Friday, August 20, 2010


praphullan tripunithura

എല്ലാ ഇസ­ങ്ങളും മത­സം­ഹി­ത­കളും മൊത്ത­ത്തിൽ മനു­ഷ്യ­ന­ന്മ­യ്ക്കു­വേണ്ടി രചി­യ്ക്ക­പ്പെ­ട്ടി­ട്ടു­ള്ള­താ­ണല്ലോ?! മേലേ­ത്ത­ട്ടിൽ അതു­കൈ­കാര്യം ചെയ്യാൻ ഭാഗ്യം­സി­ദ്ധി­ക്കുന്ന നേതാ­ക്കൾ സ്വന്തം താൽപ്പ­ര്യ­ങ്ങൾക്കും സാമ്പ­ത്തിക നേട്ട­ങ്ങൾക്കും വേണ്ടി അവയെ ബോധ­പൂർവ്വം പണ­യ­പ്പെ­ടു­ത്തു­ന്നേ­ട­ത്തു­നി­ന്നാണ്‌ ദുർഘടങ്ങൾ ആരം­ഭി­യ്ക്കു­ന്ന­ത്‌. ദൗർഭാ­ഗ്യ­വ­ശാൽ നമ്മുടെ രാജ്യത്ത്‌ പ്രത്യേ­കിച്ച്‌ കേര­ള­ത്തിൽ ഭൂരി­പക്ഷം വരുന്ന സാമാ­ന്യ­ജനം ഈ പ്ര­ക്രി­യ­യുടെ ദുരി­ത­ങ്ങൾ അനു­ഭ­വി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. ഈ സന്ദർഭ­ത്തി­ലാണ്‌ സഹോ­ദ­രൻ അയ്യ­പ്പ­നെ­പോലെ നിസ്വാർത്ഥ­മ­തി­ക­ളായ രാജ്യ­ത­ന്ത്ര­ജ്ഞ­ന്മാർ മാതൃ­ക­യായി രൂപാ­ന്ത­ര­പ്പെ­ടു­ന്നതും ആദ­രി­യ്ക്ക­പ്പെ­ടു­ന്ന­തും.
“സഹോ­ദ­രൻ അയ്യ­പ്പനെ അടു­ത്ത­റി­യാൻ” എന്ന കൈപ്പു­സ്തകം എഴു­തിയ കെ.­എം.­അ­ന­ന്തൻ b com [hons]NDC ഇങ്ങനെ അഭി­പ്രാ­യ­പ്പെ­ട്ടി­രി­ക്കു­ന്നു. “നിസ്വാർത്ഥ­സേ­വനം ജീവി­ത­വ്ര­ത­മാ­ക്കിയ സഹോ­ദ­രൻ, ശ്രീനാ­രാ­യ­ണ­ഗു­രു­ദേ­വന്റെ ഉത്ത­മ­ഗൃ­ഹ­സ്ഥ­ശി­ഷ്യൻ, ഗുരു­ദേ­വ­ദർശനം അക്ഷ­രാർത്ഥ­ത്തിൽ തന്റെ ജന്മ­നി­യോ­ഗ­മായി മാറ്റിയ ത്യാഗ­ധ­നൻ, എന്തിന്‌ സഹോ­ദ­രന്റെ ജീവി­ത­ത്തോട്‌ താര­ത­മ്യ­പ്പെ­ടു­ത്താൻ പറ്റി­യ­മ­റ്റൊരു വ്യക്തിയെ ചരി­ത്ര­ത്താ­ളു­ക­ളിൽ പര­തി­യാൽ കണ്ടെ­­ത്താൻ കഴി­യി­ല്ലെ­ന്നത്‌ സ്പഷ്ടം.“
വി.­ടി.ഭട്ടതിരിപ്പാട്‌ - ”ഞാൻ ചെറുപ്പം മുതൽക്കേ ഒര­യ്യ­പ്പ­ഭ­ക്ത­നാ­യി­രു­ന്നു. എന്റെ ഇല്ല­ത്തി­ന­ടുത്ത്‌ സ്ഥിതി­ചെ­യ്യുന്ന അയ്യ­പ്പ­ക്ഷേ­ത്ര­ത്തിൽ പൂജാ­രി­യായി ഞാൻ കഴി­ച്ചു­കൂ­ട്ടി­യി­ട്ടു­ണ്ട്‌. കാല­ക്ര­മേണ ആവി­ശ്വാസം മാറി­യെ­ങ്കിലും അയ്യ­പ്പ­ഭ­ക്ത­നായി ജീവിതം തുടർന്നു. രണ്ടാം­ഘ­ട്ട­ത്തിൽ എന്റെ ആരാ­ധ­നയ്ക്കു പാത്ര­മായ അയ്യ­പ്പൻ “ സഹോ­ദ­രൻ കെ.­അ­യ്യ­പ്പൻ ആണെന്നു മാത്രം. ആ അയ്യ­പ്പ­ഭക്തി എന്നെ പിന്തു­ട­രു ന്നു.”

1967 ഡിസം­ബ­റിൽ ശിവ­ഗി­രി­യിൽ നടന്ന മഹാ­സ­മാ­ധി­മ­ന്ദിര പ്രതി­ഷ്ഠാ­മ­ഹോ­ത്സവ പരി­പാ­ടി­യിൽ പങ്കെ­ടു­ത്തു­കൊണ്ട്‌ അന്നു മുഖ്യ­മ­ന്ത്രി­യാ­യി­രുന്ന ഇ.­എം.­എസ്‌ നമ്പൂ­തി­രി­പ്പാട്‌ ചെയ്ത പ്രസം­ഗ­ത്തിലെ ഒരു ഭാഗം-
“ശ്രീനാ­രാ­യണഗുരു സൃഷ്ടിച്ച സ്വാത­ന്ത്ര്യ­ബോധം മേൽജാ­തി­ക്കാ­രുൾപ്പെടെ സർവ്വ­ജ­ന­ങ്ങ­ളുടെ ഇട­യിലും ഒരു നവോ­ത്ഥാ­ന­ത്തിനു തുടക്കം കുറി­ച്ചു. ”ഒരു ജാതി, ഒരു മതം, ഒരു ദൈവം മനു­ഷ്യന്‌“ എന്ന ശ്രീനാ­രാ­യ­ണ­ഗു­രു­വിന്റെ സന്ദേ­ശ­ത്താൽ ആകൃ­ഷ്ട­രായ ശ്രീനാ­രാ­യ­ണ­ശി­ഷ്യ­ന്മാർ സാമൂ­ഹ്യ­പ­രി­ഷ്ക്കാ­ര­ത്തിനു എന്നെ­പ്പോ­ലു­ള്ള­വ­രിൽ ആവേശം ഉണ്ടാ­ക്കി. കാറൽമാ­ക്സി­നെ­ക്കു­റിച്ചു കേൾക്കു­ന്ന­തി­നു­മുമ്പ്‌ ശ്രീനാ­രാ­യ­ണ­ശി­ഷ്യ­നായ സഹോ­ദ­രൻ അയ്യ­പ്പന്റെ (സ­ദ­സി­ലി­രുന്ന സഹോ­ദ­ര­ന­യ്യ­പ്പനെ ചൂണ്ടി­ക്കാ­ണിച്ച്‌) വിപ്ള­വ­ലേ­ഖ­ന­ങ്ങൾ ഞാൻ വായിച്ചു പഠി­ച്ചു. തികഞ്ഞ ആസ്തി­ക­നും, തികഞ്ഞ നാസ്തി­കനും സ്വീകാ­ര്യ­മായ എന്തോ ഒന്നു ശ്രീനാ­രാ­യ­ണ­ഗു­രു­വിലും അദ്ദേ­ഹ­ത്തിന്റെ ദർശ­ന­ത്തിലും ഉണ്ടാ­യി­രു­ന്നു. ആ എന്തോ ഒന്നിന്റെ പിന്നാ­ലെ­യാണ്‌ കേര­ള­ത്തിന്റെ ജനാ­ധി­പത്യ പ്രസ്ഥാ­ന­ത്തിന്റെ വളർച്ച­യുടെ തുട­ക്കം.”
ശ്രീനാ­രാ­യ­ണന്റെ ആശിർവ്വാ­ദ­ത്തോടെ ആല­പ്പുഴ കാഞ്ഞി­രം­ചി­റ­യ്ക്കു­സ­മീപം ഒരു തൊഴി­ലാളി സംഘ­ടന രൂപം­കൊ­ണ്ടു. അതാണ്‌ പിന്നീട്‌ തിരു­വി­താം­കൂർ കയർ ഫാക്റ്ററി വർക്കേഴ്സ്‌ യൂണി­യ­നായി മാറി­യ­ത്‌. അവി­ടത്തെ തൊഴി­ലാ­ളി­കളെ വീഞ്ഞ­പ്പെ­ട്ടി­യുടെ മുക­ളിൽ കയ­റി­നി­ന്നു­കൊണ്ട്‌ “സഖാ­ക്കളെ” എന്നു സഹോ­ദ­രൻ അയ്യ­പ്പൻ അഭി­സം­ബോ­ധ­ന­ചെ­യ്തു. അതു­-­കേ­ര­ള­ത്തി­ലെ-“സഖാ­ക്കളെ” എന്ന ആദ്യത്തെ സംബോ­ധ­ന­യാ­യി­രു­ന്നു.
നല്ല കാലാ­വ­സ്ഥ, നല്ല ഫല­ഭൂ­യി­ഷ്ഠ­മായ വയൽ, നല്ല വിത്ത്‌, നല്ല വളം, കഠി­നാ­ദ്ധ്വാനം ചെയ്യുന്ന കർഷ­കൻ ഇതെല്ലാം സമ്മേ­ളി­ക്കു­മ്പോൾ നല്ല വിള­വു­ണ്ടാ­കും. അതിൽ അത്ഭു­ത­പ്പെ­ടാ­നി­ല്ല. എന്നാൽ സഹോ­ദ­രൻ അയ്യ­പ്പന്റെ വളർച്ച­യുടെ കാര്യമോ തികച്ചും പ്രതി­കൂ­ല­സാ­ഹ­ച­ര്യ­ത്തി­ലാ­യി­രുന്നു ജീവി­ത­ത്തിന്റെ ആരം­ഭം. ഇവിടെ പാശ്വ­വൽക്ക­രി­ക്ക­പ്പെ­ട്ട, പിന്നോ­ക്ക­സ­മു­ദാ­യ­ത്തിൽ പിറ­ന്ന, ഒരു ദരി­ദ്ര­കു­ടും­ബ­ത്തിലെ അംഗം ഏറ്റവും ഉന്ന­തി­യി­ലേ­യ്ക്കാണ്‌ ഉയർന്ന­ത്‌. അതി­ലാണു ശ്രേഷ്ഠ­തയും പ്രധാ­നവും!
ചെറാ­യി­യിലെ ഒരു ദരി­ദ്ര­കു­ടും­ബ­ത്തി­ലാണ്‌ 1889 ആഗസ്റ്റ്‌ 22നു കെ.­അ­യ്യ­പ്പൻ ജനി­ച്ച­ത്‌. അവിടെ നെടി­യാറ അച്ചൻബാ­വ­യുടെ സ്കൂളിൽ പ്രാഥമിക പഠനം നട­ത്തി. (ഈ സ്കൂളിന്റെ തൊട്ട­ടു­ത്തുള്ള നെടി­യാ­റ­മ­ഠ­ത്തി­ൽ താമ­സി­ച്ചാ­യി­രുന്നു ശ്രീനാ­രാ­യ­ണ­ഗുരു അദ്ദേ­ഹ­ത്തിന്റെ പ്രധാ­ന­കൃ­തി­ക­ളി­ലൊ­ന്നായ “ജീവ­കാ­രുണ്യ പഞ്ചകം” രചി­ച്ച­ത്‌.) പള്ളി­പ്പുറം ഇംഗ്ളീഷ്‌ സ്കൂളിലും പറ­വൂർ ഹൈസ്കൂ­ളി­ലു­മായി പഠനം തുടർന്നു. പട്ടിണിയോടെ­യാ­യി­രുന്നു പല ദിവ­സ­ങ്ങ­ളിലും സ്കൂളിൽ പോയി­രു­ന്ന­ത്‌. അന്ന്‌, സാമ്പ­ത്തിക പരാ­ധീ­ന­ത­കൊണ്ട്‌ ഉന്നത വിദ്യാ­ഭ്യാ­സ­ത്തിനു സാ­ധി­ച്ചി­ല്ല. അക്കാ­ല­ങ്ങ­ളി­ലൊക്കെ അയ്യ­പ്പൻ ഇട­യ്ക്കിടെ ശ്രീനാ­രാ­യ­ണ­ഗു­രു­ദേ­വനെ സന്ദർശി­യ്ക്കുക പതി­വാ­യി­രു­ന്നു. അദ്ദേഹം ഒരു നൂറു­രൂപ കൊടുത്തു അയ്യ­പ്പനെ അനു­ഗ്ര­ഹി­ച്ചു. ഒരു ശതാ­ബ്ദ­ത്തി­ന­പ്പു­റ­ത്തുള്ള 100 രൂപ കൊണ്ടാണു പിന്നീ­ടുള്ള വിദ്യാ­ഭ്യാ­സ­ത്തിനു പുറ­പ്പെ­ട്ട­ത്‌. ബി.എ പാസ്സാ­യ­ശേഷം ചെറായി ശ്രീരാ­മ­വർമ്മ­യൂ­ണി­യൻ ഹൈസ്കൂ­ളിൽ അധ്യാ­പ­ക­നായി ജീവിതം ആരം­ഭി­ച്ചു.

ലോക­ത്തിലെ ഏറ്റവും ക്രൂര­മാ­യ, സ്വാമി­വി­വേ­കാ­ന­ന്ദ­നെ­ക്കൊണ്ട്‌ കേര­ളത്തെ ഭ്രാന്താ­ല­യ­മെന്നു വിളി­പ്പിച്ച അയി­ത്താ­ചാരം നില­നി­ന്നി­രുന്ന കാല­മാ­യി­രുന്നു അതെന്നു പ്രത്യേകം പറ­­യേ­ണ്ട­തി­ല്ലല്ലോ! അയ്യ­പ്പൻ ഗുരു­ദേ­വനെ സന്ദർശി­ച്ച­പ്പോ­ഴൊക്കെ ഗുരു­ദേ­വൻ പറ­ഞ്ഞു. “ജാതി­പോ­കണം അയ്യ­പ്പാ. ജാതി­പോ­കണം” അതിനു പ്രാഥ­മി­ക­മായി ചെയ്യാ­നാ­വുന്ന കാര്യ­ങ്ങൾ മിശ്ര­ഭോ­ജ­ന­വും, മിശ്ര­വി­വാ­ഹ­വു­മാ­ണെന്നു അയ്യ­പ്പൻ തിരി­ച്ച­റി­ഞ്ഞു. 1917-ൽ ചെറാ­യി­യിൽ പുല­യ­രു­മൊ­ന്നിച്ചു പായ­സം­ത­യ്യാ­റാക്കി ഒരു­മിച്ചു കഴി­ച്ചു. അയ്യ­പ്പന്റെ സഹോ­ദരീ പുത്ര­നായ രാമൻപി­ള്ള­യുടെ വീടിന്റെ വരാ­ന്ത­യിൽവച്ചാ­യി­രുന്നു അത്‌, ഒരു സാമൂ­ഹ്യ­വി­പ്ള­വ­ത്തിന്റെ നാന്ദി­കു­റിച്ച ആദ്യ­മി­ശ്ര­ഭോ­ജനം! തുടർന്നു നെടി­യാറ അച്ചൻബാ­വ­യുടെ മകൻ കുമാ­രൻമാ­സ്റ്ററും വയ­ലിൽപിള്ള­യുടെ മകൾ കല്യാ­ണിയും തമ്മി­ലുള്ള വിവാ­ഹ­സ­ദ്യ­യിൽ ചരി­ത്ര­ത്തി­ലാ­ദ്യ­മായി പുല­യ­സ­മു­ദാ­യ­ക്കാരും ഒരു­മിച്ചു പങ്കെ­ടുത്തു പന്തി­ഭോ­ജനം നട­ത്തി. ഇതിന്റെയൊക്കെ പേരിൽ അയ്യ­പ്പൻ ഉൾപ്പെട്ട `ചെറായി വിജ്ഞാ­ന­വർദ്ധിനി സഭ` അയ്യ­പ്പ­നെയും സഹ­പ്ര­വർത്ത­ക­രേയും സമു­ദാ­യ­ഭ്ര­ഷ്ട­രാ­ക്കി. അയ്യ­പ്പ­നെ­പ­ര­സ്യ­മായി `പുല­യ­ന­യ്യ­പ്പൻ` എന്നു വിളിച്ച്‌ അധി­ക്ഷേ­പി­ച്ചു. നാട്ടു­ന­ട­പ്പു­കൾ ലംഘി­ച്ച­തിനു അയ്യ­പ്പനെ നാടു­ക­ട­ത്താൻ മഹാ­രാ­ജാ­വി­നോടു ശുപാർശ­ചെ­യ്യാൻ വരെ തീരു­മാ­ന­മെ­ടു­ത്തു. വിലക്കു കല്പിച്ചു പുറ­ത്താ­ക്ക­പ്പെ­ട്ട­വ­രോട്‌ ആരും സഹ­ക­രി­ച്ചി­ല്ല. ഒടു­വിൽ ശ്രീനാ­രാ­യ­ണ­ഗുരു ഒരു സന്ദേശം എഴുതി തയ്യാ­റാക്കി പ്രച­രി­പ്പി­ച്ചു.
“മനു­ഷ്യ­രുടെ മതം, വേഷം, ഭാഷ മുത­ലാ­യവ എങ്ങ­നെ­യാ­യി­രു­ന്നാലും അവ­രുടെ ജാതി ഒന്നാ­യ­തു­­കൊണ്ട്‌ അന്യോന്വം വിവാ­ഹവും പന്തി­ഭോ­ജ­നവും ചെയ്യു­ന്ന­തിനു യാതൊരു തട­സ്സ­വു­മി­ല്ല.” - ശ്രീനാ­രാ­യ­ണ­ഗു­ര. ഇതാണ്‌ മഹാ സന്ദേ­ശ­മെ­ന്ന­പേ­രിൽ അറി­യ­പ്പെ­ട്ട­ത്‌.
ഏതാ­യാലും 10 വർഷ­ത്തി­നു­ശേഷം അയ്യ­പ്പനെ ഭ്രഷ്ടു­ക­ല്പിച്ചു പുറ­ത്താ­ക്കിയ ചെറായി വിജ്ഞാ­ന­വർദ്ധിനി സഭ അയ്യ­പ്പന്റെ അദ്ധ്യ­ക്ഷ­ത­യിൽ കൂടി തെറ്റു­തി­രു­ത്തി. അയ്യ­പ്പനും കുടും­ബാം­ഗ­ങ്ങൾക്കു­മുള്ള എല്ലാ വില­ക്കു­കളും മാറ്റി.

കൊച്ചി­രാജ്യത്തെ പൊതു­മ­രാ­മ­ത്തു­മ­ന്ത്രി­യായി ശ്രീ. അയ്യ­പ്പൻ ഉയർന്നു. എറ­ണാ­കു­ളത്തെ എഴു­പ­തടി റോഡ്‌ (എം.­ജി.­റോ­ഡ്‌) അദ്ദേ­ഹ­ത്തിന്റെ സൃഷ്ടി­യാ­ണ്‌. ഇന്നത്തെ ഗോശ്രീ പാല­ങ്ങൾ അദ്ദേ­ഹ­ത്തിന്റെ സ്വപ്നം പിന്നീട്‌ സാക്ഷാൽക്ക­രി­ക്ക­പ്പെ­ട്ട­താ­
ണ്‌.
എറ­ണാ­കു­ളത്തു സ്വന്ത­മാ­യൊരു വീട്‌ വേണ­മെന്ന്‌ അയ്യ­പ്പൻ ആഗ്ര­ഹി­ച്ചു. (അന്നു എറ­ണാ­കു­ളത്തു നിന്നും ചെറാ­യി­യി­ലെ­ത്താൻ ചുരു­ങ്ങി­യത്‌ നാലു മണി­ക്കൂർ വേണ്ടി­യി­രു­ന്നു, സഹ­ക­ര­ണ­ബാ­ങ്കിൽ നിന്നും മറ്റും കട­മെ­ടുത്തു രവി­പു­രത്തു ഇരു­പ­ത്തി­യാ­റര സെന്റ്‌ സ്ഥലം വാങ്ങി വീടു­പ­ണി­തു. പക്ഷേ ഗൃഹ­പ്ര­വേ­ശ­ന­ത്തിനു വീടിന്നു കത­കു­കളും ജനാ­ല­കളും ഇല്ലാ­യി­രു­ന്നു.
70 അടി വീതി­യുള്ള റോഡിന്റെ പദ്ധതി നിയ­മ­സ­ഭ­യിൽവെ­ച്ച­പ്പോൾ അന്നത്തെ ഭര­ണ­കർത്താ­ക്കളും സഹ­പ്രവർത്തകരും അയ്യ­പ്പനെ കളി­യാ­ക്കി. അന്നത്തെ ഏറ്റവും വലിയ റോഡാ­യി­രുന്ന “ബ്രോഡ്‌വേ” ചൂണ്ടി­ക്കാ­ട്ടി­യാണ്‌ അവർ നേരം­പോ­ക്കു പറ­ഞ്ഞ­ത്‌. റോഡി­നു­സ്ഥലം അക്വ­യർ ചെയ്ത­പ്പോൾ മന്ത്രി­യുടെ പുര­യി­ടത്തെ ഒട്ടും സ്പർശി­ക്കാതെ അയൽപ­ക്കത്തെ ഒരു ശാസ്ത്രി­യുടെ വീടു­മു­ഴു­വൻ പോക­ത്ത­ക്ക­വ­ണ്ണ­മാ­യി­രുന്നു എഞ്ചി­നീ­യർമാർ പ്ളാൻ തയ്യാറാ­ക്കി­യി­രു­ന്ന­ത്‌. പക്ഷേ അയ്യ­പ്പൻ അതു തിരു­ത്തി. ശാസ്ത്രി­യുടെ വീടിനെ സ്പർശി­ക്കാ­തെയും തന്റെ വീടിന്റെ നാലടി അട­ത്തു­കൂടി വഴി പോക­ത്ത­ക്ക­വി­ധ­വു­മായി അതിന്റെ പ്ളാൻ മാറ്റി. അതാണ്‌ ഇന്നു രവി­പു­രത്തെ സഹോ­ദ­ര­ഭ­വ­ന­ത്തി­ന­ടു­ത്തുള്ള വള­വി­നു­കാ­ര­ണം. (ഇന്നത്തെ ഭര­ണ­കർത്താ­ക്ക­ളാ­ണെ­ങ്കിലോ!?)

പിന്നീട്‌ തിരു­ക്കൊച്ചി സംസ്ഥാ­നത്തും പറ­വൂർ ടി.­കെ.­നാ­രാ­യ­ണ­പി­ള്ള­യുടെ നേതൃ­ത്വ­ത്തി­ലുള്ള മന്ത്രി­സ­ഭ­യിലും പന­മ്പിള്ളി ഗോവി­ന്ദ­മേ­നോ­നോ­ടൊപ്പം സഹോ­ദ­രൻ അയ്യ­പ്പനും മന്ത്രി­യാ­യി­രു­ന്നു.
തിരു­ക്കൊച്ചി രൂപീ­കൃ­ത­മാ­യ­തി­നു­ശേഷം കൊച്ചി രാജ­കു­ടുംബം ഒരു പ്രമേയം പാസ്സാക്കി സർക്കാ­രി­ന­യ­ച്ചു. “അയിത്തജാതി­ക്കാരെ കന­ക­ക്കു­ന്നിൽ പ്രവേ­ശി­യ്ക്കാൻ അനു­വ­ദി­യ്ക്ക­രു­തെ­ന്നാ­യി­രുന്നു അവ­രുടെ ആവ­ശ്യം.” പ്രമേയം മുഖ്യ­മന്ത്രി വായി­ച്ച­ശേഷം പന­മ്പി­ള്ളി­ഗോ­വി­ന്ദ­മേ­നോന്റെ കയ്യിൽ കൊടു­ത്തു. അദ്ദേഹം വായി­ച്ചു­നോ­ക്കി­യ­ശേഷം സഹോ­ദ­രൻ അയ്യ­പ്പനു കൈമാ­റി. സഹോ­ദ­രൻ അയ്യ­പ്പനു യാതൊരു സംശ­യ­വു­മു­ണ്ടായില്ല. അദ്ദേഹം അതി­ന്മേൽ ഉടനെ എഴു­തി.“പട്ടിയ്ക്കും പൂച്ചയ്ക്കും പ്രവേ­ശി­യ്ക്കാ­വു­ന്നി­ടത്തു മനു­ഷ്യനു കട­ക്കാൻ പാ­ടില്ലേ?!” എന്നു മാത്രം. !

1934 ലെ തിര­ഞ്ഞെ­ടു­പ്പിൽ സുഹൃ­ത്തു­ക്കൾ പിരി­ച്ചു­നൽകിയ പണ­ക്കി­ഴി­യും, “സഹോ­ദ­രൻ” ദിന­പ്പ­ത്രി­മാ­ക്കു­ന്ന­തി­ലേയ്ക്കു സുഹൃ­ത്തു­ക്കൾ പിരിച്ച (അ­ന്ന­ത്തെ) 9000 രൂപയും സഹോ­ദ­രൻ അയ്യ­പ്പൻ സ്വീക­രി­ച്ചി­ല്ല. ഇന്നത്തെ ഏതു രാഷ്ട്രീ­യ­നേ­താവ്‌ ഇതിനു തയ്യാ­റാകും?!

തിരു­വി­താം­കൂർ സ്റ്റേറ്റ്‌ കോൺഗ്രസ്സ്‌ പ്രക്ഷോ­ഭ­ത്തെ­ത്തു­ടർന്ന്‌ അറ­സ്റ്റി­ലാ­യ­വരെ സഹോ­ദ­രൻ അയ്യ­പ്പൻ ആവ­ശ്യ­പ്പെ­ട്ട­ത­നു­സ­രിച്ച്‌ അന്നത്തെ ദിവാൻ സർ സി.പി നിരു­പാ­ധികം വിട്ട­യ­ച്ചു. അതു മന­സ്സി­ലാ­ക്കിയ കേര­ള­കൗ­മുദി പത്രാ­ധി­പർ കെ.­സു­കു­മാ­രൻ, ആർ.­ശ­ങ്കറെ ഒരു കോളേ­ജിൽ പ്രൊഫ­സ­റോ, പ്രിൻസി­പ്പലോ ആക്കാൻ ദിവാ­നോടു ശുപാർശ ചെയ്യാൻ സഹോ­ദ­രൻ അയ്യ­പ്പ­നോടു പറ­ഞ്ഞു. സഹോ­ദ­രൻ പറഞ്ഞു“വ്യക്തി­ക­ളുടെ ആവ­ശ്യ­ത്തിനു ഞാൻ ശുപാർശ ചെയ്യില്ല” തികച്ചും പ്രാപ്തനും അർഹ­നു­മായ ആർ.­ശ­ങ്കർ പിന്നീട്‌ മുഖ്യ­മന്ത്രി പദ­ത്തി­ലെ­ത്തി­യ­കാര്യം അറി­യാ­മല്ലോ!
തിരു­വി­താം­കൂ­റിൽ ശ്രീനാ­രാ­യ­ണ­ഗു­രു­സ­മാ­ധി­ദിനം (കന്നി 5) പൊതു­അ­വ­ധി­യായി പ്രഖ്യാ­പി­യ്ക്ക­ണ­മെന്നും സഹോ­ദ­രൻ അയ്യ­പ്പൻ കൊച്ചി ലെജി­സ്ളേ­റ്റീവ്‌ കൗൺസി­ലിൽ പ്രമേയം അവ­ത­രി­പ്പി­ച്ചു. വൈസ്രോയി ഡിക്സൺ പ്രഭു ആയി­രുന്നു കൗൺസിൽ പ്രസി­ഡന്റ്‌. അന്നത്തെ അറ്റോർണി ജന­റൽ തോമസ്‌ മാഞ്ഞൂ­രാനും കൗൺസി­ലിൽ സന്നി­ഹി­ത­നാ­യി­രു­ന്നു. നാരാ­യ­ണ­ഗുരു തിരു­വി­താം­കൂ­റി­ലാണു ജനി­ച്ച­തെന്നു അറ്റോർണി ജന­റൽ തട­സ്സ­വാ­ദ­മു­ന്ന­യി­ച്ചു. ഉടനെ തന്നെ ക്രിസ്തു­മസ്സ്‌ അവ­ധിയെ സൂചി­പ്പി­ച്ചു­കൊണ്ട്‌ `സഹോ­ദ­രൻ തിരി­ച്ച­ടി­ച്ചു. “യേശു­ക്രിസ്തു ഏതു രാജ്യ­ക്കാ­ര­നാ­ണ്‌.” ഡിക്സൺ പ്രഭു ഉടനെ പാസ്ഡ്‌, പാസ്ഡ്‌ എന്നു പറഞ്ഞു പ്രമേയം പാസാ­ക്കി.
ഉദ്യോഗ­ങ്ങൾ വഹിച്ചു അവ­യുടെ സുഖവും ഗുണവും അനു­ഭ­വി­യ്ക്കു­ന്ന­വർ ദേശീ­യ­വാ­ദി­കൾ, അതി­നി­ടയ്ക്കു അർഹ­ത­യുള്ള ഉദ്യോ­ഗ­ത്തിനു ആവ­ശ്യ­പ്പെ­ടു­ന്ന­വർ വർഗ്ഗീ­യ­വാ­ദി­കൾ“ എന്നാണു ഇന്നത്തെ അവസ്ഥ എന്ന അയ്യ­പ്പന്റെ അഭി­പ്രാ­യത്തെ പരി­ഗ­ണിച്ച്‌ സമു­ദാ­യ­പ്രാ­തി­നിത്യം ശാസ്ത്രീയ ദേശീ­യ­ത്വ­മാ­ണെ­ന്നുള്ള വാദ­ഗ­തിയെ കൊച്ചി­ദി­വാൻജി­യാ­യി­രുന്ന സർ, ആർ.­കെ.­ഷ­ണ്മുഖം ചെട്ടി അംഗീ­ക­രിച്ച്‌ ഉദ്യോ­ഗ­സ്ഥരെ വിവിധ സമു­ദാ­യ­ങ്ങ­ളിൽ നിന്നും തിര­ഞ്ഞെ­ടുത്തു നിയ­മി­യ്ക്കു­ന്ന­തി­നായി ”സ്റ്റാഫ്‌ സെലക്ഷൻ ബോർഡ്‌ രൂപീകരി­യ്ക്കു­ന്ന­തി­നായി 16.03.1936-ൽ ഒരു കമ്മറ്റി രൂപീ­ക­രി­ച്ചു. അതാണ്‌ സമു­ദായ സംവ­ര­ണ­ത്തിന്റെ ആരം­ഭം.
തിരു­ക്കൊച്ചി മന്ത്രി­സ­ഭ­യിൽ ഒമ്പതു അംഗ­ങ്ങ­ളു­ണ്ടാ­യി­രു­ന്നു. ഇതു കൂടു­ത­ലാ­ണെ­ന്നു­വാ­ദ­മു­ഖ­മു­യർന്നു. ഉദ്യോ­ഗ­സ്ഥ­ന്മാ­രുടെ എണ്ണം കുറ­ച്ച­തു­കൊണ്ടു പ്രയോ­ജ­ന­മി­ല്ലെന്നും മന്ത്രി­മാ­രുടെ എണ്ണം കുറ­യ്ക്ക­ണ­മെന്നും അയ്യ­പ്പൻ മന്ത്രി­സ­ഭ­യിൽ വാദി­ച്ചു. ഇതേ­തു­ടർന്നു എല്ലാ മന്ത്രി­മാരും രാജി­വെച്ച്‌ അഞ്ചു­മ­ന്ത്രി­മാർ മാത്ര­മുള്ള ചെറിയ മന്ത്രി­സഭ രൂപീ­ക­രി­യ്ക്കാൻ തീരു­മാ­നി­ച്ചു. പുതിയ മന്ത്രി­മാ­രുടെ ലിസ്റ്റിലും അയ്യ­പ്പൻ മ­ന്ത്രി­യാ­യി­രു­ന്നു. മന്ത്രി­മാ­രുടെ എണ്ണം കുറ­യ്ക്കാൻ മുൻകൈ എടുത്ത ഞാൻ മന്ത്രി­യാ­കു­ന്നതു ശരി­യ­ല്ലെന്നു അദ്ദേഹം പറ­ഞ്ഞു. പല­ഭാ­ഗത്തു നിന്നും പ്രത്യേ­കിച്ച്‌ മുഖ്യ­മ­ന്ത്രി­യിൽ നിന്നും മറ്റു­മ­ന്ത്രി­മാ­രിൽ നിന്നും ശക്തി­യായ സമ്മർദ്ദ­മു­ണ്ടാ­യിട്ടും അദ്ദേഹം വഴ­ങ്ങി­യി­ല്ല. ഇന്നാ­ണെ­ങ്കിലോ?!

അതാതു ദിവ­സത്തെ ഫയ­ലു­ക­ളിൽ അന്ന­ന്നു­തന്നെ ഉത്ത­ര­വു­കൾ പാസാക്കി മട­ക്കുന്ന ശൈലി­യാ­യി­രുന്നു സഹോ­ദ­ര­ന്റേ­ത്‌.

സഹോ­ദ­രൻ മന്ത്രി­യാ­യി­രുന്ന കാലത്തു സ്വന്തം മകൾ പോലും സർക്കാർ ഫോണും കാറും ഉപ­യോ­ഗി­ക്കു­ന്ന­തിൽ നിയ­ന്ത്രണം പാലി­ച്ചി­രു­ന്നു. വീട്ടു­കാർ സർക്കാർ സ്വത്തു­ക്കൾ ഒരി­ക്കലും സ്വന്തം കാര്യ­ങ്ങൾക്കു ഉപ­യോ­ഗ­പ്പെ­ടു­ത്തി­യി­ല്ല. ഇന്നോ!

ഒരി­യ്ക്കൽ ഗീതാ­ന­ന്ദ­സ്വാ­മി­കൾ സഹോ­ദ­ര­നോട്‌ ചോദിച്ചു. “ഒരു തികഞ്ഞ യുക്തി­വാ­ദി­യായ അങ്ങേയ്ക്ക്‌ എങ്ങിനെ ഗുരു­ദേ­വന്റെ ഒരു ഉത്തമ ഗൃഹസ്ഥ ശിഷ്യ­നാ­കാൻ കഴി­ഞ്ഞു.” സഹോ­ദ­രൻ പറ­ഞ്ഞു.“യുക്തി­വാ­ദ­ത്തിനും അതീ­ത­മായ പലതും ഗുര­സ്വാ­മി­യിൽ നിന്നും എനിയ്ക്കു അനു­ഭ­വ­വേ­ദ്യ­മാ­യി­ട്ടുണ്ട്‌.”
എറ­ണാ­കു­ളത്തു മഹാ­രാ­ജാസ്‌ കോളേജ്‌ ഗ്രൗണ്ടിനു വടക്കു ഭാഗത്ത്‌ 72 സെന്റ്‌ സ്ഥലം വാങ്ങി­യത്‌ ശ്രീ സഹോ­ദ­രൻ അയ്യ­പ്പൻ ശ്രീനാ­രാ­യണ സേവാ­സം­ഘ­ത്തിന്റെ ആദ്യ പ്രസി­ഡന്റാ­യി­രി­യ്ക്കു­മ്പോ­ഴാ­ണ്‌.
രാജ്യ­ത്തിനും സമു­ദാ­യ­ത്തിനും അയ്യ­പ്പൻ ചെയ്തി­ട്ടുള്ള വില­മ­തി­യ്ക്കാ­നാ­വാത്ത സേവ­ന­ങ്ങളെ കണ­ക്കി­ലെ­ടു­ത്തു­കൊണ്ട്‌ കൊച്ചി മഹാ­രാ­ജാവ്‌ 1935­-ൽ അദ്ദേ­ഹ­ത്തിനു വീര­ശൃം­ഖല നൽകി. ഇതു ഇന്തോ­-­ചീന യുദ്ധ­ക്കാ­ലത്ത്‌ അദ്ദേഹം രാജ്യ­ര­ക്ഷാ­ഫ­ണ്ടി­ലേയ്ക്കു സംഭാ­വന ചെയ്തു. 23.07.1940­-ൽ അയ്യ­പ്പനെ കൊച്ചി നിയ­മ­സ­ഭ­യുടെ ഡപ്യൂ­ട്ടി­പ്ര­സി­ഡന്റായി തിര­ഞ്ഞെ­ടു­ത്തു. 1942­-ൽ അയ്യ­പ്പനു ചക്ര­വർത്തി­യിൽ നിന്നും `റാവുസാഹിബ്‌` ബഹു­മതി ലഭി­ച്ചു.

ഭര­ണാ­ധി­കാ­രി, രാഷ്ട്ര­ത­ന്ത്ര­ജ്ഞൻ, സാമൂ­ഹ്യ­പ­രി­ഷ്കർത്താവ്‌ തുട­ങ്ങിയ നില­യിൽ കൂടാതെ സഹോ­ദ­രൻ അയ്യ­പ്പൻ ഒരു കവി കൂടി­യാ­യി­രു­ന്നു. ക്ഷേത്ര­പ്ര­വേ­ശ­ന­സ­മ­ര­ത്തിനു ഊർജ്ജം പകർന്ന്‌ “വരുക വരുക സഹ­ജ­രേ... സഹ­ന­സ­മ­ര­നേ­ര­മായ്‌”തുട­ങ്ങിയ വിപ്ള­വ­ഗാ­ന­ങ്ങളും ഗുരു­ദേ­വന്റെ മര­ണ­ത്തോ­ട­നു­ബ­ന്ധിച്ചെഴു­തിയ
“ജരാ­ത്ര­ജാ­മൃതി എന്നു തുട­ങ്ങുന്ന ചര­മ­ഗാ­നവും അദ്ദേഹം ഭാഷയ്ക്കു സംഭാ­വന ചെയ്തു.

”നിങ്ങ­ളിൽ വിശ്വ­ങ്ങളെ ജയി­യ്ക്കാൻ മതി­യായ
മംഗല മഹാ­ശ­ക്തിയുറങ്ങി­ക്കി­ട­ക്കുന്നു
അതി­നെ­ത്ത­ട്ടി­നി­ങ്ങ­ളു­ണർത്തി­വി­ട്ടീ­ടു­കി-
ലതു­താൻ കാമ­ധേ­നു­നി­ങ്ങൾക്കു സഹ­ജ­രെ.“

1968­-­മാർച്ച്‌ 6-ന്‌ അയ്യ­പ്പൻ കഥാ­വ­ശേ­ഷ­നാ­യി. (സ­ഹോ­ദ­രൻ അയ്യ­പ്പനെ അടു­ത്ത­റി­യാൻ എന്ന ശ്രീ.­കെ.­എം.­അ­ന­ന്തന്റെ കൈപ്പു­സ്ത­ക­ത്തോടു കട­പ്പാ­ട്‌.)
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.