ്യാ­റാ­കും.
ജോർജി­യു­ടെയും മരി­യ­യു­ടെയും മാതാ­പി­താ­ക്കൾ അതു­ത­ന്നെ­യാണ്‌ നോക്കി­യ­ത്‌. പണവും പദ­വിയും ധാരാ­ളം.
രണ്ടു­പേരും തമ്മിൽ നല്ല ചേർച്ച ഉയർന്ന ഉദ്യോഗം!
രണ്ടു വീട്ടു­കാരും പേരു­കേട്ട പുരാ­തന നസ്രാണി കുടും­ബ­ത്തി­ലെ­യാ­ണ്‌.
എന്നാൽ മരി­യ­യുടെ മന­സ്സിനെ കാണാൻ അവ­ളുടെ മാതാ­പി­താ­ക്കൾ ശ്രദ്ധി­ച്ചി­ല്ല. അവ­രുടെ താല്പ­ര്യ­ത്തിനും സന്തോ­ഷ­ത്തിനും വേണ്ടി അവ­രൊന്നും ചെയ്തി­ല്ല. അതിന്‌ ബലി­യാ­ടാ­കേ­ണ്ടി­വ­ന്നത്‌ ജോർജി എന്ന പാവം ചെറു­പ്പ­ക്കാ­രൻ!
ആറുമാസ­ത്തി­നു­മുമ്പ്‌ ജോർജി­യുടെ ഒരു ഫോൺ കോൾ എനിക്കു ലഭി­ച്ചു.
“അങ്കിൾ എനിക്ക്‌ അത്യാ­വ­ശ്യ­മായും ഒന്നു കാണ­ണം.”
ഞാൻ തിരു­വ­ന­ന്ത­പു­രത്ത്‌ എത്തുന്ന ദിവസം അവ­നോട്‌ പറഞ്ഞു കൃത്യ­സ­മ­യത്ത്‌ തന്നെ അവൻ കാറു­മായി സ്റ്റേഷ­നിൽ കാത്തു­നിൽപു­ണ്ടാ­യി­രു­ന്നു.
അധികം തിര­ക്കി­ല്ലാത്ത ഒരു റെസ്റ്റോ­റന്റിൽ ഒരു ചെറിയ മേശയ്ക്ക്‌ അഭി­മു­ഖ­മായി ഞങ്ങൾ ഇരു­ന്നു.
“അങ്കിൾ ഞങ്ങ­ളുടെ കല്യാണം കഴിഞ്ഞ്‌ ഇത്ര കാല­മാ­യിട്ടും ഒരു ദിവസം പോലും അവൾ എന്റെ ഭാര്യയോ ഞാൻ അവ­ളുടെ ഭർത്താവോ ആയി­ട്ടി­ല്ല. ഇങ്ങനെ ആക്ട്‌ ചെയ്ത്‌ ജീവി­ക്കാൻ ഇനി എനിക്കു വയ്യ”.
എന്റെ കണ്ണു­ക­­ളിൽ അവി­ശ്വ­സ­നീ­യ­ത­യുടെ പുക­പ­ടലം നിറഞ്ഞു. ഞാൻ അവ­നെ­ത്തന്നെ സൂക്ഷിച്ചു നോക്കി. ജോർ­ജി­ത­ന്നെ­യാണോ ഇപ്പ­റ­യു­ന്ന­ത്‌.?
“അതേ അങ്കിൾ ഇന്ന­ല്ലെ­ങ്കിൽ നാളെ എല്ലാം ശരി­യാകും എന്നു കരുതി ഇത്ര­നാളും പിടിച്ചു നിന്നു. ബിസി­നസ്സ്‌ ടൂറും ജോലി­ത്തി­രക്കും ഈ ടെൻഷൻ മറ­ക്കാൻ എനിക്കു കിട്ടിയ മെഡി­സിൻ ആയി­രു­ന്നു.”
“രണ്ടു തവണ അറ്റാക്ക്‌ വന്ന എന്റെ ഡാഡി­യോട്‌ ഞാനിത്‌ എങ്ങനെ പറ­യും. എന്റെ സന്തോഷം മാത്രം കാണാൻ ആഗ്ര­ഹി­ക്കുന്ന മമ്മി­യോട്‌ എനി­ക്കിത്‌ എങ്ങനെ പറ­യാൻ കഴിയും?”
ഒരു കേൾവി­ക്കാ­രൻ എന്ന­തി­നേ­ക്കാൾ എനിക്ക്‌ അവനെ ആശ്വ­സി­പ്പി­ക്കാൻ ചുമ­ത­ല­യു­ള്ള­തി­നാൽ ഞാൻ ജോർജി­യോട്‌ ചോദി­ച്ചു.
“എന്താ മോനെ, നിങ്ങൾ തമ്മി­ലുള്ള പ്രശ്നം.”
“അങ്കിൾ ഞങ്ങള്‌ തമ്മിൽ യാതൊരു പ്രശ്ന­വു­മി­ല്ല. ഫസ്റ്റ്‌ നൈറ്റിൽ തന്നെ അവൾ എന്നോട്‌ പറഞ്ഞ കാര്യ­ങ്ങൾ അങ്കി­ളിന്‌ കേൾക്ക­ണോ?”
റെക്കോ­ഡി­ക്ക­ലായി നമ്മൾ ഭാര്യാ ഭർത്താ­ക്ക­ന്മാ­രാ­ണ്‌. പക്ഷെ, എന്റെ മനസ്സും ശരീ­രവും ജോർജി ആഗ്ര­ഹി­ക്ക­രു­ത്‌. നിങ്ങ­ളെന്റെ ഒരു നല്ല ഫ്രണ്ടാ­ണ്‌. അതി­ല­പ്പുറം ഒന്നു­മില്ല ഈ മാര്യേജ്‌ എന്റെ മമ്മീം ഡാഡീം കൂടെ കാണിച്ച ഒരു ജോക്കാ­യി­ട്ടു­മാ­ത്രമെ ഞാൻ കണ്ടി­ട്ടു­ള്ളു.
ജോർജി അത്രയും പറ­ഞ്ഞ­പ്പോ­ഴേക്കും നന്നായി വിയർത്തു. മേശ­പ്പു­റ­ത്തി­രുന്ന വെള്ള­മെ­ടുത്ത്‌ അവൻ മടു­മടാ കുടി­ച്ചു.
അവന്റെ മുഖത്ത്‌ വിയർപ്പ്‌ കണ­ങ്ങൾ പൊടി­യു­ന്നത്‌ ഞാൻ ശ്രദ്ധി­ച്ചു. അവന്റെ വേദ­ന­യുടെ ചോര­ത്തുള്ളികളാ­യി­ട്ടാണ്‌ അതെ­നിക്ക്‌ തോന്നി­യ­ത്‌. ജോർജി പറ­ഞ്ഞു.
“ആദ്യം ഞാന­തൊരു തമാ­ശ­യാ­യി­ട്ടാണ്‌ ക­രു­തി­യ­ത്‌. പക്ഷെ, മാസ­ങ്ങൾ കഴി­ഞ്ഞിട്ടും മരി­യ­യുടെ ആറ്റി­റ്റ്യൂ­ട്ടിന്‌ യാതൊരു മാറ്റവും ഇല്ല. വീട്ടിലെ അന്ത­രീക്ഷം അങ്കി­ളിന്‌ അറി­യാ­മ­ല്ലോ. രാവിലെ ആറ­രയ്ക്ക്‌ ഞാൻ ഇറ­ങ്ങും. എട്ട­ര­യാ­കു­മ്പോ­ഴേക്കും ഡാഡി­യുടെ ജീപ്പു­വ­രും ഒമ്പ­തു­മ­ണിക്ക്‌ മമ്മി പോകും. പ­ത്തിന്‌ മുമ്പേ മരി­യയും ജോലിക്ക്‌ പോകും. നാലാളും നാലു­വ­ഴി­ക്കാണ്‌ ആരും ആരേയും ശ്രദ്ധി­ക്കാ­റേ­യി­ല്ല. അതു­കൊ­ണ്ടു­തന്നെ ഇതു­വരെ ആർക്കും ഒരു സംശ­യവും തോന്നി­യി­ട്ടി­ല്ല. രാത്രി 10 മണി കഴി­ഞ്ഞാണ്‌ എല്ലാ­വരും ഡൈനിങ്ങ്‌ ഹാളിൽ ഒന്നി­ക്കു­ന്ന­ത്‌. ആരേയും ഫേസ്‌ ചെയ്യേ­ണ്ടന്നു കരുതി ഞാൻ മിക്ക­പ്പോഴും പുറത്ത്‌ നിന്ന്‌ കഴി­ച്ചി­ട്ടാവും വരു­ക. എന്തെ­ങ്കിലും കഴി­ച്ചെന്ന്‌ വരു­ത്തി­യിട്ട്‌ മരിയ മുക­ളി­ലത്തെ മുറി­യി­ലെ­ത്തി­യാ­ലു­ടനെ നെറ്റിൽ കേറും (ഇന്റർനെ­റ്റ്‌) ചാറ്റിങ്ങ്‌ കഴിഞ്ഞ്‌ രണ്ട­രയ്ക്കോ മൂന്നിനോ ഒക്കെ­യാണ്‌ അവൾ കിട­ക്കു­ക. ഒരി­ക്കൽ ഞാന­വളെ കീഴ്പ്പെ­ടു­ത്താൻ ശ്രമി­ച്ച­താ­ണ്‌. അപ്പോൾ അവൾ ആത്മ­ഹത്യ ചെയ്യു­മെന്ന്‌ പറ­ഞ്ഞു. അതിൽപ്പിന്നെ ഞാൻ അതിനും ശ്രമി­ച്ചി­ട്ടി­ല്ല.
അവൻ വീണ്ടും മിന­റൽ വാട്ടർ ചുണ്ടോ­ട­ടു­പ്പി­ച്ചു. ഞാൻ അവ­നോട്‌ ചോദി­ച്ചു.
“ഇഷ്ട­മി­ല്ലാതെ അവൾ എന്തിന്‌ ഈ വിവാ­ഹ­ത്തിനു സമ്മ­തിച്ചു?”
“അവ­ളുടെ പേരൻസി­നോ­ടുള്ള റിവഞ്ച്‌ എന്നാണ്‌ പറ­യു­ന്ന­ത്‌. പ്രശ്നം അവ­ളുടെ ഒരു ലൗ അഫ­യ­റാ­ണ്‌. വീട്ടു­കാർക്ക്‌ അതിൽ താല്പ­ര്യ­മി­ല്ലാ­യി­രു­ന്നു. അവൾക്ക്‌ അയാളെ മാത്രം മതി.”
ഞാൻ ജോർജി­നേയും കൂട്ടി മരി­യ­യുടെ ഓഫീ­സി­ലേക്കു പോയി. ഇങ്ങനെ ജീവി­ക്കു­ന്ന­തി­നേ­ക്കാൾ വിവാഹ മോച­ന­മല്ലേ നല്ല­തെന്ന്‌ ഞാൻ അവ­ളോട്‌ ചോദി­ച്ചു.
ഒരു പ്രകോ­പ­നവും കൂടാതെ അവൾ അതിനു സമ്മ­ത­മാ­ണെന്ന്‌ എന്നോട്‌ പറ­ഞ്ഞു.
ഫിലിപ്പ്‌ സഖ­റി­യയ്ക്ക്‌ ഈ വാക്ക്‌ താങ്ങാ­നാ­വു­ന്ന­തിലും അപ്പു­റ­മാ­യി­രു­ന്നു. ഞങ്ങൾ ഇരു­വരും കൂടിയാണ്‌ മരി­യ­യുടെ പിതാ­വിനെ കാണാൻ പോയ­ത്‌.
“ക­ല്യാണം കഴി­യു­ന്ന­തോടെ കാര്യ­ങ്ങൾ എല്ലാം നേരെ­യാകും എന്നാണ്‌ ഞങ്ങൾ ക­രു­തി­യ­ത്‌. അദ്ദേ­ഹ­ത്തിന്റെ വാക്കു­ക­ളിൽ പശ്ചാ­താ­പത്തിന്റെ കണ്ണീ­രു­ണ്ടാ­യി­രു­ന്നു.
കേസ്‌ കുടുംബകോ­ട­തി­യിലെത്തി. കൗൺസി­ലിങ്ങ്‌ നട­ന്നു. ഇരു­വ­രു­ടേയും പൂർണ്ണ­സ­മ്മ­ത­ത്തോടെ കോടതി വിവാ­ഹ­മോ­ചനം അനു­വ­ദി­ച്ചു.
ജോർജി ഇന്ന്‌ വിവാഹം കഴി­ച്ചത്‌ അവന്റെ തന്നെ ഓഫീ­സിൽ ജോലി ചെയ്യുന്ന ഒരു പെൺകു­ട്ടി­യെ­യാ­ണ്‌. ഒരു ഇട­ത്തരം കുടും­ബ­ത്തി­ലെ­യാ­ണ­വൾ.
വിവാഹം കഴിഞ്ഞ്‌ ഒരു ചെറിയ ചായ സൽക്കാരം ക്രമീ­ക­രി­ച്ചി­രു­ന്നു. അതു­ക­ഴിഞ്ഞ്‌ ഞാൻ യാത്ര­പ­റഞ്ഞ്‌ ഇറ­ങ്ങവേ മരി­യയും ഒരു ചെറു­പ്പ­ക്കാ­രനും കൂടി കാറിൽ വന്നി­റ­ങ്ങു­ന്നത്‌ ഞാൻ കണ്ടു. അവ­ളുടെ കൈയിൽ വർണ്ണ­ക്ക­ട­ലാ­സ്സിൽ പൊതിഞ്ഞ ഒരു സമ്മാ­ന­പ്പൊ­തി­യു­മു­ണ്ടാ­യി­രു­ന്നു. രണ്ടു വർഷം ഭർത്താ­വിന്റെ വേഷം കെട്ടി അഭി­ന­യി­ച്ച­തി­നുള്ള കൂലി­യാ­യാ­രിക്കാം ആ സമ്മാ­ന­പ്പൊ­തി­യിൽ!
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.